ഹൃദയ സഖി .....💓: ഭാഗം 17

hridaya sagi sana part 1

രചന: SANA

രാവിലെ അമ്മ തട്ടി വിളിച്ചപ്പോഴാണ് എണീറ്റത്..വേഗം എണീക്കാൻ പറഞ്ഞമ്മ പോയി... ഞാൻ അതെ കിടത്തം കിടക്കാൻ നിന്നപ്പോഴാണ് തറവാട്ടിലോട്ട് പോകണല്ലോ എന്നോർമ്മ വന്നത്.. അപ്പൊ തന്നെ ബാത്‌റൂമിലേക്ക് ഓടി ഫ്രഷ് ആയി ഇറങ്ങി.. ഒരുക്കമൊക്കെ കഴിഞ്ഞു താഴോട്ടിറങ്ങാൻ നേരമാണ് ആര്യക്ക് വിളിക്കാൻ വേണ്ടി ഫോൺ എടുത്തത്... അപ്പോഴും രണ്ട് മിസ്സ്ഡ് കാൾ ഉണ്ട്.. ഇന്ന് പെണ്ണെന്നെ കൊന്നത് തന്നെ.. ഇന്ന് നേരത്തെ എണീറ്റോ ഇവള്.. എന്തായാലും സമയം കളയാതെ വിളിച്ചു നോക്കി. പക്ഷെ പെണ്ണ് ഫോൺ എടുക്കണ്ടേ.. അഞ്ചാറു വട്ടം വിളിച്ചെങ്കിലും എടുത്തില്ല... പിന്നേം ഉറങ്ങി കാണോ... ഹാ എന്തായാലും ഇനി കുറച്ചു കഴിഞ്ഞു ട്രൈ ചെയ്യാമെന്നും കരുതി താഴോട്ടിറങ്ങി ചെന്നു... 💐💐💐💐💐💐 "അമ്മാ..ഇറങ്ങുവല്ലേ..." "ഇതാ വരുന്നേ പെണ്ണെ..😬 ഇതിനെ കൊണ്ട് തോറ്റു മനുഷ്യൻ... അവിടെ കിടന്നലറാതെ ഇതൊക്കെ കാറിലേക് വെക്കാൻ എന്നെ സഹായിച്ചൂടെ..." "അമ്മ സാവകാശം വന്ന മതി 😃😆..." " 😬പണി പറഞ്ഞ ഓളെ കൊണ്ട് വയ്യ.. 😠.." "ഈ... 😄😄...അച്ഛൻ വാ നമുക്ക് കാറിൽ കയറാം.." "എന്നേം കൊണ്ടോ.." "Yes... എനിക്ക് ഭയങ്കര ശക്തിയാ എന്നെ പറ്റി അച്ഛനെന്താ വിചാരിച്ചേ..." "ന്റെ വാവേ... എനിക്ക് സ്റ്റിക്ക് വെച്ച് ചെറുതായി നടക്കാനും വണ്ടിയിൽ കയറാനും ഒക്കെ അറിയാം..

