ഹേമന്തം 💛: ഭാഗം 40

hemandham

എഴുത്തുകാരി: ആൻവി

"ദീപു.... നീ യൂസ് ചെയ്യാറുള്ള റൂമിൽ ഇപ്പോൾ ആനിയാണ്....." ആനിയുടെ റൂമിലേക്ക് കയറാൻ നിന്ന ദീപയോട് ആര്യൻ പറഞ്ഞു... "ഭാനുവമ്മേ.... ദീപുവിന് താഴെയുള്ള ഗസ്റ്റ് റൂം റെഡിയാക്കി കൊടുക്കൂ...." ആര്യൻ ബാനുവമ്മയോടായി വിളിച്ചു പറഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി... ദീപു അവൻ പോകുന്നത് നോക്കി നിന്നു... ഒന്ന് ദീർഘമായ് നിശ്വസിച്ചു കൊണ്ട് അവൾ താഴേക്ക് ഇറങ്ങി... ഹാളിൽ ലക്ഷ്മി ഇരിപ്പുണ്ടായിരുന്നു.. കൂടെ ആനിയും... അവൾ അവരെ രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചു.... ലക്ഷ്മിയുടെ അടുത്ത് ചെന്നിരുന്ന് അവരെ ചുറ്റി പിടിച്ചു.... "നിന്റെ അമ്മ പറഞ്ഞു വരുന്ന കല്യാണാലോചന മുഴുവൻ നീ മുടക്കുവാണെന്ന്... എന്താ ദീപു ഇപ്പോഴും നീ....."

ലക്ഷ്മി ഗൗരവത്തോടെ പറഞ്ഞു തുടങ്ങിയതും ദീപു അവരെ ഒന്ന് കൂടെ മുറുകെ പിടിച്ചു.. "അറിയില്ല ആന്റി.... എന്നെ കൊണ്ട് പറ്റുന്നില്ല....." അവളുടെ ശബ്ദം ഇടറി... ആനി അവരുടെ സംസാരം കേട്ട് സംശയത്തോടെ ഇരിക്കുവായിരുന്നു.... "ആന്റി ആര്യനോട് പറയുവോ... പ്ലീസ്..." അവൾ കണ്ണ് നിറച്ചു കൊണ്ട് അപേക്ഷിച്ചു... ലക്ഷ്മി അവളെ വേദനയോടെ നോക്കി... "ആന്റി പറഞ്ഞാൽ അവൻ കേൾക്കും.... പ്ലീസ്.... ആന്റി എനിക്ക്... എനിക്കവനെ.." ദീപു ഒന്ന് ഏങ്ങി... ആനി അവരെ രണ്ട് പേരെയും മാറി മാറി നോക്കി... "നിന്റെ സങ്കടം കാണാഞ്ഞിട്ട് അല്ല മോളെ... പക്ഷേ.. ഹരിയോട് ഇക്കാര്യം പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്.. നീ തന്നെ അവനോട് നേരിട്ട് പറയൂ....

നിന്നെ വിവാഹം ചെയ്യാൻ അവനെ നിർബന്ധിക്കാൻ എനിക്ക് കഴിയില്ല... എത്ര തവണ ഞാൻ നിന്നോട് പറഞ്ഞു കുട്ടീ...." ദീപു ഒന്നും മിണ്ടിയില്ല.... സങ്കടം കൊണ്ട് വാക്കുകൾ പുറത്തേക്ക് വന്നില്ല.. ആനി ദീപുവിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു... അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു... ലക്ഷ്മിയെ പോലും നോക്കാതെ അവൾ ദൃതിയിൽ എഴുനേറ്റ് പുറത്തേക്ക് പോയി... സിറ്റ്ഔട്ടിൽ ആര്യനുണ്ടായിരുന്നു.... ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു... ആനിയെ കണ്ടതും അവൻ കാൾ കട്ടാക്കി അവൾക്ക് നേരെ തിരിഞ്ഞു.. "നീ എന്താ മുഖം ഇങ്ങനെ വീർപ്പിച്ചു വെച്ചേക്കുന്നേ... ദീപുനെ പരിജയപെട്ടില്ലേ..??"

അവൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു.. "ഇല്ല....." അവനെ നോക്കാതെ ആയിരുന്നു അവൾ മറുപടി കൊടുത്തത്... ആര്യൻ മുഖം ചുളിച്ചു... "അതെന്താ....??" "ഒന്നൂല്യ...." ഇത്തവണ ശബ്ദം നേർത്തു പോയിരുന്നു.... "മ്മ്മ്....." അവനൊന്ന് അമർത്തി മൂളി... "ആര്യൻ....." ദീപുവിന്റെ ശബ്ദം കേട്ടതും ആനിയുടെ നെഞ്ചിടിപ്പ് കൂടി... മുഷ്ടി ചുരുട്ടി പിടിച്ചവൾ അവരുടെ സംസാരത്തിനായ് കാതോർത്തു... "ആഹ്... ദീപു...വാ..." ആര്യൻ ദീപുവിനെ അടുത്തേക്ക് വിളിച്ചു... "നിങ്ങൾ തമ്മിൽ പരിജയപെട്ടില്ലേ ദീപു...??" ആര്യന്റെ ചോദ്യം കേട്ട് ദീപു പുറം തിരിഞ്ഞു നിൽക്കുന്ന ആനിയെ നോക്കി.... "അതിന് ഒരവസരം കിട്ടിയില്ല...

എന്തായാലും ഞാൻ രണ്ട് ദിവസം കഴിഞ്ഞേ പോവുന്നുള്ളൂ...." അത് കേട്ടതും ഞെട്ടിയത് ആനിയായിരുന്നു.... കുറച്ചു നേരം അവിടെ നിശബ്ദത തളം കെട്ടി നിന്നു.... ആര്യൻ ചാരുപടിയിൽ ഇരുന്ന് ലാപ്പിലേക്ക് നോക്കി... ദീപു അവന്റെ അടുത്ത് ഇരുന്നു... "ആര്യൻ...." "മ്മ്.... പറഞ്ഞോ ആനി..." ആര്യൻ ലാപ്പിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... ദീപു അവനെ നോക്കി നിശ്വസിച്ചു... "ഞാൻ ആനിയല്ല... ദീപയാണ്..." അവളുടെ മറുപടി കേട്ട് ആര്യന്റെ മുഖം വിളറി.... അവൻ ദീപയേയും ആനിയേയും മാറി മാറി നോക്കി... ആനിയും അവനെ നോക്കി നിൽക്കുകയായിരുന്നു.... അവൻ പെട്ടന്ന് മുഖം വെട്ടിച്ചു.... "ദീ... ദീപു പറ ... എന്താ കാര്യം..."

അവൻ ദൃതിയിൽ ലാപ്പിൽ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്.... ആനി കാത്കൂർപ്പിച്ചു നിന്നു... "ആനി... ഞങ്ങൾക്ക് കുറച്ചു പേർസണൽ ആയി സംസാരിക്കണം..." ദീപു ആനിയെ നോക്കി പറഞ്ഞു... ആനിയുടെ മുഖം വാടി... ആര്യനെ നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി... ഇല്ല... പോയില്ല... വാതിൽക്കൽ നിന്ന് കാതോർത്തു.... ഉള്ളിൽ പേടിയും സങ്കടവും... എല്ലാം ഒരേ സമയം തോന്നി അവൾക്ക്.... "മോളെന്താ ഇവിടെ നിൽക്കുന്നത്..." പുറകിൽ നിന്ന് ഭാനുവമ്മയുടെ ചോദ്യം കേട്ടതും... ആനി ചുമൽ അനക്കി ഒന്നിളിച്ചു കൊടുത്ത് റൂമിലേക്ക് പോയി... "ആര്യൻ...ഞാൻ അന്ന് പറഞ്ഞതിനെ കുറിച്ച്....??" ദീപു പരിഭ്രമത്തോടെ അവനെ നോക്കി...

