ഹേമന്തം 💛: ഭാഗം 38

hemandham

എഴുത്തുകാരി: ആൻവി

"എന്റെ അദ്രി... ആ ഫോണിൽ തന്നെ നോക്കി ഇരിക്കാതെ നീയാ വിറക് രണ്ടെണ്ണം പൊളിച്ചു തന്നെ...." അടുക്കള ഭാഗത്ത്‌ നിന്ന് വിളിച്ചു പറഞ്ഞ അമ്മയെ അദ്രി ഒന്ന് കൂർപ്പിച്ചു നോക്കി... "അവള് ഫോൺ ചെയ്യാത്തതിന് നീ എന്നെ കൂർപ്പിച്ചു നോക്കിയിട്ട് എന്താ കാര്യം.... നിനക്ക് അവളെ ഒന്ന് അങ്ങോട്ട്‌ വിളിച്ചൂടെ.." നടുവിന് കയ്യും കൊടുത്തു ദേഷ്യത്തോടെ അമ്മ പറഞ്ഞത് കേട്ട് അവൻ മുഖം കുനിച്ചു.. ആനി..... 💔 ഇപ്പോഴും ഹൃദയത്തിന്റെ വേദന മാറിയിട്ടില്ല.. പ്രണയിച്ചു കൊണ്ടേ ഇരിക്കുകയാണ്... പറിച്ചെറിയാൻ കഴിയുന്നില്ല.... എന്ത് കൊണ്ടെന്നും അറിയില്ല.... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു...

ആനിയുടെ പേര് കണ്ടതും വിടർന്ന കണ്ണുകളോടെ കാൾ അറ്റൻഡ് ചെയ്തു... "ഹാലോ... ആനി...." അവന്റെ ഹൃദയം വേഗത്തിൽ മിടിച്ചു... "അദ്രി.... നീയെന്തേ വിളിക്കാതെ ഇരുന്നേ... നിന്നെ ഞാൻ ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്...." അവൾ പറയുന്നത് കേട്ട് ഒന്നും മിണ്ടാനായില്ല. "ഞാൻ പറഞ്ഞു വിട്ടതല്ലല്ലോ... നീ സ്വന്തം ഇഷ്ടത്തിന് പോയതല്ലേ... അതും കരഞ്ഞിട്ട്...." അവന്റെ സ്വരത്തിൽ സങ്കടവും ദേഷ്യവുമുണ്ടായിരുന്നു... മറുവശത്ത് മൗനമാണ്.... "മ്മ്...നിനക്കവിടെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ...." അവളുടെ മൗനം അറിഞ്ഞു കൊണ്ട് അവൻ ചോദിച്ചു.. "മ്മ്... കുഴപ്പമൊന്നുമില്ല...ആര്യന്റെ അമ്മയെയും ഈ വീടും എല്ലാം ഇഷ്ടമായി... നല്ലആളുകള അദ്രി...

പക്ഷേ എന്തോ... നമ്മുടെ വീട് പോലെ ഒരു അടുപ്പം വരുന്നില്ല... അത്രക്ക് വലിയ വീടാണ്....." "നീ എന്തിനാ ആനി പോയത്...നിന്റെ സങ്കടം കാണാൻ വയ്യാഞ്ഞിട്ട ഞാൻ പോകാൻ സമ്മതിച്ചത്...പക്ഷേ ഇപ്പൊ എനിക്ക് എന്റെ സങ്കടം അടക്കി പിടിക്കാൻ കഴിയുന്നില്ല.. നീ ഹോസ്റ്റലിൽ ആവുമ്പോൾ പോലും നിന്റെ ശബ്ദം കേൾക്കാതെ കണ്ണടക്കാറില്ല ഞാൻ...." അദ്രിയുടെ ശബ്ദം ഇടറി... "മ്മ്...ദീദിമാക്ക് സുഖല്ലേ അദ്രി..." വിഷയം മാറ്റി കൊണ്ട് അവൾ ചോദിച്ചു.. "നീ പോയിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ.. അതിനിടക്ക് വല്ല്യേ മാറ്റങ്ങൾ ഒന്നും വന്നില്ല....." അവൻ പരിഭവത്തോടെ പറഞ്ഞു... "മ്മ്....ഞാൻ പിന്നെ വിളിക്കാം അദ്രി...

