💖 HeZliN💖: ഭാഗം 54

Hezlin

രചന: Jumaila Jumi

ഷാനു അയാളുടെ അടുത്ത് മുട്ട് കുത്തിയിരുന്നു അയാളുടെ മുഖത്തെ മാസ്‌ക് വലിച്ചൂരി..അയാളുടെ മുഖം കണ്ടതും മൂന്ന് പേരും ഒരുപോലെ ഞെട്ടി.. ചാന്ദിനി... മിഥുൻ അവളുടെ പേര് പറഞ്ഞതും വേദനക്കിടയിലും അവൾ അവനെ ദേഷ്യത്തോടെ നോക്കി.. ഷാനു ഇവളെ പിടിച്ചു വണ്ടിയിൽ കേറ്റ്.. ഇവിടെ നിന്ന് ചോദ്യവും പറച്ചിലും ഒന്നും വേണ്ട.. കേൾക്കേണ്ട താമസം ഷാനു അവളെ കാറിന്റെ ഡിക്കിയിലോട്ട് ഇട്ടു..അപ്പോഴേക്കും ഹെസ്‌ലി എവിടെ നിന്നോ ഒരു കയറും ടാപ്പും കൊണ്ട് വന്നു അവളുടെ കൈയും കാലും കെട്ടിയിട്ടു..ടാപ്പ് കൊണ്ട് വായ ഒട്ടിച്ചു..കുറച്ച് വായയുടെ ഉള്ളിലോട്ടും തിരുകി..ഡിക്കി അടക്കാൻ നേരം അവിടെ കിടന്ന ഒരു വടി എടുത്തു നാലടി തലങ്ങും വിലങ്ങും കൊടുത്തു. എല്ലാം കഴിഞ്ഞ് കൈ തട്ടിക്കുടഞ്ഞു അവൾ നടു നിവർത്തിയതും മിഥുനും ഷാനുവും അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. What.. അവരെ നോക്കി അവൾ ചോദിച്ചതും മിഥു അവളുടെ അടുത്തോട്ട് വന്നു.. എങ്ങനെ സാധിക്കുന്നടി ഇങ്ങനെയൊക്കെ..

ഇതൊക്കെ എന്ത്..ഇങ്ങനെ ഒന്നും ചെയ്തില്ലെങ്കിലെ കാർ പോകുന്നതിനിടയിൽ അവൾ ഡിക്കി തുറന്ന് ചാടി പോയാലോ..ഇത്രേം റിസ്ക് എടുത്തത് വെറുതെ ആവില്ലേ.. ന്റെ പൊന്നോ നമിച്ചു..ഷാനു നിനക്ക് ഇങ്ങനെ തന്നെ വേണം..I am very very happy.. അവിടെ എത്തുമ്പോഴേക്കും ഇതിന് ജീവൻ ഉണ്ടായാൽ മതിയായിരുന്നു.. ബാക്കിലോട്ടു നോക്കി മിഥു പറഞ്ഞതും അവൾ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.. മർമത് ഒന്നും തല്ലിയിട്ടില്ല.. അപ്പൊ കുഴപ്പമില്ല. ഹോ..ഓർപ്പിച്ചതിന് നന്ദിയുണ്ട്.. അവർ നേരെ പോയത് ഒരു പഴയ വീട്ടിലോട്ട് ആയിരുന്നു..അത് കണ്ട് ഷാനു മിഥുനെ ഒന്ന് നോക്കി.. ഇതുപോലെയുള്ളതിനെ നന്നായിട്ടൊന്ന് പരിചയപ്പെടാൻ വേണ്ടി ഞാൻ വാങ്ങിയതാ.. ഷാനു എനിക്ക് ഒരു doubt.. ഇങ്ങേര് ഇവിടെ പോലീസ് പണിക്ക് വന്നതോ അതോ വസ്തു കച്ചവടത്തിന് വന്നതോ.. സമയം കിട്ടുമ്പോ നീ തന്നെ ചോദിച്ചു നോക്ക്.. യോ വേണ്ടാ..ഞാൻ ചുമ്മാ അറിയാനുള്ള ക്യൂരിയോസിറ്റിക്ക്..അല്ല ആ ആജാഹു ബാഹുവിനെ നമുക്കു പുറത്തോട്ട് എഴുന്നള്ളിക്കണ്ടേ..

