ഹൃദയ സഖി .....💓: ഭാഗം 27

hridaya sagi sana part 1

രചന: SANA

" ഓഹ്.. ഇനി മൂന്ന് ദിവസം.. 😐അത് കഴിഞ്ഞാ കോളേജിൽ പോവേണ്ടെ ഡീ... " "പിന്നെ പോവണ്ടേ.." ആര്യ " അതല്ല.,കുറച്ചുദിവസം ഒഴിവായത് കൊണ്ട് പോകാൻ ഒരു മടി പോലെ🤓🤩🤩. ചുമ്മാ ജോളിയടിച്ചു ദിവസം പോക്കാമെന്നും കരുതി വന്നതാ ഇങ്ങോട്ട്..അതിങ്ങനെയും ആയി 😒.പിന്നേ നമ്മൾ പെട്ടെന്ന് തന്നെ തിരിച്ചു നമ്മുടെ വീട്ടിലേക്ക് പോകുമെന്ന് എനിക്ക് തോന്നുന്നില്ല.. അതാ ആകെ ഒരു ആശ്വാസം.." "ആഹാ.. അങ്ങനെ ആണെങ്കിൽ എനിക്കും കൂട്ടായല്ലോ..പെട്ടെന്നൊന്നും നിങ്ങൾ പോകേണ്ട... കോളേജിലേക്ക് എന്തായാലും ഇവിടുന്ന് നിന്റെ മാഷും ഉണ്ടല്ലോ. നിങ്ങൾക് എല്ലാർക്കും കൂടെ പൊക്കൂടെ..." " മിക്കവാറും അത് തന്നെയായിരിക്കും സംഭവിക്കുന്നത്..എന്തായാലും അടുത്ത് പോകില്ല. അത് ഇങ്ങോട്ട് വന്നപ്പോഴേ മുത്തശ്ശി അമ്മയോട് പറയുന്നുണ്ടായിരുന്നു." "അങ്ങനെ ആണേൽ പൊളിക്കും..നമ്മക്ക് അടിച്ചു പൊളിക്കാടി. ഇപ്പൊ എന്തായാലും നീ റസ്റ്റ്‌ എടുക്ക്.." "ഹാ.. അല്ലാതെ വേറെ വഴി ഒന്നും ഇല്ലലോ.." ഞങ്ങൾ മൂന്നും കൂടെ വീണ്ടും ഓരോന്ന് പറഞ്ഞു കത്തി അടിച്ചിരുന്നു... അപ്പോഴാണ് പെട്ടെന്ന് മുറിയിലേക്ക് മാഷ് കടന്നുവന്നത്.. എന്റെ കൂടെ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന രണ്ടും വേഗം കട്ടിലിൽ നിന്നെഴുന്നേറ്റ് നിന്നു... ഞാൻ നൈസായിട്ട് കാലും നീട്ടി ബെഡിൽ ചാരി ഇരുന്നു 😛...

"ഭക്ഷണം കഴിച്ചായിരുന്നോ..." "ഹെ 😮..." "വല്ലോം കഴിച്ചായിരുന്നോ എന്ന്..." "ഹ്.. ഹാ....😳കഴിച്ചു 😨😵‍💫..." "മെഡിസിനോ... കഴിച്ചായിരുന്നോ.." "ഉവ്വ് 😲....." "ഹ്മ്മ്......" ഇതെനിക്ക് വല്ലോം പറ്റിയതാണോ, അതോ മാഷിന് വട്ടായതാണോ.. ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ.. 😵‍💫.. സത്യത്തിൽ മാഷിന്റെ തലയിലേക് വല്ല തേങ്ങയും വീണോ ആവോ.. ഞാൻ മറ്റു രണ്ടെണ്ണത്തിനെയും നോക്കിയപ്പോ ഏകദേശം കിളി കൂടും കുടുക്കയും എടുത്തോണ്ട് പോയ മട്ടം തന്നെയാണ്.... പെട്ടെന്ന് മാഷിന്റെ ഫോൺ ബെല്ലടിച്ചതും പോക്കറ്റിൽ നിന്നും അതും എടുത്തോണ്ട് ആള് സ്ഥലം വിട്ടു... മാഷ് പോയതും ആര്യ സ്വയം തലക്കടിച്ചു പിരി പോയ പോലെ കട്ടിലിൽ വന്നിരുന്നു... 😐😐 ____😍_____ സിദ്ധു ആയിരുന്നു ഫോണിൽ അടുത്തുള്ള മുറിയിൽ കയറി വേഗം ഫോൺ അറ്റന്റ് ചെയ്തു... "ഹലോ......"സിദ്ധു "പറയെടാ...." "ഒന്നുല്ല. ചുമ്മാ ബോറടിച്ചപ്പോ വിളിച്ചതാ..കോളേജ് ഒന്ന് വേഗം തുറന്ന് കിട്ടണേ എന്നാ പ്രാർത്ഥന.."സിദ്ധു "ഹ്മ്മ്.. ന്നട്ട് ന്നട്ട്..." "എന്താടാ ഒരാക്കൽ ഫീൽ ചെയ്യുന്നല്ലോ.."സിദ്ധു "പിന്നെ ഇല്ലാണ്ടെ.. 😂സ്റ്റുഡന്റ്സിനെ പഠിപ്പിക്കാനല്ല ഈ പ്രാർത്ഥന എന്നെനിക്കറിയാലോ..." "ഈ... 😁അതൊക്കെ ശരി തന്നെ.. എന്ന് കരുതി സ്റ്റുഡന്റ്സിനെ പഠിപ്പിക്കാൻ ആഗ്രഹല്ല എന്നില്ലല്ലോ ."

