ഹൃദയ സഖി .....💓: ഭാഗം 39

hridaya sagi sana part 1

രചന: SANA

 അമ്പലത്തിൽ നിന്ന് ഞങ്ങളെല്ലാരും വേഗം വീട്ടിലേക്ക് തിരിച്ചു... പോകുന്ന വഴി അപ്പൂന്റെ അമ്മയോടൊക്കെ ഞങ്ങൾ കാര്യം അവതരിപ്പിച്ചട്ടാ വീട്ടിൽ കയറിയത്.. അവന്റെ കാര്യത്തിലും അങ്ങനെ ഒരു തീരുമാനം ആയി 🙂🙂...അന്നത്തെ ദിവസം പ്രത്തേകിച് പുതുമകളൊന്നും ഇല്ലാതെ തന്നെ പോയി കിട്ടി... __💕💕💕___ അപ്പേട്ടന്റെ അമ്മയോട് ഞങ്ങൾ കാര്യം പറഞ്ഞപ്പോ പ്രതേകിച്ചു എതിർപ്പൊന്നും പറഞ്ഞില്ല. അതങ്ങനെ വരൂന്ന് ഞങ്ങൾക്കും അറിയാവുന്നത് തന്നെയാ.. അല്ലങ്കിൽ അന്ന് മീനുവിന്റെ കാര്യം പറഞ്ഞപ്പോ അവളെ തല്ലികൊല്ലേണ്ടതാ 😁😁...എന്തായാലും കാര്യം പറഞ്ഞപ്പോ തന്നെ അമ്മ സ്നേഹേച്ചിടെ അമ്മക്ക് വിളിച്ചു സംസാരിച്ചിട്ടുണ്ട്.. മിക്കവാറും ഇവരെല്ലാരൂടെ നാളെ പെണ്ണ് കാണാൻ വേണ്ടിയിട്ട് പോകും.. ഞങ്ങളും പോകേണ്ടതാ.. പക്ഷെ നാളെ സൺ‌ഡേ ആയത് കൊണ്ട് ഞങ്ങള് മാഷിനെ സോപ്പിട്ടു പുറത്തോട്ട് പോകാൻ പ്ലാൻ ഇട്ടിരിക്ക.. ഇവരെന്തായാലും പെണ്ണ് കണ്ട് വന്നോട്ടെ അല്ലെ 😉... അങ്ങനെ വീട്ടിലെത്തി എന്നും നടക്കുന്ന പോലെ തന്നെ മുത്തശ്ശിയുമായി വഴക്കിട്ടും എല്ലാരുമൊത്ത് സംസാരിച്ചുമൊക്കെ കിടന്നു നേരം വെളീപ്പിച്ചു...

പിറ്റേന്ന് രാവിലെ ഒരു പത്ത് പതിനൊന്നു മണിക്ക് ഞാനും, മാഷും,ആര്യയും കൂടെ യാത്രയായി...മീനുവിനെ കൂടെ കൂട്ടണമെന്ന് കരുതിയിരുന്നതാ, പക്ഷെ അവർക്ക് മോർണിംഗ് എങ്ങോട്ടോ പോകണമെന്നും വൈകീട്ട് പെണ്ണ് ചോദിക്കാനും പോണമെന്നു പറഞ്ഞോണ്ട് അവളില്ലാതെ ആയി..☹️ ഞങ്ങള് എങ്ങോട്ടാ എന്നൊന്നും ഇല്ലാതെ ചുമ്മാ കറങ്ങാനായിട്ട് ഇറങ്ങിയതാ..സിദ്ധാർഥ് സാറോട് വിളിച്ചു പറഞ്ഞ പ്രകാരം ആളെ വീട്ടിൽ പോയി മൂപ്പരെയും കൂട്ടിയിട്ടാ ഞങ്ങള് പോയത്.. സിദ്ധാർഥ് സാറിന്റെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോ ഞാൻ വേഗം കാറിന്റെ മുന്നിൽ പോയി ഇരുന്ന് സാറിനെ പിറകിലോട്ട് തട്ടി.. ആര്യ ആക്കിചിരിക്കുന്നൊക്കെ ഉണ്ട്.. ഞാൻ മൈന്റ് ആക്കാനേ പോയില്ല.. 😄😄 പെട്ടന്നാ എന്റെ ഫോൺ കിടന്നോണ്ട് കാറിയെ...*അപ്പേട്ടനാ 😄 "ഹലോ...." "നീയെവിടെയാടി.. നിനക്കിന്നന്നെ കറങ്ങാൻ നേരം കിട്ടിയൊള്ളു..." "ഈ.. 😁😁മുന്നേ തീരുമാനിച്ചുറപ്പിച്ചോണ്ട് ഇന്ന് തന്നെ പോണമെന്നു തോന്നി..അതാ.." "ശേ.. ഞാൻ നേരത്തെ അറിഞ്ഞില്ല. അങ്ങനെ എങ്കിൽ നിന്നെ വിടില്ലായിരുന്നു.. ഇനിയിപ്പോ ഞങ്ങള് എങ്ങനെ പോവും..." "അതിനിപ്പോ എന്താ.." "എന്താണെന്ന😬..