ദീദിമായോട് ഞാൻ അന്വേഷിച്ചു എന്ന് പറയണേ... ബൈ..." "മ്മ്... ബൈ... വിളിക്കണേടി..". "വിളിക്കാം അദ്രി.." അവൾ ചെറു ചിരിയോടെ കാൾ കട്ടാക്കി... ദീർഘ നിശ്വാസത്തോടെ...ചുവപ്പ് അണിഞ്ഞ സിന്ദൂരസന്ധ്യയേ നോക്കി നിന്നു.... "ഹരീ...." അമ്മയുടെ വിളി കേട്ട്... വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് ആര്യൻ മുഖം ഉയർത്തി. "എന്താ അമ്മാ..." അവൻ കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്ന് കൊണ്ട് ചോദിച്ചു... ലക്ഷ്മി കയ്യിലുള്ള ഫോൺ അവന് നേരെ നീട്ടി... "Ernst and young entrepreneur of the year award.... The most prestigious award for business...." ചിരിയാലേ ലക്ഷ്മി പറഞ്ഞത് അവൻ കേട്ടിരുന്നു...

"ഇത്തവണ ഈ അവാർഡ് കിട്ടിയത് ആർക്ക് ആണെന്ന് അറിയാമോ....ഇരുപത് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് മൂന്ന് പേർക്കാണ് ഈ അവാർഡ് കിട്ടിയത്...ഇത്തവണത്തേത് കൂടെ കൂട്ടിയാൽ നാല് ആകും...." കുസൃതിയോടെ ലക്ഷ്മി പറഞ്ഞത് കേട്ട്... ആര്യൻ ചിരിയോടെ ബുക്ക്‌ ടേബിളിലേക്ക് വെച്ച് കൊണ്ട് കൊച്ചു കുഞ്ഞിനെ പോലെ അവരുടെ മാറിലേക്ക് ചാഞ്ഞു... "അമ്മ പറ ആർക്കാണ് കിട്ടിയത് എന്ന്...." കണ്ണ് ചിമ്മിയവൻ അമ്മയുടെ മുഖത്തേക്ക് നോക്കി... ലക്ഷ്മി അടങ്ങാത്ത വാത്സല്യത്തോടെ അവന്റെ നെറ്റിയിൽ ചുംബിച്ചു.. "Award goes to.. The great ഹരിഷ്വ ആര്യമൻ...." ലക്ഷ്മി അഭിമാനത്തോടെ പറഞ്ഞു..

"S/o..വരലക്ഷ്മി അമർനാഥ്‌... My iron Lady..." ആര്യൻ പറഞ്ഞു നിർത്തി... അമ്മയെ ഒന്ന് കൂടെ അമർത്തി കെട്ടിപിടിച്ചു.... "ന്യൂസിൽ ഉണ്ട്‌... നീ കണ്ടില്ലായിരുന്നോ മോനെ...." അവനെ ചേർത്ത് പിടിച്ചവന്റെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു... "ഞാൻ എന്തിനാ കാണുന്നെ... ആ അവാർഡ് ഞാൻ വാങ്ങണം എന്നത് എന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നില്ലേ...അത് എനിക്ക് തന്നെ കിട്ടുമെന്നത് എന്റെ വിശ്വാസമായിരുന്നു..." "അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.. "ഈ നേട്ടം കൊണ്ട് ഒരിക്കലും മനസിനെ സംതൃപ്തി പെടുത്തരുത്... ഇനിയും ഇനിയും നേടാനുള്ള ആഗ്രഹം കൂടണം..പണത്തിനും പ്രതാപത്തിനും വേണ്ടിയല്ല...

