ഹേമന്തം 💛: ഭാഗം 42

hemandham

എഴുത്തുകാരി: ആൻവി

റസാഖിന്റെ ഓഫിസിന് മുന്നിൽ ഡാനിയുടെ കാർ പാഞ്ഞു വന്നു നിന്നു.... അവൻ ദൃതിയിൽ കാറിൽ നിന്നിറങ്ങി ഓഫിസിന്റെ പടികൾ കയറവേ... സ്യൂട്ട് കേസും പിടിച്ച് ചിരിയോടെ ഇറങ്ങി വരുന്ന ആര്യനെ അവൻ കണ്ടു... "സർ....??" ഡാനി അൽപ്പം മടിയോടെ അവന്റെ അടുത്തേക്ക് ചെന്നു... ആര്യൻ മുഖത്തെ ഗ്ലാസ്‌ മാറ്റി അവനെ നോക്കി... "സോറി സർ... ലേറ്റ് ആയി പോയി..." അവൻ ആര്യന്റെ കയ്യിൽ കേസ് വാങ്ങിപിടിച്ചു... "Its ok.....Everything is fine ഡാനി...." ആര്യൻ അവന്റെ തോളിൽ മെല്ലെ തട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി... ഡാനി അവന്റെ പിന്നാലെ ചെന്ന് ഡോർ തുറന്നു കൊടുത്തു... "ഡാനി...മീറ്റിംഗ് എപ്പോഴാണ്..." കാറിൽ ഇരിക്കവേ ആര്യൻ ചോദിച്ചു...

ഡാനി ലാപിൽ schedule ചെയ്തു വെച്ച ടൈം നോക്കി... "സർ... മോർണിംഗ് 11.30..." "മ്മ്...." ആര്യാനൊന്ന് അമർത്തി മൂളി.... "ഭാനുവമ്മ പറഞ്ഞപ്പോഴാ ഇന്ന് അത്തം ആണെന്ന് ഞാൻ ഓർത്തത്....അല്ല ആനിമോൾ ആഘോഷിച്ചിട്ടുണ്ടോ ഓണമൊക്കെ..." ഉമ്മറ പടിയിൽ ഇരുന്ന് കൊണ്ട് ലക്ഷ്മി ചോദിച്ചതും.. ആനി ചുമൽ അനക്കി ഇല്ലെന്ന് പറഞ്ഞു.... "ഇത്തവണ ഓണം ഇവിടെ ആഘോഷിക്കാലോ മോൾക്ക്..." പൂവിടാൻ കളം മെഴുകിയ കൈകൾ കഴുകി വന്ന ഭാനുവമ്മ പറഞ്ഞു... ദീപുവും ലക്ഷ്മിയുടെ അടുത്ത് ഇരിക്കുന്നുണ്ട്.... വീട്ടു മുറ്റത്ത്‌ തുമ്പപൂവും ഗന്ധരാജനും കൊണ്ട് അത്തകളം ഒരുക്കിയിട്ടുണ്ട്... ഭാനുവമ്മയാണ് പൂവിട്ടത്... "ഞാനൊക്കെ തുമ്പപൂ കൊണ്ട് മാത്രമായിരുന്നു അത്തത്തിന്റെ അന്ന് പൂവിടുക....

ഇന്ന് തുമ്പപൂ എവിടെ കിട്ടാൻ..." ഭാനുവമ്മ പറഞ്ഞത് കേട്ട് ദീപുവും ലക്ഷ്മിയും ചിരിച്ചു.... ആനി മുറ്റത്തെ പേരമരത്തിലേക്ക് പടർന്നു കയറിയ മുല്ലവള്ളിയിൽ നിന്ന് പൂവ് പറിച്ചെടുക്കുകയായിരുന്നു.. പറിച്ചെടുത്ത പൂവിന്റെ ഗന്ധം അവൾ ആവോളം ആസ്വദിച്ചു.... "ഈ പൂവൊക്കെ ഞങ്ങടെ നാട്ടിൽ കാണാൻ പോലും കിട്ടില്ല....പക്ഷേ ട്യൂലിപ് പൂവിന്റെ ഒരു പാടം തന്നെയുണ്ട്... അത് കാണാൻ വേണ്ടി മാത്രം ആളുകൾ വരും ..." ആനി പൂക്കൾ കയ്യിലെടുത്ത് അവർക്ക് അരുകിലേക്ക് ചെന്ന് കൊണ്ട് പറഞ്ഞു.. "ട്യൂലിപ്.... എനിക്ക് ഒരുപാട് ഇഷ്ടമുള്ള പൂക്കളാണ്...." ഏതോ ഓർമയിൽ ലക്ഷ്മിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... "ആണോ... എനിക്കും ഒരുപാട് ഇഷ്ടാ ലക്ഷ്മി അമ്മേ..." ആനി ആവേശത്തോടെ പറഞ്ഞു...