നീ അതും കളയാനാണോ..." "ഓ.. ഇനി അച്ഛനും കൂടെ ട്രോളിക്കൂടെ 😫😩.. ഇനി ആ ഒരു കുറവും കൂടെ ഒള്ളു.." "ഞാൻ കാര്യം പറഞ്ഞതാ കൊച്ചേ.." "ങേ 😏ഞ ഞായി..😤.. ആ പിന്നെ അച്ഛോയ് നമുക്ക് കാലൊക്കെ ശരിയാക്കി എടുക്കണം ട്ടോ.. അങ്കിൾ പറഞ്ഞു നല്ല നല്ല ട്രീറ്റ്മെന്റസ് ഉണ്ടെന്ന്... ആദ്യമെ നോക്കിയിരുന്നേൽ ഇപ്പൊ ഉഷാറാവുവായിരുന്നില്ലേ 😢.." "അതിനിയും നോക്കാലോ... നീ നിന്റെ അമ്മയെ വിളിച്ചേ.. അതിന് വീട്ടിൽ പോകുവാനുള്ള ഒരുക്കം ആണ്..." "😄😆.... അമ്മാാാാ...." "അലറണ്ട.. ദാ വന്നു... ഹാ പിന്നെ അന്റെ ജന്തുകൾക്കു ആരാ തിന്നാൻ കൊടുക്ക ഈ ഒരാഴ്ച..." "ജന്തുക്കളല്ല 😤😬😬.. കിളികൾ.😠.. അവർക്ക് ഞാൻ ഒരാഴ്ചക്കക്ക് ഉള്ള ഫുഡ്‌ ഇട്ടോട്ത്തിട്ടുണ്ട്...ആക്രാന്തം കാണിച്ചു മുഴുവൻ കഴിച്ച പട്ടിണിയാകുമെന്നും പറഞ്ഞിട്ടുണ്ട്..." "കണ്ടാ നിങ്ങളെ മോളെ പക്വത.. കിളികളോട് ആക്രാന്തം കാണിക്കണ്ടാന്ന് പറഞ്ഞിട്ടുണ്ടല്ലോ...."amma "അവള് ചെറിയ കുട്ടി അല്ലെ..." "ആ.. ബെസ്റ്റ് 😬🙏.. രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ ഒരു കൊച്ചിനെ ഒക്കത്ത് വെച്ച് നടക്കേണ്ടവളാ.. മടിയിലിട്ട് കുപ്പി പാല് കൊടുത്തൂടി..." "ഈ അമ്മ ഇത് 😬.. എന്റമ്മേ ഞാൻ നമ്മളെ തുളസി ചെടിയുടെ തൈകളില്ലേ വലുത് ഒരഞ്ചാർ തൈകൾ..അതിൽ നിന്നും രണ്ട് തൈ കൊണ്ട് കൂട്ടിൽ വെച്ചിട്ടുണ്ട്..,പനിക്കൂർക്കയുടെ ഇലയും ഉണ്ട്...

പിന്നെ ആവിശ്യത്തിലേറെ തിനയും ഉണ്ട്...അമ്മ പേടിക്കണ്ട.. പിന്നെ സ്റ്റെല്ലയെ നമ്മൾ കൊണ്ടു പോകുന്നും ഉണ്ടല്ലോ... ഇനി അമ്മ വണ്ടി ഒന്നെടുത്തേ..എന്തൊക്കെ അറിയണം 🙏." "എടി തുളസിയോ... നിനക്കെന്താടി ഭ്രാന്ത..." "അവറ്റങ്ങൾ അതൊക്കെ തിന്നും.. നല്ലതാ..." "ദെ ഇങ്ങോട്ട് നോക്ക് മൻഷ്യ.. മനുഷ്യൻ കഷ്ടപ്പെട്ട് ഉണ്ടാക്കി കൊണ്ടന്ന തുളസിയ.... ഇവളെ ഉണ്ടല്ലോ ഞാൻ..." അമ്മ തുടങ്ങി... ഞാൻ നൈസായിട്ട് ഹിയർഫോൺ ചെവിക്കകത്തേക്ക് കുത്തി തിരുകി വെച്ചു 😌😆അല്ല പിന്നെ..