ഷാനോ..ആദ്യം അതിന് ജീവൻ ഉണ്ടോന്ന് നോക്ക് എന്നിട്ട് പുറത്തിറക്കാം.. ഹെസ്‌ലിയെ നോക്കി അവൻ പറഞ്ഞതും അവൾ അവനെ നോക്കി മുഖം കോട്ടി ഡിക്കി പോയി തുറന്നു.. എടി പെണ്ണുംപിള്ളേ ഒന്നെണീറ്റേ.മതി പള്ളിയുറക്കം ഉറങ്ങിയത്.. ഹെസ്‌ലി അവളുടെ മുഖത്തു മാറി മാറി അടിച്ചു അവളെ വിളിക്കുന്നത് കണ്ടതും മിഥു വേഗം അങ്ങോട്ട് പോയി.. എടാ ഇതിനെ പിടിച്ചു മാറ്റ്..ഇല്ലേൽ നമ്മൾ അകത്ത് കിടക്കേണ്ടി വരും.. തലക്ക് വില പറഞ്ഞ സാധനത്തിനെ കൊന്നാൽ എങ്ങനെയാടു അകത്ത് പോകുന്നേ..bloody fool.. അവളുടെ വർത്താനം കേട്ട് അവൻ ഷാനുവിനെ നോക്കി.. നിനക്ക് ഇതിന്റെ വല്യ കാര്യവും ഉണ്ടായിരുന്നോ..എന്നുള്ള എക്സ്പ്രഷനിൽ ആയിരുന്നു ഷാനു.. ചാന്ദിനിയുടെ ഞരക്കം കേട്ടതും മിഥു വേഗം അവളെ എടുത്തു വീടിന്റെ അകത്തോട്ട് പോയി.. അല്ല ഷാനോ ഇനിയിപ്പോ ഇതിന് എപ്പോഴാ ബോധം വരുന്നേ.. അതിപ്പോ വരും.. എന്നും പറഞ്ഞു അവൾ ഒരു ബക്കറ്റ് വെള്ളം എടുത്തോണ്ട് വന്നു അവളുടെ മേലേക്ക് ഒഴിച്ചു..

ഷാനുവും മിഥുനും പരസ്പരം നോക്കിയിട്ട് ചാന്ദിനിയുടെ അടുത്തോട്ട് പോയി..അപ്പോഴേക്കും അവൾ കണ്ണ് തുറന്നിരുന്നു.. അറിയോ നമ്മളെ.. അവളെ നോക്കി മിഥു ചോദിച്ചതും അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.. ഈ പെണ്ണുംപിള്ളേനെ ഞാനിന്ന്.. ഹെസ്‌ലി അവളുടെ അടുത്തോട്ട് പോവാൻ നിന്നതും ഷാനു അവളെ പിടിച്ചു വെച്ചു.. നീ കുറച്ച് നേരം ഒന്ന് വെറുതെ ഇരിക്കോ.. ഞാൻ നിന്റെ കാല് പിടിക്കാം..plz.. ഹും വേണ്ടേൽ വേണ്ട.. എന്തിനാ എന്നെ ഇവിടെ പിടിച്ചു വെച്ചിരിക്കുന്നേ.. അയ്യോ അപ്പൊ നിനക്ക് ഒന്നും അറിഞ്ഞൂടെ..ഈ വർഷത്തെ നൊബേൽ prize നിനക്കല്ലേ..അത് തരാൻ അല്ലെ നിന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നേ.. ഹെസ്‌ലി ഒരു പരിഹാസ രൂപേണ പറഞ്ഞതും ചാന്ദിനി അവളെ സംശയത്തോടെ നോക്കി.. നോക്കുന്നത് കണ്ടില്ലേ ഉണ്ടാകണ്ണി..നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.. ഹെസ്‌ലി.. ഷാനു വിളിച്ചതും അവൾ അടങ്ങി നിന്നു.. ചാന്ദിനി നിന്നെ എന്തിനാ ഇവിടെ കൊണ്ട് വന്നേ എന്നു നിനക്ക് നല്ല പോലെ അറിയാം..അതോണ്ട് ആ ചോദ്യം മാറ്റിപിടി.. അപ്പൊ മോള് എല്ലാ കാര്യവും വ്യക്തമായി പറഞ്ഞോ.. എന്ത് പറയുന്ന കാര്യം ആണ് ഈ പറയുന്നെ..നിങ്ങൾ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല.. പറഞ്ഞു തീർന്നതും അവളുടെ മുഖം ഒരു ഭാഗത്തോട്ട് കോടി പോയിരുന്നു..

