ഹേമന്തം 💛: ഭാഗം 21

hemandham

എഴുത്തുകാരി: ആൻവി

"പ്രണയം സത്യമാണ്...അതിനാൽ നമ്മൾ ആരെ സ്നേഹിക്കുന്നുവോ അയാൾ ഈ ജന്മം മുഴുവനും നമ്മളെ ഓർക്കും.... അവർ നമ്മളെ ഓർക്കാൻ ഇഷ്ടമില്ലെങ്കിൽ കൂടി....." ആനിയുടെ വിരൽ അവന്റെ നെഞ്ചിൽ അവളുടെ പേരെഴുതി..... ആര്യൻ ആ വിരലുകളുടെ സഞ്ചാരത്തേ അവന്റെ കൈ കൊണ്ട് പിടിച്ചു കെട്ടി.... സംശയത്തോടെ അവന്റെ നെറ്റിയിൽ ചുളിവ് വീഴും മുന്നേ അവളുടെ തണുത്ത കരങ്ങൾ അവന്റെ കവിളിലേക്ക് അമർത്തി വെച്ചു... "ഇത് ഞാൻ പറഞ്ഞതല്ല... രുദ്ര പറഞ്ഞതാണ്...." അവളുടെ വിറക്കുന്ന ചുണ്ടുകൾ ചിരിച്ചു.... ആര്യനും ചിരിച്ചു.... ആ പുസ്തകത്തിലെവിടെയോ അങ്ങനെ ഒരു വാചകം വായിച്ചതായി അവൻ ഓർത്തു... "നീ അതൊക്കെ ശ്രദിച്ചിരുന്നോ...??" അവൻ കൗതുകത്തോടെ ചോദിച്ചു... "നിന്റെ സ്വരം.... അത്രമേൽ ശ്രദ്ധിയോടെ ഞാൻ കേട്ടിരുന്നു... പൊഴിയുന്ന വാക്കുകൾ ഓരോന്നിനും ഞാൻ മനസ്സിൽ ഒരു രൂപം കൊടുത്തു... അനിരുദ്ര ഞാൻ ആയി സങ്കല്പിച്ചു...." അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... അപ്പോഴും അവളുടെ ഒരു അവന്റെ നെഞ്ചിൽ തന്നെയായിരുന്നു.. "നടന്നാലോ....." മെല്ലെ അവൻ ചോദിച്ചു...

അവളുടെ മുഖത്ത് ദയനീയത നിറഞ്ഞു... മഞ്ഞിലൂടെ ഒരടി നടക്കാൻ വയ്യാ..... "ഇത് വായിക്കണ്ടേ...??" "അത് വായിക്കാനല്ലല്ലോ വന്നത്..." കുസൃതിയോടെ പറഞ്ഞവൻ എഴുനേറ്റു.... "തിരിച്ചു പോയാലോ ആര്യൻ...." എഴുനേറ്റ് കൂനിക്കൂടി നിന്നവൾ ചോദിച്ചു... "താൻ പൊക്കോള്ളൂ.. ഞാനില്ല..." തിരിഞ്ഞു നോക്കാതെ പറഞ്ഞവൻ മുന്നോട്ട് നടന്നു... ആനി ചുറ്റും നോക്കി...ഇരുട്ട് മാറിയിട്ടില്ല.... ഒറ്റക്ക് പോയാൽ ഏതേലും മൃഗങ്ങളുടെ ഇരയാകുമെന്ന് അവൾക്ക് തോന്നി... മരവിച്ച കാലടികൾ ആര്യന് പുറകെ ചലിച്ചു.... ഓടി ചെന്ന് ആര്യന്റെ കൈക്കുള്ളിൽ ഒളിച്ചു വെച്ചു.... മുഖം ചെരിച്ചവനെ നോക്കി... ആ ചുണ്ടിലൊരു പുഞ്ചിരിയുണ്ടെന്ന് കണ്ടപ്പോൾ അവൾ ചിരിയോടെ തലതാഴ്ത്തി.... അവിടെ പെയ്യുന്ന മഞ്ഞ് തന്റെ ഹൃദയത്തിലാണെന്ന് അവൾക്ക് തോന്നി.... ദേഹം കുളിരുമ്പോൾ അവൾ അവനോട് ചേർന്ന് നിന്നു.... "ഇത്രയും തണുപ്പുള്ള ഈ മല നിസ്സാരമായ കയറിയാ ഒരാളെ മാത്രെമേ ഞാൻ കണ്ടിട്ടൊള്ളൂ...." അവനോട് പറ്റിചേർന്ന് നടക്കവേ അവൾ പറഞ്ഞു... "ആരെയാണ്...??" അവൾ നെറ്റി ചുളിച്ചു... "ഏകലവ്യ....."

അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളാം സഗരത്തിൽ മുങ്ങിതാഴ്ന്നു.... ആര്യൻ ചിരിച്ചു... ഇരുട്ടിലും അവന്റെ ചിരി അവൾ മിഴിവോടെ കണ്ടു.... മനസിലാക്കാൻ കഴിയുന്നില്ലല്ലോ ഇവനെ.... അവൾ ചിന്തകളാൽ ഉഴറി.... ഇരുട്ടിന്റെ നിഗൂഢതയേറികൊണ്ടിരിന്നു... "ഒന്നും കാണാൻ പറ്റുന്നില്ല ആര്യൻ ... എങ്ങനെ പോകും നമ്മൾ...." അവൾ ചോദിച്ചു.... "നേരം പുലരാൻ അതികം നേരമില്ല...വാ..." ചുറ്റും നോക്കി അവൻ അവളെ പൊതിഞ്ഞു പിടിച്ചു നടന്നു... "എ.. നിക്ക്... എനിക്ക് വല്ലാതെ തണുക്കുന്നു... വെള്ളം വേണം... തൊണ്ട വരളുന്നു...." മുഖം ചുളിച്ചു കൊണ്ട് അവനെ നോക്കി... ആര്യന് വല്ലാതെ ദേഷ്യം വന്നു.. "ഇത് വല്ലാത്ത കഷ്ടം ആയല്ലോ..." അവൻ ദേഷ്യത്തോടെ ചുറ്റും നോക്കി.... "ഞാനൊരു മനുഷ്യനാ.. എനിക്ക് വിശപ്പും ദാഹവും ഒക്കെ ഉണ്ടാവും... തണുത്തു വിറച്ചു...വല്ലാതെ ദാഹിക്കുന്നു.." അവൾ നിന്നിടത്ത് നിന്ന് ഉറഞ്ഞു തുള്ളി... അവളുടെ ഡയലോഗ് കേട്ട് ആര്യൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി.. "ഹെലോ... എസ്ക്യൂസ്‌ മി.... ഞാൻ എന്താ മനുഷ്യനല്ലേ...." 'അതെനിക്ക് സംശയമുണ്ട്....' അവനുള്ള മറുപടി അവൾ മനസ്സിൽ പറഞ്ഞു...

"എന്താ....??" അവളുടെ പിറുപിറുക്കൽ കേട്ട് അവൻ ചോദിച്ചു... "ഹേ...ഭാഗ്വാൻ.... ഒന്നുമില്ല...." ആ നെടുവീർപ്പിട്ട് അവനിലേക്ക് ഒരു കൂർത്ത നോട്ടം നൽകി... "നടക്കാൻ നോക്ക്..... ഇല്ലേൽ തിരിച്ചു പൊക്കോ..." അവൻ മുന്നിൽ നടന്നു... അവളുടെ ചുണ്ടുകൾ കൂർത്തു.. വരണ്ട ചുണ്ടുകൾ ഒന്ന് നനച്ചു.... ലിപിസ്റ്റിക് ഒക്കെ പോയീന്ന് തോന്നുന്നു.... പകൽ ഇടുമ്പോൾ അമ്മ മായ്ച്ചു കളയും.. എന്നിട്ട് ഒരു ഡയലോഗും.. ഒള്ള ചന്തമൊക്കെ മതിയെന്ന്.... വിറച്ചു വിറച്ചവൾ ആര്യനൊപ്പം ഓടി... ആര്യൻ ഒന്നും മിണ്ടിയില്ല... അവളുടെ കയ്യിൽ പിടിച്ചു നടന്നു... തണുപ്പും ഉറക്കക്ഷീണവും അവളുടെ ശരീരത്തേ തളർത്തി.... കാലുകൾ നിലത്തുറക്കുന്നില്ല.... അതറിഞ്ഞെന്നോണം അവൻ അവളെ വാരി എടുത്തു.... വീണ്ടും ആ നെഞ്ചിലെ ആശ്വാസം തേടി അവൾ ചുരുണ്ടു കൂടി.... പെട്ടെന്ന് അവന്റെ കാലുകൾ നിശ്ചലമായി.... "എന്താ.... എന്ത് പറ്റി..." ആനി അവനെ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു....

