💖 HeZliN💖: ഭാഗം 51

Hezlin

രചന: Jumaila Jumi

അതേ നമ്മള് എങ്ങോട്ടാ പോകുന്നേ.. മിണ്ടാതെ എന്റെ കൂടെ വരാൻ പറ്റോ.. എന്നാൽ മാത്രം വന്നാ മതി.. ഓ ഉത്തരവ്..ഇനി എന്തേലും ചോദിച്ചിട്ട് ഇങ്ങോട്ട് വാ.. അവൾ പിറുപിറുത്ത് കൊണ്ട് പുറത്തോട്ട് നോക്കിയിരുന്നു..അവളെ നോക്കി ഒരു ചിരിയോടെ അവൻ വണ്ടിയെടുത്തു.. ഏകദേശം പതിനഞ്ച് മിനിറ്റ് ആയി അവിടുന്ന് പോന്നിട്ട്.. ഇത് വരെ എങ്ങോട്ടാ പോണേ എന്ന് പോലും പറയുന്നില്ലല്ലോ ദുഷ്ടൻ.. ഹെസ്‌ലി പുറത്തോടും നോക്കി ഓരോന്ന് പറയുന്നുണ്ട്.. അതേയ് എന്തേലും പറയാൻ ഉണ്ടേൽ അത് എന്റെ മുഖത്ത് നോക്കി പറയണം..അല്ലാതെ ഇങ്ങനെ പുറത്തെ കാറ്റിനോടും കല്ലിനോടും പറഞ്ഞോണ്ടിരുന്നാൽ ഞാൻ കേൾക്കില്ല.. ഹെലോ മിസ്റ്റർ..കുറച്ച് മുന്നേ താങ്കൾ തന്നെയല്ലേ മിണ്ടാതെ എന്റെ കൂടെ വരാൻ പറ്റോ.. എന്നാൽ മാത്രം വന്നാ മതി.. എന്നു വല്ല്യ ഡയലോഗ് ഒക്കെ അടിച്ചത്.. എന്ന് വെച്ച് നീ പുറത്തോട്ടും നോക്കി ഒറ്റക്ക് സംസാരിക്കുന്നത് ആൾക്കാർ കണ്ടാൽ നിനക്ക് പ്രാന്ത് ആണെന്ന് കരുതും.. എനിക്കല്ലേ അത് ഞാൻ സഹിച്ചോളാം .. മ് മ്.. അപ്പോഴാണ് ഹെസ്‌ലിയുടെ ഫോൺ റിങ് ചെയ്തത്..

ആമിയായിരുന്നു വിളിച്ചത്.. ഓ ഇനി ഈ ഏപ്പരാച്ചിക്ക് എന്താണാവോ.. എന്താടി.. നീയിന്ന് ലീവ് ആണോ.. എന്റെ ക്യാബിനിൽ ഞാൻ ഇല്ലല്ലോ.. ഇല്ല.. ആ അപ്പൊ ഞാൻ ലീവ് ആണ്.. എന്തോന്ന്..ഓ അതൊക്കെ പോട്ടെ..നിന്റെ ക്യാബിൻ മാത്രം അല്ലല്ലോ ഒഴിവ്..നമ്മടെ ബോസിന്റെ ക്യാബിനും ഒഴിവ് ആണല്ലോ.. ഭയങ്കര കണ്ടു പിടിത്തം..കെട്ട്യോനും കെട്ട്യോളും ഒപ്പം അല്ലാതെ ഒറ്റക്ക് പോവാൻ പറ്റോ.. എങ്ങോട്ട്..പോവാൻ.. ആ എനിക്കറിയില്ല.. നീയിത് എന്ത് തേങ്ങയാടി പറയുന്നേ...നിങ്ങൾ എങ്ങോട്ടാ പോകുന്നേ.. ആ good question.. ഇത് തന്നെയാ കഴിഞ്ഞ പതിനഞ്ച് മിനിറ്റ് ആയിട്ട് ഇങ്ങേരോട് ചോദിക്കുന്നെ.. അത് കേട്ടതും ഷാനു അവളെയൊന്ന് കൂർപ്പിച്ചു നോക്കി.. ഓ അപ്പൊ സർപ്രൈസ് ആണല്ലേ. എന്ത്.. ഓ ഇത് ഇങ്ങനെയൊരു കഴുത..എടി കല്യാണം കഴിഞ്ഞ കപ്പിൾസ് ട്രിപ്പ് എന്തിനാ പോകുന്നേ.. എന്തിനാ.. ഗർർ..എടി..എടി..

