ഹേമന്തം 💛: ഭാഗം 16

hemandham

എഴുത്തുകാരി: ആൻവി

 "എന്നോട് ഏറ്റുമുട്ടാനാണോ നിന്റെ പ്ലാൻ....." അയാളുടെ ശബ്ദം മുറുകി.... ആര്യൻ അയാൾക്ക് മുന്നിൽ കൈ കെട്ടി നിന്നു..... "നിന്റെ ഉദ്ദേശം അതാണേൽ... പിന്നെ ഈ ചോദ്യത്തിന് പ്രശസ്തിയില്ല...." ആര്യൻ അയാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.... "നിനക്ക് എന്നെ ശെരിക്ക് അറിയില്ല...." "ആദ്യം എന്നെ കുറിച്ച് അറിഞ്ഞിട്ട് വാ...." അവൻ പുച്ഛത്തോടെ പറഞ്ഞു.. അയാളുടെ കണ്ണുകൾ ചുറ്റും ഒന്നോടി... തങ്ങളെ തന്നെ നോക്കി നിൽക്കുകയാണെന്ന് അയാൾക്ക് മനസിലായി..... അയാൾ ഒന്ന് കൂടെ മുന്നോട്ട് വന്നു.... ആര്യന്റെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു... "വീട്ടിലിരിക്കുന്ന അമ്മയെ വെറുതെ കരയിക്കണോ...." അയാളുടെ ചുണ്ടിൽ വന്യമായ ഒരു ചിരി ഉണ്ടായിരുന്നു.... ആര്യൻ ഒന്നും മിണ്ടാതെ നിന്നു.... അയാൾ ഒരിക്കൽ കൂടെ അവിടെ നിൽക്കുന്ന ആൾക്കൂട്ടത്തിലേക്ക് നോക്കി... അയാളുടെ നോട്ടം കണ്ടതും ചുറ്റും നിന്നവർ ഭയത്തോടെ അവരവരുടെ വീട്ടിലേക്ക് പോയി.... ആര്യനെ ഒന്ന് തറപ്പിച്ചു നോക്കി.... "ഭഗവാൻ ആപ്കാ ഭലാ കരെ.. (ദൈവം നിന്നെ രക്ഷിക്കട്ടെ...)" അയാളുടെ കൈ ആര്യന്റെ തോളിൽ ശക്തിയിൽ അമർന്നു....

ആര്യൻ അയാളെയും കയ്യിനേയും മാറി മാറി നോക്കി.... പുച്ഛത്തോടെ ഒന്ന് ച്ചിരിച്ചയാൾ തിരിഞ്ഞു നടന്നു... " റുകിയെ... (ഒന്ന് നിൽക്കൂ )" ആര്യന്റെ ശബ്ദം കേട്ടതും അയാളുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിന്നു.... ഒരു നിമിഷം അന്തരീക്ഷം ഇരുണ്ടത് പോലെ..... ആനി ആര്യനെ നോക്കി നെഞ്ചിടിപ്പോടെ നിന്നു.... അവന്റെ കാലടികൾ അടുത്ത് വരുന്നത് നരേന്ദ്രന്റെ കാതിൽ അറിയുന്നുണ്ടായിരുന്നു....തിരിഞ്ഞു നോക്കാതെ മുഷ്ടി ചുരുട്ടി പിടിച്ചയാൾ നിന്നു.... അവന്റെ ബലിഷ്ടമായ കൈ അയാളുടെ ഇടം തോളിൽ ശക്തിയിൽ അമർന്നു.... അവന്റെ ശ്വാസം അയാളുടെ ചെവിയിൽ തട്ടി... "നീ നന്നായി പ്രാർത്ഥിച്ചോ...ആയുസ്സ് നീട്ടികിട്ടാൻ....പിന്നെ അവസാനം കാല് പിടിച്ചാലും ഞാൻ കേട്ടെന്ന് വരില്ല...." പറയുന്നതിനൊപ്പം അവന്റെ കൈ അവളുടെ തോളിൽ മുറുകി.... "പിന്നെ... വീട്ടിൽ ഇരിക്കുന്ന അമ്മ...വോഹ് മേരി മാ ഹേ (അത് എന്റെ അമ്മയാണ്..).... ചുമ്മാ പേടിപ്പിക്കല്ലേ..." പറയുമ്പോൾ അവന്റെ ശബ്ദം മുറുകിയിരുന്നു..... ദേഷ്യം കൊണ്ട് അയാൾ വിറച്ചു.... "Get lost you bloody.. Fu***"