അവൻ മറ്റെന്തിനോ കാർതോർത്തു... മലയുടെ ഉയരത്തിലേക്ക് നോക്കിയതും അവന്റെ കണ്ണുകൾ മിഴിഞ്ഞു.... എന്തോ ഉരുണ്ടു വീഴുന്ന ശബ്ദം കേട്ട് ആനിയും അങ്ങോട്ട് നോക്കി....മലയുടെ ഒരു ഭാഗം മഞ്ഞ് ഇടിഞ്ഞു വീഴുന്നു .... "ആ.... ആര്യൻ... അത് നമ്മളെ ലക്ഷ്യമാക്കിയാണ് വരുന്നത്....." ആനി പേടിയോടെ അവനെ ചുറ്റി പിടിച്ചു... ആര്യൻ അവളുമായി മറു സൈഡിലേക്ക് മാറി നിന്നു... കാല് വഴുതി രണ്ടും കൂടെ താഴേക്ക് വീണു... താഴ്ച്ചയിലേക്ക് പോകാതെ ഒരു പറക്കൂട്ടത്തിനിടയിൽ ചെന്ന് പെട്ടു.... രണ്ട് പേരും പരസ്പരം ചുറ്റി പിണഞ്ഞിരുന്നു..... ആനി പേടിയോടെ അവന്റെ നെഞ്ചിൽ മുഖം ഉയർത്തി കിടക്കുകയായിരുന്നു... ആര്യൻ കിതപ്പോടെ അവളെ നോക്കി... "ആനി .... Hey...." അള്ളിപിടിച്ചിരിക്കുന്നവളെ അവൻ മെല്ലെ വിളിച്ചു... അവൾ ഒന്ന് കൂടെ അവനോട് ചേർന്നു.... വെള്ളം ഒഴുകി ഇറങ്ങുന്ന ശബ്ദം കേട്ട് രണ്ട് പേരും ഒരുപോലെ മുഖം ഉയർത്തി....

പാറകൂട്ടങ്ങൾക്കിടയിൽ ഇന്ന് ഉത്ഭവിച്ച ഒരു ജലപാത... അവ ഭൂമിയുടെ അ.. അടിത്തട്ടിലേക്ക് സഞ്ചരിക്കുക... "വെ... വെള്ളം....." അവൾക്ക് ഒരു തുള്ളി നാവിൽ എത്തിയാൽ മതിയെന്നായിരുന്നു.... ആര്യൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു... അവളുടെ ദേഹത്തെ മഞ്ഞ് തട്ടികളഞ്ഞു.... ആനി വിറച്ചു വിറച്ച് പാറയുടെ ഇടയിലേക്ക് കയ്യിട്ടു.. "അയ്യോ.....ഇത് എന്തൊരു തണുപ്പാ ആര്യൻ...." വെള്ളത്തിൽ ഒന്ന് തൊട്ടതും അവൾ നിന്ന് വിറക്കാൻ.... "പിന്നെ.. ഇവിടുത്തെ വെള്ളം ചൂട് വെള്ളം ആണെന്ന് കരുതിയോ..." ആര്യൻ കളിയാലേ ചോദിച്ചു.... അവളുടെ ചുണ്ടുകൾ കൂർത്തു.. ആര്യൻ അത് കണ്ട് ചിരിച്ചു കൊണ്ട്... അവളെ മാറ്റി നിർത്തി.... വെള്ളം കൈകുമ്പിളിൽ കോരി എടുത്തു.... "വാ തുറക്ക്....അത്രക്ക് തണുപ്പൊന്നുമില്ല...." അവൾ തലയാട്ടി വാ തുറന്നു... വായിലേക്ക് ഇറ്റി വീണ വെള്ളം.. അവൾ ആർത്തിയോടെ കുടിച്ചു.... "ഇനി വേണോ....??" അവൻ ചോദിച്ചു... "തണുക്കുന്നു......" അവൾ അവനെ ചുറ്റി പിടിച്ചു.... പൊടുന്നനെ ആര്യൻ അവളെ പിടിച്ചു തള്ളിയില്ല.... അവൾ മലർന്നടിച്ച് മഞ്ഞിലേക്ക് വീണു ... "കുറച്ചു തണുപ്പൊക്കെ ആവാം...."

