ഹൃദയസഖി...♥: ഭാഗം 6

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

സംശയത്തോടെ തന്റെ പിറകിലേക്ക് നോക്കുന്ന അച്ഛനെ കണ്ടതും ഉള്ളിലെ ആധി പതിന്മടങ്ങ് വർധിച്ചു... വായിൽ നഖം ഇട്ട് കടിച്ചെടുത്ത് കൊണ്ട് അവൾ തിരിഞ്ഞ് നോക്കിയതും ബാൽക്കണിയിലെ ഗ്രില്ലിൽ കുടുങ്ങിയ തുണി എടുക്കാൻ പാട് പെടുന്ന അനന്തനെ കണ്ടതും നെഞ്ച് വല്ലാതെ നീറി പുകയാൻ തുടങ്ങി.. സംശയത്തോടെയും അതിലുപരി ദേഷ്യത്തോടെയും അനന്തനെ നോക്കി കണ്ണുരുട്ടുന്ന അച്ഛനെ കണ്ടതും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി... "നീയെന്താടാ ഇവിടെ...?!" അനന്തൻ അരികിലേക്ക് പാഞ്ഞ് അടുത്ത് കൊണ്ട് അവന്റെ ഷർട്ടിൽ കുത്തി പിടിച്ച് അയാൾ ചോദിച്ചതും കുടുങ്ങി കിടന്ന തുണി ശക്തിയിൽ വലിച്ചതും കുരുങ്ങിയ ഭാഗം കീറി തുണി ഊരി വന്നു... "ഞാൻ എനിക്ക് തോന്നുന്നിടത്തേക്ക് വരും... നീ എങ്ങോട്ട് പോയി എന്ത് ചെയ്തു എന്ന് ചോദിക്കാൻ താൻ എന്റെ തന്ത ഒന്നും അല്ലല്ലോ...??"

പുച്ഛത്തോടെ തന്റെ ഷർട്ടിലെ അയാളുടെ കൈകൾ വേർപ്പെടുത്തി കൊണ്ട് അനന്തൻ ഒറ്റചാട്ടത്തിന് താഴെ നിലയിലേക്ക് ചാടി... കണ്ണുകൾ അടച്ച് ദേഷ്യം നിയന്ത്രിച്ച് കൊണ്ട് അയാൾ നിലക്ക് നേരെ തിരിഞ്ഞു... "നിന്നോട് എനിക്ക് ഒരു വിശ്വാസം ഉണ്ട്... അത് നീ തകർത്തിട്ടില്ലെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കാ..."തല താഴ്ത്തി തേങ്ങുന്ന നിലയോട് അച്ഛൻ ശബ്ദം കടുപ്പിച്ച് മെല്ലെ പറഞ്ഞ് കൊണ്ട് താഴേക്ക് ഇറങ്ങി പോയി... അച്ഛൻ പോവുന്നതും നോക്കി നിസ്സഹായതയോടെ അവൾ തേങ്ങി കരഞ്ഞ് കൊണ്ടിരുന്നു... ഉള്ളിൽ അനന്തനോട് വല്ലാത്ത ദേഷ്യം തോന്നി... അവന്റെ കൈ തട്ടിയ തന്റെ ശരീരം പുകഞ്ഞ് എറിയുന്നത് പോലെ തോന്നി അവൾക്ക്... _________♥️ പിറ്റേന്ന് നിവ്യക്കും ഹർഷനും ഉള്ള വിരുന്നിന്റെ ഒരുക്കത്തിൽ ആണ് വീട്ടുകാർ... കോളേജിൽ ഒരാഴ്ച്ചക്ക് ലീവ് പറഞ്ഞത് കൊണ്ട് നിലയും വീട്ടിൽ ഉണ്ട്... കഴിഞ്ഞ ദിവസം നടന്നതൊക്കെ മനസ്സിൽ നിന്നും പാടെ ഒഴിവാക്കി രാവിലെ തന്നെ കുളിച്ചൊരുങ്ങി... ഇളം പച്ച ദാവണിയിൽ സ്വർണ കസവുള്ള വെള്ള ബ്ലൗസ് ആയിരുന്നു വേഷം...

