ഹൃദയ സഖി .....💓: ഭാഗം 38

hridaya sagi sana part 1

രചന: SANA

ലഞ്ചു കഴിച്ചു കുറച്ചു സമയം കഴിഞ്ഞപ്പോ ഞാനും ആര്യയും കൂടെ അമ്പലത്തിൽ പോകുവാണെന്നും പറഞ്ഞു പുറത്തേക്കിറങ്ങാൻ മുത്തഷീടെ കയ്യിൽനിന്നും പെർമിഷൻ വാങ്ങി... അത് കിട്ടിയതും ഞങ്ങൾ രണ്ടും നേരെ മാഷിനെ തപ്പിയിറങ്ങി... മുറിയിലൊന്നും മാഷിനെ കാണാഞ്ഞിട്ട് ഞങ്ങൾ പുറത്തേക്കിറങ്ങി നോക്കി..മാഷ് മുറ്റത്തുണ്ടായിരുന്നു.. അവിടെ കിളിക്കൂടിന്റെ അടുത്ത് പോയി നിൽക്കുന്നെ കണ്ടു... ഞങ്ങൾ രണ്ടും വേഗം മാഷിന്റെ അടുത്തോട്ട് വിട്ടു... "മാഷേ..." "ഹാ.. ന്താ രണ്ടും കൂടെ.." "മാഷ് ഞങ്ങളെ ഒപ്പം പോരോ.. ഒരിടം വരെ.." "എവിടെക്കാന്ന് പറ ആദ്യം.." "അമ്പലം വരെ. അപ്പേട്ടന്റെ ഒരു കാര്യത്തിനാ.. എന്തായാലും മാഷിവിടെ വെറുതെ ഇരിക്കുവല്ലേ. ഞങ്ങടെ കൂടെ പോര്...." "ശരി.. ശരി.. ഞാൻ മുണ്ട് മാറിയെച്ചു ഇപ്പൊ വരാം ." "ആ.. ഞങ്ങൾ മീനൂന്റെ വീട്ടിലുണ്ടാവും. മാഷങ്ങോട്ട് വന്നാ മതി..." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞതും കാണുന്നത് വായയും പൊളിച്ചു നിൽക്കുന്ന ആര്യയെ 😁😁... അവള് മാഷിന്റെ പോക്കും നോക്കി നിൽക്കാ... " ഇപ്പൊ എങ്ങനെ ഉണ്ടെടി മോളെ 😃.. ഞാൻ പറഞ്ഞതല്ലേ നിന്റെ ചേട്ടൻ വരുമെന്ന്.. ഇപ്പൊ എങ്ങനെണ്ട്.. "

"സമ്മതിച്ചിരിക്കുന്നു മോളെ... ഇമ്മാതിരി മാറ്റം ഞാൻ പ്രതീക്ഷിച്ചില്ല. ശരിക്കും ഇങ്ങനെ അല്ല വരേണ്ടത്.. കൊസ്ത്യന് മേലെ questions ചോദിക്കേണ്ടതാ.. എങ്ങോട്ടാ.., എന്തിനാ.., തുടങ്ങി ചോദിച്ചു വെറുപ്പിച്ചു അവസാനം നമ്മക്കും പോകണ്ടാന്നു തോന്നി പോകും..എന്നാലും ഇമ്മാതിരി മാറ്റം..ഹോ.😵 എങ്ങോട്ടാ എന്ന ഒരൊറ്റ ചോദ്യം. ദാ വരുന്നു എന്നായി മറുപടി.. മാറിയ ഒരു മാറ്റം നോക്കണേ .." "അതാണ്.... വാ 😃നമുക്ക് പോകാം..." എന്നും പറഞ്ഞു ഞങ്ങൾ നടന്നു.. ഇപ്പൊ എന്തിനാ ഞങ്ങൾ പോകുന്നെ എന്നറിയോ.. ഞങ്ങടെ അപ്പേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ.. എന്ന് വെച്ചാ അങ്ങേർക്കൊരു പെണ്ണിനെ സെറ്റാക്കാൻ.. എന്ന് വെച്ച് ഏതെങ്കിലും ഒരു പെണ്ണിനെ ഞങ്ങൾ അങ് തലയിൽ വെച്ച് കൊടുക്കുവൊന്നും ഇല്ല.. ആളെ ഒക്കെ അപ്പേട്ടൻ തന്നെ കണ്ടു വെച്ചിട്ടുണ്ട്.. ഒരു സുന്ദരി ചേച്ചി കുട്ടിയെ 😍😍.. കൊറേ ആയി ഒളിച്ചും പാത്തുമുള്ള ഏട്ടന്റെ കള്ളകളി തുടങ്ങിയിട്ട്.മീനുവും അപ്പേട്ടനും നൈസായിട്ട് നാട്ടിലുള്ളവരെ തന്നെ അങ് പൊക്കിയിരിക്കാ😂😁.. അപ്പേട്ടൻ എന്നോടും മീനുവിനോടും മാത്രേ ഇക്കാര്യം പറഞ്ഞിട്ടുള്ളു.. എന്തിന് ഞങ്ങടെ ചേച്ചിയോട് പോലും പറഞ്ഞിട്ടില്ല..

