ഹേമന്തം 💛: ഭാഗം 35

hemandham

എഴുത്തുകാരി: ആൻവി

"ആനി...!!!" ആര്യന്റെ ശബ്ദം,.... അവൾ ഞെട്ടി പിടഞ്ഞെഴുനേറ്റു...കണ്ണുകൾ അമർത്തി തുടച്ച് അവനെ നോക്കി... "പോയില്ലേ....??" അവളുടെ ശബ്ദം ഇടാറിയിരുന്നു... "എന്തിനാ നീ കരഞ്ഞത്...??" അതായിരുന്നു അവന്റെ ചോദിച്ചു.. "മ്മ്ഹ്ഹ്...." നിഷേധത്തിലൊന്നു മൂളിയവൾ തലതാഴ്ത്തി... "ആനി... നമുക്ക് പോകാം..." വെപ്രാളത്തോടെ അദ്രി മുന്നോട്ട് വന്നു... വല്ലാത്തൊരു ഭയം അവനെ വലിഞ്ഞു മുറുക്കിയിരുന്നു... അവനെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് ആര്യൻ ആനിയോട് ചേർന്ന് നിന്നു.... ഇരു കൈ കൊണ്ടും അവളുടെ മുഖം കോരിയെടുത്തു... നനഞ്ഞ കവിളുകൾ പെരുവിരൽ കൊണ്ട് തുടച്ചു കൊടുത്തു... "എന്തിനാ ആനി കരഞ്ഞത്..??

ഞാൻ പോകുന്നത് കൊണ്ടാണോ..??" അവൻ കുസൃതിയോടെ ചോദിച്ചു.. "മ്മ്....." അവൾ ഏങ്ങി കരഞ്ഞു കൊണ്ട് തലയാട്ടി.... "ഇത്രനാളും ഒപ്പം ഉണ്ടായിട്ട് പെട്ടെന്ന് പോകുമ്പോൾ.... എന്റെ അമ്മയെ...." ബാക്കി പറയും മുന്നേ ചൂണ്ടു വിരൽ കൊണ്ട് ആ ചുണ്ടുകളെ ബന്ധിച്ചു കഴിഞ്ഞിരുന്നു ആര്യൻ... ചുവന്നു കലങ്ങിയാ അവളുടെ കണ്ണുകളിലേക്ക് അവന്റെ തിളങ്ങുന്ന നീലക്കണ്ണുകൾ നോട്ടമിട്ടു.... "നിന്റെ അമ്മ എവിടെയും പോയിട്ടില്ല ആനി.. നിന്റെ കൂടെ തന്നെയുണ്ട്.... " "നീ പോകുവല്ലേ...??" അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു... "അതിനല്ലേ ഞാൻ കോൺടാക്ട് ചെയ്യാൻ നമ്പർ തന്നത്..." അവൻ മൃദുവായൊന്ന് ചിരിച്ചു...

വീണ്ടും അവൻ തിരിഞ്ഞു നടന്നു... എന്തോ ഓർത്ത് എന്നാ പോലെ അവൾ അവന്റെ കൈ പിടിച്ചു വെച്ചു... പൊടുന്നനെ അവളുടെ ഇടതു കയ്യിൽ അദ്രിയുടെ മുറുകി... ശ്വാസം നിലച്ചു പോകുമെന്ന് തോന്നിയാ നിമിഷങ്ങളായിരുന്നു അദ്രിക്ക് അതെല്ലാം.... ആര്യൻ തിരിഞ്ഞു നോക്കി.. അവളുടെ മുഖത്ത് ദയനീയത... അവൻ അവൾ പിടിച്ചു വെച്ച കയ്യിലേക്ക് ഒന്നു നോക്കി... "എന്താ... ആനി എന്തേലും പറയാനുണ്ടോ,...?" അവൻ ചോദിച്ചു... "ആര്യൻ.... എനിക്ക്... അത്....." "ആനി വാ.. അവൻ പൊക്കോട്ടെ ലേറ്റ് ആവുന്നു...." അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അദ്രി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... നെഞ്ചിടിപ്പ് ഉയർന്നു വന്നു അവന്റെ...

