ഹൃദയ സഖി .....💓: ഭാഗം 19

hridaya sagi sana part 1

രചന: SANA

രാത്രി ഭക്ഷണം കഴിപ്പൊക്കെ കഴിഞ്ഞ് ഒരുപാട് സമയം വൈകിയാണെല്ലാവരും കിടക്കാനായി പോയത്... "അനൂ.. നിന്റെ അടുത്ത് ആര്യയെയും കൂട്ടിക്കോ..."amma "അതെന്താ ആറേഴു മുറി ഉണ്ടല്ലോ.. അവൾക്കവിടെ ഒന്നും കിടക്കാൻ വയ്യേ... എന്റെ അടുത്താരും കിടക്കണ്ട...ഹും 😏😏..." എന്നും പറഞ്ഞോണ്ട് അനു മുകളിലേക്കോടി മുറിയിൽ കയറി വാതിലടച്ചു... "നീ അതൊന്നും കാര്യക്കണ്ട പെണ്ണെ.. ചിലപ്പോഴൊക്കെ അതിന്റെ സ്വഭാവം അങ്ങനെ ആണ്.. വല്ലാണ്ടങ് നീണ്ടു പോകുവൊന്നും ഇല്ല പിണക്കം.. നീ അവളെ തൊട്ടപ്പുറത്തുള്ള മുറിയിൽ പോയി കിടന്നോ." "ശരി 😊..." ♥️♥️♥️♥️ ... ഭദ്രക്കളി അങ്ങനെ നിക്കട്ടെ കുറച്ചു ദിവസം... ചുമ്മാ എന്നെ കോമാളി വേഷം കെട്ടിച്ചിട്ടല്ലേ.. ഒന്ന് പറഞ്ഞാലെന്താ അവൾക്..ഹും 😤😤.. ആര്യയെ കുറെ മനസ്സിൽ പ്രാകിയിട്ടാണ് കിടന്നത്.... രാവിലെ എഴുനേറ്റ് പല്ലുംതേച്ചു നേരെ പോയത് മീനൂട്ടീടെ വീട്ടിലേക്കാണ്... പെണ്ണ് കുളിയും കഴിഞ്ഞു സുന്ദരിയായി ഇരിക്കുന്നുണ്ട് കൊലായിൽ തന്നെ... "ആഹാ... ആരിത് അനുവോ... നിന്നെ ഇന്നലെ ഇങ് കണ്ടേ ഇല്ലല്ലോ.. പുതിയ ആളുകളൊക്കെ വന്നപ്പോ അവിടെ തന്നെ അങ്ങ് കൂടിയിട്ടുണ്ടാകും ല്ലേ..." " അങ്ങനെ ഒന്നുല്ല ആന്റി.. ഇന്നലെ വരാൻ പറ്റിയ മൂടായിരുന്നില്ല... വരാൻ തുനിഞ്ഞതായിരുന്നു... "

"ഉവ്വ്.. നീ ഇങ് കയറി ഇരിക്ക്...ഞാൻ ചായ എടുക്കട്ടെ.. ഹേ " "വേണ്ട.. വേണ്ട... ഞാനിപ്പോ തന്നെ തിരിക്കും.. അമ്മ കാണാതെ മുങ്ങിയതാ..." "അത് ശരി..എന്ന നിങ്ങൾ സംസാരിക്.." "ഇന്നലെന്തെ വരാഞ്ഞു പിശാഷേ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ വേഗം വരണമെന്ന്.ഓ.. ഇനി നമ്മളെ ഒന്നും പറ്റൂലായിരിക്കും ല്ലേ...."മീനു "ദേ.. നീയും കൂടെ എന്നെ ദേഷ്യം പിടിപ്പിച്ചാണ്ടല്ലോ... ഇന്നലെ ഞാൻ വരാനിറങ്ങിയതാ.. അപ്പൊ അമ്മ പറഞ്ഞു മറ്റേ സാധനത്തിനെയും കൊണ്ടരാൻ.