കൊറേ വർഷായി ആശാന്റെ ഉള്ളിൽ ഞങ്ങടെ ഡോക്ടർ കൊച്ച് കയറി കൂടീട്ട്.. പക്ഷെ ഇഷ്ട്ടം പറയാൻ മാത്രം ആൾക്ക് ധൈര്യം പോരാ 😃.. ഡോക്ടർ പഠനം ഒക്കെ കഴിഞ് ഇപ്പൊ ഒരു കൊച്ചു ഡോക്ടറായി നിൽക്കാ ട്ടോ ഞങ്ങളെ ചേച്ചി പെണ്ണ്..ഞാനും മീനുവും ആര്യയും കൂടെ ഇന്ന് രാവിലെ രഹസ്യമായി ആലോചിച് ഇതങ് പരസ്യമാക്കാൻ തീരുമാനിച്ചു 😅😅... ചേച്ചിക്കും അറിയുമെന്നാ ഞങ്ങൾക്കും തോന്നുന്നത്. എങ്ങനെ അറിയാണ്ടിരിക്കും. നാട്ടിൽ വന്നാ ചേച്ചിന്റെ മുന്നിൽ പോയി നിന്ന് പരുങ്ങാനെ അപ്പേട്ടന് നേരം ഒള്ളു 😁.. മാത്രല്ല ചേച്ചിയുടെ അമ്മ വഴി ഞങ്ങളെ കയ്യിൽ ഒരു ചെറിയ ക്ലൂവും കിട്ടിയിട്ടുണ്ട്.ചേച്ചി പെണ്ണിന് ഞങ്ങടെ അപ്പേട്ടനെ ഇഷ്ട്ടാവണേന്ന് മാത്രേ ഇപ്പൊ ഉള്ളിൽ പ്രാർത്ഥന ഒള്ളു.. മീനുവിന്റെ വീട്ടിലേക്ക് കയറിയപ്പോ തന്നെ കാണുന്നത് ഒരുങ്ങി കെട്ടി നിൽക്കുന്ന മീനൂനെയാ..എന്താ പെണ്ണിന്റെ ഗെറ്റ്അപ്പ് എന്ന് നോക്കണേ 😬.. അവളെ ചെക്കന്റെ വീടിന്റെ മുന്നിലൂടെയാ പോകുന്നെ.. അതാ പെണ്ണിന് ഇന്ന് ഇത്ര ഗ്ലാമർ 😤😤.. "നിങ്ങള് വന്നോ... ഞാൻ കാത്തിരിക്കായിരുന്നു... നമ്മക്കെന്ന പോയാലോ.."മീനു "എന്റെ മാഷും വരുന്നുണ്ട്, മാഷ് എത്തട്ടെ എന്നിട്ട് പോവാം.." "മാഷും ഉണ്ടോ.. നിന്റെ മാഷ് ഇങ്ങനെ ഒക്കെ വരോ.." "ഹാ... വരാമെന്നു പറഞ്ഞപ്പോ ഞാനും കുന്തം വിഴുങ്ങിയ നിർത്തം ആയിരുന്നു മീനുവേ...

