💖 HeZliN💖: ഭാഗം 59 || അവസാനിച്ചു

Hezlin

രചന: Jumaila Jumi

പിറ്റേന്ന് ഷാനു പറഞ്ഞ പോലെ മിഥുൻ ഫാമിലിയെയും കൂട്ടി അവിടെ എത്തി.. എന്താ മിഥു എന്തേലും വിശേഷിച്ചു.. അകത്തോട്ട് കയറി വന്ന മിഥുനെ കണ്ട് ഖാസിം ചോദിച്ചു.. അത് ഞാൻ അങ്ങോട്ട് അല്ലെ അങ്കിൾ ചോദിക്കേണ്ടത്..ഇന്നലെ ഷാനു വിളിച്ചു നാളെ നീ വീട്ടുകാരെയും കൂട്ടി വീട്ടിലോട്ട് വരണം എന്നു പറഞ്ഞു വിളിച്ചു..കാര്യം ചോദിച്ചപ്പോ ഇവിടെ വന്നിട്ട് പറയാം എന്നും പറഞ്ഞു ഫോൺ വെച്ചു..അല്ല അവൻ ഇവിടെ ഇല്ലേ.. അതും പറഞ്ഞു അവൻ ചുറ്റും നോക്കാൻ തുടങ്ങി.. ഞാൻ ഇവിടെ തന്നെ ഉണ്ടെടാ.. സ്റ്റയർ ഇറങ്ങി വരുന്ന ശാനുവിനെ കണ്ട് എല്ലാവരും അവന്റെ മുഖത്തോട്ട് നോക്കി.. എന്തിനാ ഇപ്പൊ ഇവരെ ഇങ്ങോട്ട് വിളിച്ചത് എന്ന സംശയം എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു.. എല്ലാവരുടെ സംശയവും ഞാൻ തീർത്തു തരാം..ഒപ്പം കാലങ്ങളായി മൂടപ്പെട്ട് കിടക്കുന്ന ചില സത്യങ്ങൾ വെളിച്ചത്തു കൊണ്ട് വരികയും വേണം.. നീയെന്താടാ ഷാനു പറഞ്ഞു വരുന്നേ.. Wait ഉപ്പ..എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്..അല്ലെ ദാസ് അങ്കിൾ.. മിഥുന്റെ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞതും അയാൾ ആകെ വിളറി പോയിരുന്നു..

ഖാസിം ഒന്നും മനസ്സിലാവാതെ അവരെ രണ്ട് പേരെയും നോക്കാൻ തുടങ്ങി.. നമുക്ക് കുറച്ചു ഗസ്റ്റ് കൂടി വരാൻ ഉണ്ട്..അവർ വന്നിട്ട് കാര്യത്തിലേക്ക് കടക്കാം.. ഷാനു പറഞ്ഞു തീർന്നതും മുറ്റത്ത് ഒരു കാറിന്റെ ശബ്ദം കേട്ട് എല്ലാവരും പുറത്തോട്ടും പിന്നെ ഷനുവിനെയും നോക്കാൻ തുടങ്ങി.. അതവരാ.. അവരുടെ നോട്ടം മനസ്സിലാക്കിയെന്നോണം ഷാനു പറഞ്ഞു.. അകത്തോട്ട് കയറി വരുന്ന റസാഖിനെയും കുടുംബത്തേയും കണ്ടതും ഖാസിം ഭീതിയോടെ മകനെ നോക്കി..അത് കണ്ട ഷാനു ഒന്നുമില്ലന്ന് കണ്ണിറുക്കി കാണിച്ചു.. അകത്തോട്ട് കയറിയ റസാഖിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല..എന്നാൽ റസാഖിന്റെ കൂടെ വന്ന അവന്റെ ഭാര്യയിൽ ആയിരുന്നു ദാസിന്റെ കണ്ണുകൾ..അവരെ തന്നെ കുറെ നേരം നോക്കി നിന്നതും പെട്ടന്ന് അയാൾ എന്തോ ഓർത്ത് കൊണ്ട് ഒരു ഭീതിയോടെ റസാഖിനെ നോക്കി..ഇതേ സമയം ദാസിനെ കണ്ട റസാഖിന്റെ ഭാര്യ ആയിഷക്കും പേടിയോ ദേഷ്യമോ എന്തെന്നില്ലാത്ത ഒരു വികാരമായിരുന്നു .

