ഹൃദയസഖി...♥: ഭാഗം 3

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"വിടെന്നെ... വിടാൻ..."അനന്തന്റെ നെഞ്ചിൽ ആഞ്ഞ് അടിച്ച് കൊണ്ട് നില പറഞ്ഞതും അവന്റെ കണ്ണുകൾ അവളുടെ പീലികൾ തിങ്ങി കിടക്കുന്ന മുന്തിരി മിഴികളിൽ തന്നെ ആയിരുന്നു... ആഴമേറിയ ആ സാഗരത്തിൽ താൻ മുങ്ങി പോവുന്നത് പോലെ തോന്നി അവന്... ചുണ്ടുകൾ പതിയെ...!!ഏറെ മൃദുവായി...!! ഇരുകണ്കളിലും മുദ്രണം ചാർത്തി... ഞെട്ടി പിടഞ്ഞു പോയി നിലാ...!? ക്ഷണ നേരം കൊണ്ട് കണ്ണുനീർ കവിളുകളിൽ ചാല് തീർത്ത് ഒഴുകാൻ തുടങ്ങി... അപ്പോഴാണ് താൻ ചെയ്തതെന്താണെന്ന് അനന്തനും ഓർമ വന്നത്..സ്വയം തലക്ക് ഒരു കൊട്ട് കൊടുത്ത് കൊണ്ടവൻ അവളിലേക്കായ് തിരിഞ്ഞതും തനിക്ക് നേരെ കത്തുന്ന നോട്ടം നൽകി കൊണ്ട് ബലമായി കൈകൾ വേർപ്പെടുത്തി കരഞ്ഞ് കൊണ്ട് ഓടുന്ന നിലയെ കണ്ടതും ചുണ്ടിൽ ഒരു ചിരി മിന്നി... "എന്റെ പെണ്ണിനെ ഉമ്മ വെച്ചത് ഇത്ര വല്യ തെറ്റാണോ...

അങ്ങനെ ആണെങ്കിൽ ആദ്യരാത്രിയിൽ നീ കരഞ്ഞ് ആളെ കൂട്ടുമല്ലോടി കാന്താരി...!!" കട്ടിമീശ ഒന്ന് പിരിച്ച് കൊണ്ട് കള്ളച്ചിരിയോടെ അവൻ നിലയെ നോക്കി ഉച്ചത്തിൽ വിളിച്ച് പറഞ്ഞു... _❤️ "നിക്ക് വയ്യാ ന്റെ ദേവ്യേ എന്തിനാ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നെ... ഒരു വൃത്തിക്കെട്ട ജന്മം ആയി പോയല്ലോ ന്റേത്...!!"ബാത്റൂമിലെ കണ്ണാടിയിൽ നോക്കി മുഖം അമർത്തി തുടക്കുകയാണ് വെണ്ണില... ഒപ്പം തന്നെ കണ്ണുകളും പെയ്യുന്നുണ്ട്... "ആ തെമ്മാടി എന്നാ ജയിലിൽ നിന്ന് ഇറങ്ങിയേ... ഇനിപ്പോ ഒളിച്ചും പതുങ്ങിയും നടക്കേണ്ടി വരുമല്ലോ... ചേ ഇന്ന് അയാൾ... പകരം വീട്ടുന്നുണ്ട് ഞാൻ..."വല്യ വീരവാദം മുഴക്കുന്നുണ്ടെങ്കിലും അനന്തനെ കണ്ടാൽ നിലയുടെ മുട്ടുംകാൽ രണ്ടും കൂട്ടി ഇടിക്കും... ആളുടെ നിഴൽ കണ്ടാൽ പെണ്ണ് കണ്ടം വഴി ഓടും... പിറ്റേന്ന് തൊട്ട് അച്ഛൻ കടയിലോട്ട് ഇറങ്ങുമ്പോൾ നിലയും ഒപ്പം കൂടും...