"എന്താ ദീപു... എനിക്ക് മനസിലായില്ല..??" ആര്യൻ ചെയ്യുന്ന വർക്കിൽ ശ്രദ്ധ ചെലുത്തി കൊണ്ട് ചോദിച്ചു... "എന്റെ ഇഷ്ട്ടത്തെ കുറിച്ച് ഞാൻ പറഞ്ഞതല്ലേ... കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... മറക്കാൻ പറ്റാത്തത് കൊണ്ടാ..." അത് കേട്ട് ആര്യൻ ചിരിച്ചു... "എത്ര വട്ടം ഞാൻ പറയണം ദീപു... എനിക്ക് നിന്നോടൊരു ദേഷ്യവുമില്ല... പക്ഷേ ഇല്ലാത്ത ഇഷ്ട്ടം എങ്ങനെയാ ഉണ്ടാക്കി എടുക്കുന്നത്... നീയെനിക്ക് സഹോദരിയാണ് അതിനപ്പുറം ഒന്നുമില്ല... ഒരിക്കൽ ഞാൻ പറഞ്ഞതാണ് ഇതെല്ലാം വീണ്ടും എന്നെ കൊണ്ട് ആവർത്തിക്കരുത്...." "നിന്റെ അമ്മ പറഞ്ഞാൽ സമ്മതിക്കുമോ നീ..??" "ഇല്ല...." ഇത്തവണ അവന്റെ ശബ്ദം ഉയർന്നു... "

എന്റെ ലൈഫ് തീരുമാനിക്കുന്നത് ഞാനാണ്.... പ്ലീസ് ഇക്കാര്യം പറഞ്ഞു നീ എന്റെ മുന്നിൽ വരരുത്... ഉള്ള ഫ്രണ്ട്ഷിപ്പ് നീയായി കളയരുത്..." ആര്യൻ അവളെ ദേഷിച്ചു കൊണ്ട് നോക്കി.. അവൾ മുഖം താഴ്ത്തി ഇരുന്നു... അവളുടെ മുഖത്തെ സങ്കടം കണ്ടപ്പോൾ... അവനും വല്ലാതെ ആയി.. ലാപ് മാറ്റി വെച്ച് അവൾക്ക് അടുത്തേക്ക് നീങ്ങിയിരുന്നു....അവളുടെ മുഖം കയ്യിലെടുത്തു... "നിനക്ക് നല്ലൊരു ലൈഫ് ഉണ്ട് ദീപു... അതെനിക്ക് വേണ്ടി കാത്തിരുന്ന് നശിപ്പിച്ചു കളയരുത്... എന്റെ ലൈഫ് പാർട്ണറായി ഞാൻ നിന്നെ ഒരിക്കലും സങ്കല്പിച്ചിട്ടില്ല...." "പിന്നെ ആരെയാ സങ്കല്പിച്ചേ... ആനിയെ ആണോ..??"

പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അവന്റെ കണ്ണുകൾ വിടർന്നു... പുഞ്ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്നു തട്ടി അവൻ എഴുനേറ്റു....  "ദീപു നിന്നോട് എന്തേലും പറഞ്ഞോ ഹരി..." തന്റെ മടിയിൽ കണ്ണടച്ച് കിടക്കുന്ന ആര്യന്റെ മുടിയിഴയിലൂടെ വിരലോടിച്ചു കൊണ്ട് ലക്ഷ്മി ചോദിച്ചു... "മ്മ്...." അവനൊന്നു മൂളി കൊണ്ട് അവരെ ചുറ്റി പിടിച്ചു... "എന്ത് പറ്റി നിനക്ക്...ആകെ ഒരു വയ്യായ്ക...." ലക്ഷ്മി അവന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.. "ഓഫിസിൽ ഒരു ചെറിയ പ്രശ്നമുണ്ട് അമ്മേ... നമ്മുടെ വർക്ക്‌ നടന്നുകൊണ്ടിരിക്കുന്ന സൈറ്റിനോട്‌ ചേർന്ന് ഒരു പ്ലോട്ട് ഉണ്ട്...

