ഹേമന്തം 💛: ഭാഗം 22

hemandham

എഴുത്തുകാരി: ആൻവി

"ഏകലവ്യ....ഈ രുദ്രയുടെ പ്രണയം...എന്റെ ജീവിക്കാൻ കൊതിപ്പിക്കുന്ന പ്രതീക്ഷ....ഇടക്ക് കണ്ടുമുട്ടുമെന്നും.. പുഞ്ചിരി പരസ്പരം കൈമാറുമെന്നും....ആ പുഞ്ചിരിയിൽ ഒളിച്ചു വെച്ച പ്രണയം തിരിച്ചറിയുമെന്നും... ഒടുവിൽ എല്ലാ പ്രതിസന്ധികളേയും മറി കടന്ന് ഒന്ന് ചേരുമെന്ന പ്രതീക്ഷ....." വരച്ചു തീർത്ത പ്രിയപ്പെട്ടവന്റെ നിറമുള്ള ചിത്രത്തിലേക്ക് ഉറ്റു നോക്കി...ഹൃദയം വാജാലയായി... "ഇന്നോളം... ഈ മനുഷ്യനോളം രുദ്ര ഇത്ര ഭ്രാന്തമായി ഒന്നും ആഗ്രഹിച്ചിട്ടില്ല.... കൊതിച്ചിട്ടില്ല....ഉടലിൽ പ്രവഹിക്കുന്ന ജീവനേക്കാറേ രുദ്രക്ക്‌ ഏകലവ്യയാണ് പ്രിയം...." അവളുടെ സ്വരം ആർദ്രമായി... എല്ലാം കേട്ട് നിന്ന വൈദേഹിക്ക്‌ അത്ഭുതം തോന്നി.... ഇത്രയും ആർദ്രമായി... സ്നേഹത്തോടെ.. പ്രണയവിവശയായി രുദ്രയെ ആദ്യമായി കാണുകയാണ്.... അത്ഭുതത്തോടൊപ്പം അവളുടെ ഉള്ളിൽ നഷ്ടപെടലിന്റെ അകാരണമായ ഭയം പിടി പെട്ടു....കൈകൾ വിറച്ചു....

"നിനക്ക് അറിയോ വൈദേഹി ഒരിക്കൽ ക്ഷേത്രത്തിൽ വെച്ച് എനിക്ക് നേരെ ശത്രുക്കളുടെ ആക്രമണമുണ്ടായി.. അന്ന് എന്നെ ഇദ്ദേഹം രക്ഷിച്ചു... എന്നെ ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. ആലിംഗനം ചെയ്തു....അന്നാണ് ഏകലവ്യയെ കുറിച്ച് കൂടുതൽ അറിഞ്ഞത്.. സൂര്യന്റെ ചൈതന്യമുള്ളവൻ.... മഞ്ഞു മലകളെ വാഴുന്ന പരമശിവന്റെ കവലളാകാൻ നിയോഗിക്കപെട്ടവൻ...അവന്റെ ശക്തിയും...ബുദ്ധിയും.... നിലക്കാതെ അലയടിക്കുന്ന സാഗരം പോലുള്ള മിഴികൾ.... ഏതൊരു പെൺകുട്ടിയേയും അവനിലേക്ക് അടുപ്പിക്കും... ജന്മദിനം വേഗമോന്ന് ആകാൻ കാത്തിരിക്കുവാ ഞാൻ.... നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങും പോലെ തോന്നുന്നു..." ആകാംഷയും പരിഭ്രമവും അതിലുപരി സന്തോഷവും.. രുദ്രക്ക്‌ പറഞ്ഞിട്ടും തീരുന്നില്ല.., പുറകിൽ നിലത്തേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു.. തന്നെ ദ്ദേഷ്യത്തോടെ ഉറ്റു നോക്കുന്ന വൈദേഹി..

മരപലകയിൽ അടുക്കി വെച്ച ഛായങ്ങളെല്ലാം നിലത്ത് ചിതറി കിടക്കുന്നു..... രുദ്ര ഒരു നിമിഷം പകച്ചു.... "എന്താ ഇത് വൈദേഹി...." രുദ്ര അമർഷത്തോടെ ചോദിച്ചു.... "അദ്ദേഹം എന്റെയാണ് രുദ്ര....." വൈദേഹി കിതച്ചു... രുദ്രയൊന്നു മുഖം ചുളിച്ചു.. "ആരുടെ കാര്യമാണ് നീ പറഞ്ഞു വരുന്നത്..." "ഏകലവ്യ....!!!!" വൈദേഹിയുടെ കണ്ണുകൾ ആരാധനയോടെ ക്യാൻവാസിലെ ചിത്രത്തിലേക്ക് നീണ്ടു.... രുദ്ര രൗദ്രഭവത്തോടെ അവൾക്ക് മുന്നിൽ കയറി നിന്നു.... "നിനക്ക് പ്രാന്താണോ വൈദേഹി....." രുദ്രയുടെ ശബ്ദം ഉയർന്നു.... "എനിക്ക്... നിക്ക്... ഞാൻ അദ്ദേഹത്തെ പ്രണയിക്കുന്നുണ്ട് രുദ്ര... നിന്നെക്കാൾ ഏറെ.... നീ അദ്ദേഹത്തെ കാണും മുന്നേ കണ്ട് ഇഷ്ടപ്പെട്ടതാണ് ഞാൻ... ഒരുപാട്... ഒരുപാട്... ജീവനേക്കാളേറെ...." വൈദേഹിയുടെ കണ്ണുകൾ നിറഞ്ഞു.... വാക്കുകൾ ഇടറി.... "നീ എന്ത് വിഡ്ഢിത്തരമാണ് പറയുന്നത്.. ഞാനിത് അംഗീകരിച്ചു തരില്ല...."

