ഹൃദയ സഖി .....💓: ഭാഗം 25

hridaya sagi sana part 1

രചന: SANA

 "എന്താ മോളെ അസുഖമുള്ള കാര്യം ആദ്യമേ അമ്മയോട് പറയാതിരുന്നേ.." വൈകീട്ട് ഡോക്ടർ വന്നു കൊണ്ട് ചോദിച്ചപ്പോ മറുപടി പറയാൻ വ്യക്തമായ കാരണം ഇല്ലാത്തത് കൊണ്ട് തന്നെ ഒന്നും മിണ്ടിയില്ല.. ഇടക്ക് ശ്വാസം തിങ്ങൽ ഉണ്ടായി എന്നത് ശരി തന്നെയാണ്. പക്ഷെ അമ്മയോട് പറയാൻ മാത്രം ഒന്നും ഇല്ലാന്ന് എനിക്ക് തോന്നി. ഇതിപ്പോ ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാനറിഞ്ഞോ.. "ഡോക്ടറെ.. മുന്നേ ഇവൾക്കിങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ആര്യ പറഞ്ഞപ്പോഴാ ഞാനും അറിയുന്നേ.. ഇവൾ പറയത്തോണ്ടല്ലേ, അല്ലെങ്കിൽ അന്നേ ചികിത്സിക്കാമായിരുന്നല്ലോ.." "അതിനിപ്പോ ടെൻഷൻ ഒന്നും വേണ്ട. തരുന്ന മരുന്ന് കൃത്യമായി കൊടുത്താൽ മതി..സാധാരണ ഒരു പനി വന്നാൽ മരുന്ന് കൊടുക്കുമ്പോലെ കണ്ടാമതി.. ഇതിപ്പോ അത്ര വലിയ പ്രശ്നം ഒന്നുമല്ല... മരുന്ന് തെറ്റിക്കാതെ കുടിക്കാൻ ശ്രമിക്ക..മരുന്ന് കഴിഞ്ഞിട്ട് ഒന്നൂടെ വന്ന് കാണിച്ചാൽ മതി.." "ശരി ഡോക്ടർ..." ഡോക്ടർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു പോയി... ഞാൻ അതിനിടയിൽ എപ്പോഴോ മയങ്ങി പോയിരിന്നു.. ഇടക്കിടക് ഇഞ്ചക്ഷൻ വെക്കുന്നത് കൊണ്ടാവാം എപ്പോഴും നല്ല മയക്കമാണ്.. ,,,,,,,,,,, ,,,,,,,,,, ,,,,,,,,,, ,,,,,,,,,, ,,,,,,,,,,

രണ്ട് ദിവസം പെട്ടെന്ന് നീങ്ങി.. ഇതിനിടയിൽ മുത്തശ്ശൻ ഹോസ്പിറ്റലിൽ വന്ന് പോയി..ബാക്കി ഉള്ളവരോടൊന്നും വരണ്ടെന്ന് ശക്തമായി തന്നെ പറഞ്ഞു.. പ്രതേകിച്ചു അച്ഛനോട്.. മാഷും ആര്യയും അമ്മയും ഉണ്ടായിരുന്നു ഈ രണ്ട് ദിവസം മാറാതെ.. മാഷ് കണ്ടറിഞ്ഞു എല്ലാം ചെയ്യുന്നുണ്ടെങ്കിലും മരിയാതക്ക് എന്റെ മുഖത്ത് പോലും നോക്കുന്നില്ല.. അമ്മയോട് മരുന്ന് കൊടുത്തോ, ഭക്ഷണം കൊടുത്തോ, ഫ്രൂട്ട്സ് കൊടുത്തോ, വെള്ളം കൊടുത്തോ.., അത് കൊടുത്തോ.. ഇത് കൊടുത്തോ എന്നൊക്കെ ചോദിക്കുന്നുണ്ട്... അത് നേരെ എന്നോട് ചോദിച്ചൂടെ.. ഭക്ഷണം കഴിച്ചോ.., മരുന്ന് കഴിച്ചോ എന്നൊക്കെ. ഏയെ.. എവിടെ.. പിന്നെ ആകെ ഉള്ള സന്തോഷമെന്താച്ചാ മുഴുവൻ നേരവും മാഷിനെ വായിനോക്കി കിടക്കാം.. വീട്ടിലോ കോളേജിലോ ഒന്നും ഇങ്ങനെ മാഷിനെ അടുത്ത് കിട്ടാറില്ല..കിട്ടിയതന്നെ കലി തുള്ളി ഒരു പൊക്കല്ലേ.. ഇവിടെ എന്താ ആവോ ഞാൻ നോക്കുന്നത് കണ്ടിട്ടും വല്യ ബാവമാറ്റം ഒന്നുമില്ലാതെ അവിടെ തന്നെ ഇരിക്കുന്നുണ്ട്... എന്തായാലും വൈകീട്ട് ഞങ്ങൾ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വിട്ടു..വീട്ടിലിറങ്ങി സോഫയിൽ ചെന്നിരുന്നതും എല്ലാരും കൂടെ എന്നെ പൊതിഞ്ഞു.. ശോ ഒരു പനി വരാനും പാടില്ലാതായോ 😒😒

