ഹേമന്തം 💛: ഭാഗം 43

hemandham

എഴുത്തുകാരി: ആൻവി

ആനിയുടെ പെട്ടന്നുള്ള പെരുമാറ്റത്തിൽ ദീപു ഒന്ന് അമ്പരന്നു.... അവളുടെ നോട്ടം കണ്ടപ്പോഴാണ്... തനിപ്പോ എന്താ ചെയ്തതെന്ന് ആനിക്ക് ബോധം വന്നത്.. ആനി ഒന്നിളിച്ചു കൊടുത്തു കൊറിയറും കൊണ്ട് അകത്തേക്ക് പോയി...  "മോള് പോകാൻ തന്നെ തീരുമാനിച്ചോ...??" ഡ്രസ്സ് ബാഗിലേക്ക് എടുത്തു വെച്ചോണ്ടിരിക്കുമ്പോഴാണ് ലക്ഷ്മി അകത്തേക്ക് കയറി വന്നത്... ദീപു ഒരു ചെറു ചിരിയോടെ തലയാട്ടി... "ആര്യനോട്‌ പറഞ്ഞോ..??" "ആ... ആന്റി പറഞ്ഞു..." "മ്മ്...ഇനി പഴയത് മനസ്സിൽ വെച്ച് വരുന്ന ആലോചനകളൊന്നും മുടക്കരുത്....എന്ന് വെച്ച് ഏതേലും ഒരുത്തനെ കേറി അങ്ങ് കെട്ടാനല്ല ആന്റി പറയുന്നത്...." "മ്മ്...." അവളൊന്നു മൂളി കൊണ്ട് ഡ്രസ്സ്‌ എടുത്തു വെച്ചു.. "എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി.." അവൾ ലക്ഷ്മിക്ക് നേരെ തിരിഞ്ഞു... ലക്ഷ്മി അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു..

"ഇനി ഒരിക്കൽ പോലും നീ ആര്യനെ മറ്റൊരു രീതിയിൽ കാണരുത്...നിനക്കുള്ളതല്ലെന്ന് മനസിലാക്കണം... ആ സ്ഥാനത്ത് മറ്റൊരു മുഖം കൊണ്ട് വരണം..... ഇല്ലേൽ നിന്റെ ജീവിതം ഇല്ലാതാകും മോളെ... എന്തിനാ നിന്നെ സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി നീയിങ്ങനെ...." ദീപു കണ്ണ് നിറച്ചു കൊണ്ട് ലക്ഷ്മിയേ നോക്കി... "എനിക്ക് മനസിലാകുന്നുണ്ട് ആന്റി..." അവളൊന്നു ചിരിക്കാൻ ശ്രമിച്ചു... "അച്ഛനിങ്ങനെ വിഷമിച്ചിരുന്നിട്ടൊന്നും കാര്യമില്ല... അവനെ അവന്റെ പാട്ടിന് വിട്ടേക്ക്...എത്ര നാണം കെട്ടിട്ടും മതിയായില്ലേ...." അജയ് പറഞ്ഞത് അശോക് ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി....

"എന്നെ നോക്കി പേടിപ്പിച്ചിട്ടൊന്നും കാര്യമില്ല.... ആര്യൻ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്..." "അവനെ കണ്ട് പഠിക്കാൻ നോക്കടാ.... വെറുതെ എന്റെ പണത്തിന് തിന്ന് കൊഴുത്തു നടക്കുവാ....". അയാൾ കെറുവിച്ചു കൊണ്ട് പറഞ്ഞു... അജയ് അയാളെ കൂർപ്പിച്ചു നോക്കി... "എന്തൊക്കെ പറഞ്ഞാലും അവന്റെ തള്ളയെ സമ്മതിക്കണം...എന്തിനും പോന്നവനായി അവനെ വളർത്തിയെടുത്തില്ലേ..." "അച്ഛനിപ്പോ അത് വിട്... തോൽവി പുതിയതൊന്നുമല്ലല്ലോ... ഇപ്പൊ പുതിയ വർക്കിൽ ശ്രദ്ധിക്ക്.. ആര്യന്റെ പിന്നാലെ പോയാൽ നമ്മൾ എവിടെയും എത്തില്ല..." അച്ഛന്റെ തോളിൽ മെല്ലെയൊന്ന് തട്ടിയവൻ പുറത്തേക്ക് പോയി.. 