😁 കുറച്ചു കഴിഞ്ഞപ്പോ എന്റേന്ന് പ്രതികരണം ഒന്നും ഇല്ലാത്തോണ്ട് തന്നെ അമ്മ വണ്ടി എടുത്തു.. അമ്മ നന്നായി കാറോടിക്കും ട്ടോ... 💝😍💝😍💝😍💝 വണ്ടിയിൽ നിന്നും ഒരുപാട് തവണ ആര്യക്ക് വിളിച്ചിരുന്നു എങ്കിലും പെണ്ണ് ഫോൺ എടുത്തില്ല.. ചെലപ്പോ അവള് വിളിച്ചിട്ട് എടുക്കാത്തെന്റെ ദേഷ്യം ആയിരിക്കും.... രണ്ട് മണിക്കൂർ യാത്ര വേണം അമ്മ വീട്ടിലോട്ട്..വീട് പഴയ ഓടിട്ട വീടാണ്.. സിനിമയിലൊക്കെ കാണുമ്പോലെ വലിയ ഒരു കൊട്ടാരം തന്നെ..എന്നാൽ ആരും ഇല്ലാതാനും.. മുത്തച്ഛനും ഉണ്ട് മുത്തശ്ശി യും ഉണ്ട് പിന്നെ അങ്കിളും ആന്റിയും.. അവർക്ക് മക്കളില്ലാത്തത് കൊണ്ട് തന്നെ വീടെപ്പോഴും സൈലന്റ് ആയിരിക്കും.. പിന്നെ ഞാൻ വരുമ്പോഴാണ് അവിടെ ഭൂകമ്പം ഉണ്ടാകുന്നത് 😉😆

.നേരം ഒമ്പതര ഒക്കെ ആയപ്പോഴാണ് ഞങ്ങൾ നാട്ടിലെത്തിയത്... "അമ്മ... സ്റ്റോപ്പ്‌ സ്റ്റോപ്പ്‌.." "ഇല്യ.. ഇന്നിവിടെ ഞാൻ നിർത്തില്ല.. അവരൊക്കെ എത്തിയിട്ടുണ്ടാകും പെണ്ണെ.." "എന്നാലും സാരല്ല.. ഞാൻ പെട്ടന്നങ് എത്തിയേക്കാം ന്നേ..അച്ഛനൊന്ന് പറഞ്ഞെ." "എന്തിനാ ഇവിടെ ഇറങ്ങുന്നേ പെണ്ണെ.." അച്ഛൻ "അവൾക് അവള് വന്നത് എല്ലാരേം അറിയിക്കേണ്ടി വരും..ഓരോ തരി മണ്ണ് വരെ അറിയും ഈ പെണ്ണ് വന്നത്..എപ്പോഴും ഈ വഴിയിലൂടെ വരൂ.." "ഹ... ഇറങ്ങിക്കോട്ടെ എന്ന..നമുക്ക് ഇതിലേ പോകാം ന്നേ.. അവളവളെ ഇഷ്ട്ടത്തിന് വന്നോട്ടെ.." "ആ.. ഇനി തഞ്ചത്തിന് തുള്ളാൻ ആളുണ്ടല്ലോ.. നീയെന്താച ആക്ക് പെണ്ണെ.." "Thankyou അമ്മ..." എന്നും പറഞ്ഞോണ്ട് ഞാൻ കാറിൽ നിന്നും ഇറങ്ങി... അവര് കാറെടുത്ത് പോയതും ഞാൻ വയലിലോട്ടിറങ്ങി.. ഇവിടുന്ന് ദൂരെ നോക്കിയാൽ തന്നെ തറവാട് കാണാം... ഇവിടെ മൊത്തം പാടമാണ്..എനിക്കെന്തോ ഇതിലൂടെ നടന്നു പോകുന്നതാ ഇഷ്ട്ടം.. വണ്ടിക്ക് പോകാൻ ചെറുതായി മണ്ണിട്ട റോഡ് ഉണ്ട്.. എന്നാലും എനിക്കിഷ്ട്ടം ഇതിലൂടെ നടന്നു ഉള്ളോരോട് മുഴുവൻ സംസാരിച്ചു പോകാന.. ഇവിടെ മുഴുവൻ എന്റെ ഫാൻസ 😄😉.. അവിടെ ആരൂല്ലാതെ ബോറടി ആണെങ്കിൽ ഇവിടെ ഒന്ന് റസ്റ്റ്‌ എടുക്കാൻ പോലും നേരല്ലാത്ത അവസ്ഥയാകും...