ഖാസിമിനെയും അവന്റെ കുടുംബത്തെയും ഒരു വീടിനുള്ളിൽ പൂട്ടിയിട്ടിട്ടുണ്ട് എന്നു അർഷി വന്നു പറഞ്ഞപ്പോ മൂന്നും പിന്നും നോക്കാതെ അവനേം കൂട്ടി പുറപ്പെടുകയായിരുന്നു..താൻ ജയിക്കുന്നത് കാണാൻ വേണ്ടി തന്നെയാണ് ഭാര്യയെയും മക്കളെയും അയാൾ കൂടെ കൂട്ടിയത്..എന്നാൽ അതിന്റെയുള്ളിൽ ഖാസിമിനെ ആ അവസ്ഥയിൽ കണ്ടതും അത് അവന്റെ വീട് തന്നെയാണെന്ന് റസാഖിന് മനസ്സിലായി..തന്നെ തന്റെ മകൻ പറ്റിക്കുകയായിരുന്നു എന്നു കരുതി അയാൾ അർഷിക്ക് നേരെ പാഞ്ഞെടുത്തു.. നായെ.. കൂടെ നിന്ന് ചതിക്കായിരുന്നു അല്ലടാ.. അയാൾ അർഷിയെ എന്തെങ്കിലും ചെയ്യുന്ന മുന്നേ ഷാനു അർഷിയെ അവന്റെ പിറകിൽ ആക്കിയിരുന്നു.. എന്റെ മകനെ സംരക്ഷിക്കാൻ നീയാരാടാ.. അങ്കിൾ പ്ലീസ്.. മുന്നീന്ന് മാറടാ.. അവനെ തള്ളി മാറ്റി റസാഖ് വീണ്ടും അർഷിക്ക് നേരെ തിരിഞ്ഞു..അപ്പോഴും ഷാനു അവർക്ക് തടസ്സമായി വന്നു.. അങ്കിൾ ഞാൻ പറയുന്നത് ആദ്യം ഒന്ന് കേൾക്ക്.. എന്ത് കേൾക്കാൻ..എന്റെ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ നിന്റെയൊക്കെ വാക്ക് ഞാൻ ഇനിയും കേൾക്കണോ.. പറയാൻ.. അങ്കിൾ കാര്യം അറിയാതെ സംസാരിക്കരുത്..പിന്നീട് എല്ലാം അറിഞ്ഞു കഴിയുമ്പോ പശ്ചാതപിക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല..

തുഫ്.. പശ്ചാതാപം അതു ഈ എനിക്ക്..വഴീന്ന് മാറടാ.. അവനെ തള്ളി മാറ്റി അയാൾ പോകാൻ നിന്നതും ഷാനു അയാളെ വട്ടം പിടിച്ചു .. അർഷി വേഗം പോയി ഒരു കയർ എടുത്തോണ്ട് വാ.. ആദ്യം ഒന്ന് അമ്പരന്ന് നിന്നെങ്കിലും ശാനുവിന്റെ ശബ്ദം വീണ്ടും കേട്ടതും അവൻ ഓടി ഒരു കയറും കൊണ്ട് വന്നു..ശേഷം ഇരുവരും ചേർന്ന് റാസാഖിനെ ഒരു കസേരയിൽ കെട്ടിയിട്ടു.. വേറെ നിവർത്തിയില്ലാഞ്ഞിട്ടാ അങ്കിളേ.. ആദ്യം നിങ്ങൾ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. എനിക്ക് നിന്റെ ഒരു ചുക്കും കേൾക്കേണ്ട..അഴിച്ചു വിടെടാ നായെ..നീ നോക്കിക്കോ നിന്റെ തന്തയുടെ മരണം എന്റെ ഈ കൈ കൊണ്ടായിരിക്കും..അങ്ങനെ ഈ കുടുംബത്തിലെ ഓരോരുത്തരുടെയും ജീവൻ എന്റെ ഈ കയ്യിൽ കിടന്ന് പിടയുന്നത് നീ കാണും..കാണിക്കും ഞാൻ.. അത്രയും ആയതും ശാനുവിന്റെ ക്ഷമ നശിച്ചിരുന്നു..അവൻ തിരിഞ്ഞു വന്ന് റസാഖിന്റെ കരണം നോക്കി ഒന്ന് കൊടുത്തു.. വേണ്ടാ വേണ്ടാ എന്നു വെച്ചപ്പോ നീ ചോദിച്ചു വാങ്ങിയതാ ഇത്..പകയും വിദ്വേശവും കൊണ്ട് ഈ പതിരുപതുകൊല്ലം നീ നടന്നപ്പോ ഒരു വട്ടം ഒരേയൊരു വട്ടം സ്വന്തം കെട്ടിയ പെണ്ണിനെ ഒന്ന് കേൾക്കാൻ നീ മനസ്സ് കാണിച്ചിരുന്നേൽ ഇന്ന് ഈ അവസ്‌ഥ ഇവിടെ ഉണ്ടാവില്ലായിരുന്നു..