രുദ്ര ക്രോധത്തോടെ അലറി... വൈദേഹി ഒന്ന് ഞെട്ടി.... കണ്ണുനീർ ഒഴുകി ഇറങ്ങിയാ കവിളുകൾ അമർത്തി തുടച്ചവൾ പുറകിലേക്ക് നീങ്ങി.... "എനിക്ക് അദ്ദേഹത്തെ വേണം... ഇത് ഞാൻ മുന്നേ അറിഞ്ഞിരുന്നില്ലേൽ നിന്നെ ഞാൻ തിരുത്തിയേനെ രുദ്ര.... വിട്ടു തരില്ല ഞാൻ...." അവൾ ഭ്രാന്തിയെ അലറി... അവിടുള്ളതെല്ലാം തട്ടിയെറിഞ്ഞു.... "നീ എന്തൊക്കെ ചെയ്താലും ഈ രുദ്ര ഒരിക്കലും എന്റെ പ്രണയത്തോടെ നിനക്ക് വിട്ട് തരില്ല വൈദേഹി..." രുദ്ര ദേഷ്യത്തോടെ വാശിയോടെ അതിലുപരി സങ്കടത്തോടെ ഉച്ചത്തിൽ പറഞ്ഞു... വൈദേഹി ചെവി പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു.... വാശിയിൽ രുദ്രയെ മറികടക്കാൻ കഴിയില്ല...ഇഷ്ടമുള്ളതെല്ലാം വാശിയോടെ നേടിഎടുക്കുന്നവളാണ് രുദ്ര.... "അദ്ദേഹത്തെ ഞാൻ പ്രണയിക്കുന്നു രുദ്ര...അദ്ദേഹം ഇല്ലേൽ മരിച്ചു പോകും ഞാൻ....." വൈദേഹിയുടെ ശബ്ദം ഇടറി.. കണ്ണുകൾ ഒഴുകി ഇറങ്ങി....

രുദ്ര അതൊക്കെ കേട്ടിട്ടും ചെവി കൊള്ളാതെ തിരിച്ചു..... വൈദേഹി ഒരു പ്രാന്തിയെ പോലെ രുദ്ര വരച്ചു തീർത്ത ചിത്രം വലിച്ചു കീറി.... തട്ടി നിലത്തേക്ക് വലിച്ച് എറിഞ്ഞു.... ഭിത്തിയിൽ പതിച്ചു വെച്ചിരുന്ന റാന്തൽ വിളക്ക് അവൾ നിലത്തേക്ക് എടുത്തു എറിഞ്ഞു... അവ രുദ്രയുടെ കാലടിയിൽ വീണു പൊട്ടി ചിതറി.... രുദ്ര പുറകിലേക്ക് വേച്ചു പോയി... പൊട്ടിയ കൂർത്ത ആഗ്രമുള്ള ചില്ല് ഒന്നെടുത്തു വൈദേഹി സ്വയം അവളുടെ കഴുത്തിലേക്ക് അമർത്തി വെച്ചു... രുദ്ര ഒരുനിമിഷം തറഞ്ഞു നിന്നു പോയി... "വൈദേഹി.... എന്താ നീ ചെയ്യുന്നത്..." "രുദ്ര... ചെറുപ്പം മുതൽ.. എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ നിനക്ക് വിട്ട് തന്നിട്ടേ ഒള്ളൂ.... എന്റെ അമ്മയുടെ സ്നേഹം വരെ നിനക്ക് തന്നില്ലേ ഞാൻ... എന്റെ... എന്റെ അനിയത്തിയായല്ലേ നിന്നെ ഞാൻ കണ്ടത്...." വൈദേഹി കിതക്കുന്നുണ്ടായിരുന്നു... രുദ്ര ചുവന്നു കലങ്ങിയ മിഴികളോടെ അവളെ ഉറ്റു നോക്കി...