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അകത്തൊട്ട് തന്നെ കയറിപ്പോയി..." "ങേ... എന്ത് സാധനം കൊണ്ടുവരുന്ന കാര്യവാ പറഞ്ഞെ..." "ഓ.. അതോ 😬😬... എന്റെ കോളേജിലെ ബെസ്റ്റി ഇല്ലേ..." "ആര്യയോ.." "ഹാ ലവള് തന്നെ.. അവളാണ് വല്യമ്മേടെ മോള്.." "ആഹാ 🤩🤩.. അല്ലാ അപ്പൊ സന്തോഷിക്കുവല്ലേ വേണ്ടത്.. അവളെയും കൊണ്ടു വന്നൂടായിരുന്നോ.. എനിക്കും കാണാലോ അവളെ.." "കാണണേൽ അവിടെ പോയങ് കണ്ടോ 😤😤...." "എന്താടി.. കണ്ടപ്പോഴേ അടിച്ചു പിരിഞ്ഞ.." "അടിച്ചു പിരിയണ്ട ആവിശ്യോന്നും ഉണ്ടായില്ല... " "എന്താടി കാര്യം പറ..." "എന്റെ മാഷില്ലേ... മാഷിന്റെ പെങ്ങളാണെടി ആ കഴുത... അവര് വന്നിട്ടിറങ്ങിയപ്പോഴാ ഞാൻ അത് മനസ്സിലാക്കിയത്...."

"എന്തോന്ന് 😨😱😱.. നിന്റെ മാഷിന്റെ പെങ്ങളോ..." "ആ... പെങ്ങൾ തന്നെ.. എന്നോടൊരു വാക്ക് പോലും അവള് പറഞ്ഞിട്ടില്ല.. എന്തൊരു അഭിനയം ആയിരുന്നു കോളേജിൽ നിന്നൊക്കെ.. ഹോ ഓസ്‌ക്കാർ കൊടുക്കണം..." "ഈശ്വരാ.. ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടായിരുന്നോ... എന്നിട്ട് നീ അവളോട് മിണ്ടിയിട്ടേ ഇല്ല ഇത് വരെ .." ''ഇല്ല്യ.. ഞാൻ മിണ്ടാനും പോണില്ല.. " "അവള് മാത്രല്ലലോ.. നിന്നെ നിന്റെ മാഷും പറ്റിച്ചില്ലേ..." "പക്ഷെ മാഷിനെ പോലെ അല്ലല്ലോ അവള്.. അവളെന്റെ ബെസ്റ്റി ആയിരുന്നില്ലേ... മാഷെണേൽ വഴക്ക് പറയാൻ മാത്രേ ആ തിരുവാ തുറക്കൂ... ഇവളങ്ങനെയാ... മോശായി പോയില്ലേ..." "അതൊക്കെ ശരി തന്നെ.. അല്ല., അവളെ ഇങ് കൊണ്ടുവാ.. എനിക്കും കാണാലോ...," "അല്ല നിനക്കെന്താ അങ്ങോട്ട് വന്ന.. വീട് പൊളിഞ്ഞു പോകോ 😠😬😬.. അവളെ കാണണേൽ അങ്ങോട്ട് വന്നങ് കണ്ടോ... പിന്നേയ് ഞാൻ പോകുവാ... അമ്മ തിരക്കും..അപ്പേട്ടൻ എന്ന് വരുമെന്ന പറഞ്ഞെ.." "നാളെ എത്തുവായിരിക്കും മിക്കവാറും..." "ഹാ.. ഞാൻ ചെല്ലട്ടെന്നാ ട്ടോ.. അമ്മയോട് പറഞ്ഞേക്ക്..." എന്നും പറഞ്ഞോണ്ട് ഞാൻ അവിടെ നിന്നുമിറങ്ങി... അപ്പേട്ടൻ മീനൂട്ടിടെ ഏട്ടനാണ്... എന്റെയും..ഞങ്ങൾക്ക് രണ്ട് പേർക്കും ഉള്ള നല്ലൊരേട്ടൻ... ആള് ആർമി ഓഫീസർ ആണ്...