ബിൽഡിങ്ങിനോട് ചേർന്ന് കാർപാർക്കിങ്ങിന് വേണ്ടി ആ പ്ലോട്ട് ഞാൻ വാങ്ങാനിരിക്കുവായിരുന്നു... അതിന്റെ ഓണർ one mr റസാഖ് സമ്മതിച്ചതുമാണ്... ബട്ട്‌ ഇപ്പൊ അയാൾക്കൊരു മനം മാറ്റം...പ്ലോട്ട് തരാൻ സൗകര്യമില്ലെന്ന്..." ആര്യൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി... "അമ്മക്ക് അറിയാലോ ആ പ്രൊജക്റ്റ്‌ പലരെയും വെല്ലുവിളിച്ച് കൊണ്ട് തുടങ്ങിയാണ് ഞാൻ.... എഞ്ചിനീയർക്ക് പിഴവ് പറ്റി...എന്തായാലും ആ പ്ലോട്ട് എനിക്ക് കിട്ടിയേ പറ്റൂ... എന്റെ ആവശ്യമായി പോയല്ലോ...." ഒന്ന് നിശ്വസിച്ചു അവൻ..... ലക്ഷ്മി അവനെ ചിരിയോടെ നോക്കി... "എത്ര വലിയ ആവശ്യമായാലും എന്റെ മോൻ ആരുടെ മുന്നിലും തലകുനിക്കുന്നത് ഈ അമ്മക് ഇഷ്ടമല്ല..

അതെന്റെ മുന്നിലായാലും..." അമ്മ പറഞ്ഞതിന് മറുപടിയായി ആര്യൻ ചിരിയോടെ അവരുടെ ഉള്ളം കയ്യിൽ ചുണ്ട് അമർത്തി.. "തോറ്റു പോയാലും തലയുർത്തി പിടിച്ചു നിൽക്കണം ഹരി... തോൽവി ഒന്നിന്റെയും അവസാനമല്ല... വിജയത്തിന്റെ മുന്നോടിയായി വേണം കരുതാൻ.. Success is not final.. Failure is not fatal.. It is the courage to continue that counts...(വിജയം അന്തിമമല്ല .. പരാജയം മാരകമല്ല .. അത് തുടരാനുള്ള ധൈര്യമാണ് ...) വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞിട്ടുള്ളതാണ്.." "അമ്മക്ക് എന്നെ വിശ്വാസമില്ലേ..??" അവൻ ചോദിച്ചു... "എന്നേക്കാളും വിശ്വാസമാണ്..." അവന്റെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവർ പറഞ്ഞു...

"ഇതേത് ബുക്ക്‌ ആണ് നീ വായിച്ചു കൊണ്ടിരിക്കുന്നത്... മ്മ്.." അവൻ അടുത്ത് വെച്ചിരുന്ന പുസ്തകം കണ്ട് ലക്ഷ്മി കൗതുകത്തോടെ ചോദിച്ചു... "ഏകലവ്യ.... ആനിയുടെ നാട്ടിൽ വെച്ച് എഴുത്തുക്കാരനെ പരിജയപെട്ടു... വിരാജ്... വിരാജ് അഗ്നിഹോത്രീ... അദ്ദേഹം എഴുതിയതാണ്.. Based on a true story.... ഈ സ്റ്റോറിയും ആ നാടും തമ്മിൽ റിലേറ്റഡ് ആണ്... ആ നാട് തന്നെ ഒരു മിസ്റ്ററിയാണ് അമ്മേ... Werid ആയ ഒരു മലയും.. പിന്നെ കുറേ വിശ്വാസങ്ങളും....." ആര്യൻ ചിരിച്ചു... "വിശ്വാസങ്ങളേ പരിഹസിക്കരുത് ഹരി...അത് ഓരോരുത്തരുടെ ഇഷ്ടങ്ങളാണ്... നമുക്ക് വിശ്വാസമില്ലെങ്കിൽ വേണ്ട...." ലക്ഷ്മി ഗൗരവത്തോടെ അവനെ ശാസിച്ചു...