ആനി വിതുമ്പി കൊണ്ട് ആര്യനെ നോക്കി.... അവളെ ഒന്നു നോക്കിയവൻ തിരിഞ്ഞു നടന്നു.... അത് കണ്ട് വിതുമ്പുന്ന ചുണ്ടുകളെ കടിച്ചു പിടിച്ചവൾ അദ്രിക്ക് ഒപ്പം നടന്നു.... "ആനി.....!!!" രണ്ടടി മുന്നോട്ട് നടന്നതും ആര്യൻ വിളിച്ചു.... അവളുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിന്നു... അവളുടെയും അദ്രിയുടെയും നെഞ്ചിടിപ്പ് ഒരുപോലെ ഉയർന്നു.... ആനി ശ്വാസം അടക്കി പിടിച്ചു കൊണ്ട് ആര്യന് നേരെ തിരിഞ്ഞു... അദ്രിയുടെ ചെന്നിയിൽ നിന്ന് വിയർപ്പുകണങ്ങൾ പൊടിഞ്ഞു... "നീയും എന്റെ കൂടെ വരുന്നോ ആനി....??" അവന്റെ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ മുഴങ്ങി കേട്ടു.... കേട്ട് സത്യമാണോ...??

അവൾക്ക് അവളുടെ കാതുകളെ വിശ്വസിക്കാനായില്ല... "നിനക്ക് താല്പര്യമുണ്ടോ... ട്രസ്റ്റ്‌ മി... നിന്റെ പഠിപ്പ് കംപ്ലീറ്റ് ചെയ്യാം നിനക്ക്... നിന്റെ ലൈഫ് secure ആവാൻ നിനക്കൊരു ജോബ് വേണ്ടേ... കോഴ്സ് കംപ്ലീറ്റ് ആക്കിയാൽ ജോബ് ഞാൻ റെഡിയാക്കി തരാം.... നിനക്ക് ഇഷ്ടമുള്ളിടത്ത്...." ആര്യൻ വീണ്ടും പറഞ്ഞു... ഒരു കുഞ്ഞു സന്തോഷം ഉള്ളിലെവിടെയോ..... ആ നിമിഷം അദ്രിയുടെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു.... അവന്റെ കൺകോണിൽ നനവ് പടർന്നു.... അവന്റെ കൈകൾ ആനിയുടെ കയ്യിൽ മുറുകി.. വിട്ട് കൊടുക്കില്ലെന്നപോലെ.... ആനി ദയനീയമായി അദ്രിയെ നോക്കി... പൊയ്ക്കോട്ടേ... എന്ന് ചോദിക്കും പോലെ....

അവന്റെ മനസ്സ് അറിയും തോറും ആനി നിസ്സഹായയായി... പോകല്ലേ ആനി.... അദ്രിയുടെ മനസ്സ് അലറി കരയുന്നുണ്ടായിരുന്നു... ആര്യനും ആനിയെ നോക്കി നിൽക്കുകയായിരുന്നു... ആര്യൻ ഇപ്പൊ പോകും... എന്ന് ആലോചിച്ചപ്പോൾ ആനിക്ക് ടെൻഷനായി.... തന്റെ കയ്യിൽ മുറുകി കൊണ്ടിരിക്കുന്ന അദ്രിയുടെ കൈകളെ പറിച്ചെറിയാൻ കഴിയില്ലായിരുന്നു അവൾക്ക്.... കണ്ണുനീർ തുള്ളികൾ അവളുടെ കവിളിനെ ചുംബിച്ച് നിലത്തേക്ക് ഉറ്റു വീണു.... പെട്ടെന്ന് അദ്രിയുടെ കൈകൾ അവളെ സ്വാതന്ത്രമാക്കി... ആനി ഞെട്ടി കൊണ്ട് അവനെ നോക്കി.... "പൊയ്ക്കോ ആനി....." അദ്രി നേർത്ത ശബ്ദത്തിൽ മറ്റെങ്ങോ നോക്കി നിന്നു കൊണ്ട് പറഞ്ഞു... "അ... അദ്രി...."