അവന്റെ കണ്ണുകൾ കുറുകി..... "ഡാാാാ,....."ദേഷ്യം കൊണ്ട് അയാൾ അലറി.... ആര്യനൊന്ന് ചുണ്ട് കോട്ടി കൊണ്ട് തിരിഞ്ഞു നടന്നു... വല്ലാതെ ദേഷ്യം വന്നിരുന്നു അയാൾക്ക്.... ദേഷ്യത്തെ പിടിച്ചു വെക്കാൻ കഴിയാതെ കിതച്ചു..... കണ്ണുകൾ ചുവന്നു... ചുറ്റും നോക്കിയപ്പോൾ... ചുറ്റും കൂടിയവർ പേടിയോടെ പിൻവാങ്ങിയിരുന്നു..... ആര്യനെ ചുട്ടെരിക്കാനുള്ള പക അയാളുടെ കണ്ണിൽ എരിഞ്ഞു.... _____________ "ലക്ഷ്മിയാന്റിയുടെ മുടിക്ക് ഇപ്പോഴും നല്ല കറുപ്പാ....ഡൈ ചെയ്യുന്നണ്ടോ ആന്റി....." ദീപു കൗതുകത്തോടെ ലക്ഷ്മിയുടെ പട്ടുപോലുള്ള നീളൻ മുടിയിലൂടെ വിരലോടിച്ചു... "അത് ചിലർക്ക് അങ്ങനെയാ.. നിര വരാൻ കുറച്ചു കഴിയും..." ഭാനുവമ്മ ലക്ഷ്മിയുടെ തലയിൽ മസ്സാജ് ചെയ്ത് കൊണ്ടിരിക്കുവാണ്.... "പ്രെഗ്നന്റ് ആയി ഇരിക്കുമ്പോഴാണ് എന്റെ മുടിക്ക് കട്ടിയും നീളവും വെച്ചു തുടങ്ങിയത്....പ്രസവം കഴിഞ്ഞപ്പോൾ നന്നായി വളർന്നു....." ലക്ഷ്മി അവളുടെ കവിളിൽ തലോടി പറഞ്ഞു... "മ്മ്... എന്റെ അമ്മ പറയും... പ്രസവിച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ മുടിമുഴുവൻ പോയെന്ന്...." ദീപു വാ പൊത്തി ചിരിച്ചു....

"അല്ല ദീപുമോളെ... കഴിഞ്ഞ തവണ വന്നപ്പോൾ ഈ മൂക്കുത്തി ഉണ്ടായിരുന്നില്ലല്ലോ..." ഭാനുവമ്മ ചോദിച്ചു.... "അതോ.. അത് ഞാൻ ആന്റിയുടെ മൂക്കുത്തി കണ്ട് കുത്തിയതാ.... കൊള്ളാവോ..." "നന്നായിട്ടുണ്ട്...." അവർ അവളുടെ കവിളിൽ തലോടി.... "ഞാനിപ്പോ വരാവേ... അമ്മയെ ഇന്ന് വിളിച്ചിട്ടില്ല...പോയി വിളിക്കട്ടെ...." അവൾ എഴുനേറ്റ് റൂമിലേക്ക് പോയി..... "നല്ല കുട്ടീ.... ഹരിമോന് വേണ്ടി ദീപ മോള് മതിയായിരുന്നു...." ദീപുപോയ വഴിയേ നോക്കി ഭാനുവമ്മ പറഞ്ഞു... "ലക്ഷ്മി കുഞ്ഞ് നിർബന്ധിച്ചാൽ മോൻ സമ്മതിക്കും..." ഭാനുവമ്മ ആശയോടെ പറഞ്ഞു... "അവന്റെ ജീവിതമല്ലേ.. Lതീരുമാനിക്കേണ്ടത് അവനല്ലേ... ഞാൻ നിർബന്ധിച്ചാൽ അവൻ സമ്മതിക്കും... കഷ്ടപെട്ടവൻ അവളെ ഇഷ്ടപെടേണ്ടി വരും... എന്റെ മകനേ അങ്ങനെ ഒരു പ്രതിസന്ധിയിലേക്ക് ഒരിക്കലും ഞാൻ തള്ളിയിടില്ല.... അവന്റെ ജീവിതം... അവന്റെ ഇഷ്ട്ടം...." ലക്ഷ്മി തീർത്തു പറഞ്ഞു കൊണ്ട് കണ്ണുകൾ മെല്ലെ അടച്ചു... "എന്നാലും..." ഭാനുവമ്മ ഒന്ന് കൂടെ പറഞ്ഞു നോക്കി... "ഭാനുവമ്മേ.... ഇന്നേവരെ... ഞാൻ എന്റെ ഹരിയിൽ ഒന്നും അടിച്ചേൽപ്പിച്ചിട്ടില്ല.... അവൻ വേണം എന്ന് ആവശ്യപെടുന്ന ന്യായമായ കാര്യങ്ങൾ മാത്രമേ ഞാൻ സാധിച്ചു കൊടുത്തിട്ടൊള്ളൂ... ഇതിപ്പോ അവന്റെ ജീവിതത്തിന്റെ കാര്യമാണ്...

ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അവനെക്കാൾ അവകാശം എനിക്കില്ല... തെറ്റ് ആണേൽ തിരുത്തുക... അത് മാത്രമേ എനിക്ക് ചെയ്യാനൊള്ളൂ... എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ജീവിക്കാനല്ലേ ഞാൻ എന്റെ മകനേ വളർത്തിയത്... " "അവനെ ഒരു നിലയിൽ എത്തിച്ചു... ഇനി അവിടെ നിന്നവൻ ഉയരങ്ങളിലേക്ക് പറന്നുയരുന്നത് കണ്ട് ആസ്വദിക്കണം... അവന്റെ വിജയങ്ങളിൽ അവനോടൊപ്പം നിൽക്കണം..എന്റെ ആഗ്രഹമാണത്...അവന്റെ വിജയങ്ങളോട് ആവേശമാണ് എനിക്ക്....". ആ അമ്മയുടെ വാക്കുകളിലും ചിന്തകളിലും മകൻ മാത്രെമേ ഉണ്ടായിരുന്നോള്ളൂ... ______________ "ആരെങ്കിലും കൊന്നിട്ടുണ്ടോ....??" അവന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പി കൊടുത്തവൾ സ്വകാര്യമായി ചോദിച്ചു... ആര്യൻ ഒന്ന് മുഖം ചുളിച്ചെങ്കിലും... അവളുടെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ ഗൗരവത്തോടെ താടിയൊന്നുഴിഞ്ഞവൻ തലയാട്ടി... "ശെരിക്കും...." അവളുടെ കണ്ണ് നിമിഷം... "അതേന്നെ..." അവൻ പൊട്ടി വന്ന ചിരി ചുണ്ടിൽ ഒളിപ്പിച്ചു.. "നരേന്ദ്രൻ ദുഷ്ടന.. ചെറുതായി കാണണ്ട...." അവൾ പതിയെ അമ്മ കേൾക്കാതെ അവനോട് പറഞ്ഞു... "So...??" അവൻ പുരികമുയർത്തി കൊണ്ട് ചോദിച്ചു... "അല്ല.... നിസാരമായി കാണണ്ട എന്ന് പറഞ്ഞെ ഒള്ളൂ..." അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് മിഴികൾ താഴ്ത്തി... ആര്യൻ അവളെ നോക്കി ചിരിച്ചു...