"കളിയാക്കിയതല്ല അമ്മ...അവരുടെ വിശ്വാസങ്ങൾക്ക് ഞാൻ വില കൊടുക്കുന്നുണ്ട്..ചിലതൊക്കെ ശെരിയാണ്... ബട്ട്‌ ചിലർക്ക് ചില വിശ്വാസങ്ങളേ മറി കടക്കാൻ കഴിയും.. ഇന്നേ വരെ ആർക്കും ആ മഞ്ഞു മലയുടെ മുകളിലേക്ക് കയറാൻ കഴിഞ്ഞിട്ടില്ലത്രേ... അഥവാ കയറിയാൽ ജീവനോടെ തിരികെ വരില്ലെന്ന്...പക്ഷേ ഞാൻ കയറി... ജീവനോടെ തിരികെ വരികയും ചെയ്തു..." അവൻ പറയുന്നത് ലക്ഷ്മി ശ്രദ്ധയോടെ കേട്ടിരുന്നു.... "നിന്റെ ജന്മരഹസ്യത്തെ പറ്റി ജോത്സ്യൻ പറഞ്ഞിരുന്നു... ഈ ഭൂമിയിൽ നിന്നെ തോൽപ്പിക്കാൻ ഒരു ശക്തിക്കുമാവില്ല... ആദ്യം തമാശയിലൂടെ ഞാൻ ആ വാക്കുകളെ തള്ളി പറഞ്ഞെങ്കിലും...

നീയെന്നെ എപ്പോഴും അത്ഭുതപെടുത്തുകയായിരുന്നു...." "പറഞ്ഞ് പറഞ്ഞ് അമ്മയും എന്നെ ഒരു weird man ആയി കാണുകയാണോ..." അവൻ കുസൃതിയോടെ ചോദിച്ചു... "നിന്റെ മനസ്സിലും ഉണ്ടാകും അങ്ങനെ ഒരു ചോദ്യം.... നിന്റെ ഉള്ളിലുള്ളത് എന്താന്ന് നീ പറയും വരെ ആർക്കും അറിയാൻ കഴിയില്ലല്ലോ..." അത് കേട്ട് ആര്യൻ ചിരിച്ചു... "അമ്മക്ക് പറ്റുമെങ്കിൽ ഈ ബുക്ക്‌ വായിക്കൂ..." ആര്യൻ ബുക്ക്‌ എടുത്ത് അവർക്ക് നീട്ടി... "ഇഷ്ടാണേൽ തുറന്ന് പറഞ്ഞാലെന്താ...." ആനി പിറു പിറുത്തു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്... "എന്നെ ഇഷ്ടായിരിക്കില്ലേ...?? എന്താവും അവർ സംസാരിച്ചത്... എങ്ങനെ അറിയും അത്..." അവൾക്ക് ഇരുന്നിട്ട് ഇരുപ്പുറച്ചില്ല...

