ഹൃദയ സഖി .....💓: ഭാഗം 37

hridaya sagi sana part 1

രചന: SANA

"കണ്ണേട്ടാ.... 😍..." കണ്ണനെന്ന തന്റെ പേര് ആര് കാരണമാണോ നിർത്തിയത്,ആരുടെ വിളിയാണോ തന്നെ സങ്കടത്തിലാക്കിയിരുന്നത്, ആ വെക്തിയിൽ നിന്ന് തന്നെ ഒരിക്കൽ കൂടെയത് കേട്ടപ്പോൾ എനിക്ക് തിരിഞ്ഞു നോക്കാതിരിക്കാനായില്ല.. വളരെ സോഫ്റ്റായിരുന്നു അവളുടെ ശബ്ദം.. വാശിയോ.., ദേഷ്യമോ ഒന്നും ആയിരുന്നില്ല അവളുടെ കണ്ണിലപ്പോൾ... അതു മുഴുവൻ എന്നോടുള്ള സ്നേഹം ആണ്.. 😍😍 അവളുടെ കണ്ണേട്ടാ എന്ന വിളിയും കേട്ട് അങ്ങനെ നോക്കിയിരിക്കുമ്പോഴാണ് അവളെന്റെ അടുത്ത് വന്നിരുന്നു കയ്യിലും ചുറ്റിപിടിച്ചു ഷോൾഡറിൽ തല വെച്ചിരുന്നത് ... "ഒന്നൂടെ വിളിച്ചേടി..." "കണ്ണേട്ടോയ് 🙈..." "എവിടുന്ന് കിട്ടിയെടി നിനക്കെന്റെ പേര്.." " അന്ന് കൊച്ചു കുട്ടിയായപ്പോ നിങ്ങളെ ഞാൻ വിളിച്ചതല്ലേ.. മറക്കാൻ പറ്റോ.. 😁" "പോടീ.. കളിയാക്കാൻ നിക്കാതെ..." ''അയ്യടാ ഞാനങ്ങനെ പോകുന്നില്ല... " ന്നും പറഞ്ഞവള് ഒന്നുടെ കയ്യിൽ മുറുക്കി ചുറ്റി പിടിച്ചിരുന്നു..... __••••°°°°°••••__ കുളത്തിലെ നീരാട്ടൊക്കെ കഴിഞ്ഞു കയറി കുറച്ചു കഴിഞ്ഞപ്പോഴാ മാഷ് കുളത്തിലോട്ട് പോകുന്നത് കണ്ടേ.. ഇത്രേം ദിവസം ഞാൻ കാത്ത് നിന്നു.. മാഷെന്തെങ്കിലും ഒക്കെ മിണ്ടും എന്ന്.. എവിടെ, എന്നെക്കാൾ വാശിയാ മാഷിന്.. ഇന്നെന്തായാലും മിണ്ടിക്കണം എന്ന് കരുതി അങ്ങോട്ട് വിട്ടു ഞാൻ കാരണം അല്ലെ മാഷ് മാഷിന്റെ കണ്ണനെന്ന പേര് ഒഴിവാക്കിയേ..

