ഹേമന്തം 💛: ഭാഗം 46

hemandham

എഴുത്തുകാരി: ആൻവി

മടിയിലേക്ക് കിടന്ന ആര്യനെ ആനി വിടർന്ന മിഴികളോടെ നോക്കി.... "മ്മ്....??" അമ്പരപ്പോടെ തന്നെ നോക്കി ഇരിക്കുന്ന ആനിയെ നോക്കി അവൻ പുരികം ഉയർത്തി... അവളുടെ ചുണ്ടിൽ പെട്ടന്നൊരു പുഞ്ചിരി വിരിഞ്ഞു.... മെല്ലെ കൈ എടുത്ത് അവന്റെ തലയിൽ വെച്ചു... വിരലുകൾ അവന്റെ മുടിയിഴകളിലൂടെ തലോടിയിറങ്ങി... ആര്യൻ ചെരിഞ്ഞു കിടന്ന് ഒന്ന് കണ്ണോടിച്ചു.... സിദ്നെ കാണാൻ ഇല്ലെന്ന് കണ്ടതും പുഞ്ചിരിയോടെ അവൻ കണ്ണുകൾ അടച്ചു.... ആനിയോട് ഒന്ന് കൂടെ ചേർന്ന് കിടന്ന് അവളുടെ വയറിലേക്ക് മുഖം അമർത്തി.... കാതുകളിൽ അലയടിക്കുന്ന സിദ്ന്റെ വാക്കുകൾ..അവന്റെ ഉള്ളിൽ അലയൊലികൾ തീർത്തു....

മുഖത്തേക്ക് വെളിച്ചമടിച്ചപ്പോഴാണ് പിന്നെ കണ്ണ് തുറക്കുന്നത്... ജനൽ പാളിയിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്....മുടിയിഴകളിലൂടെ ഒഴുകുന്ന വിരലുകളുടെ ചലനം അറിഞ്ഞപ്പോൾ അവൻ ചാടി എണീറ്റു.... "നീ... നീ ഉറങ്ങിയില്ലേ....??" ആനി പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി.... ആര്യൻ അരക്കും കൈ കൊടുത്ത് അവളെ നോക്കി നിന്നു.... ആനി ചുണ്ടു ചുളുക്കി എന്തെന്ന ഭാവത്തിൽ അവനെ നോക്കി.... ആര്യൻ ഒന്ന് നിശ്വസിച്ചു കൊണ്ട് അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു..... "വട്ടാണോടി നിനക്ക്.... ഉറങ്ങാതെ ഇരിക്കാൻ..." അവളുടെ കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് അവൻ ചോദിച്ചു... ആനി പുഞ്ചിരിച്ചു....

"ഞാൻ നിന്റെ തലയിൽ നിന്ന് കൈ മാറ്റുമ്പോൾ കുഞ്ഞു കുട്ടികളെ പോലെ നീ ചിണുങ്ങി കൊണ്ട് എന്റെ കൈ എടുത്തു നിന്റെ തലയിൽ തന്നെ വെക്കും.... പിന്നെ നിന്നെ ശല്ല്യം ചെയ്യാൻ തോന്നിയില്ല.... നീ ഉറങ്ങട്ടെ എന്ന് കരുതി... നിന്നെ അങ്ങനെ നോക്കി ഇരിക്കാനും നല്ല രസം ...." അവന്റെ മുടിയിഴകളിൽ തലോടി കൊണ്ട് അവൾ ചിരിച്ചു... ആര്യൻ ആ കൈ പിടിച്ചെടുത്ത് ചുണ്ടോട് ചേർത്തു കൊണ്ട് അവളെ ഒന്ന് നോക്കി... ആ മിഴികളിൽ തന്നോടുള്ള അടങ്ങാത്ത പ്രണയം അവൻ കണ്ടു... അവൾക്ക് അടുത്തേക്ക് കയറിയിരുന്നു... ഉറക്കം വന്ന് ചിമ്മിയടയാൻ കാത്ത് നിൽക്കുന്ന അവളുടെ മിഴികളിൽ ചുണ്ട് അമർത്തി... ആ മുഖം കഴുത്തിടുക്കിലേക്ക് അമർത്തി വെച്ചു.....