നാളെ വരുമെന്ന പറഞ്ഞെ... വീട്ടിലേക്ക് പിന്നാമ്പുറത്ത് കൂടെയാണ് കയറിയത്.. കയറിയതും ആദ്യം കാണുന്നത് മുത്തശ്ശി ആര്യയുടെ തലയിൽ എണ്ണഇട്ട് കൊടുക്കുന്നതും... വേഗം അങ്ങോട്ട് ചെന്ന് പെണ്ണിനെ ഒരു തട്ടങ് തട്ടി അവിടെ ഞാൻ കേറി ഇരുന്നു...ആര്യ മൂക്കും കുത്തി താഴെ വീണിട്ടുണ്ട് ഞാനതൊന്നും മൈന്റ് ആക്കാതെ വേറെ എങ്ങോട്ടോ നോക്കി ഇരുന്നു ... മുത്തശ്ശി ആണേൽ എന്റെ ചെവി തിന്നുന്നുണ്ട്...ഞാനതൊന്നും കാര്യമാക്കാൻ പോയില്ല.. "മോളെ നീ പോയി കുളിച്ചേച് വാ..ഇതിനെയും ഞാൻ അങ്ങോട്ട് വിട്ടേക്കാം...ആ സൈഡിലാണ് കുളം.. ചെല്ല്...." മുത്തശ്ശി "ഞാൻ അവള് തിരിച്ചു വന്നിട്ടേ പോകു..." "നല്ല അടി വെച്ചരും നിനക്ക്... അവളെ കൂടെ പോയി കുളിച്ചേച് വാ... ഞാൻ എണ്ണ ഇട്ട് തരാം...." എന്നും പറഞ്ഞോണ്ട് മുത്തശ്ശി തലയിൽ എണ്ണയിട്ട് തന്നു കുളത്തിലോട്ട് ഉന്തി തള്ളി പറഞ്ഞയച്ചു.... പടവുകളൊക്കെ ഉള്ള വലിയ കുളമാണ് ഇവിടെത്തേത്..അങ്ങോട്ട് ചെന്ന് നോക്കുമ്പോ അവസാനത്തെ സ്റ്റെപ്പിലും നിന്നോണ്ട് എന്ത് ചെയ്യുമെന്ന് പിടി കിട്ടാതെ വെള്ളത്തിലും തൊട്ടൊണ്ട് ഇരിക്കണ ആര്യയെ കണ്ടപ്പോ ചിരി വന്നു...പൊട്ടത്തിക്ക് നീന്താനറിയത്തില്ല... അതോണ്ടാണല്ലോ ആ നമ്പറിറക്കി ഇന്നലെ പെണ്ണിനെ പിടിച്ചത്... 😤....