അവളുടെ ചുണ്ടുകൾ വിറച്ചു.. "നീ പൊയ്ക്കോ... ഇവിടെ നിന്നാൽ നിന്റെ അമ്മ ആഗ്രഹിച്ച പോലെ പഠിപ്പൊന്നും നടക്കില്ല.... ജോലിയൊക്കെ വേണേൽ ഈ നാട്ടീന്നു പോകണം...." അവൻ അവളുടെ കവിളിൽ തലോടി സ്നേഹത്തോടെ പറഞ്ഞു.... അവന്റെ നെഞ്ചിലെ വേദന അവൾ അറിയുന്നുണ്ടായിരുന്നു...അവൾ വേദനയോടെ അവനെ നോക്കി... അദ്രി അവളുടെ നെറുകയിൽ ചുംബിച്ചു.... ആനി തേങ്ങി കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു.... അദ്രിയുടെ അവളെ പൊതിഞ്ഞു പിടിച്ചു.... കണ്ണിൽ ഉരുണ്ടുകൂടെ കണ്ണുനീർ തുള്ളികൾ അവളുടെ മുടിചുരുളിൽ പോയി ഒളിച്ചു.... അവൻ കണ്ണുകൾ ഇറുക്കി അടച്ചു.... കരയാൻ തോന്നി അവന്.... ഉറക്കെ... ഉറക്കെ....

അവളെ അത്രമേൽ ചേർത്ത് നിർത്തി അവൻ.... """വിധിച്ചിട്ടില്ലെന്ന് കരുതാൻ മനസ്സ് അനുവദിക്കുന്നില്ല ആനി...എന്റെ ആണെന്ന് മനസ്സ് വല്ലാതെ വാശിപിടിക്കുന്നു.... ഈ ജന്മം കഴിഞ്ഞില്ലേലും... അടുത്ത ജന്മമെങ്കിലും എന്റെ മാത്രമാകണം നീ... എന്റേത് മാത്രം...വിട്ടു കൊടുക്കാതെ ചേർത്ത് പിടിക്കും ഞാൻ,....""" അവന്റെ മനസ്സ് മന്ത്രിച്ചു... "അങ്ങനെയെങ്കിൽ മറ്റൊരു ജന്മം ഞാൻ ആഗ്രഹിക്കുന്നില്ല അദ്രി...എന്റെ പ്രണയം എന്നോട് ചേർന്നിരിക്കട്ടെ...വേർപെടാതെ.....""" അവന്റെ മനസ്സ് അറിഞ്ഞെന്ന പോലെ... ആനി മനസിൽ ഓർത്തു.. അദ്രി പതിയെ അവളെ അടർത്തി മാറ്റി... "മ്മ്... ചെല്ല്.... അമ്മയോട് ഞാൻ പറഞ്ഞോളാം..."

കണ്ണിൽ ഒളിച്ചു വെച്ച പ്രണയത്തെ അവളെ അറിയിക്കാതെ അവൻ പറഞ്ഞു.. ആനി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.... കണ്ണ് തുടച്ചു കൊണ്ട് ആര്യനെടുത്തേക്ക് നടന്നു നീങ്ങുന്നവളെ നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് അവൻ നോക്കി നിന്നത്... വർഷങ്ങളായി കാത്തു വെച്ച പ്രണയമാണ്.. നടന്നകലുന്നത്.. അവന്റെ കണ്ണുകൾ നിറഞ്ഞു... ഓടിച്ചെന്ന് അവളെ നെഞ്ചോട് ചേർക്കാൻ തോന്നി... തന്റെയാണെന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി... പിന്നെ തോന്നി... പോട്ടേ... അവളുടെ സന്തോഷമല്ലേ തനിക് വലുത്... അവളുടെ ചുണ്ടിലെ ചിരി കാണാൻ അല്ലെ താൻ എന്നും ആഗ്രഹിച്ചത്....

