ഹേമന്തം 💛: ഭാഗം 44

hemandham

എഴുത്തുകാരി: ആൻവി

"ആനി....." ഉറങ്ങി കിടന്നവളുടെ കവിളിൽ മെല്ലെ തട്ടിയവൻ വിളിച്ചു. "മ്മ്...."ഒന്ന് മൂളി കൊണ്ട് അവൾ അവനിലേക്ക് ഒന്ന് കൂടെ ചേർന്നിരുന്നു... "ആനി വീടെത്തി...." "മ്മ്....." അവൾ കുറുകി കൊണ്ട് കിടന്നതല്ലാതെ എഴുന്നേറ്റില്ല... ആര്യാനൊന്ന് നിശ്വസിച്ചു കൊണ്ട് അവളുടെ ചെവിയിൽ മെല്ലെ കടിച്ചു.... "സ്സ്....." സുഖമുള്ള വേദനയിൽ അവൾ കഴുത്തൊന്ന് വെട്ടിച്ചു.... മെല്ലെ കണ്ണ് തുറന്നപ്പോൾ കണ്ടത് തന്നെ നോക്കി ചിരിക്കുന്ന ആര്യനെയാണ്... "ഈ... ഉറങ്ങി പോയി..." മെല്ലെ തല ചൊറിഞ്ഞു കൊണ്ട് ഇളിച്ചതും...ആര്യൻ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു... "വാ... വീടെത്തി..." ചിരിയോടെ അതും പറഞ്ഞവൻ കാറിൽ നിന്നിറങ്ങി...

"നീ എന്താ അവിടെ കിടന്നു കറങ്ങുന്നത്...??" പിന്നെയും കറങ്ങി തിരിഞ്ഞു നിന്നവളെ നോക്കി അവൻ ചോദിച്ചു... "അല്ല.. വാങ്ങിയ സാധങ്ങൾ...??" "അതൊക്കെ രാമേട്ടൻ കൊണ്ട് വെച്ചു.. നീ വാ..." അവളെ ഒന്ന് നോക്കിയവൻ അകത്തേക്ക് കയറി... "ആ മോൻ വന്നോ.. കഴിക്കാൻ എടുത്തു വെക്കട്ടെ...??" വാതിൽ തുറന്നു കൊടുത്തു ഭാനുവമ്മ ചോദിച്ചു.. "ഫുഡ്‌ ടേബിളിൽ എടുത്തു വെച്ചാൽ മതീ ഞാൻ വിളമ്പി കഴിച്ചോളാം..." ഭാനുവമ്മയുടെ കവിളിൽ തട്ടി അവൻ റൂമിലേക്ക് പോയി... ആനിയും റൂമിലേക്ക് പോയി... അവള് പുറത്ത് നിന്ന് ഫുഡ്‌ കഴിച്ചോണ്ട് വിശപ്പില്ലായിരുന്നു.. കിടന്നിട്ട് ആണേൽ ഉറക്കവും വരുന്നില്ല....

അവൾ എഴുനേറ്റ് ആര്യന്റെ റൂമിലേക്ക് ചെന്നു... അവനെ അവിടെ കണ്ടില്ല.... സ്റ്റയറിൽ നിന്ന് ഡെയിനിങ് ഹാളിലേക്ക് എത്തി നോക്കി... അവിടെ ആര്യനിരിക്കുന്നത് കണ്ട് അവൾ അങ്ങോട്ടേക്ക് ഇറങ്ങി... "നീ ഉറങ്ങിയില്ലേ...??" പ്ലേറ്റിലേക്ക് ചോറ് വിളമ്പി കൊണ്ട് ആര്യൻ ചോദിച്ചു.... "മ്മ്ഹ്ഹ്...." ചുമൽ അനക്കി കൊണ്ട് അവൾ അവനരുകിൽ ഇരുന്നു... "ഞാൻ വിളമ്പി തരാം..." അവന്റെ കയ്യിൽ നിന്ന് പത്രം വാങ്ങി കൊണ്ട് അവൾ പറഞ്ഞു.. ആര്യൻ ചിരിച്ചു കൊണ്ട് അവളെ നോക്കി.... പിന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി... ആനി അവൻ കഴിക്കുന്നതും നോക്കി ഇരുന്നു... "മ്മ്..." അവളുടെ നോട്ടം കൊണ്ട് അവൻ പുരികം ഉയർത്തി ചോദിച്ചു...

