ഹേമന്തം 💛: ഭാഗം 52

hemandham

എഴുത്തുകാരി: ആൻവി

"ഡാനിയാണ്..." തന്നിൽ നിന്ന് പിടഞ്ഞു മാറിയ ആനിയേ നോക്കി ആര്യൻ ഒരു ചുരിയോടെ പറഞ്ഞു... ആനി ഒന്ന് ശ്വാസം എടുത്തു കൊണ്ട് മുഖം താഴ്ത്തി.... ആര്യൻ അവളുടെ കവിളിൽ മെല്ലെ തഴുകി... കവിളിൽ മെല്ലെ ചുംബിച്ചു... "ഞാനിപ്പോ വരാം... നീ നല്ല ട്ടയേർഡ് ആണ്... റസ്റ്റ്‌ എടുക്ക്...." അലസമായി കിടന്ന അവളുടെ മുടി ഒതുക്കി വെച്ച് കൊണ്ട് അവൻ റൂമിൽ നിന്ന് ഇറങ്ങി പോയി.... ആനി ദീർഘ ശ്വാസം എടുത്തു കൊണ്ട് അവൻ പോകുന്നത് നോക്കി നിന്നു..... വീണ്ടും മനസ്സിലേക്ക് ഓടി വന്നത്... ഇന്നലെ നടന്ന സംഭവമാണ്.... അവൾ കണ്ണുകൾ ഇറുക്കി അടച്ച് ചുമരിലേക്ക് ചാരി ഇരുന്നു.... കവിളിൽ പാറി വന്നിരുന്ന ചിത്രശലഭത്തെ ഓർമ വന്നപ്പോൾ അവളിൽ മെല്ലെ തലോടി.....

വിരൽ തുമ്പിൽ പറ്റിയ നീലനിറം കണ്ട് അവൾ അതിശയിച്ചു.... കവിളിൽ ചുംബിച്ചു പോയ ആ ചിത്രശലഭത്തിന്റെ നിറമായിരുന്നു അത്... ആ ഓർമയിൽ അവളുടെ ഉള്ളം വിറച്ചു... ഇപ്പോഴും ഒരു മായിക ലോകത്താണ്.... "സർ.....റിസോട്ടിൽ ഒരുക്കങ്ങൾ ഒക്കെ ഒരു വിധം കഴിഞ്ഞു.. പതിനൊന്നു മണിക്കാണ്... ഇനോഗ്രേഷൻ...." ഡാനി ആര്യന്റെ അരികിൽ വന്ന് കൊണ്ട് പറഞ്ഞു... "മ്മ്.. ഡാനി.. നീ അങ്ങോട്ട്‌ പൊയ്ക്കോളൂ... പിന്നെ ചുറ്റും സെക്യൂരിറ്റി വേണം...ഒരു തരത്തിലുള്ള പ്രോബ്ലംസും ഉണ്ടാവാൻ പാടില്ല...." "അറിയാം സർ.... ഞാൻ മാനേജ് ചെയ്തോളാം..." "ഓക്കേ...you can go now....." ആര്യൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു..... നേരെ പോയത് ലക്ഷ്മിയുടെ അടുത്തേക്ക് ആണ്....

കുളിച്ച് തല തുവർത്തുവായിരുന്നു ലക്ഷ്മി.... "അമ്മാ....." ആര്യൻ ഡോറിൽ മുട്ടി വിളിച്ചു.... "നീയൊ.... വാ....." ലക്ഷ്മി അവനെ അടുത്തേക്ക് വിളിച്ചു.... അവൻ ചിരിയോടെ അകത്തേക്ക് കയറി.... ബെഡിൽ ഒരു ബ്ലൂ കളർ സാരി ഇരിക്കുന്നത് കണ്ടു..... അവൻ അത് ചെന്ന് എടുത്തു നോക്കി.... തിരിഞ്ഞു ലക്ഷ്മിയുടെ ദേഹത്തേക്ക് വെച്ച് നോക്കി... "എന്താടാ കൊള്ളില്ലേ....??" ലക്ഷ്മി ചോദിച്ചു.. ആര്യൻ മുഖം ചുളിച്ചു... പിന്നെ ഇല്ലെന്ന് തലയാട്ടി....ചെന്ന് ലക്ഷ്മി ഡ്രസ്സ്‌ കൊണ്ട് വന്ന ബാഗ് തുറന്ന് അവൻ ഒരു മെറൂൺ കളർ ബനാറാസി സാരി എടുത്തു കൊടുത്തു... "ഇന്ന് ഇത് മതി..." അവരുടെ നെറ്റിയിലെ സിന്ദൂരപൊട്ടി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു... ലക്ഷ്മി ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ തലോടി....