ലക്ഷ്മി അവളുടെ കവിളിൽ ഒന്ന് തട്ടി... "ഭാനുവമ്മ എനിക്ക് പൂ കോർത്തു തരാമോ...??" അവൾ ഭാനുവമ്മയോട് ചോദിച്ചു... "ഞാനിപ്പോ വരാം...." ദീപു അവർക്കിടയിൽ നിന്ന് എഴുനേറ്റ് പോയി... ആനി ഭാനുവമ്മ മുല്ലപ്പൂ മാല കെട്ടുന്നത് കൗതുകത്തോടെ നോക്കിയിരുന്നു.... "മ്മ്... ദ.. നിന്റെ പൂ മാല...തിരിഞ്ഞു നിൽക്ക്... ഞാൻ വെച്ച് തരാം...." ഭാനുവമ്മ പറഞ്ഞു... "അയ്യേ.. എന്റെ മുടിയിലോ...ഒരു രസൂണ്ടാവില്ല... ഞാനിത് ലക്ഷ്മിയമ്മക്ക് വേണ്ടി പറിച്ചതാ..." അവൾ ചിരിച്ചു കൊണ്ട് ലക്ഷ്മിയേ നോക്കി.... "ലക്ഷ്മിയമ്മയുടെ മുടിയിൽ പൂ വെച്ചാൽ കാണാൻ നല്ല ഭംഗിയായിരിക്കും... ഞാൻ വെച്ചോട്ടെ ലക്ഷ്മിയമ്മേ....." ആനി പ്രതീക്ഷയോടെ ചോദിച്ചു... ലക്ഷ്മി അവളെ നോക്കി ചിരിച്ചു...

ആ ചിരി സമ്മതമാക്കി എടുത്തു കൊണ്ട് അവൾ ലക്ഷ്മിയുടെ പുറകിൽ ചെന്നിരുന്നു.... ആ പാട്ടുപോലെയുള്ള മുടിയിൽ മുല്ലപൂ വെച്ച് കൊടുത്തു..... "ശോ.. എന്നാ ഭംഗിയാ... എന്റെ കണ്ണ് തട്ടാതെ ഇരിക്കട്ടെ...." അവൾ ലക്ഷ്മിയുടെ കവിളിലൊരുമ്മ കൊടുത്ത് അകത്തേക്ക് ഓടി... ലക്ഷ്മിയുടെ ഭാനുവമ്മയും അവൾ ഓടിയത് കണ്ടു പരസ്പരം നോക്കി ചിരിച്ചു...  "ഡാനി......." ആര്യന്റെ ശബ്ദം ഉയർന്നതും ഡാനി അവന്റെ മുന്നിലേക്ക് ചെന്ന് നിന്നു... "നീ എന്താ ഇന്ന് ലേറ്റ് ആയത്...." സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് ഗൗരവത്തോടെ ആര്യൻ ചോദിച്ചു... "സർ അത്...." "എനിക്ക് നിന്റെ ഞ്യായീകരണം കേൾക്കണ്ട ഡാനി ...ചോദിച്ചതിന് മറുപടി താ....".

