💖 HeZliN💖: ഭാഗം 43

Hezlin

രചന: Jumaila Jumi

അവളുടെ ഡ്രെസ്സിന് മാച്ച് ആയ കളറിൽ ഉള്ള ഡ്രസ്സ് ഇട്ട് നിൽക്കുന്ന അവനെ കണ്ടതും അവൾ കണ്ണ് ചിമ്മാതെ അവനെ തന്നെ നോക്കി നിന്നു.. അവൾ നോക്കുന്നത് കണ്ടതും അവൻ അവിടെ നിന്നും മാറി..കുറച്ച് കഴിഞ്ഞതും അവൻ ഒരു ക്യാമറയും തൂക്കി പിടിച്ച് നടക്കാൻ തുടങ്ങി.. എടാ ഷാനോ കല്യാണ ചെറുക്കന്റെ ഫോട്ടോ എടുക്കാതെ നീയെന്തിനാ പിന്നെ ഈ ക്യാമറയും തൂക്കി പിടിച്ചോണ്ട് നടക്കുന്നെ.. അല്ലേൽ തന്നെ നിന്റെ ഫോട്ടോ എടുത്തു ന്റെ ക്യാമറ മുഴുവൻ വൈറസ് ആണ്.... ഡാ ഡാ മോനെ ഷാനോ..ഇജ്ജ് ഈ കുന്തവും പിടിച്ചോണ്ട് നടക്കുന്നത് എന്തിനാന്നൊക്കെ എനിക്ക് നന്നായിട്ട് അറിയാം.. അറിയാല്ലോ എന്നാ പിന്നെ ചോദിക്കാൻ നിക്കണോ.. നാണം ഉണ്ടോടാ ഊളെ സ്വന്തം കേട്ട്യോളെ ഒളിഞ്ഞും പാത്തും ഫോട്ടോ എടുക്കാൻ.... ഡാ മോനെ ഹൈസാനേ.. അന്റെ കേട്ട്യോള് ഇങ്ങോട്ട് കേറി വരുന്ന മുന്നേ തന്നെ വിധവ ആവേണ്ട എന്ന് ഞാൻ വിചാരിച്ചത് കൊണ്ടാണ് ഇജ്ജ് ഇപ്പോഴും ന്റെ മുന്നിൽ ഇങ്ങനെ നെളിഞ്ഞോണ്ട് നിക്ക്ണത് മനസ്സിലായോ..

എന്നും പറഞ്ഞു ഷാനു അവന്റെ വയറിനിട്ട് ഒരു കുത്ത് കൊടുത്തു പോയി.. ഈ കാർക്കോടകൻ ഇതെവിടെ പോയി കിടക്കാ.അപ്പൊ ഒരു നോട്ടെ കണ്ടുള്ളൂ ..ശരിക്കും നോക്കാൻ നിന്നപ്പോഴേക്കും പോവേം ചെയ്തു ദുഷ്ടൻ..എന്നാലും ന്റെ ഡ്രെസ്സിന് മാച്ച് ആയ ഡ്രസ്സ് തന്നെ ഇട്ടല്ലോ കൊച്ചു കള്ളൻ.. ശാനുവിനെയും തിരഞ്ഞ് ഹെസ്‌ലി വീട് മുഴുവൻ നടക്കാൻ തുടങ്ങി..പുറത്തോട്ട് ഇറങ്ങിയപ്പോ കണ്ടു പെണ്ണുങ്ങൾക്ക് ഫുഡ് കൊടുക്കുന്ന സ്ഥലത്ത് അച്ചാർ പാത്രവും പിടിച്ചോണ്ട് അവിടെ ഇരിക്കുന്ന പെണ്ണുങ്ങളോട് വർത്താനം പറയുന്ന ഷാനുവിനെ..അത് കണ്ട് ഹെസ്‌ലിയുടെ കണ്ണ് രണ്ടും തള്ളി.. പടച്ചോനേ ഇത് ന്റെ കേട്ട്യോൻ തന്നെയാണോ..ഇങ്ങേർക്ക് പെണ്ണുങ്ങളോടൊക്കെ വർത്താനം പറയാൻ അറിയോ.... അല്ല ഇതെന്റെ കേട്ട്യോൻ അല്ല .ന്റെ കെട്ട്യോൻ ഇങ്ങനെ അല്ല.. അപ്പോഴാണ് അതിൽ ഒരുത്തി അവന്റെ കൈയിനിട്ടൊരു തട്ട് കൊടുത്തത്. ഇങ്ങേര് അച്ചാറിനു പകരം അവിടെ പഞ്ചാരയാണോ കൊടുക്കുന്നെ.. ഓ അവള്മാർക്ക് തൊടാതെം പിടിക്കാതെയും വർത്താനം പറയാൻ അറിയൂല..