"ഈ ഡ്രസ്സ്‌ കൊള്ളാവോ... പഴയത് പോലെയുണ്ടോ...??" ഒരു ഗൗൺ എടുത്ത് ദേഹത്തേക്ക് ചേർത്ത് വെച്ചവൾ കണ്ണാടിയിൽ നോക്കി... "മ്മ്... കൊള്ളത്തില്ല..." ചുണ്ടു ചുള്ക്കി സ്വയമൊന്നു നോക്കിയവൾ മറ്റൊരു ഡ്രസ്സ്‌ എടുത്തിട്ടു.... "കൊള്ളാം... ഇത് മതീ..." ചിരിച്ചു കൊണ്ട് അവൾ ക്ലോക്കിലേക്ക് ഒന്ന് നോക്കി... ആര്യൻ വരാനായി... റെഡി ആയി നിൽക്കാൻ പറഞ്ഞിരുന്നതാ... അവളുടെ പ്രവർത്തികൾ വേഗത്തിലായി... മുടിയൊന്നു ചീകി ഒതുക്കി ലിപ്സ്റ്റിക് ചുണ്ടിലേക്ക് ചേർത്ത് വെച്ചപ്പോഴാണ് മിററിൽ തന്നെ നോക്കി നിൽക്കുന്ന ആര്യന്റെ പ്രതിബിംബം കണ്ടത്.... നിന്നനിൽപ്പിൽ അവളൊന്നു ചൂളി.... "ആ... ആര്യൻ എപ്പോ വന്നു...." "ഞാൻ വന്നിട്ട് കുറച്ചായി...."

ബ്ലേസർ ഊരി ബെഡിലേക്ക് ഇട്ടു കൊണ്ട് അവളെ നോക്കി ഒരു കള്ള ചിരിയോടെ അടുത്തേക്ക് വന്നു... മുഖം താഴ്ത്തി പതുങ്ങി നിന്നവളുടെ കയ്യിൽ പിടിച്ചു മുന്നിലേക്ക് നിർത്തിച്ചു.... ആനിയൊരു പിടിച്ചിലോടെ അവനെ നോക്കി... ആര്യൻ ചിരിയോടെ അവളുടെ കയ്യിൽ സ്റ്റിക്ക് വാങ്ങി.. "എന്ത് ചെയ്യാൻ പോവാ..." ആനി ആകാംഷയോടെ ചോദിച്ചു.. "നിന്റെ ചുണ്ടൊന്ന് ചുവപ്പിക്കാൻ പോവാ...." കണ്ണുകളിൽ കുസൃതിയൊളിപ്പിച്ചവൻ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു,.. ആനിയുടെ ഉള്ളം പിടച്ചു..... അവളുടെ നെഞ്ചിടിപ്പേറി... ആ മുഖം താഴ്ന്നു വരുന്നത് അറിഞ്ഞ് അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു...

ചുണ്ടിൽ ഒരു തണുപ്പേറ്റപ്പോൾ അവൾ മെല്ലെ കണ്ണുകൾ തുറന്നു..ആര്യൻ ലിപ്സ്റ്റിക് അവളുടെ ചുണ്ടിൽ മെല്ലെ വെച്ചു...... ആനിയുടെ കണ്ണുകൾ മിഴിഞ്ഞു.... അത് കാൺകെ അവന്റെ ചുണ്ടിൽ ചിരിയൂറി.... മുഖത്തേക്ക് പാറി വീണ അവളുടെ മുടിയിഴകളെ ഒതുക്കി വെച്ച് കൊണ്ട്... നെറുകയിൽ ചുണ്ട് അമർത്തി... "You look damn beautiful...." മെല്ലെ കാതിലേക്ക് ചുണ്ട് അമർത്തി കൊണ്ട് അവൻ പറഞ്ഞതും അവളുടെ കവിളുകൾ ചുവന്നു... അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചിരുന്ന അവളുടെ കൈകൾ മുറുകി... "എന്നാ നമുക്ക് പോയാലോ...??" അവൻ ചോദിച്ചു.. "മ്മ്....." "Then come...." അവളുടെ കയ്യിൽ കൈ കോർത്തു പിടിച്ചവൻ പുറത്തേക്ക് ഇറങ്ങി... 

"നിനക്ക് എന്താ കഴിക്കാൻ വേണ്ടത്...??" ടേബിളിൽ കൈ കുത്തി ഇരുന്നു കൊണ്ട് ആര്യൻ ചോദിച്ചതും ആനി ചുണ്ടു ചുളിച്ചു.... "എന്താ ഒന്നും വേണ്ടേ...??" അവൻ സംശയത്തോടെ അവളെ നോക്കി... അവൾ വേണം എന്ന് തലയാട്ടി.. "എന്നാ പിന്നെ വാ തുറന്നു പറ.... നമ്മൾ തമ്മിൽ പരസ്പരം അധികം തുറന്നു സംസാരിച്ചിട്ടില്ല.... So നിന്റെ എല്ലാ ഇഷ്ട്ടങ്ങളും എനിക്ക് അറിയില്ല...അത് കൊണ്ട് നീ തന്നെ ഓഡർ ചെയ്...." ആര്യൻ അവൾക്ക് മുന്നിൽ കൈ കെട്ടി നിന്നു... "ഞാൻ എങ്ങനെ..." അവൾ മടിച്ചു... ആര്യൻ ഒന്ന് നിശ്വാസിച്ചു കൊണ്ട് ടേബിളിൽ ഇരുന്ന അവളുടെ കൈകളിൽ മുറുകെ പിടിച്ചു...