ആടി പാടി നമ്മൾ തറവാട്ടിലോട്ട് നടന്നു.. തറവാടെത്തുന്നതിന് തൊട്ടു മുന്നെയായിട്ട് എന്റെ ഒരു കളിക്കൂട്ടുകാരിയുടെ വീട് കൂടെ ഉണ്ട്.മീനൂട്ടിയുടെ..വകയിൽ വളഞ്ഞു തിരിഞ്ഞു വരുമ്പോ എങ്ങനെയോ കുടുംബവും ആണ്.. തറവാടിന് തൊട്ടടുത്ത് തന്നെയാണ് വീട്... .. പെണ്ണുണ്ട് കോലായിലിരുന്ന് സ്വപ്നം കാണുന്നു..എന്നെ കണ്ടിട്ടില്ല... പക്കാ നാട്ടും പുറത്തുക്കാരി ആണ് പെണ്ണ്..മഞ്ഞ ധാവാണിയും ഉടുത്താണ് ഇരിപ്പ്... "ഏയ് മഞ്ഞ കിളി 😄🙌👋👋..." "അനൂ 😍നീയോ.. എപ്പോഴാ എത്തി.." "ഇപ്പൊ എത്തിയെ ഒള്ളു.." "അപ്പൊ പോകുന്ന വഴിയാണ്.. 😆. നീ വാ ഇങ്ങോട്ട്.." "ഇല്ലാടി... അപ്പേട്ടൻ ഉണ്ടോടി അവിടെ.." "അതെന്താ അപ്പേട്ടൻ ഉണ്ടേലെ നീ വരത്തൊള്ളൂ..." "അങ്ങനെ അല്ലടി പെണ്ണെ.. ഞാൻ അവിടെ ഒന്ന് മുഖം കാണിച്ചേക്കട്ടെ.. പിന്നെ അവിടെ ഇന്ന് പുതിയൊരാൾ കൂടെ വരുന്നുണ്ട്..." "ഞാനറിഞ്ഞു.. നീ ചെല്ല് എന്തായാലും... പെട്ടെന്നിങ്ങോട്ട് വരണം..." "ഓക്കേ..." ഓടികൊണ്ടായിരുന്നു മറുപടി കൊടുത്തത്... അവര് വന്നിരിക്കോ എന്നറിയില്ലല്ലോ.. അഞ്ചു മിനിട്ടോണ്ട് നടന്നെത്തണ്ടെ ഇടത്തൊട്ടാണ് ഞാൻ ആടിപ്പാടി അരമണിക്കൂർ ആക്കുന്നത്.. ഇനിയും വൈകിയ അമ്മന്റെ കയ്യിൽ നിന്നും നല്ലത് കിട്ടും...