ആര്യൻ ശബ്ദം ഉയർത്തിയതും ഡാനി ആര്യനെ നോക്കി.. "ഡാനി...." ഒന്നും മിണ്ടാതെ നിൽക്കുന്ന ഡാനിയെ കണ്ടു ആര്യന് ദേഷ്യവന്നിരുന്നു.. "സർ..." "I need an answer..... ". "സർ.. വരുന്ന വഴിക്ക് ആ അശോക് മുന്നിൽ ചാടി സർ...." ഡാനി മുഖം ഉയർത്തി പറഞ്ഞു,. "എന്നിട്ട്...??" "നമ്മുടെ ഓഫിസിലെ ഡീറ്റെയിൽസ് അയാൾക്ക് എടുത്തു കൊടുക്കാൻ പറഞ്ഞു.. ചോദിക്കുന്ന ക്യാഷ് തരാമെന്നും ...." അവൻ പറഞ്ഞത് കേട്ട് ആര്യൻ അവനെ ഒന്ന് അടിമുടി നോക്കി... "നീ എന്ത് പറഞ്ഞു...??" "പോയി പണി നോക്കാൻ പറഞ്ഞു സർ...." അത് കേട്ടപ്പോൾ ആര്യന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... "Kk,.. Go and complete your work..." "താങ്ക്യൂ സർ....." ഡാനി ചിരിച്ചു കൊണ്ട് സീറ്റിനരുകിലേക്ക് ചെന്നു.... 

"വീരുപാപ്പാ.. ഞാനൊരു കാര്യം ചോദിക്കട്ടെ....." "മ്മ്... എന്താ..." ക്യാൻവാസിൽ എന്തോ വരഞ്ഞു കൊണ്ടിരിക്കെ വിരാജ് ചോദിച്ചു..... "ഈ ചിത്രത്തിലുള്ളത് ആരാണ്..." അദ്രി ക്യാൻവാസിലേക്ക് ചൂണ്ടി.. ആകാശത്ത് മേഘങ്ങൾക്കിടയിൽ നിന്ന് തന്റെ പ്രണയിനിക്ക് നേരെ കൈ നീട്ടുന്ന ഒരു യുവാവിന്റെ ചിത്രം.... വിരാജ് ചിരിച്ചു... "ഇത്... നിനക്ക് അറിയില്ലേ....??" "ഇല്ല...." "നീ ഈ നാട്ടുകാരൻ തന്നെ ആണോടാ.." "പറ വീരുപ്പാപാ ഇതാരാ...." "ഇത് ഏകലവ്യ.... ഈ പെൺകുട്ടി അനിരുദ്ര...." അയാൾ പറഞ്ഞത് കേട്ട് അദ്രി ആ ചിത്രത്തിലേക്ക് ഉറ്റു നോക്കി... "മ്മ്... ഞാൻ കേട്ടിട്ടുണ്ട്....അല്ല ഇവരെന്താ തമ്മിൽ അകന്ന്.... ഈ ചിത്രം കൊണ്ട് എന്താ ഉദ്ദേശിച്ചത്..??" അദ്രി സംശയത്തോടെ ചോദിച്ചു....

വിരാജ് ആ ചിത്രത്തിലേക്ക് നോക്കി പുഞ്ചിരിച്ചു... "ഇത് വെറുമൊരു ചിത്രമല്ല അദ്രി...ഒരു യാഥാർഥ്യമാണ്...." അദ്ദേഹം അതും പറഞ്ഞു കൊണ്ട് ടേബിളിൽ എഴുതി വെച്ച പുസ്തകം കയ്യിലെടുത്തു.... "ആ ആത്മാക്കൾ ഒന്നിക്കണമെങ്കിൽ ഭൂമിയിൽ അവർക്കായ് ജന്മമെടുത്തവർ ഒന്നിക്കണം...പരസ്പരം ജന്മരഹസ്യം അവർ അറിയണം...." അദ്ദേഹം പറയുന്നത് മനസിലാകാതെ അദ്രി നോക്കി...  തന്നിലേക്ക് നടന്നടുക്കുന്ന ആനിയേ കണ്ട് ആര്യൻ മുഖം ചുളിച്ചു.... അവളുടെ ചുണ്ടിൽ ഒരു കള്ളചിരിയുണ്ടായിരുന്നു... "എന്താണ് ഭവതി ഉദ്ദേശം... മ്മ്...." അവൻ ഇരു കയ്യും മാറിൽ കെട്ടി നിന്ന് കൊണ്ട് ചോദിച്ചു.... "മ്മ്ഹ്ഹ്,..." നിഷേധത്തിൽ തലയാട്ടി കൊണ്ട് അവന്റെ നെഞ്ചിലേക്ക് വിരൽ അമർത്തി....