രാവിലെ നേരത്തെ അച്ഛൻ ഇറങ്ങും... ബസിന് ഇനിയും കുറേ സമയം ഉള്ളത് കൊണ്ട് തന്നെ അവൾ കടയിൽ ഇരിക്കും... ബസ് വരാൻ നേരം കടയിൽ നിന്നിറങ്ങും... കോളേജ് കഴിഞ്ഞാലും കടയിൽ വന്നിരിക്കും... രാത്രി അച്ഛന്റെ കൂടെ വീട്ടിലേക്ക് ചെല്ലും...ചുറ്റും അനന്തന്റെ വെട്ടം ഇല്ലെന്ന് പ്രത്യേകം നോക്കിയാണ് അവൾ പുറത്തേക്ക് ഇറങ്ങാറ് പോലും... എന്നാൽ ഇതെല്ലാം നേർത്ത ചിരിയോടെ അനന്തൻ നോക്കി നിൽക്കാറാണ് പതിവ്... അല്ലറ ചില്ലറ തെമ്മാടിത്തരം കയ്യിൽ ഉള്ളത് കൊണ്ട് തന്നെ അധികവും ജയിലിൽ തന്നെയാണ് ആള്...എന്ന് കരുതി അത്ര മോശക്കാരൻ ഒന്നും അല്ലാട്ടോ...ഇപ്പ്രാവശ്യം കവലയിൽ പാല് വിൽക്കുന്ന ഏട്ടന് ആരോ പൈസ കൊടുക്കാൻ ഉണ്ടെന്ന് ചോദിച്ചപ്പോൾ പട്ടിയെ അഴിച്ച് വിട്ട് പേടിപ്പിച്ചു എന്നും പറഞ്ഞ് ചോദിക്കാൻ പോയതാ... ജീവൻ പോവുന്ന വരെ തല്ലി പരുവം ആക്കി...

തല്ല് കിട്ടിയ ആള് അത്യാവശ്യം കാശുള്ള കൂട്ടത്തിൽ ആയത് കൊണ്ട് പോലീസിൽ പരാതിപ്പെട്ടു... അങ്ങനെ ഒരുമാസം കാലത്തെ ജയിൽ വാസം കഴിഞ്ഞുള്ള വരവാണ് ആള്... പുറത്തുള്ളപ്പോൾ ആളുടെ മെയിൻ പരുപാടി നിലയുടെ ചുറ്റുവട്ടത്ത് ഒതുങ്ങി കൂടി നടക്കലാണ്... __❤️ അച്ഛന്റെ കടക്ക് മുന്നിൽ ബസ് ഇറങ്ങി നടക്കുമ്പോൾ ആണ് അങ്ങോട്ടും ഇങ്ങോട്ടും ആളുകൾ ഓടുന്നത് കണ്ടത്...ഒരു ഭാഗത്ത്‌ ആളുകൾ കൂടി നിൽക്കുന്നത് കണ്ടതും അവളും അങ്ങോട്ടേക്ക് ചെന്നു... മീൻ വിൽക്കുന്ന സുലൈമാൻ ഇക്കാനെ പൊതിരെ തല്ലുന്ന അനന്തനെ കണ്ടതും ഞെട്ടലോടെ അവൾ അവരിലേക്ക് നോക്കി... മെല്ലെ കടയിലേക്ക് തിരിഞ്ഞ് നടന്നു... ആരോ വിളിച്ച് അറിയിച്ചിട്ട് ആണെന്ന് തോനുന്നു പോലീസ് വന്ന് അനന്തനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി... കടയുടെ മുന്നിൽ എത്തിയപ്പോൾ തന്നെ നോക്കി കണ്ണിറുക്കി കാണിച്ച് ചുണ്ട് കൂർപ്പിച്ച് കാണിച്ചപ്പോൾ വെറുപ്പോടെ മുഖം തിരിച്ചു....

