ഹേമന്തം 💛: ഭാഗം 28

hemandham

എഴുത്തുകാരി: ആൻവി

"ഡാനി...!!!" ആര്യന്റെ ശബ്ദം കേട്ടതും ഡാനി അദ്രിയെ ഒന്ന് നോക്കിയാ ശേഷം കാറിനടുത്തേക്ക് ചെന്നു.. ഡോർ തുറന്ന് ഒരു സ്യൂട്ട് കേസ് കയ്യിൽ എടുത്തു.. "എസ്ക്യൂസ്‌ മി.." മുന്നിൽ തടസമായി നിൽക്കുന്ന അദ്രിയെ അവനൊന്നു നോക്കി.. അദ്രി മാറി നിന്ന് കൊടുത്തു... ഡാനി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... "സർ....." ഹാളിലേക്ക് കയറിയതും ഡാനി ശബ്ദം താഴ്ത്തി വിളിച്ചു... "Here..... ഡാനി..." ആര്യന്റെ ശബ്ദം കേട്ട റൂമിലേക്ക് അവൻ കയറി... പുറം തിരിഞ്ഞു നിൽക്കുന്ന ആര്യന്റെ അടുത്ത് വന്നവൻ നിന്നു... "എല്ലാം ഓക്കേ അല്ലെ ഡാനി..." ആര്യൻ ഗൗരവത്തോടെ ചോദിച്ചു.. "Yes sir...." അതും പറഞ്ഞവൻ സ്യൂട്ട് കേസ് ബെഡിലേക്ക് വെച്ച് അതിൽ നിന്ന് ആര്യന്റെ ഡ്രസ്സ്‌ എടുത്ത് കൊടുത്ത് പുറത്തേക്ക് പോയി.... ആര്യൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു... ബ്ലേസർ ഒന്ന് കൂടെ ശെരിയാക്കി ഇട്ടു.... ഒന്ന് ദീർഘമായി നിശ്വസിച്ചു... കയ്യിൽ വാച്ച് കെട്ടി...

"ഡാനി....." കയ്യിലെ വാച്ചിലേക്ക് ഒന്ന് നോക്കി അവൻ വിളിച്ചു.... ഡാനി അവന്റെ പുറകിൽ വന്നു നിന്നു.... ആര്യൻ ടേബിളിൽ ഇരുന്ന ഗൺ എടുത്ത് അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു... പുറത്ത് ആകെ ടെൻഷൻ അടിച്ചു നിൽക്കുകയായിരുന്നു അദ്രി.... അവൻ ആര്യന്റെ റൂമിലേക്ക് നെഞ്ചിടിപ്പോടെ നോക്കി.. റൂമിൽ നിന്ന് ഡാനി പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടു.. അദ്രിയുടെ വിളറിയാ മുഖം കണ്ട് ഡാനി ഒന്ന് ചിരിച്ചു... അദ്രിയുടെ നോട്ടം തന്റെ കയ്യിലുള്ള ഗണ്ണിലേക്ക് ആണെന്ന് ഡാനിക്ക് മനസിലായി... അദ്രി ഒന്ന് നോക്കിയ ശേഷം അവൻ ഗൺ കോട്ടിന്റെ ഉള്ളിൽ വെച്ച് പുറത്തേക്ക് ഇറങ്ങി... "ഒന്ന് നിന്നെ....." അദ്രി അവന്റെ പിന്നാലെ ചെന്നു... "Yes...." ഡാനി കൈ കെട്ടി നിന്ന് കൊണ്ട് ചോദിച്ചു..