ഇവളെന്റെ ചേട്ടനെ ആകെ മാറ്റിയിരിക്കുന്നു 😁.."arya "ഓഹോ.." മീനു " അല്ല മീനൂട്ടി.. അപ്പേട്ടൻ ഇല്ലേ അകത്ത്.. " "ഇല്ല.. കുറച്ചു മുന്നേ എങ്ങോട്ടോ ഇറങ്ങുന്നേ കണ്ടു.." "ആ.. അത് നന്നായി.. ഇവിടെ ഉണ്ടെങ്കിൽ നമ്മള് ഇനി എങ്ങോട്ടാ പോകുന്നെ എന്നും ചോയ്ച്ചു നമ്മളെ കൂടെ കൂടിയാൽ പോകുന്ന കാര്യം നടക്കില്ല.." "ശരിയാ... അല്ല.., ദേ നിന്റെ മാഷ് വരുന്നുണ്ട്.. നീ ആളോട് കാര്യം പറഞ്ഞിട്ടുണ്ടോ." മീനു " ഇല്ലാ.. വാ... പോകുന്ന വഴി പറയാം... " __••••__ അവള് പോരുന്നുണ്ടോന്ന് ചോദിച്ചപ്പോ ഇല്ലാന്നൊന്നും പറയാൻ എനിക്ക് തോന്നിയില്ല.. ന്തായാലും അമ്പലം വരെ അല്ലെ... വീട്ടിൽ വെറുതെ ഇരിക്കണ്ടാ എന്നും, പെണ്ണിന്റെ കൂടെ നടക്കാലോ എന്നും ചിന്തിച് പോരാമെന്നങ് പറഞ്ഞു... ന്നാലും എന്തിനാ പോണെന്നു ഞാൻ അന്വേഷിച്ചിട്ടില്ലായിരുന്നു.. അവള് അപ്പേട്ടന്റെ കാര്യത്തിനാണ് എന്ന് മാത്രം പറഞ്ഞു..വേഷം മാറി അവരെ അടുത്തെത്തിയപ്പോൾ തന്നെ അവരൊക്കെ ഇറങ്ങി വന്നു... വരമ്പത്ത് കൂടെ നടന്നോണ്ട് പോകുമ്പോഴാണ് അവള് കാര്യം പറഞ്ഞെ... അപ്പേട്ടനെ സെറ്റ് ആക്കാനാണ് ഈ യാത്രാന്ന്.. എന്നിട്ട് കക്ഷി എവിടെ ആണാവോ ഈശ്വരാ.. ഇവളുമ്മാരോക്കെ കൂടെ സീൻ കോളാക്കി എന്നെ തല്ല് കൊള്ളിക്കുവോ ആവോ.... __•••°°°•••___

മാഷിനോട് കാര്യം പറഞ്ഞപ്പോ ഒരു നോട്ടം നോക്കുന്നത് കണ്ടായിരുന്നു..അതെന്താ ബാവമെന്ന് മാത്രം എനിക്ക് മനസ്സിലായില്ല 😁 എനിക്കൊപ്പം ആദ്യായിട്ട് ചുറ്റി അടിക്കുവായത് കൊണ്ട് പോകുന്ന വഴിയിൽ നിന്ന് കലപിലാന്ന് പറയാനേ എനിക്ക് നേരം ഒള്ളായിരുന്നു..അവിടുള്ളവരുടെ മൊത്തം ഡീറ്റെയ്‌ൽസും.., കുറ്റവും കുറവും എല്ലാം ചെവിയിലോട്ടങ് ഓതി കൊടുത്തു.ഒന്നുല്ലെങ്കിലും എല്ലാം ഞാൻ വേണ്ടേ പറഞ്ഞു കൊടുക്കാൻ 😉 അമ്പലത്തിന്റെ തൊട്ടരികിലാണ് ഞങ്ങടെ ചേച്ചി പെണ്ണിന്റെ വീട്..എപ്പോഴും അമ്പലത്തിൽ പോകുമ്പോ ആളെ കാണാറുണ്ട്.. ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോ ആദ്യം കാണുന്നത് അപ്പേട്ടനെയാ.. അമ്പലത്തറയിൽ ഇരിപ്പുണ്ട് മഹാൻ..എടാ കള്ളാ അപ്പൊ വീട്ടീന്ന് ഇങ്ങോട്ടാല്ലേ മുങ്ങിയെ 😬.. "നോക്കിയേ അപ്പേട്ടൻ ഇരിക്കുന്നെ.." "എവിടെ...." മാഷ് "ദോ.. ആൽതറയിൽ... 😬കള്ളൻ ഇങ്ങോട്ടാണ് വന്നേന്ന് ആരേലും അറിഞ്ഞോ.." "നീ ഇനി ഇതിന് പുരാണം പറഞ്ഞോണ്ടിരിക്കാതെ വാ...നമ്മുക്ക് അവന്റെ അടുത്ത് പോകാ"മെന്നു പറഞ്ഞു കൊണ്ട് മാഷ് അപ്പേട്ടന്റെ അടുത്തൊട്ട് പോയി.. ആള് കാര്യമായിട്ട് ഫോണിൽ തോണ്ടുന്ന തിരക്കിലാ... "അളിയോയ്.... 😄..."