അവന്റെ വാക്ക് കേൾക്കെ റസാഖ് ഒന്നും മനസ്സിലാവാതെ അവനെ തന്നെ നോക്കി നിന്നു.. ഇത്രയും കാലം തനിക്ക് നേരെ ഒരു വാക്ക് പോലും ഉച്ചറിക്കാത്തവൻ പെട്ടെന്നൊരു ദിവസം തനിക്കെതിരെ തിരിയുമ്പോ ഒന്ന് അന്വേഷിക്കാമായിരുന്നു അതിന്റെ കാരണം.. പക്ഷെ അന്വേഷിക്കുമ്പോ തനിക്ക് ഒരേയൊരു കാരണം മാത്രമേ കണ്ടെത്താൻ കഴിയൂ.. ഇത്രയു. കാലം താൻ നടന്നതും നടക്കാൻ ഉദ്ദേശിക്കുന്നതും തെറ്റായ വഴിയിലൂടെ ആണെന്ന്..ആ തെറ്റ് മനസ്സിലാക്കിയത് കൊണ്ടാണ് തന്റെ മകൻ തനിക്കെതിരെ ശബ്ദം ഉയർത്തിയത്.. കണ്മുന്നിൽ കാണുന്നതും കേൾക്കുന്നതും ഒന്നും സത്യം ആയി കൊള്ളണം എന്നില്ല..ഇനിയും തനിക്ക് മനസ്സിലായില്ലേൽ ഞാൻ വ്യക്തമായി പറയാം.. തന്റെ പെങ്ങളെ മരണത്തിന് കാരണം എന്റെ ഉപ്പയോ ഇവളുടെ ഉപ്പയോ അല്ല.. ഹെസ്‌ലിയെ ചൂണ്ടി അവൻ പറഞ്ഞതും റസാഖ് അന്തം വിട്ട് അവനെ നോക്കി..അവൻ നേരെ ദാസിന്റെ അടുത്ത് പോയി നിന്നു.. ഇവൻ..ഇവനാ തന്റെ പെങ്ങളെ കൊന്നത്..

അയാളെ ചൂണ്ടി അവൻ പറഞ്ഞതും ഹെസ്‌ലിയും ആയിഷയും ഒഴിച്ചു ബാക്കിയെല്ലാവരും ഒരു നടുക്കത്തോടെയാണ് അത് കേട്ടത്.. മിഥുനും അവന്റെ അമ്മ മാലതിയും വിശ്വാസം വരാതെ അയാളെ നോക്കി നിന്നു.. അല്ല ഞാൻ അല്ല..ഇവർ എന്തൊക്കെയാ പറയുന്നത് എന്നു എനിക്ക് മനസ്സിലാവുന്നില്ല..മോനെ മിഥു അച്ഛൻ അല്ലടാ.. മിഥു അച്ഛനിൽ നിന്നും വെറുപ്പോടെ മുഖം തിരിച്ചതും അയാൾ ഒരു നിമിഷം അന്തിച്ചു നിന്നിട്ട് മാലതിയെ നോക്കി.. മാളു ഞാൻ.. മാലതിയുടെ മുഖത്തു ഒരു തരം നിർവികാരത മാത്രം ആയിരുന്നു.. ഷാനു നീ പറയുന്നത്.. അതേ ഉപ്പ.. ആയിഷുമ്മ പറഞ്ഞ പോലെ കയ്യിൽ ഇടി വളയും കാതിൽ കൊടുക്കനും വലത്തെ കയ്യിൽ വെട്ട് കൊണ്ട പാടും.. അത്രയും പറഞ്ഞു അവൻ അയാളുടെകൈ പിടിച്ചു ഉയർത്തി ആ അടയാളം കാണിച്ചു കൊടുത്തു.. ഇത്രയും പോരെ..പോരെങ്കിൽ ഇനി നിങ്ങളെ ഭാര്യ തന്നെ പറയും.. അത്രയും പറഞ്ഞു അവൻ ആയിഷയെ നോക്കി..നോട്ടത്തിന്റെ അർത്ഥം മനസ്സിലായ അവർ റസാഖിന്റെ അടുത്ത് വന്ന് മുട്ട് കുത്തിയിരുന്നു..ആ കൈകളിൽ കൈ വെച്ചു.. നമ്മടെ റംലയെ ഇവനാ.. എല്ലാം പറഞ്ഞു കഴിഞ്ഞതും ആയിഷ ഒരു പൊട്ടി കരച്ചിലോടെ റസാഖിന്റെ മടിയിൽ കിടന്നു..

