💖 HeZliN💖: ഭാഗം 55

Hezlin

രചന: Jumaila Jumi

ഞാൻ നിന്നേം കൊണ്ടേ പോവൊള്ളു മോളെ..അതിന് നിന്റെ ഇക്കൂന്റെ കാല് വരെ പിടിക്കാനും ഈ അർഷിക് തയ്യാറാ.. ലിയ പോകുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു..പെട്ടന്നാണ് അവന്റെ ഫോണിലോട്ട് ഒരു കാൾ വന്നത്..സ്ക്രീനിൽ ഉപ്പ എന്ന് കണ്ടതും ഒരനിഷ്ടത്തോടെ അവൻ അത് അറ്റൻഡ് ചെയ്തു.. അർഷി നീയിത് എവിടെയാ.. ഞാൻ പുറത്താ..എന്താ കാര്യം.. അർഷി നിനക്കിപ്പോ കുറച്ചു ദിവസം ആയി എന്തോ മാറ്റം ഉണ്ട്..നിന്റെ ഈ ആവശ്യം ഇല്ലാത്ത പുറത്ത് പോക്കും എന്നോടുള്ള ദേഷ്യവും ഒക്കെ കാണുമ്പോ നീ ലക്ഷ്യം മറക്കുന്നുണ്ടോ എന്നു എനിക്ക് തോന്നുന്നുണ്ട്.. തോന്നലല്ല..അത് സത്യം തന്നെയാ..ഇനിയും ഉപ്പാന്റെ വൈരാഗ്യത്തിൽ എന്നെ ബലിയാടാക്കരുത്..ഞാൻ എന്റെ ജീവിതം ഒന്ന് സമാധാനത്തോട് കൂടിയൊന്ന് ജീവിച്ചോട്ടെ..ഇങ്ങളായിട്ട് അത് ഇല്ലാതെ ആക്കരുത്.. അത്രയും പറഞ്ഞു അർഷി ഫോൺ cut ചെയ്തു..അവന്റെ ഈ മാറ്റം റസാഖിനെ അത്ഭുതപ്പെടുത്തി.. വേണ്ട..എനിക്ക് ആരും കൂട്ടിന് വേണ്ട..ഇത്രയും കാലം ഞാൻ ഒറ്റക്ക് തന്നെയാ ഉണ്ടാക്കിയതും കൊടുത്തതുമെല്ലാം..

ഇനി അങ്ങോട്ടുമങ്ങനെ തന്നെ മതി.. റസാഖ് പോയതും അയാളുടെ ഭാര്യയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു..ഉപ്പ ചെയ്യുന്ന തെറ്റിൽ നിന്നും മകൻ പിന്മാറിയല്ലോ എന്നോർത്ത് ആ മനസ്സ് സന്തോഷിച്ചു.. ചാന്ദിനിയുടെ ഡെഡ്ബോഡി കൊണ്ടു പോകുമ്പോ മൂന്ന് പേരും ഇനിയെന്ത് എന്നു ആലോജിക്കായിരുന്നു..മിച്ചുവിനെ കണ്ടെത്താനുള്ള അവസാനത്തെ കണ്ണിയാണ് ഇവിടെയിപ്പോ ജീവനില്ലാതെ കിടക്കുന്നത്.. കർണാടക പോലീസ് shoot at sight ഓർഡർ ഇട്ട ക്രിമിനൽ ആയത് കൊണ്ട് തന്നെ അവർക്ക് ആ murder ന്റെ നൂലാമാലകൾ ഒന്നും ഏൽക്കേണ്ടി വന്നില്ല..വൈകുന്നേരം മൂന്ന് പേരും ഫ്ലാറ്റിൽ ഇരിക്കുകയായിരുന്നു.. ഷാനു..ഇനിയിപ്പോ നിങ്ങൾ ഇവിടെ നിന്നിട്ട് കാര്യം ഇല്ല..നിങ്ങൾ നാളെ നാട്ടിലോട്ട് വിട്ടോ..ഇവിടുന്ന് എന്തേലും hint കിട്ടുകയാണേൽ ഞാൻ വിളിക്കാം.. മിഥു ശാനുവിനോട് പറയുന്നത് ഒന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല..അവന്റെ മനസ്സപ്പോഴും മരിക്കുന്നതിന് തൊട്ട് മുന്നേ ചാന്ദിനി പറയാൻ ശ്രമിച്ച വാക്കുകളിൽ ആയിരുന്നു.. ടാ ഷാനു ഞാൻ പറയുന്നത് നീ വല്ലതും കേൾക്കുന്നുണ്ടോ..