അങ്ങനെ ഏതേലും ദീപു വന്നാൽ ഞാൻ വിട്ട് കൊടുക്കില്ല... അങ്ങനെ വിട്ട് കൊടുക്കേണ്ടി വന്നാൽ വന്നാൽ അവനെ ഞാൻ കൊല്ലും.. എന്നിട്ട് ഞാനും ഞാനും ചാവും... അവൾ സ്വയം പറഞ്ഞു.. കണ്ണുകളിൽ നനവ് പടർന്നു... ആര്യനിൽ താൻ സ്വാർത്ഥയാകുന്നത് പോലെ അവൾക്ക് തോന്നി... അങ്ങനെ ഒരു പെണ്ണ് വന്ന് കരഞ്ഞാൽ വിട്ട് കൊടുക്കാൻ രുദ്രയൊന്നുമല്ല ഞാൻ... ആനിയാ... ആനി.... എത്രയും പെട്ടെന്ന് അവളൊന്നു പോയെങ്കിൽ...!! അവൾ മനസ്സാലെ പ്രാർത്ഥിച്ചു... "ആനി...." വാതിലിൽ മുട്ടിയുള്ള ആര്യന്റെ വിളി അവളുടെ ചിന്തകൾക്ക് തടസ്സമിട്ടു.... മുഖം വീർപ്പിച്ചു കൊണ്ട് അവൾ അവനെ നോക്കി.. "കഴിക്കാൻ വരുന്നില്ലേ നീ..??" "എനിക്ക് വേണ്ട..."

അവൾ മുഖം താഴ്ത്തി... "അതെന്താ...??" "വേണ്ടാഞ്ഞിട്ടാ...." "Any problem.. എന്ത് പറ്റി നിനക്ക്... എന്തേലും പ്രശ്നമുണ്ടോ...??" "ഇല്ല..." "മ്മ്... ശെരി... എന്നാ നീ കിടന്നോ.. പിന്നേയ് ഇന്ന് നൈറ്റ്‌ നമുക്ക് പുറത്ത് പോകാം.. അന്ന് പറഞ്ഞത് ഓർമയില്ലേ..." അവൻ ചിരിയോടെ പറഞ്ഞു.. "ഇല്ല... ഞാൻ വരണില്ല..." അത് കേട്ട് അവൻ മുഖം ചുളിച്ചു... അവളുടെ ചുണ്ടുകൾ കൂർത്തു... "അതെന്താ...ഇഷ്ടമുണ്ടേൽ വാ ഞാൻ നിർബന്ധിക്കത്തൊന്നുമില്ല..." അവൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി പോയി.... ആനി പോകണോ വേണ്ടയൊ എന്ന് ആലോചിച്ചു നിന്നു....  രാത്രി 12 മണി കഴിഞ്ഞ് ആര്യൻ കാറിൽ ഇരുന്ന് സിറ്റ് ഔട്ടിലേക്ക് പ്രതീക്ഷയോടെ നോക്കി...

ഡോർ തുറന്ന് ആനി പുറത്തേക്ക് വരുന്നത് കണ്ട് അവന്റെ കണ്ണുകൾ വിടർന്നു... "Come fast..." അവൻ അവളോടായി പറഞ്ഞു... ആനി ഡോർ തുറന്ന് കാറിൽ കയറി... ആര്യൻ കാർ സ്റ്റാർട്ട്‌ ആക്കി.. കാറിൽ ഇരിക്കുമ്പോഴും ആനിയുടെ മുഖത്തെ തെളിച്ചമില്ലായ്മാ ആര്യൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... "നിനക്ക് എന്താ പറ്റിയത്... കുറച്ചായല്ലോ മുഖം വീർപ്പിച്ചിരിക്കാൻ തുടങ്ങീട്ട്..." മുഖം ചെരിച്ചവളെ നോക്കി അവൻ ചോദിച്ചു... "ഒന്നൂല്യ...." അവൾ അലസമായി മറുപടി കൊടുത്തു.... "മ്മ്....." അമർത്തിയൊന്നു മൂളി കൊണ്ട് ആര്യൻ കാറിന്റെ സ്പീഡ് കൂട്ടി.. കാർ ചെന്ന് നിന്നത് ഒരു പുഴയോരത്താണ്... "എന്തിനാ ഇങ്ങോട്ട് വന്നത്....??" "come... പറയാം...."