അവളുടെ മുഖത്ത് ഒരു തുള്ളി വെള്ളം വീണപ്പോഴാണ് അവർ മുഖമുയർത്തി നോക്കിയത്..കരഞ്ഞു കലങ്ങിയ കണ്ണ് കണ്ടതും അവർ വേഗം അത് തുടച്ചു കൊടുത്തു.. ഒരു വട്ടം എങ്കിലും എന്നോട്..ആയിഷ ഒരു പ്രാവശ്യമെങ്കിലും എന്നെ ഒന്ന് കേൾക്കാൻ നിങ്ങൾക്ക് തോന്നിയോ.. അതും പറഞ്ഞു അവർ തന്നെ റസാഖിന്റെ കേട്ട് അഴിച്ചു കൊടുത്തു..എഴുനേറ്റ് നിന്ന റസാഖ് ഖാസിമിനു നേരെയും ഹെസ്‌ലിയുടെ ഉമ്മാന്റെ നേരെയും കൈ കൂപ്പി.. എന്താടാ റസാഖേ ഇത്.. എന്നോട് പൊറുക്കടാ.. കരഞ്ഞു കൊണ്ട് രണ്ട് പേരും കെട്ടിപ്പിടിച്ചു..അതിനിടയിൽ ദാസ് രക്ഷപ്പെടാൻ നോക്കിയെങ്കിലും മിഥുൻ അയാളെ പിടിച്ചു വെച്ചു.. മോനെ.. അതിന് അവൻ നിഷേധർത്തിൽ തലയാട്ടി.. ASP Midhun Kumar..ഇവിടെ എനിക്ക് എന്റെ ജോലി നോക്കണം..അവിടെ കൂട്ടും കുടുംബവും ഇല്ല.. ഷാനു നിനക്ക് എങ്ങനെ ഇതൊക്കെ മനസ്സിലായി.. അർഷി വന്നു കഥകൾ എല്ലാം പറഞ്ഞില്ലേ..അന്ന് ആ കൊലയാളിയുടെ അടയാളം പറഞ്ഞപ്പോ തന്നെ എനിക്ക് ഇയാളെ ആണ് ആദ്യം മനസ്സിൽ വന്നത്..