ഹേ എന്താടാ.. ഹാ ബെസ്റ്റ്.. അപ്പൊ നീ ഈ ലോകത്ത് ഒന്നും അല്ലെ.. എന്താ.. നിങ്ങള് രണ്ടാളും നാളെ തന്നെ നാട്ടിലോട്ട് പൊക്കോ..ഇവിടുന്ന് എന്തേലും കിട്ടിയാൽ ഞാൻ വിളിക്കാം.. Ok.. മിഥുൻ പോയതും ഷാനു വീണ്ടും ആലോചനയിൽ ഇരുന്നു..ഹെസ്‌ലിക്ക് എന്തോ സംശയം തോന്നിയതും അവൾ അവന്റെ അടുത്തോട്ട് പോയി തോളിൽ കൈ വെച്.. ഷാനു തിരിഞ്ഞു നോക്കിയതും അവൾ അവന്റെ അടുത്തായി ഇരുന്നു.. ഇനി പറ.. എന്താ ഇത്രക്ക് ആലോചിക്കാൻ..നമ്മൾ ഫ്ളാറ്റിലോട്ട് വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയതാ..മിഥു പോവാൻ വേണ്ടിയാണ് ഞാൻ ഇത്രയും wait ചെയ്തത്..പറ.. ഹെസ്‌ലി നമ്മടെ രണ്ട് ശത്രുക്കളും ഒന്നാണോ എന്നൊരു doubt.. മനസ്സിലായില്ല.. റസാഖ്..അവനാണോ ഇതിന് പിന്നിൽ എന്നൊരു സംശയം.. അങ്ങനെ തോന്നാൻ കാരണം.. ചാന്ദിനി മരിക്കുന്നതിന് തൊട്ട് മുമ്പ് ഇതിന് പിന്നിലെ ആളെ പറയാൻ തുടങ്ങിയില്ലേ.. അപ്പൊ ഞാൻ അവളുടെ lip movement ശ്രദ്ധിച്ചിരുന്നു..അവൾ അയാളുടെ പേര് പറഞ്ഞിരുന്നു..പക്ഷെ നമ്മൾക്ക് അത് ചില അക്ഷരങ്ങൾ ആയി മാത്രം ആണ് കേൾക്കാൻ സാധിച്ചത്..ഞാൻ അവളുടെ ലിപ് ശ്രദ്ധിച്ചപ്പോ അവൾ പറഞ്ഞ പേര് റസാഖ് എന്നാണ്.. ഷാനു ഇങ്ങൾക്ക് ഉറപ്പുണ്ടോ അവൾ പറഞ്ഞ പേര് അത് തന്നെയാണെന്ന്..