"മ്മ്ഹ്ഹ്... ചുമ്മാ നോക്കിയതാ..." അവൾ ചിരിയോടെ പറഞ്ഞു.. "മ്മ്...." അവനൊന്നു അമർത്തി മൂളി കൊണ്ട് കഴിക്കാൻ തുടങ്ങി... കഴിച്ചു കഴിഞ്ഞു പ്ലേറ്റും എടുത്തു പോയവന്റെ പിന്നാലെ അവളും ചെന്നു... "നീ കുറേ നേരായല്ലോ എന്റെ പിന്നാലെ നടക്കുന്നു... എന്താ കാര്യം..." അവളുടെ കൈ പിടിച്ചു വെച്ച് കൊണ്ട് അവൻ ചോദിച്ചു.... മറുപടി പറയാതെ അവനെ കെട്ടിപിടിന്നു.... ആര്യനും അവളെ ചേർത്ത് പിടിച്ചു... "അയ്യോ.. ഒരു കാര്യം മറന്നു..." പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ അവനെ വിട്ട് മാറി.. "എന്താ..??" ആര്യൻ അവളുടെ കാട്ടി കൂട്ടൽ കണ്ട് ചോദിച്ചു.. "ഒരു കൊറിയർ വന്നിട്ടുണ്ടായിരുന്നു... അത് പറയാൻ മറന്നു..??"

"കൊറിയറോ... എനിക്കോ..??" ആര്യൻ മുഖം ചുളിച്ചു... "ആം... ഞാൻ എടുത്തോണ്ട് വരാം...." അവന്റെ നെഞ്ചിലൊന്നു തട്ടിയവൾ റൂമിലേക്ക് ഓടി... അവൾക്ക് പിന്നാലെ ആര്യനും ചെന്നു.... ഷെൽഫിൽ നിന്ന് സാധനം എടുത്തു ആനി തിരിഞ്ഞതും ആര്യന്റെ നെഞ്ചിലിടിച്ചു നിന്നു.... അവളൊന്നു ഞെട്ടി... "പേടിപ്പിച്ചു കളഞ്ഞല്ലോ... ആര്യൻ.." അവൾ അവനെ നോക്കി കണ്ണുരുട്ടി... "നീയാ സംഭവം ഇങ്ങ് താ നോക്കട്ടെ അതെന്താന്ന്...." ആര്യൻ അവളുടെ കയ്യിൽ നിന്ന് അത് വാങ്ങാൻ ഒരുങ്ങിയതും അവൾ അത് പുറകിലേക്ക് മാറ്റി പിടിച്ച് കള്ള ചിരി ചിരിച്ചു.... "വീരുപാപ്പ അയച്ചതാ..." "എന്നാ അതിങ്ങ് താ...." അവൻ വാങ്ങിക്കാൻ ശ്രദ്ധിമിച്ചു...

ആനി പുറകിലേക്ക് മാറി നിന്നു... അവളുടെ കളികണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരിയൂറി.... ആ ചിരി കണ്ടപ്പോൾ അവളുടെ നെഞ്ചിടിപ്പേറി.... "നീ അത് തരുന്നോ അതോ ഞാൻ വാങ്ങിക്കണോ..." തടിയൊന്ന് ഉഴിഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നതും ഒരു കാറ്റ് മുന്നോട്ട് വന്നപ്പോൾ കയ്യിലെ കൊറിയർ അവന് നേരെ നീട്ടി... "Good move.. Miss അനഹിത...." ആര്യൻ അവളുടെ കവിളിൽ ഒന്ന് തട്ടി അവൻ ബെഡിൽ ചെന്നിരുന്ന് കൊറിയർ തുറക്കാൻ തുടങ്ങി... ആനിയും കൗതുകത്തോടെ അവനരുകിൽ ചെന്ന് ഇരുന്നു.. ആര്യൻ അത് മുഴുവനായി തുറന്നു നോക്കി... ഒരു ബോക്സ് ആയിരുന്നു അത്... ബോക്സ് ഓപ്പൺ ആക്കിയപ്പോൾ കണ്ടു അതിൽ കുറച്ചു ഫോട്ടോസ് ആയിരുന്നു......