അപ്പൊ പിന്നേ ഞാൻ തന്നെ അത് വിളിച്ചു തുടങ്ങട്ടെ ന്ന് കരുതി ഒരു വെറൈറ്റിക്ക് കണ്ണേട്ടാ♥️എന്ന് വിളിച്ചു.....😉.... ഇന്ന് എന്തായാലും മാഷിന്റെ വായകൊണ്ട് എന്നെ ഇഷ്ട്ടമാണെന്ന് പറയിപ്പിക്കണം എന്ന ലക്ഷ്യത്തോട് കൂടെയും ആണ് ഞാനിങ് പോന്നത്... __ ```°°°´´´__ "എന്താടി ആലോചിച്ചു കൂട്ടുന്നെ.. വഴക്കുണ്ടാക്കാനാണോ..." "അതൊന്നും അല്ല..." "പിന്നേ.." "പിന്നേ ഒന്നുല്ല ☹️☹️..നിങ്ങളെന്താ ഇങ്ങനെ.'' "എങ്ങനെ.." "കുന്തം.." "ഹ.. ഇതന്നെ നിന്റെ പ്രശ്നം.. പറയാനുള്ളത് ഒന്ന് വായ തുറന്ന് പറഞ്ഞൂടെ.. ഇതൊരുമാതിരി എവിടെയും തൊടാതെ പറഞ്ഞാലെങ്ങനെയാ.." "എനിക്കൊന്നും പറയാനില്ല 😕.. മാഷ് പറ ന്തേലും.." "ഞാൻ പറയണോ..." "ഹ്മ്മ്.. പറ, ന്തേലും..." "അല്ല.. അപ്പൊ നിന്റെ പിണക്കം ഒക്കെ മാറിയോ.." "അതിനെനിക്ക് പിണക്കം ഒന്നും ഇല്ലല്ലോ.." "പിന്നേ എന്തിനാവോ ഇത്രയും ദിവസം മുഖവും കയറ്റി വെച്ച് നടന്നെ.." "☹️☹️😕വെറുതെ..," "വെറുതെ ഒന്നും അല്ല, ആ കൊച്ചു കുട്ടി നീ ആയത് കൊണ്ടാ നിന്നോടിപ്പോ ഞാൻ ക്ലോസ് ആയെ എന്ന് ഓർത്ത് കൊണ്ട് അല്ലേടി കള്ളത്ത്യേ..." "ഹ്മ്മ്... അതും ഉണ്ട്.. എന്നാലും ഞാനെത്ര പിറകെ നടന്നതാ.. എന്നിട്ടൊന്നും നിങ്ങൾക് എന്നോട് ഒരു മൈന്റും ഇല്ലായിരുന്നല്ലോ ☹️☹️.."

"എന്ത്‌ ചെയ്യാനാ.. മനസ്സിൽ നിന്റെ ചെറുപ്പം ആയിപ്പോയില്ലേ... അല്ല, നിനക്ക് അതൊന്നും ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല.." "എനിക്ക് നിങ്ങളെ പോലെ ഭ്രാന്തല്ലേ 😬.. ഇന്നലെ നടന്നതന്നെ എനിക്കോർമ്മ ഇല്ല അപ്പഴാ പത്തിരുപത് വർഷം മുന്നത്തെ. അതും എനിക്ക് ഓർമ്മ പോലും വെക്കാത്ത കാലാ... ഒന്ന് പോയെ മാഷേ.." "ആ... നീ എല്ലാരോടും അന്നേ തൊള്ള ഇട്ട്ക്കൊണ്ട് ആയിരിക്കോലോ..പക്ഷെ അന്ന് നിന്നെ കണ്ടതിനു ശേഷം ആഴ്ചയിൽ രണ്ട് തവണയെങ്കിലും നിന്നെ ഞാൻ സ്വപ്നത്തിൽ കാണാതെ ഇരുന്നിട്ടില്ല.. അറിയോ നിനക്ക്..😍 ശരിക്കും പറഞ്ഞാ നമ്മള് ഒരുമിക്കാൻ വേണ്ടി ആവും ല്ലേ ആ ദിവസം സ്വപ്നമായി എന്നെ ഇങ്ങനെ പിന്തുടർന്നത്..." "ആ... ആയിരിക്കും... അങ്ങനെ എങ്കിലും എന്നെ ഇഷ്ട്ടായല്ലോ ☹️☹️..." എന്നും പറഞ്ഞവൾ ചുണ്ടും ചുളുക്കി ഇരുന്നു... ഹ.. ഹ... അവൾക് അവളെ കുട്ടിക്കാലത്തെ ഞാൻ സ്നേഹിച്ചത് തീരെ ഇഷ്ട്ടായിട്ടില്ലാന്നു തോന്നണു 😁😁...ഞാൻ അവളുടെ കഴുത്തിലൂടെ കൈ ഇട്ട് ഒന്നൂടെ അവളെ എന്നോട് ചേർത്ത് നിർത്തി.. "കുശുമ്പത്തി പാറു ന്താ ആലോചിക്കണെ... ഹ്മ്മ്മ്..... 😉😉..' "ഞാൻ കുശുമ്പത്തി ഒന്നും അല്ലാ.." "അതിപ്പോ എനിക്ക് നന്നായിട്ടറിയാലോ 😃😁😁."