മാഷ് ചെന്ന് അപ്പേട്ടന്റെ ഷോൾഡറിൽ തട്ടി കൊണ്ട് വിളിച്ചപ്പോ ഏട്ടനൊന്ന് നെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി.. ഞങ്ങളെ കണ്ട് ഒരുമാതിരി പന്തം കണ്ട പോലെ നോക്കിയിരിപ്പുണ്ട്.. "അല്ലാ... എന്താ എല്ലാരും കൂടെ ഈ വഴി.." "എന്താ ഞങ്ങൾക്ക് അമ്പലത്തിലോട്ട് വന്നൂടെ 😬..." "ഓഹ്.. നീയൊന്ന് മിണ്ടാതിരുന്നേടി. ഒടക്കാനേ നിനക്കറിയൂ 😈..." ന്നും പറഞ്ഞു മാഷെന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.. "അപ്പുവേട്ടാ നിങ്ങളിങ്ങോട്ടാ എന്ന് ആദ്യം പറയണ്ടെ.. എന്ന ഞങ്ങളിന്ന് ഇങ്ങോട്ട് വരില്ലായിരുന്നു.."മീനു "അതെന്താ അങ്ങനെ.." "അതുണ്ടല്ലോ.. ഞങ്ങള് ഞങ്ങളെ നാത്തൂനെ കണ്ട് സംസാരിക്കാൻ വന്നതാ.. 🙈🙈" എന്നും പറഞ്ഞു ഞാൻ ഉള്ള പല്ല് മുഴുവൻ വെളിയിലോട്ട് ഇട്ട് കാണിച്ചു കൊടുത്തു.. "നാത്തൂനെയോ.. 😵😵..'' "യാ യാ...സ്നേഹ ചേച്ചിയെ കാണാൻ.."മീനു "ഏയ്.. അല്ലല്ല ഞങ്ങടെ കൊച്ചു ഡോക്ടറെ കാണാനാ 😉" ന്നും പറഞ്ഞു അപ്പേട്ടനെ നോക്കി ഞാൻ സൈറ്റ് അടിച്ചു.. "നിങ്ങളൊക്കെ പോയെ.. വെറുതെ നിക്ക് പണി ഉണ്ടാക്കാനായിട്ട്.." "അതൊന്നും പറഞ്ഞാ പറ്റത്തില്ല.. ഇതിങ്ങനെ നീട്ടി കൊണ്ട് പോയാലെങ്ങനെയാ.." "ടീ.. നീ കളിക്കാൻ നിക്കല്ലേ.." "ഒക്കത്തില്ലാന്ന് പറഞ്ഞാ ഒക്കില്ല..ഞങ്ങളിന്ന് തീരുമാനിച്ചു ഉറപ്പിച്ചേച്ച പോന്നത്.. അത് പോട്ടെ, മോനൂസ് എന്തിനാ ഇങ്ങോട്ട് പൊന്നേ.. ഞങ്ങടെ ചേച്ചിയെ വായിനോക്കാനല്ലേ.. ഇഷ്ട്ടം ഒട്ടും പറയുവേം ഇല്ല..