ഇതിപ്പോ എന്റെ കല്യാണമാണോ നിന്റെ കല്യാണം ആണോ കഴിഞ്ഞത്.. എന്റെയല്ലേ.. ഹോ അതെങ്കിലും ഓർമ ഉണ്ടല്ലോ..അപ്പൊ പറ അവർ എങ്ങോട്ടാ പോവാ.. ഓ നീ ഡോറ വഴി പറഞ്ഞു കൊടുക്കുന്ന പോലെ പറയാതെ സ്ട്രൈറ്റ് ആയിട്ട് കാര്യത്തിലോട്ട് വാ.. ഒകെ..എടി നിങ്ങള് ഹണിമൂണിന് പോവാണ്.. What.. ഹണി.. ബാക്കി പറയാതെ അവൾ ഷാനുവിനെ നോക്കി..അവന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ ആണെന്ന് കണ്ടതും അവൾ പറയാൻ തുടങ്ങി.. ഹണിമൂണിനോ.. ആടി പോത്തെ.. ശോ എനിക്ക് വയ്യ..പാവം ഞാനെന്തൊക്കെയോ പറഞ്ഞു.. അത് സാരല്ല..ആ പിന്നെയ് ഇന്ന് നിന്റെ കെട്ട്യോൻ ലീവ് ആയത്കൊണ്ടാണെന്ന് തോന്നുന്നു..ഇവിടെ ഒരാള് ഉണക്കമീനിന്റെ മുന്നിൽ പൂച്ച ഇരിക്കുന്ന പോലെ നിന്റെ കെട്ട്യോന്റെ ചെയറിലോട്ടും നോക്കി ഇരിക്കുന്നുണ്ട്.. ആ ദരിദ്രവാസിയാവും.. Ofcourse..ആടി പിന്നെയ്.. ഇനിയെന്താടി.. ഒന്നും ഇല്ല..അപ്പപ്പോ ഉള്ള അപ്ഡേഷൻ പറഞ്ഞു തരണേ.. പ്ഫ. എരപ്പെ വെച്ചിട്ട് പോടി.. ഓ..തെണ്ടിക്ക് ഓടില്ലെന്നാ കരുതിയെ...

ഈ വക കാര്യങ്ങൾ ഒക്കെ വളച്ചൊടിച്ചാലും അവൾക്ക് മനസ്സിലാവും.. ഹെസ്‌ലിയുടെ ആട്ടൽ കേട്ട് ഷാനു എപ്പോഴോ ബ്രേക്ക്‌ പിടിച്ചിരുന്നു..വണ്ടി പോവാത്തതു പോലെ തോന്നിയപ്പോഴണ് അവൾ ഫോണിൽ നിന്നും നോട്ടം മാറ്റിയത്.. What... തന്നെത്തന്നെ നോക്കി നിൽക്കുന്ന ഷാനുവിനെ കണ്ട് അവൾ ചോദിച്ചു..അവൻ ഒന്നും ഇല്ലാന്ന് പറഞ്ഞു വണ്ടിയെടുത്തു.. അതേയ് ഞാനൊരു കാര്യം ചോദിക്കട്ടെ.. എങ്ങോട്ടാ പോകുന്നേ എന്നല്ലാതെ വേറെ എന്ത് വേണേലും ചോദിച്ചോ.. ശവം..ആ അതൊന്ന് ചോദിച്ചു നോക്കാം.. അവൾ എന്തോ ആലോചിച്ചു കൊണ്ട് അവനെ നോക്കി.. Ok അതൊന്നും അല്ല.. ഞാൻ വേറെ ഒരു കാര്യം ചോദിക്കട്ടെ.. അതല്ലെങ്കിൽ ചോദിച്ചോ.. എന്തിനാ ഹൈദരാബാദ് മീറ്റിങ് ക്യാൻസൽ ചെയ്തേ.. ക്യാൻസൽ ചെയ്തില്ലല്ലോ..ആ project നമുക്ക് തന്നെ കിട്ടിയില്ലേ.. ഉയ്യോ അതല്ല.. ഹൈദരാബാദ് പോവാതെയല്ലേ മീറ്റിങ് അറ്റൻഡ് ചെയ്തേ അതാ ചോദിച്ചേ..