മിഥുൻ അവന്റെ ഫാമിലി ഫോട്ടോ എനിക്ക് കാണിച്ചപ്പോ അയാളുടെ കാതിലെ കടുക്കാൻ ആണ് ആദ്യം ഞാൻ ശ്രദ്ധിച്ചത്..അത് ഉറപ്പിക്കാൻ വേണ്ടി അർഷി പോയതിന് ശേഷം ഞാൻ വീണ്ടും അവന്റെ ഫാമിലി ഫോട്ടോ നോക്കി..അതോടെ എന്റെ സംശയം ഉറപ്പായി..ഇനി ആ വെട്ട് അതും കൂടി ഉറപ്പിക്കാൻ ഉണ്ടായിരുന്നു.. അതിന് വേണ്ടി മിഥുനോട് ഞാൻ ഇങ്ങോട്ട് വരാൻ പറയാൻ നിക്കായിരുന്നു..അപ്പോഴേക്കും അവൻ ഫാമിലിയെയും കൂട്ടി ഇങ്ങോട്ട് വന്നു..അന്ന് ഞാൻ ഇയാളുടെ കൈ ശ്രദ്ധിച്ചു..അർഷി പറഞ്ഞ ആ വെട്ട് വ്യക്തമായി ഞാൻ കണ്ടു..ആട്ടിൻ തോലിട്ട ചെന്നായ.. പിന്നെ ഞാൻ ഇയാളെ കുറിച്ചുള്ള അന്വേഷണത്തിൽ ആയിരുന്നു..അപ്പൊ ഇയാളുടെ ഭാര്യ മാലതിയാണ് എന്നോട് ഇയാള് മാലതിയെ കല്യാണം കഴിക്കാൻ ഉണ്ടായ സാഹചര്യം പറഞ്ഞത്.. അത് കേട്ടതും മിഥുനും ദാസും ഒരു പകപ്പോടെ അവരെ നോക്കി.. കുടുംബ സ്വത്ത് കൈ വിട്ട് പോകും എന്നുറപ്പായപ്പോൾ അതിന് എതിരെ നിന്ന തടസ്സത്തെ ആരും അറിയാതെ അങ്ങോട്ട് ഇല്ലാതാക്കി..ഒരു മുസ്ലിം പെണ്ണിനെ വിവാഹം കഴിച്ചാൽ അഞ്ചിന്റെ പൈസ കിട്ടില്ല എന്നറിഞ്ഞപ്പോൾ ഒഴിവാക്കാൻ പല കളിയും കളിച്ചു..പക്ഷെ പോകുന്നില്ല എന്നു കണ്ടപ്പോ അയാള് കളിച്ച ഒരു കളിയായിരുന്നു ആ ഒളിച്ചോട്ടം..

അപ്പൊ മാലതിക്ക് എല്ലാം അറിയാമായിരുന്നോ.. പണത്തിനൊടുള്ള അയാളെ ആർത്തി അത് മാത്രേ എനിക്കറിയു.. ഒരു പെണ്ണിന്റെ ജീവന്റെ വിലയാണ് എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി എന്ന് മോൻ വന്ന് പറഞ്ഞപ്പോഴാ അറിയുന്നത്.. ശാനുവിനെ നോക്കി അവർ പറഞ്ഞതും എല്ലാവരും അത്ഭുതം കൊണ്ട് അവനെ നോക്കി.. ഇതിന് എനിക്ക് നിങ്ങളോട് പൊറുക്കാൻ കഴിയില്ല..അവരും ഒരു സ്ത്രീ ആയിരുന്നു അച്ഛാ..അമ്മയെ പോലെ..അച്ഛമ്മയെ പോലെ..അമ്മമ്മയെ പോലെ..എന്നിട്ടും.. ഇതിന് നിങ്ങൾക്ക് മാപ്പില്ല.. മിഥുൻ തന്നെ പോലീസിനെ വിളിപ്പിച്ചിരുന്നു..റസാഖിന്റെ കയ്യിൽ നിന്നും അവൻ തന്നെ ഒരു പരാതി എഴുതി വാങ്ങി..വിസമ്മതിച്ച റസാഖിനെ കൊണ്ട് ഒരു വെള്ള പേപ്പറിൽ ഒപ്പ് ഇടിയിപ്പിച്ചു പരാതി അവൻ എഴുതി..ആ കേസ് reopen ചെയ്തു..അച്ഛന്റെ കൈകളിൽ വിലങ് അണിയിക്കുമ്പോൾ അവന്റെ കൈ വിറച്ചില്ല.. ഇത്രയെങ്കിലും ഞാൻ ചെയ്തില്ലേൽ എന്റെ അമ്മയുടെ മകൻ അല്ലാതെ ആയി പോവും ഞാൻ.. അമ്മയെയും കൂട്ടി അവൻ അവിടെനിന്നും പടിയിറങ്ങി..