"ആഹാ ഇതൊക്കെ വീരുപാപ്പാ വരച്ചതാണെന്ന് തോന്നുന്നു..." ആനി ചിത്രങ്ങളോരോന്നും നോക്കി... അതിലെ ഒരു ചിത്രം കണ്ടപ്പോൾ ആര്യൻ അറിയാതെ അവന്റെ പിൻകഴുത്തിൽ തൊട്ടു... അതെ മറുകിന്റെ ഒരു ചിത്രം... അവൻ അപ്പൊ തന്നെ ആനി കാണാതെ അത് മറച്ചു പിടിച്ചു... "മതി.. മതി..അതൊക്കെ ഇങ്ങോട്ട് തന്നെ.." അവൻ ഫോട്ടോ അവളുടെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി ബോക്സിലിട്ടു... "ഞാൻ മുഴുവനും കണ്ടില്ല ആര്യൻ..." ആര്യൻ ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി... "അത്ര കണ്ടാൽ മതീ.... നീ കിടന്നോ...." അവളെ ഒന്ന് നോക്കി കണ്ണുരുട്ടി കൊണ്ട് അവൻ അവന്റെ റൂമിലേക്ക് പോയി... "ശ്ശെടാ... പെട്ടെന്ന് ഇത് എന്ത് പറ്റി...."

അവൾ അവൻ പോകുന്നത് നോക്കി..  ആര്യൻ റൂമിൽ ചെന്ന് ആ ബോക്സ്‌ തുറന്നു.... ഏകലവ്യയുടെ ചിത്രം... അതിലേക്ക് തന്നെ നോക്കി നിന്നു... പിന്നെ എന്തോ ഓർത്ത പോലെ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു...ദീർഘമായ് നിശ്വസിച്ചു കൊണ്ട് ബെഡിൽ കിടന്ന ഫോട്ടോസിലേക്ക് നോക്കി... എല്ലാം വാരി ഭദ്രമായ് ഷെൽഫിലേക്ക് വെച്ചു ബെഡിൽ കിടന്നു... ഓരോന്ന് ആലോചിച്ച് എപ്പോഴാ കിടന്ന് ഉറങ്ങിയതെന്ന് അവനറിയില്ല.....  പിറ്റേന്ന് ഓഫീസിലേക്ക് ഇറങ്ങുമ്പോൾ അവന്റെ കണ്ണുകൾ ആനിക്കായ് തിരഞ്ഞു.... അവളുടെ റൂം അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ വിളിക്കാൻ തോ6ന്നിയില്ല...

ഡോറിൽ തട്ടാൻ ഉയർന്ന കൈ പിൻവാങ്ങി തിരികെ നടന്നു... ലക്ഷ്മി ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുന്നുണ്ട്... അവരെ കണ്ടതും ആര്യൻ ചിരിച്ചു കൊണ്ട് അടുത്ത് ചെന്നിരുന്നു... "ഇന്ന് ഡാനിയില്ലേ ഹരി...??" ലക്ഷ്മി അവന്റെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു.. "ഇന്നില്ല... അവനെ ഞാൻ നമ്മുടെ പുതിയ വർക്ക്‌ നടക്കുന്ന സൈറ്റിലേക്ക് പറഞ്ഞയച്ചേക്കുവാണ്... അവിടെ എപ്പോഴും ഒരാൾ വേണം... ഇല്ലേൽ പണി നടക്കില്ല...." പറഞ്ഞു തീർത്തവൻ അമ്മയുടെ നെറ്റിയിലെ കുങ്കുമത്തിൽ ചുണ്ട് അമർത്തി... "ബാങ്കിൽ നിന്ന് ഞാൻ ഒരഞ്ചു ലക്ഷം രൂപഎടുത്തിട്ടുണ്ട്....