"ഓഹ് ഈ ചെക്കനെ കൊണ്ട് നാട്ടിൽ ഉള്ളവർ തോറ്റല്ലോ..." "എന്താ അച്ഛാ പ്രശ്നം..." "ആ ചെക്കൻ അവിടെ നെല്ലിച്ചോട്ടിൽ ഇരിക്കയായിരുന്നു... സുലൈമാനിക്ക മീൻ വിറ്റ് വരുകയാണെന്ന് തോന്നുന്നു... ബൈക്ക് തടഞ്ഞ് നിർത്തി മുന്നും പിന്നും നോക്കാതെ കരണം നോക്കി ഒറ്റ അടി ആയിരുന്നു... ഒന്നില്ലെങ്കിലും വയസ്സിന് അവനെക്കാൾ എത്ര മൂപ്പ് ഉള്ള ആളാ..."അച്ഛൻ ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ബാക്കി കേൾക്കാൻ നിന്നില്ല... ഉള്ളിൽ അനന്തഭദ്രൻ എന്ന വ്യക്തിയോട് വല്ലാത്ത വെറുപ്പ് തോന്നി... പിറ്റേന്ന് തൊട്ട് അനന്തനെ എവിടെയും കണ്ടില്ല... "ഹും ജയിലിൽ ആവും... ഇനിയെങ്കിലും മനുഷ്യന് നേരെ ചൊവ്വേ നടക്കാലോ... ഇയാൾക്കൊന്നും തൂക്ക് കയറ് കിട്ടില്ലേ ന്റെ ദേവ്യേ..."

മുകളിലേക്ക് നോക്കി ഓരോന്ന് പതം പറഞ്ഞ് കൊണ്ട് നില കോളേജിലേക്ക് ചെന്നു... ഉള്ളിൽ ഇപ്പോഴും മായാതെ കിടക്കുന്ന പ്രണയം ഉള്ളിനെ കീറിമുറിച്ച് കൊണ്ടിരുന്നു... ഹർഷനോടുള്ള പ്രണയം കൂടുകയല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല... ആദ്യപ്രണയത്തിന് അല്ലെങ്കിലും വല്ലാത്ത വീര്യം തന്നെയാണ്... എത്ര ഓർക്കേണ്ടെന്ന് കരുതിയാലും ഹൃദയത്തിന്റെ വാതിൽ തള്ളിതുറന്ന് കടന്ന് വരും... ഇനി വെറും ദിവസങ്ങൾ മാത്രം തന്റേതെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച ആള് തന്റെ ചേച്ചിക്ക് സ്വന്തം...!! __❤️ മറ്റന്നാൾ ആണ് ഹർഷന്റെയും നിവ്യയുടെയും വിവാഹം...!!രണ്ടാമത്തെ സെം എക്സാം കഴിഞ്ഞ് ഇനി ഒരു മാസം കോളേജ് അവധി ആണ് നിലക്ക്... നിവ്യയുടെ പിജി പഠനം കഴിഞ്ഞു... ഇനി കല്യാണം കഴിഞ്ഞ് ഹർഷന്റെ വീട്ടിൽ നിന്നും ജോലിക്ക് ഇന്റർവ്യൂ ചെയ്യണം എന്നൊക്കെയാണ് അവളുടെ പ്ലാൻ...അനന്തനെ ആ സംഭവത്തിന് പിന്നെ കണ്ടതേ ഇല്ല...