അന്തരീക്ഷം ശാന്തമായപ്പോൾ അർഷി ലിയയെ ഒന്ന് പാളി നോക്കി..അതിന് അവൾ അവനെ നോക്കി ദഹിപ്പിച്ചിട്ട് തിരിഞ്ഞു നിന്നു..അവൻ ഒന്ന് നീട്ടി ശ്വാസം എടുത്തിട്ട് ശാനുവിന്റെ അടുത്തോട്ട് പോയി.. ഷാ..ഷാനുക്ക.. അവൻ വിളിച്ചതും എല്ലാവരും എന്തെന്ന രീതിയിൽ അവനെ നോക്കി..ലിയ ശ്വാസം അടക്കിപ്പിടിച്ച അവൻ എന്താ പറയുന്നേ എന്നു നോക്കി നിൽക്കാണ്.. ചോദിക്കേണ്ടത് ഉപ്പയോട് ആണെന്നറിയാം..പക്ഷെ അവൾക്ക് ഇങ്ങളെയാണ് വല്യ കാര്യം..അതോണ്ട് ചോദിക്കാണ്.. ചോദിക്കേണ്ട അങ്ങോട്ട് തന്നാൽ പോരെ.. ഷാനു പറയുന്നത് കേട്ട് അവൻ കിളി പോയി നിൽക്കാണ്.. ലിയയുടെ കാര്യവും മറിച്ചല്ലായിരുന്നു..ഹെസ്‌ലി മാത്രം ചുണ്ടിൽ വിരൽ വെച്ച് ചിരി കടിച്ചു പിടിച്ചു നിൽക്കുന്നുണ്ട്.. ആ.. അവൾ നേരെ ഹെസ്‌ലിയുടെ അടുത്തോട്ട് പോയി.. ഒറ്റിക്കൊടുത്തല്ലേ യൂദാസേ.. ഈ.. അതിന് ഹെസ്‌ലി നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു.. എന്റെ തെറ്റ്..ഇങ്ങളോട് പറയാൻ തോന്നിയത് എന്റെ തെറ്റ്.. അത് എന്റെ തെറ്റ് അല്ലല്ലോ.. ഗർർർർർർ.. അല്ല ലിയ നീയെന്താ ഒന്നും മിണ്ടാത്തെ..

ഖാസിം അവൾക്ക് നേരെ തിരിഞ്ഞതും അവൾ ഞെട്ടിക്കൊണ്ട് എല്ലാവരെയും നോക്കി.. അവൾക്ക് എത്രയും പെട്ടന്ന് കല്യാണം നടത്തിയാൽ മതി എന്നാ എന്നോട് ഇപ്പൊ പറഞ്ഞത്.. ഇതിലും ബേധം എന്നെ അങ്ങു കൊല്ലുന്നത് ആയിരുന്നു.. ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല..ഇനി റസാഖിന്റെ തീരുമാനം അറിഞ്ഞാൽ മതി.. ഖാസിം പറഞ്ഞപ്പോ എല്ലാവരും അയാളെ ഉറ്റു നോക്കി.. ഞാനെന്ത് പറയാനാ..ഇത്രയും കാലം എന്റെ മക്കളെ ഞാൻ എന്റെ ഇഷ്ടത്തിന് നിർത്തിയതായിരുന്നു..ഇനി അവരുടെ ഇഷ്ടം നടക്കട്ടെ..എനിക്ക് സന്തോഷമേ ഒള്ളു.. അങ്ങനെ ആണേൽ ലിയയുടെ പഠിത്തം കഴിഞ്ഞിട്ട് നമുക്ക് അല്ലെ.. ആ..അങ്ങനെ ആവട്ടെ.. അല്ല ഇത്തുസേ അപ്പൊ ന്റെ കല്യാണം അടുത്ത കല്യാണം ഉണ്ടാവും ലെ.. അതെങ്ങനെ.. അടുത്ത കൊല്ലം ന്റെ പഠിത്തം തീരൂലെ.. ഓള് ഒരു പ്രതേക ടോണിൽ പറഞ്ഞതും ഹെസ്‌ലി അവളെ ഒരു നോട്ടം.. പഫാ..അന്റെ പഠിത്തം എന്നു ഞങ്ങൾ ഉത്തശിച്ചത് pg ആണ്..അതോണ്ട് 3 കൊല്ലത്തിന് മോളിനി കല്യാണത്തെ പറ്റി ചിന്തിക്കുകയെ വേണ്ട.. കഴിഞ്ഞ ജന്മത്തിൽ നമ്മൾ രണ്ടും കെട്ട്യോനും കെട്ട്യോളും ആയിരുന്നു എന്ന് തോന്നുന്നു.. അതും പറഞ്ഞു ലിയ മുകളിലോട്ട് പോയി.. പിറ്റേന്ന് തന്നെ ഹെസ്‌ലിയും ഷാനുവും എല്ലാവരും ദിയയുടെ വീട്ടിൽ പോയി..