അവൻ ചുണ്ട് കോട്ടി..... "You......" അവൾ ചീറി കൊണ്ട് എഴുനേറ്റു... ആര്യന്റെ ദേഹത്തേക്ക് മഞ്ഞു വാരിയെറിഞ്ഞു... അവന്റെ ശരീരത്തിൽ വീണ മഞ്ഞ് അലിഞ്ഞില്ലാതാവുന്നത് പോലെ അവൾക്ക് തോന്നി... ആനിക്ക് അതിശയം തോന്നി...അവൾ എഴുനേറ്റ് അവന്റെ ദേഹത്തേക്ക് തൊടാൻ ആഞ്ഞതും... ആര്യൻ അവന്റെ കൈ പിടിച്ചു തിരിച്ചു... അവളുടെ പുറംമേനി അവന്റെ നെഞ്ചിൽ തട്ടി നിന്നു.... അവന്റെ ചുടു നിശ്വാസം അവളുടെ കാതിൽ പതിച്ചു കൊണ്ടിരുന്നു.... "ഇപ്പൊ തണുക്കുന്നുണ്ടോ...." മെല്ലെ അവൻ ചോദിച്ചു.... "മ്മ്...." അവളുടെ ശബ്ദം ചിലമ്പിരുന്നു... അവൻ ഒന്ന് കൂടെ അവളെ ചേർത്ത് പിടിച്ചു... "ഇപ്പോഴോ...??" "മ്മ്ഹ...." അവൾ നിഷേധത്തിൽ തലയാട്ടി.... ആര്യൻറെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... "എന്നാ... പോവാം..." "മ്മ്...." കിതച്ചു കൊണ്ട് അവൾ പറഞ്ഞു.. ആര്യൻ അവളിൽ നിന്ന് അകന്ന് മാറി... അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു നടന്നു....

ആനി എന്തോ വല്ലാത്ത പരിഭ്രമം തോന്നി... ഇരുട്ടിന്റെ ധൈർഖ്യം കുറഞ്ഞു വരുന്നുണ്ട്..... "ഇനി കുറച്ചു നേരം ഇരുന്നാലോ... വയ്യ..." ആനി അവന്റെ കൈക്കുള്ളിൽ നിന്ന് കൊണ്ട് ചോദിച്ചു... "മ്മ്... വാ..." അവളുടെ അവസ്ഥ മനസിലാക്കി അവൻ പൈൻ മരത്തിന്റെ ചുവട്ടിൽ ഇരുന്നു... അവനോട് തൊട്ടൊരു അവളും.... "കുറച്ചു നേരം ആ കഥയുടെ ബാക്കി വായിച്ചാലോ..." അവന്റെ കയ്യിൽ പിടിച്ചവൾ ചോദിച്ചു... "വേണോ..??" "മ്മ്...." അവൾ തലയാട്ടി... ആര്യൻ വൂളെൻ ജാക്കറ്റിനുള്ളിൽ സുരക്ഷിതമാക്കി വെച്ച പുസ്തകം എടുത്തു... "എവിടാ വായിച്ചു നിർത്തിയെ...??" "ഇന്ദ്രൻ....." ആനി അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു...  നാവുകൾ കൊണ്ട് പറഞ്ഞില്ലെങ്കിലും കണ്ണുകൾ കൊണ്ട് ഒരായിരം വട്ടം ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു രുദ്ര.... എന്തിനും ഏതിനും വാശി പിടിച്ച പെണ്ണ്...അഹങ്കാരി പെണ്ണ്...മറ്റു രാജകുടുംബത്തിലെ പെൺകുട്ടികളെ പോലെ ആയിരുന്നില്ല രുദ്ര....

