ഹേമന്തം 💛: ഭാഗം 53

hemandham

എഴുത്തുകാരി: ആൻവി

"മഴക്ക് പല ഭാവങ്ങളാണ്.... ആര്യന് അറിയുമോ....??" മഴതുള്ളികൾ തങ്ങി നിന്ന അവന്റെ നീലമിഴികളിൽ മെല്ലെ തൊട്ട് കൊണ്ട് ആനി ചോദിച്ചു.... ആ അവളുടെ കയ്യിൽ പുഞ്ചിരിയോടെ പിടുത്തമിട്ടു... വിരലുകളിലൊന്നിൽ മെല്ലെ അവൻ ചുംബിച്ചു... ആനി നാണത്തോടെ മിഴികൾ താഴ്ത്തി.. "പ്രണയം...." അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു... ആനി പിടക്കുന്നമിഴികളോടെ അവനെ നോക്കി... "വിരഹം....." വിരൽതുമ്പുകളിൽ ചുംബിച്ചവൻ പറഞ്ഞു.... "സന്തോഷം....." അവൻ അവളുടെ ചെവിയിൽ ചുണ്ട് മുട്ടിച്ചു..... പൊടുന്നനെ ആനി അവനെ ചുറ്റി വരിഞ്ഞു... ആര്യൻ ചിരിച്ചു കൊണ്ട് അവളുടെ നടുവിലൂടെ കൈകൾ ചുറ്റി പിടിച്ചു.... കഴുത്തിൽ മെല്ലെ മുഖം അമർത്തി...

ആനിയോന്ന് കുറുകി കൊണ്ട് അവനോട് ചേർന്ന് നിന്നു... "ഇന്ന് പതിവില്ലാതെ മഴ പെയ്തു.... ഒരു മുന്നറിയിപ്പ് പോലും തന്നില്ല....." "അത് അങ്ങനെ ആണ് ആനി... പ്രതീക്ഷിക്കാതെ കിട്ടുന്നതിന് മധുരം കൂടും.... മഴ ആത്മാക്കളുടെ സന്തോഷമാണെന്ന് അമ്മ പറയാറുണ്ട്...." ആര്യൻ അവളുടെ മുടിയിഴകളിലൂടെ മെല്ലെ തലോടി.... "അതേയ്...." ആര്യൻ മെല്ലെ അവളോട് വിളിച്ചു.. "മ്മ്...." അവൾ മെല്ലെ മൂളി... "നേരം സന്ധ്യയായി.... അകത്തേക്ക് പോകാം...." അവളുടെ മുഖത്ത് പറ്റി പിടിച്ച നനഞ്ഞ മുടിയിഴകളെ മെല്ലെ വകഞ്ഞു മാറ്റി കൊണ്ട് അവൻ ചോദിച്ചു.... "മ്മ്......" അവൾ ചിരിയോടെ അവനിൽ നിന്ന് അകന്ന് മാറി.... "നാളെ വൈകീട്ട് നമ്മൾ തിരികെ പോകും..." "നാളെ വൈകീട്ടോ...??"

അവൾ ചോദിച്ചു... "മ്മ്... രണ്ട് ദിവസം കഴിഞ്ഞാൽ ഓണമല്ലേ.... ആഘോഷങ്ങളെല്ലാം വീട്ടിൽ തന്നെ വേണം.. തിരുവോണം വീട്ടിൽ വേണം ആഘോഷിക്കാൻ.....അമ്മക്ക് അതാണ് ഇഷ്ട്ടം ഇന്നേവരെ അതിന് ഒരു മാറ്റം ഉണ്ടായിട്ടില്ല....ഇന്ന് തന്നെ തിരികെ പോകണം എന്നാണ് കരുതിയത്... പിന്നെ തോന്നി.. കുറേ നാളായില്ലേ നീ നാട്ടിലേക്ക് ഒക്കെ വന്നിട്ട് അത് കൊണ്ട്..." അവൻ പറഞ്ഞു നിർത്തി... മറുപടിയായി ചിരിച്ചു കൊണ്ട് അവൾ തലയാട്ടി..ആര്യൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.. ആര്യൻ റൂമിൽ ചെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ആനിയുടെ റൂമിലേക്ക് ചെന്നു.... ജാലകത്തിനടുത്ത് നിന്ന് പുറത്തേക്ക് നോക്കി തലതോർത്തുകയായിരുന്നു ആനി....