അവസാനം വല്ല ഡോക്ടർ പയ്യമാരും വന്നൊണ്ട് എടുത്തോണ്ട് പോയ ആർക്ക് പോയി.. നിങ്ങൾക്കന്നെ.. ഞങ്ങൾക്കൊരു നഷ്ട്ടവും ഇല്ലേ.." "അപ്പു.. അവള് പറയുന്നതിലും കാര്യം ഒക്കെ ഉണ്ട്.. ഇന്ന് നമുക്ക് ഒരു തീരുമാനം എടുക്കാം എന്നെ.. ഇത്ര വർഷമായില്ലേ. ലീവിന് വരുമ്പോ നീയാകൊച്ചിനെ കണ്ട് വീണ്ടും പോകുന്നു എന്നല്ലാതെ ഇതിലൊരു തീരുമാനം ഒന്നും ആവുന്നില്ലലോ.. ഇപ്പൊ എന്റെ ഭാവി കെട്ടിയോൾ അവളുടെ കരിനാക്ക് വെച്ച് ആരേലും കൊണ്ട് പോകുമെന്നും പറഞ്ഞതാ.. ഇനിയും റിസ്ക്ക് വേണോ മോനെ..'' "ദേ.. മാഷേ 😬😬.." "Sorry മോളെ.. ഇപ്പൊ നിന്നോട് ഒടക്കാൻ നേരമില്ല.." ന്നും പറഞ്ഞു മാഷ് അപ്പേട്ടന് നേരെ തന്നെ തിരിഞ്ഞു...മാഷൂടെ പറഞ്ഞപ്പോ അപ്പേട്ടൻ ഒന്ന് തണുത്തു.. "അല്ലാ.. എവിടെയാ നിന്റെ കക്ഷി... കണ്ടായിരുന്നോ.." "ആ.. കുറച്ചു മുന്നേ അമ്പലത്തിലോട്ട് കയറിപ്പോകുന്നെ കണ്ടായിരുന്നു..തിരിച്ചു വന്നിട്ടില്ല.. അതിന് വെയ്റ്റ് ചെയ്യുവായിരുന്നു ഞാൻ.." "അപ്പൊ ഇത് സ്ഥിരം പരിപാടി ആണല്ലേ 😂😂.." "അങ്ങനൊന്നും ഇല്ലാ... വന്നാൽ എപ്പഴേലും.." "ഹ്മ്മ്.. മനസ്സിലായി. മനസ്സിലായി..." അവര് രണ്ട് പേരും സംസാരിക്കുന്നതിനിടയിലാണ് ഞങ്ങടെ അപ്പേട്ടന്റെ നായിക സ്റ്റെപ്പിറങ്ങി വരുന്നത് കണ്ടേ..

അപ്പൊ തന്നെ ഞാനും,ആര്യയും മീനുവും കൂടെ ആളെ അടുത്തൊട്ട് പോയി.. "ചേച്ചിപ്പെണ്ണേ..... 😍" എന്നും വിളിച്ചോണ്ടായിരുന്നു ആളുടെ മുന്നിലേക്ക് ഞങ്ങളുടെ എൻട്രി..ആളൊന്നു ഞങ്ങളെ മൂന്നിനെയും നോക്കി മനോഹരമായ ഒരു പുഞ്ചിരി തന്നു.... "ഡോക്ടറെ ഞങ്ങടെ കൂടെ വന്നൊരാൾക്കേ വല്ലാത്തൊരു അസുഖ.." "ആർക്കാ.. ഡോക്ടറെ ഒന്നും മുന്നേ കാണിച്ചില്ലേ.. എന്താ പ്രശ്നം.." ചിരിച്ചോണ്ടിരുന്ന ആള് രോഗത്തിന്റെ കാര്യം പറഞ്ഞപ്പോ പെട്ടന്നങ് സീരിയസായത് കണ്ടപ്പോ ഞങ്ങള് മൂന്നും മുഖത്തോട് മുഖം നോക്കി.. "അല്ല.. നിങ്ങള് എന്താ ഒന്നും മിണ്ടാത്തെ.. നിങ്ങളിലാർക്കാ വയ്യാത്തെ.." "ഞങ്ങൾക്കൊന്നും അല്ലാ.. ആള് വേറെയാ.. പക്ഷെ അസുഖം വല്ലാത്തൊരു അസുഖാണെന്നെ., ഈ ഡോക്ടർ കൊച്ചിന്റെ അടുത്ത് മാത്രേ അതിനുള്ള മരുന്നൊള്ളുന്ന് പറഞ്ഞു.😉😉..അസുഖം നേരിട്ട് പറയാൻ മടി..ദോ അവിടെ നിൽപ്പുണ്ട് ആള്.." എന്നും പറഞ്ഞു ഞാൻ അപ്പേട്ടനെ ചൂണ്ടി കാണിച്ചു.. ചൂണ്ടുന്നത് കണ്ടിട്ട് അപ്പേട്ടൻ മാഷിന്റെ ഷോൾടറിലേക്ക് മുഖം തിരിച്ചു വെക്കുന്നുണ്ട്.. ഇങ്ങനെ ഒരു കഴുത😬😬ഇങ്ങേരെങ്ങനെയാ പട്ടാളത്തിലായെ ആവോ.. ഞാൻ തിരിഞ്ഞു സ്നേഹേച്ചിയെ നോക്കിയപ്പോ ആള് ചിരിച്ചോണ്ടിരിക്കാ...