അവരെ പറഞ്ഞിട്ടെന്താ കാര്യം അതിനൊക്കെ നിന്ന് കൊടുക്കുന്നത് കണ്ടില്ലേ.. എടാ കാട്ടു കോഴി നിന്റെ ഈ അച്ചാർ കൊടുക്കൽ ഞാൻ നിർത്തി തരാട്ടാ.. അവന്റെ അടുത്തോട്ട് പോവാൻ നിന്നപ്പോഴാണ് ഹെസ്‌ലിയുടെ ഫ്രണ്ട്സ് വന്നത്.. അല്ലു..ജുവലേ എത്ര നാളായടാ കണ്ടിട്ട്.. അതിന് നീ കല്യാണം കഴിഞ്ഞിട്ട് പിന്നെ ഈ പരിസരത്തോട്ട് വന്നിട്ടുണ്ടോ.. സോറി ഡി..ആ പരാതി ഒക്കെ തീർക്കാൻ വേണ്ടിയല്ലേ ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചത്.. നീ വിളിച്ചില്ലേലും അവര് വരും അല്ലെ മക്കളെ.. അവളുടെ അടുത്തോട്ട് വന്ന് സൈനബ പറഞ്ഞതും അവർ സൈനബയുടെ അടുത്തോട്ട് പോയി.. ഓ അപ്പൊ ഞാൻ പുറത്തായി. ആ നീ പുറത്ത് തന്നെയാ..ഇവര് ഞാൻ വിളിച്ചിട്ട് വന്നതാ..നിനക്കല്ലേ ഇവരെയോക്കെ ഓർക്കാൻ നേരം ഇല്ലാത്തത്..പക്ഷെ എനിക്ക് അങ്ങനെ അല്ല..നീ പോയപ്പോ എനിക്ക് ഇവരൊക്കെയാ കൂട്ടിന് ഉണ്ടായിരുന്നെ.. എന്താ സൈനുമ്മി ഇത്..നല്ലൊരു ദിവസായിട്ട് സെന്റി അടിക്കാണോ.. എന്താ ഉമ്മ ഇത്..അല്ലടി ദിയ അവള് വന്നില്ലേ.. ആ ദിയ..അവള്.. അവൾക്ക്..പിന്നെ..

അല്ലു മറുപടി പറയാതെ വിക്കുന്നത് കണ്ടതും ഹെസ്‌ലി അവളെ ഒന്ന് നോക്കി.. അവൾക്ക് പനി..നമ്മള് വിളിച്ചതല്ലേ അവളെ..അല്ലടി അല്ലു.. അവളെ രക്ഷിക്കാനെന്നോണം ജുവൽ ഇടയിൽ കയറി പറഞ്ഞതും അല്ലുവും അത് ശരി വെച്ചു.. ആ അതെ. അപ്പോഴാ പറഞ്ഞെ പനി ആണെന്ന്.. മ്..ഉമ്മാ ഇങ്ങള് അകത്തോട്ട് പൊക്കോളി.. മ്... നീ ഇവർക്ക് ഭക്ഷണം കൊടുക്ക് ട്ടാ.. അതൊക്കെ ഞാൻ കൊടുത്തോളാ ഉമ്മ ചെല്ലു.. സൈനബ പോയതും ഹെസ്‌ലി അവരെ നേരെ തിരിഞ്ഞു.. ഇനി പറ ദിയ എന്താ വരാത്തേ.. എടി ഞങ്ങൾ പറഞ്ഞില്ലേ..അവൾക്ക് പനി.. നുണ.. എന്ന് മുതലാ ഇങ്ങള് ന്നോട് നുണ പറയാൻ തുടങ്ങിയെ.. രണ്ടു പേരും ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു. വാ.നമുക്ക് ന്റെ റൂമിൽ പോവാം.. റൂമിൽ എത്തി ഡോർ ലോക്ക് ചെയ്ത് അവരുടെ നേരെ തിരിഞ്ഞതും അവർ പറയാൻ തുടങ്ങി.. അവൾക്ക് എന്താ പറ്റിയത് എന്ന് ഞങ്ങൾക്കറിയില്ല..പക്ഷെ ഒരു കാര്യം ഞങ്ങൾ ഉറപ്പിച്ച് പറയാം..അവളിപ്പോ പഴയ ദിയ അല്ല. നിങ്ങളൊന്ന് തെളിച്ചു പറ..