അത് ഏറെ ആശ്വാസകരം ആയിരുന്നു നിലക്ക്... ഉള്ളിൽ വല്ലാത്ത സങ്കടം ഉണ്ടെങ്കിലും പുറമേക്ക് നന്നായി ചിരിച്ച് കാണിച്ചു...വീട്ടിലെ ആദ്യ കല്യാണം ആയത് കൊണ്ട് തന്നെ കെങ്കേമം ആയി നടത്താൻ ആയിരുന്നു വീട്ടുകാരുടെ തീരുമാനം... വീട്ടിൽ ഏകദേശം കുടുംബക്കാർ എല്ലാം വന്ന് തുടങ്ങിയിരുന്നു... "ഡീ പെണ്ണേ വാ കിടക്ക്... ഇനി ബാക്കി നാളെ നോക്കാം..."സോഫയിൽ ഇരുന്ന് കല്യാണത്തിന് ഇടാൻ വെച്ചിരിക്കുന്ന ഡ്രസ്സ്‌ കുടുംബക്കാർക്ക് കാണിച്ച് കൊടുക്കുന്ന നിലയോട് നിവ്യ പറഞ്ഞതും അവൾ ചിരിയോടെ എണീറ്റ് ഡ്രസ്സ്‌ എടുത്ത് ഷെൽഫിൽ വെച്ച് കിടക്കാൻ ചെന്നു... "നീ ഇടക്കൊക്കെ ഇങ്ങോട്ട് വരില്ലെടി..."നിവ്യയെ പറ്റിപ്പിടിച്ച് കൊണ്ട് നില ചോദിച്ചതും നിവ്യ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു.. "അധികം സെന്റി അടിക്കാതെ കിടക്കാൻ നോക്കെടി പെണ്ണേ... നിക്ക് ഉറക്കം വരുന്നു..."മറുവശത്തേക്ക് തിരിഞ്ഞ് കിടന്ന് കൊണ്ട് നിവ്യ പറഞ്ഞു...

അവളുടെ കണ്ണുകളും നിറഞ്ഞ് വന്നിരുന്നു... രാവ് പുലരുവോളം ചേച്ചിയുടെയും അനിയത്തിയുടെയും കണ്ണുകൾ പെയ്തു കൊണ്ടേ ഇരുന്നു... _❤️ പിറ്റേന്ന് രാത്രിയിൽ ഫങ്ക്ഷന് ഉള്ളത് കൊണ്ട് തന്നെ ഉച്ചഭക്ഷണം കഴിഞ്ഞ് നിവ്യയുടെ കയ്യിൽ മെഹന്ദി ഇടാൻ തുടങ്ങിയിരുന്നു... അതിനെല്ലാം പുറത്ത് നിന്നും ആളുകൾ വന്നത് കൊണ്ട് തന്നെ നില പുറത്തെ പന്തലിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് കുഞ്ഞ് കുട്ടികൾക്ക് കയ്യിൽ മെഹന്ദി ഇട്ട് കൊടുത്തു... മുറ്റത്ത് ഒരു ഓരത്തായി വല്യ സ്റ്റേജ് കെട്ടിയിരുന്നു... ഡാൻസ് കളിക്കാൻ വേണ്ടി ഒരുങ്ങുന്ന തിരക്കിൽ ആണ് നിലയും കസിൻസും... 🎶വന്നില്ലേ മെല്ലെ മെല്ലെ വന്നില്ലേ... നിൻ മൊഴി മാരനണഞ്ഞില്ലേ... കൺ മുന കൊണ്ട് കറക്കീലേ സ്നേഹം കൊണ്ട് മയക്കീലേ... കണ്ണിൽ ചന്ദ്ര നിലാവല്ലേ.. ഞാനും കണ്ട് കൊതിച്ചില്ലേ.. ആരും നോക്കി ഇരുന്നീടും ആളൊരു സുന്ദരനാണല്ലേ..🎶 പരിസരം ആകെ അലയടിച്ച ഗാനത്തിൽ നിലയും കൂട്ടരും ചുവട് വെച്ചു...ആളുകൾ മുഴുവനും അവരുടെ നൃത്തം ആസ്വദിച്ചിരുന്നു...എല്ലാവർക്കും പിറകിലായി തന്റെ പെണ്ണിനെ മാത്രം കണ്ണിൽ നിറച്ച് ചിരിയോടെ കൈകൾ മാറിൽ പിണച്ച് വെച്ച് അനന്തനും...!! (തുടരും...) ബോർ ആയി കാണും... എഴുതാൻ ഉള്ള മൂഡിൽ ഒന്നും അല്ല... എന്തക്കയോ തട്ടി കൂട്ടി എഴുതിയതാ... അഭിപ്രായം പറയണേ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story