"ഹ്മ്മ്.. ന്താ ചേച്ചി ചിരിക്കണേ.." "ഏയ്.. ഒന്നുല്ല..." "എന്നാ ഞങ്ങള് വന്ന കാര്യം പറഞ്ഞോട്ടെ..., ഞങ്ങടെ അപ്പേട്ടന് ചേച്ചിയേ ഭയങ്കര ഇഷ്ട്ടാത്രെ.. വർഷം കൊറേ ആയിട്ടോ തുടങ്ങീട്ട്.. പറയാതെ ഇതിങ്ങനെ വിട്ടാ ശരിയാവില്ലാന്ന് തോന്നിയതോണ്ടാ ഞങ്ങളിതങ് ഏറ്റെടുത്തേ.. എന്താ കൊച്ചു ഡോക്ടറെ അപിപ്രായം. ഞങ്ങടെ ചെക്കനെ ഇഷ്ട്ടാവോ.." " ഏയ്.." "ഒരു മൊടക്കും പറയാൻ നോക്കണ്ട.. ചേച്ചിടെ അമ്മയെ ഞങ്ങള് കണ്ടായിരുന്നു രാവിലെ.. ചേച്ചി കല്യാണ ആലോചനയിൽ നിന്നൊക്കെ ഒഴിഞ്ഞു മാറുവാണെന്ന് പറഞ്ഞു.. അപ്പൊ ഞങ്ങൾക്കും ഒരു തോന്നല്. ഞങ്ങടെ അപ്പേട്ടനെ കാത്തിരിക്കാണോ എന്ന്.. ഒന്നില്ലെങ്കിലും മനസ്സിലാവാതിരിക്കില്ലല്ലോ. അപ്പേട്ടൻ ഇഷ്ട്ടം പറഞ്ഞില്ലാ എങ്കിലും ആളെ കള്ളത്തരം വേം പിടിക്കിട്ടി കാണുവോലോ.. ഇല്ലേ.." "ഹ്മ്മ്.. അതൊക്കെ കിട്ടിയതാ.." "ആണോ.. എന്നിട്ടാണോ ഇങ്ങനെ മിണ്ടാണ്ടിരിക്കണേ.." "അതിന് നിങ്ങടെ പട്ടാളം എന്നോട് വന്ന് പറയണ്ടേ.. അല്ലാണ്ടെ ഞാനെന്തോന്ന് മിണ്ടാനാ... ചെന്ന് പറഞ്ഞേക്ക് ആളോട് പെണ്ണ് ചോയ്ചോണ്ട് വീട്ടിലോട്ട് വരാൻ.. എനിക്കിനിയും കാത്തിരിക്കാൻ വയ്യാന്നും..." അതും പറഞ്ഞോണ്ട് ആളെന്റെ കവിളിലും നുള്ളിയിട്ട് ഓടി പോയി...