അവൾ മുഖം ഉയർത്തി നോക്കിയപ്പോ ദേഷ്യത്തോടെ നിൽക്കുന്ന ഷാനുവിനെയാണ് കണ്ടത്.. കള്ള ബടുവേ..ഹെസ്‌ലി അടങ്ങി നിക്ക്..അങ്ങനെ നിക്ക് ഇങ്ങനെ നിക്ക് എന്നു പറഞ്ഞിട്ടിപ്പൊ..ഒറ്റക്ക് പോയി പടക്കം പൊട്ടിച്ചേക്കുന്നു..കാണിച്ചു തരാം ഞാൻ എനിക്കും വരും അവസരം.. ഹെസ്‌ലി അവനെ നോക്കി പിറുപിറുത്തോണ്ട് നിന്നു..ഷാനു അപ്പോഴേക്കും അവന്റെ ഫോണിൽ അവളും മിച്ചുവും ഒരുമിച്ചുള്ള ഫോട്ടോ അവൾക്ക് കാണിച്ചു കൊടുത്തു.. ഇപ്പൊ നിനക്ക് മനസ്സിലായി കാണുമല്ലോ..അപ്പൊ പറഞ്ഞോ.. ഹും.. നിങ്ങൾ എന്നെ കൊന്നാലും ശരി.. എന്റെ അടുത്ത് നിന്നും ഒരു ചുക്കും നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല.. എടി.. പറഞ്ഞു തീർന്നതും ഷാനു അവളുടെ കവിളിൽ മാറി മാറി തല്ലി.. പന്ന #@%%മോളെ..മര്യാദക്ക് നിനക്ക് എല്ലാം തുറന്ന് പറയുന്നതാ നല്ലത്.. അതിന് അവൾ അവരെ നോക്കിയൊന്ന് പുച്ഛിച്ചു.. എന്റെ കെട്ട്യോനെ പുച്ഛിക്കുന്നുടി..അങ്ങേരെ പുച്ഛിക്കാനുള്ള അവകാശം എനിക്ക് മാത്രേ ഒള്ളു..

എന്നും പറഞ്ഞു അവൾ ബാഗിൽ നിന്നും ഒരു പാക്കറ്റ് എടുത്ത് അവൾക്ക് നേരെ നടന്നു..ഷാനുവും മിഥുനും ഇവളിത് എന്തിനുള്ള പുറപ്പാടാ എന്ന രീതിയിൽ അവളെ നോക്കുന്നുണ്ട്.. മര്യാദക്ക് ചോദിച്ചിട്ടും പറഞ്ഞില്ലേൽ പോലീസിന്റെ എട്ടാം മുറ എടുക്കണം മിഷ്ഠർ.. എന്ന് അവൾ മിഥുനെ നോക്കി പറഞ്ഞത് അവൻ ഷാനുവിനെ ഒന്ന് നോക്കി..പെട്ടന്നാണ് അവൾ ആ പാക്കറ്റിൽ നിന്നും ഒരു പൊടിയെടുത് ചാന്ദിനിയുടെ ഷൂട്ട് ചെയ്ത ഭാഗത്തോട്ട് ഇട്ടു..അവളുടെ അലർച്ച കേട്ടപ്പോഴാണ് അവൾ മുളക് പൊടികൊണ്ടാണ് ചാന്ദിനിയുടെ മുട്ട് ഉഴിഞ്ഞതെന്ന് അവർക്ക് മനസ്സിലായത്..അത് കൂടാതെ ഒരു തുണിയിൽ മുളക് പൊടി ഇട്ട് അതിൽ ഇത്തിരി വെള്ളവും ഒഴിച്ചു ഷൂട്ട് ചെയ്ത ഭാഗത്ത് കെട്ടി വെച്ചു.. നീറ്റൽ കാരണം അവൾ അലറി കരയാൻ തുടങ്ങിയതും ഹെസ്‌ലി അവളുടെ വായയിൽ തുണി തിരുകി വെച്ചു..ഷാനുവും മിഥുനും ഇവളുടെ പ്രവർത്തി കണ്ട് ഷോക്കടിച്ചു നിൽക്കാണ്.. അതിനിടക്ക് ചാന്ദിനി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.. എന്തോന്ന്..എന്തേലും പറയാൻ ഉണ്ടേൽ വാ തുറന്ന് പറയടി പിത്തക്കാളി...