ഒന്നില്ലെങ്കിലും എന്റെ കയ്യിൽ തൂങ്ങിയല്ലെടി നീ ഇത്രേം എത്തിയെ. എന്നിട്ട് എന്റെ പെണ്ണ് കാണാൻ പോക്കിന് നീയില്ലാച്ച.." "മീനു ഇല്ലേ... 😁ശരിക്കും പറഞ്ഞാ ഞാൻ അവളെയും എന്റൊപ്പം കൂട്ടേണ്ടതാ. നിങ്ങള് രാവിലെ തന്നെ സ്ഥലം കാലിയാക്കിയത് കൊണ്ട അത് നടക്കാതെ വന്നേ .. അല്ലേൽ അവളും ഇല്ലായിരുന്നു😁. പിന്നേ ഞാനില്ലാ എന്ന് കരുതി എന്താ.ഒരു പെണ്ണ് കാണലല്ലേ. 😉ഞാൻ ഇന്നലെ നിങ്ങളെ കൂടെ പെണ്ണ് കണ്ട് ഇറങ്ങി എന്നങ് കരുതിയേച്ചു ദൈര്യായിട്ട് പൊക്കോ.. മീനു ഉണ്ടല്ലോ.." "മീനു ഉണ്ട്.. എന്നാ അത് പോലെയാണോ നീ.. നീ ഉണ്ടേൽ ഒരഞ്ചാറു പേര് കൂടുതൽ ഉള്ള ഫീലായേനെ.. ഇതിപ്പോ ആകെ ടെൻഷൻ അടിച്ചിട്ട് പാടില്ല.." "അയ്യേ.. വേറെ ആരും കേൾക്കണ്ടാ 😁😁.. പട്ടാളത്തിന് പെണ്ണ് കാണാൻ പോകാൻ പേടിയാന്ന്.. ഹ.. ഹ.. അപ്പൊ ഒരു പെണ്ണ് വിചാരിച്ചാൽ ഏത് കൊലകൊമ്പനേയും നേരെ നിർത്താം.. 😜" "പോടീ.. പോടീ... നീയേ എൻജോയ് ചെയ്തേച്ചു വാ...നമ്മക്ക് നാളെ കാണാം എന്നാ.ഇന്നിനി രാത്രി ആവില്ലേ നിങ്ങളെത്താൻ .." "Yes.. Yes.. രാത്രി ആവും..." "ന്നാ ഓക്കെ എൻജോയ്...." എന്നും പറഞ്ഞു അപ്പേട്ടൻ ഫോൺ വെച്ചു.. പാവം 😅😅.. "അപ്പുവാല്ലേ call ചെയ്തേ.."