"ഒരുമ്മ തരട്ടെ ആര്യൻ .. മ്മ്...." അവന്റെ കഴുത്തിലൂടെ വിരലോടിച്ചവൾ ചോദിച്ചു... ആര്യൻ അവളെ അടിമുടി ഒന്ന് നോക്കി... കഴുത്തിൽ കുസൃതികാട്ടി പിൻകഴുത്തിലേക്ക് അരിച്ചു നീങ്ങിയാ അവളുടെ വിരലിനെ അവൻ പിടിച്ചു വെച്ചു.... "Don't repeat it... Ok..." അവളുടെ വിരലിനെ പിടിച്ചു തിരിച്ചു കൊണ്ട് അവൻ പറഞ്ഞു... "സ്സ്.... വിട് ആര്യൻ എനിക്ക് വേദനിക്കുന്നു..." അവൾ നിന്നിടത്ത് നിന്നൊന്ന് തുള്ളി.... ആര്യൻ വിരലിൽ നിന്ന് വിട്ടു.... അവനെ ഒന്ന് കൂർപ്പിച്ചു നോക്കി പോകാൻ നിന്നവളെ അവൻ പിടിച്ചു വെച്ചു... "എന്താ...??" "തന്നില്ല...." അവൻ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു... "എന്ത്..." "കിസ്സ്...." അവൻ കള്ള ചിരി ചിരിച്ചു... ആനി അവന്റെ കണ്ണിൽ ചുംബിച്ചു....

"ഇവിടെ ഒരു കിസ്സ് തരട്ടെ ആര്യൻ....." അവന്റെ പിൻകഴുത്തിലെ മറുകിലേക്ക് ചൂണ്ടി അവൾ ചോദിച്ചു... "മ്മ്ഹ്ഹ്... വേണ്ട..." "അതെന്താ... പ്ലീസ്..." "നീയെന്നെ തല്ലി തോൽപ്പിക്ക്.. അപ്പൊ ഞാൻ സമ്മതിക്കാം...." അവളുടെ കവിളിലൂടെ വിരലോടിച്ചു കൊണ്ട് അവൻ പറഞ്ഞു.. ആനി ചുണ്ട് കൂർപ്പിച്ചവനെ നോക്കി... "മ്മ്... എന്താ..." അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു... "ലക്ഷ്മിയമ്മയോട് എപ്പോ പറയും...??" "എപ്പോ വേണേലും പറയാം...." അവൻ ചിരിയോടെ അവളുടെ കവിളിൽ തട്ടി... "ആനി മോളെ......" താഴെ നിന്ന് ഭാനുവമ്മയുടെ വിളി കേട്ടതും അവളൊന്നു ഞെട്ടി... ആനി അവളിൽ നിന്ന് അകന്ന് നിന്നു.. "പൊക്കോ ..." അവൻ മുന്നിൽ നിന്ന് മാറി കൊടുത്തു....

അവന്റെ കവിളിൽ ഒരുമ്മ കൊടുത്തവൾ പുറത്തേക്ക് ഓടി.... ആര്യൻ ചിരിച്ചു കൊണ്ട് അവൾ പോകുന്നത് നോക്കി നിന്നു....  "അമ്മാ......" ഡോറിൽ മെല്ലെ തട്ടി അവൻ വിളിച്ചു.... ലക്ഷ്മിയുടെ അനക്കം ഒന്നുമുണ്ടായില്ല... അവൻ റൂമിനകത്തേക്ക് കയറി... ചുറ്റും ഒന്ന് നോക്കി... അപ്പോഴാണ് ബാൽക്കണി ഡോർ തുറന്നു കിടക്കുന്നത് കണ്ടത്... ചെന്ന് നോക്കിയപ്പോൾ അവിടെയുണ്ട് ആള്... അവൻ പുറകെ ചെന്ന് കെട്ടിപിടിച്ചു.... "ഹരീ...." ലക്ഷ്മി പുഞ്ചിരിയോടെ അവന്റെ കവിളിലേക്ക് കൈ ചേർത്ത് വെച്ചു... "മ്മ്,...." അവനൊന്നു മൂളി... "ഇന്ന് പോയ കാര്യം എന്തായി...??" "അമ്മ പറ...." "നീ നേടിയെടുത്തു കാണും എന്ന് അമ്മക്ക് അറിയാം.....