നേടാൻ കഴിയുന്നത്ര നേടണം..സഹായിക്കാൻ കഴിയുന്ന അത്ര സഹായിക്കണം... തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കാതെ...." മറുപടിയായി അവൻ ചിരിച്ചു... "മറ്റന്നാൾ മുബൈയിൽ വെച്ചാണ് പ്രോഗ്രാം... പോകണ്ടേ..." നെറുകയിൽ ഉമ്മ വെച്ചു കൊണ്ട് അമ്മ പറഞ്ഞത് കേട്ട് ആര്യൻ അവരെ കണ്ണ് ചിമ്മാതെ നോക്കി നിന്നു... പിന്നെ എന്തോ ഓർത്തപോലെ ചിരിച്ചു കൊണ്ട് തലയാട്ടി....  "മോളെ.... ഈ കോഫീയൊന്നു മോന് കൊടുക്കുവോ....??" ആനിയൊന്ന് തലയാട്ടി കൊണ്ട് ഭാനുവമ്മയുടെ കയ്യിൽ നിന്ന് കപ്പ്‌ വാങ്ങി.. കണ്ണുകൾ ചുവരിലേക്ക് പോയി.....7 മണി ആവുന്നതെ ഒള്ളൂ... അവൻ കോഫീയുമായി ആര്യന്റെ റൂമിലേക്ക് ചെന്നു...

പതിയെ റൂമിന്റെ വാതിൽ തുറന്നു.... അവന്റെ പെർഫ്യൂമിന്റെ വശ്യമായ ഗന്ധം ആ മുറിയാകാകെ നിറഞ്ഞു നിന്നിരുന്നു.... അവൾ ആ ഗന്ധം നാസികയിലേക്ക് ആവാഹിച്ചു കൊണ്ട് റൂം ആകെ പരതി... ബാൽക്കണിയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് എത്തി നോക്കി... അവിടുത്തെ കാഴ്ച കണ്ട് കണ്ണുകൾ ഒന്ന് വിടർന്നു... പഞ്ചിങ് ബാഗിൽ ശക്തിയിൽ പഞ്ച് ചെയ്തു കൊണ്ടിരുന്ന ആര്യനെ കണ്ണിമാ വെട്ടാതെ അവൾ നോക്കി... വലിഞ്ഞു മുറുകിയ അവന്റെ കയ്യിലെ പേശികളിൽ തിളങ്ങി നിൽക്കുന്ന വിയർപ്പ് തുള്ളികൾ... പുറം കഴുത്തിലെ മറുകിൽ അവളുടെ കണ്ണുകൾ എത്തി നിന്നു...

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ആര്യൻ തിരിഞ്ഞു നോക്കിയതും ഒപ്പം മുഷ്ടി ചുരുട്ടി അവളുടെ മുഖത്തേക്ക് പഞ്ച് ചെയ്തതും ഒരുമിച്ച് ആയിരുന്നു.... "അമ്മേ....." അലറി കൊണ്ട് അവൾ കയ്യിലെ കപ്പ്‌ താഴേക്ക് പുറകിലേക്ക് വേച്ചു പോയി... നെഞ്ചിൽ കൈ വെച്ച് കിതച്ച് കൊണ്ട് ആര്യനെ നോക്കി... അരക്ക് കയ്യും കൊടുത്ത് അവളെ നോക്കി ചിരിക്കുകയാണ് അവൻ.... "പഞ്ച് ചെയ്യുന്നത് പോലെ ആക്ഷൻ കാണിച്ചപ്പോൾ ഇങ്ങനെ ഇങ്ങനെ ആണേൽ ഒന്ന് കിട്ടിയാൽ നിന്റെ ബോധം പോകുമല്ലോ...." അവളെ കളിയാക്കി പറഞ്ഞത് കേട്ട്... ആനി ചുണ്ട് കോട്ടി... സ്റ്റീൽ ബോഡിയും കാട്ടി നിൽക്കുവാ മനുഷ്യനെ കൊതിപ്പിക്കാൻ....

അവനെ ഒന്ന് അടിമുടി നോക്കി ആനി മനസ്സിൽ ഓർത്തു.... മുന്നിലേക്ക് ഒരു കൈ നീണ്ടു വന്നു... ചുണ്ട് കൂർപ്പിച്ചു ആര്യനേയും അവന്റെ കയ്യിനെയും നോക്കി... പിന്നെ ഉള്ളിൽ ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു.. അവനെ വലിച്ചു താഴെ ഇടും മുന്നെ അവളുടെ കയ്യിൽ പിടിച്ചവൻ അവളെ തൂക്കിയെടുത്ത് നേരെ നിർത്തിയിരുന്നു ആര്യൻ.... "എന്നെ വീഴ്ത്താൻ നീ ആയിട്ടില്ല മിസ്സ്‌ അനഹിത...." ചുണ്ടിലൂറിയാ ചിരിയോടെ അവളുടെ കവിളിൽ ചൂണ്ടു വിരൽ കൊണ്ട് തഴുകി കൊണ്ട് അവൻ പറഞ്ഞു.. ആനി അവനെ നോക്കി ചുണ്ട് പിളർത്തി... ആര്യൻ നിലത്തേക്ക് ഇരുന്ന് താഴെ വീണു പൊട്ടിയ കപ്പിന്റെ പീസ് എല്ലാം പെറുക്കി എടുത്തു...