. ഒരുമാതിരി തേനീച്ചകൾ കൂടിന് ചുറ്റും വട്ടമിടും പോലെ ഉണ്ട്... മുത്തശ്ശി ഈ അവസരത്തും ഇടയിൽ വഴക്ക് പറയാൻ ശ്രമിക്കുന്നുണ്ട്..മുടി തുവർത്താൻ പറഞ്ഞിട്ട് കേൾക്കാഞ്ഞിട്ടല്ലേ.., തിന്നാഞ്ഞിട്ടും കുടിക്കാഞ്ഞിട്ടുമല്ലേ എന്നൊക്കെ പറഞ്ഞു ആകെ ബ്ലാ ബ്ലാ... 🤢🤥🤥😮‍💨.. ഒടുക്കം മുത്തശ്ശി കൊറേ ഉപദേശങ്ങളും തന്നു പൊടിയും തട്ടി പോയി...സത്യത്തിൽ ഇവിടെപ്പോ എന്താ ഉണ്ടായേ എന്നാണ് എനിക്ക് മനസ്സിലാവാത്തത്.. "അനു ഇന്ന് താഴെ കിടന്നോ.. പെട്ടെന്ന് എന്തേലും ഒക്കെ ആവിശ്യം വന്നാലോ.." അമ്മ "അതൊന്നുമില്ല.,ഞാൻ മുകളിലെ കിടക്കൂ.." "ദേ... വാശി ഒഴിവാക്കി മര്യതക്ക് ഈ മുറിയിൽ കിടന്നോ..." "എന്താ അമ്മാ.. ഞാൻ മുകളിലെ കിടക്കൂ. എന്റെ കൂടെ ആര്യ ഉണ്ടല്ലോ.. അമ്മയും പോര് മുകളിലേക്ക്... പ്ലീസ്..." "ഹ.. അവളവിടെ കിടന്നോട്ടെ.. നീ അവളെ വഴക്കിടീപ്പിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കാതെ ഇരുന്നേ.. രണ്ടൂസം കൂടെ അടങ്ങി കിടന്നോട്ടെ അവള്.."അച്ഛൻ "ഓഹ്.. അച്ഛന്റെ വാക്കാണല്ലോ അവസാനത്തെ. പോയിക്കോ.. പക്ഷെ രണ്ട് ദിവസം ആ ബെഡിൽ നിന്ന് എണീക്കാൻ പറ്റില്ല .. അത് കഴിഞ്ഞ് രണ്ടൂസം കഴിഞ്ഞ കോളേജ് തുറക്കും.. അപ്പോഴേക്ക് അസുഖം മാറണം.." "ആയിക്കോട്ടെ..."

"എങ്കി പോയി കിടന്നോ..." "ആ.. അമ്മ പൊക്കോ..." "അതെന്താ ഞാൻ പോയാലേ നീ പോകൂ..." "അങ്ങനൊന്നുല്ല.. ന്നാലും ചുമ്മാ അമ്മ പൊക്കോ.. അച്ഛനും പൊക്കോ എല്ലാരും പൊക്കോ..." "എന്താടി എന്തോ കള്ളത്തരം ഉണ്ടല്ലോ.." അച്ഛൻ ''ഏയ്.. കള്ളത്തരം ഒന്നുല്ല അച്ഛാ.. " "ടീ നിന്റെ പെരടിക്ക് കിട്ടും എന്റേന്ന്. പോടീ മോളിൽക്ക്.." "ഞാൻ പോകുവാ.. പക്ഷെ നിങ്ങളെല്ലാരും ഇവിടുന്ന് പോ...... അയ്യോ മാഷ് പോവല്ലേ..." എല്ലാരും പോക്കൊന്ന് പറഞ്ഞപ്പോ എനിക്ക് വേണ്ട ആളൊഴിച് ബാക്കി ഒക്കെ പന പോലെ നിക്ക.. മാഷാണേൽ പോകുന്നു.. അങ്ങനെ ഇപ്പൊ ഞാൻ അങ്ങേരെ വിടാൻ കണ്ടിട്ടില്ലല്ലോ..എന്നെ തല്ലിയതിനു പകരം ചോദിക്കാനുള്ളതാണ്.. "എനിക്ക് കയറാൻ വയ്യ.., എന്നെ എടുത്തോണ്ട് കൊണ്ടൊവോ... 😛🙈🙊.." "അമ്പടി.... അവസരം ഉണ്ടാക്കുവാണെല്ലെടി....." എന്റെ പറച്ചിൽ കേട്ടതും ആര്യ ചെവിയിൽ പറഞ്ഞു...

"പോടീ.. സത്യത്തിൽ വയ്യാത്തൊണ്ട.." "ഉവ്വ്.., ഉവ്വേ... " "ആ... അതാ നിന്നോട് പറഞ്ഞത് താഴെ കിടക്കാൻ..ഇനി മുകളിൽ കിടക്കണ്ടല്ലോ.." Amma.. ശോ 😒ഈ അമ്മ മൊത്തം കുളമാക്കും. എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയതേ എനിക്ക് അറിയാൻ പറ്റിയില്ല.. ന്നാ ഇങ്ങനേലും ആയിക്കോട്ടെ വെക്കുമ്പോ പാര വെച്ചോളും 😬🥺😕😕🙁☹️.. "ഹേയ്, അവള് മുകളിൽ കിടന്നോട്ടെ അവൾക്കതാ താൽപ്പര്യം വെച്ചാ.. അലേഖേ നീ അവളെ കൊണ്ട് പോയി കിടത്ത്.... " ശോ അതാണ് 🙈🙈♥️വല്യമ്മ ഉമ്മ്മ് ്മാ... 😍😘😘😘... മനസ്സിൽ ഒരായിരം വട്ടം പുകഴ്ത്തുമ്പോഴേക്കും ഞാൻ വായുവിൽ എത്തിയിരുന്നു.. മനസ്സിലായില്ലേ,എന്നെ മാഷ് എടുത്തിരുന്നു എന്ന്.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story