എന്തായാലും ഒന്ന് പേടിപ്പിച്ചേക്കാമെന്നും കരുതി അവളുടെ തൊട്ട് ബാക്കിൽ നിന്നും കുളത്തിലേക്കൊരു ചാട്ടമങ് ചാടി.... കുറച്ചു നേരം കഴിഞ്ഞിട്ടാണ് പൊന്തിനോക്കിയത്.... നോക്കുമ്പോ ആര്യ മുകളിലെ സ്റ്റെപ്പിൽ എത്തിയിട്ടുണ്ട്.... ചിരി പുറത്തൊട്ട് എടുക്കാൻ വയ്യാത്തോണ്ട് തിരിഞ്ഞു നീന്തി ചിരി കടിച്ചു പിടിച്ചു.. അവള് സാവകാശം താഴോട്ട് ഇറങ്ങി സ്റ്റെപ്പിൽ തന്നെ നിന്ന് എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നുണ്ട്.. ഞാനതൊന്നും മൈന്റ് ആക്കാനെ പോയില്ല.... വേഗം കുളിച്ചു കയറി... 💝💝💝💝💝 ആര്യയോട് മാത്രം മിണ്ടാതെ ഏറെ കുറെ സമയം തള്ളി നീക്കി പോന്നു.. അവള് മിണ്ടാൻ വന്നെങ്കിലും മൈന്റ് ചെയ്യാൻ പോയില്ല... മാഷാണേൽ ഇവിടെ ഒക്കെ ചുറ്റി കറങ്ങിയേച്ചു വരാമെന്നും പറഞ്ഞു മുങ്ങിയതാ... ഇത് വരെ കണ്ടില്ല.. ഇനി എന്റെ ശല്യം കൊണ്ടെങ്ങാൻ നാട് വിട്ടോ ആവോ.... " അനൂ... നീ എന്താ ആര്യയോട് മിണ്ടാത്തെ... അവള് വന്നിതാ കൊച്ചുപിള്ളേരെ പോലെ പരാതി പറയുന്നു.... മിണ്ടിക്കെ .. " amma " ആഹാ... പിണക്കം ഇപ്പഴും തീർന്നില്ലേ... " വല്യമ്മ "എവിടെ... മുഖവും വീർപ്പിച്ചു നിൽക്കുന്നിതാ...." Amma "ആ... അലേഖിന്റെ പണി ആണിത്.. അവനെ പറഞ്ഞാ മതി ആദ്യം...." "ആ... മാഷിനെ പറയൊന്നും വേണ്ട..ആര്യ എന്റെ ബെസ്റ്റി അല്ലെ.. അപ്പോ ന്താ അവൾക്കെന്നോട് ഒന്ന് പറഞ്ഞാ... അല്ലെ അച്ഛാ... അച്ഛൻ പറ... ഞാൻ ആര്യയോട് മിണ്ടണോ..." "വേണ്ട വേണ്ട....രണ്ട് ദിവസം മിണ്ടണ്ട... 😀😀...

"അച്ഛൻ "ഹാ... അതാണ്... ബ്ലാ... 😛😝🤭🤭🤭.. എന്നോട് അച്ഛനും പറഞ്ഞു മിണ്ടണ്ടാന്ന് അതോണ്ടിനി ഞാൻ മിണ്ടാൻ പോകുന്നില്ല..😎." "ഹാ.. ഈ മൻഷ്യനാണ് കുട്ട്യാളെ വഷളാക്കുന്നത്... ചേച്ചിക്കറിയോ ഇവളാദ്യം നിന്റെ മോനുമായുള്ള അടുപ്പം എന്നോട് വന്നു പറഞ്ഞപ്പോ ഞാൻ ഇങ്ങേരോട് ചെന്ന് പറഞ്ഞതാ മോള് കൈ വിട്ട് പോകുന്നുണ്ടെന്ന്.. അപ്പൊ പറയാ അവളെ ചീത്ത പറയാനൊന്നും പോകണ്ട.. അവളെന്റെ മോള.. അവൾക് സപ്പോർട് കൊടുക്കെന്ന്.. ഇങ്ങനെ ഒരു തന്തനെ വേറെ എവിടെലും കിട്ടോ..." Amma "ദേ.. അച്ഛനെ തന്തേന്ന് വിളിച്ചാണ്ടല്ലോ 😬😬..." "ഓ... ഒരച്ഛനും മോളും..." "അമ്മക്കസൂയ ആണച്ചാ... അല്ല അച്ഛൻ ശരിക്കും അങ്ങനെ പറഞ്ഞായിരുന്നോ... 