"ഞാൻ എടുത്തോളാം ആര്യൻ...." ആനി അവനൊപ്പം ഇരുന്നു.. "It's ok ആനി... ഇതൊക്കെ സിമ്പിൾ അല്ലെ....ഞാൻ കാരണം അല്ലെ പൊട്ടിയത്...." അവളുടെ കവിളിൽ മെല്ലെ തട്ടിയവൻ പൊട്ടിയ കപ്പ്‌ ബാൽക്കണിയുടെ മൂലയിൽ ഇരുന്ന വേസ്റ്റ് ബിന്നിൽ ഇട്ടു... ബാൽക്കണിയുടെ കൈ വരിയിൽ ഇട്ടിരുന്ന ടവൽ എടുത്ത് മുഖം തുടച്ചു പോകാൻ ഒരുങ്ങിയാ ആര്യന്റെ വിരിഞ്ഞ പുറം മേനിയിൽ കുറുമ്പോടെ ആഞ്ഞടിക്കാനായി അവൾ കൈ ഉയർത്തി.... ആര്യൻ അതറിഞ്ഞ പോലെ ഒഴിഞ്ഞു മാറി ഞൊടിയിടയിൽ അവളുടെ കൈ പുറകിലേക്ക് പിടിച്ചു തിരിച്ചു.. "ആഹ്...." വേദനയോടെ അവൾ മറു കൈ കൊണ്ട് അവനെ തടയാൻ നോക്കിയെങ്കിലും ആര്യൻ കയ്യും പിടിച്ചു വെച്ച് അവളെ ബാൽക്കണിയുടെ ഗ്ലാസ്‌ ഡോറിലേക്ക് ഇടിച്ചു നിർത്തി... അവളുടെ പുറത്തേക്ക് അമർന്നു....

വേദന കൊണ്ടും കിതപ്പുകൊണ്ടും ആനി തളർന്നു.... "ആനി...." "വേദനിക്കുന്നു ആര്യൻ...." "Ooh... Really...." ചിരിയോടെ ചുണ്ട് കടിച്ചു പിടിച്ചവൻ അവളുടെ കൈ ഒന്നൂടെ മുറുക്കി പിടിച്ചു... "ആഹ്... വേദനിക്കുന്നേ......." ഇത്തവണ അവളുടെ ശബ്ദം ഉയർന്നു... "Pain is weakness leaving the body...ആനി.." (ക്ഷീണം മാറുന്നതിന്റെ ലക്ഷണമാണ് വേദന.) ആര്യൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു... ആനി കണ്ണുകൾ ഇറുക്കി അടച്ചു... അവളൊന്നു അടങ്ങിയതും അവന്റെ പിടി അയഞ്ഞു... അപ്പോഴാണ് അവൾക്ക് ആശ്വാസമായത്... "ഇതുപോലുള്ള പരിപാടിയായി എന്റെ അടുത്തേക്ക് വരുമ്പോൾ സൂക്ഷിക്കണം...." ആര്യൻ പറഞ്ഞത് കേട്ട് അവൾ കണ്ണ് കൂർപ്പിച്ചു....