"പോ... 😕എന്നിട്ടും എന്നോടിപ്പഴും ഒരു സ്നേഹോം ഇല്ലല്ലോ..." "ആരാ പറഞ്ഞെ..എടി ബുദ്ധൂസേ നിന്നെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് എപ്പഴാ അറിയോ.." "ഹ്മ്മ്.. അറിയാം.. നിങ്ങളെന്റെ ഫോട്ടോ കണ്ടപ്പോ മുതൽ.." "അല്ലാ.... 😁" "അല്ലെ...😮പിന്നേ എപ്പോഴാ..." "എപ്പോഴാണ് ചോദിച്ചാ 🤔 വ്യക്തമായിട്ട് എനിക്കും അറിയില്ല.. പക്ഷെ ഞാനാ ഫോട്ടോ കാണുന്നതിന് മുന്നേ നിന്നെ എന്റെ മനസ്സിലോട്ട് കയറ്റിയായിരുന്നു.." "അത് വെറുതെ... എന്നെ സന്തോഷിപ്പിക്കാൻ പറയുന്നതാ...നിങ്ങളെന്റെ ഫോട്ടോ കാണുന്നതിന് മുന്നേ എന്നെ ഒന്ന് നേരവണ്ണം നോക്കിയിട്ട് പോലും ഇല്ല.. എന്നിട്ടാ എന്നോട് ഇഷ്ട്ടം തോന്നുന്നേ.." "ഹ്മ്മ്.. നിന്റെ മുഖത്തേക്ക് നേരവണ്ണം നോക്കിയിട്ടുണ്ടാവില്ല., സമ്മതിച്ചു. പക്ഷെ നിന്നെ ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്ന ഉടനെ മുകളിലേക്കു എടുത്തോണ്ട് പോയില്ലെടി... നേരത്തിന് മെഡിസിൻ കഴിക്കാൻ നിർബന്തിച്ചില്ലേ.., എപ്പോഴും വന്ന് നിന്നെ ശ്രദ്ധിച്ചില്ലേ.. അതൊക്കെ ഒന്ന് ആലോചിച്ചു നോക്കിയിട്ട് പറ നീ...പഴയ നിന്റെ മാഷായിരുന്നു അപ്പൊ എങ്കിൽ എന്റെ പട്ടി കൊണ്ടുപോവുമായിരുന്നു നിന്നെ..😏.." "പട്ടിക്ക് എന്നെ പൊന്തോ ☹️😪😯.." "നശിപ്പിച്ചു... നിനക്ക് ശരിക്കും തലയ്ക്കു സുഖമില്ലാത്തതാണോ അതോ നീ ആക്ട് ചെയ്യുവാണോ.."