അവൻ ചിരിച്ചു കൊണ്ട് കാറിൽ നിന്നിറങ്ങി... പുറകെ അവളും...ഇലകളെയും ഓളങ്ങളെയും തട്ടി തടഞ്ഞു പോകുന്ന കാറ്റിന്റെ ശബ്ദം മാത്രം കേൾക്കാം അവിടെ.... ആര്യൻ അവളുടെ കയ്യും പിടിച്ചു വെള്ളത്തിലേക്ക് ഇറങ്ങി... കാലിനടിയിലൂടെ തണുപ്പ് ശരീരത്തിലേക്ക് കയറി വരും പോലെ.... ആര്യൻ കുറച്ച് വെള്ളം കയ്യിലെടുത്തു... ആ വെള്ളം കണ്ടതും ആനിയുടെ കണ്ണുകൾ വിടർന്നു...ആ വെള്ളത്തിലെ നീലവെളിച്ചത്തിലേക്ക് അവൾ അത്ഭുതത്തോടെ നോക്കി.. അവൾ കാലിനടിയിലെ വെള്ളം ഒന്നനക്കി... അവിടെയും അങ്ങനെ തന്നെ... വെള്ളത്തിൽ തിളക്കമുള്ള നീല നിറം... "ഇതെന്താ ആര്യൻ... വിചിത്രമായിരിക്കുന്നു... ഇതും നിന്റെ മാജിക്‌ ആണോ...??"

അവൾ വെള്ളം കാൽ കൊണ്ട് തട്ടി തെറുപ്പിച്ചു കൊണ്ട് ചോദിച്ചു... ആര്യൻ ചിരിച്ചു. "എന്റെ മാജിക്‌ അല്ല... നിലാവുള്ള രാത്രിയിൽ വെള്ളത്തിൽ കാണാൻ കഴിയുന്ന പ്രകൃതിയുടെ മാജിക്‌...കവര് എന്ന് പറയും.. പക്ഷേ വെള്ളത്തിലെ ഈ അസാധാരണ നീലവെളിച്ചത്തിന് scientifically...bioluminescent എന്ന് പറയും..." ആര്യൻ പറഞത് കേട്ട് ആനി വെള്ളത്തിലേക്ക് നോക്കി... "This is so beautiful.... ആര്യൻ.." ആനി ആ കാഴ്ച്ചയിൽ സ്വയം മറന്നിരുന്നു... "ഹേയ്... ആനി...." അവൻ വിളിച്ചത് കേട്ട് അവൾ കൗതുകത്തോടെ തിരിഞ്ഞു നോക്കി... രണ്ട് കൈകൾ കൂടെ കൂട്ടി അടച്ചു വെച്ചിരുന്ന അവന്റെ കയ്യിൽ എന്തോ ഒളിച്ചു വെച്ചിരുന്നു... "തുറന്ന് നോക്ക്...." അവൻ പറഞ്ഞു...

ആനി അവന്റെ കൈ തുറന്നു നോക്കി... അവിടെമാകനെ വെളിച്ചം പരത്താൻ പാകത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത അത്ര മിന്നാമിനുങ്ങുകൾ..... "Oh my god...." അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.... മിന്നാമിനുങ്ങുകൾ അവൾക്ക് ചുറ്റും മാത്രം പറന്നു നടന്നു..... ആനി അവയെ കൈ കൊണ്ട് പിടിക്കാൻ നോക്കുന്നുണ്ട് കഴിയുന്നില്ല... "ഇപ്പൊ മുഖം വീർപ്പിച്ചത് ഒക്കെ പോയല്ലോ...എന്തായിരുന്നു കാരണം ഇപ്പോൾ പറയാമോ...??" കരയിൽ ചെന്നിരുന്നു കൊണ്ട് അവൻ ചോദിച്ചു... ആനി അവനെ കൂർപ്പിച്ച് നോക്കി... "ദീപുവിനെ ഇഷ്ടാണെങ്കിൽ പിന്നെ എന്തിനാ എന്നെ ഇവിടെ നിർത്തിയെക്കുന്നെ... ഇഷ്ടല്ലെങ്കിൽ എന്നെ പറഞ്ഞയച്ചേക്ക് ഞാൻ പൊക്കോളാം...."