ആണ്.പക്ഷെ ഉറപ്പിക്കാൻ എനിക്ക്.. Wait.. എവിടെൻസിന് വേണ്ടി അവൾ പറയുന്നതൊക്കെ നമ്മൾ റെക്കോർഡ് ചെയ്‌തിരുന്നില്ലേ.. അത് നോക്കിയാൽ confusion തീർക്കാലോ... അവർ അപ്പൊ തന്നെ record ചെയ്ത വീഡിയോ കണ്ടു..മൂന്നാല് തവണ repeat ചെയ്തു കണ്ടപ്പോ തന്നെ അവൾ പറഞ്ഞത് റസാഖിന്റെ പേര് ആണെന്ന് അവർക്ക് മനസ്സിലായി.. നമ്മളോടുള്ള ദേഷ്യത്തിന് അയാളെന്തിന് മിച്ചുവിനെ.. ഹെസ്‌ലി ഒരു പക്ഷെ നമ്മളെ തകർക്കാനുള്ള ഒരു കണ്ണി മാത്രമായിട്ടാണ് അയാൾ മിച്ചുവിനെ കണ്ടെതെങ്കിൽ.. What you mean. റസാഖിൻ്റെ അടുത്തേക്ക് നമ്മൾ എത്താതിരിക്കാൻ വേണ്ടിയാണ് അയാൾ മിച്ചുവിനെ വെച്ച് കളിച്ചത്..എന്റെ ഊഹം ശരിയാണേൽ അയാളുടെ ടാർഗറ്റ് നമ്മൾ അല്ല.. പിന്നെ..പിന്നാരാ.. നമ്മൾ അല്ല എന്ന് ഉദ്ദേശിച്ചത് നമ്മൾ രണ്ട് പേരും അല്ല എന്നാണ്..അയാൾക്ക് ദേഷ്യവും പകയും എല്ലാം നമ്മടെ വീട്ടുകാരോട് ആണ്..എന്നു വെച്ചാൽ നിന്റെ ഉപ്പാനോടോ ഉമ്മാനോടൊ..അല്ലേൽ എന്റെ.. എനിക്കും തോന്നിയിട്ടുണ്ട്..കാരണം എന്റെ അറിവിൽ എന്നോട് ശത്രുത വെച് പുലർത്താൻ മാത്രം ആർക്കും എന്നോട് ദേഷ്യം ഇല്ല..

അത് പോലെ തന്നെയാണ് എന്റെയും.. ഹെസ്‌ലി പറഞ്ഞതിനോട് ഷാനുവും ശരി വെച്ചു.. പിറ്റേന്ന് തന്നെ അവർ നാട്ടിലോട്ട് പോയി.. നാട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞിട്ടും അവർക്ക് മിച്ചുവിനെ പറ്റി ഒരറിവും ലഭിച്ചില്ല.. ഓഫീസിൽ പോവാൻ വേണ്ടി റെഡി ആവുകായിരുന്നു ഷാനുവും ഹെസ്‌ലിയും..ഷാനു മിററിൽ നോക്കി മുടി ശരിയാക്കി കൊണ്ടിരിക്കുമ്പോ ഹെസ്‌ലി അവന്റെ മുന്നിൽ കയറി നിന്ന് അവളുടെ മുടി ശരിയാക്കാൻ തുടങ്ങി.. ഷാനു ഒരു സൈഡിലോട്ടു മാറുമ്പോ അവൾ അങ്ങോട്ട് മാറും..അവസാനം സഹികെട്ട് ഷാനു പതിയെ അവളുടെ മുടി പുറകിൽ നിന്നും മുന്നിലോട്ട് ഇട്ടു പതിയെ അവളുടെ കഴുത്തിൽ വിരലോടിക്കാൻ തുടങ്ങി..ഹെസ്‌ലി ഷോക്കടിച്ച പോലെ നിന്നു.. പതിയെ അവൻ കഴുത്തിൽ നിന്നും കൈ എടുത്ത് അവളുടെ കഴുത്തിൽ മൃദുവായി ചുംബിച്ചതും ഹെസ്‌ലി പൊള്ളിപ്പിടഞ്ഞത് പോലെ ഒന്ന് ഉയർന്ന് പൊങ്ങി..പെട്ടന്ന് തന്നെ അവൾ അവനെ തള്ളി മാറ്റി ഒരു ചിരിയോടെ പുറത്തേക്കോടി.. കാളിംഗ് ബെൽ അടിക്കുന്നത് കേട്ടതും അവൾ ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ അന്തിച്ചു നിന്നു.. മിച്ചു... ഹെസ്‌ലിയുടെ പിറകെ വന്ന ഷാനു അവൾ ഡോർ തുറന്ന് നിൽക്കുന്നത് കണ്ട് അവളുടെ അടുത്തോട്ട് ചെന്നതും ഡോറിന്റെ സൈഡിൽ നിന്നിരുന്ന മിച്ചു മുന്നിലോട്ട് വന്നു..