തീർത്തും ഒറ്റക്കായിരുന്നു അവൾ അവൾക്കായ് അവളൊരു ലോകം തന്നെ തീർത്തിരുന്നു... ഏകലവ്യ എന്ന് പ്രണയത്തിന്റെ തടവറയിൽ അകപ്പെട്ട് കഴിഞ്ഞിരുന്നു.... പൂജയുടെ ഒരുക്കങ്ങൾക്കായി നാടാകെ ഒരുങ്ങി കഴിഞ്ഞിരുന്നു.... മറു നാട്ടിൽ നിന്നൊരു ആക്രമണം പ്രതീക്ഷിച്ചു ജാഗ്രതയിലായിരുന്നു ഏകവല്യയും സങ്കവും.... പൂജയുടെ ആദ്യത്തെ ദിവസം അവനെ കാണാനുള്ള കൊതിയോടെയാണ് അവൾ ക്ഷേത്രത്തിലേക്ക് പോയത്.... ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയോരത്ത് പൂകച്ചവടകാർ കൊണ്ട് സ്മൃതമായിരുന്നു..... അവൾക്ക് വേണ്ടി ആളുകൾ വഴിമാറി കൊടുത്തു... ക്ഷേത്രത്തിന് മുന്നിൽ അവനെ കണ്ടപ്പോൾ അവളുടെ നെഞ്ചിടിപിപ്പ് ഉയർന്നു.... അറിയാതെ നോക്കി നിന്നു പോയി... അത്രമേൽ... അത്രമേൽ അവൾ അവനിൽ അടിമപെട്ടു പോയിരുന്നു.... അവളെ കണ്ടപ്പോൾ നിറഞ്ഞൊരു ചിരിയവൻ നൽകി... പിന്നെ വീണ്ടും ഗൗരവത്തിൽ ചുറ്റും നിരീക്ഷണം നടത്തി.....

"രുദ്ര.... ഇങ്ങനെ നോക്കി നിൽക്കല്ലേ... ആരെങ്കിലും നിന്നെ ശ്രദ്ധിക്കുന്നുണ്ടാവും...."തോഴിയുടെ ശബ്ദം കാതിൽ പതിച്ചപ്പോൾ മുഖം ചെരിച്ചവൾ ആ പെണ്ണിനെ കൂർപ്പിച്ചു നോക്കി... "രാജകുടുംബത്തിലെ നീയും സാധാരണക്കാരനായ അദ്ദേഹവും ഒരുമിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ...എല്ലാവരും സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ...??" "സമ്മതിക്കും... ഇല്ലെങ്കിലും എനിക്ക് വേണം.... വിട്ടു കൊടുക്കില്ല...ഒരു ഹേമന്തകാലം എനിക്ക് മുന്നിൽ അവനെ കൊണ്ട് നിർത്തി....പ്രണയിക്കാൻ പറഞ്ഞു... ഞാൻ പ്രണയിച്ചു.. പ്രാണനായി കണ്ടു.... ഇനി പിന്തിരിയില്ല രുദ്ര...." അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു... ആ കണ്ണുകളിലെ തീക്ഷണത.. പ്രിയപ്പെട്ടവനിലേക്ക് എത്തുമ്പോൾ പ്രണയമായി മാറുകയായിരുന്നു.... ഒരു വാരം കഴിഞ്ഞാൽ ഏകലവ്യ വീണ്ടും ആ മഞ്ഞു മലയിലെ ക്ഷേത്രത്തിലേക്ക് പോകും.... പൂജയുടെ അവസാന ദിവസം തിരിച്ചു വരും... അതിന് മുന്നേ തന്റെ ജന്മദിനമാണ്....