കുറച്ചു നിമിഷങ്ങൾ അങ്ങനെ പോയി... കഴുത്തിൽ അവളുടെ ചുടുനിശ്വാസമേൽക്കുന്നുണ്ടായിടുന്നു... ആര്യൻ മെല്ലെ അവളെ ബെഡിലേക്ക് കിടത്തി.... ഉറങ്ങിയിരുന്നു അവൾ... ബെഡ്ഷീറ്റ് കൊണ്ട് അവളുടെ നെഞ്ചോളം വരെ പുതച്ചു കൊടുത്തു... നെറുകയിൽ ചുണ്ട് ചേർത്തു... "എന്റെ റൂമിൽ എന്റെ ബെഡിൽ നീയിങ്ങനെ കിടക്കുന്നുവെങ്കിൽ.... അതിന് അർത്ഥം ഒന്നേയൊള്ളൂ... You are special to me.." ഉറങ്ങി കിടക്കുന്നവളെ നോക്കി അവൻ പുഞ്ചിരിയോടെ പറഞ്ഞു... പെരുവിരൽ കൊണ്ട് അവളുടെ കവിളിൽ മെല്ലെ തലോടി അവൻ എണീറ്റ് ബാത്‌റൂമിലേക്ക് പോയി...  "കുഞ്ഞേ ചായ എടുക്കട്ടെ....." "വേണ്ട ഭാനുവമ്മേ.... കുറച്ചു കഴിയട്ടെ...." ലക്ഷ്മി മുടിയൊതുക്കി കൊണ്ട് പറഞ്ഞു...

"ഹരി പോയോ ഭാനുവമ്മേ...?? കാർ മുറ്റത്ത്‌ കിടക്കുന്നുണ്ടല്ലോ...?" ബാൽക്കണിയിലൂടെ ഒന്ന് മുറ്റത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു... "എണീറ്റിട്ടെ ഇല്ലെന്ന് തോന്നുന്നു... സാധാരണ ഈ ടൈം ഓഫിസിലേക്ക് പോകാൻ ഒരുങ്ങുന്നതാണ്...." "മ്മ്... വിളിക്കാൻ നിൽക്കണ്ട...ലേറ്റ് ആയിട്ടാവും കിടന്നത്...." ലക്ഷ്മി ഒന്ന് നിശ്വസിച്ചു.... "അമ്മാ...." വാതിൽക്കൽ നിന്ന് ആര്യന്റെ ശബ്ദം കേട്ടു.... ലക്ഷ്മി അങ്ങോട്ട്‌ നോക്കി... "നീ ഇന്ന് ഓഫിസിലേക്ക് പോകുന്നില്ലേ ഹരി...." അവന്റെ വേഷം കണ്ട് ചോദിച്ചു.... ആര്യൻ ചിരിച്ചു കൊണ്ട് ഷോർട്ട്സിന്റെ പോക്കറ്റിൽ കൈ ഇട്ടു കൊണ്ട് അവർക്ക് അടുത്തേക്ക് നടന്നു.. "ഞാനിന്ന് പോണില്ല അമ്മേ...." അവൻ പറഞ്ഞത് കേട്ട് ലക്ഷ്മി അവനെ അമ്പരപ്പോടെ നോക്കി.. "എന്ത് പറ്റി.. വയ്യേ നിനക്ക്..??"

"ഏയ്‌ അതൊന്നുമല്ല... ആനിയുടെ കൂടെ കുറച്ചു നേരം സ്പെൻഡ് ചെയ്യണം എന്ന്... തോന്നി..." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "അതെന്തായാലും നന്നായി അവളും അത് ആഗ്രഹിക്കുന്നുണ്ടാവും..." ലക്ഷ്മി ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ തലോഡി... ആര്യൻ ആ കുങ്കുമപൊട്ടിൽ ചുംബിച്ചു... "ഇന്നലെ ഓഫിസിലെ സ്റ്റോർറൂമിൽ ഇന്നലെ തീ പിടിച്ചു... സെക്യൂരിറ്റിക്കും മറ്റു രണ്ട് പേർക്കും പൊള്ളലേറ്റു...." അവരെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... "വേറെ കുഴപ്പം വല്ലതും... ആരാ ഇതാ ചെയ്തത്...." "അറിയില്ല.... അന്വേഷിക്കണം... അങ്ങനെ ഒരാൾ ഇതിന് പിന്നിൽ ഉണ്ടേൽ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല...." ആര്യന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു....

