ഹൃദയ സഖി .....💓: ഭാഗം 21

hridaya sagi sana part 1

രചന: SANA

ഇച്ചിരി നീങ്ങിയതും ഒരു പാദസര കിലുക്കം ചെവിയിൽ മുഴങ്ങിയതും സ്വിച്ചിട്ട പോലെ നിന്ന് തിരിഞ്ഞു നോക്കി.. ഒരു തനി നാട്ടിൻ പുറത്ത് കാരി എന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടി... ആരോടോ സംസാരിച്ചു ചിരിക്കാ... കുറച്ചു നേരം അവിടെ തന്നെ വായയും പൊളിച്ചിരുന്നു.. പിന്നെയാ സ്വബോധം വന്നത്.. എന്തോന്നാ അലേഖേ നീ ഇങ്ങനെ എന്നും പറഞ്ഞ് തലക്കൊരു കൊട്ടും കൊടുത്തു തിരിഞ്ഞു നടക്കാൻ നിന്നപ്പോഴാണ് ആ പെണ്ണിന്റെ അടുത്തുനിന്ന് സംസാരിക്കുന്ന ആര്യയെ കണ്ടത്.. ഞാൻ നോക്കിയതും അവൾ നോക്കിയതും ഒരേസമയം... പിന്നേ അവളെന്നെ അങ്ങോട്ട് വിളിച്ചു വരുത്തി ആ കുട്ടിയെ പരിചയപ്പെടുത്തി... പേര് മീനാക്ഷി.. നല്ല അടക്കവും ഒതുക്കവും ഉള്ള കൂട്ടത്തിലാണെന്ന് തോന്നുന്നു കണ്ടിട്ട്... കൊലുസിന്റെ ശബ്ദം കേട്ട് നിന്നതും ഇങ്ങോട്ട് വന്നതുമെല്ലാം ഒരൊറ്റ ലക്ഷ്യത്തിനാണ്.. ഇതാണോ ആ പട്ടുപ്പാവാടകാരി എന്നറിയാൻ മാത്രം.. എവിടെയും താളം പിടിക്കുന്ന പാദസര കിലുക്കം കേട്ടാൽ അതേ ഓർക്കൂ.. "മാഷ് ഇവിടെ ഇരി.. ഞാൻ വെള്ളം കൊണ്ട് വരാം ...." ''ഏയ്.. വേണ്ട. വേണ്ട..ഞാൻ ഇവിടെ ഒക്കെ ഒന്ന് ചുറ്റി കറങ്ങാൻ ഇറങ്ങിയതാ . അപ്പോഴാ ആര്യയെ കണ്ടത്..ഞാൻ പോകുവാ... " എന്നും പറഞ്ഞു ചുമ്മാ അകത്തേക്കൊകെ ഒന്ന് കണ്ണോടിച്ചു...ചുമരിൽ ഒരു ചെറിയ ഫ്രയിം ഉണ്ട്.. ഇച്ചിരി ഭാഗം കീറിപ്പോയിട്ടുണ്ട്.. ഒരു ചെറിയ പെൺകുട്ടിയും അമ്മയും അച്ഛനും എന്ന് തോന്നിക്കുന്ന രണ്ട് പേരും., പിന്നേ മുറിഞ്ഞ ഭാഗത്തും ആരോ ഉണ്ട്... അവിടെ മങ്ങിയിട്ടും ഉണ്ട് കീറിയിട്ടുമുണ്ട്... കണ്ടിട്ട് ഒരാൺകുട്ടിയാണ്...