അന്ന് പറയണം ഉള്ളിൽ ഒതുക്കിയ പ്രണയം.... രണ്ട് ദിവസത്തിന് ശേഷം കൊട്ടാരത്തിൽ വെച്ചായിരുന്നു പൂജയോട് അനുബന്ധിച്ച ഭക്ഷണം.... എല്ലാവർക്കുമുള്ള ഊണ് വിളമ്പുന്നിടത്ത് അവളുടെ കണ്ണുകൾ തേടി പോയിരുന്നു.... ഏകലവ്യയും ഇന്ദ്രനും ജയന്തിനൊപ്പമായിരുന്നു ഭക്ഷണം ഒരുക്കിയിരുന്നത്... അവൾ അവനെ നോക്കി മാറി നിന്നു... കഴിച്ചെണീറ്റ് അവർ പോയതും വിരുന്നു മേശയൊഴിഞ്ഞു... ചുറ്റുമൊന്നു നോക്കിയവൾ അവൻ ഇരുന്നിടത്ത് ഇരുന്നു....അവൻ കഴിച്ച പാത്രത്തിലേക്ക് നോക്കി.... ഒന്നും ബാക്കി വെച്ചിച്ചിട്ടില്ല... അവളുടെ ചുണ്ടുകൾ പരിഭവത്തോടെ കൂർത്തു.. അവൻ കുടിച്ചു ബാക്കി വെച്ച വെള്ളം അവൾ ചുണ്ടോട് ചേർത്തു... കണ്ണുകൾ നിർവൃതിയോടെ അടച്ചു പിടിച്ചവൾ.... മറ്റാരും കണ്ടില്ലേലും വൈഭവ് അത് കണ്ടിരുന്നു.... "രുദ്രാ......" ചുവന്ന ഛായം വെളുത്ത കടലാസിലേക്ക് ചാലിക്കവെ പുറകിൽ നിന്ന് ഒരു വിളി കേട്ടു.... "വൈദേഹി...." രുദ്രയുടെ മിഴികൾ വിടർന്നു.... രുദ്രയുടെ പ്രിയപ്പെട്ട കൂട്ടുകാരി...വൈഭവിന്റെ സഹോദരി..... "നീ എപ്പോൾ വന്നു...?" "ഞാൻ മാത്രമല്ല അമ്മയും കൂടെ വന്നിട്ടുണ്ട്....."

വൈദേഹി ചിരിയോടെ മുന്നോട്ട് വന്നു.... "എന്താണ് ഭവതി വരയുന്നത്...." "ഞാൻ....വെറുതെ...അറിയില്ല എന്ത് വരയ്ക്കണം എന്ന്...." രുദ്ര അവൾക്ക് നേരെ തിരിഞ്ഞു... "ഞാനും ഒന്ന് കാണട്ടെ... എന്താ വരക്കുന്നത്....." വൈദേഹി പറഞ്ഞു... രുദ്ര ചിരിച്ചു... വരയ്ക്കാൻ അവളൊരു പുതിയ പ്രഥലം തിരഞ്ഞെടുത്തു.... മഞ്ഞുപൊഴിയുന്ന താഴ്‌വാരം അവളുടെ കൈ കൊണ്ട് അടർന്നു വീണു.... "നീ ഇത് ആരെയാണ് വരക്കുന്നത്..." വൈദേഹി മുഖം ചുളിച്ചു... "ഏകലവ്യ.....അനിരുദ്രയുടെ പ്രണയഭാജനം....." രുദ്രയുടെ സ്വരം ആർദ്രമായിരുന്നു..... വൈദേഹിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി....നെഞ്ചിനുള്ളിൽ തീ കോരിയിട്ടത് പോലെ അവളൊന്നു പിടഞ്ഞു.... രുദ്ര... അവളുടെ പ്രിയപെട്ട നീലക്കണ്ണുകൾ വരയുന്ന തിരക്കിലാണ്... "ഏകലവ്യ... അദ്ദേഹത്തിന് പ്രത്യേകതകൾ ഒരുപാടാണ് വൈദേഹി.. സൂര്യനെ പോലെ ജ്വലിച്ചു നിൽക്കുന്ന എന്റെ ഹൃദയത്തിൽ..

എന്തിനെയും സധൈര്യം നേരിടുന്നവൻ.... എത്ര നിസ്സാരമയാണ് മെയ്‌വഴക്കത്തോടെ ആയോദനവിദ്യകൾ ചെയ്യുന്നത്...." വൈദേഹിയുടെ മനസ്സിനെ കലുഷിത മാക്കികൊണ്ട് രുദ്ര പ്രിയപ്പെട്ടവനെ കുറിച്ച് വാജാലയായിരുന്നു... "ജന്മദിനത്തിന്റെ അന്ന് ഞാൻ അച്ഛനോട്‌ പറയുന്നുണ്ട് ഇക്കാര്യത്തെ കുറിച്ച്...." ആവേശത്തോടെ അതും പറഞ്ഞു രുദ്ര തിരിഞ്ഞു നോക്കിയപ്പോൾ വൈദേഹിയെ അവിടെ കണ്ടിരുന്നില്ല.... "ജേഷ്ഠ... ഞാനിപ്പോൾ വന്നത് മറ്റൊരു കാര്യം ഉണർത്തിക്കാനാണ്...." സഹോദരരി സൗദാമിനിയുടെ വളച്ചു കെട്ടിയുള്ള സംസാരം കേട്ട് ജയന്ത് പുരികം ചുളിച്ചു.... "വേറൊന്നുമല്ല.... രുദ്രയെ എന്റെ മകൻ വൈബവിന് വേണ്ടി ആലോജിക്കാനാണ്....അവനും രുദ്രയെ ഒരുപാട് ഇഷ്ടമാണ്....." ആ വാക്കുകൾ കേട്ട് അദ്ദേഹം മാറിയിരിക്കുന്നാ വൈഭവിനെ നോക്കി... അവൻ ശെരിയാണെന്ന അർത്ഥത്തിൽ തലയാട്ടി....

"ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് നമ്മുടെ മകൾ രുദ്രയാണ്.... അവളുടെ ഇഷ്ട്ടം അറിയാതെ എങ്ങനെയാണ്....." അദ്ദേഹം സങ്കോച്ചത്തോടെ സഹോദരിയെ നോക്കി.... വൈബവിന്റെ ഉള്ളിൽ തന്റെ പ്രണയത്തേ നഷ്ടമാകുമോ എന്നൊരു ഭയം ഉടലെടുത്തിരുന്നു..... രുദ്ര എന്നാ അവന്റെ പ്രണയം എങ്ങനെയും സ്വന്തമാക്കണം എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത.... ഇതെ സമയം അണിയറയിൽ അരങ്ങേറുന്നതെന്തെന്ന് അറിയാതെ രുദ്ര മറ്റൊരു ലോകത്തായിരുന്നു... പൂജയുടെ രണ്ടാം ദിവസം... പുഴയുടെ തീരത്ത് താലം ഒഴുക്കാൻ ഒരുങ്ങി തീരത്തേക്ക് വന്നപ്പോൾ ഏകലവ്യയെ അവൾ കണ്ടു..... അവളുടെ മിഴികൾ പിടച്ചു...പൂജയുടെ ആദ്യഭാഗം അവസാനിച്ചപ്പോൾ ആവേശത്തോടെ അവൾ അവനടുത്തേക്ക് ഓടി ചെന്നു... കിതച്ചു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന രുദ്രയെ അവൻ സംശയത്തോടെ നോക്കി... അവൾ കയ്യിലുള്ള ക്ഷണപത്രിക അവന് നേരെ നീട്ടി... "എന്താണിത്...." അൽപ്പം ഗൗരവത്തോടെ അവൻ ആരാഞ്ഞു... അവൾ ചിരിച്ചു... "എന്റെ ജന്മദിനമാണ്.. നിങ്ങൾ എന്തായാലും വരണം...."

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി... "ഞാനോ...??" "മ്മ്... വരണം... എന്തായാലും...." മിഴിച്ചു നിന്നവനെ നോക്കി ഒരു കൂർത്ത നോട്ടം നൽകി അവൾ നടന്നകന്നു.. ******* "ഒരിക്കലും അവനെ നേർക്കു നേർ നിന്ന് എതിരിടാനിവില്ല അങ്ങുന്നേ..." ഇന്ദ്രന്റെ വാക്കുകൾ കേട്ട് അയാൾ ക്രൂരമായി ചിരിച്ചു... "അതെനിക്കറിയാമല്ലോ... അത് കൊണ്ടാണ് നിന്നെ വിലക്കെടുത്തത്..." അയാൾ അവനിലേക്ക് ഒരു കൂർത്ത നോട്ടം നൽകി. "ചതി...വിഷമുള്ള ഒരായുധം...." അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു...... ഇന്ദ്രൻ ചിരിച്ചു.. അവന്റെ മനസ്സിൽ കിട്ടാൻ പോകുന്ന സ്ഥാനമാനങ്ങളുടെ കണക്കുകൂട്ടലുകളിലായിരിന്നു...... കൂടപിറപ്പിനെ പോലെ നിന്നവന്റെ വിശ്വാസത്തെ മുതലെടുത്തു ചതിക്കാൻ തയ്യാറായപ്പോൾ ഇന്ദ്രനറിഞ്ഞില്ല സ്വയം ചിത കൂട്ടുവാണെന്ന്.................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story