അവനെ കണ്ട് ഷാനുവും അന്തം വിട്ട് നിന്നു.. ഞെട്ടലിൽ നിന്ന് മാറിയതും ഷാനു വേഗം അവന്റെ അടുത്തോട്ട് പോയി.. മിച്ചു..നീയെങ്ങനെ ഇവിടെ..നിനക്കെന്താ പറ്റിയെ.. എല്ലാം ഞാൻ പറയാം..ആദ്യം എനിക്ക് ഇത്തിരി വെള്ളം താ.. അതും പറഞ്ഞു മിച്ചു ഹെസ്‌ലിയെ നോക്കിയതും അവൾ വിശ്വാസം വരാതെ ഇപ്പോഴും അവനെ നോക്കി നിൽക്കാണ്.. ഷാനു അവളെ ഒന്ന് തട്ടി വെള്ളം കൊണ്ട് വരാൻ പറഞ്ഞ് അവനെയും കൊണ്ട് ഹാളിലോട്ട് വന്നു..അപ്പോഴേക്കും ഖാസിമും ലിയയും മറിയയും അങ്ങോട്ടെത്തിയിരുന്നു..ഹെസ്‌ലി വെള്ളം കൊടുത്തതും മിച്ചു അത് ഒറ്റയടിക്ക് കുടിച്ചു തീർത്തു.. മിച്ചു ഇനി പറ.. നീയെങ്ങനെ ഇവിടെ.. ഞാൻ അവരുടെ അടുത്ത് നിന്നും ചാടി പോന്നതാണ്.. ആരുടെ .. റസാഖ്.. ആ പേര് കേട്ടതും മറിയയും ഖാസിമും ഒരു ഞെട്ടലോടെ പരസ്പരം നോക്കി..ഹെസ്‌ലിയും ഷാനുവും അവരെ നോക്കിയിട്ട് പരസ്പരം നോക്കി തലയാട്ടി.. റസാഖ് എന്തിനാ നിന്നെ..ആരാ ഈ റസാഖ്.. ഹെസ്‌ലി ഒന്നും അറിയാത്ത പോലെ ചോദിച്ചു.. നിനക്കറിയില്ലേ ഹെസ്‌ലി..ഇവന്റെ ഓഫീസിൽ നീ വർക് ചെയ്തിരുന്നപ്പോ ഒരു ഇഷ്യൂ ഉണ്ടായില്ലേ..അതിന് പിന്നിൽ ഇയാൾ അല്ലായിരുന്നോ.. അപ്പോഴാണ് ഹെസ്‌ലിയും അങ്ങനെയൊരു കാര്യം ഓർത്തത്..

അപ്പൊ ആ പ്രശ്നം കൊണ്ടാണോ നിന്നെ..അങ്ങനെയാണേൽ എന്നെയും അവർ ടാർഗറ്റ് ചെയ്യണ്ടേ.. ആദ്യം ഞാനും അത് തന്നെയാ വിചാരിച്ചേ..പക്ഷെ അയാൾക്ക് നിങ്ങളുടെ കുടുംബത്തോട് എന്തോ ഒരു പകയുണ്ട്.. ആ പക തീർക്കാൻ വേണ്ടി നിങ്ങളിലേക്ക് എത്തിച്ചേരാൻ എന്നെ കരുവാക്കിയതാ.. മിച്ചു പറഞ്ഞു തീർന്നതും ഹെസ്‌ലിയും ഷാനുവും മറിയയുടെയും ഖാസിമിന്റെയും മുഖത്തേക്ക് നോക്കി..ഖാസിം മാറിയയെ നോക്കി കണ്ണ് കൊണ്ട് എന്തോ കാണിച്ചതും ഖാസിമിന്‌ പിന്നാലെ അവരും പോകാൻ നിന്നു.. ഉപ്പയും ഉമ്മയും ഒന്നവിടെ നിന്നെ. പെട്ടന്നുള്ള ഷാനുവിന്റെ വിളിയിൽ അവർ രണ്ട് പേരും ഞെട്ടി.. ഇനിയും ഒന്നും ഒളിച്ചു വെച്ചിട്ട് കാര്യം ഇല്ല..മറ നീക്കി പുറത്ത് വരേണ്ട സത്യങ്ങൾ ഒക്കെ പറയാൻ സമയം ആയി.. ഷാനു നീയെന്തൊക്കെയാ ഈ പറയുന്നേ..എന്ത് സത്യം..ഞങ്ങൾക്കൊന്നും അറിയില്ല.. മടുത്തു ഉപ്പ.. ഇന്നോ നാളെയോ എന്നു വിചാരിച്ചു ജീവിക്കുന്നത് മടുത്തു പോയി..ഞാൻ ഒറ്റക്ക് ആയിരുന്നേൽ എനിക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നു..ഇതിപ്പോ.. ഇക്കാക്കാന്റെയും ഇത്താത്തയുടെയും മരണത്തിന് പിന്നിലും അയാള് തന്നെയാണെന്ന് ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്..ഇനി എന്തിന് വേണ്ടി എന്ന ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയാൽ മതി.. ഷാനു നീ സംസാരിക്കുന്നത് ഉപ്പയോടാണെന്ന ബോധം വേണം.. അതിന് മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..