"ഈ നീ തന്നെയാണോ... അജയ്യുടെ കഴുത്തിൽ കത്തിവെച്ചത്... " അവന്റെ ചിരിച്ചു പുറത്തേക്ക് ചിതറി . "അജയ് അല്ല നരേന്ദ്രൻ... ദുഷ്ടനാ... കണ്ണീചോരയില്ലാത്തവൻ...." അവൾ വെറുപ്പോടെ പറഞ്ഞു... ആര്യൻ അത് കേൾക്കാത്തത് പോലെ ഭക്ഷണം കഴിക്കാൻ തുടങ്ങി.... ആര്യൻ കൈ കഴുകി വന്നപ്പോൾ സരസ്വതി അവന്റെ റൂമിൽ ബെഡ്ഷീറ്റ് വിരിയിക്കുകയായിരുന്നു... അവരെ നോക്കി ചിരിച്ചവൻ ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി.... ഇന്ന് പതിവില്ലാതെ തണുപ്പിന്റെ കാഠിന്യം കൂടിയിരിക്കുന്നു.... മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ തണുത്ത വെള്ളതുള്ളികൾ അവന്റെ ദേഹത്തേക്ക് പതിച്ചു... തണുപ്പ് കൂടിയാൽ മഞ്ഞു പെയ്യാൻ തുടങ്ങുമെന്ന് കുറച്ചു മുന്നേ സരസ്വതിയമ്മ പറഞ്ഞതവൻ ഓർത്തു... പിന്നെ റേഞ്ച് ഉള്ളിടത്തേക്ക് നീങ്ങി നിന്നവൻ അമ്മയ്ക്ക് കാൾ ചെയ്തു... "ഹരീ.... ഞാനിപ്പോ വിചാരിച്ചതെ ഒള്ളൂ നീ എന്തെ വിളിക്കാത്തെ എന്ന്...." അമ്മയുടെ ശബ്ദം കേട്ടപ്പോൾ അതുവരെ മനസിലുള്ള ചിന്തകളെല്ലാം കാറ്റിൽ പറത്തി മനസ്സ് ശാന്തമായി... "അമ്മ ഫുഡ്‌ കഴിച്ചോ....?" "മ്മ്... കഴിച്ചു...

ഒരു മലേഷ്യൻ കമ്പനിയുടെ ഡീൽ വന്നിട്ടുണ്ട്... ടെൻഡർ എമൗണ്ട് എത്രയാണ് കൊടുക്കേണ്ടത്....?" "അമ്മയ്ക്ക് ഇഷ്ടമുള്ളത് കൊടുത്തോ..ഇതൊക്കെ എന്തിനാ അമ്മേ എന്നോട് ചോദിക്കുന്നത്..." അവൻ ചിരിയോടെ പറഞ്ഞു.. "അങ്ങനെ അല്ല ഹരി.... നിന്നോട് കൂടെ തീരുമാനിച്ചു ചെയ്യുന്നതാണ് ഉചിതം....ഇത്രയും നാൾ നീ കഷ്ടപെട്ട് ഉണ്ടാക്കിയെടുത്ത സമ്പാദ്യമാണ്.... അതിനെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നുണ്ട്.... ഞാൻ ആ കമ്പനിയുടെ ഡീറ്റെയിൽസ് നിന്റെ ഫോണിലേക്ക് മെയിൽ ചെയ്യാം... നീ നോക്ക് എന്നിട്ട് നിനക്ക് വിശ്വാസമുണ്ടേൽ മാത്രം നമുക്ക് ടെൻഡർ എമൗണ്ട് ഫിക്സ് ചെയ്യാം...." ലക്ഷ്മി നേർത്ത ഗൗരവം സ്വരത്തിൽ കലർത്തി... "മ്മ്... ശെരി...." "കഴിച്ചോ നീ..." "ആഹ്.കഴിച്ചു....ഇവിടെ നല്ല തണുപ്പ്..." "തണുപ്പ് അടിച്ച് അസുഖം ഒന്ന് വരുത്തി വെക്കരുത്...." അതിനവൻ ചിരിച്ചു... ഫോൺ സംസാരിച്ചു തിരിഞ്ഞപ്പോൾ കണ്ടു... വാതിൽക്കൽ ചാരി നിന്ന് ആലോചിക്കുന്ന ആനിയെ... അവൻ അവൾക്ക് അടുത്തേക്ക് ചെന്നു.... "ഹെലോ....." അവളുടെ മുന്നിൽ ചെന്നവൻ വിരൽഞൊടിച്ചു.... ആനി മുഖം ഉയർത്തി വിടർന്ന കണ്ണുകളോടെ അവനെ നോക്കി.... അവൻ എന്തെന്ന ഭാവത്തിൽ മുഖം ചുളിച്ചു... "മേം തുംസെ പ്യാർ കർത്തി ഹൂം ..." അവന്റെ കണ്ണുകളിൽ അലയടിക്കുന്ന സാഗരത്തിലേക്ക് നോക്കി അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു..... "Whaat...!!??" അവന്റെ ശബ്ദം ഉയർന്നു.... പെട്ടെന്ന് അവൾ ഞെട്ടി... സ്വബോധം വീണ്ടെടുത്തു കൊണ്ട് അവനെ നോക്കി...