ഓർഫനേജിലേക്ക് ക്യാഷ് കൊടുക്കാൻ. അവിടുന്ന് വിളിച്ചിരുന്നു...." അത് കേട്ട് അവൻ ചിരിച്ചു.. "ഇതൊക്കെ എന്നോട് പറയേണ്ടതുണ്ടോ അമ്മേ... അഞ്ചോ പത്തോ ലക്ഷം അവർക്ക് കൊടുക്ക്... അമ്മയുടെ കൂടെ ക്യാഷ് അല്ലെ..." ലക്ഷ്മി ചിരിയോടെ അവന്റെ കയ്യിൽ പിടിച്ചു... "ആരുടെ കാശ് ആയാലും ചിലവാക്കുന്നതിന് ഒരു രേഖ വേണം... പണം കിട്ടുന്നതല്ലല്ലോ.. നിന്റെ അധ്വാനം കൊണ്ട് ഉണ്ടായതല്ലേ ഇതെല്ലാം.. അതിനെ ഞാൻ റെസ്‌പെക്ട് ചെയ്യണ്ടേ....ലേറ്റ് ആവുന്നു... ചെല്ലാൻ നോക്ക്...." ലക്ഷ്മി അവന്റെ കവിളിൽ മെല്ലെ തലോടി.... ആ കയ്യിൽ ചുണ്ട് അമർത്തി കൊണ്ട് അവൻ എഴുനേറ്റ് ബ്ലേസർ ഒന്ന് ശെരിയാക്കി ഇട്ട് കൊണ്ട് തിരിഞ്ഞു നടന്നു...

"ഹരീ....." അമ്മയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി... "എന്താ അമ്മാ...?" ലക്ഷ്മി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... "എത്ര വട്ടം പറയണം നിന്നോട്.. വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ വീട്ടിലുള്ളവരോട് പോകുവാന്ന് പറഞ്ഞിട്ട് പോകണം എന്ന്..." അത് കേട്ട് അവൻ നാവ് കടിച്ചു കൊണ്ട് അമ്മക്ക് അടുത്തേക്ക് തന്നെ തിരിച്ചു ചെന്നു... "പോയിട്ട് വരാം...." അതും പറഞ്ഞു കവിളിലൊരുമ്മ കൊടുത്തു.. "വീട്ടിൽ ഞാൻ ഇല്ലേൽ വേണ്ട ഭാനുവമ്മയോടേലും പറയണം... അത് അത്ര മോശപെട്ട കാര്യമൊന്നുമല്ല.. ഒന്നും മിണ്ടാതെ വീട്ടീന്ന് ഇറങ്ങി പോകുന്നത് വല്ല്യേ ഹീറോയിസവുമല്ല..." "ഓഹ് ശെരിയെന്റെ ലക്ഷ്മിക്കുട്ടി..."

ചിരിയോടെ അതും പറഞ്ഞവൻ തിരിഞ്ഞപ്പോൾ കണ്ടത് വാതിൽക്കൽ നിൽക്കുന്ന ആനിയെ... അവളെ ഒന്ന് കണ്ണിറുക്കി ഒരു കള്ള ചിരിയോടെ പുറത്തേക്ക് ഇറങ്ങി പോയി.. ആനി ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് ചിരിയോടെ അവൻ പോകുന്നത് നോക്കി നിന്നു... "ആനി.... മോളുടെ കോളജിന്റെ കാര്യം ശെരിയാക്കാൻ ഡാനിയോട് ഞാൻ പറഞ്ഞിട്ടുണ്ട് കേട്ടോ...." ലക്ഷ്മിയുടെ സ്വരമാണ് അവളെ ആര്യനിൽ നിന്ന് നോട്ടം മാറ്റിയത്... അപ്പോഴാണ് അവൾക്ക് മറ്റൊരു കാര്യം ഓർമ വന്നത്... "ലക്ഷ്മിയമ്മേ...." അവൾ ഒരീണത്തിൽ വിളിച്ചു കൊണ്ട് അരുകിലേക്ക് ചെന്നു "മ്മ്.. എന്താ..??" ലക്ഷ്മി അതിശയത്തോടെ അവളെ നോക്കി... "എനിക്ക് ഇച്ചിരി കളരി പഠിപ്പിച്ചു തരാവോ... പ്ലീസ്...."