"നീ ആരാ..ആര്യാനുമായുള്ള ബന്ധം .ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം.." അദ്രി തന്റെ സംശം ചോദിച്ചു... ഡാനി ചിരിച്ചു... "ഞാൻ ഡാനിയേൽ... ഡാനിയേൽ ഡെന്നിസ്... നേരത്തെ പറഞ്ഞില്ലേ... പിന്നെ സാറുമായുള്ള ബന്ധം... He is my boss...ആൻഡ് എന്റെ ഉദ്ദേശം... ദുരുദ്ദേശം ...." ഡാനി ചിരിച്ചു... അദ്രി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി...  ടവൽ കൊണ്ട് മുഖത്തെ വെള്ളം ഒപ്പിയെടുത്തു കൊണ്ട് മുന്നിലെ കണ്ണാടിയിലേക്ക് നോക്കി... കണ്ണുകൾ ചുവന്നിരിക്കുന്നു.... അവളുടെ ചുണ്ടുകൾ വിതുമ്പി.... കണ്ണുകൾ ടേബിളിൽ ഇരിക്കുന്ന ലിപ്സ്റ്റികിലേക്ക് നോക്കി.... "വെറുതെ ഓരോന്ന് വെച്ച് ചുണ്ടിലും മുഖത്തും വെച്ച് തേക്കണ്ട... ഉള്ള ചന്തം കളയാനായിട്ട്... നല്ല ചേലുണ്ട് കാണാൻ..." ഇടക്ക് കളിയാലും കള്ളഗൗരവത്തോടും അമ്മ പറയാറുള്ള വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കേട്ടു... അവളുടെ കണ്ണുകൾ നിറഞ്ഞു... ലിപ്സ്റ്റിക് എടുത്ത് ചുണ്ടിൽ വരഞ്ഞു...

ദേഷ്യത്തോടെ വാശിയോടെ .... പിന്നെ കരഞ്ഞ് കൊണ്ട് അത് വലിച്ചെറിഞ്ഞു... കൈ കൊണ്ട് ചുണ്ടിൽ ഉരച്ച് കളഞ്ഞു..... ഉറക്കെ... ഉറക്കെ കരഞ്ഞു... ഒറ്റക്ക് ആയ പോലെ.... സങ്കടം വന്ന് ചങ്കിൽ നിൽക്കുന്നു.... ഇനിയും ഉറക്കെ കരയാൻ അവൾക്ക് നോക്കി... നെറ്റിയിൽ കൈ അമർത്തി മുഖം ഉയർത്തിയപ്പോൾ കണ്ടു വാതിൽക്കൽ അവളെ തന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്ന ആര്യനെ.... അവൾ വിതുമ്പി കൊണ്ട് തലതാഴ്ത്തി... അവളെ നോക്കി ആര്യൻ അങ്ങനെ നിന്നു.... പിന്നെ അവൾക്ക് അടുത്തേക്ക് ചെന്നു... അവളെ പിടിച്ചു അവന് നേരെ നിർത്തി.... അവൾ അപ്പോഴും മുഖം ഉയർത്തിയിരുന്നില്ല.... ആര്യന്റെ ചുണ്ടുകൾ നെറ്റിയിൽ അമർന്നത് അവൾ അറിഞ്ഞു.... അവളുടെ മിഴികൾ അടഞ്ഞു... ആര്യൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. പിന്നെ അവൻ തിരിഞ്ഞു നടന്നു.... ആര്യൻ പുറത്തേക്ക് ചെന്നപ്പോൾ അദ്രി ഹാളിൽ ഇരിപ്പുണ്ട്..

ആര്യൻ അവനെ ഒന്ന് നോക്കിയ ശേഷം മുറ്റത്തേക്ക് ഇറങ്ങി... ഡാനി കാറിന്റെ ഡോർ തുറന്നു കൊടുത്തു... "സർ... അങ്ങോട്ട്‌ തന്നെയാണോ..?? " ഡാനി ചോദിച്ചു... "മ്മ്....." ഗൗരവത്തോടെ ഒന്ന് മൂളിയവൻ മടിയിൽ വെച്ച ലാപ്പിലേക്ക് കണ്ണ് നട്ടു... ഡാനി ഡ്രൈവറിനോട് നിർദേശം കൊടുത്തു.... ആ കാർ അവിടെന്ന് മുന്നോട്ട് ചലിച്ചു.... കാറിൽ നിശബ്ദത തളം കെട്ടി നിന്നു... "ഡാനി.... നിന്റെ വിവാഹകാര്യം എവിടെ വരെയായി...??" ലാപ്പിൽ നിന്ന് കണ്ണെടുക്കാതെ ആര്യൻ ചോദിച്ചു... ഡാനി തിരിഞ്ഞവനെ നോക്കി.. "വീട്ടിൽ നോക്കുന്നുണ്ട്.... ഒന്നും അങ്ങോട്ട് ശെരിയാവുന്നില്ല..." ഡാനി ചമ്മിയ ഇളിയോടെ പറഞ്ഞു... ആര്യനും അവനെയൊന്ന് നോക്കി.... പിന്നെ പുറത്തേക്ക് നോക്കിയിരുന്നു...