അവൻ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു..... "നിനക്ക് ഇവിടെ കുറച്ചു ദിവസം നിൽക്കണം എന്നാണെങ്കിൽ നിന്നോ...രണ്ട് ദിവസം കഴിഞ്ഞു വന്നാൽ മതി....." അവളുടെ കാതിൽ മെല്ലെ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു.... ആനി പൊടുന്നനെ അവന് നേരെ തിരിഞ്ഞു.... ചൂണ്ടുവിരൽ കൊണ്ട് അവന്റെ നെഞ്ചിൽ അമർത്തി . കൂർപ്പിച്ചു നോക്കി... "മ്മ്...??" അവൻ പുരികം ഉയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി... "ആര്യാനില്ലാതെ ഞാൻ നിൽക്കുമെന്ന് തോന്നുന്നുണ്ടോ... നീയില്ലാതെ എനിക്ക് വയ്യെന്ന് ആയിട്ടുണ്ട്....." പരിഭവത്തോടെ പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... ആര്യൻ അവന്റെ നെറുകയിൽ ചുംബിച്ചു.... അവളത് കണ്ണുകൾ അടച്ചു സ്വീകരിച്ചു..

"ട്ടോ.....!!!" ആനിയുടെ ശബ്ദം കേട്ട് അദ്രി തിരിഞ്ഞു നോക്കി അവളെ പുച്ഛിച്ചു... "യ്യേ... നീ പേടിച്ചില്ലേ...." അവൾ ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു... "പിന്നേ... ഞാൻ പേടിച്ചു... അയ്യോ... എനിക്ക് പേടിയാവുന്നേ... ഒരു ഭൂതം...." അവൻ പേടി അഭിനയിച്ചു കൊണ്ട് അവളെ കളിയാക്കി... ആനി ചുണ്ട് കോട്ടി കൊണ്ട് അവനൊപ്പം ഇരുന്നു.. അവന്റെ തോളിലേക്ക് തലചായ്ച്ചു... "സുഖല്ലേ അദ്രി നിനക്ക്...." അവൾ നേർത്ത സ്വരത്തിൽ ചോദിച്ചു... "നീ വന്നിട്ട് ഒരു രാത്രി കഴിഞ്ഞു....എന്നിട്ട് ഇപ്പോഴാണോ ചോദിക്കുന്നത്...." "എന്താണ് ഭവാന്റെ ശബ്ദത്തിന് ഒരു ഘനം...." ആനി ഒരീണത്തിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി... "പോടീ...." അവൻ പരിഭവത്തോടെ അവളിൽ നിന്ന് മുഖം തിരിച്ചു.....

ആനി ചിരിച്ചു കൊണ്ട് അവന്റെ തോളിലേക്ക് വീണ്ടും തലചായ്ച്ചു.... കുറച്ചു നേരം രണ്ടും പേരും മിണ്ടിയില്ല... ദൂരേക്ക് നോക്കി അങ്ങനെ ഇരുന്നു... "ആനി..." "മ്മ്....." "എങ്ങനെ പോകുന്നു നിന്റെ ലൈഫ്.. ഹാപ്പി ആണോ നീ...അവിടെ ഫ്രണ്ട്സ്‌ ഒക്കെ ആയോ...." അവൻ ചോദിച്ചു... "എന്നെ കണ്ടിട്ട് ഹാപ്പി അല്ലെന്ന് തോന്നിയോ അദ്രി...." അവൾ മുഖം ഉയർത്തി അവനോട് ചോദിച്ചു... അവൻ ഇല്ലെന്ന് തലയാട്ടി... ആനി ചിരിച്ചു...അവന്റെ ഉള്ളിലെ നോവ് അവൾ അറിയുന്നുണ്ടായിരുന്നു.. "ഞാൻ ഒരുപാട് ഹാപ്പിയാ... ലക്ഷ്മിയമ്മക്ക് എന്നോട് എന്ത് സ്നേഹം ആണെന്നോ...വിളിക്കുമ്പോൾ നിന്നോട് ഞാൻ പറയാറില്ല...പിന്നെ ആര്യൻ... അവനും എന്നെ ഒരുപാട് ഇഷ്ടാ...