നിന്റെ മാര്യേജ് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോ തന്നെ അവൾ ജോബ് റിസൈന്‍ ചെയ്തു.. What. ഓൾക്ക് എന്താ പ്രാന്ത് ആണോ.. ഞങ്ങൾക്കു ഒന്നും അറിയില്ല..എല്ലാരും ഞങ്ങളോട് വന്നിട്ടാ കാരണം ചോദിക്കുന്നെ.. അത് മാത്രം അല്ലടാ..നിന്റെയും ഷാനുവിന്റെയും നിക്കാഹ് കഴിഞ്ഞപ്പോ തന്നെ അവൾ വീട്ടിലോട്ട് പോയി..നീ പോവുന്നത് വരെ ഒന്നും അവൾ നിന്നില്ല..കാരണം ചോദിച്ചപ്പോ അവളുടെ താത്ത പറഞ്ഞു അവൾക്ക് സുഖം ഇല്ലാന്ന്..പക്ഷെ ദിയ ഒന്നും പറഞ്ഞില്ല.. അതിന് ശേഷം നിങ്ങൾ അവളെ കണ്ടില്ലേ.. കണ്ടു..ജോബ് റിസൈന്‍ ചെയ്ത അന്ന് ഞങ്ങൾ അവളുടെ വീട്ടിൽ പോയി..പക്ഷെ അവൾക്ക് ഞങ്ങളെ കാണാൻ താല്പര്യം ഇല്ലാന്ന് പറഞ്ഞു.. അവളങ്ങനെ പറഞ്ഞോ.. അവളല്ല അവളുടെ താത്ത..അവൾക്ക് എറണാകുളത്ത് ഓഫീസിൽ ജോബ് കിട്ടിയിട്ടുണ്ട് അതാണ് അവൾ ജോബ് റിസൈന്‍ ചെയ്തത് എന്ന് പറഞ്ഞു..പക്ഷെ ഞങ്ങൾ അത് വിശ്വസിച്ചില്ല.. അതെന്താ.. അവൾ ആ വീട്ടിൽ നിന്നും ഇത് വരെ പുറത്ത് പോയിട്ടില്ല..ഒരു ദിവസം മാളിൽ വെച്ച് ഞങ്ങൾ അവളെ കണ്ടു..ഞങ്ങളെ കണ്ടപ്പോ ഞങ്ങളുടെ അടുത്തോട്ട് അവൾ വരാൻ നിന്നതാ..അപ്പോഴേക്ക് അവളുടെ താത്ത വന്ന് അവളെ കൊണ്ടോയി..

മ്.. ഈ കല്യാണ തിരക്ക് ഒക്കെ ഒന്ന് കഴിയട്ടെ എനിക്കൊന്ന് അവളെ കാണണം.. ഞങ്ങളും വരാം.. ഹെസ്‌ലി..നിങ്ങൾ കഴിക്കാൻ വരുന്നില്ലേ.. ആ ഇതാ വരാണ് ഉമ്മ..നിങ്ങള് വാ.. ആ പെണ്ണുങ്ങളോട് വർത്താനം പറയുന്നത് കണ്ട് കുശുമ്പ് മൂത്ത് നിക്കുന്നത് കണ്ടു..പിന്നെ നോക്കിയപ്പോ ആളെ കാണാനും ഇല്ല..ആക്ച്വലി അവളെ ഒന്ന് പിരി കേറ്റാൻ വേണ്ടിയാണ് ഞാൻ അവരോട് സംസാരിച്ചത്..അതിൽ ഒരുത്തി എന്നെ അടിച്ചതും ഞാൻ വേഗം അവളെ നോക്കി..എന്റെ അടുത്തോട്ട് വരാൻ നിന്നപ്പോ ആണ് അവളുടെ അടുത്തോട്ട് രണ്ട് പെണ്കുട്ട്യോൾ വന്നത്..അവരെ കണ്ടതും അവൾ പോയി.. ഷാനു അവളെ തിരഞ്ഞ് മുകളിലോട്ട് വന്നതും ഹെസ്‌ലി റൂമിൽ നിന്ന് പുറത്തോട്ട് ഇറങ്ങിയതും ഒപ്പം ആയിരുന്നു. അവനെ കണ്ടതും അവൾ മുഖം കയറ്റി വെച്ച് അവനെ മൈൻഡ് ചെയ്യാതെ പോയി..ഷാനുവും അവളെ നോക്കാതെ നടന്നു..കുറച്ച് കഴിഞ്ഞത്. അവൾ തിരിഞ്ഞു നോക്കിയപ്പോ അവന്റെ പൊടി പോലും കാണാനില്ല.. ഓ അവൾമാരെ പിന്നാലെ പോയിട്ടുണ്ടാകും..കാട്ട് കോഴി. .. അവൾ തിരിഞ്ഞ് നടന്നതും ഷാനു തൂണിന്റെ മറവിൽ നിന്നും പുറത്തോട്ട് വന്നു.. എടി കുശുമ്പി പാറു..ഈ കുശുമ്പ് എവിടടെ വരെ പോകും എന്ന് ഞാനൊന്ന് നോക്കട്ടെ..