"എനിക്ക്... എനിക്ക് നീ എന്റെ പ്രണയത്തെ വിട്ട് തരണം രുദ്ര... വേറൊന്നും എനിക്ക് വേണ്ട.... ഇല്ലേ സ്വയം ജീവനൊടുക്കും ഞാൻ.... എല്ലാം വിട്ട് തന്ന പോലെ നിനക്ക് അദ്ദേഹത്തെ ഞാൻ വിട്ട് തരില്ല... എനിക്ക് വേണം... എന്റെ മാത്രമായി...." രുദ്ര എന്ത് ചെയ്യണമെന്ന് അറിയാതെ അവളെ നോക്കി നിന്നു പോയി.... കാണുകൾ നിറഞ്ഞൊഴുകി... "ഏകലവ്യയോട് നിനക്ക് വെറും ഭ്രമമാണ്..ഒരിക്കലും പ്രണയമല്ല രുദ്ര... കുഞ്ഞുനാൾ മുതൽ കാണുന്നതല്ലേ ഞാൻ നിന്നെ.... നിനക്ക് നേടിയെടുക്കൻ മാത്രമേ കഴിയൂ അവയെ സൂക്ഷിക്കേണ്ടത് എങ്ങനെ എന്ന് അറിയില്ല... ആഭരണങ്ങളോട് നിനക്ക് ഇഷ്ടമാണ്... പക്ഷേ അത് പോലും നീ കയ്യിൽ കിട്ടിയാൽ തിരിഞ്ഞു നോക്കാറില്ല.... അത് പോലെയാണ്... ഈ പ്രണയവും അടുത്ത് കിട്ടിയാൽ നിനക്ക് അതും വേണ്ടതാകും...." അവളുടെ വാക്കുകൾ കേൾക്കെ രുദ്രയുടെ കണ്ണുകൾ നിശ്ചലമായി കണ്ണുനീർ മാത്രം ചലിച്ചു കൊണ്ടിരുന്നു... പ്രണയമല്ലന്നോ....?? എന്റെ ജീവനാണ്..! ഈ ആയുസ്സ് മുഴുവൻ അദ്ദേഹത്തിന്റേത് മാത്രമായിരിക്കാനാണ് താൻ ഇന്ന് ആഗ്രഹിക്കുന്നത്....! രുദ്രയുടെ മനസ്സ് അലറി വിളിച്ചു....

"നീ....നീ പറഞ്ഞിട്ടില്ലേ നിനക്ക് ഇവുടുത്തെ മഹാറാണിയായി വാഴണം എന്ന്... പ്രജകൾക്ക് നല്ലത് മാത്രം ചെയ്യുന്ന ഭരണാധികാരിയായണമെന്ന്.... ഈ ആഗ്രഹങ്ങൾക്ക് ഇടയിൽ എപ്പോഴാണ് ഏകലവ്യ എന്ന പുരുഷൻ കടന്ന് വന്നത്.... നിനക്ക് ആരെയും സ്നേഹിക്കാൻ കഴിയില്ല രുദ്ര... അങ്ങനെ ആയിരുന്നേൽ നീ എന്റെ ഇഷ്ടം നടത്തി തരുമായിരുന്നു... നിനക്ക് അമ്മയില്ലാത്തത് കൊണ്ട് എന്റെ അമ്മയുടെ സ്നേഹം നിനക്ക് പങ്കിട്ടു തന്നില്ലേ ഞാൻ..." വൈദേഹി പുലമ്പി കൊണ്ടിരുന്നു... അമ്മയില്ലാതെ ഒറ്റ പെട്ടു വളർന്ന പെൺകുട്ടി....ഏകാന്തത അവളെ അഹങ്കാരിയും വാശിക്കാരിയുമാക്കി തീർത്തു..അതാണ് അനിരുദ്ര... വൈദേഹി അവളെ വാക്കുകൾ കൊണ്ട് തളർത്തി.... "അങ്. അങ്ങനെയല്ല വൈദേഹി.. എനിക്ക്... എനിക്ക് എല്ലാവരോടും ഇഷ്ടമാണ്... നിന്നെയും ഇഷ്ടമാണ്..." രുദ്രയുടെ ശബ്ദമിടറി... "എങ്കിൽ... ഏകലവ്യയെ നീ എനിക്ക് താ രുദ്ര.... പ്രിയപ്പെട്ടവർക്ക് വേണ്ടി വിട്ട് കൊടുക്കുകയല്ലേ വേണ്ടത്.....മാത്രമല്ല ഏകലവ്യയൊരിക്കലും നിന്നെ സ്നേഹിക്കില്ല.. സ്വന്തമാക്കാൻ ആഗ്രഹിക്കില്ല...