അവളുടെ മുഖം ആകെ വിളറിയിരുന്നു.... "അ... അത്... ഞാൻ...." അവളുടെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു... "മൂ.... മൂവിയിലെ... ഡയലോഗ്... ചുമ്മാ... പറഞ്ഞപ്പോൾ...നീ വന്നപ്പോൾ... അറിയാതെ...." വാക്കുകൾ പൂർത്തിയാകാതെ അവൾ കുഴഞ്ഞു.... കാല് നിലത്തുറച്ചില്ല... ഇറങ്ങി ഓടനാണ് അവൾക്ക് തോന്നിയയത്.... അവളുടെ വെപ്രാളം കണ്ട് ആര്യൻ ചിരിച്ചു.... "ഈ ഇടയായി നിനക്ക് ഇത്തിരി സ്വപനം കാണൽ കൂടിയിട്ടുണ്ട്...." അവളെ ഒന്ന് ഇരുത്തി നോക്കി അവൻ പറഞ്ഞു.. അവൾ ചമ്മലോടെ മുഖം താഴ്ത്തി... പിന്നെ അകത്തേക്ക് ഒരു ഓട്ടമായിരുന്നു ... അവളുടെ പോക്ക് കണ്ട് അവന് ചിരി വന്നു.... റൂമിൽ ചെന്ന് കിടക്കുമ്പോൾ പാതി തുറന്നിട്ട ജനവാതിലിലൂടെ അവൻ അവളെ ഒന്ന് നോക്കി... പതിവില്ലാതെ മൂടി പുതച്ചുള്ള അവളുടെ കിടപ്പ് കണ്ട് ചിരിച്ചു കൊണ്ട് അവൻ കണ്ണുകൾ അടച്ചു...  "നമ്മളെങ്ങോട്ടാ പോകുന്നേ.....??" ആര്യൻ ആനിയെ സംശയത്തോടെ നോക്കി... "ഒരു സ്ഥലത്തേക് .. വാ..." അവൾ അവന്റെ കയ്യിൽ പിടിച്ചു... അദ്രിക്ക് അത് ഇഷ്ടമായില്ല... അവൻ കെറുവിച്ചു കൊണ്ട് മുന്നിൽ കയറി നടന്നു....

സുഗന്ധം ചൊരിയുന്ന പേരറിയാത്ത പുഷ്പങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന വള്ളിപടർപ്പുകൾ പന്തലിച്ചു നിൽക്കുന്ന വഴിയോരം .... ഉദിച്ചു നിൽക്കുന്ന സൂര്യന്റെ ചൂടിനെക്കാൾ മുന്നിട്ട് നിൽക്കുന്ന തണുപ്പ്... ആനിയുടെ കണ്ണുകൾ ചുറ്റും പരതുന്നുണ്ട് കൗതുകത്തോടെ... അദ്രിയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു...പൂക്കൾ നിറഞ്ഞു നിൽക്കുന്ന താഴ്‌വാരത്ത് ഓടി നടക്കുന്ന സുന്ദരിയയൊരു പെൺകുട്ടി... അവന്റെ ഹൃദയം വല്ലാതെ മിടിച്ചു..... ആ പെൺകുട്ടിക്ക് ആനിയുടെ മുഖമായിരുന്നു....!! തലയൊന്ന് കുടഞ്ഞവൻ ആനിയെ മുഖം ചെരിച്ചു നോക്കി.... ആനിയുടെ ശ്രദ്ധ മുഴുവൻ ആര്യനിലാണ്... അവനെയും നോക്കി... ചുണ്ടിലൊരു ചിരി ഒളിപ്പിച്ചവൾ നടക്കുകയാണ്.... അദ്രിയുടെ മുഖം വാടി.... നടത്തത്തിന്റെ വേഗത കൂട്ടി.. നടന്ന് എത്തിയത്... മനോഹരമായൊരു വീടിന് മുന്നിലാണ്..... ആര്യൻ അവിടെ ആകെയൊന്ന് നോക്കി... അദ്രി ചെന്ന് വാതിൽ മുട്ടി... "വീരുപാപ്പാ....." അവൻ വിളിച്ചു... വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ആര്യൻ അങ്ങോട്ട് നോക്കി.... നിര വന്ന നീട്ടിവളർത്തിയാ താടിയും കട്ടിമീശയുമുള്ള 70 വയസ്സിനോട്‌ അടുത്ത് പ്രായമുള്ളഒരാൾ.... വിരാജ് അഗ്നിഹോത്രീ....!!............... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story