ആനിയുടെ വിരൽ ആര്യന്റെ വിരലുകൾ കോർത്തു പിടിച്ചത് ഒന്നൂടെ നോക്കിയവൻ തിരിഞ്ഞു നടന്നു....  പിന്നിലേക്ക് ഓടി മറയുന്ന മരങ്ങളെയും മലകളേയും നോക്കി ഇരിക്കുകയായിരുന്നു ആനി... ലാപ്പിൽ എന്തോ നോക്കി കൊണ്ടിരിക്കെ ആര്യൻ മുഖം ചെരിച്ചവളെ നോക്കി.. "ഞാൻ കരുതി നീ വരില്ലെന്ന്...." ആര്യൻ ചിരിയോടെ പറഞ്ഞു... ആനി ഒന്നും മിണ്ടിയില്ല... "ഇപ്പൊ കരച്ചിലൊക്കെ മാറിയല്ലോ...." അവൻ പറഞ്ഞത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

"ആ ചിരിക്ക് ഒരു തെളിച്ചം പോരല്ലോ...മ്മ്....?" "പെട്ടെന്ന് അവിടെന്ന് വന്നപ്പോൾ... എന്തോ...." അവൾ പറഞ്ഞു നിർത്തി... " വീട്ടിൽ എന്റെ അമ്മ മാത്രേ ഒള്ളൂ... നിനക്ക് നിന്റെ അമ്മയെ പോലെ തന്നെ കാണാം..പിന്നെ ഒരു ഭാനുവമ്മകൂടിയുണ്ട്... രണ്ടമ്മമാര അവിടെ.... " ആര്യൻ ചിരിയോടെ പറഞ്ഞത് കേട്ട് ആനി തലയാട്ടി... "രണ്ട് പേരുടെയും സ്നേഹവും വാത്സല്യവും രണ്ട് തരത്തിലാണ്...." അതും പറഞ്ഞു കൊണ്ട് ആര്യൻ വീണ്ടും ലാപ്പിലേക്ക് കണ്ണും നാട്ടിരുന്നു... "എന്നെ കണ്ടാൽ... ഞാൻ വന്നത് അമ്മക്ക് ഇഷ്ടവുമോ...??" ഉള്ളിലെ പരിഭ്രമം മറച്ചു വെക്കാതെ ചോദിച്ചു.... "അതെന്താ.. ഇഷ്ടപെടാതെ ഇരിക്കാൻ... നെഗറ്റീവ് ആയ ചിന്ദിക്കണ്ട...

എനിക്ക് അറിയില്ലേ എന്റെ അമ്മയെ... അമ്മക്ക് മനസ്സിലാവും... ഡോണ്ട് വറി...." അവൻ അവളുടെ കയ്യിൽ തട്ടി കൊണ്ട് പറഞ്ഞു.. ആനി കണ്ണുകൾ അടച്ച് സീറ്റിൽ ചാരി ഇരുന്നു.... ഉള്ളിൽ പല തരത്തിള്ള ചിന്തകൾ നിറഞ്ഞു... പെട്ടെന്ന് ആണ് ഡാനിയുടെ ഫോൺ റിങ് ചെയ്തത്...... "ആണോ... Good.... ഞങ്ങൾ ഇപ്പൊ എത്തും...." ഡാനി ഫോണിലൂടെ പറയുന്നത് കേട്ടു... "What happened ഡാനി..." ആര്യൻ ചോദിച്ചു. "സർ... ആനിക്ക് വേണ്ട ടികറ്റ് റെഡി ആയി എന്ന് പറവായിരുന്നു...." "ഓഹ്.. ഗ്രേറ്റ്‌." ആര്യൻ ആനിയെ ഒന്ന് നോക്കി.,. കാർ എയർപോർട്ടിലേക്ക് വേഗത്തിൽ പാഞ്ഞു.......................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story