"അതേ... അപ്പേട്ടന് പേടി ആവുന്നല്ലോ.. ഞാൻ ഉണ്ടേൽ ദൈര്യം ആയിരുന്നെന്നു പറയാൻ വിളിച്ചതാ.." "ഓഹോ.." "ഹ്മ്മ്... ഇവിടെ ചിലർക്കേ നമ്മളെ ഒക്കെ വിലയില്ലാത്തതൊള്ളൂ. അപ്പേട്ടന് ഞാനെന്ന് വെച്ചാ ജീവനാ.. ജീവൻ..." "ഓ. ആയിക്കോട്ടെ മേടം..നിന്റെ ഏട്ടന്റെ കയ്യിൽ നീ ഭദ്രമാണല്ലോ അത് മതിയേ.." ഈ സംസാരത്തിൽ ഒരു ആക്കിയ മട്ട് ഇല്ലേ എന്നെനിക്ക് ഒരു സംശയം 😒🤔..ആ ന്തേലും ആവട്ടെ പുല്ല്... __💕💕___ കാരണവന്മാരായി അപ്പുവിനും സ്നേഹ ക്കും സംസാരിക്കാൻ വേണ്ടി സമയം കൊടുത്തിരിക്കയാണ് ഇപ്പൊ .. ആദ്യായിട്ട് തന്റെ പെണ്ണിനോട് മിണ്ടാൻ പോകുന്നതിന്റെ എല്ലാ വിദ ബുദ്ധിമുട്ടുകളും ഉണ്ട് നമ്മടെ അപ്പുവേട്ടന്. പുറത്ത് അത്യാവിശ്യം നല്ല കാറ്റൊക്കെ ഉണ്ടെങ്കിലും വിയർത്തു കുളിച്ചൊരു വിതമായിട്ടുണ്ട് ആശാൻ... എന്തോന്ന് മിണ്ടും.., എങ്ങനെ തുടങ്ങും എന്നൊന്നും അറിയാതെ ചുമ്മാ നഖവും കടിച്ചോണ്ടിരിക്കാ... മറ്റേ ആളാണെങ്കിൽ ഇപ്പൊ വല്ലോം ചോയ്ക്കുവായിരിക്കും എന്നും പ്രതീക്ഷിച്ചു അപ്പുവിന്റെ മുഖത്തോട്ടും നോക്കി നിൽക്കുന്നു... "അല്ലാ... എന്താ ഇയ്യാളൊന്നും മിണ്ടാത്തെ.." ഇതൊരു നടക്കും പോകില്ലാന്ന് തോന്നിയത് കൊണ്ടാവും ആദ്യം ഡോക്ടർ കൊച്ചന്നെ സംസാരത്തിന് തുടക്കം കുറിച്ചത്... "ഏയ്... ഒന്നുല്ല..." " പിന്നെന്താ എന്നോടൊന്നും ചോയ്ക്കേം പറയേം ചെയ്യാത്തെ.."

"അല്ല... എന്താ ചോദിക്കണ്ടേ എന്നൊന്നും അറിയുന്നില്ല. അതാ.. 🥵🥵.." "ആദ്യമായിട്ടെന്നോട് സംസാരിക്കുവായത് കൊണ്ടാവും... ഇത്രേം കാലം നോട്ടം മാത്രം അല്ലായിരുന്നോ 😂.." "ആയിരിക്കും..." എന്നും പറഞ്ഞു അപ്പു ഒരു ദീർഘശ്വാസം വലിച്ചു എന്തും വരട്ടെന്നും കരുതി സംസാരിക്കാൻ തുടങ്ങി.. "അല്ലാ... ഞാൻ ഇയ്യാളെ സ്നേഹിക്കുന്നുണ്ടെന്ന് എങ്ങനെയാ മനസ്സിലായെ...." "അങ്ങനെ ശരിക്കും അങ് മനസ്സിലായൊന്നും ഇല്ലാ.. ചിലപ്പോഴൊക്കെ ഞാൻ അമ്പലത്തിൽ പോകുമ്പോ കാണാം.. ആദ്യമൊന്നും എന്നെ കാണാനാവും എന്നൊന്നും തോന്നിയിരുന്നില്ല.. പിന്ന പിന്നേ ഞാനും ഒന്ന് ശ്രദ്ധിച്ചു തുടങ്ങി.അമ്പലത്തിൽ നിന്ന് വന്ന് അകത്തൊട്ട് കയറി ജനൽ വഴി നോക്കിയാൽ നിങ്ങള് തിരിച്ചു പോകുന്നെ കാണാം.. പലപ്പോഴും അങ്ങനെ തന്നെ. അപ്പൊ എനിക്ക് തോന്നി ഇനി എന്നെ കാണാനായിട്ട് വരുവാണോന്ന്.. ലീവിന് വരുന്നത് എന്നാണെന്ന് കൃത്യമായിട്ടറിയാറുണ്ട്. വന്ന അന്ന് തന്നെ ഇവിടെ ആൽത്തറയിൽ കാണുന്നത് കൊണ്ടൊക്കെ സംശയം കൂടി 😍.. "എങ്കിൽ ആദ്യമെന്നോട് വന്നൊന്ന് മിണ്ടായിരുന്നു 😜.. എന്നാലിത്രയും താമസിക്കില്ലായിരുന്നു.." "അതിന് എനിക്ക് അങ്ങോട്ട് വന്ന് മിണ്ടാനൊന്നും വയ്യല്ലോ..