ആര്യൻ കൈ അവന്റെ ചുണ്ടോട് ചേർത്തു... ആര്യൻ ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു... ലക്ഷ്മി അവന്റെ പുറത്ത് മെല്ലെ തലോടി... "ഹരീ......" അവർ പുഞ്ചിരിയോടെ വിളിച്ചു... "മ്മ്...." അവൻ മൂളി കൊണ്ട് അമ്മയെ മുറുകെ കെട്ടിപിടിച്ചു... "എന്താടാ....?" ലക്ഷ്മി സ്നേഹത്തോടെ ചോദിച്ചു... "അമ്മയോട് പറയാതെ ഞാനൊരു കാര്യം ചെയ്തു...അത് തെറ്റാണോ ശെരിയാണോ എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല...." "എന്ത് കാര്യം..." "അമ്മ.... ഇന്നലെ പറഞ്ഞില്ലേ ആ മലമുകളിൽ പോയെന്ന്.... അവിടെ വെച്ച് ഞാൻ ആനിയുടെ കഴുത്തിൽ താലികെട്ടി....." ലക്ഷ്മി അവനെ മെല്ലെ അകറ്റി നിർത്തി.. "അതിനുണ്ടായ സാഹചര്യം എന്താണ് ഹരി....??" ലക്ഷ്മി ഗൗരവത്തോടെ ചോദിച്ചു....

"സാഹചര്യം എനിക്ക് ഇപ്പോൾ പറയാൻ പറ്റില്ല അമ്മ... പക്ഷേ ഞാൻ പറയും..." ലക്ഷ്മി ഒന്ന് അമർത്തി മൂളി.. "താലികെട്ടി കഴിഞ്ഞ് നിനക്ക് കുറ്റബോധം തോന്നിയോ...??" "ഏയ്‌... നോ... അമ്മക്ക് തോന്നുണ്ടോ ഞാൻ അങ്ങ് ചിന്ദിക്കും എന്ന്...എനിക്ക് ആകെ ഒരു സങ്കടം... ആ സമയം അമ്മ അടുത്തില്ലായിരുന്നല്ലോ എന്ന് മാത്രമാണ്... അതൊഴിച്ചാൽ ഞാൻ ഹാപ്പി ആണ്..." അവൻ ചെറു ചിരിയോടെ പറഞ്ഞു... അത് കേട്ട് ലക്ഷ്മിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവർ മുന്നോട്ട് വന്ന് അവന്റെ നെറുകയിൽ തലോടി... "നിനക്ക് നിന്റെ ലൈഫ് എങ്ങനെ ആവണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടുണ്ട്..എല്ലാ ഇഷ്ടങ്ങളും ഞാൻ അനുവദിച്ചു തന്നിട്ടുണ്ട് ...