ഇനി ഇതിന്റെ പേരിൽ നിങ്ങൾ തമ്മിൽ തെറ്റണ്ട..എല്ലാം ഞാൻ പറയാം..നീ പറഞ്ഞ പോലെ ഇന്നോ നാളെയോ എന്ന ജീവിതം എനിക്കും മടുത്തു.. ഖാസിം പറഞ്ഞു തുടങ്ങിയതും മെല്ലാരും അയാളുടെ മുഖത്തോട്ട് തന്നെ ഉറ്റു നോക്കി.. കുറെ വർഷങ്ങൾക്ക് മുന്നേ നടന്നതാ..ഈ പറയുന്ന റാസാഖിന്റെ ഉപ്പയും നിന്റെ വല്ല്യുപ്പയും ഹെസ്‌ലിയുടെ വല്ല്യുപ്പയും നല്ല ഫ്രണ്ട്‌സ് ആയിരുന്നു..പക്ഷെ ഞാനും മൻസൂറും തമ്മിൽ ഒരു പരിചയവും ഇല്ലായിരുന്നു..കാരണം ഞങ്ങൾ പഠനത്തിന് വേണ്ടി വിദേശത്ത് ആയിരുന്നു..ആ ഇടക്കാണ് റാസാഖിന്റെ പെങ്ങൾ റംലക്ക് കല്യാണം ആലോജിക്കുന്നതും അവൾക്ക് വേണ്ടി ഉപ്പ എന്നെ കണ്ടെത്തുന്നതും..എന്റെ കല്യാണം ഉറപ്പിച്ച കാര്യം ഞാൻ നാട്ടിൽ എത്തിയ ശേഷം ആണ് അറിയുന്നത്... ഉപ്പാന്റെ സുഹൃത്തിന്റെ മകളുടെ കല്യാണം ആണെന്നും എത്രയും പെട്ടന്ന് നീ നാട്ടിൽ എത്തണം എന്നും ഉപ്പ പറഞ്ഞപ്പോ ഞാൻ ഒന്നുമാലോചിച്ചില്ല നേരെ ഇങ്ങോട്ട് പോന്നു.. പക്ഷെ കല്യാണത്തിന്റെ രണ്ട് ദിവസം മുന്നേയാണ് ഉപ്പ എന്നോട് ഈ കാര്യങ്ങൾ പറഞ്ഞത്..ആ സമയത്തൊക്കെ ഞാനും നിന്റെ ഉമ്മയും ഇഷ്ടത്തിൽ ആയിരുന്നു..വിവരം അറിഞ്ഞപ്പോ തന്നെ ഞാൻ എന്റെ എതിർപ്പ് പ്രകടിപ്പിച്ചു..