"ഇതാരൊക്കെയാ..." എന്റെ വന്ന ദുരുദ്ദേശം കൂടെ പരിഗണിച്ചു കൊണ്ട് ഞാനാ സംശയം മീനാക്ഷിയോട് ചോദിച്ചു.... "ഇത് ഞാനും.., അമ്മയും,അച്ഛനും..പിന്നേ ഏട്ടനും ആണ്.. ഏട്ടൻ തന്നെ കീറിക്കളഞ്ഞതാ ഏട്ടനെ.. കാണാൻ ലുക്ക് ഇല്ലെന്ന് പറഞ്ഞോണ്ട് 😅😅.." "ഓഹോ..." അപ്പൊ ഇതും അല്ല... ചുമ്മാ സമയം കളഞ്ഞു..ഈ ഫോട്ടോയും എന്റെ സ്വപ്നക്കാരിയും ആയി യാതൊരു സാമ്യവും ഇല്ല.. അല്ലെങ്കിലും എത്ര പേർക്ക് കാലും കൊലുസ്സും ഉണ്ടാവും... ഉള്ളവരെ മൊത്തം ആവാളാണെന്ന് സംശയിക്കണോ.. മാത്രല്ല ഇനി അന്നത്തെ പോലെത്തന്നെ കൊലുസ്സും കാലിലണിഞ്ഞു കൊണ്ട് നടക്കുവാണോ എന്നാർക്കറിയാം.. കാലവും കൊലവും മാറിയില്ലേ.. അല്ലെങ്കിലും ഈ കാര്യത്തിൽ മാത്രം എന്താ ഞാനിത്ര ചീപ്പായി പോയെ.. വല്ലാത്ത കഷ്ട്ടം തന്നെ... ഓരോന്നൊക്കെ ആലോചിച് സ്ഥലകാല ബോധം ഇല്ലാണ്ടായി പോയി.. മീനാക്ഷിയോട് യാത്ര പറഞ്ഞു പോകാനായി നിന്നപ്പോഴാണ് അകത്ത് നിന്ന് അൻവിക വരുന്നത് കണ്ടത്... എന്റെ ദൈവമേ ഈ സാധനം ഇവിടെ ഉണ്ടായിരുന്നോ 😲.. ഞാനറിഞ്ഞില്ലല്ലോ... എന്തായാലും ഉള്ള തടിയും തപ്പി പോകുവാണെന്നും പറഞ്ഞു ഞാൻ വേഗം സ്ഥലം കാലിയാക്കി.. അല്ലെങ്കിൽ ഇനി ഇവിടെ നിന്നും ഭ്രാന്തത്തി ആളെ കൊല്ലും.. 😒...... 💓❤️💓❤️💓❤️💓

"എടി... എടി...എന്തായിരുന്നെടി എന്റെ മാഷുമായി ഇവിടെ കൊഞ്ചൽ.. ഹെ 🤨🤨..." "ഓ.. ഞങ്ങൾ നിന്റെ മാഷിനോടൊന്നും പറഞ്ഞില്ലേ... ചുമ്മാ കണ്ടപ്പോൾ വിശേഷമൊക്കെ ഒന്ന് ചോദിച്ചു.. അല്ലാതെ എനിക്കൊന്നും വേണ്ട നിന്റെ മാഷിനെ.."മീനു "അയ്യ.. വേണമെന്ന് പറഞ്ഞാലും ഇപ്പോ കിട്ടും.. പോടീ..." "ഓ.. നിന്റെ സംസാരം കേട്ട തോന്നും ലോകത്തു നിന്റെ മാഷിനെ മാത്രേ പ്രേമിക്കാൻ കിട്ടൂന്ന്.. എനിക്കെ എന്റെ കിരണേട്ടൻ ഉണ്ട്... നീ പോടീ..."മീനു "ഞാൻ പോകണ്ട.. നീ പോവേണ്ടി വരും മോളെ... തിരിഞ്ഞു നോക്ക്..." എന്നും പറഞ്ഞു അവളോട് തിരിയാൻ പറഞ്ഞു.. അവള് തിരിഞ്ഞതും കാണുന്നത് ഭദ്രക്കാളി ലുക്കിൽ നിക്കുന്ന ആന്റിയെ... അ..ഹ..ഹ..ഇന്ന് ഇവളുടെ കാര്യത്തിൽ തീരുമാനമായി... "ആരാടി കിരൺ.. 😬😬.."ആന്റി "അയ്യോ... അമ്മേ അത്.." മീനു "ആരാന്ന്... അവനും നീയുമെന്താ ബന്ധം.. എവിടുള്ളതാടി അവൻ.. ഹെ.. 🤨🤨.." "ആന്റി അതവളെ കാമുകനാ ആന്റി... ചീത്ത പറയ്... 🤭🤭🤭..." "എടി പാരെ... 😬.. നിന്റെ മാഷിനോട് ഒന്ന് സംസാരിച്ചു വെച്ച്.. ഇങ്ങനെ ചെയ്യണോ.." "നീ ഇപ്പൊ അങ്ങനെ സൈലന്റ് ആയി പ്രേമിക്കണ്ട അത്രന്നെ... അമ്മ അറിയാതെ നിന്റെ കലാപരിപാടി വേണ്ടെന്ന് ഞാൻ ആദ്യമേ പറഞ്ഞെ അല്ലെ..