ഇവിടെപ്പോ എന്താ ഇണ്ടായേ.. 😃😃...സ്നേഹേചിക്കും ഇഷ്ട്ടാന്നല്ലേ ആള് പറഞ്ഞെ... കാത്തിരിക്കാൻ വയ്യാന്നോ.. അയ്യോ.. അയ്യയ്യോ.....💃🏻💃🏻💃🏻 "ടീ മീനൂട്ടി.. കേട്ടില്ലെടി നീയ്..." "Yes...കേട്ടടി.. ശരിക്കും കേട്ട്... പാവം ചേച്ചി.. ഏട്ടൻ പ്രപ്പോസ് ചെയ്യുന്നതും കാത്തിരിക്കുവായിരുന്നെന്ന് തോന്നുന്നു.."മീനു "ന്നാ നമ്മളെ പേടിതൊണ്ടൻ ചേട്ടനെ ഒന്ന് പേടിപ്പിച്ചാലോ..." ''വേണം വേണം.. വാ, കൊറച്ചു സങ്കടം ഒക്കെ ഫിറ്റ് ചെയ്ത് തിരിഞ്ഞോ മൂന്നും.... " എന്നും പറഞ്ഞു ഞങ്ങള് മൂന്നും☹️ തിരിഞ്ഞോണ്ട് രണ്ടാളെ അടുത്തോട്ടും പോയി.. "എന്തായെടി... എന്താ പറഞ്ഞേ.." മാഷ് "എന്ത്‌ പറയാൻ.. വെറുതെ സമയം കളയണ്ടാ എന്ന് പറയാൻ പറഞ്ഞു.. കൂടെ ഇനി എപ്പോഴും ഇവിടെ ഇങ്ങനെ വന്ന് നിൽക്കണ്ടാന്നും.കൊറേ ആയി ശ്രദ്ധിക്കുന്നു ഞാൻ എന്നൊക്കെ പറഞ്ഞു ആകെ ദേഷ്യപ്പെട്ടു ഞങ്ങളോട് .." ഞാൻ അത് പറഞ്ഞപ്പോ ഏട്ടന്റെ മുഖമാകെ മാറി... പെട്ടെന്ന് ആ മുഖം കണ്ടപ്പോ ഞങ്ങൾക്ക് മൂന്നിനും നല്ല വെഷമമായി.ആദ്യായിട്ടാ സങ്കടത്തോടെ ഉള്ള അപ്പേട്ടന്റെ മുഖം കാണുന്നെ "ടോ..ഏട്ടൻ തെണ്ടി . മുഖം വാടുവൊന്നും വേണ്ടാ... ഞങ്ങടെ ചേച്ചി ന്താ പറഞ്ഞെ അറിയോ... നിങ്ങടെ പട്ടാളത്തിനോട് എന്നെ വന്ന് പെണ്ണ് ചോദിക്കാൻ പറയെന്ന്... മാത്രല്ല എനിക്കിനിയും കാത്തിരിക്കാൻ വയ്യാന്നും..... കേട്ടോടാ അപ്പേട്ട... പാവം ഞങ്ങടെ ചേച്ചി പെണ്ണ്.. ഏട്ടനൊന്ന് പ്രപ്പോസ് ചെയ്യാൻ കാത്തിരിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി തോന്നണു..