"അപ്പേട്ടൻ രണ്ടൂസം കഴിഞ്ഞ ഇങ് വരും എന്ന് പറഞ്ഞിട്ടുണ്ട് ട്ടോ .." മീനു എന്നോട് അവിടെ നിന്നും വിളിച്ചു പറയുവാണ്... കൈ കൊണ്ട് ശരി എന്നും കാണിച്ചു വേഗം നടന്നു... വീട്ടുമുറ്റത്ത് എത്തി നോക്കിയപ്പോ ഞങ്ങളെ വണ്ടി മാത്രേ ഒള്ളു.. അപ്പൊ അവര് വന്നിട്ടില്ലെന്ന് സാരം... മുറ്റത്ത് മുന്നിൽ തന്നെ കൈസറിന്റെ കൂടുണ്ട്.. കൂട് മാത്രം അല്ല.. ആളും ഉണ്ട് 🐕🐶... എന്നെ കണ്ടിട്ട് ചെക്കനത്ര ദഹിച്ചിട്ടില്ല...അതല്ലെങ്കിലും അങ്ങനെയാ. ഞങ്ങൾ രണ്ടും കണ്ടത്തിൽ ചേരില്ല.. "ടാ..നിനക്കെന്താടാ ജാട.. ഇവിടെ എല്ലാവർക്കും ഞാൻ വന്നത് പിടിച്ചിട്ടുണ്ട്.. നിനക്ക് മാത്രം എന്താണ് കൊമ്പുണ്ട.. നിന്റേത് കൂടെ ഞാൻ കഴിക്കും എന്ന് കരുതിയിട്ടല്ലേടാ നിന്റെ ഈ ഗർവ്.. നോക്കിക്കോ കൊഴിന്റെ എല്ല് പോലും നിനക്ക് തരില്ല.." "ബൗ ബൗ..." ചെക്കനൊരു ആട്ട് ആട്ടിയതും ഞാൻ പിന്നാം പുറത്ത് കൂടെ അകത്തൊട്ട് കയറി... അവിടെ ചെന്ന് നോക്കുമ്പോ എല്ലാരും അച്ഛനോട് വിശേഷം ചോദിക്കുന്ന തിരക്കില.. "പല്ലില്ലാത്ത മുത്തച്ഛനും മുത്തശ്ശിക്കും സുഖല്ലേ 😉😄.." "എടി തല തെറിച്ചതെ... ആർക്കാടി പല്ലില്ലാത്തത്..." ചോദ്യം എടുത്തിട്ടതും ഗ്രാൻഡ്മാ ചെവിക്ക് പിടിച്ചു.. "ദോ.. നിങ്ങൾക് രണ്ടാൾക്കും തന്നെ.." "അയ്യടി.. പ്രായം ഇച്ചിരി ഒക്കെ ആയെന്നെ ഒള്ളു.. പല്ലിനൊന്നും ഒരു കുഴപ്പവും ഇല്ല.."

"എന്തോ.. എങ്ങനെ... പ്രായം ഇച്ചിരി ആയിട്ടൊള്ളെന്നോ... പേരക്കുട്ടിയെ കെട്ടിക്കാനായി... അതറിഞ്ഞോ ആരെങ്കിലും.." "ഇല്യ.. നിനക്കത്ര പ്രായൊക്കെ ആയോ,." "ആ... ആയി 😤.." " ഞങ്ങളറിഞ്ഞില്ലേ... ആ എന്തായാലും പ്രായമായ സ്ഥിതിക് നമ്മുക്കൊരു കാര്യം ചെയ്യാം മോളെ...നിന്റെ ചേച്ചിക്കൊരു മോനുണ്ടെന്ന കേട്ടെ..കല്യാണം കഴിക്കാനൊക്കെ പ്രായം ആയെന്ന് പറഞ്ഞു കിഷോർ (അങ്കിൾ ) അവനെ കൊണ്ട് ഇവളെ പിടിച്ചങ് കെട്ടിക്കാം.. ന്താ അപിപ്രായം ജാനക്യെ.. " "നല്ല അപിപ്രായം... എനിക്ക് സന്തോഷേ ഒള്ളു.." "ദേ.. എല്ലാരേം ഞാനുണ്ടല്ലോ.. എനിക്കെന്റെ മാഷിനെ മതി.. വേറെ ഏത് കൊന്തനേം വേണ്ട.ഈശ്വരന്മാരെ ആ തെണ്ടിക്ക് ഏതെലും പെണ്ണിനോട് മുടിഞ്ഞ പ്രേമം ആയിരിക്കണേ..ജന്തു കാണുന്നതിന് മുന്നേ എന്റെ കഞ്ഞിയിൽ പാറ്റയിടാൻ നോക്ക.😠." നമ്മൾ കലിപ്പും ഇട്ട് അടുക്കളയിലോട്ട് നീങ്ങി... അവിടെ ഉണ്ട് നിത്യ (ആന്റി )തമ്പുരാട്ടി വല്യ പണിയിൽ.. "ആന്റി... എന്താ ഞാൻ വന്നിട്ടും ഒരു മൈന്റ് ഇല്ലാത്തെ.." "നിന്റെം മുത്തശിയുടെയും ആദ്യത്തെ തല്ല് കൂടൽ അങ്ങ് കഴിഞ്ഞോട്ടെ വെച്ചു.. എന്താ എന്നിട്ട്.. സുഖല്ലേ മോളെ..." "പരമ സുഖം.. എന്താ ആന്റി ഇവിടെ നിക്കുന്നെ വാ നമുക്ക് അങ്ങോട്ട് പോകാം..."