"എങ്ങനെയാ ആര്യൻ നിനക്ക് ഒറ്റ നിമിഷം കൊണ്ട് ഞാൻ നിന്നെ അടിക്കാൻ വരുവാണെന്ന് മനസ്സിലായത്...." കൈ ഉഴിഞ്ഞു കൊണ്ട് അവൾ അതിശയത്തോടെ ചോദിച്ചു... "നിനക്ക് തലക്ക് ചുറ്റും കണ്ണാണോ..." അവൾ വീണ്ടും ചോദിച്ചു... ആര്യൻ ചിരിച്ചു കൊണ്ട് തലയാട്ടി... "ആണെന്ന് കൂട്ടിക്കൊ...." "പറയ്യ് ആര്യൻ എങ്ങനെ മനസിലായി.." അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു.. "ആനി... അത് പറഞ്ഞാൽ നിനക്ക് മനസിലാവില്ല... എനിക്ക് ഫീൽ ചെയ്യും... അടുത്ത് നിൽക്കുന്ന ഓരോരുത്തരുടെയും ചലനങ്ങൾ....എങ്ങനെ ആണെന്നോ എന്താണെന്നോ ചോദിക്കരുത്....." അവൻ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു...

"നിന്നെ മനസിലാക്കാനെ പറ്റുന്നില്ല ആര്യൻ...but you are......" ബാക്കി പറയാതെ അവൾ അവനെ നോക്കി... "You are incredible..." അവളുടെ ചുണ്ടുകൾ പറഞ്ഞു പൂർത്തിയാക്കി... ആര്യൻ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി... നിന്റെ മനസ്സിൽ എന്നോട് പ്രണയമുണ്ട്... അത് നീ പറഞ്ഞില്ലേലും എനിക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്.... അതെന്താ ആര്യൻ അങ്ങനെ... അവൻ പോയ വഴിയേ നോക്കി അവളുടെ മനസ് മന്ത്രിച്ചു... എന്റെ ഇഷ്ട്ടം എങ്ങനെയാ അവനോട് പറയാ... അവൾ ആലോചനയിലാണ്ടു....  "അമ്മാ... അവാർഡ് വാങ്ങാൻ എനിക്ക് പോകാൻ കഴിയില്ല ഒരു important മീറ്റിംഗ് ഉണ്ട്‌...I have to go for it..."

ആര്യൻ ഗൗരവത്തോടെ പറഞ്ഞു.. "ആര്യൻ.. Award നിന്റെ ഹാർഡ് വർക്ക്‌ കൊണ്ട് കിട്ടിയതാണ്... അത് സ്വീകരിക്കേണ്ടത് നീയാണ്..." ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്ന ആര്യനെ നോക്കി ലക്ഷ്മി പറഞ്ഞു... "അമ്മാ... ഈ മീറ്റിംഗ് എനിക്ക് മിസ്സ്‌ ചെയ്യാൻ പറ്റില്ല അമ്മ..." "മ്മ്... ശെരി.. ഞാൻ പോകാം...ഒരു അവാർഡിന് വേണ്ടി മറ്റൊരു opportunity മിസ്സാക്കണ്ട...." അൽപ്പ നേരത്തെ ആലോചനക്ക് ശേഷം ലക്ഷ്മി പറഞ്ഞു.. ആര്യൻ ചിരിച്ചു... ആനി ഇടം കണ്ണിട്ട് ആര്യനെ നോക്കി... അവളുടെ നോട്ടം കണ്ട് ആര്യൻ പുരികം ഉയർത്തി.. അവൾ ചമ്മലോടെ തോൾഅനക്കി പ്ലേറ്റിലേക്ക് നോട്ടമിട്ടു... "എല്ലായിടത്തും തോൽവി... എനിക്ക് പ്രാന്തു പിടിക്കുന്നു..

ഒരിടത്ത് നിന്ന് കെട്ടിപ്പൊക്കി കൊണ്ട് വരുമ്പോൾ മറ്റൊരു ഭാഗത്ത്‌ നിന്ന് തകർന്നു വീഴുന്നു...." അജയ് ഫ്ലവർ വേസ് എടുത്ത് കണ്ണാടിയിലേക്ക് എറിഞ്ഞു.... അശോക് ദേഷ്യത്തിൽ കണ്ണുകൾ ഇറുക്കി അടച്ചിരിക്കുകയാണ്... "അച്ഛാ... ഞാൻ എത്ര വട്ടം പറഞ്ഞു... അവനെ ചെറുതായി കാണരുത് എന്ന്...." അജയ് അശോകിനെ നോക്കി അലറി... "Mba ക്ക് പഠിക്കുന്ന കാലം മുതൽ അറിയാം എനിക്കവനെ....ബിസിനസിന്റെ തുടക്കം മുതൽ അവസാനം വരെ അറുത്ത് മുറിച് പഠിച്ചെടുത്താ അവൻ ഈ ഫീൽഡിലേക്ക് ഇറങ്ങിയത്... വല്ലാത്ത തലയാ അവന്റേത്... എല്ലാ കാര്യങ്ങളും നൂലിഴ കീറി മുറിച്ച് നോക്കും...." അജയ് മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് പറഞ്ഞു...