"അതില്ല.. അതുണ്ടാവാൻ സമ്മതിക്കില്ലല്ലോ... എന്നിട്ടെന്താ നിന്റെ പ്രശ്നം..." "ഒന്നുല്ല, 😕അവളെ ഒന്ന് കാണണമെന്നുണ്ട്.." "നീ പിന്നെ അവളെ വിളിച്ചായിരുന്നോ.." "Yes, വിളിച്ചിരുന്നു. 😕അവൾക് വേറെ ഇഷ്ട്ടം ഉണ്ടെന്നല്ലേ പറഞ്ഞെ. അത് വെറുതെ പറഞ്ഞതാണെന്ന് എന്റെ മനസ്സ് പറയുന്നു.." "എന്നാലവൾക് കൊള്ളാം..." "അതെന്താ..." "ഏയ്‌.. ഒന്നുമില്ല. എന്നിട്ട് വിളിച്ചിട്ട് നീ സംസാരിച്ചോ.." "എവിടെ.. വിളിചിട്ട് അവള് ഫോൺ എടുത്താലല്ലേ സംസാരിക്കാൻ ഒക്കു 😕. അവൾ ഫോണും എടുക്കുന്നില്ലടാ .." "സാരല്ല.. ഞാനൊരു കാര്യം പറയാം എന്നാ..." "എന്താണ്..." "അവളെ പാരന്റ്സിനെ എനിക്കറിയാം.. ഞാൻ അവരുമായി സംസാരിക്കാം.. എന്നിട്ട് നിനക്കൊരു പെണ്ണ് കാണൽ ഒരുക്കിത്തരാം.. വരാൻ നീ റെഡി ആവോ..." "എനിക്കെന്ത് പ്രശ്നം.. അല്ല, നിനക്കവളെ പാരന്റ്സിനെ അറിയാവുന്ന കാര്യം ന്താടാ നേരത്തെ പറയാഞ്ഞേ.. 🤨.." "ചുമ്മാ... എന്തായാലും ഞാൻ വീട്ടിലൊന്ന് സംസാരിക്കട്ടെ ഇതിനെ കുറിച്.. എന്നിട്ട് അറിയിക്കാം.." "വീട്ടിലോ..." "ഹ്.. ഹാ..അവളെ വീട്ടിൽ...." "ഓഹ്.. അങ്ങനെ...എത്രയും നേരത്തെ ആക്കാൻ പറ്റോ അത്രയും നേരത്തെ തന്നെ ആയ്കോട്ടെ.. കൈ വിട്ട് കളയാൻ മേല.." "കഷ്ട്ടം തന്നെ.. നീ എങ്ങനെ സാറായെന്ന ഞാൻ ആലോചിക്കുന്നെ.." "എന്താ എനിക്കൊരു പ്രശ്നം.."