ഇന്നേ വരെ നീ അത് മിസ്സ്‌യൂസ് ചെയ്തിട്ടില്ല....ഇഷ്ടമുള്ള ഒരു കുട്ടിയെ വിവാഹം കഴിച്ചതിൽ ഞാൻ നിന്നെ എതിർക്കാനൊന്നും പോണില്ല... കാരണം നിന്റെ ജീവിതമാണ്...നീ ഇഷ്ടപ്പെട്ടു കൂട്ടി കൊണ്ട് വരുന്ന പെൺകുട്ടിയെ ഞാൻ എന്റെ മകളായി തന്നെ സ്വീകരിക്കും...അതിൽ മാറ്റമൊന്നുമില്ല...." "നീ തീരുമാനിച്ചു അവളെ കല്ല്യാണം കഴിച്ചു... അമ്മക്ക് അതിൽ ഒന്നും പറയാനില്ല... കാരണം നിന്നെ ഞാൻ അങ്ങനെയാണ് വളർത്തിയത്.. നീ ഹാപ്പി ആണേൽ പിന്നെ എന്റെ കാര്യം നോക്കണ്ട.... അമ്മക്ക് നിന്റെ സന്തോഷമാണ് വലുത്....." ലക്ഷ്മി അവനെ ചേർത്ത് പിടിച്ചു.... ആര്യൻ ആ കവിളിൽ ഒരുമ്മ കൊടുത്തു....

"നിനക്ക് വയ്യെങ്കിൽ വരണ്ട.... ചെറിയ ഫീവറിനുള്ള ചാൻസ് ഉണ്ട്...." ആര്യൻ ആനിയുടെ നെറ്റിയിൽ തൊട്ട് കൊണ്ട് പറഞ്ഞു.. ആനി അവനെ തന്നെ നോക്കി ഇരിക്കുകയാണ്... അത് അവൻ അവളുടെ കവിളിൽ മെല്ലെ കടിച്ചു... "സ്സ്....." അവൾ എരിവ് വലിച്ചു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി... "നീ എന്തിനാ ഇങ്ങനെ നോക്കുന്നത്.... നിന്റെ നോട്ടം കാണുമ്പോൾ തോന്നി എന്നെ ആദ്യമായിട്ട് കാണുവാണെന്ന്..." ആര്യൻ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു... "നിന്നെ നോക്കി അങ്ങനെ ഇരിക്കാൻ തോന്നുന്നു ആര്യൻ..." അവളുടെ വിരലുകൾ അവന്റെ മിഴികളിൽ മെല്ലെ തലോടി.... "ഞാൻ പോയിട്ട് വരാം...ടേക്ക് റസ്റ്റ്‌...." അവളുടെ നെറ്റിയിൽ മെല്ലെ ചുംബിച്ചു കൊണ്ട് അവൻ എഴുനേറ്റു...

ആനി അവന്റെ കയ്യിൽ പിടിച്ചു വെച്ചു... "ഞാൻ.... ഞാനും വരാം ആര്യൻ.... പ്ലീസ്...അദ്രിയേയും കൂട്ടാം...." അവനെ ചുറ്റി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു... "മ്മ്... എന്നാ വേഗം റെഡി ആകു... ഞാൻ പുറത്ത് ഉണ്ടാവും... അദ്രിയെ ഞാൻ വിളിച്ചോളാം... അതാ അതിന്റെ മര്യാദ...." "ഓക്കേ...." അവൾ ചിരിച്ചു കൊണ്ട് ബെഡിൽ നിന്ന് എഴുനേറ്റു.... ആര്യനും റൂമിൽ നിന്നിറങ്ങി.... ആനി മാറിൽ പറ്റി ചേർന്ന് കിടന്ന താലിയിൽ അമർത്തി ചുംബിച്ചു... ആഡംബരമായി ഒരുക്കിയാ റിസോർട്ട്ന് മുന്നിൽ ആര്യന്റെ വൈറ്റ് റോൾസ് റോയ്സ് വന്ന് നിന്നു.... അവരെ കാത്തെന്ന പോൽ ഒരുപാട് ആളുകൾ ചുറ്റും ഉണ്ടായിരുന്നു... സെക്യൂരിറ്റി ചെന്ന് കാറിന്റെ ഡോർ തുറന്നു കൊടുത്തു.....

കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് ആര്യനായിരുന്നു.... അവൻ അമ്മയെ കൈ പിടിച്ചിറക്കി.... മറു വശത്ത്കൂടെ ആനിയും ഇറങ്ങി... ഫ്രന്റ്‌ സീറ്റിൽ അദ്രി ആയിരുന്നു... അവരെ സ്വീകരിക്കാൻ എല്ലാരും ഒരുമിച്ച് മുന്നോട്ട് വന്നു.... ലക്ഷ്മി ആര്യനെ നോക്കി ചിരിച്ചു... ആര്യനും ചിരിച്ചു കൊണ്ട് അവരെ നെഞ്ചോട് ചേർത്ത് നിർത്തി... അവർക്ക് പുറകിലായ് നിന്ന ആനിയെ അവൻ മറു കൈ കൊണ്ട് മുന്നിലേക്ക് നിർത്തി അവളുടെ കയ്യിൽ മുറുകെ പിടിച്ചു.... ലക്ഷ്മി ഇനോഗ്രേറ്റ് ചെയ്യുവാൻ വേണ്ടി മുന്നോട്ട് വന്നു... "ആനി... മോളെ നീയും വാ...." ലക്ഷ്മി തിരിഞ്ഞു നിന്ന് ആര്യന്റെ കൂടെ നിന്ന് ആനിയെ വിളിച്ചു... ആനി ഞെട്ടി കൊണ്ട് ആര്യനെ ആണ് നോക്കിയത്...

അവൻ ചിരിയോടെ കണ്ണ് കൊണ്ട് ചെല്ലാനായി കാണിച്ചു.... "വാ മോളെ...." ലക്ഷ്മി സ്നേഹത്തോടെ വിളിച്ചു... ആനി അവർക്ക് അടുത്ത് ചെന്ന് നിന്നു.... രണ്ടുപേരും കൂടെ ഉദ്ഘാടനം ചെയ്തു...ചുറ്റും കയ്യടികൾ മുഴങ്ങി.....ആനിക്ക് അത് ആദ്യത്തെ അനുഭവം ആയിരുന്നു.... ആ സന്തോഷത്തോടെ ആര്യനെ നോക്കി... കയ്യടിക്കുന്നവരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു... അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു....അവന്റെ ചുണ്ടിൽ ആരെയും മയക്കും ഒരു പുഞ്ചിരി ഉണ്ടായിരുന്നു...  "നീ എന്താടി ഇങ്ങനെ വിറക്കുന്ന..." ഗ്ലാസ്സിലെ ജ്യൂസ് മൊത്തി കുടിച്ചു കൊണ്ട് ആനിയോട് ചോദിച്ചു... അവളാണെൽ റിസോർട്ട് മുഴുവൻ കണ്ണോടിക്കുകയാണ്... "ഞാനിപ്പോഴും വല്ലാത്തൊരു ത്രില്ലിലാണ്...

ലക്ഷ്മിയുടെ കൂടെ ഞാൻ ഉദ്ഘടനം ചെയ്തു...." അവൾ അദ്രിയെ ചുറ്റി പിടിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു... അദ്രി അത് ചിരിച്ചു... കുറച്ചു മാറി ആരോടോ സംസാരിക്കുന്ന ആര്യനെ നോക്കി.... "ആര്യനോട് സംസാരിക്കുന്നത്... ആ രാഷ്ട്രീയ നേതാവ് ആണല്ലോ..." അദ്രി പറയുന്നത് കേട്ട് ആനിയും അങ്ങോട്ട് നോക്കി....കേന്ദ്രത്തിലും മറ്റും നല്ല പിടിപാടുള്ള ആളാണ് അയാൾ... അയാൾ ആര്യനോട് വിനയത്തോടെ സംസാരിക്കുന്നത് കണ്ട് ആനി കണ്ണ് മിഴിച്ചു.... അയാൾ എന്തൊക്കെയോ പറഞ്ഞ് അവന്റെ കാലിൽ വീഴാൻ പോയി... ആര്യൻ പുറകിലേക്ക് മാറി നിന്നു... ആനിയും അദ്രിയും മുഖം ചുളിച്ചു... "പ്രായമുള്ള അയാൾ എന്തിനാ ആര്യന്റെ ഒക്കെ കാലിൽ വീഴുന്നത്...??"