നിന്റെ വിജയങ്ങൾ ഓരോന്നും വീണ്ടും വീണ്ടും കേൾക്കാൻ ഒരിഷ്ടം...." അമ്മ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.... ആ കവിളിൽ ഒരുമ്മ കൊടുത്തു... "അമ്മ ഇങ്ങ് വന്നേ...." അവൻ അവരുടെ കയ്യും പിടിച്ചകത്തേക്ക് കയറി.. "എന്താടാ...??" "ഇവിടെ ഇരിക്ക്...." ബെഡിലേക്ക് ഇരുത്തി ആ മടിയിലേക്ക് കിടന്നു.... "ദീപു അച്ഛൻ വിളിച്ചിരുന്നു...." അവന്റെ മുടിയിഴയിലൂടെ വിരലോടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.. അവൻ കണ്ണ് തുറന്നു... "മ്മ്......" "അവൾക്ക് നിന്നെ അത്രയും ഇഷ്ടമുള്ളതോണ്ടാ... ഞാൻ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്.... " "മ്മ്... ഞാനും പറഞ്ഞു... അമ്മക്ക് അറിയില്ല ഞാൻ അവളെ.." "വേണ്ട... അമ്മക്ക് അറിയാടാ..... അങ്ങനെ നീ കഷ്ട്ടപെട്ട് ഇഷ്ടപെടുകയൊന്നും വേണ്ട....

നിന്നെ ഇഷ്ട്ടപെടുന്ന നിനക്ക് പെടുന്ന ഒരു പെൺകുട്ടിയേ വേണം നീ വിവാഹം ചെയ്യാൻ...." അത് കേട്ട് അവൻ ചിരിച്ചു... "എന്താണ് ഒരു ചിരി.... മ്മ്..." ലക്ഷ്മി അവന്റെ കവിളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു.. അവൻ ഒന്ന് കണ്ണിറുക്കി കാണിച്ചു... "മ്മ്... എന്താടാ... ഈ ചിരിക്ക് പിന്നിൽ ആരാണ്... മ്മ്...." "ആരാവും... അമ്മ തന്നെ പറ....." അവൻ അവരുടെ വയറിലേക്ക് മുഖം പൂഴ്ത്തി കിടന്നു... "ആനിയല്ലേ....എന്റെ ഹരീടെ ചിരിക്ക് പിന്നിൽ... മ്മ്...." മറുപടി പറയാതെ ആര്യൻ അങ്ങനെ കിടന്നു.... നിമിഷങ്ങൾ കടന്നു പോയി.... "എപ്പോ മുതൽ തുടങ്ങി... മ്മ്..." "അറിയില്ല....അവളെ എനിക്ക് ഇഷ്ടമാണ്... ഒരുപാട്.. പക്ഷേ അങ്ങോട്ട്‌ എക്സ്പ്രസ്സ്‌ ചെയ്യാൻ പറ്റുന്നില്ല....എന്ത് കൊണ്ട് ആണെന്ന് അറിയില്ല...

she is an amazing girl...പക്ഷേ പ്രശ്നം എന്താന്ന് അറിയുമോ അമ്മാ..She seduces me..." കുറുമ്പോടെ അവൻ പറഞ്ഞത് കേട്ട് ലക്ഷ്മി പൊട്ടി ചിരിച്ചു.... ആ ചിരിയിലേക്ക് നോക്കി നിൽക്കെ അവനും ചിരിച്ചു പോയി... "അമ്മാ..." അവൻ കൊച്ചു കുഞ്ഞിനെ പോലെ അമ്മയുടെ മടിയിലേക്ക് മുഖം അമർത്തി കിടന്നു... ലക്ഷ്മി അവന്റെ മുടിയിലൂടെ വിരലോടിച്ചു... "ഒരു റിലേഷൻഷിപ് ആകുമ്പോൾ രണ്ട് പേർക്കും സ്പേസ് ഉണ്ടാവണം ഹരി... അവളുടെ ഫീലിംഗ്സ് നീയും മനസിലാക്കണം... നിന്റെ ഫീലിംഗ്സ് അവളും... പരസ്പരം റെസ്‌പെക്ട് വേണം... എങ്കിലെ ബന്ധം ദൃഡമുള്ളതാവൂ.... രണ്ട് പേർക്കും ഓപ്പൺ ആയി എല്ലാം തുറന്നു സംസാരിക്കാൻ പറ്റണം....