കുളിച്ചിറങ്ങി മുടി കുളിപ്പിന്നലിൽ ഇട്ട് അടുത്തുള്ള കാവിലേക്ക് നടന്നു... വേലിയിലെ ചെമ്പരത്തി പൂക്കൾ ഇറുത്ത് ഒരു കൈ കുമ്പിൾ നിറയെ ദുർഗ്ഗ ദേവിക്ക് മുന്നിൽ കാഴ്ച വെച്ചു... കണ്ണുകൾ അടച്ച് മനമുരുകി പ്രാർത്ഥിച്ചു... മനസ്സിന് ശക്തി നൽകാനും ഹർഷനെ മനസ്സിൽ പ്രണയം എന്ന സ്ഥാനത്തിന് പകരം ഒരു ഏട്ടൻ എന്ന നിലക്ക് പ്രതിഷ്ടിക്കാനും... പെട്ടന്ന് കണ്മുന്നിൽ തന്നെ നോക്കി മീശ പിരിച്ച് ചിരിക്കുന്ന അനന്തന്റെ മുഖം മിന്നി മറഞ്ഞു... ഞെട്ടി കൊണ്ടവൾ കണ്ണുകൾ തുറന്നതും കണ്ടു തനിക് മുന്നിൽ തന്നെയും നോക്കി പ്രണയത്തോടെ ചിരിക്കുന്ന ഭദ്രൻ... കണ്ണുകൾ ഒന്ന് അമർത്തി തിരുമ്മി... കയ്യിൽ ഒന്ന് പിച്ചി നോക്കി... അതെ വേദനിക്കുന്നുണ്ട്... അപ്പൊ സത്യത്തിലും ആള് ന്റെ മുന്നിൽ ഉണ്ടോ ദേവ്യേ... ചെന്നിയിൽ നിന്നും വിയർപ്പ് ഒഴുകി... പിടച്ചിലോടെ അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും കയ്യിൽ പിടി വീനിരുന്നു...

നിലയുടെ അരയിൽ പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് അവളുടെ കഴുത്തിൽ താടി അമർത്തി... ഇക്കിളി കൊണ്ട് ഒന്ന് കുറുകി പോയവൾ...കണ്ണുകൾ ഇറുക്കി മൂടി... കുറച്ച് മുന്നേ വരെ ഉണ്ടായിരുന്ന ധൈര്യം എല്ലാം എങ്ങോ ഓടി ഒളിച്ചു... യാതൊരു എതിർപ്പും കൂടാതെ അവനിലേക്ക് പറ്റിച്ചേർന്ന് നിന്നു... അനന്തന്റെ ദന്തങ്ങൾ അവളുടെ കമ്മലിട്ട ചെവിയിൽ മൃദുവായി അമർന്നു... ശ്വാസം മേൽപ്പോട്ട് അടക്കി പിടിച്ച് കൊണ്ട് അങ്ങനെ തന്നെ നിന്നു പോയി നില...!! മനസ്സ് പ്രതികരിക്കാൻ ആവശ്യപ്പെടുമ്പോഴും ശരീരം എന്ത് കൊണ്ടോ കെട്ടില്ലെന്ന് നടിക്കുന്നു... അവന്റെ സാമീപ്യം മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നത് പോലെ... "നിലക്കുട്ടി...!!"കൊഞ്ചലോടെ ഉള്ള അനന്തന്റെ വിളി കേട്ടതും ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു അവൾ... "ന്തേയ് ഒന്നും മിണ്ടാതെ ഇരിക്കുന്നെ... ഈ ഹൃദയത്തിൽ ഞാൻ എവിടേയോ കയറി കൂടിയോ...??"

അവളുടെ ഹൃദയത്തിൽ തൊട്ട് കൊണ്ട് അവൻ ചോദിച്ചതും ബോധം വന്നത് പോലെ അവൾ അവനെ തള്ളിയിട്ട് കുറുക്ക് വഴിയിലൂടെ ഓടി... "നിക്കറിയാം ട്ടോ...."മീശ പിരിച്ച് കള്ളചിരിയോടെ അനന്തൻ ഉറക്കെ വിളിച്ച് പറഞ്ഞു... നിലയുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു... കാവിലെ പൂത്ത് നിൽക്കുന്ന ചെമ്പകം കാരണം തേടാതെ പൂക്കൾ നിലത്തേക്ക് പൊഴിച്ച് കൊണ്ടിരുന്നു... ______♥️ ഇതെല്ലാം കണ്ട് പിറകിൽ നിൽക്കുന്ന അയാളുടെ കണ്ണിൽ കോപഗ്നി ആളി കത്തി... കണ്ണുകൾ ഇടുക്കി കൊണ്ട് അയാൾ അനന്തനെ തുറിച്ച് നോക്കി കൊണ്ടിരുന്നു... ഊടുവഴിയിലൂടെ നേരിയ ചിരിയോടെ പോകുന്ന നിലയെ നോക്കി അയാൾ എന്തോ അർത്ഥം വെച്ച് ചിരിച്ചു... ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്ത് അയാൾ ചെവിയോട് ചേർത്തു... മറുപുറത്ത് കാൾ അറ്റൻഡ് ആയതും അയാൾ ആവേശത്തോടെ ഇക്കാര്യം പറഞ്ഞു.... അപ്പോഴും ഇരുഭാഗത്തുള്ളവരുടെയും ഉള്ളിൽ ഒരു ഗൂഡ ചിരി ഉണ്ടായിരുന്നു... എന്തോ നേടി എടുക്കാൻ പോവുന്നതിന്റെ ക്രൂരമായ ചിരി...!!.........(തുടരും...) ...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story