സങ്കടത്തോടെ അതിലുപരി ദേഷ്യത്തോടെ പരിഭവത്തോടെയാണ് അവൾ പറഞ്ഞത്... ആര്യൻ മുഖം ചുളിച്ചു... "ഇതൊക്കെ കാട്ടി വെറുതെ എന്നെ കൊതിപ്പിക്കുന്നത് എന്തിനാ... എന്തിനാ എന്നെ ഉമ്മ വെച്ച....." ബാക്കി പറയും മുന്നേ ആര്യൻ എഴുനേറ്റ് അവളുടെ അടുത്ത് എത്തിയിരുന്നു.... ആനി അവളെ നോക്കി കണ്ണുരുട്ടിയതും... ആര്യൻ ഒരു കള്ള ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചടുപ്പിച്ച് നിർത്തി... അവളുടെ തോളിലേക്ക് മുഖം അമർത്തി നിന്നു... "അങ്ങനെ പറഞ്ഞയക്കുന്നില്ല.... കാരണം..... "

അവൻ കുസൃതിയോടെ പറഞ്ഞു നിർത്തി.. "കാരണം...??" "കാരണം... നീ പറഞ്ഞില്ലേ നാട്ടിൽ വെച്ച് എനിക്ക് വേണ്ടി ചിലവാക്കിയാതൊക്കെ തിരിച്ചു തരണം എന്ന്...അത് തരാതെ വിടാൻ പറ്റുമോ...??" അത് കേട്ട് ആനിയുടെ മുഖം ചുവന്നു.. "ഓഹോ എങ്കിൽ ഇപ്പൊ തന്നെ തന്നേക്ക് ഞാൻ പൊക്കോളാം....." " ശെരി... തന്നേക്കാം.... " ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് അവൾ അവളുടെ മുഖം കയ്യിലെടുത്തു.... അവളെ അമ്പരപ്പിച്ചു കൊണ്ട് നെറ്റിയിൽ തുടങ്ങി മുഖമാകെ വ്യാപിച്ച ചുംബനങ്ങൾ.... കൺപോളകളേയും ചുണ്ടുകളേയും അവളുടെ മൂക്കിൻ തുമ്പിനെ പോലും ചുവപ്പിച്ചു കൊണ്ടുള്ള ചുംബനം....

ശ്വാസം എടുക്കാൻ മറന്നു പോയി ആനി.... ചുംബിച്ചു ചുവപ്പിച്ച ചുണ്ടുകളെ അവൻ ആഴത്തിൽ സ്വന്തമാക്കി.... അവന്റെ കൈകൾ അവളുടെ മുടിയിഴകളിൽ ഒളിച്ചിരുന്നു.... സ്വാർത്ഥത അവളുടെ പ്രണയമെങ്കിൽ... ആ പ്രണയത്തിന് അർത്ഥം വന്ന് തുടങ്ങിയത് അവന്റെ ചുംബനത്തിലൂടെ ആയിരുന്നു.... അകന്ന് മാറുമ്പോൾ ആനി കിതക്കുന്നുണ്ടായിരുന്നു.... അപ്പോഴും കണ്ണുകൾ തുറന്നിരുന്നില്ല.. ആര്യൻ അവളുടെ ചെവിയിൽ മെല്ലെ കടിച്ച് കൊണ്ട് മന്ത്രിച്ചു... "My love is not what is say.. Its what i do.." (എന്റെ പ്രണയം ഞാൻ പറയുന്നതല്ല .. ഞാൻ ചെയ്യുന്നതാണ്..)..................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story