നിന്റെ പ്രണയം എങ്ങനെ ആണോ അങ്ങനെ തന്നെ പ്രണയിക്കൂ... അല്ലാതെ അവളെ ബോധ്യപെടുത്താനായി ഒരിക്കലും അഭിനയിക്കരുത്.... അത് തെറ്റാണ്... നിന്റെ പ്രണയം എങ്ങനെ ആണോ അങ്ങനെ തന്നെ പകർന്നു കൊടുത്താലേ അവൾക്ക് അതിന്റെ ആത്മാർത്ഥത ഫീൽ ചെയ്യൂ...." ആര്യൻ അമ്മയെ കേട്ടു കിടക്കുകയാണ്.... അവൻ അവരെ നോക്കി ചിരിച്ചു.... "എന്താടാ...." അവൻ നോക്കുന്നത് കണ്ട് അവർ ചോദിച്ചു... ആ കൈകളെ അവൻ ചുണ്ടോട് ചേർത്തു.. "അമ്മാ... You are my best friend..." അവൻ ചിരിച്ചു... ലക്ഷ്മിയും... കുനിഞ്ഞ് അവന്റെ നെറുകയിൽ ചുംബിച്ചു.... 

"ആനിമോളെന്താ കഴിക്കാതെ ഇരിക്കുന്നത്...??" ലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോൾ കഴിച്ചു കൊണ്ടിരുന്ന ആര്യനും ആനിയെ ഒന്ന് പാളി നോക്കി... പ്ലേറ്റിൽ ചിത്രം വരഞ്ഞിരിപ്പാണ്.... "മതിയെങ്കിൽ മോള്ഴുന്നേറ്റോ...." അവളുടെ ഇരുപ്പ് കണ്ട് ലക്ഷ്മ്മി പറഞ്ഞു.. ആനി ചിരിയോടെ തലയാട്ടി എഴുനേറ്റു... വേഗം ചെന്ന് കൈ കഴുകി തിരിഞ്ഞതും ആര്യനുമായി കൂട്ടി മുട്ടി..... അവൾ പുറകിലേക്ക് വേച്ചു പോയി... വീഴാൻ പോയവളെ അവൻ പിടിച്ചു നെഞ്ചോട് ചേർത്തു..... "ചോറും.. സാമ്പാറും കഴിച്ച് മടുത്തല്ലേ..." അവൻ ചിരിയോടെ ചോദിച്ചതും അവൾ ചുണ്ട് ചുളുക്കി കൊണ്ട് മുഖം താഴ്ത്തി.... "ഞാൻ ഓഫിസിൽ നിന്ന് തിരികെ വന്നിട്ട് പുറത്ത് പോകാം... നീ റെഡി ആയി ഇരുന്നോ...ഓക്കേ..."

അവൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വിടർന്നു... "ശെരിക്കും..." മറുപടിയായി ചിരിച്ചു കൊണ്ട് അവൻ അവളെ മറി കടന്നു പോയി.. "ആര്യൻ...." ഓഫീസിലേക്ക് ഇറങ്ങുമ്പോഴാണ് ദീപുവിന്റെ വിളി കേട്ടത്... "എന്താ ദീപു... എന്തേലും പറയാനുണ്ടോ...??" "ഞാനിന്ന് പോകും..." മങ്ങിയാ ചിരിയോടെ അവൾ പറഞ്ഞു... "എന്താ ഇത്ര പെട്ടെന്ന്... കുറച്ചു ദിവസം കൂടെ കഴിഞ്ഞിട്ട് പോയാൽ പോരെ..." "ഏയ്‌... വേണ്ട... പോണം..." "ശെരി... തന്റെ ഇഷ്ട്ടം അങ്ങനെഎങ്കിൽ അത് നടക്കട്ടെ... ഞാൻ ഇറങ്ങുന്നു..." ദീപുവിന്റെ മുഖത്തേക്ക് നോക്കാതെ അവൻ ഇറങ്ങി പോയി.... ദീപു അവൻ പോകുന്നത് നോക്കി നിന്നു... 