ഓ direct ആയിട്ട് മീറ്റിങ് അറ്റൻഡ് ചെയ്യണം എന്നില്ല.. അവൻ അവളുടെ മുഖത്തോട്ട് നോക്കാതെ മുന്നിലോട്ട് നോക്കി പറഞ്ഞു. ഓ അങ്ങനെ..എന്നാലും എനിക്ക് വേണ്ടിയാണ് പോവാഞ്ഞത് എന്ന് പറയരുത്..ആത്മ. നീ എന്തേലും പറഞ്ഞോ.. ഹെയ്. അല്ല അപ്പൊ അതിന് മുന്നേയുള്ള ബാംഗ്ലൂർ മീറ്റിങ്ങോ..അതും പോയില്ലല്ലോ.. അത് കേട്ടതും അവൻ അപ്പൊ തന്നെ വണ്ടി നിർത്തി.. ഈ കോപ്പ് ഇതൊക്കെ എങ്ങനെ അറിഞ്ഞു.. മ് മ്.. എന്തേ.. നിനക്കെങ്ങനെ ഇതൊക്കെ. നിങ്ങളെന്താ എന്നെ പറ്റി വിചാരിച്ചത്..ഞാൻ ഇല്ലെങ്കിലും അവിടുത്തെ a to z കാര്യങ്ങൾ ചോർത്തി തരാൻ എനിക്ക് അവിടെ ആളുണ്ട്.. ആ ചോർച്ച സിദ്ധാത്തിന്റെ പേര് ആൻ മരിയ എന്നല്ലേ.. Yes.. ഹേ ..ഹേയ്.. മ് മ്.. അല്ല ആമിയാണെന്ന് എങ്ങനെ മനസ്സിലായി.. കന്നിമാസം വന്നോന്ന് അറിയാൻ പട്ടിക്ക് കലണ്ടർ നോക്കണ്ട ആവശ്യം ഇല്ല.. ഈ old ബനാന talk ഒന്ന് മാറ്റിപ്പിടിച്ചൂടെ.. നിനക്ക് ഇതൊക്കെ തന്നെ ധാരാളം..

അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്.. അല്ല കോടീശ്വരൻ പരിപാടി കഴിഞ്ഞോ.. തൽക്കാലം നിർത്തി.. എന്നാ എനിക്ക് ഇനി വണ്ടി എടുക്കാലോ.. Ofcourse.. അവർ യാത്ര തുടങ്ങിയിട്ട് ഇപ്പൊ മണിക്കൂറുകൾ ആയി..ആമി ഇടക്കിടക്ക് എവിടെത്തി എന്നൊക്കെ ചോദിച്ചു വിളിക്കുന്നുണ്ട്.. അതേയ് ഇനിയെങ്കിലും ഒന്ന് പറ.. എങ്ങോട്ടാ പോണേ.. അപ്പോഴേക്കും ഷാനു വണ്ടി നിർത്തിയിരുന്നു..അവൾ അവനെയൊന്ന് നോക്കിയിട്ട് പുറത്തോട്ട് നോക്കി..അവിടെയൊരു ബോർഡിൽ ഗുണ്ടൽപേട്ട് എന്നെഴുതിയത് കണ്ടതും അവൾ ഷാനുവിനെ അത്ഭുതത്തോടെ നോക്കി..അപ്പോഴാണ് ആമി എവിടെ എത്തി എന്നു ചോദിച്ചു msg അയച്ചത്..ഹെസ്‌ലി അപ്പൊ തന്നെ ആ ബോർഡ് ഫോട്ടോ എടുത്തു അയച്ചു കൊടുത്തു.. എന്റെ മോളെ കെട്ട്യോൻ നല്ല അടിപൊളി സ്ഥലത്തോട്ട് ആണല്ലോ ഹണിമൂൺ പ്ലാൻ ചെയ്തേ.. നീ നോക്കിക്കോ മോളെ..ഇവിടുത്തെ ഫ്ലവർസ് കൊണ്ട് ഞാനിവിടെ ഒരു മണിയറ തന്നെ സെറ്റ് ആക്കും.. വരുമ്പോ എനിക്കും എന്തേലും കൊണ്ട് വരണേ..എടി ഹെസ്‌ലി..ഞാൻ പറയുന്നത് നീക്കൾക്കുന്നുണ്ടോ..