രാത്രി ഹെസ്‌ലി റൂമിലോട്ട് വന്നപ്പോ ഷാനു ബെഡിൽ കിടന്നോണ്ട് ഫോണിൽ കളിക്കായിരുന്നു. ഇടക്കിടക്ക് ചിരിക്കുന്നുണ്ടായിരുന്നു..ഹെസ്‌ലി ഇത് കണ്ട് അവനെ തന്നെ നോക്കി നിന്നു.. പടച്ചോനേ ഇത് കൈ വിട്ട് പോയാ..മനുഷ്യന്മാരിവിടെ ഒരു വിധം കരക്ക് അടുപ്പിക്കുമ്പോ ഓരോന്ന് വന്ന് പിന്നേം അങ്ങോട്ട് തന്നെ കൊണ്ടോവാ.. പെട്ടന്നാണ് ഷാനു അവളെ നോക്കിയത്..ഹെസ്‌ലി ഒന്നും അറിയാത്ത പോലെ പില്ലോയും പുതപ്പും എടുത്ത് പോയി. .. നീ ഇതെങ്ങോട്ടാ.. ഇതെന്റെ വീട് എന്റെ റൂം..ഞാൻ എനിക്ക് ഇഷ്ടം ഉള്ളോട്ത്ത് പോവും..വരും അതിന് ഇയാൾക്കെന്താ.. അല്ല ഈ പുതപ്പ് ഒക്കെ എടുത്ത് പോകുന്നത് കണ്ട് ചോദിച്ചതാ..ഇന്ന് ഇവിടെ കിടക്കുന്നില്ലേ.. അയ്യോ ചോദിക്കുന്ന ചോദ്യം കേട്ടില്ലേ..സ്വാ അല്ല ഇവിടെ കിടക്കുന്നില്ലേൽ എനിക്ക് ദേ ഇത് പോലെ ഇങ്ങനെ കിടക്കാനാ. എന്നും പറഞ്ഞു അവൻ ബെഡിൽ കമിഴ്ന്ന് കിടന്നു..

ഇപ്പൊ ആ ബെഡിൽ മുഴുവൻ അവൻ കിടക്കാണ്.. ഓ എന്തൊരു ജന്മം ആണിത് പടച്ചോനേ.. അവൾ റൂമിൽ നിന്നും ഇറങ്ങി അപ്പുറത്തെ ഒരു റൂമിൽ പോയി കിടന്നു..കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല..അപ്പോഴാണ് റൂമിന്റെ വാതിൽ ആരോ തുറന്നത്.. ഉയ്യോ ഇനി വല്ല കള്ളന്മാരും ആവോ..കല്യാണ വീട് കണ്ടിട്ട് പെണ്ണിന്റെ വീടാണെന്ന് വിചാരിച്ചു കയറിയതാവോ.. അവൾ കണ്ണടച്ച് കിടന്നു..പെട്ടന്ന് അവളുടെ കവിളിൽ ആരോ തൊടുന്ന പോലെ തോന്നിയതും അവളെ മെല്ലെ പാതി കണ്ണ് തുറന്ന് നോക്കി.. ലാ ഹൗല വലാ..ഞാൻ എന്താ ഈ കാണുന്നെ..കാർക്കോടകൻ അതും ന്റെ തൊട്ടടുത്ത്. പടച്ചോനേ ഇത് വല്ല സ്വപ്നവും ആണോ..അതിന് ഞാൻ ഉറങ്ങിയാൽ അല്ലെ സ്വപ്നം കാണു..ഇനി ഞാൻ ഉറങ്ങിയോ.. അപ്പോഴേക്കും അവൻ അവളെ അവന്റെ കൈകളിൽ കോരി എടുത്തിരുന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story