കാരണം നീ ഈ നാടിന്റെ ഭരണാധികാരിയുടെ മകളാണ്..അടുത്ത റാണി... നിന്നെ എങ്ങനെയാണ് വെറും ഒരു സാധാരണക്കാരനായ അദ്ദേഹം പ്രണയിക്കുന്നത്.... രാജാവിനോട് അങ്ങനൊരു ചതി അദ്ദേഹം ഒരിക്കലും ചെയ്യില്ല രുദ്ര...." രുദ്ര ഒരുനിമിഷം തറഞ്ഞു നിന്നു പോയി.. "രുദ്രക്ക്‌ ഏകലവ്യ സ്വന്തമായി തീർന്നാൽ വൈദേഹി ആ നിമിഷം ജീവനറ്റു വീഴും...കാരണം.... കാരണം നിന്നെക്കാൾ ഏറെ ഞാൻ അദ്ദേഹത്തെ പ്രണയിക്കുന്നു.... ആഗ്രഹിക്കുന്നു....." വൈദേഹി തളർന്നു നിലത്തേക്ക് ഇരുന്ന് കരഞ്ഞ് കൊണ്ടിരുന്നു... രുദ്ര ചലിക്കാനാകാതെ അവളെ തന്നെ ഉറ്റു നോക്കി നിന്നു..... "അമ്മയിപ്പോൾ എന്റെ കാര്യം നിന്റെ അച്ഛനോട് പറഞ്ഞു കാണും.. നീ അതിന് എതിര് നിൽക്കരുത് രുദ്ര...." ഇതേ സമയം വൈബവും രുദ്രയുമായുള്ള നല്ല നാളുകൾ സ്വപനം കണ്ടു തുടങ്ങിയിരുന്നു... മൂന്ന് മനുഷ്യർ.... രണ്ട് പേർ പ്രണയത്തെ ഏതു വഴിയേയും സ്വന്തമാക്കാൻ തന്ത്രങ്ങൾ മെനഞ്ഞപ്പോൾ...

സ്വാർത്ഥതക്ക്‌ പിന്നാലെ പാഞ്ഞ മറ്റൊരാളുടെ മനസ്സിനെ വികാരങ്ങൾ കൊണ്ട് തളച്ചിട്ടു..... "ശത്രു പക്ഷത്തെ ഈ ശാന്തത നമ്മൾ നിസ്സാരമായി കാണരുത്...വരാൻ പോകുന്ന വലിയ അപകടത്തിന്റെ മുന്നോടിയാണ് ഈ മൗനം...നമ്മൾ കരുതിയിരിക്കേണ്ടിയിരിക്കുന്നു....." ഏകലവ്യയുടെ വാക്കുകൾ കേൾക്കെ ഇന്ദ്രന്റെയുള്ളിൽ എന്തെന്നില്ലാത്ത ഭയം തോന്നി.... താൻ ചതിക്കുവാണെന്ന് അവൻ മനസിലാക്കിയിട്ടുണ്ടാവുമോ..?? ഇന്ദ്രൻ നെഞ്ചിടിപ്പോടെ ഏകലവ്യയെ നോക്കി.... കയ്യിലെ ഉടവാളിനെ തഴുകി കൊണ്ട് അവൻ മറ്റെന്തോ ആലോചിച്ചിരിക്കുവാണ്... "ശക്തനാണ് അവൻ.... പക്ഷേ ഏതൊരു ശക്തനും ഒരു ബലഹീനത കാണും.... അവന്റെ ബലഹീനത നീയാണ് ഇന്ദ്രാ...നിന്നെ അവൻ അവിശ്വസിക്കില്ല...." കാതിൽ അയാളുടെ വാക്കുകൾ അയടിച്ചപ്പോൾ ഇന്ദ്രൻ ആശ്വസിച്ചു... തനിക്ക് എന്നും രണ്ടാം സ്ഥാനമാണ്.. രാജാവിന് എന്നും പ്രിയം ഏകലവ്യയോടും...

അവനില്ലാതെയായാൽ... രാജാവിന്റെ മനസാക്ഷിസൂക്ഷിപ്പുകാരൻ താനായിരിക്കും...പതിയെ ഈ നാടിന്റെ ഭരണാധികാരിയും.... സ്വാർത്ഥ ചിന്തകൾ ഇന്ദ്രന്റെ മനസ്സിനെ വല്ലാതെ കീഴടക്കിയിരിക്കുന്നു.... ഏകലവ്യയുടെ മനസ്സിൽ ആ നിമിഷം നിറഞ്ഞു നിന്നത് രുദ്രയായിരുന്നു.... അവന്റെ ചുണ്ടുകൾക്കിടയിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു... എന്തിനെന്ന് അറിയില്ല... മലയുടെ മുകളിൽ നിന്നാൽ കാണാം ആ കൊട്ടാരം..... "അവിടെ എന്താണ് ആഘോഷം...??" ഇന്ദ്രൻ അങ്ങോട്ട്‌ നോക്കി ചോദിച്ചു... "നിനക്ക് അറിയില്ലേ... നാളെ രുദ്രയുടെ ജന്മദിനമാണ്..." അവന്റെ കണ്ണുകളും അങ്ങോട്ട്‌ തന്നെയായിരുന്നു....  നിലാവിന്റെ കീഴിൽ അണിഞ്ഞൊരുങ്ങി നിന്നു ആ കൊട്ടാരം അനിരുദ്രയുടെ ജന്മദിനത്തെ വരവേൽക്കാൻ..... സൂര്യനുദിക്കും മുന്നേ എല്ലായിടവും കത്തി നിൽക്കുന്ന ചിരാതുകളാൽ സമൃദ്ധമായി....