ലക്ഷ്മി ചെറു ചിരിയോടെ അവന്റെ നെറ്റിയിൽ ചുംബിച്ചു... _____________ "നീ എന്താ എന്റെ റൂമിൽ....??" ആര്യൻ റൂമിലേക്ക് ചെന്നപ്പോൾ ആദ്യം കണ്ടത്... Ac യുടെ റിമോട്ട് തലങ്ങും വിലങ്ങും പിടിച്ചു നോക്കുന്ന സിദ്നെ ആണ്... സിദ് റിമോട്ട് ഒന്നൂടെ നോക്കി കൊണ്ട് മുഖം ഉയർത്തി ചിരിച്ചു... "അതെന്ത് ചോദ്യമാ മിത്രമേ ഞാൻ നിന്റെ കൂടെ അല്ലെ ഉണ്ടാവേണ്ടത്...." "ഓഹ്... പുല്ല് .. നീ ഒന്ന് പോയി തരുവോ..." "അങ്ങനെ പോകാൻ കഴിയുമെങ്കിൽ ഞാൻ പോയേനെ...." സിദ് കൈ കെട്ടി നിന്നു... "ഇതെന്താണ്...." സിദ് കയ്യിൽ റിമോട്ട് അവനെ കാണിച്ചു കൊണ്ട് ചോദിച്ചു... പിന്നെ എന്തോ ഓർത്ത പോലെ അത് ചെവിയിലേക്ക് വെച്ചു.... അവന്റെ ചെയ്തികൾ കണ്ട് ആര്യന് ചിരി വന്നു....

ബെഡിൽ കിടന്നുറങ്ങുന്ന ആനിയെ ഒന്ന് നോക്കിയാ ശേഷം സിദ്ന്റെ കയ്യിൽ നിന്ന് റിമോട്ട് വാങ്ങി... "ഇത് ഫോൺ അല്ല ദേ ഈ എയർ കണ്ടീഷ്ണർ ഓൺ ചെയ്യാനും ഓഫ്‌ ചെയ്യാനും വേണ്ടിയുള്ള റിമോട്ട് ആണ്..... ഇതാണ് ഫോൺ...." ആര്യൻ ടേബിളിൽ ഇരുന്ന ഫോൺ അവന് കാണിച്ചു കൊടുത്തു... സിദ് അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി.... "ഞാൻ കെട്ടിട്ടുള്ളത് ആത്മാക്കൾക്ക് മറ്റു വസ്തുക്കൾ ഒന്നും തൊടാൻ കഴിയില്ലെന്നാ.... നിനക്ക് ഇതൊക്കെ തൊടാൻ കഴിയുന്നുണ്ടല്ലോ..??" ആര്യൻ സംശയം ചോദിച്ചു... "എനിക്ക് ഇതെല്ലാം തൊടാൻ സാധിക്കും... പക്ഷേ നിന്നെ ഒഴികെ ഒരു മനുഷ്യനേയും തൊടാൻ എനിക്ക് കഴിയില്ല...." സിദ് അതും പറഞ്ഞു കൊണ്ട് ടേബിളിൽ ആകെ ഒന്ന് നോക്കി..

സൈഡിലെ ബോക്സിൽ ഇരുന്ന ഗൺ കണ്ടു... അവൻ എന്തേലും ചോദിക്കും മുന്നെ ആര്യൻ ഗൺ കയ്യിലെടുത്തു... "ഇത് നിന്റെ കാലത്തുള്ള അമ്പും വില്ലും... അല്ലേൽ തീ തുപ്പുന്ന യന്ത്രമൊ അല്ല....ഒറ്റ ബുള്ളറ്റ് മതീ തുളഞ്ഞു കയറും...." ആര്യൻ ഗൺ സിദിന്റെ നെറ്റിയിൽ മുട്ടിച്ചു വെച്ചു... "ആര്യൻ......" ഉറക്കത്തിലെപ്പോഴോ സുന്ദര സ്വപ്നം കണ്ടെന്ന പോലേ ആനിയുടെ ചുണ്ടുകൾ മന്ത്രിച്ചു... ആര്യൻ ഗൺ ടേബിളിൽ വെച്ച് ആനിക്ക് അടുത്തേക്ക് ചെന്നു.... അവൾക്ക് അടുത്ത് ഇരുന്നു... "നീ എന്തിനാ ഇവിടെ നിൽക്കുന്നത്... പൊക്കൂടെ...." ആര്യൻ സിദ്നെ നോക്കി.. "ഞാൻ എന്തിനാ പോകുന്നെ..." സിദ് ടേബിളിൽ ചാരി നിന്നു.. "ദേ... ആത്മാവ് ആണെന്ന് ഞാൻ നോക്കൂലേ... എടുത്തു പുറത്തേക്ക് എറിയും..."