🤪😜🙈🙊...." "എന്താ ഒരു സംശയം..." "ഏയ്.. സംശയമൊന്നും ഇല്ല... ഞാനുമിങ്ങനെ വിചാരിച്ചിരുന്നു.,അമ്മ എന്താ മാഷിനെ കുറിച്ച് പറയുമ്പോ വഴക്കൊന്നും പറയാത്തെ എന്ന്....ഇപ്പോഴല്ലേ പിടി കിട്ടിയേ.. പിന്നിലെന്റെ അച്ഛന്റെ പവർ ഉണ്ടെന്ന് 😌😎..." " ഇവള് സസ്പെൻഷൽ ഒക്കെ വാങ്ങി പോന്നതാ..അവന്റെ പിന്നാലെ നടന്നിട്ട് അറിയോ നിനക്ക്..എന്നിട്ടും ഒരു ഉസറും പുളിയും ഇല്ലാതെ പിന്നേം മൂട്ടിൽ കൂടിയിട്ടുണ്ട്... "Amma "ഹാ... ആര്യ എല്ലാം വന്നു പറയും അവിടെ... അവനാണെൽ അതൊക്കെ കേൾക്കുമ്പോഴേ കലി ഇളകി ഒറ്റ പോക്കാ..." വല്യമ്മ " അതെന്താ അവന് വേറെ വല്ല ഇഷ്ടവും ഉണ്ടോ... " അച്ഛൻ

"അവന്റെ കാര്യം നോക്കണ്ടാ... അവനങ്ങനെ ഒരു ഭ്രാന്ത...അതൊക്കെ നമുക്ക് മാറ്റി എടുക്കാം..ഇവളെ ഞങ്ങൾക്ക് തന്നെ തന്നേക്ക്.. ഞങ്ങൾ നോക്കികോളാം ഈ കാന്തരീനെ ..." വല്യച്ഛൻ "ശോ.. നിക്ക് വയ്യ... 😛" "😁😁😁😁...." ❤️❤️💝💝❤️❤️ രാത്രി ആയിരുന്നു മാഷ് വീട്ടിലോട്ട് കയറി വന്നപ്പോ . ആളെന്തോ ആവിശ്യത്തിന് കോളേജ് വരെ പോയിരുന്നു.... എല്ലാവരുടെ അടുത്ത് നിന്നും പറയാതെ പോയതിന് കണക്കിന് കിട്ടിയിട്ടുണ്ട് ...ഒന്ന് ഫോണെങ്കിലും വിളിച്ചു പറഞ്ഞൂടെ എന്നും പറഞ്ഞു വല്യച്ഛൻ വഴക്കൊക്കെ പറയുന്നുണ്ട്.. പക്ഷെ അതൊന്നും മാഷിന് ഏൽക്കുന്നില്ല ട്ടോ... രാത്രി എല്ലാവരും ഒരുമിച്ച് ഇരുന്ന് തന്നെയാണ് ഭക്ഷണം കഴിച്ചത്...ആര്യ ഇപ്പൊ തന്നെ ആകെ ബോറടിച്ചു ചത്ത അവസ്ഥയിലാണ്... അങ്ങനെ തന്നെ വേണം.. എന്നെ പറ്റിച്ചിട്ടല്ലേ 😤😤... ഭക്ഷണം കഴിപ്പൊക്കെ കഴിഞ്ഞു എല്ലാരും സംസാരത്തിൽ മുഴുകിയ തക്കം നോക്കി ഞാൻ മെല്ലെ മാഷിന്റെ മുറിയിലേക്ക് എസ്‌കേപ്പ് ആയി... റൂം സെർച്ചിങ് ആണ് ഉദ്ദേശം...ചുമ്മാ ഒരു മനസ്സുഖം..വന്നപ്പോ വല്യ ഒരു ബാഗും കൈയിൽ പിടിച്ചോണ്ടാ വന്നിരുന്നേ..ഇന്നലെ എല്ലാം കൊണ്ടുവന്നിട്ടുണ്ടാവില്ലേ.. പിന്നെ എന്തിനാ ഇന്നിത്ര ലെഗേജും ഏറ്റി വരുന്നേ..... വല്ല കള്ളത്തരവും ഉണ്ടെങ്കിലോ... പറയാൻ പറ്റോ 😜😜...