ക്ഷേത്രത്തിൽ രുദ്രയുടെ പേരിൽ വഴിപാടുകൾ പറഞ്ഞിട്ടുണ്ട് ജയന്ത്.... വിലപിടിപ്പുള്ള ആഭരണങ്ങളുടെ ശേഖരം രുദ്രക്ക്‌ മുന്നിൽ നിരന്നു... "എന്റെ മകൾ ഒരുപാട് സുന്ദരിയാണ്..." വൈദേഹിയുടെ അമ്മ വാൽക്കണ്ണാടിയിൽ നിറഞ്ഞു നിന്ന രുദ്രയുടെ മുഖം കണ്ട് പുഞ്ചിരിയോടെ പറഞ്ഞു... അണിഞ്ഞൊരുങ്ങാൻ രുദ്രക്ക്‌ ഒരുപാട് ഇഷ്ടമായിരുന്നു...എന്നാൽ ഇന്ന് ആഭരണങ്ങളും പുടവയും അവളുടെ മനസ്സിനെ മതിച്ചില്ല.... നെഞ്ചിനുള്ളിൽ ഒരു ഞെരിപ്പോട് എരിഞ്ഞു കൊണ്ടിരിക്കുകയാണ്..... വൈദേഹി ഒരു ഭാഗത്ത്‌ ഒതുങ്ങി നിൽക്കുകയാണ്.... അവളുടെ കണ്ണുകൾ രുദ്രയിലാണ്.... രുദ്രയുടെ മുഖത്തെ ദുഃഖം അവളെ വേദനിപ്പിച്ചെങ്കിലും....പ്രണയം അവളെ അന്ധയാക്കി.... അണിഞ്ഞൊരുങ്ങി വരുന്ന രുദ്രയെ കണ്ട് വൈഭവിന്റെ കണ്ണുകൾ തിളങ്ങി...അത്രമേൽ സുന്ദരിയായിരുന്നു അവൾ.... ഒരു സ്വർണ ശില്പം പോലെ.... പക്ഷെ ആ മുഖത്ത് ദുഃഖം നിഴലിക്കുന്നതായി അവന് തോന്നി.... ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരു സമ്മാനം അവൾക്കായ് കരുതിയവൻ അരുകിലേക്ക് ചെന്നു... "ജന്മദിനാശംസകൾ രുദ്ര...."

അവൻ പുഞ്ചിരിയോടെ പറഞ്ഞു.... അവനെ നോക്കാതെ അവളത് വാങ്ങി മാറ്റി വെച്ച് മറ്റുള്ളവർക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകാൻ ഒരുങ്ങി.... വൈഭവിന് അവളുടെ പോക്ക് കണ്ട് സങ്കടം തോന്നി.... രുദ്രയുടെ വരവും കാത്ത് ക്ഷേത്രത്തിന്റെ പടിക്കെട്ടുകൾ പൂക്കളാൽ ഒരുങ്ങി നിന്നു.... തൊഴുതിറങ്ങുമ്പോൾ ഏകലവ്യയെ കണ്ട് ഞെട്ടി...ദേഷ്യവും സങ്കടവുമായിരുന്നു ആ ഉള്ളു നിറയെ... അവൾക്ക് ഒരു ബ്രഹ്മകലം നീട്ടി.... "പ്രാർത്ഥിച്ചത് എന്തായാലും നടക്കട്ടെ....." അവളെ നോക്കി അവൻ പറഞ്ഞു... "ബ്രഹ്മകമലവെച്ച് പ്രാർത്ഥിച്ചാൽ... ആഗ്രഹിച്ചത് സാധ്യമാകുമെന്നാണ്..." അവന്റെ വാക്കുകൾ വീണ്ടും കാതിൽ പതിഞ്ഞു.... ഭഗവാന് മുന്നിൽ ആ ദൈവീക പുഷ്പം വെച്ചവൾ പ്രാർത്ഥിച്ചു... "ഈ ജന്മം എനിക്ക് വിധിച്ചിട്ടില്ലെന്ന് കരുതിക്കോളാം...പക്ഷേ അടുത്ത ജന്മം എനിക്ക് മാത്രമായ് അദ്ദേഹത്തെ തന്നേക്കണേ... അങ്ങനെഎങ്കിൽ മാത്രം നൽകൂ എനിക്ക് ഒരു മറുജന്മം...."  "എന്ത് പറ്റി രുദ്രക്ക്‌... ക്ഷേത്രത്തിൽ നിന്ന് വന്നത് തൊട്ട് എല്ലാവരോടും ദേഷ്യം...തൊട്ടതിനും പിടിച്ചതിനും എല്ലാവരെയും ശകാരിക്കുന്നു....