കൊഞ്ചി കൊണ്ട് അവൾ പറയുന്നത് കേട്ട് ലക്ഷ്മി സംശയത്തോടെ അവളെ നോക്കി.. "എന്താപ്പോ അങ്ങനെ ഒരു തോന്നൽ..?? മ്മ്...." "ചുമ്മാ... കണ്ടോ ആര്യൻ എന്റെ കൈ പിടിച്ചു തിരിച്ച് ഒരു വിധമാക്കി... എനിക്ക് ഒന്ന് ഡിഫെൻഡ് ചെയ്തു നിൽക്കാൻ കുറച്ച് അടവൊക്കെ പഠിപ്പിച്ചു തരുമോ..." അവൾ പറഞ്ഞത് കേട്ട് ലക്ഷ്മി അവളെ അടിമുടി ഒന്ന് നോക്കി... "ശെരി പഠിപ്പിച്ചു തരാം....ഇതൊരിക്കലും നീ കുട്ടികളിയായി കാണരുത്...." "മ്മ്...." "വെയിലൊന്ന് ആറാട്ടെ... എന്നിട്ട് തുടങ്ങാം..." "മ്മ്.. മതീ.. താങ്ക്യൂ..." ലക്ഷ്മിയുടെ കവിളിൽ ഒരുമ്മ കൊടുത്തവൾ അവരുടെ തോളിലേക്ക് ചാഞ്ഞു... 

"ആാാാ... അയ്യോ... ലക്ഷ്മിയമ്മേ കൈ.. കൈ... കൈ...." നടുമുറ്റത്ത്‌ നിന്ന് ആനിയുടെ കരച്ചിൽ ആ വീട് മുഴുവൻ മുഴങ്ങി കേട്ടു... "കുഞ്ഞേ അതിന് വേദനിക്കുന്നുണ്ടാവും..." തൂണിന്റെ മറവിൽ നിന്ന് ഭാനുഭമ്മ വേദനയോടെ ആനിയെ നോക്കി... "ഭാനുവമ്മ അകത്തേക്ക് പോ...." ലക്ഷ്മിയുടെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ അവർ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി... പതിയെ ആനിയുടെ കയ്യിൽ നിന്ന് വിട്ടു... ആനി കൈ കുടഞ്ഞു കൊണ്ട് ഉമ്മറത്തേക്ക് കമിഴ്ന്നു കിടന്നു.... "എനിക്ക് ഇത്ര പഠിച്ചാൽ മതി ലക്ഷ്മിയമ്മേ..." ആനി കിതച്ചു കൊണ്ട് പറഞ്ഞു... "കൈ വേദനിക്കുന്നുണ്ടോ..??"

ലക്ഷ്മി അവൾക്ക് അടുത്തേക്ക് ചെന്നു... "മ്മ് .." അവൾ വിഷമത്തോടെ കൈ അവർക്ക് നേരെ നീട്ടി... കൈ വിറക്കുന്നുണ്ട്.. ലക്ഷ്മി ആ കൈ പിടിച്ചൊന്ന് കുടഞ്ഞു കൊടുത്തു... ആനിക്ക് ആദ്യം വേദന തോന്നിയെങ്കിലും പിന്നെ വേദന മാറി... "ഇപ്പൊ മാറിയോ..." ലക്ഷ്മി സ്നേഹത്തോടെ ചോദിച്ചു. "ഇപ്പൊ മാറി...." അവൾ ചിരിച്ചു... പുറത്ത് ആര്യന്റെ കാർ വന്നു നിന്നത്... ആനി പുരികം ഉയർന്ന ലക്ഷ്മിയെ നോക്കി.... ലക്ഷ്മി തലയാട്ടി ചിരിച്ചതും... ആനിയുടെ മുഖം വിടർന്നു....  "നാളെ രാവിലെയുള്ള എല്ലാ മീറ്റിംഗ്സും മറ്റന്നാലേക്ക് മാറ്റിയേക്ക് ഡാനി.." കാറിൽ നിന്നിറങ്ങി കൊണ്ട് ഡാനി പറഞ്ഞു... "ഓക്കേ സർ..."