എന്നിലെ സൈക്കോ കാമുകിയുടെ എല്ലാവിധ സംശയങ്ങളും മനസ്സിൽ ഉണ്ടായത് കൊണ്ട് തന്നെ മാഷൊക്കെ സംസാരത്തിൽ മുഴുകി ഇരിക്കുന്നതുകണ്ടതും വേം മുറിയിലേക്ക് പാഞ്ഞു... ആളെ മുറി താഴെ തന്നെയാണ്.. ഞാൻ മുകളിലായത് കൊണ്ട് കണ്ടറിഞ്ഞു താഴേക്ക് ഷിഫ്റ്റ്‌ ആയതാണ്..😤😤....ഫീലിങ്ങ് ബെസമം 🥺😭😭😭🥲🥲.... മുറിയിലെത്തി ബാഗ് പരിശോധിച്ചെങ്കിലും സംശയസ്പ്പതമായ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല..😜 ഇഷ്ടംപോലെ ബുക്സ് ഉണ്ട്... വല്ല ലൈബ്രറിയിൽ നിന്നും അടിച്ചു മാറ്റി കൊണ്ടുവന്നതാണോ ആവോ...കുറച്ചു ഡ്രെസ്സുകളും ഉണ്ട്...ശേ... വെറുതെ മനുഷ്യനെ ഇടങ്ങേറാക്കാൻ.😪😪....എന്തിന്റെ കേടായിരുന്നെനിക്.... എല്ലാം തിരിച്ചതിന്റെ ഉള്ളിലേക്ക് തന്നെ കുത്തി തിരുകി വാതിലിനടുത്തേക്ക് തന്നെ തിരിഞ്ഞപ്പോ ഉണ്ട് മാഷവിടെ കയ്യും കെട്ടി ക്രോധത്തോടെ നിൽക്കുന്നു... നീ പെട്ടെടി എന്ന് ഞാൻ സ്വയം പറഞ്ഞു പോയി.. "ഈ... 😁മാഷെപ്പോ വന്നു...." "നീ എപ്പോ വന്നു 🤨അപ്പൊ തന്നെ..." "ആണല്ലേ 🙏🏻😁.. എന്ന ഞാനങ്ങോട്ട്..." "എങ്ങോട്ട്.. 😠😠 നിനക്കെന്താടി ഇവിടെ ഇത്ര തിരയാൻ മാത്രം..." "മ്ച്ചും.. ഒന്നുല്ല..." "പിന്നെന്ത് തേങ്ങക്ക എല്ലാരേം കണ്ണ് വെട്ടിച്ചിങ് പോന്നെ..." "ഓഹോ.. അപ്പൊ മാഷെന്നെ ശ്രദ്ധിക്കുന്നുണ്ട് ല്ലേ... 😌😌"

" 😬😬..ഞാൻ നിന്നോട് ചോദിച്ചതതാണോ...ദേ എല്ലാരും നമ്മളെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ നോക്കുവാണ്.. മരിയാതക് കാര്യം സോൾവ് ആക്കിക്കോ... അതാ നിനക്ക് നന്ന് " ''എന്തിന്... അയ്യ... മാഷിന് വേണ്ടേൽ മാഷ് പറ... ഞാനൊന്നും പറയില്ല... 😏😏അല്ല എന്തിനാ ഇങ്ങനെ മസിലു പിടിക്കണേ... എന്താണ് എനിക്കൊരു കുറവ് .. " "എല്ലാം കൂടിയതിന്റെ കേടാ.." "എന്ന ഞാൻ എല്ലാം കുറക്കാം... ഞാൻ നല്ല കുട്ടി ആവാം.. അപ്പൊ ഓകെ ആവോ..." "നീ ഇറങ്ങി പോയെ മുറീന്ന്... 