ജയന്ത് ചോദിച്ചത് കേട്ട് വൈദേഹി എന്ത് പറയും എന്ന് അറിയാതെ ഉഴറി.. "അങ്ങേക്ക് അറിയില്ല അവളുടെ സ്വഭാവം... എപ്പോഴാണ് അവൾ എല്ലാരോടും സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്..." നാവിൽ തുമ്പിൽ എത്തി നിന്ന വാക്കുകൾ ശബ്ദമായ് പുറത്തേക്ക് ചിതറി. ജയന്ത് നിശ്വസിച്ചു കൊണ്ട് ഇരിപ്പിടത്തിൽ ഇരുന്നു.... "മഹാരാജൻ....." കൊട്ടാരത്തിന്റെ മുൻ കാവടത്തിൽ വന്നു നിന്ന ആളെ കണ്ട് വൈദേഹിയുടെ മുഖം വിടർന്നു... അവൾ ജയന്തിന്റെ മുഖത്തേക്ക് നോക്കി... വൈദേഹിക്ക്‌ ഏകലവ്യയോടുള്ള താല്പര്യം അവൾ അദ്ദേഹത്തോട് പറഞ്ഞു കഴിഞ്ഞിരുന്നു... "വരൂ ഏകലവ്യ....നമുക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു...." അത് കേട്ടതും വൈദേഹിയുടെ നെഞ്ചിടിപ്പ് കൂടി.... സന്തോഷമോ ഭയമോ... എന്തെന്ന് അറിയാത്ത വികാരം.... "വൈദേഹി..വൈഭവിനേയും രുദ്രയേയും സൗദാമിനിയേയും വിളിച്ചു കൊണ്ട് വരൂ...."

വൈദേഹി അനുസരണയോടെ തലയാട്ടി അകത്തേക്ക് പോയി.... കുറച്ചു നേരം നാല് പേരും സധസ്സിലെത്തി.... രുദ്രയുടെ മുഖം പതിവിലും ഗൗരവത്തിലും ഇരുണ്ടതുമായിരുന്നു.... ഏകലവ്യ അവളെ നോക്കി ചിരിച്ചു.... ഹൃദയത്തിനുള്ളിൽ ഒരു മഞ്ഞു തുള്ളി പതിച്ച പോലെ അവൾക്ക് തോന്നി... തിരിച്ചൊരു പുഞ്ചിരിയവൾ നൽകി..... "ഇന്ന് എന്റെ മകളുടെ പിറന്നാളാണ്...ഈ ദിവസം വേണം അവളുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ സുപ്രധാന തീരുമാനം എനിക്ക്‌ പറയാൻ...." രുദ്രയെ ചേർത്ത് പിടിച്ചു കൊണ്ട് ജയന്ത് പറഞ്ഞു.... "രുദ്ര.... ഇന്ന് നിന്റെ ദിനമാണ്.... നീ എന്ത് പറഞ്ഞാലും ഈ പിതാവ് സാധിച്ചു തരും.....പറയൂ... എന്താണ് നിനക്ക് വേണ്ടത്...." എനിക്ക് എന്റെ പ്രണയത്തെ വേണം എന്ന് അവൾക്ക് ഉറക്കെ പറയാൻ തോന്നി... അവളുടെ കണ്ണുകൾ ഏകലവ്യയിൽ തട്ടി തടഞ്ഞ് വൈദേഹിയിൽ എത്തി നിന്നു...വൈദേഹി അരുതെന്ന് തലയനക്കി...

കൈകൾ കൂപ്പി കേണു.... രുദ്ര അച്ഛനെ നോക്കി... "ഒന്നും വേണ്ട.." അവൾ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു... എല്ലാവർക്കും അതിശയം തോന്നി... സാധിച്ചു നൽകാൻ പ്രായസമുള്ള എന്തും അവൾ ആവശ്യപെടും... എളുപ്പം കിട്ടാത്ത വേണം അവൾക്ക് അതാണ് അവളുടെ സ്വഭാവം... അവളുടെ ആഗ്രഹം സാധിക്കാൻ കൊട്ടാരം മുഴുവൻ ഒരുങ്ങി നിൽക്കും.... ഇന്ന് അതെ രുദ്ര മൗനമായി നിൽക്കുന്ന.. "ശെരി... എന്നാ എനിക്കൊരു കാര്യം പറയാനുണ്ട്...." അച്ഛൻ പറഞ്ഞത് കേട്ട് അവൾ മുഖം ഉയർത്തി.... "എന്റെ മകളുടെ വിവാഹം.... " രുദ്ര ഒന്ന് ഞെട്ടി... "എന്റെ സഹോദരീ പുത്രൻ വൈഭവ് ആണ് വരൻ..." രുദ്ര നിറഞ്ഞ കണ്ണുകളോടെ അദ്ദേഹത്തെ നോക്കി.... "വൈഭവിന് നിന്നെ ഒരുപാട് ഇഷ്ടമാണ്.." സൗദാമിനി രുദ്രയുടെ നെറുകയിൽ തലോടി.... അവൾ വൈഭവിനെ നോക്കി....അവൻ മുഖം താഴ്ത്തി നിൽക്കുകയാണ്...