അദ്രി പറയുന്നത് കേട്ടാണ് ഡാനി അങ്ങോട്ട് വന്നത്.... ഡാനി പുച്ചത്തോടെ ഒന്ന് ചിരിച്ചു.... "ഇവിടെ ഉള്ള രാഷ്ട്രീയ നേതാവ്... അതും അയാളെ പോലെ നല്ല പിടിപാടുള്ള ഒരാൾ... കേരളത്തിൽ നിന്ന് വന്ന സാറിനോട് ഇത്രയും ബഹുമാനത്തോടും പേടിയോടും സംസാരിക്കുന്നുണ്ടെങ്കിൽ മനസിലാക്കാലോ എന്റെ സർ ന്റെ റേഞ്ച്....." ഡാനി ചിരിയോടെ പറയുന്നത്... ആനിയുടെ കണ്ണുകൾ തിളങ്ങി....ആര്യനെ അവൾ ആരാധനയോടെ നോക്കി... റിസോർട്ട്ന്റെ ഫ്രന്റ്‌ ഏരിയ നോക്കി കാണുകയായിരുന്നു ലക്ഷ്മി..... "ലക്ഷ്മി....." പരിചിതമായ സ്വരം കേട്ട് അവർ തിരിഞ്ഞു നോക്കി... മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ലക്ഷ്മി തറഞ്ഞു നിന്നു..... "ഏട്ടൻ....!!!" അവരുടെ ചുണ്ടുകൾ മന്ത്രിച്ചു....

അയാളുടെ മുഖം വലിഞ്ഞു മുറുകി.... ലക്ഷ്മിയുടെ മനസ്സിലേക്ക് വീട്ടിൽ നിന്ന് ഒരു ധാക്ഷണ്യവും കൂടാതെ ഇറക്കി വിട്ട വല്യേട്ടനെ ഓർമ വന്നു..... ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന് ആട്ടി ഇറക്കുമ്പോൾ മൊഴിഞ്ഞ ശാപവാക്കുകൾ അവരുടെ കാതിൽ മുഴങ്ങി കേട്ടു.... "നീ എന്താ ഇവിടെ....?? എന്തിനാ വീണ്ടും ഈ നാട്ടിലേക്ക് വന്നത്...." അയാൾ വെറുപ്പോടെ ചോദിച്ചു.... ലക്ഷ്മി കയ്യും കെട്ടി അയാളെ നോക്കി... "ഇത് എൻറെ മകന്റെ റിസോർട്ട് ആണ്..." "അമ്മേ....." അവർ പറഞ്ഞു തുടങ്ങിയതും ആര്യന്റെ വിളികേട്ടു.... ആര്യനെ കണ്ടതും അയാളുടെ മുഖം വിളറി.... ആര്യൻ അവർക്ക് അടുത്തേക്ക് വന്നു.... "Mr റാം....താൻ ലേറ്റ് ആയോ..." ആര്യൻ അയാളോട് ചോദിച്ചു..

അയാൾ ഒരു വിളറിയ ചിരി ചിരിച്ചു... "അമ്മ... ഇത് റാം... ഇദ്ദേഹത്തിന്റെ പ്ലോട്ട് കൂടെ നമുക്ക് തന്നത് കൊണ്ടാണ് ഈ റിസോർട്ട് വിചാരിച്ചത് പോലെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞത്... ഇദ്ദേഹത്തിന് എന്തൊക്കെയൊ ഫിനാൻഷ്യൽ crisis... അത് കൊണ്ടാ പ്ലോട്ട് നമുക്ക് തന്നത്...കൂടാതെ ഇദ്ദേഹത്തിന്റെ മകന് ഇവിടെ ഞാൻ ജോലി ഓഫർ ചെയ്തിട്ടുണ്ട്....." ആര്യൻ അയാളെ നോക്കി ചിരിയോടെ ലക്ഷ്മിയോട് പറഞ്ഞു... ലക്ഷ്മി ചെറു ചിരിയോടെ ആര്യന്റെ കയ്യിൽ പിടിച്ചു "Mr റാം... ഇതെന്റെ അമ്മ... വരലക്ഷ്മി... അമ്മയായിരിന്നു ഇനോഗ്രെറ്റ് ചെയ്തത്...." 'സൊ.. സോറി സർ..ലേറ്റ് ആയി അത് കൊണ്ട് ഞാൻ കണ്ടില്ല.. " അയാൾ ആകെ ചമ്മി പോയിരുന്നു.. "എന്നാ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ...."