അതോണ്ട് ഞാൻ തന്നെ അമ്മയെ അറിയിച്ചോളാം... അമ്മേ.. കിരണേട്ടൻ നമ്മളെ അമ്പലത്തിനപ്പുറത്തുള്ള റഷ്മി അമ്മയുടെ മോനാ... നല്ല പയ്യനാ.. അപ്പേട്ടനും അറിയാം ഇവരെ ഡിങ്കോൾഫി. ഞാൻ പറഞ്ഞതാ ആന്റിയോട് പറയാൻ. ഇവൾക്ക് പേടി..." "നിനക്ക് വെച്ചിട്ടുണ്ടെടി ഞാൻ..." എന്നും പറഞ്ഞോണ്ട് മീനുവിനെ നോക്കി പേടിപ്പിച്ചു ആന്റി അകത്തോട്ടു പോയി... "അനൂ... ഇനി അമ്മ എന്താ ചെയ്യാൻ പോകുന്നെ എന്നാർക്കറിയാം.." "ഒന്നും ചെയ്യില്ല.. നീ ടെൻഷനടിക്കേണ്ട..അപ്പേട്ടൻ അറിയാമെന്നു പറഞ്ഞപ്പഴേ ആ മുഖമൊന്ന് അയഞ്ഞിട്ടുണ്ട്. നിന്നെ ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ അമ്മ." "എന്നാലും നീയെന്ത് പണിയാ കാണിച്ചേ🥺🥺.." "ഞാൻ കാണിക്കും. 😠ഞാൻ ആദ്യമേ പറഞ്ഞതല്ലേ അമ്മയോട് പറയാൻ 😡അവരോട് മൂടി വെച്ചതൊക്കെ ഒരു പരിധി വരെയേ അങ്ങനെ ഒളിഞ്ഞിരിക്കൂ... കുറച്ചു കഴിയുമ്പോൾ താനേ പൊളിയുമെല്ലാം..." "ഹ്മ്മ്.. ശരി ശരി.. ഇനി ഇപ്പൊ ഞാൻ വാങ്ങി കൂട്ടിക്കൊണ്ട്." "ഒന്നും ഉണ്ടാവില്ലെടി ഈർക്കിളി ചമ്മന്തി..പിന്നേയ്.. ഞങ്ങൾ പോകട്ടെ എന്നാ.. ഇന്ന് എല്ലാവരും കൂടെ കുടുംബ ക്ഷേത്രത്തിൽ പോവണമെന്ന് പറഞ്ഞായിരുന്നു. ഇനിയും വീട്ടിൽ കണ്ടില്ലേൽ മുത്തശ്ശി ശരിയാക്കികളയും.. ഇന്ന് എണീറ്റ് ഇറങ്ങിയപ്പോ വയറു നിറച്ചു കേട്ടതാ.."

"ശരി.. പോയി വാ എന്നാൽ...." അവിടെന്ന് ഇറങ്ങി വേഗം ഞങ്ങൾ വീട്ടിലോട്ട് വിട്ടു.എല്ലാവരും അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങുവാണ്..ഞങ്ങളും വേഗം ഒരുങ്ങിയിറങ്ങി.അപ്പോഴേക്കും സവാരി കഴിഞ്ഞു മാഷും തിരിച്ചെത്തിയിരുന്നു.. കണ്ടപ്പോൾ ഒന്ന് ഇളിച്ചു കൊടുത്തെങ്കിലും തിരിച്ചൊരു കൂർത്ത നോട്ടം കിട്ടി.. എന്നാണാനോ ഈ മുഖഭാവം മാറുന്നത് 😓 ഒരുക്കമൊക്കെ കഴിഞ്ഞു എല്ലാരൂടെ ഒരുമിച്ചു പോയി തൊഴുതു മടങ്ങി... വീട്ടിൽ വന്നു ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു കൊറേയൊക്കെ സംസാരിച്ചൊക്കെ നേരം പോക്കി...മാഷിനെ എങ്ങനെ എങ്കിലും മിണ്ടിപ്പിക്കാൻ നോക്കാം എന്ന് വെച്ചാൽ പിടിതരില്ല ആശാൻ. മുറിയിൽ കയറി വാതിലടച്ചിരിക്ക 😠🥺☹️☹️☹️ കൊറെയൊക്കെ സ്റ്റെല്ലയെ കളിപ്പിച്ചും ഒകെ ഞങ്ങൾ രണ്ടും നേരം കളഞ്ഞു... ചെറുതായി വെയിലൊന്ന് അറിയതും പിന്നേ ഞങ്ങൾ അമ്മയെ സോപ്പിട്ടു ആര്യയെയും കൊണ്ട് മീനുവിന്റെ അടുത്തൊട്ട് തന്നെ ലാന്റ് ആയി... "എടി.. മീനു നീ വാ. നമുക്ക് നമ്മളെ കുട്ടിപ്പട്ടാളംസിനെ ഒക്കെ കണ്ട് വരാം. " "അമ്മയോട് ചോദിച്ചു നോക്ക് നീ.." മീനു "ഓ.. ഇങ്ങനെ ഒരു പേടി തൊണ്ടി.... ആന്റി..... ഞങ്ങൾ പുറത്ത് പോയി വരാവേ....." "ആ... ശരി... വേഗം ഇങ് വന്നേക്കണം.. പിള്ളേരെ കിട്ടിയാൽ നിങ്ങൾ അവിടെ കളിച്ചോണ്ടിരിക്കും.. നിങ്ങളെ പ്രായം മറന്നുള്ള കളി ആവും മൊത്തം... വേഗം ഇങ് വന്നേക്കണം. പറഞ്ഞേക്കാം.."