"നീയും... എനിക്ക് എന്റെ ആനന്ദിനെ പോലെയാ....." സരസ്വതിയമ്മ പറഞ്ഞ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി കേട്ടു.... "സർ... ഈ രണ്ട് സൈഡിലും കാണുന്ന സ്ഥങ്ങൾ എല്ലാം നരേന്ദ്രന്റെയാണ്...." ഡാനിയുടെ ശബ്ദം ആര്യനെ ചിന്തയിലാഴ്ത്തി... പുറത്ത് നിന്ന് വീശുന്ന തണുത്ത കാറ്റേറ്റ് ഉമ്മറത്തെ ചാരു കസേരയിൽ ചാരി ഇരിക്കുകയായിരുന്നു വിരാജ്.... പണ്ട് കേട്ട മറവിക്ക് വിട്ട് കൊടുക്കാത്ത കാര്യങ്ങളെല്ലാം അയാളുടെ തൂലിക വെള്ള കടലാസിൽ എഴുതി തീർക്കുന്നുണ്ട്.... ""ഇന്ദ്രന്റെ പുനർജനനം.... അവന്റെ സ്വാർത്ഥതയിൽ മരണം പുൽക്കേണ്ടി വന്നനാണ് ഏകലവ്യ.... മറു ജന്മത്തിൽ ജീവിക്കാനുള്ള ഇന്ദ്രന്റെ അവകാശത്തിന് മേൽ കാലം തടയിട്ടു.... ഏകലവ്യയുടെ ജീവനെ ആവാഹിച്ച ജീവാംശത്തെ ഭൂമിയിലേക്ക് കൊണ്ട് വരിക... ഇന്ദ്രനെ പോലെ ഈ ദൗത്യത്തിന് മറ്റൊരാൾ കൂടി നിയോഗിക്കപെട്ടു...

ആ സ്ത്രീയിലൂടെ ജന്മം കൊണ്ട് അവൻ അവരിലൂടെ ലോകം കാണും... അവന്റെ ജനനം ഇന്ദ്രന്റെ ജീവിതത്തിലെ അവസാനനിമിഷം..!!!" അത്രയും എഴുതി തീർത്ത് കൊണ്ട് വിരാജ് ആലോചനയിലായി... ഏകലവ്യയുടെ അതെ തേജസ്സുള്ള... ആ പുണ്യത്മാവിന്റെ അനുഗ്രഹവും സംരക്ഷണവും കിട്ടുന്ന അവനാരായിരിക്കും....എങ്ങനെ അറിയും..?? ഇപ്പോൾ ജീവിച്ചിരിപ്പുണ്ടാവുമോ,.?? അപ്പോഴാണ് അദ്ദേഹം മറ്റൊരു കാര്യം ഓർത്തത്... ഹിതേന്ദ്രൻ....!! ഹിതേന്ദ്രന്റെ മരണം...അത് വീണ്ടും നാട്ടിൽ അതിന്റെ ക്ഷേമം കൊണ്ട് വരും.... അതിനായ് അവതാരമെടുത്തതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.... അവനെ തിരിച്ചറിയാൻ കഴിയുന്നത് അവൾക്ക് മാത്രമാണ്.... അവന്റെ പ്രത്യേകതകളെ മനസ്സിലാക്കുന്നതും അവൾ മാത്രമാകും.....അനിരുദ്ര...!!! ഏകലവ്യയിൽ അവൾക്ക് നിഷേധിച്ച പ്രണയം... കാലങ്ങൾക്കിപ്പുറം ഏകലവ്യയുടെ ജീവനിൽ നിന്ന് ഉയിർകൊണ്ടവനിലൂടെ അവൾ വീണ്ടെടുക്കും.....