"അവൻ ഈ ഫീൽഡിൽ വന്നിട്ട് വർഷങ്ങൾ ഒരുപാട് ഒന്നും ആയിട്ടില്ല... എന്നിട്ടും ചുരുങ്ങിയ സമയം കൊണ്ട് അവന്റെ കമ്പനിയും അവനും ബെസ്റ്റ് ടോപ് ടെൻ ലിസ്റ്റിൽ സ്ഥാനം പിടിച്ചു..ഇപ്പോഴിതാ ഈ അവാർഡ്..." "ഒന്നടങ്ങ് അജയ്.... എന്താ വേണ്ടത് എന്ന് ഞാനൊന്ന് ആലോചിക്കട്ടെ...." നിർത്താതെ ദേഷ്യത്തിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്ന അജയ്ക്ക് നേരെ അശോക് ശബ്ദം ഉയർത്തി... അജയ് മുരണ്ടു കൊണ്ട് മുഖം തിരിച്ചു... "കൊല്ലാൻ നോക്കിയാൽ ചാവത്തില്ല... ഞാൻ എന്ത് ചെയ്യാനാ...."

അയാൾ കിതച്ചു... "നിനക്ക് ഒരു കാര്യം അറിയോ അജയ്....ബിസിനെസ് ഫീൽഡിൽ ഉള്ള എല്ലാവരെയും ആര്യൻ ശത്രുവായാണ് കാണുന്നത്... അവന് ആരെയും വിശ്വാസമില്ല....അവന്റെ ബിസിനെസ്സ് രഹസ്യങ്ങൾ അറിയണം..." "മ്മ്... അറിയാൻ അങ്ങോട്ട്‌ ചെല്ല്... എല്ലുകൾ ഓടിച്ചു നുറുക്കി തരും അവൻ..." അജയ് പറഞ്ഞതും അശോക് അവനെ ദേഷ്യത്തിൽ നോക്കി.... "മകനായി പോയി... ഇല്ലേൽ...." പാതിയിൽ പറഞ്ഞു നിർത്തി അയാൾ പല്ല് ഞെരിച്ചു... മുംബൈയിലെ ആ വലിയ സ്റ്റേജിൽ... മുൻനിരയിൽ തനിക്ക് അനുവദിച്ച സീറ്റിൽ ഇരിക്കുമ്പോൾ ലക്ഷ്മിയുടെ മനസ്സിൽ മകനേ കുറിച്ച് ഓർത്ത് അഭിമാനം തോന്നി....

അത് അവരുടെ മുഖത്തെ പുഞ്ചിരി വിളിച്ചു പറയുന്നുണ്ടായിരുന്നു.... Harishwa aaryaman.... എന്ന നാമം അവിടെ മുഴുവൻ മുഴങ്ങി കേൾക്കുമ്പോൾ ആ അമ്മയുടെ ചുണ്ടിൽ മായാതെ പുഞ്ചിരി തത്തി... വലത് തോളിലേക്ക് ഇട്ട പട്ടുപോലുള്ള മുടി ഒതുക്കി വെച്ച് കൊണ്ട് ലക്ഷ്മി സ്റ്റേജിലേക്ക് കയറി.... തന്റെ അമ്മ അവാർസ് വാങ്ങുന്നത് കാണാൻ ആൾക്കൂട്ടത്തിനിടയിൽ ആര്യനുണ്ടായിരുന്നു.... തലയിലെ ക്യാപ് ഒന്നൂടെ ശെരിക്ക് വെച്ചവൻ പുഞ്ചിരിയോടെ ആ കാഴ്ച കണ്ടു... ആഗ്രഹിച്ചത് നേടിയെടുത്ത രാജകുമാരനെ പോലെ ഇരു കയ്യും മാറി പിണച്ചു കെട്ടി അവൻ നിന്നു........................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story