"ഏകലവ്യ... ഇതെന്റെ സഹോദരിയുടെ മകൾ വൈദേഹി...." ജയന്ത് പറയുന്നത് കേട്ട് അവൻ വൈദേഹിയെ നോക്കി... "ഒരു വിവാഹാലോചനയാണ് ഞാൻ പറഞ്ഞു വരുന്നത്...നിനക്ക് ഇവളെ വിവാഹം കഴിച്ചു നൽകാനാണ് എനിക്കും ഇവളുടെ അമ്മയ്ക്കും ആഗ്രഹം....." അദ്ദേഹം പറഞ്ഞതും അവനൊന്നു ഞെട്ടി.... കണ്ണുകൾ പാഞ്ഞത് രുദ്രയുടെ മുഖത്തേക്ക് ആണ്.... "എന്നെ പോലെ ഒരാൾക്ക് വിവാഹ ജീവിതം.. അത് ശെരിയാവില്ല അങ്ങുന്നേ...മാത്രമല്ല രാജകുടുംബത്തിലെ ഒരു കുട്ടിയെ സാധാരണക്കാരനായ ഞാൻ എങ്ങനെ...." ഉള്ളിൽ ആശങ്ക മറിച് വെച്ചവൻ ചോദിച്ചു.. ജയന്ത് ഒന്ന് ചിരിച്ചു.... "അനുസരണക്കേടായി തോന്നരുത്... എനിക്ക് ഇതിനുള്ള യോഗ്യത ഉണ്ടെന്ന് തോന്നുന്നില്ല.... ആരുടെയെങ്കിലും വാൾമുനയിൽ തീരാവുന്ന ഒരു ജീവനാണ് എന്റേത്...

അങ്ങനെയുള്ള ആരോരുമില്ലാത്ത എന്റെ ജീവിതത്തിലേക്ക് വന്നാൽ വൈദേഹിക്ക്‌ ഒട്ടും തന്നെ നല്ലതല്ല..." "അതൊക്കെ അനുഭവിക്കാൻ ഞാൻ തയ്യാറാണെങ്കിലോ...." വൈദേഹിയുടെ ശബ്ദം അവിടെ മുഴുങ്ങി കേട്ടു.... എല്ലാവരുടെയും കണ്ണുകൾ അവൾക്ക് നേരെ പാഞ്ഞു.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "എല്ലാം അനുഭവിക്കാൻ തയ്യാറാണെങ്കിലോ....? നിങ്ങളെ കുറിച്ച് എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ്...." അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.... അവൻ ചുറ്റുമുള്ളവരെ നോക്കി... രുദ്രയെ കണ്ടില്ല.. ജയന്ദും സൗദാനിമിയുടെ ഒരുപാട് സന്തോഷത്തിലായിരുന്നു... വൈദേഹിയുടെ തീരുമാനം വൈഭവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.... പക്ഷേ രുദ്രയെ തനിക്ക് മാത്രം കിട്ടുമെന്ന അവന്റെ സ്വാർത്ഥത അവിടെ അവനെ ആശ്വസിപ്പിച്ചു.... ജയന്ത് മുന്നോട്ട് വന്ന് വൈദേഹിയുടെ കൈകൾ ഏകലവ്യയുടെ കൈകളിൽ ചേർത്ത് വെച്ചു....

അന്നധ്യമായ് അവന്റെ കൈകൾ വിറകൊണ്ടു... മനസ്സിന് വല്ലാത്തൊരു ഭാരം തോന്നി അവന്...  "മതി നിർത്തി....." ആനി ദേഷ്യത്തോടെ പറഞ്ഞു... ആര്യൻ മുഖം ചുളിച്ചവളെ നോക്കി... "എനിക്ക് വൈദേഹിയോട് ദേഷ്യം തോന്നുന്നു... എന്തൊരു സ്വാർത്ഥയാണ് അവൾ...അവളുടെ ഒരു ചീപ് ഷോ. ഞാനാണ് രുദ്രഎങ്കിൽ ഒരിക്കലും എന്റെ പ്രണയത്തെ വിട്ട് കൊടുക്കില്ലായിരുന്നു...." ആനിയുടെ മുഖം ചുവന്നു.... ആര്യൻ ചിരിച്ചു... "Really...." അവൻ പുരികമുയർത്തി അവളെ നോക്കി... പെട്ടെന്ന് അവളുടെ മുഖം വാടി... "ചിലപ്പോൾ ഞാനും വിട്ടുകൊടുക്കുമായിരിക്കും അല്ലെ...രുദ്രയെ പോലൊരു പെൺകുട്ടി അത്രയും സങ്കടപെട്ടെങ്കിൽ ആ വൈദേഹി എത്രത്തോളം അവളുടെ മനസ്സ് തളർത്തി കാണും....." "ഓരോരുത്തരുടേയും ആ സമയത്തെ അവസ്ഥ പോലെയിരിക്കും അവരുടെ പെരുമാറ്റം...."