"പോ.... 😬😬.... അല്ലാ അപ്പൊ എന്നെ ശരിക്കും ഇഷ്ട്ടായിരുന്നു അതിന് മുന്നേ..." "ആന്നെ 😍😍.. നിന്നെ ആർക്കാടി ഇഷ്ട്ടാവാത്തെ.." "എന്നിട്ട് നിങ്ങൾക്ക് ആദ്യം ഒന്നും ഇഷ്ട്ടം ആയിരുന്നില്ലല്ലോ.." "പിന്നേ നീ തന്നെ ആക്കി എടുത്തില്ലേ 😁.." "സത്യായിട്ടും എന്നെ ഇഷ്ട്ടായിനോ... സത്യായിട്ടും...." "ദേ 😬😬ഇതിൽ കൂടുതൽ എന്നെ കൊണ്ട് വിശദീകരിക്കാൻ ഒക്കത്തില്ല.. 😡..." "കണ്ട.. കണ്ട... വഴക്ക് പറയുന്നത് കണ്ടാ ☹️☹️.." "പിന്നേ പറയാതെ പിന്നേ.. എങ്ങനെ പറഞ്ഞാലും നിനക്ക് മനസ്സിലാവില്ലച്ചാ അതേ വഴി ഒള്ളൂ..." "☹️☹️☹️" ദേ പോകുന്നു പിന്നേം പെണ്ണിന്റെ ചുണ്ട്... ഇത് എന്റേന്ന് മേടിച്ചിട്ടേ ഇവിടുന്ന് പോവു😉😉..വെറുതെ സീനുണ്ടാക്കാനായിട്ട് നടക്ക ഭ്രാന്തത്തി 🤦🏻‍♂️..അവള് ചുമ്മാ ഒന്നും അല്ലാ ഇപ്പൊ ഈ നിന്ന് ചോദ്യത്തിന് മേലെ ചോദ്യം ചോദിക്കുന്നത് എന്ന് എനിക്ക് നല്ല പോലെ അറിയാം..അതോണ്ട് തന്നെ ഞാൻ അവളെ തല പിടിച്ചു തിരിച്ചു എനിക്ക് നേരെയാക്കി .. "ഞാൻ നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട് തിരിച്ചറിഞ്ഞാണ് പെണ്ണെ...അല്ലാതെ ഞാനെന്റെ കണ്ണുകള്കൊണ്ട് അളന്നല്ല.. അത് അന്നും ഇന്നും അങ്ങനെ തന്നെയാ..അന്ന് ആദ്യം വാത്സല്യം ആയിരുന്നു, പിന്നേ അത് പ്രണയത്തിന് വഴി മാറി..

ഇന്ന് ആദ്യം ദേഷ്യവും പിന്നേ അത് സ്നേഹവും ആയി മാറി..ഒരിക്കലും ഞാൻ നിന്റെ ഭംഗിയേ അളന്നിട്ടില്ല. നീ തന്നെയാ എന്നെ നിന്നിലേക്ക് അടുപ്പിച്ചത്..അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ് നിന്നോടുള്ളപ്രണയം ഇന്നും എന്നിൽ നിറഞ്ഞുനില്ക്കുന്നത്.. I Love you ടീ..... 😍😍 " എന്നും പറഞ്ഞു അവളുടെ മൂക്ക് പിടിച്ചു ഒരു വലിയങ് വലിച്ചു ഞാൻ... "ഇത്ര കേട്ട മതിയോ ന്റെ പെണ്ണിന്...ഹെ??." ഒന്ന് നിർത്തിയിട്ട് ചോദ്യം പോലെ അവളോട് ചോയ്ച്ചപ്പോ പെണ്ണ് സന്തോഷം കൊണ്ട് നമ്മളെ ഹഗ് ചെയ്തു 😃...പെട്ടെന്ന് തന്നെ അവള് വേറിട്ടു സംസാരം തുടങ്ങി..ഇത് വരെ എന്റെ ഒരു പ്രൊപോസലിന് വേണ്ടി മസ്സിലും പിടിച്ചു ഇരിക്കുവായിരുന്നു എന്ന് തോന്നും വള വാളാന്ന് ഉള്ള സംസാരം കേട്ടാ 😁,.. എന്നെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല.. മൊത്തം അവള് തന്നെയാ പറയണേ...നല്ലൊരു കേൾവിക്കാരനായി ഞാനും നിന്ന് കൊടുത്തു... അപ്പോഴൊക്കെയും അവളെന്റെ കയ്യിലും ചുറ്റി പിടിച്ചു തന്നെയാണ് നിൽപ്പ്.... "പിന്നേയ്... എന്നെ ഇത് വരെയായിട്ട് അനൂന്ന് നിങ്ങള് വിളിച്ചില്ലല്ലോ... ഒന്ന് വിളിക്കോ ഞാൻ കേൾക്കട്ടെ... ആദ്യം കോളേജിൽ നിന്നൊക്കെ വാൺ ചെയ്യാനായി അൻവിക എന്ന് പേരെടുത്ത് വിളിച്ചിരുന്നു.