എന്റെ തോന്നൽ മാത്രം ആണെങ്കിലോ.. ഇയ്യാളെന്നെ നേരെ ചൊവ്വേ നോക്കുവേ ചിരിക്കേ ഒന്നും ചെയ്തിട്ടുമില്ല.. അപ്പൊ പിന്നേ എനിക്ക് ആദ്യം അങ്ങോട്ട് വന്ന് മിണ്ടാൻ തോന്നിയില്ല, അതാ ഞാൻ.. 🙂ഒരു ചിന്ന ഭയം.." എന്നും പറഞ്ഞു ആളൊന്നു ചിരിച്ചു... പതിയെ പതിയെ അവര് വീണ്ടും സംസാരങ്ങൾക്ക് മുറുക്കം കൂട്ടി കൂടുതൽ അടുക്കാനായി ശ്രമിച്ചു.... 😍😍😍 __💕💕💕__ എന്റെ ആൻവി കൊച്ച് ചെറുതായിട്ട് മുഖവും വീർപ്പിച്ചേച്ച നിൽക്കുന്നെ ... എന്തിനാണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല 😜. എന്ത് ഒടക്കുണ്ടെങ്കിലും മോന്തയുടെ വീർപ്പിക്കലും ചുണ്ടിന്റെ കൂർപ്പിക്കലും മാത്രം കാണാം... എന്നാലും ആള് ചെലപ്പോ ഒരു പാവ... ചില സമയം കൂതറ സാധനവും... ഇതിപ്പോ ബീച്ചിൽ കൊണ്ട് പോവോ എന്ന് ചോദിച്ചപ്പോ ചുമ്മാ ചൂടാക്കാൻ വേണ്ടി ഇല്ലാന്ന് പറഞ്ഞതിന്റെയാണ് എന്ന് തോന്നുന്നുണ്ട്.. എന്നാലും പിണക്കം കാട്ടി നിൽക്കുന്നൊന്നും ഇല്ലാട്ടോ.. സംസാരം ഒക്കെ ആവിശ്യത്തിലേറെ ഉണ്ട് 😁... ഞങ്ങൾ ആദ്യം ഒരു മാളിൽ കയറി,അവിടെ ഒക്കെ ചുറ്റിയടിച്ച് പിന്നേ ചുമ്മാ കാറിൽ എങ്ങോട്ടാ എന്നൊന്നും ഇല്ലാതെ കറങ്ങി.. ആര്യയും ഇവളും കൂടെ ചിലപ്പോ നല്ല വഴക്കാവും, ചിലപ്പോ എനിക്കും സിദ്ധുവിനും ഇട്ട് താങ്ങും..