"ഇയ്യോ.. ഒന്നുല്ലേ..." "ഹ.. അങ്ങനായ തിരക്കേടില്ല.. അല്ല എങ്ങനെ ഉണ്ട് നിനക്ക്.. നിന്റെ പെണ്ണ് വിളിക്കാറുണ്ടോ.." "എന്റെ പെണ്ണോ..." "അല്ല..,ഞങ്ങടെ അനുവേ..." "ഹാ.. അതൊക്കെ ഞാൻ പറയാം.." "ങേ.. അതെന്താ അങ്ങനെ ഒരു പറച്ചിൽ. അനു എന്ന് കേട്ടാൽ എന്റെ ചെവി തിന്നേണ്ടതാണല്ലോ." "അപ്പൊ അതാണോ നിന്റെ പ്രശ്നം.." "അല്ല.. ന്നാലും അവളെ പറ്റി പറയുമ്പോ ഇങ്ങനെ അല്ലല്ലോ പെരുമാറാർ.." "ഹാ.. അതൊക്കെ ഞാൻ പിന്നെ പറയാം.." "പിന്നെ പറയാമെന്നോ. അപ്പൊ എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ടല്ലോ.." "ഹ.. ഞാൻ പറഞ്ഞില്ലേ പറയാമെന്ന്. നേരിട്ട് കാണുമ്പോ പറയാം.." "ഹാ... ശരി.. നീ ഇപ്പൊ ഇവിടെ നാട്ടിലെത്തിയിട്ടില്ലല്ലോ.." "ഇല്ലില്ല..അങ്ങോട്ട് അടുത്തൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല.. ഇവിടെന്നാവും കോളേജിലേക് വരവ്.." "അപ്പൊ നീയെങ്ങനെ ആര്യ യുടെ വീട്ടിൽ സംസാരിക്കും ..." "അതൊക്കെ ഞാനേറ്റു ..." "എന്നാ മതി..." "ശരി എന്നാൽ.. ഞാൻ തീരുമാനം വിളിച്ചറിയിക്കാം..." "ഓക്കേ...." അവൻ ഫോൺ വെച്ചതും പിന്നെ ആലോചന അതിനെ കുറിച്ചായി.. അവനെ എന്തായാലും നെട്ടിക്കണം എന്നുണ്ട്...ഇത്രയും കാലം പെങ്ങളുടെ സൗന്ദര്യം വർണിച്ചത് ഏട്ടനോടാണെന്ന് അവൻ അറിയട്ടെ... അതും കണ്ടറിയട്ടെ 😃😃..

പെട്ടെന്ന് തീരുമാനം ആക്കിയില്ലേൽ ശരിയാവില്ല. കാരണം കോളേജ് തുറന്നാൽ ഇവിടെന്നാകും പോകുന്നത്.. അതും ഒരുമിച്ച്.. അപ്പൊ കള്ളി പൊളിയും.. എന്ത്‌ കള്ളം പറയാനാ...എന്തായാലും ഇപ്പൊ തന്നെ കാര്യം അവതരിപ്പിച്ചേക്കാം... അതും ആലോചിച്ചോണ്ട് ഞാൻ മുറിവിട്ടിറങ്ങി.. ഗോവണി ഇറങ്ങാൻ നേരത്താണ് കോണിയോട് ചേർന്നിരിക്കുന്ന ഒരു മുറി കണ്ണിൽ പെട്ടത്.. സത്യം പറഞ്ഞാൽ ഈ വീട് ചുറ്റും ഇതുവരെ ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയണം.. എങ്ങനെ കാണാനാ.. ഈ പെണ്ണിന്റെ ശല്യം കൊണ്ട് അടങ്ങി ഇരിക്കുവല്ലായിരുന്നോ.. മുകളിലേക്കു തന്നെ കയറിയത് അന്നവൾ എഴുനേൽക്കുന്നില്ല എന്ന് പറഞ്ഞപോഴാ... ഈ മുറി ഇപ്പൊ കണ്ണിൽ പെടാൻ കാരണം ആ ഡോറിലെ കൊത്തു പണി കണ്ടിട്ടാ.. ഒരു കുഞ്ഞു മരം കൊണ്ടുള്ള വാതിലാണ്.നല്ല ഭംഗിയുണ്ട് കാണാൻ.. "എന്താ മോനെ ഇവിടെ നിക്കുന്നെ...." ആന്റി "ഏയ് ഒന്നുമില്ല.. ഞാനാ മുറിയുടെ വാതിൽ ശ്രദ്ധിക്കുവായിരുന്നു.." "ഓഹ്..പണ്ട് പത്തായം വെച്ചിരുന്ന മുറിയ..ഒരു ചെറിയ റൂമ..ഇപ്പോൾ പത്തായം ഒക്കെ താഴത്തെ ചായ്‌പ്പിലേക് മാറ്റിയപ്പോ അനു മോള് എടുത്തു.. ചുമ്മാ പേരിന് അവളുടെ മുറിയാണെന്ന് പറയാൻ മാത്രം.. കാര്യായിട്ട് ഒന്നുമില്ല അതിനകത്ത്.. ഡോറിനു മുകളിൽ ആണിമ്മേൽ തന്നെയുണ്ട് ചാവി..കയറി കണ്ടോ..." ----------