ഇവിടെന്ന് എടി, പോടീ ആയി... എന്നെ ഒരു പ്രാവിശ്യം പോലും അനൂന്ന് വിളിക്കണേ ഞാൻ കേട്ടില്ലാ.. ഒന്ന് വിളിച്ചേ... പ്ലീസ്..'' "Nooo.... വിളിക്കില്ല..." "☹️അതെന്താ വിളിക്കാത്തെ..." "അതെല്ലാരും വിളിക്കുന്നതല്ലേ... ഞാൻ ന്റെ പെണ്ണിനെ * ആൻവി * ന്ന് വിളിചോളാം ന്താ.. 😉" "ഹായ്.. മതി... 😚😌😌..." എന്നും പറഞ്ഞവള് ചിരിച്ചു..ഞാനും അവളുടെ ചിരി നോക്കിയങ്ങനെ നിന്നു... നല്ല ഭംഗിയുണ്ട് അവളുടെ പുഞ്ചിരി കാണാൻ.. ഇത്രയും അടുത്ത് നിന്ന് അവളെ ശ്രദ്ധിക്കുന്നത് ഇതാദ്യായിട്ടാ ..♥️♥️♥️ "അതേയ്...." "ഹാ... എന്താ..." "എനിക്കൊരു ആഗ്രഹം ഉണ്ട് സാധിച്ചു തരോ..." "വല്ല അമ്പിളിമാമനെയും പിടിക്കാനാണോ.. Sorry മോളെ.. കഴിയത്തില്ല.." "അങ്ങനെ എന്നെ കൊച്ചാകുവൊന്നും വേണ്ട.. മാഷെനിക്കത് സാധിച്ചു തരോ.. അത് പറാ.." "ഹ്മ്മ്... കഴിയുമെങ്കിൽ ഉറപ്പായിട്ടും ചെയ്ത് തരാം..' "ന്റെ അച്ഛനെ പഴയ പോലെ നടക്കാൻ വേണ്ടിയിട്ട് സഹായിക്കോ... 😊" "ഹോ.. അതായിരുന്നോ.. ഞാൻ കരുതി നിന്റെ വല്ല കൊനിഷ്ട്ട് ആഗ്രഹങ്ങൾ മറ്റോ ആവുമെന്ന്..

. ഇതായിരുന്നോ.. ഇതിനെ കുറിച്ച് രണ്ട് ദിവസം മുന്നേ ഞാൻ സംസാരിച്ചായിരുന്നു നിന്റെ അച്ഛനോട്.. അച്ഛൻ കാര്യമായിട്ടൊന്നും മിണ്ടിയില്ല.. പക്ഷെ ഞാൻ നല്ല ചികിത്സകളൊക്കെ അന്വേഷിച്ചിട്ടുണ്ട്..." "ഉണ്ടോ.. അപ്പോ അച്ഛനെ പഴയ പോലെ ആക്കാൻ കഴിയോ.. പറയ്.. എവിടെയാ സ്ഥലം.. നമുക്ക് ഉടനെ പോണം.." "നല്ല ചികിത്സകളൊക്കെ ഉണ്ട്.. പക്ഷെ ഒക്കെ ദൂരെയാ.. ഇവിടെ ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചാമതി.. പക്ഷെ നല്ല ടൈം എടുക്കും.. മെഡിസിൻ ഒക്കെ ആയിരിക്കും കൂടുതൽ..ഞാൻ അന്വേഷിച്ചിടത്തോട്ടെ കാര്യമായിട്ട് വ്യായാമം ആണ്.. ഉഴിച്ചിലും അങ്ങനെ പല ആയുർവേധം ഐറ്റംസ് ഒക്കെയാ... പക്ഷെ ദൂരെയാ..." "വേണ്ട വേണ്ട.. ദൂരേക്കൊന്നും അച്ഛനെ കൊണ്ട് പോണ്ട.." "അപ്പോ അച്ഛന് വേഗം സുഖമാവണ്ടെ.." "വേണം.. ന്നാലും അച്ഛനെ ഇനിയും ഒറ്റപെടുത്താൻ പറ്റില്ല.. നമ്മക്ക് ഡോക്ടറെ ഇങ്ങോട്ട് കൊണ്ട് വരാം.." "നടക്കുന്ന കാര്യം പറയ് പെണ്ണെ.." "വേണ്ട.. അച്ഛനെ ദൂരേക്കൊന്നും പറഞ്ഞയക്കണ്ടാ... ☹️☹️" "ഹ്മ്മ്.. നമ്മക്ക് ആലോചിക്കാം..ഞാൻ കൂടുതൽ അന്വേഷിക്കട്ടെ ന്നട്ട് പറയാം ട്ടോ.. ഇപ്പൊ നീ അതിനെ കുറിച്ചൊന്നും ആലോചിക്കണ്ട..നിന്റെ അച്ഛനെ നമുക്ക് പഴയപോലെ ഉഷാറാക്കി എടുക്കാം.. ന്താ പോരെ.." "ഹ്മ്മ്... മതി..." "എങ്കി നീ ചെല്ല്.. കൊറേ സമയമായി നീ വന്നിട്ട്.. അവിടെ അന്വേഷിക്കുന്നുണ്ടാവും.." "അപ്പൊ മാഷില്ലേ.."