"ദാ വരുന്നു പെണ്ണെ.. ഇവിടെ ഒക്കെ ഒന്ന് ഒതുക്കി ഇടട്ടെ.." "എന്റെ ഈശ്വരാ ഇവിടെ ഇനിയെന്താ ഒരുക്കാൻ.. എല്ലാം റെഡി ആണെന്ന് അമ്മ പറഞ്ഞു എന്നോട്.. എത്ര നന്നാക്കിയാലും ഈ പെണ്ണിന് മതിയാവില്ലച്ച.. ഇങ് വന്നേ.. അമ്മ എന്നോട് കയ്യോടെ കൂട്ടി കൊണ്ടരാൻ പറഞ്ഞു..." "ഈ പെണ്ണിത്.. നടക്കങ്ങോട്ട്..." 🌾🌾🌾🌾🌾🌾 എല്ലാരും കൂടെ സൊറ പറഞ്ഞോണ്ട് നടുമുറ്റത്തിരിക്കുമ്പോഴാണ് പുറത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടത്..ബുള്ളറ്റിന്റെ ശബ്ദം ഇപ്പൊ എവിടെ കേട്ടാലും അവിടെ എന്റെ തലയും ഉണ്ടാകും.. അത്കൊണ്ട് തന്നെ ഞാൻ ഓരോട്ടമായിരുന്നു മുറ്റത്തോട്ട്.പുറത്ത് ബുള്ളറ്റിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടതും ഞാൻ തൊള്ളയും പൊളിച്ചിരുന്നു... സമയം കളയാതെ മാഷേ.... എന്നും അലറി മാഷിനടുത്തോട്ടോടി.... 🏃🏃🏃🏃🏃 വണ്ടി നിർത്തി വീട് ചുറ്റും ഒന്ന് കണ്ണോടിക്കുമ്പോഴാണ് *മാഷേ * എന്നും അലറിക്കൊണ്ട് ഈ സാധനം മുന്നിൽ ലാന്റിയത്... എന്റെ ഈശ്വരാ എവിടെ പോയാലും ഇതും ഉണ്ടാവോ കൂടെ 😭😭.. "മാഷേ.. മാഷെന്ത ഇവിടെ.." "അതാ എനിക്ക് നിന്നോട് ചോദിക്കാനുള്ളത്.. താനെന്താ ഇവിടെ.." "ഇതെന്റെ അമ്മയുടെ വീടാ.." "യോ 😱നീ ഈ വീട്ടിലുള്ളതാ..." "ഹാ.. മാഷേന്ത ഇവിടെ." അവള് ചോദിക്കുന്നതിന് ഉത്തരം പറയുന്നതിന് മുന്നേ അകത്ത് നിന്നും കുറച്ചാളുകൾ പുറത്തൊട്ട് വന്നു.. 💝💝💝💝💝💝💝

"സുമിത്രയുടെ....." "മകനാണ്..." "അയ്യോ... നിങ്ങളാണോ ആ മകൻ.. അയ്യോ അയ്യയോ... ഈശ്വരന്മാരെ ഞാൻ നേരത്തെ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നെ.. ഇങ്ങേർക്കൊരു പ്രേമോം ഉണ്ടാവരുതേ... വേണേൽ ഞാൻ അഞ്ചു പത്ത് തേങ്ങ ഉടച്ചേക്കാം...." ഇവളിതെന്ത് തേങ്ങയ പറയുന്നേ...