ഹെസ്‌ലി പറയുന്നത് കേട്ട് മിഥു ചാന്ദിനിയുടെ വായിൽ നിന്നും തുണി എടുത്ത് മാറ്റിയിട്ട് ഹെസ്‌ലിയെ ഒന്ന് നോക്കി..അതിന് അവൾ ഒന്ന് ചിരിച്ചു കൊടുത്തിട്ട് ഷാനുവിന്റെ പിറകിൽ പോയി നിന്നു.. പറ ചാന്ദിനി.ഇനിയും പറഞ്ഞില്ലേൽ.. കാന്താരി മുളക് ഉണ്ട് എന്റെ കയ്യിൽ അത് ഞാൻ തേക്കും.. നോക്കിക്കോ.. ന്റെ ഹെസ്‌ലി നീയൊന്ന് മിണ്ടാതെ ഇരി.. നിങ്ങള് മിണ്ടരുത്..എന്നോട് അടങ്ങി നിൽക്കാൻ പറഞ്ഞിട്ട് എന്നെ കൂട്ടാതെ അവളുടെ അടുത്തു പോയി പടക്കം പൊട്ടിച്ചില്ലേ.. ഹോ..എന്തോന്ന് വെച്ചാ ചെയ്യ്.. ഞാൻ..ഞാൻ..പറ.. പറയാം.. എന്നാ പറ.. ആർക്ക് വേണ്ടി..എന്തിന് വേണ്ടി.. അത്..റ.. സ.. പറഞ്ഞു പൂർത്തിയാക്കും മുന്നേ ഒരു ബുള്ളറ്റ് അവളുടെ നെറ്റിയിൽ കൂടി കടന്നു പോയി..അവൾ പിന്നിലേക്ക് മറിഞ്ഞു വീണതും അവർ മൂന്ന് പേരും ഞെട്ടിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി..അപ്പോഴാണ് പുറത്ത് ഒരു വണ്ടി സ്റ്റാർട്ട് ചെയ്ത് പോകുന്ന ശബ്ദം കേട്ടത്..ഉടനെ പുറത്തോട്ട് ഓടിയെങ്കിലും അവർക്ക് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല..

തിരിച്ചു ചാന്ദിനിയുടെ അടുത്ത് എത്തിയപ്പോഴേക്കും അവളുടെ അവസാന ശ്വാസവും അവളിൽ നിന്ന് വിട്ട് പോയിരുന്നു.. ലിയ ക്ലാസ് കഴിഞ്ഞു വരുമ്പോ പതിവ് പോലെ അവൻ അവളെയും കാത്ത് ബസ് സ്റ്റോപ്പിന്റെ ഓപ്പോസിറ്റ് കടയിൽ നിൽക്കുന്നുണ്ടായിരുന്നു.. ദേടി നിന്റെ സൈലന്റ് ലവർ നിൽക്കുന്നു.. അവളുട ഫ്രണ്ട് മുഫി പറഞ്ഞത് കേട്ട് ലിയ അവളെ സംശയത്തോടെ നോക്കി.. സൈലന്റ് ലവറോ.. അവളുടെ മറ്റൊരു ഫ്രണ്ട് ഹിശു ചോദിച്ചു.. ഹാ..സാധാരണ എല്ലാ ബോയ്സും ചെയ്യുന്ന പോലെ ഇവൻ പുറകെ വന്ന് ഇവളെ ശല്യം ചെയ്യുന്നില്ല.. ആ that's right.. നിങ്ങളൊന്ന് മിണ്ടാതെ വരോ.. എടി അവൻക്ക് എന്താടി ഒരു കുറവ്..കാണാനും ലുക്ക് ഉണ്ട് ..സ്വഭാവവും നല്ലതാണെന്ന് തോന്നുന്നു.. മുഫി ഒരു പ്രതേക ടോണിൽ പറഞ്ഞതും ലിയ അവളെയൊന്ന് നോക്കി. ഈ തോന്നുന്നു എന്നതാണ് പ്രശ്നം..ഞാൻ എന്റെ ഇക്കൂ പറയുന്ന ആളെ മാത്രേ കെട്ടു.. ഓ തൊടങ്ങി ഓള്ഡ് ഒരു ഇക്കൂ.. അതേ ന്റെ ഇക്കൂ തന്നെയാ..നിന്നോടൊന്നും അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല..