"ഞാനൊന്ന് മുങ്ങിയെച്ചു വരാടി..." എന്നും പറഞ്ഞു അവളുടെ നെറ്റിയിലൊരു കുഞ്ഞു ഉമ്മ കൊടുത്ത് 😘😘 അവളെ പറഞ്ഞയച്ചു.. _♥️♥️_ "നീ എവിടെ ആയിരുന്നെടി ഇത് വരെ 😬😬..." മുറിയിൽ കയറിയപ്പോ തന്നെ ആര്യ മുന്നിലേക്ക് എടുത്ത്ചാടി കലിപ്പായി... "ഹൗ.. പേടിച്ചെടി കുരിപ്പേ 😬😬.... ഞാനെന്റെ മാഷിന്റെ അടുത്തായിരുന്നു ന്തേ.." "ങേ 😃.. നീ ചേട്ടനോട് മിണ്ടിയാ.." "അതിനാര് തെറ്റി..." "ആഹാ.. ഇപ്പൊ അങ്ങനെ ആയാ..." "Yess 😎😎..." "ഹ്മ്മ്.. നടക്കട്ടെ,നടക്കട്ടെ... ഇനി നീ ഒടക്കാതെ ഇരുന്നാ മതി..അല്ലടി മീനുവല്ലേ ഇന്ന് വൈകീട്ട് അമ്പലത്തിൽ പോണമെന്നു പറഞ്ഞിരുന്നേ.." "അതേ... അതിന്റെ പുറകിലെ ഗൂടാലോചനയും പറഞ്ഞില്ലേ അവള്.. നമ്മക്കിന്ന് പൊളിക്കണം.. അപ്പേട്ടനെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ 😁.." "ശരിയാ... " "നമുക്ക് ഭക്ഷണം കഴിച്ചു പോകാം.. മാഷിനെയും വിളിച്ചാലോ.." "ചേട്ടൻ വരോ അതിന്..ചേട്ടന്റെ സ്വാഭാവം നിനക്കറിഞ്ഞൂടെ.. ചിലപ്പോ തനി മുരടനാ.. താൽപ്പര്യം ഉണ്ടാവില്ല.." "അങ്ങനെ ഒന്നും അല്ലാടി.. നിന്റെ ചേട്ടന് ടോട്ടലി ചേഞ്ച്‌ ആയിപ്പോയി 😁.. ആള് ഇപ്പൊ വേറെ ലെവലാ.🙈🙈. മാത്രല്ല നമ്മളെ അപ്പെട്ടന്റെ കാര്യത്തിനല്ലേ.. ന്റെ മാഷ് കൂടെ പോരും.. എനിക്ക് ഉറപ്പാ..".......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story