"എനിക്ക് നഷ്ട പരിഹാരം കിട്ട്യേ പറ്റൂ... അല്ലാതെ ഞാൻ പോവില്ല...." "Mr... തെറ്റ് നിങ്ങടെ ഭാഗത്ത്‌ ആണ്.. പിന്നെ എന്തിനാണ് ഞങ്ങൾ നഷ്ട്ടപരിഹാരം തരുന്നത്...." ഡാനി അയാളോട് ചോദിച്ചു... എന്നാൽ അയാൾ പോകാതെ ഓഫീസിന്റെ മുന്നിൽ നിന്ന് ബഹളം വെക്കാൻ തുടങ്ങി.... "എടോ ഒന്ന് പതുക്കെ.... എംഡി ഇപ്പോ വരും...." "വരട്ടെ.. എംഡി വരട്ടെ ക്യാഷും കയ്യോടെ വാങ്ങിയേ ഞാൻ പോവൂ....." അയാൾ തീർത്തു പറഞ്ഞു.... "എന്താ ഇവിടെ...??" ആര്യന്റെ ശബ്ദം കേട്ടതും ഡാനി അടക്കം സ്റ്റാഫ്സ് എല്ലാം ഞെട്ടി തിരിഞ്ഞു നോക്കി... ആര്യൻ അവർക്ക് അടുത്തേക്ക് ചെന്നു.. "എന്താ പ്രോബ്ലം ഇതാരാ...??" അവൻ ഡാനിയോട് ചോദിച്ചു. "സർ നമ്മുടെ സ്റ്റാഫ്സ് വരുന്ന വാഹനം ഇയാളുടെ ഓട്ടോയിൽ തട്ടി..."

"അയാൾക്ക് വേണ്ടത് എന്താന്ന് വെച്ചാൽ കൊടുത്ത് വിടടോ...." ആര്യൻ ഗൗരവത്തോടെ പറഞ്ഞു തിരിഞ്ഞു നടന്നു... "ബട്ട്‌ സർ ഇയ്യാൾ റോങ്ങ്‌ സൈഡ് കയറി വന്നതാ...." അത് കേട്ടതും ആര്യൻ നടത്തം നിർത്തി തിരിഞ്ഞു നോക്കി... അയാൾ അപ്പോഴും ഒരു കൂസലുമില്ലാതെ നിൽക്കുവാണ്... "അപ്പൊ ക്യാഷ് കിട്ടിയേ താൻ പോകൂ..."ആര്യൻ അയാളോട് ചോദിച്ചു.. "ആ വാങ്ങിയിട്ടേ ഞാൻ പോകൂ...." പറഞ്ഞു തീരും മുന്നേ അയാളുടെ കവിളിലേക്ക് ശക്തമായി ആര്യന്റെ കൈകൾ പതിച്ചിരുന്നു... കാളിംഗ് ബെൽ അടിച്ചത് കേട്ട് ദീപു പോയി വാതിൽ തുറന്നു. ശബ്ദം കേട്ട് പിന്നാലെ ആനിയും വന്നിരുന്നു.. "മേഡം ഒരു കൊറിയർ ഉണ്ട്..." ദീപു അത് സൈൻ ചെയ്തു വാങ്ങി...എന്തോ ഒരു ബുക്ക്‌ ആണ്... ആനി പുറകിൽ തന്നെയുണ്ട്... "From.. Viraj agnihothri...." ദീപു അഡ്രെസ്സ് വായിച്ചതും ആനി അവളുടെ കയ്യിൽ നിന്ന് അത് തട്ടി പറിച്ചു വാങ്ങി.. "ഇതെന്റെ വീരുപാപ്പ അയച്ചതാ...!!"  .................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story