ആര്യൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... സിദ് അവനെ മൈൻഡ് ചെയ്യാതെ ആനിക്ക് അടുത്ത് വന്നിരുന്നു.... ആര്യൻ അപ്പോൾ തന്നെ ഉറങ്ങി ആനിയെ അവനോട് ചേർത്ത് കിടത്തി... "നീ... നീ ഇറങ്ങി പോയെ.... ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്......" ആര്യൻ അവനെ കൂർപ്പിച്ചു നോക്കി... "ചീപ് ഷോ കാണിക്കാതെ കണ്മുന്നിൽ നിന്ന് പോയെ..." "പോയില്ലേൽ...." സിദ് കൈ കെട്ടി നിന്നു... ആര്യൻ എഴുനേറ്റ് ചെന്ന് അവനെ ബെഡിൽ നിന്ന് തള്ളിയിട്ടു... പക്ഷെ നിലത്ത് വീണ സിദ്നെ അവൻ കണ്ടില്ല... ആര്യൻ നിലത്തേക്ക് സൂക്ഷിച്ചു നോക്കി... കട്ടിലിനടിയിൽ എത്തി നോക്കി...ടേബിളിന്റെ അടിയിലും നോക്കി... അവിടെയും കണ്ടില്ല...

പുറകിൽ നിന്ന് ആരോ തോണ്ടിയത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പൊഴതാ ഇളിച്ചോണ്ട് നിൽക്കുന്നു.... ആര്യൻ ദേഷ്യത്തിൽ അവന്റെ മുഖത്തേക്ക് ആഞ്ഞു കൈ വീശി...പക്ഷെ അടി കൊള്ളും മുന്നേ സിദ് അപ്രതീക്ഷിതമായി.... ആര്യൻ കണ്ണുകൾ ഇറുക്കി അടച്ച് ഒന്ന് നിശ്വസിച്ചു.... അവൻ പോയെന്ന് ഉറപ്പ് വന്നപ്പോൾ ആര്യൻ ആനിക്ക് അടുത്ത് ചെന്നിരുന്നു... അവളുടെ മുടിയിഴകളിൽ തലോടി... അവന്റെ സ്പർശനം ഏറ്റപ്പോൾ ആനി മെല്ലെ കണ്ണുകൾ തുറന്നു.... അടുത്ത് ആര്യനെ കണ്ടപ്പോൾ അവൾ ചാടി എണീറ്റു... "എന്ത് പറ്റി...??" അവളുടെ വെപ്രാളം കണ്ട് അവൻ ചോദിച്ചു... "നേരം ഇത്രയും ആയോ... " അവളുടെ കണ്ണുകൾ ക്ലോക്കിലേക്ക് പോയി...

"അതാണോ... നീ പോയി ഫ്രഷ് ആയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് റെഡി ആവൂ.... നമുക്ക് ഒന്ന് പുറത്ത് പോകാം...." ആര്യൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു... പെട്ടെന്ന് അവന്റെ കണ്ണുകൾ ബാൽക്കണിയുടെ ഡോറിൽ ചാരി നിൽക്കുന്ന സിദ്നെ കണ്ടു... "നീ പോയില്ലേ....??" അവന് നേരെ ആര്യന്റെ ശബ്ദം ഉയർന്നു... അത് കേട്ട് ഞെട്ടിയത് ആനി ആയിരുന്നു... "സൊ... സോറി... ഞാനിപ്പോ പോ.. പോകാം...." വിറച്ചു കൊണ്ട് ബെഡിൽ നിന്ന് ഇറങ്ങാൻ പോകുന്നവളെ അവൻ പിടിച്ചിരുത്തി... "I'm.. സോറി ആനി.. ഞാൻ നിന്നോടല്ലേ... സൊ... സോറി... വേറെ എന്തോ ഓർത്ത് പറഞ്ഞതാ...." ആര്യൻ അവളുടെ മുഖം കയ്യിലെടുത്തു...