അല്ലെങ്കിൽ രണ്ടും കൂടെ ഒരാളെ സപ്പോർട് ചെയ്യും.. ഇത് തന്നെ പണി 😁.. അവസാനം സൂര്യാസ്തമയം കണക്കാക്കി അവളുടെ ആഗ്രഹം അനുസരിച്ചു ബീച്ചിലോട്ട് വിട്ടു.. അവിടെ എത്തിയപ്പോഴുള്ള പെണ്ണിനെ ഒരു സന്തോഷം.. കണ്ടറിയണം.... 😍😍😍 അവിടെ വണ്ടി പാർക് ചെയ്ത് ഇറങ്ങിയപ്പോ സിദ്ധുവും ആര്യയും അവരുടെ പാട്ടിന് മുന്നിൽ നടന്നു പോയി..😂.ഇവിടൊരുത്തി ആരെയും നോക്കാതെ വെള്ളത്തിലോട്ടിറങ്ങിക്കഴിഞ്ഞിരുന്നു... കുറച്ചു നേരം ഞാൻ അവളുടെ കളിയും നോക്കിയിരുന്നു... സിദ്ധുവും ആര്യയും അവരുടെ വഴിക്കങ് പോയിട്ടുണ്ട്..നോക്കീട്ടൊന്നും കാണുന്നില്ല.. 😁 എന്റെ പെണ്ണിന് ഒരു കൊച്ചു കുട്ടിയെ കിട്ടിയിട്ടുണ്ട് വെള്ളത്തിൽ കളിക്കാൻ.. രണ്ടും കൂടി എന്തൊക്കെയോ എഴുതി അത് കടൽവെള്ളം എടുത്തോണ്ട് പോകുന്നതും നോക്കി ഇരിപ്പുണ്ട്...അവസാനം മടുത്തിട്ടാ തോന്നുന്നുണ്ട് എന്റെ അടുത്തൊട്ട് തന്നെ വന്നു പെണ്ണ്... "ഹ്മ്മ്... ന്തേ കുഴങ്ങിയോ..." "അതോണ്ടൊന്നും അല്ല.. നിങ്ങളിവിടെ ബോറടിച്ചു നിൽക്ക അല്ലെ..

അതോണ്ട് പോന്നതാ.." "ഓഹോ... അത്രക്കൊന്നും വേണ്ടായിരുന്നു..." "എന്നാ ഞാൻ പോയേക്കാം.." എന്നും പറഞ്ഞു ഒരു കൂസലും ഇല്ലാതെ പെണ്ണ് തിരിഞ്ഞു നടക്കാൻ ഭാവിച്ചു... തല്ക്കാലം എനിക്ക് വിടാൻ ഉശേഷം ഇല്ലാത്തതോണ്ട് ഞാൻ അവളെ അവിടെതന്നെ പിടിച്ചു നിർത്തി, അവളുടെ കയ്യിലെന്റെ കയ്യും കോർത്ത് പിടിച്ചു നടന്നു...ഇപ്പൊ എന്നെ ഇമചിമ്മാതെ നോക്കിയിരിക്ക പെണ്ണ്... 😉 "ഹ്മ്മ്മ്... ന്തേ.." "ഒന്നുല്ല... ശരിക്കും മാഷിനെന്നെ എത്ര ഇഷ്ട്ടണ്ട്.." "എത്ര എന്ന് ചോദിച്ചാ കണക്കായി പറയണോ.. 😁അതോ ഈ കടലിലുള്ള വെള്ളത്തോളം എന്നോ.., അതോ ഇവിടുള്ള മണൽ തരിയോളം എന്നോ..., അതൊന്നും ഞാൻ പറയില്ല.." "അതെന്താ.." "ആ.. അതിന് കാരണമുണ്ട്.. ഞാനിപ്പോ ഇവിടുള്ള മണൽ തരികളുടെ അത്രേ എന്നൊക്കെ പറഞ്ഞാ പിന്നേ നീ ചോദിക്കും അത്രയേ ഒള്ളോ എന്ന്.. എന്തിനാ വെറുതെ ഞാൻ റിസ്ക്ക് എടുക്കുന്നെ😂.. "അപ്പൊ എന്റെ ചോദ്യത്തിന് ഉത്തരം ഇല്ല.." "ഉണ്ട്... 😍 നീ നിന്നെ ഞാൻ എത്ര സ്നേഹിക്കണമെന്നാണോ ആഗ്രഹിക്കുന്നെ.. അത്രയും സ്നേഹം എനിക്ക് ഇപ്പൊ നിന്നോടുണ്ട്...😍😍 എന്താ അത് പോരെ.. "ഹ്മ്മ്... എന്നാ എനിക്ക് ഐസ് ക്രീം വാങ്ങിച്ചു തരോ☹️☹️..."