😠😠..." "ഇല്ല...മാഷ് പറ...എന്റെ സ്വഭാവാണോ ഇഷ്ടല്ലാത്തെ...എന്റെ സ്വഭാവം മാറ്റിയ കൊഴപ്പല്യാച്ച ഞാൻ മാറ്റിക്കോളാം.." "നീ ഇച്ചിരി സമാധാനം തന്നെ എനിക്കിപ്പോ... ഹ്മ്മ്... ഇറങ്ങിപ്പോ 😬😡😡.." മാഷെന്നെ വലിച്ചു പുറത്തേക്കാക്കി വാതിലടച്ചു കുറ്റിയിട്ടു.. ദേഷ്യത്തോടെ ഞാൻ വാതിലിൽ രണ്ട് ചവിട്ടും ചവിട്ടി എല്ലാരുടെയും അടുത്തൊട്ട് തന്നെ പോയി.... സമ്മേളനം ഒക്കെ കഴിഞ്ഞു കിടക്കാനായി തിരിഞ്ഞിരുന്നു എല്ലാവരും.. പിന്നേം അവിടെ തന്നെ ചുറ്റി തിരിയാതെ വേഗം മുറിയിൽ പോയി വാതിലടച്ചു കിടന്നു...കിടക്കുമ്പോ മൊത്തം ചിന്ത സ്വഭാവം മാറ്റുന്നതിനെ കുറിച്ചായിരുന്നു.. മിണ്ടാപൂച്ച ആയി ഇരിക്കണ അനു എങ്ങനെ ഉണ്ടാവും 🤔🤔😫😩അയ് ബ്ലാ 🤮...

ഒരുമാതിരി കൂറ സ്വാഭാവം ആയിരിക്കും.. അങ്ങനെ ഓരോന്നൊക്കെ ആലോചിച് തലയും ചൊറിഞ്ഞു എപ്പോഴോ കിടന്നുറങ്ങി.... മേനിയിലൂടെ എന്തോ ഇഴയും പോലെ തോന്നിയപ്പോ ആണ് പെട്ടെന്ന് കണ്ണ് തുറന്നത്... നോക്കുമ്പോ അടുത്ത് ആര്യ വന്നു കിടന്നതാണ്...പെണ്ണ് കെട്ടിപിടിച്ചു കിടക്കുവാണ് . ചിരിയോടെ തിരിച്ചും കെട്ടിപ്പിടിച്ചു കണ്ണടച്ചു..... "മിണ്ടോ...."arya "ഇല്യ...🤭🤭..." "പ്ലീസ്... ഏട്ടൻ ആരോടും പറയരുതെന്നൊക്കെ പറഞ്ഞോണ്ട.. Sorry.... ഞാൻ പിന്നീട് പറയണമെന്ന് കരുതിയതാ.. അത് പിന്നെ വഷളാവൊന്ന് പേടിച്ചു പറയാഞ്ഞതാ... സോറി 😔😔😔..." "ഹ്മ്മ്..." "മിണ്ടോ..." "അതിന് ഞാൻ പിണങ്ങീട്ടില്ലല്ലോ... ചെറിയ ഒരു ഡോസ് അത്രേ ഒള്ളു... 🥰.." "Thankyou...." "പോടീ പോത്തേ അവിടെന്ന്.... മിണ്ടാണ്ട് കിടന്നുറങ്ങീക്കെ സെന്റി പെണ്ണെ .." "പോടീ..." ന്നും പറഞോണ്ടവളെന്നെ ഇറുക്കെ പിടിച്ചു ... അങ്ങനെ എപ്പോഴോ കെട്ടിപ്പിടിച്ചു കിടന്നു ഞങ്ങൾ ഉറങ്ങിപ്പോയിരുന്നു ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story