എന്നും ചിന്തിച്ചോണ്ട് അലേഖ് ഇരുന്നു.. അപ്പോഴേക്കും അനു ഇതാണെന്റെ മാഷെന്നും പറഞ്ഞു എല്ലാവർക്കും പരിജയ പെടുത്തി കൊടുക്കലും കഴിഞ്ഞിരുന്നു... അലേഖ് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങാനായി കാല് തൊട്ടതും അനുവും ഒപ്പം കൂടി... മുത്തശ്ശി പെണ്ണിന്റെ ചെവി തിരിച്ചു നേരെ നിർത്തി.. "എവിടെ അമ്മയും അച്ഛനും ഒക്കെ.." "എന്റെ തൊട്ടു പിറകെ വരുന്നുണ്ടായിരുന്നു... ഹാ ദാ എത്തി..." ഒരു കാർ വന്നു നിർത്തിയതും മുൻ സീറ്റിൽ നിന്നും അലേഖിന്റെ അമ്മ ഓടി വന്നു മുത്തച്ഛനെയും മുത്തശ്ശിയെയും ഒക്കെ കെട്ടിപിടിച്ചു കരച്ചിലോട് കരച്ചിൽ.. സീൻ ഫുൾ സെന്റി 😕.... നമ്മളെ അനുവും കരച്ചിലൊക്കെ കണ്ട് ഇപ്പൊ കരയുമ്മെന്ന മട്ടിലായി..😁 "ജാനി...എന്നും വിളിച്ചു കൊണ്ട് അനുവിന്റെ അമ്മയെയും കെട്ടി പിടിച്ചു കരച്ചിലായിരുന്നു സുമിത്ര... " എവിടെ നിന്റെ മോള്... ഒരു മകളും ഉണ്ടെന്ന് പറഞ്ഞല്ലോ... " മുത്തശ്ശി " അതാ... "

എന്നും പറഞ്ഞു സുമിത്ര ചൂണ്ടിയിടത്തേക്ക് എല്ലാരും നോട്ടം മാറ്റി.... കാറിനുള്ളിൽ നിന്നും ലെഗേജ് മൊത്തം ഏറ്റികൊണ്ട് തിരിഞ്ഞ ആര്യയേ അനുവും കണ്ടു.... ലഗേജ്‌ ഒക്കെ താങ്ങി പിടിച്ചു നേരെ നോക്കിയപ്പോ അനുവിനെ ആര്യയും കണ്ടു... "ഹായ്... ആരൂട്ടി..... 😍😍..." പെട്ടെന്ന് ആര്യയെ കണ്ട സന്തോഷത്തോടെ അരൂട്ടി എന്നും വിളിച്ചു കൂവി കൊണ്ട് ആര്യയുടെ അടുത്തൊട്ട് ഓടാൻ നിന്നപ്പോഴാണ് പെട്ടെന്ന് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് അനുവിന് തോന്നിയത്.ആര്യ ആണേൽ ഇനി ഇവിടെ എന്ത് നടക്കുമെന്ന ടെൻഷനലിൽ മുട്ട് കാലിടിച്ചിരിക്കയാണ്... മാഷിനെയും.,ആര്യയെയും., സുമിത്രയെയും ഒക്കെ മാറി മാറി നോക്കി അവസാനം സംഭവം പിടി കിട്ടിയതും അനുവിന്റെ മുഖമാകെ മാറി...ദേഷ്യം കൊണ്ട് പെണ്ണ് "എടി 😠😠😡😡..." എന്നും വിളിച്ചു അലറി കൊണ്ട് ആര്യക്കടുത്തേക് പാഞ്ഞടുത്തു.. ആര്യ കവറ് മൊത്തം നിലത്തോട്ടിട്ട് ജീവനും കൊണ്ട് തിരിഞ്ഞോടി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story