വിരജിന്റെ തൂലിക ചലിച്ചു തുടങ്ങി... "ഒരിക്കൽ ശത്രുവിന്റെ വീട്ടു മുറ്റത്ത്‌ അവൻ കാല് കുത്തും.... ഉള്ളിലെ പക തീകനൽ പോലെ കണ്ണിൽ ആളുന്നത് ശത്രുവിന് കാണേണ്ടി വരും അത് തീ പോൽ ആളി കത്തി എതിർക്കുന്നവനെ ചാമ്പലാക്കും....." എഴുതി തീർക്കുമ്പോൾ മാനം പതിവില്ലാതെ ഇരുണ്ടുകൂടുന്നതും....കാററ്റ് ശക്തി പ്രാപിക്കുന്നതും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.... ഇതേ സമയം നരേന്ദ്രന്റെ വീടിന് മുന്നിൽ എത്തിയിരുന്നു ആര്യന്റെ കാർ... അവന്റെ കാൽ ആ വീട്ടു മുറ്റത്ത്‌ പതിഞ്ഞതും... വീടിനകത്ത് നടന്നു കൊണ്ടിരിക്കുന്ന പൂജയിൽ ഭംഗം വന്നു.... ഹോമകുണ്ഡത്തിലെ അഗ്നി ആളി പടർന്നു... നരെന്ദ്രന്റെ മേൽമുണ്ടിലേക്ക് അത് പടർന്നു കയറി.... അയാൾ പീഠത്തിൽ നിന്നെഴുനേറ്റ് വെപ്രാളത്തോടെ മേൽ മുണ്ട് വാലിച്ചെറിഞ്ഞു..... "എന്തോ ഒരു തടസം....." തിരുമേനി പറഞ്ഞത് നരേന്ദ്രൻ അയാളെ ഉറ്റു നോക്കി... "ഒരു തടസ്സവുമില്ല അങ്ങ് പൂജ പൂർത്തിയാക്കൂ...."

"എസ്ക്യൂസ്‌ മി......!!!" തിരുമേനി പൂജ തുടരാൻ മന്ത്രമുച്ഛരിക്കും മുന്നേ ആ സ്വരം അവിടെ മുഴങ്ങി... അവിടെയുണ്ടായിരുന്നവരെല്ലാം വാതിലിൽക്കലേക്ക് നോക്കി... അകത്തേക്ക് വരുന്ന ആര്യനെ കണ്ട് നരേന്ദ്രന്റെ ദേഷ്യം ആളി കത്തി... ആര്യൻ ഒരു ചിരിയോടെ ആ വീട് മുഴുവൻ കണ്ണോടിച്ചു... "നീയോ.... എന്ത് ധൈര്യത്തിലാണ് നീ ഇങ്ങോട്ട് വന്നത്..." അയാൾ ആക്രോശിച്ചു... " ധൈര്യം സംഭരിച്ചു വരാൻ മാത്രം ഇവിടെ എന്താണുള്ളത്.... " മുഖത്തെ ഗ്ലാസ്‌ ഊരി മാറ്റി ആര്യൻ അയാളെ നോക്കി.. "നിനക്ക് എന്നെ ശെരിക്ക് അറിയില്ല...." അയാൾ പല്ല് ഞെരിച്ചു.. "നിനക്ക് എന്നെ കുറിച്ചും അറിയില്ല...." ആര്യൻ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു... "എന്താ എല്ലാവരും നോക്കുന്നത്.. പൂജ നടക്കട്ടെ... നരേന്ദ്രൻ വരൂ എനിക്ക് തന്നോട് സംസാരിക്കാനുണ്ട്...." അത്രയും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി... നരേന്ദ്രന്റെ കണ്ണുകളിൽ പകയേരിഞ്ഞു.. ഇന്ന് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകരുത്... അതിനാൽ അയാൾ സംയമനം പാലിച്ചു കൊണ്ട് ആര്യന്റെ അടുത്തേക്ക് നടന്നു....................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story