. അവന്റെ മുഖം കണ്ട് ആനി ചിരിച്ചു അവന്റെ കവിളിൽ ഉമ്മ വെച്ചു.... അവന്റെ കണ്ണുകൾ വിടർന്നു...സിദ് നിന്നിരുന്ന ഭാഗത്തേക്ക്‌ നോക്കി അവിടെ അവൻ ഉണ്ടായിരുന്നില്ല...ആര്യൻ ചിരിച്ചു കൊണ്ട് അവളെ നെഞ്ചോട് ചേർത്ത് വെച്ചു.... മൗനമായി നീങ്ങി കൊണ്ടിരിക്കുന്ന നിമിഷങ്ങൾ.... കാർ മുന്നോട്ട് ചലിച്ചു... ആനി കാറിലെ fm ഓൺ ചെയ്തു... """"പണ്ടേതോ രാജ്യത്തെ രാജകുമാരിക്ക്... മന്ത്രികുമാരനോട്‌ ഇഷ്ട്ടമായി.... കാണുവാൻ പോലും അനുവാദമില്ലാതമില്ലെന്നാലും.. ആരാധനയോടവളിരുന്നു....""""" ആര്യൻ പുഞ്ചിരിയോടെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു..... "ഇന്നലെ രാത്രി മുതൽ ആര്യന്റെ എന്നോടുള്ള പെരുമാറ്റത്തിൽ എന്തോ ചേഞ്ച്‌ ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ... നിഷേധിക്കുമോ...??"

ഇടക്കുള്ള അവളുടെ ചോദ്യം കേട്ട് ആര്യൻ ചിരിച്ചു... മടിയിൽ ഇരുന്ന അവളുടെ കയ്യിൽ മെല്ലെ കൈ ചേർത്തു.... "നിഷേധിക്കില്ല...." അവന്റെ ചുണ്ടുകൾ ചിരിച്ചു.... "എന്താ ഈ മാറ്റത്തിന് കാരണം..." ആനി സീറ്റിലേക്ക് ചാരി ഇരുന്ന് അവനെ നോക്കി ചോദിച്ചു... "നീ......" "ഹേ...!!!?" "ആഹ്.. നീ തന്നെ കാരണം...." "ഞാൻ കാരണോ..??" "മ്മ്.... " അവൻ ഒന്ന് മൂളി കൊണ്ട് കാറിന്റെ സ്പീഡ് കൂട്ടി.... ആനി പുറത്തേക്ക് നോക്കി.... ഇരുണ്ടു കൂടുന്ന മാനം... ഒരു മഴക്കുള്ള ഒരുക്കമാണ്..... "ആനി....." വിളി കേട്ട് അവൾ മുഖം ചെരിച്ച് അവനെ നോക്കി... "നീ എന്റെ കൂടെ വന്നില്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു....??" അവൻ ചോദിച്ചു... ആനി ഒന്ന് നിശ്വസിച്ചു... "എനിക്ക് അറിയില്ല ആര്യൻ...

പക്ഷേ നീയെന്നെ ഒന്ന് വിളിച്ചിരുന്നുവെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു...വിളിക്കാത്ത ദൈവങ്ങളില്ല...." ആര്യൻ അവളെ ഒന്ന് നോക്കി... "നീ അന്ന് പോകുവാണെന്ന് പറഞ്ഞപ്പോൾ നെഞ്ചിനുള്ളിൽ... എന്താ പറയാ ഒരു വേദന.... ഈ മഞ്ഞു പെയ്തുകൊണ്ടിരുന്നിടത്ത് പെട്ടെന്ന് ഒരു ദിവസം വരൾച്ച വന്നത് പോലെ..." "എന്നിട്ട് ഇപ്പൊ എന്ത് തോന്നുന്നു....??" ആര്യൻ കൗതുകത്തോടെ ചോദിച്ചു... "ഇപ്പോഴോ...??" അവൾ ചിരിയോടെ അവന്റെ തോളിലേക്ക് ചാരി കുസൃതിയോടെ അവനെ നോക്കി.. "മ്മ്...." "ഇപ്പൊ.... ഉള്ളിൽ ഒരു വസന്തകാലമാണ്..." "എപ്പോഴും വസന്തമാണോ...അതോ ഋതുക്കൾ മാറി വരുമോ ..." അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞു... ആനി ചിരിച്ചു...