ദൃതിയിൽ പറഞ്ഞു കൊണ്ട് അയാൾ നടന്ന് നീങ്ങി...  മേഘങ്ങളുടെ പാളി നീക്കി അവന്റെ കണ്ണുകൾ രുദ്രയെ തിരിഞ്ഞു..... "രുദ്ര.......!!" അവൻ ആ ആകാശവീഥിയിൽ നിന്ന് ഉറക്കെ വിളിച്ചു.... പഞ്ഞികെട്ടുപോലെ സഞ്ചരിക്കുന്ന മേഘങ്ങൾക്ക് ഇടയിലൂടെ അവൻ ഓടി.... അവന്റെ പ്രണയത്തെ തേടി... ആദ്യമായ് നെഞ്ചോട് ചേർക്കാൻ... കാണുകൾ ചുറ്റും പരതി.... വെളുത്ത മേഘകൂട്ടങ്ങൾക്ക് അപ്പുറം പിൻ തിരിഞ്ഞു നിൽക്കുന്ന സ്ത്രീ രൂപം കണ്ട് അവന്റെ കാലുകളുടെ ചലനം നിലച്ചു.... രുദ്ര.... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു....

അവന്റെ കണ്മുന്നിൽ... മരത്തെ പുല്കുമ്പോഴും തന്നെ മാത്രം നോക്കി നിന്ന ഒരു പെണ്ണിനെ ഓർമ വന്നു... തന്നെ ഭ്രാന്തമായി പ്രണയിച്ച പെണ്ണിനെ... അവന് ചുറ്റും കൂവളത്തിന്റെ മനം മയക്കുന്ന ഗന്ധം പരന്നു.... കാലുകൾ വേഗത്തിൽ മുന്നോട്ട് ചലിച്ചു... ഇനിയും വയ്യെന്റെ പ്രണമേ....കാത്തിരിക്കാൻ നെഞ്ചോട് ചേർക്കാൻ കൊതിയായി... ബന്ധനത്തിൽ നിന്ന് സ്വാതന്ത്രമായ ആൺപക്ഷി ആയിരുന്നു അവൻ... തന്റെ ഇണയെ തേടി അവന്റെ ചിന്തകൾ ചിറകടിച്ചു പറന്നു.... "രുദ്രാ......" അവൾക്ക് പിന്നിൽ നിന്ന് മെല്ലെ വിളിക്കാനെ അവന് കഴിഞ്ഞോള്ളൂ...

അവൻ പുറകിലൂടെ ചെന്നവളെ കെട്ടിപിടിച്ചു...തണുത്ത രണ്ട് ശരീരങ്ങൾ.... ചേർത്ത് പിടിച്ച കൈകളുടെ മന്ത്രികതയിൽ... ആഗ്രഹിച്ച ആളുടെ സാമിപ്യത്തിൽ.... കലങ്ങളായി തപസ്സിരുന്ന് കാത്തിരുന്ന് കിട്ടിയ വരം പോലെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണ്നീർ ഉതിർന്ന് മേഘപാളികളിൽ തട്ടി തടഞ്ഞു പൊഴിഞ്ഞു വീണു.... ആ ആകാശത്തിന് കീഴിൽ ആര്യന്റെ നെഞ്ചോട് ചേർന്ന് നിൽക്കുകയായിരുന്നു ആനി.... അവർക്ക് മേൽ മഴ പെയ്തു തുടങ്ങിയിരുന്നു..... ❤️..................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story