എടി ഇങ്ങേര് എന്നെ എങ്ങോട്ടോ കൊണ്ടോവുന്നു എന്ത്..അപ്പൊ നിങ്ങൾക്ക് ഇപ്പൊ ഗുണ്ടൽപേട്ട് അല്ലെ.. ഇത് വരെ ആയിരുന്നു..ഇപ്പൊ ഇങ്ങേര് ഇവിടെയൊന്നും നിർത്താതെ എങ്ങോട്ടാ പോവാണ്.. നീ ഫോണ് വെച്ചിട്ട് ചോദിക്ക്.. ഓകെ.. ഷാനു..ഇതെങ്ങോട്ടാ.. ഹെസ്‌ലി നീ ഇപ്പൊ എന്നോട് ഒന്നും ചോദിക്കരുത്..ഒരു പതിനഞ്ച് മിനിറ്റ് ഞാൻ എല്ലാം പറയാം..അപ്പോഴേക്കും അവരുടെ കാർ അവിടെയുള്ള ഒരു ചേരിയിൽ എത്തിയിരുന്നു..ഷാനു ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ച് ഇറക്കി..അപ്പോഴാണ് അവരുടെ അടുത്തോട്ട് ഒരാള് വന്നത്.. ഹായ് അഹ്‌സാൻ.. whatsup.. Fine man.. ഇത്.. Oh sorry.meet my wife heslin അയാള് അവൾക്ക് നേരെ shake hand കൊടുത്തതും അവളും തിരിച്ചു കൊടുത്തു.. മിഥുൻ..ഞാൻ പറഞ്ഞ കാര്യം എന്തായി.. നിന്റെ ഊഹം ശരിയായിരുന്നു..രണ്ട് ദിവസം മുമ്പ് വരെ അവിടെ ആൾക്കാർ ഉണ്ടായിരുന്നു..പക്ഷെ ഇന്നലെ അവിടെ ഒരു പൂച്ചകുഞ്ഞ് പോലും ഇല്ല..

നീ അന്വേഷിച്ചില്ലേ.. Yes.. ഞാൻ ഇവിടെ തന്നെയാ ചോദിച്ചേ..അപ്പൊ ഇവര് തന്നെയാ പറഞ്ഞേ രണ്ട് ദിവസം മുമ്പ് വരെ അവിടെ ആൾക്കാരെ കണ്ടിരുന്നു എന്ന്‌.. Shit.. ഇനിയെന്താ നിന്റെ പ്ലാൻ.. എന്തായാലും വന്നതല്ലേ..കണ്ടു പിടിച്ചിട്ടെ ഞാൻ പോകു..തൽക്കാലം ഞങ്ങൾക്ക് ഒരു ഹോട്ടലിൽ റൂം എടുക്കണം..ബാക്കിയൊക്കെ നാളെ.. റൂമും കാര്യങ്ങളും ഒക്കെ ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്..നിങ്ങള് വാ.. അവർ രണ്ട് പേരും സംസാരിക്കുന്നത് എന്താണെന്ന് ഹെസ്‌ലിക്ക് മനസ്സിലായിട്ടില്ലായിരുന്നു.. ഷാനു..നമ്മള് എന്തിനാ ഇങ്ങോട്ട് വന്നേ..ആരാ അയാള്..നീ ആരെ അന്വേഷിക്കുന്ന കാര്യമാ പറയുന്നേ.. ഹെസ്‌ലി..just ഫൈവ് മിനിറ്റ്..ഒക്കെ ഞാൻ പറയാം..അത് വരെ താൻ ടെൻഷൻ ആവാതെയിരിക്ക്..ഓകെ.. അത്രയും പറഞ്ഞു അവളുടെ കവിളിൽ തട്ടിയതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചോണ്ട് അവന്റെയൊപ്പം പോയി........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story