ഇപ്പോ അവർ രണ്ട്പേരുമില്ലാതെ എനിക്ക് ഒരുനിമിഷം പോലും പറ്റില്ല.... കൂടാതെ ഭാനുവമ്മയുണ്ട്...." അവൾ വാചാലയായി... "എന്നെ മിസ്സ്‌ ചെയ്യാറുണ്ടോ...??" അവൻ മുഖം ചെരിച്ചവളെ നോക്കി ചോദിച്ചു... "പിന്നെ ഒത്തിരി മിസ്സ്‌ ചെയ്യാറുണ്ട്...നീയെന്റെ ബെസ്റ്റി അല്ലേടാ...." അവന്റെ താടിയിൽ കൊഞ്ചിച്ച് കൊണ്ട് അവൾ പറഞ്ഞു.. അവൻ ഒന്ന് ചിരിച്ചു... "നിനക്ക് ഇവിടെ നിന്നൂടെ ആനി...നീ പോകണ്ട.... ജോലിക്ക് പോയിട്ട് ഞാൻ പഠിപ്പിക്കാം നിന്നെ...." അവൻ പെട്ടെന്ന് ചോദിച്ചപ്പോൾ എന്ത് പറയണം എന്ന് അറിയാതെ അവൾ ഇരുന്നു.... കഴുത്തിൽ കിടന്ന മാലയിൽ പിടി മുറുക്കി..... "ആനി...." അവൻ മെല്ലെ അവളെ തട്ടി വിളിച്ചു.... "ആഹ്... ഏഹ്.. എന്താ...??"

അവൾ വെപ്രാളത്തോടെ ചോദിച്ചു... "ഇവിടെ നിന്നൂടെ നിനക്ക്....??" ആനി ദയനീയമായി അവനെ നോക്കി...പിന്നെ മുഖം താഴ്ത്തി... "എ...നിക്ക്... എനിക്ക് ആര്യന്റെ കൂടെ നിന്നാൽ മതി അദ്രി....നിനക്കും അറിയാവുന്നതല്ലേ ഞാൻ അവനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്... നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്..എന്റെ കളിക്കൂട്ടുകാരൻ ..പക്ഷേ ആര്യനെ വിട്ട് നിൽക്കുന്ന കാര്യം മാത്രം നീയെന്നോട് പറയരുത് അദ്രി... പ്ലീസ്...." അവൾ അത്രയും പറഞ്ഞു മറ്റെങ്ങോ നോക്കി നിന്നു.... അദ്രിയൊരു മങ്ങിയാ ചിരി ചിരിച്ചു....പിന്നെ അവൾക്കായ് പറിച് കൊണ്ട് വന്ന മൾബെറി അവളുടെ നേരെ നീട്ടി.... "ദാ ഇത് കഴിച്ചോ.... ഞാൻ കഷ്ട്ടപെട്ട് ആ മുൾവേലി ചാടി കടന്ന് പറിച്ചെടുത്തതാ...."

തനിക്ക് നേരെ നീണ്ടു വന്ന മൾബെറികളിലേക്ക് അവൾ നോട്ടമിട്ടു... "ഇനിയിപ്പോ ഞാൻ പറഞ്ഞതിന് മുഖം വാടണ്ട... നിന്റെ ആര്യനെ വിട്ട് വരാൻ ഞാനിനി പറയില്ല പോരെ...." അവൻ കള്ള ഗൗരവത്തോടെ അവളോട് പറഞ്ഞു.. ആനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ഒരു ചുവന്ന മൾബെറി പഴം എടുത്തു വായിലേക്ക് ഇട്ടു.... ഒന്ന് എടുത്ത് അവന്റെ വായിലേക്കും വെച്ച് കൊടുത്തു.... "ഞാൻ പോയി ആര്യനും കൂടെ കൊടുക്കട്ടെ.... അവനിതൊക്കെ ഇഷ്ടാവും...." അവന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ എഴുനേറ്റ് വീട്ടിലേക്ക് ഓടി.... അദ്രി അവൾ പോകുന്നത് നോക്കി നിശ്വസിച്ചു .