"എന്തേലും ഇമ്പോര്ടന്റ്റ്‌ കാര്യം ഉണ്ടേൽ മാത്രം എന്നെ വിളിച്ചാൽ മതി.. അല്ലേൽ നീ ഡീൽ ചെയ്തേക്ക്.." അത്രയും പറഞ്ഞു ഡാനിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അകത്തേക്ക് കയറി... ഹാളിൽ ലക്ഷ്മി ഇരിപ്പുണ്ട്.... ഭാനുവമ്മ ലക്ഷ്മിയുടെ തലമസ്സാജ് ചെയ്തു കൊടുക്കുവാണ്... ആര്യൻ അവരെ നോക്കി ചിരിച്ചു കൊണ്ട് റൂമിലേക്ക് കയറിയതും ഒരു കഴുത്തിൽ വന്നു ചുറ്റും... പെട്ടെന്ന് ആയത് കൊണ്ട് അവൻ ഒന്ന് നിന്നു... പുറകിൽ നിൽക്കുന്നത് ആരാണെന്ന് മനസ്സിലായപ്പോൾ കഴുത്തിൽ ചുറ്റി പിടിച്ചവളുടെ കയ്യിൽ അവൻ മുറുകെ പിടിച്ചു.... ആനിയുടെ ഉള്ളിലേക്ക് അകാരണമായ ഭയം കയറി വന്നു.. അവൾ ഉമിനീർ ഇറക്കുന്ന ശബ്ദം അവന്റെ കാതിൽ വന്നലച്ചു..... അവന്റെ ചുണ്ടിൽ ഒരു വിജയചിരി മിന്നി....

ആനി അവന്റെ ഒഴിഞ്ഞു കിടന്ന കൈ ബ്ലോക്ക്‌ ചെയ്തു വെച്ചു..... ആര്യൻ അവൾ പിടിച്ചത് അറിഞ്ഞ് ചിരിച്ചു... "ഓഹോ അപ്പൊ രണ്ടും കൽപ്പിച്ചാണല്ലേ..." "അതെ.... ലക്ഷ്മിയമ്മ പറഞ്ഞു തന്നിട്ടുണ്ട് എനിക്ക്...." ഉള്ളിലെ പേടിയെ മറച്ചു വെച്ചവൾ പറഞ്ഞു... ആര്യൻ ചിരിച്ചു കൊണ്ട് അവളുടെ കൈ പത്തിയിൽ വിരൽ അമർത്തിയതും അവളുടെ പിടുത്തം അയഞ്ഞു... "മ്മേ....." അവളൊന്നു ഏങ്ങി... ആര്യൻ അവളുടെ കയ്യിൽ നിന്ന് കുതറി മാറി... അവളുടെ വലതു കൈ പിടിച്ചു തിരിച്ചു... "അടവ് പഠിച്ചാൽ മാത്രം പോര മിസ് അനഹിത.... അത് പ്രയോഗിക്കാനും അറിയണം... " ആര്യൻ അവളിലെ പിടി അയച്ചു ചുമരിലേക്ക് ചേർത്ത് നിന്ന് കൊണ്ട് പറഞ്ഞു...

ആനി കിതക്കുന്നുണ്ടായിരുന്നു... അവളുടെ ചെന്നിയിൽ നിന്ന് വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.. "എന്ത് പറ്റി ആകെ വിയർത്തല്ലോ...." ആര്യൻ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു... ആനിയുടെ നെഞ്ചിടിപ്പ് ഉയർന്നു... "അത് പിന്നെ...!" "മ്മ്...പിന്നെ...??" ആര്യൻ ഒന്ന് കൂടെ അവൾക്ക് അടുത്തേക്ക് ചേർന്ന് നിന്നു... "തും.... തുംസേ ജബ് മിൽത്ത ഹൂം തോ വക്ത് ഓർ ദിൽ കീ ധർകൻ ദോനോം തേജി സെ ചൽനെ ലഗ്‌തി ഹെ...." "നിന്നെ കാണുംമ്പോൾ...സമയവും ഹൃദയമിടിപ്പും വേഗത്തിൽ നീങ്ങാൻ തുടങ്ങും..." അവളുടെ വാക്കുകൾ ഒന്നിടറി... "Really...." അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.... "മ്മ്...." അവളൊന്നു തലയാട്ടി....