പക്ഷെ ഉപ്പാക്ക് ഉപ്പ കൊടുത്ത വാക്ക് ആയിരുന്നു പ്രധാനം..പക്ഷെ എനിക്ക് ഇവളില്ലാതെയോ ഇവൾക്ക് ഞാൻ ഇല്ലാതെയോ പറ്റില്ല എന്ന അവസ്ഥ ആയിരുന്നു.. അങ്ങനെ കല്യാണത്തിന്റെ തലേന്ന് ഞാൻ നിന്റെ ഉമ്മാനെയും കൂട്ടി അവിടെ നിന്നും ഒളിച്ചോടി..പിന്നീട് നടന്നതൊക്കെ എന്റെ ഒരു സുഹൃത് വഴിയാണ് അറിഞ്ഞത്.. പിറ്റേന്ന് നാട്ടിൽ ഞങ്ങൾ ഒളിച്ചോടിയത് അറിഞ്ഞു..അതറിഞ്ഞ റാസാഖിന്റെ ഉപ്പ ആകെ തളർന്നു..പക്ഷെ അവിടെ മൻസൂറിന്റെ വാപ്പ മറ്റൊരു ഉപാധിയും കൊണ്ട് വന്നു.. ഞാൻ നാട്ടിലേക്ക് വന്ന പോലെ തന്നെ കല്യാണത്തിന് കൂടാൻ വേണ്ടിയായിരുന്നു മൻസൂറും നാട്ടിലേക്ക് വന്നത്.. റംലയെ മൻസൂർ നിക്കാഹ് ചെയ്യും എന്ന് അവന്റെ വാപ്പ അവിടെ കൂടിയ എല്ലാവരോടും വിളിച്ചു പറഞ്ഞു..പക്ഷെ എന്നെ പോലെ ആരും അറിയാത്ത ഒരു ഇഷ്ടം അവൻക്കും ഉണ്ടായിരുന്നു..അവന്റെ അമ്മായിന്റെ മകൾ സൈനബ.. നിക്കാഹിന്റെ സമയം കൈ കൊടുക്കാൻ നിന്നപ്പോഴേക്കും മൻസൂർ അവിടെ നിന്നും എണീറ്റ് ഈ കല്യാണത്തിന് ഇഷ്ടം ഇല്ല എന്നും സൈനബയെ ആണ് ഇഷ്ടം എന്നും വിളിച്ചു പറഞ്ഞു..അതോടെ ആ നിക്കാഹും മുടങ്ങി..മൻസൂറിനെ അവന്റെ വീട്ടിൽ നിന്ന് പുറത്താക്കിയ പോലെ സൈനബയെ അവളുടെ വീട്ടിൽ നിന്നും പുറത്താക്കി..

അതോടെ രണ്ട് പേരും കല്യാണം കഴിച്ചു അവിടെ നിന്നും പോയി..അതിന്റെ പിറ്റേന്ന് റംല ആത്മഹത്യ ചെയ്തു ..അവളുടെ വീടിന്റെ അടുത്തുള്ള ഒരു കുറ്റിക്കാട്ടിൽ നിന്നാണ് അവളെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്..ഒരേയൊരു മകൾ പോയതോടെ റാസാഖിന്റെ ഉപ്പ കിടപ്പിലായി..അവന്റെ ഉപ്പാന്റെ മരണ ശേഷം ആണ് എനിക്കും മൻസൂറിനും ഭീഷണികൾ വരാൻ തുടങ്ങിയത്.. അത്രയും പറഞ്ഞതും ഖാസിം എല്ലാവരെയും നോക്കി.. ഷാനു പറഞ്ഞതനുസരിച്ചു ഹെസ്‌ലിയുടെ വീട്ടുകാരും അവിടെ എത്തിയിരുന്നു.എല്ലാം കേട്ട ഹൈസാൻ ഉമ്മാനെ ഒന്നിനോക്കി..അവർ ഒന്നും മിണ്ടാതെ തലയും താഴ്തി നിന്നു.. അപ്പൊ ഉപ്പാക്ക് ഹെസ്‌ലിയുടെ ഉപ്പ ആ മൻസൂർ ആണെന്ന് ആദ്യമേ അറിയായിരുന്നോ.. ശാനുവിന്റെ ചോദ്യം കേട്ടതും മാറിയയും സൈനബയും ഒഴിച്ചു ബാക്കിയെല്ലാവരും ഖാസിമിന്റെ മുഖത്തേക്ക് ഉറ്റുനോക്കി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story