"അമ്മക്ക് റാമിനെ നേരത്തെ അറിയാമല്ലേ.....??" തന്റെ മടിയിൽ കിടക്കുന്ന ആര്യന്റെ ചോദ്യം കേട്ട് ലക്ഷ്മി ചിരിച്ചു... "നിനക്ക് അങ്ങനെ തോന്നിയൊ..??" അവർ ചിരിയോടെ ചോദിച്ചു... "എന്റെ അമ്മയല്ലേ... എനിക്ക് അറിഞ്ഞൂടെ ഈ മനസ്സ്...." അവൻ ചിരിയോടെ അമ്മയുടെ വയറിലേക്ക് മുഖം ചേർത്ത് കിടന്നു... ലക്ഷ്മി വാത്സല്യത്തോടെ അവന്റെ മുടിയിഴകളിലൂടെ തലോടി... "അമ്മയുടെ ഏട്ടനാണല്ലേ.. Mr റാം...??" "നിനക്ക് അറിമായിരുന്നോ നേരത്തെ..??" "ഏയ്‌ ഇല്ല... പക്ഷേ അമ്മ അമ്മയുടെ വീട് എവിടെയാണെന്ന് പറഞ്ഞില്ലേ... അപ്പോഴൊന്നു അന്വേഷിച്ചു... ഒടുവിൽ എത്തി നിന്നത്... അയാളുടെ അടുത്തും...അത് കൊണ്ടാണ് അയാളെ ഞാൻ പ്രോഗിമിന് ക്ഷണിച്ചത് തന്നെ....

എന്റെ അമ്മ എവിടേയും തോറ്റിട്ടില്ലെന്ന് ഒന്ന് അറിയിക്കാൻ...." ആര്യൻ മുഖം ഉയർത്തി അവരെ നോക്കി പറഞ്ഞു.. ലക്ഷ്മി അവന്റെ കവിളിൽ തഴുകിയതല്ലാതെ ഒന്നും പറഞ്ഞില്ല.... "അമ്മയെ ഞാൻ അമ്മയുടെ വീട്ടിൽ കൊണ്ട് പോകട്ടെ....." "എന്തിന്... വേണ്ട... എനിക്ക് ആരെയും കാണണ്ട... അവരോടുന്നും പറയാനും ഇല്ല...." "അച്ഛന്റെ വീട്ടുകാരെയോ.. അവരോടും ഒന്നും പറയാനില്ലേ.. അച്ഛനെ ഇല്ലാതാക്കിയവരോട് ദേഷ്യമില്ലേ..?..." "ദേഷ്യം... ദേഷ്യമുണ്ട്....അവർ സഹോദരങ്ങൾ തമ്മിൽ ശത്രുക്കളാ...തമ്മിൽ തല്ലി മരിക്കും അത്രക്ക് ശത്രുത പരസ്പരം...ഞാൻ നിന്റെ കൂടെ ഈ നാട്ടിലേക്ക് വന്നത് എന്റെ വീട്ടുകാരെ കാണാനോ...

ഭർത്താവിനെ കൊന്നവരോട് മകനേ മുൻനിർത്തി പ്രതികാരം ചെയ്യാനോ അല്ല... നിന്റെ ബിസിനെസ് ലൈഫിലേ പുതിയ ചുവട് വെപ്പ് കൺനിറയെ കാണാനാണ്..." ആര്യൻ അമ്മ പറഞ്ഞത് കേട്ട് ഇരിക്കുകയായിരുന്നു... "ആരുടേയും മുന്നിൽ ആളാവനല്ല ഞാൻ നിനക്ക് ജന്മം തന്നതും വളർത്തിയതും.... എന്റെ മകനേ വെച്ച് ഒരു പ്രതികാരത്തിനും സ്വാർത്ഥലാഭത്തിനും വേണ്ടി ഞാൻ ഒന്നും ചെയ്യില്ല.. എനിക്ക് നിന്റെ വിജയം കണ്ടാൽ മതി..." ലക്ഷ്മി അവന്റെ നെറ്റിയിൽ ചുംബിച്ചു.... "ആ പിന്നെ.. വിവാഹം കഴിഞ്ഞതാണ് എന്ന് ഓർമ വേണം.... ആനി മോളെ കൂടെ നിർത്തണം....പണ്ടത്തെ പോലെ ആദ്യം എന്റെ അടുത്തേക്ക് അല്ല ഓടി വരേണ്ടത്...