അവളിലേക്ക് മെല്ലെ മുഖം അമർത്തിയതും.... താഴെ നിന്ന് ഭാനുവമ്മയുടെ വിളി കേട്ടു... ആനി മെല്ലെയവനെ തട്ടി മാറ്റി റൂമിൽ നിന്നിറങ്ങി ഓടി... ഗാഡമായ ഉറക്കത്തിലേക്ക് വീഴവേ ഫോൺ റിങ് ചെയ്തത് കേട്ട് ആര്യൻ ഞെട്ടി ഉണർന്നു.... മുഖം തുടച്ചു കൊണ്ട് അവൻ ഫോൺ എടുത്തു നോക്കി... ഡാനിയാണ്... അതും ഈ പാതിരാത്രി... "ഹെലോ..." "സർ നമ്മുടെ ഓഫിസിലെ ഫയൽസ് സൂക്ഷിച്ചു വെച്ചിരുന്ന സ്റ്റോർ റൂമിൽ തീ പിടിച്ചു സർ...". "Whaattt....!!!!" ആര്യൻ ചാടി എണീറ്റു... "ഞാനിപ്പോ വരാം....." അവൻ ഫോൺ ബെഡിലേക്ക് ഇട്ട്... ഒരു തന്നെ ഷർട്ട്‌ എടുത്തിട്ടു... ഫോണും കാറിന്റെ കീയും എടുത്ത് അവൻ പുറത്തേക്ക് ഇറങ്ങി...

പതിവില്ലാതെ നല്ല മഴയും കാറ്റും ഉണ്ടായിരുന്നു..... ഇടിമിന്നൽ ശക്തിയാർചിച്ചു.... മുഖത്തേക്ക് ശക്തമായി വെളിച്ചം പതിച്ചപ്പോൾ കാറിന്റെ കണ്ട്രോൾ പോയി.... മുഖം വെട്ടിച്ചവൻ കാർ തിരിച്ചതും വഴിയോരത്തെ മരത്തിൽ ചെന്നിടിച്ചു നിന്നു... ശ്വാസമൊന്നു നീട്ടിയെടുത്തവൻ സ്റ്റീയറിങ്ങിൽ തലവെച്ച് ഇരുന്നു... അടുത്ത് ഇരുന്നു ഒരു ചൂളം വിളി കേട്ട് സംശയത്തോടെ മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ട് അവന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ.... ആര്യൻ ഒന്ന് പകച്ചു... "നീയാരാ..." ആര്യന്റെ ചോദ്യത്തിന് മറുപടിയായി അവൻ പുഞ്ചിരിച്ചു...

"നീയാരാന്ന്.... ചോദിച്ചത് കേട്ടില്ലേ... എന്റെ കാറിനുള്ളിൽ നീയെങ്ങനെ വന്നു...." ആര്യൻ ശബ്ദം ഉയർന്നു... "കാർ...?? ഈ സാധനത്തിന്റെ പേര് കാർ എന്നാണോ.... " ആ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു... "നീയെന്താ ആളെ കളിയാക്കുവാണ്‌.... ആരാന്ന്..." "ഹാ... ദേഷ്യപെടാതെ മിത്രമേ... എനിക്ക്... എനിക്ക് പേരില്ല... ഇനി പേര് കൂടിയേ തീരൂ എന്നാണേൽ സിദ്ധാന്ദ് എന്ന് വിളിച്ചോ,..." അവന്റെ തണുപ്പൻ പ്രകൃതം ആര്യനെ ചൊടിപ്പിച്ചു... "ഇറങ്ങി പോകുന്നുണ്ടോ... അതോ പോലീസിനെ വിളിക്കണോ...." "അതാരാ.... ആരായാലും.. എന്നെ നിനക്കെ കാണാൻ കഴിയൂ....."................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story