നിങ്ങൾക്കൊന്നു ചെന്ന് ഇഷ്ട്ടാണ് പെണ്ണെ എന്ന് പറഞ്ഞാലെന്തായിരുന്നു പ്രശ്നം ..." എന്നും പറഞ്ഞു ഞാൻ ചെന്ന് അപ്പേട്ടന്റെ ചെവിക്ക് പിടിച്ചു... ആളെ മുഖം ഇപ്പൊ പൂർണ്ണ ചന്ദ്രനെ പോലെ ആയിട്ടുണ്ട്.. 🌝😁... എന്റെ കയ്യ് വിടീക്കാൻ ശ്രമിച്ചോണ്ടിരിക്കാ ഇപ്പൊ.. ചെവിയിൽ നിന്ന് പിടിവിട്ട് ഞാൻ കയ്യിന്റെ മസ്സിലിന് നോക്കി നല്ല ഒരു കടിയും കൊടുത്ത് ഞാൻ അപ്പേട്ടനിൽ നിന്ന് വേറിട്ടു നിന്നു... " ഹൗ.. എന്താടി. നീ പട്ടിയാ.. " "ഇത് ഞങ്ങടെ ചേച്ചിയെ ഇത്രയും കാലം കാത്തിരിപ്പിച്ചു മുഷിപ്പിച്ചതിന്.. ഇനി വേം ചെന്ന് ആളെ പെണ്ണ് ചോദിച്ചോ.. ഇല്ലേൽ അതിനും കിട്ടും എന്റേന്ന്..." "വേണ്ട പൊന്നേ...." _•••_ എന്റെ ഈശ്വരാ 👀🙆🏻‍♂️ഈ പെണ്ണിത് എന്തൊരു കടിയാ അപ്പൂനെ കടിച്ചെ.. ഇപ്പോക്ക് പോയ.. ഞാൻ ജീവനോടെ അധികക്കാലം ഉണ്ടാവോ.. 😵‍💫😵‍💫... ഇതിനെ പെട്ടെന്ന് ഒരു ഹോസ്പിറ്റലിൽ കാണിക്കണം.. അല്ലേൽ അതെന്റെ ആരോഗ്യത്തെ ബാധിക്കും 🥵🥵. പിന്നേ അവിടെ മൂന്നും കൂടെ അപ്പൂനെ ഇട്ട് വളയുവായിരുന്നു.. അപ്പു ആണേൽ ഇത് വരെ ഇല്ലാത്ത സന്തോഷത്തിലാണ്... 😉

"ഹ്മ്മ്.. ഹ്മ്മ്... അളിയാ ചെലവുണ്ട് കേട്ടാ 😅..." "ചെലവൊക്കെ എത്ര വേണേലും ചെയ്യാം.. എനിക്കിത്രയും മതി... എങ്കിലും ഇങ്ങനെ ഒരു മറുപടി ആയിരുന്നില്ല ഞാൻ പ്രധീക്ഷിച്ചേ.. ഇഷ്ട്ടാണെങ്കിൽ, ഇഷ്ടമാണെന്ന ഒരു വാക്ക്.. അത്രേ ആഗ്രഹിചൊള്ളായിരുന്നു.. ഇതിപ്പോ അവള് ഇനിയും കാത്തിരിക്കാൻ വയ്യാന്ന് കൂടെ പറയുമ്പോ... എത്ര സന്തോഷം ഉണ്ടെന്നോ..." "ഹ്മ്മ്.. മനസ്സിലാവും നിന്റെ ഫീലെന്താന്ന്... എന്തായാലും ഇനി നീട്ടിക്കൊണ്ട് പോവേണ്ട.. അമ്മയോടും അച്ഛനോടും ഒക്കെ സംസാരിച്ചു വിട്ടോ.." "ഹ്മ്മ്.. ഇന്ന് തന്നെ സംസാരിക്കണം..." "ദേ.. അപ്പേട്ട നോക്കിയേ സ്നേഹേച്ചി വീടിന് മുകളിലുണ്ട്... ഒന്ന് കൈ വീശി കാണിച്ചേ.. ആൾക്കൊന്ന് സന്തോഷായിക്കോട്ടെ..." നമ്മളെ പെണ്ണങ്ങനെ പറഞ്ഞപ്പോ എല്ലാരുടെയും ശ്രദ്ധ വീടിന്റെ മുകളിലേക്കായി.. അവിടെ ആ കുട്ടി നിൽപ്പുണ്ടായിരുന്നു... "കൈ കാണിച്ചാ മാത്രം മതിയോ അനുവേ.."അപ്പു "പിന്നേ എന്താ ചെയ്യാനാ ഇവിടെ നിന്ന്..." Anu "എനിക്കിഷ്ടന്ന് പറഞ്ഞൂടെ അവളോട്.."അപ്പു "എങ്ങനെ..." ന്ന് പെണ്ണ് ചോദിക്കുന്നതിന് പുറമേ അപ്പു അവന്റെ കൈയൊണ്ട് ❤️ഹേർട്ട് സിമ്പൽ ഉണ്ടാക്കി കാണിച്ചു നെഞ്ചത്ത് വെച്ചു... അപ്പൊ തന്നെ അവന്റെ ആളവിടെന്ന് ഓടിപ്പോയി...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story