"ശരി..." അനുവാദം കിട്ടിയതും ഞങ്ങളിറങ്ങി പാടത്തേക്ക്.. ഓരോ കോണിൽ നിന്നും ഓരോരോ പിള്ളേരെ കിട്ടി.. ഒക്കെ ഞങ്ങളെ ചെങ്ങായിമാർ തന്നെ ആണ്.. എല്ലാർക്കും പുതുമുഖം ആരാ എന്നറിയാഞ്ഞിട്ട്... എന്തായാലും ഇന്ന് എല്ലാവരും ആര്യയുടെ പിന്നാലെ ആയിരുന്നു.. എല്ലാവരും കൂടെ തോട്ടിൽ ചാടിയും.., ഊഞ്ഞാലാടിയും ഒക്കെ അടിച്ചു പൊളിച്ചിട്ടാണ് തിരിച്ചു വന്നത്... തോട്ടിലും ചേറിലും ചെളിയിലുമൊക്കെ ആയത് കൊണ്ട് തന്നെ കുളി പാസ്സാക്കാതെ വീടിനകത്തൊട്ട് കയറാൻ പറ്റത്തില്ല.. ഞങ്ങൾ മൂന്നും കൂടെ നേരെ കുളത്തിലോട്ട് വിട്ടു.. ആര്യക്ക് നീന്താൻ അറിയതാത് കൊണ്ട് ഞങ്ങൾ അവളെ പഠിപ്പിക്കാനായി കച്ച കെട്ടിയിറങ്ങി... പെണ്ണ് പേടിച്ചിട്ട് ചെവി അടിച്ചു പോകുമ്പോലേ ഉള്ള അലറല ചിലപ്പോ... പേടി മാറാതെ ഉണ്ടോ പെണ്ണിനെ പഠിപ്പിക്കാൻ പറ്റുന്നു... കൊറേ ഒക്കെ ഞങ്ങൾ ശ്രമിച്ചെങ്കിലും പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ല..

സാരല്ല അഞ്ചാറു ദിവസമുണ്ടല്ലോ.. അതിനിടയിൽ പഠിപ്പിച്ചെടുക്കാമെന്നും പറഞ്ഞു മീനു വേഗം മുങ്ങി കുളി പാസ്സാക്കി വീട്ടിലോട്ട് പോയി... ഞങ്ങളും കയറാൻ വേണ്ടി നിക്കുന്നതിനിടെ ആണ് ആര്യ കാല് സ്ലിപ്പായി നേരെ കുളത്തിലേക്ക് വീണത്... കയ്യും കാലും ഇട്ടടിക്കുന്നത് കണ്ടപ്പോൾ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നേ ഒന്നും നോക്കാതെ പോയി അവളെ മുടിയിൽ പിടിച്ചു വലിച്ചു കയറ്റി..സ്റ്റെപ്പിൽ ഇരുത്തിയപ്പോ തന്നെ ആകെ ചുമച്ചു പെണ്ണ് ഒരുവിതമായി... എന്തായാലും ആ പേടിയിൽ ഒരുപാട് വെള്ളം കുടിച്ചിട്ടുണ്ട് ..അവളെ പുറമുഴിഞ്ഞു കൊടുക്കുമ്പോഴാണ് മാഷ് വന്നു അവളെ എണീപ്പിച്ചത്..അത് മാത്രേ കണ്ടോള്ളൂ. പിന്നേ എന്റെ മുഖമടച്ചൊരു അടിയായിരുന്നു.. രണ്ട് കവിളിലും നല്ലത് പോലെ തന്നെ കിട്ടി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story