പറയുന്നതിനൊപ്പം കൈകൾ കൂട്ടിയിരുമ്മി അവൻ അവളുടെ തണുത്ത കവിളിലേക്ക് ചേർത്ത് വെച്ച്‌ ചൂട് പകർന്നു നൽകി.... "അവരുടെ വിവാഹം കഴിയുമോ ആര്യൻ.... രുദ്രക്ക്‌ അവളുടെ പ്രണയം തിരികെ ലഭിക്കില്ലേ...." ആനി വിഷമത്തോടെ തന്റെ കവിളിൽ ഇരുന്ന അവന്റെ കയ്യിലേക്ക് കൈ ചേർത്ത് വെച്ചു... "നിനക്ക് എന്ത് തോന്നുന്നു...." ആര്യൻ അവളുടെ കാതിലേക്ക് മുഖം ചേർത്ത് വെച്ചു... ആനി ഒന്ന് വിറച്ചു.. അവന്റെ തീ നിറഞ്ഞ ശ്വാസം അവളുടെ കാതിൽ ഇക്കിളി കൂട്ടി..... "മിസ് അനഹിത ഒന്നും പറഞ്ഞില്ല...." "രു... രുദ്രയുടെ പ്രണയം അവൾക്ക് ലഭിക്കണം...." അവളുടെ ശബ്ദം വിറച്ചു... "രുദ്രയുടെ ഭാഗം വായിക്കുമ്പോൾ നിനക്ക് എന്തിനാണ് ഇത്ര ആകാംഷ... നിന്റെ സങ്കടം കാണുമ്പോൾ തോന്നും നീയാണ് രുദ്രയെന്ന്...." അവന്റെ കളി നിറഞ്ഞ ശബ്ദം അവളുടെ വലം കാതിനെ പൊതിഞ്ഞു.... അവള് വിറച്ചു കൊണ്ട് അവനോട് ചേർന്നിരുന്നു...

"തണുപ്പ് കൊണ്ടാണോ ആനി..." അവൻ ചിരിയോടെ ചോദിച്ചു... "അ... ആം... നല്ല... നല്ല തണുപ്പാ...." അവളുടെ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നു.... "ആണോ... അത്രക്ക് തണുപ്പുണ്ടോ...??" "മ്മ്...." മറുപടി അവളൊരു നേർത്ത മൂളലിൽ ഒതുക്കി.... പൊടുന്നനെ അവൾ നിലത്തേക്ക് മറിഞ്ഞു വീണു.... ശരീരത്തിൽ മഞ്ഞു വന്ന് വീണതും അവൾ വിറച്ചു... "This is too much ആര്യൻ...." അവൾ ചിണുങ്ങി.... ആര്യൻ ചിരിച്ചു... അവൾക്ക് നേരെ കള്ള ചിരിയോടെ കൈകൾ നീട്ടി.... ആനി ആ കൈകളിൽ മുറുകെ പിടിച്ച് അവനെയും നിലത്തേക്ക് വലിച്ചിട്ടു.... "ഇത്രയേ ഒള്ളൂ...." അവൾ അവനെ നോക്കി ചുണ്ട് കോട്ടി... മഞ്ഞു വാരി എടുത്തവൾ അവന് നേരെ എറിഞ്ഞു... അവനപ്പോൾ ഓർത്ത് ചിരിക്കുകയായിരുന്നു എന്തിനാണ് അവൾ വലിച്ചപ്പോൾ മനഃപൂർവം വീണതെന്ന്.... ആനിയുടെ കിതച്ചു കൊണ്ട് അവനെ നോക്കി.... "ഏകലവ്യക്ക്‌ രുദ്രയെ ഇഷ്ടമായിരുന്നോ....??" അവൾ അവന്റെ കണ്ണുകൾ നോക്കി ചോദിച്ചു.. "ദിവസവും കാണുന്ന തമ്മിൽ ചിരിക്കുന്ന അവളെ ഏതെങ്കിലും ഒരു നിമിഷത്തിൽ അവനും പ്രണയിച്ചു കാണുമായിരിക്കും... അതാകാം അവൾക്ക് വേണ്ടി അവന്റെ കണ്ണുകൾ ഓടി നടന്നത്...!!!." ................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story