അവളുടെ കൂടെ ഇരിക്കാനും സമയം കണ്ടെത്തണം....." സംസാരവിഷയം മാറ്റി കൊണ്ട് ലക്ഷ്മി അവനോട് പറഞ്ഞു... ആര്യൻ ചിരിയോടെ കേട്ടു.... "അമ്മ സങ്കടം ഇല്ലേ... ഞാൻ ഇങ്ങനെ ആനിയുടെ കഴുത്തിൽ താലി കെട്ടിയതിൽ...." "സങ്കടം ഉണ്ടോ എന്ന് ചോദിച്ചാൽ ഒരു കുഞ്ഞു സങ്കടം....നീയെന്റെ ഒരേ ഒരു മോൻ അല്ലെ.... പക്ഷേ ഞാൻ അതിനേക്കാൾ ഏറെ ഹാപ്പിയാണ്. നിനക്ക് ഒരു ജീവിതം ആയല്ലോ.... നേടി എടുത്തു ജീവിതം... നല്ലത് പോലെ മുന്നോട്ട് നയിച്ചാൽ മതി നീ..ബിസിനെസിൽ മാത്രമല്ല... വിവാഹജീവിതത്തിലും success ആവണം..... എന്റെ മക്കൾ പരസ്പരം സ്നേഹിച്ച്.... സന്തോഷത്തോടെ ജീവിക്കണം.... അത് കണ്ടാൽ മതി അമ്മക്ക്....."

അവർ ചിരിയോടെ അവന്റെ തലമുടിയിലൂടെ വിരലോടിച്ചു... "പിന്നെ നാട്ടിൽ പോയിട്ട് ദൈവ സന്നിധിയിൽ വെച്ച് താലി ആ ചരടിൽ നിന്ന് നല്ലൊരു മാലയിലേക്ക് മാറ്റി ഇടണം...." ലക്ഷ്മി പറഞ്ഞത് കേട്ട് അവൻ മെല്ലെ എഴുനേറ്റു.... എന്നിട്ട് അമ്മയെ തന്നെ നോക്കി... "എന്താടാ....." ലക്ഷ്മി ചിരിച്ചു... "മ്മ്ഹ്ഹ്...." അവൻ ഇല്ലെന്ന് തലയാട്ടി കൊണ്ട് അമ്മയുടെ കവിളിൽ ഒന്നു മുത്തി എഴുനേറ്റ് പോയി....  രാവിലെ എഴുന്നേറ്റത് മുതൽ ആനി ആര്യനെ നോക്കി നടക്കുവാണ്.... ഇന്നലെ രാത്രി സംസാരിക്കുമ്പോൾ കണ്ടതാ... പിന്നെ കണ്ടതെ ഇല്ല.... "ലക്ഷ്മിയമ്മേ.... ആര്യനെ കണ്ടോ...??" ആനി ലക്ഷ്മിയോട് ചോദിച്ചു.. "ഇല്ലല്ലോ മോളെ....ഞാൻ എഴുനേറ്റപ്പോൾ അവൻ കിടന്നുറങ്ങുന്നുണ്ടായിരുന്നു...റൂമിൽ ഇല്ലേ...??"

"ഇല്ല....." ആനി മുഖം ചുളിച്ചു... പിന്നെ മുറ്റത്തേക്ക് ഇറങ്ങി ചെന്നപ്പോൾ കണ്ടു... ഒരു ഭാഗത്ത്‌ നിന്ന് ഡാനിയോട് സംസാരിക്കുന്ന ആര്യനെ... അത് കണ്ട് അവൾ അവനെ ശല്യം ചെയ്യാതെ അകത്തേക്ക് പോയി.. "ഡാനി...നാട്ടിൽ ചെന്നാൽ ഉടനെ ഒരു പ്രെസ്സ് മീറ്റ് അറേഞ്ച് ചെയ്യണം...." "എന്താ സർ..പെട്ടെന്ന്....?? എന്തെങ്കിലും ഒഫീഷ്യൽ ആയി അനൗൺസ് ചെയ്യാനുണ്ടോ...??" ഡാനി ചോദിച്ചു... "Do what i say.... " ആര്യൻ അവനെ ഒന്നു തറപ്പിച്ചു നോക്കി... "സോറി സർ...." ഡാനി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു... "മ്മ്... നീ നാട്ടിലേക്ക് പൊക്കോ...അമ്മച്ചിക്ക് വയ്യന്നല്ലേ പറഞ്ഞോ... ഇവിടെ ഇനി പ്രത്യേകിച്ച് ഒന്നുമില്ല....അമ്മച്ചി അടുത്തേക്ക് ചെല്ല്....." അത് കേട്ടപ്പോൾ ഡാനിയുടെ മുഖം വിടർന്നു...