മുറിയുടെ പുറം കണ്ടപ്പോൾ തന്നെ നല്ല ഇഷ്ട്ടായി.. പ്രതേകിച്ചു ആർട്ട്‌ ആയിട്ടുള്ള എന്ത് കണ്ടാലും അതിനോട് പ്രതേക താല്പര്യം.. ആണ്. അതുകൊണ്ട് തന്നെ ഉള്ളിൽ ഇനി മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടി ചാവി എടുത്ത് വാതിൽ തുറന്നു.. പറഞ്ഞപോലെ തന്നെ ഒരു ചെറിയ മുറിയാണ്. നീളം കുറച്ചു കൂടുതലുണ്ട് വീതി തീരെ ഇല്ല.. ഒരു പത്തായം ഇടാൻ വേണ്ടി ഉണ്ടാക്കിയ മുറി തന്നെയാണെന്ന് തോന്നുന്നു.. ഉള്ളിലേക്ക് നല്ല വെളിച്ചം ഉണ്ട്.. ചുമരിൽ മൊത്തം ഫ്രെയിം ചെയ്തു വെച്ച ഫോട്ടോസ് ആണ്.. മൊത്തം അവളുടേത് തന്നെ... എല്ലാ ഫോട്ടോസിനും ഒന്ന് കണ്ണോടിച്ചു.. മൊത്തം ഓരോ കോപ്രായങ്ങളും കാണിച്ചു നിൽക്കുന്നതാണ്.. കൈക്കുഞ്ഞായപ്പോഴുള്ള ഒരു ഫോട്ടോയേറ്റെ ഉണ്ട്.. ബാക്കി മൊത്തം ഈ പ്രായത്തിലുള്ളതൊക്കെ തന്നെ. എല്ലാത്തിലും ഒന്ന് കണ്ണോടിച്ചു തിരിയാൻ നേരത്താണ് ഒരു ഫോട്ടോ കണ്ണിൽ തടഞ്ഞത്. "ഈശ്വരാ... ഇത്.. ഇത്... ഇതാ കുട്ടിയല്ലേ... അ.. അപ്പൊ ഇത് ഇവളാണോ...

ദൈവമേ.. ഞാൻ ഇത്രേം കാലം അന്വേഷിച്ചതും സ്വപ്നം കണ്ടതും ഒക്കെ.. അതൊക്കെ ഇവളെ തന്നെ ആണോ... ഒന്നും മനസ്സിലാവുന്നില്ലല്ലോ..ഞാൻ വരച്ചു വച്ച അതെ ഡ്രെസ്സിൽ. അതെ കോലത്തിൽ തന്നെയുള്ള ഒരു ഫോട്ടോ.. ഇനി അതോ ഞാൻ വീണ്ടും സ്വപ്നം കാണുവാണോ... ഒന്നൂടെ ഉറപ്പ് വരുത്താനായി കണ്ണൊന്നു തിരുമ്മി നോക്കി.. അല്ല.., തോന്നലല്ല 😍😍... ന്റെ ഈശ്വരാ..... പിന്നെ നടന്നതൊക്കെ ഓട്ടോമാറ്റിക്ക് ആയിരുന്നു... എന്തൊക്കെയോ, ആഗ്രഹിച്ചതിലേറെ കിട്ടിയ ഒരു സന്തോഷം പോലെ.. സർവനിയന്ത്രണവും വിട്ട് ആ ഫോട്ടോ ഭിത്തിയിൽ നിന്നെടുത്ത് ഒരു ഓട്ടം ആയിരുന്നു അവളുടെ മുറിയിലേക്ക്.. എന്തോ പറഞ്ഞു ചിരിച്ചു നിൽക്കുന്ന അവളെ അടുത്ത് പോയി കട്ടിലിൽ നിന്നും പൊക്കിയെടുത്തു വട്ടം കറക്കി...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story