"ആനി.. എന്റെ മുന്നിൽ നീ എന്തിനാ മടിച്ചു നിൽക്കുന്നത്.. നീ ഇഷ്ടമുള്ളത് ഓഡർ ചെയ്തു... No problem...നിനക്ക് എന്റെ അടുത്ത് എന്തും പറയാലോ.bcz..I love you.. That means i accept you for the person that you are....." അവൻ അവളുടെ കൈ ഒന്നൂടെ മുറുകെ പിടിച്ചു..... ആനി അവനെ കണ്ണിമാ വെട്ടാതെ നോക്കി... പിന്നെ പുഞ്ചിരിയോടെ അവന്റെ കൈ ചുണ്ടിലേക്ക് അവൾ ചേർത്ത് വെച്ചു... "Love you so much aaryan..." അവളുടെ സ്വരം കേൾക്കവേ അവൻ പുഞ്ചിരിച്ചു.... അവൾ തന്നെ ഇഷ്ടമുള്ള ഫുഡ്‌ ഒക്കെ ഓർഡർ ചെയ്തു... എല്ലാം നോൺ വെജ്.... എല്ലാം ടേബിളിൽ എത്തിയപ്പോഴേ അവൾ വലിച്ചു വാരി കഴിക്കാൻ തുടങ്ങി... ആര്യൻ അവൾ കഴിക്കുന്നതും നോക്കി ഇരുന്നു...

"നീ കഴിക്കുന്നില്ലേ ആര്യൻ...??" "ഞാൻ വെജ് മാത്രേ കഴിക്കൂ.. വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം.. ഭാനുവമ്മ കാത്തിരിക്കും....." അവൻ ചിരിയോടെ പറഞ്ഞു... ആനി ശെരിയെന്ന് തലയാട്ടി ഫുഡ്‌ കഴിക്കാൻ തുടങ്ങി.... തിരികെ റെസ്റ്റോറന്റിൽ നിന്നിറങ്ങി മാളിൽ പോയി.... "എന്തിനാ ആര്യൻ ഇങ്ങോട്ട് വന്നത്...??" കാറിൽ നിന്നിറങ്ങവേ അവൾ ചോദിച്ചു... "നിനക്ക് എന്തേലും വാങ്ങാനുണ്ടേൽ വാങ്ങിക്കോ..." "എനിക്ക് ഒന്നും വാങ്ങാനില്ല....." അവൾ പറഞ്ഞു... "ഓഹ്..... ഇങ്ങോട്ട് ഇറങ്ങി വാടി..." അവൻ തന്നെ അവളെ പിടിച്ചിറക്കി.. ഷോപ്പിൽ കയറി അവൾക്ക് ഡ്രസ്സ്‌ വാങ്ങി... പിന്നെ അവളെ നിർബന്ധിച്ചു ഓരോന്ന് വാങ്ങി കൂട്ടി... "ആനി... ഞാനെപ്പഴും ഇങ്ങനെ വാങ്ങി താരത്തൊന്നുമില്ല... നിനക്ക് ഇഷ്ടമുള്ളത് നീ തന്നെ വാങ്ങണം കേട്ടോ..."

താഴെ ഫുഡ്‌ കോർട്ടിൽ നിന്ന് ഐസ്ക്രീം കഴിക്കുന്നവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ ആനി ചിരിയോടെ അവന്റെ തോളിലേക്ക് ചാഞ്ഞു... "നിന്നോടൊപ്പമുള്ള ഈ നിമിഷങ്ങളാണ് എന്റെ ലൈഫിലെ beautiful moments..." അവൾ പുഞ്ചിരിയോടെ പറഞ്ഞു.... ആര്യൻ ചിരിച്ചു... "I promise you, that the best is yet to come..." അവളുടെ മുടിയിഴയിലേക്ക് ചുണ്ട് ചേർത്തവൻ പറഞ്ഞു... കാറിൽ ഇരിക്കവേ തണുപ്പ് കൊണ്ട് ആവണം അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്ന് അവനെ ഇറുക്കെ കെട്ടിപിടിച്ചു... ആര്യനും അവളെ ചേർത്ത് പിടിച്ചിരുന്നു...... അടുത്ത് ആരോ ഇരിക്കുന്നത് പോലെ തോന്നി ആര്യൻ മുഖം ചെരിച്ചു നോക്കി.... ആരെയും കാണാതെ വന്നപ്പോൾ തോന്നലെന്ന് സ്വയം പറഞ്ഞു കൊണ്ട് കണ്ണുകൾ അടച്ച് ആനിയെ ചേർത്ത് പിടിച്ചിരുന്നു...................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story