"ഏയ്‌... എപ്പോഴും വസന്തമല്ല... പൂത്തുലഞ്ഞ പൂക്കൾ ഇടക്ക് വന്നൊരു വേനലിൽ കരിഞ്ഞ്‌ വീണു... പിന്നെയൊരു മഴ പെയ്തു...ഒരു നനുത്ത പ്രണയമഴ.... ആ മഴയിൽ പ്രണത്തിന്റെ പൂക്കൾ വീണ്ടും പുതുനാമ്പെടുത്തു.... ഇനിയൊരു ഹേമന്തം💛 വിരുന്നെത്താനുണ്ട് ... അതിൽ പൂക്കൾ എന്റെ പ്രാണനാഥന് വേണ്ടി പൊഴിഞ്ഞുവീഴും.... അവന്റെ ഹൃദയത്തിലേക്ക് പൊഴിഞ്ഞു പൊഴിഞ്ഞ്......" അവളുടെ വാക്കുകൾ അവനിൽ ചിരി ഉണർത്തി.... ബീച്ചിലേക്ക് ആണ് പോയത്... കാറിൽ നിന്നിറങ്ങി ആനി അവന്റെ കയ്യിൽ കോർത്തു പിടിച്ചു.. ആര്യൻ മുഖത്തെ ഗ്ലാസ്‌ ഊരി മാറ്റി അവളെ ഒന്ന് നോക്കി... "ഈ ബീച്ച് ഒക്കെ എത്ര കാലം കഴിഞ്ഞു കാണുവാണെന്നോ...??"

അവന്റെ കയ്യിൽ മുറുകെ പിടിച്ചവൾ പറഞ്ഞു... ആര്യൻ ചിരിച്ചു കൊണ്ട് അവളെ കൗതുകത്തോടെ നോക്കി.... "എന്താ ഇങ്ങനെ നോക്കുന്നെ..." തന്നെ നോക്കുന്ന ആര്യനെ കണ്ട് അവൾ ചോദിച്ചു... അവൻ ചിരിച്ചു കൊണ്ട് ഒന്ന് തലവെട്ടിച്ചു... പെയ്യാൻ കൊതിച്ചിരുന്ന മഴ ചാറി തുടങ്ങി.... ആനി അവന്റെ കൈ പിടിച്ച് ബീച്ചിൽ ഇരിക്കാനായി ഉണ്ടാക്കിയാ ബീച്ച് അമ്പർലയുടെ (made with palm leaf ) കീഴിലേക്ക് ഓടി... "ശ്ശൊ മഴക്ക് പെയ്യാൻ കണ്ട നേരം...." ആനി പിറു പിറുത്തു കൊണ്ട് മഴയിലേക്ക് കൈ നീട്ടി... ആര്യൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... "വല്ലാത്ത കഷ്ട്ടമായി...." അവൾ ചുണ്ട് ചുളുക്കി മഴയെ പഴിച്ചു... "ആനി....." അവൻ വിളിച്ചു... "ആഹ്... എന്താ ആര്യൻ....??"

അവൾ അലസമായി കർത്തോർത്തു... "Will you marry me...." എടുത്തടിച്ചപോലെ അവൻ ചോദിച്ചതും... ആനി ഒരുനിമിഷം സ്റ്റക്ക് ആയി... "ആനി...." അവൻ മെല്ല അവളുടെ കവിളിൽ തട്ടി... അവൾക്ക് അനക്കമില്ലായിരുന്നു. മഴയിലേക്ക് അന്തം വിട്ട് നോക്കി നിൽക്കുകയാണ് അവൾ... ആര്യൻ കൈ ഉയർത്തി മഴയിലേക്ക് നീട്ടി..... പൊടുന്നനെ മഴ നിശ്ചലമായി... അപ്പോഴാണ് ആനിക്ക് ബോധം വന്നത്.... പെയ്തു കൊണ്ടിരുന്ന മഴ സ്റ്റക് ആയി നിൽക്കുന്നു... പെയ്തു കൊണ്ടിരുന്ന മഴ തുള്ളികൾ ചലിക്കാതെ... ആനി അത്ഭുതത്തോടെ ആര്യനെ നോക്കി... "അയ്യോ... എന്ത് പറ്റി...."

അവൾ പുറത്തേക്ക് കൈ നീട്ടി നോക്കി.. ഒരു കാറ്റ് പോലും വീശുന്നില്ല... "ആര്യൻ.. മഴ പെയ്യുന്നില്ല... എന്താ ഇങ്ങനെ നിൽക്കുന്നത്..." അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല... ആര്യൻ അവളെ അവന് നേരെ നിർത്തി... കയ്യിൽ എന്തോ കോരി എടുക്കും പോലെ ചെയ്തു കൊണ്ട് അവളുടെ മുഖത്തേക്ക് ഊതി... അവളുടെ മുഖത്തേക്ക് വെള്ളം ചിന്നി ചിതറി.... മഴ വീണ്ടും പെയ്തു തുടങ്ങി.... ആനി മുഖത്തെ വെള്ളം തുടച്ച് അവനെ കൗതുകത്തോടെ നോക്കി... അവൻ അവളെ അവനിലേക് വലിച്ചടുപ്പിച്ചു..................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story