അവരെ കണ്ടതും ഹസി അവരെ അകത്തേക്ക് വിളിച്ചു.. മോളെ ഞങ്ങൾ വന്നത് നിന്നെ കൂട്ടിക്കൊണ്ട് പോവാൻ ആണ്.. അത് കേട്ടതും ദിയായും ഹസിയും പരസ്പരം നോക്കി.. എന്താ മോളെ ഒന്നും മിണ്ടാത്തെ.. വേണ്ട ഉമ്മ..ഇങ്ങളെ വീട്ടിലോട്ട് കയറി വരാനുള്ള യോഗ്യത ഒന്നും എനിക്കില്ല..ഉമ്മാന്റെ മകനെ കൊന്ന മഹപാപിയാണ് ഞാൻ.. മോളെ..മരണം എന്നത് പടച്ചോൻ തീരുമാനിക്കുന്ന കാര്യം ആണ്..ഞങ്ങടെ മോന് പടച്ചോൻ അത്ര ആയുസ്സെ കൊടുത്തിട്ടൊള്ളു എന്നാണിപ്പോ ഞങ്ങൾ വിചാരിക്കുന്നത്..അതോണ്ട് വേറെ ഒന്നും മോളിപ്പോ വിചാരിക്കേണ്ട..ഞങ്ങടെ കൂടെ വരണം.. പ്ലീസ് ഇത്താത്ത.. പറ്റൂലാന്ന് മാത്രം പറയരുത്. .ഹസിയുടെ കൈ പിടിച്ചു ഷാനു അത് പറഞ്ഞതും അവൾ കരഞ്ഞു പോയിരുന്നു.. ആ പിന്നെ താത്ത പൊരുമ്പോ ഓൾടെ കൂടെ ഇയ്യും പോരണം..ഒറ്റക്ക് ഇനി ഇവിടെ ഇങ്ങളെ നിർത്താൻ ഞാൻ സമ്മതിക്കില്ല.. ഖാസിം പറഞ്ഞതും ദിയ അത് സമ്മതിച്ചില്ല.. വേണ്ട ഉപ്പ ഇവിടുന്നാണ് ഞങ്ങടെ ഉമ്മയും ഉപ്പയും പോയത്..അവരെ ഇവിടെ ഒറ്റക്ക് ആക്കിയിട്ട്.. ദേ പെണ്ണേ ഒരൊറ്റ ചവിട്ട് അങ് തരും..മര്യാദക്ക് പോയി എടുക്കാൻ ഉള്ളതെല്ലാം എടുത്തിട്ട് വാടി.. ഹെസ്‌ലി രണ്ട് ചാട്ടം ചാടിയതും ദിയ 5 മിനിറ്റിനുള്ളിൽ റെഡി ആയി വന്നു.. ##############################