നിങ്ങള് വരുന്നുണ്ടേൽ വാ.ഇല്ലേൽ ഞാൻ പോവാ.. അവർ അവനെ മറി കടന്ന് പോയതും അവൻ അവളെ വിളിച്ചു.. ലിയ. ദേടി അവൻ വിളിക്കുന്നു..സൈലന്റ് ലവർ ഇപ്പൊ വയലന്റ് ലവർ ആകോ.. നീയൊന്ന് മിണ്ടാതിരി ഹിശു..ലിയ നീയൊന്ന് തിരിഞ്ഞു നോക്കിയെ.. പിന്നെ..അവൻ വിളിക്കുമ്പോ തിരിഞ്ഞു നോക്കൽ അല്ലെ ന്റെ പണി..ഇങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ പെണ്ണുങ്ങളെ.. ഹും.. അല്ലേലും എറിയാൻ അറിയുന്നവന്റെ കയിൽ ആരും വടി കൊടുക്കില്ലല്ലോ..ഹാ അനുഭവ യോഗം..അല്ലാതെന്ത് പറയാൻ പെട്ടന്നാണ് അവൻ അവരുടെ മുന്നിൽ കയറി നിന്നത്.. ലിയ ഇത്രയും ദിവസം ഞാൻ നിന്നെയും നോക്കി നിക്കായിരുന്നു.. ഞാൻ പറഞ്ഞോ..എന്നെ നോക്കി ഇവിടെ ഇങ്ങനെ നിക്കാൻ.. അവളുടെ ഡയലോഗ് കേട്ട് ഹിശുവും മുഫിയും തലക്ക് കയ്യും കൊടുത്ത് നിന്നു.. Ok fine.. ഞാൻ ഇനി സീരിയസ് ആയി ഒരു കാര്യം പറയാം..എനിക്ക് തന്നെ ഇഷ്ടമാണ്.. തന്നെ കെട്ടി എന്റെ കൂടെ കൂട്ടിയാൽ കൊള്ളാം എന്നുണ്ട്.. ആഹാ..അത് താൻ മാത്രം അങ് തീരുമാനിച്ചാൽ മതിയോ.. പോര..താനും കൂടി വിചാരിക്കണം..

അതിനാണല്ലോ ഞാനിപ്പോ ഇങ്ങോട്ട് വന്നത്.. സോറി എനിക്ക് താല്പര്യം ഇല്ല.. എടുത്തടിച്ച പോലെയുള്ള അവളുടെ മറുപടി കേട്ട് അവൻ ആകെ വല്ലാതായി..അവൻ പറയാൻ തുടങ്ങുന്ന മുന്നേ ഹിശു ഇടയിൽ കയറി.. എന്റെ പൊന്നു ബ്രദറേ.ഇവള് ഇവളുടെ ഇക്കൂ പറയുന്ന ആളെ മാത്രേ കെട്ടു.. അതോണ്ട് താൻ ഇവളുടെ പുറകെ നടന്ന് സമയം കളയുന്ന നേരം കൊണ്ട് ഇവളുടെ ഇക്കൂന്റെ പിറകെ നടക്കാൻ നോക്ക്..അതാവും ഇതിനേക്കാൾ ഈസി.. അവൾ പറയുന്നത് കേട്ട് അവൻ ഒരു ചിരിയോടെ ലിയനെ നോക്കി.ലിയ ഹിശൂനെ നോക്കി കണ്ണുരുട്ടുന്ന തിരക്കിലായിരുന്നു അപ്പൊ.. അങ്ങനെയാണെൽ നീ എന്നെ കെട്ടാൻ വേണ്ടി റെഡി ആയിക്കോ.. അതിന് അവൾ അവനെ തുറക്കനെ നോക്കി ബാക്കി രണ്ടെണ്ണത്തിനേയും കൂട്ടി അവിടെ നിന്നും നടന്നു.. ഞാൻ നിന്നേം കൊണ്ടേ പോവൊള്ളു മോളെ..അതിന് നിന്റെ ഇക്കൂന്റെ കാല് വരെ പിടിക്കാനും ഈ അർഷിക് തയ്യാറാ......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story