ഉള്ളിലൊരു ആശ്വാസം നിറഞ്ഞു... "താങ്ക്യൂ സർ....." അവൻ ആഹ്ലാദത്തോടെ പറഞ്ഞു കൊണ്ട് അവിടെന്ന് ഇറങ്ങി.... അവൻ പോകുന്നത് കണ്ട് ആര്യൻ ചിരിച്ചു.. ഹാളിൽ ആനിയും ലക്ഷ്മിയും അദ്രിയും അദ്രിയുടെ അമ്മയും ഉണ്ടായിരുന്നു.... "എന്തിനാ ഹരി എല്ലവരേയും വിളിപ്പിച്ചത്...." ലക്ഷ്മി അവനോട് ചോദിച്ചു... ആര്യൻ ചെന്ന് ആനിയെ മുന്നിലേക്ക് നിർത്തി... ആനി എന്താണെന്ന ഭാവത്തിൽ അവനെ നോക്കി... അവൻ അവളെ നോക്കി കണ്ണ് ചിമ്മി കൊണ്ട് അവളുടെ കഴുത്തിൽ കിടക്കുന്ന താലി ചരട് എടുത്തു പുറത്തേക്ക് ഇട്ടു.... അവൻ അത് അഴിചെടുക്കാൻ നോക്കിയതും ആനി അവന്റെ കയ്യിൽ പിടിച്ചു.... "എന്താ ആര്യൻ ഈ ചെയ്യുന്നത്.... താലി..." അവൾ അമ്പരപ്പോടെ അവനെ നോക്കി... വാക്കുകൾ മുഴുവനാക്കാതെ അവൾ നോക്കിയത് അദ്രിയേയും മറ്റുള്ളവരെയുമാണ്...അദ്രി ഞെട്ടി നിൽക്കുവാണ്... ആര്യൻ അപ്പോഴേക്കും ആ താലി ഊരി എടുത്തിരുന്നു....

"എന്നേക്കുമായി അഴിച്ചെടുക്കുവല്ല ആനി..ദേ ഈ മാലയിലേക്ക് ഇടാനാണ്..." അവൻ ചിരിയോടെ സ്വർണചൈനിലേക്ക് താലി കോർത്തു.... അവളെ ലക്ഷ്മിയമ്മയുടെ മുന്നിലേക്ക് കൊണ്ട് നിർത്തി... ലക്ഷ്മി അവൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ആലോചിച്ചു നിൽക്കുവാണ്.. ആര്യൻ ചിരിയോടെ ഒരിക്കൽ കൂടെ ആനിയുടെ കഴുത്തിൽ താലിചാർത്തി ഒപ്പം അവന്റെ തൊടുവിരലാൽ അവളുടെ സീമന്ത രേഖ ചുവന്നു.... ആനിയുടെ കണ്ണുകൾ നിറഞ്ഞു... ആ കണ്ണ് നീർ ചിരിയോടെ അവൻ തുടച്ചു നീക്കി.. അവൻ ആനിയെ കൂട്ടി... ലക്ഷ്മിക്ക് നേരെ തിരിഞ്ഞു... "എന്റെ ദൈവം എന്റെ അമ്മയല്ലേ...ഞങ്ങൾ അമ്മയുടെ അനുഗ്രം വേണം...അതിലും വലുതയായി മറ്റൊന്നും ഞാൻ കാണുന്നില്ല....." അവന്റെ വാക്കുകൾ ലക്ഷ്മിയുടെ കാതിൽ അലയടിച്ചു.....❤️..................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story