4 വർഷങ്ങൾക്ക് ശേഷം. ഇന്നാണ് ലിയയുടെയും അർഷിയുടെയും, ദിയയുടെയും മനാഫിന്റെയും കല്യാണം.. മനാഫിനെ മനസ്സിലായില്ലേ..നമ്മടെ ഹെസ്‌ലിയും ഫ്രണ്ട്സും ഇടക്കിടക്ക് പാടത്ത് പോവുമ്പോ കുറച്ച് ചെക്കന്മാർ കമെന്റ് അടിച്ചത് ഓർമ ഇല്ലേ..അതിൽ ഒരുത്തൻ ദിയയെ വായി നോക്കുന്നത് ഹെസ്‌ലി noTe ചെയ്തിരുന്നു..ഓർമ ഉണ്ടോ..ആ ലവൻ തന്നെയാണ് ലിവൻ.. ചെക്കന് കല്യാണം കഴിക്കാൻ മുട്ടിയപ്പോ നമ്മടെ ഹെസ്‌ലിനോട് ആണ് ആദ്യം കാര്യം പറഞ്ഞത്..പിന്നെ പറയണ്ടല്ലോ..അതിവിടെ വരെ എത്തി.. നിക്കാഹ് എല്ലാം ആദ്യമേ കഴിഞ്ഞത് കൊണ്ട് ഇന്ന് അതിന്റെ പാർട്ടി ആണ് നടക്കുന്നത്..ഖാസിം തന്നെയാണ് നിക്കാഹ് സമയം മനാഫിനും കൈ കൊടുത്തത്.. എന്റെ ഷാനോ ഇജ്ജ് ഒന്ന് മെല്ലെ നടക്കടാ.. അന്റെ ഓട്ടം കണ്ടാൽ തോന്നും ഓളെ ഇപ്പൊ ലേബർ റൂമിൽ കയറ്റിയത് ആണ് എന്ന്..അതിനി ഇനി 5 മാസം കൂടി ഉണ്ടെടാ.. ഹൈസാൻ പറഞ്ഞതും ഷാനു അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു..അത് കണ്ട് അവന്റെ ഒക്കത് ഇരിക്കുന്ന രണ്ട് വയസ്സുകാരി മിയ കൈ കൊട്ടി ചിരിച്ചു.. നമ്മടെ ഹൈസാനും ഷെറിനും ആണ് ആദ്യം ഗോൾ അടിച്ചേ..അതിന്റെ ട്രോഫി ആണ് ഇപ്പൊ ഓന്റെ ഒക്കത്..നമ്മടെ ശാനുവിന്റെയും ഹെസ്‌ലിയുടെയും ട്രോഫി on the way ആണ്.. ഷാനു അവനോട് എന്തോ പറഞ്ഞു തിരിഞ്ഞതും ദിയയുടെയും ലിയയുടെയും കൂടെ ചിരിച്ചോണ്ട് സ്റ്റായർ ഇറങ്ങി വരുന്ന ഹെഡ്ലിയിലാണ് അവന്റെ കണ്ണ് പതിഞ്ഞത്..

പീകോക്ക് കളർ സാരിയാണ് അവളുടെ വേഷം..അതിനാനുസരിച്ച ഷർട്ടും വൈറ്റ് പാന്റും ആണ് ഷാനു..തന്നെ തന്നെ നോക്കി നിൽക്കുന്ന ശാനുവിനെ കണ്ടതും ഹെസ്‌ലി പുരികം ഉയർത്തി എന്താ എന്നു ചോദിച്ചതും..ഷാനു കണ്ണ് കൊണ്ട് അവളുടെ വയർ കാണിച്ചു കൊടുത്തു..അവൾ ഒരു ചിരിയോടെ അവരെ കൂട്ടി നടന്നു.. വൈൻ കളർ ഗൗൺ ആയിരുന്നു രണ്ടാളുടെയും വേഷം..function എല്ലാം കഴിഞ്ഞു അവർ രണ്ട് പേരും പോയതും എല്ലാവരുടെ മുഖത്തും സങ്കടം നിഴലിച്ചു നിന്നിരുന്നു.. അബ്ബ...ന്തിനാ ല്ലാരും കരീന്.. മിയ ഹൈസാന്റെ കവിളിൽ പിടിച്ചു ചോദിച്ചു.. അതോ അതില്ലേ..ദിയ മേമയും ലിയ മേമയും ഇവിടുന്ന് പോയില്ലേ..അതിന്റെ സങ്കടം ആണ്.. മേമ ന്തിനാ പൂയേ.. മേമന്റെ കല്യാണം കഴിഞ്ഞില്ലേ വാവേ..കല്യാണം കഴിഞ്ഞാൽ പെണ്കുട്ടികള് ആണ്കുട്ടികളെ വീട്ടിക്ക് പോവില്ലേ.. അപ്പൊ മിയ മോളും പൂവോ.. മിയ മോള് വല്യ കുട്ടി ആയിട്ട് പോവും.. മേണ്ട.. മിയ മോൾക്ക് പോണ്ട..മിയ മോള് ഹെചലി മേമന്റെ വാവനെ കല്യാണം കയ്ച്ചും.. അപ്പൊ മിയ മോൾക്ക് പോണ്ടല്ലോ.. അവളെ വർത്താനം കേട്ടതും എല്ലാരും ചിരിച്ചു.. ഹമ്പടി കേമി ഇയ്യാള് കൊള്ളാലോ.. മിയ മോളേയും എടുത്ത് ഷാനു അകത്തോട്ട് പോയി..പിറകെ ബാക്കി ഉള്ളവരും.. അവസാനിച്ചു..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story