"എന്റെ ഈശ്വരാ... 👀🙎🏻🙆🏻‍♂️എന്നെ വന്ന് കൊല്ല്... ഐസ് ക്രീം കിട്ടാൻ വേണ്ടിട്ടാ നീയിപ്പോ സ്നേഹം എത്ര ഉണ്ടെന്ന് അളന്നേ.." "ഏയ്.. അതൊന്നും അല്ല. ഞാൻ അത് ചോദിച്ച് കഴിഞ്ഞപ്പഴാ ഐസ് ക്രീം കണ്ടേ... ദേ അത് നോക്കിയേ.. കണ്ടോ.. നിക്ക് വാങ്ങിച്ചു തരോ ☹️☹️..." " ശരി.. നീ ഇവിടിരി. ഞാൻ കൊണ്ട് വരാം .." എന്നും പറഞ്ഞു ഞാനവളെ അവിടെ കരക്ക് കയറ്റിയിട്ടിരിക്കുന്ന ഒരു വഞ്ചിയിൽ കയറ്റി ഇരുത്തി... എന്നിട്ട് പോയി ഒരു ഐസ് ക്രീംമും വാങ്ങിച്ചു കൊണ്ട് കൊടുത്തു..... അവളതും വാങ്ങിച്ചു നുണഞ്ഞിരിപ്പുണ്ട്.. "മാഷിന് വേണ്ടേ.." "വേണം.. എനിക്ക് നിന്റേന്ന് തന്നാ മതി 😉.." ന്നും പറഞ്ഞു അവള് കഴിച്ചോണ്ടിരിക്കുന്നതും വാങ്ങി കഴിച്ച് അവൾക്ക് തന്നെ കൊടുത്തു... ഒന്ന് ചിരിച്ചിട്ട് അവള് അത് മുഴുവൻ തിന്ന് തീർത്ത് എന്റെ ഷോൾഡറിലും തല വെച്ച് കിടന്നു...കുറച്ചു നേരം അങ്ങനെ അനങ്ങാണ്ടേ കിടക്കുന്നത് കണ്ടു... ഇച്ചിരി നേരം കഴിഞ്ഞപ്പോ പെണ്ണ് കരയുവാണോ എന്നെന്നിക്കൊരു സംശയം പോലെ... അവളുടെ മുഖം പിടിച്ചുയർത്തിയപ്പോ കണ്ണൊക്കെ ചുമന്നിരിപ്പുണ്ട്... "എന്തെടി.. എന്താ പറ്റിയെ പെട്ടെന്ന്.." "ഒന്നുല്ല.." "ദേ.. 😬എന്നെ ദേഷ്യം പിടിപ്പിക്കാതെ കാര്യം പറ.. 😠😡.."

"അ..അതൊന്നും ഇല്ല. ഞ... ഞാനിങ്ങനെ ആലോചിക്കുവായിരുന്നു,മാഷിനെന്നോട് ഇപ്പോഴും ഇഷ്ട്ടം തോന്നിയിട്ടില്ലായിരുന്നെങ്കിലോ എന്ന്..നമ്മളിങ്ങനെ ഒരു വീട്ടിൽ കണ്ട് മുട്ടിയില്ലായിരുന്നെങ്കിലോ എന്ന് 😢😢😭... കോളേജിൽ നിന്നൊക്കെ എന്നെ ആട്ടിയ പോലെ ഇപ്പോഴും ആയിരുന്നെങ്കിലോ എന്നൊക്കെ ചിന്തിച്ചപ്പോ സങ്കടം വന്നതാ 😢😢..." "അയ്യേ... നീയെന്താ ചെറിയ കുട്ടികളെ പോലെ.അയ്യയ്യേ മോശം ." "പിന്നേ.., ഞാൻ ചെറിയ കുട്ടിയല്ലേ. ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും ചെറിയ കുട്ടിയാ.." "അപ്പൊ അവരുടെ മൂത്ത കുട്ടിയോ.." "അതും ഞാന...🙈" "എന്നിട്ടാ നീയിങ്ങനെ ചെറിയ കാര്യത്തിനൊക്കെ മോങ്ങുന്നേ.. ഇതിലും നല്ലത് നിന്റെ കുറുമ്പ് തന്നെയാട്ടോ .." എന്നൊക്കെ പറഞ്ഞു ഞാനവളുടെ സാഡ് മൂടോക്കെ അങ് മാറ്റിയെടുത്തു.. ഇതിന് ചെറിയ സങ്കടം വന്നാലും പ്രശ്നാ.., സന്തോഷം വന്നാലും പ്രശ്ന, ദേഷ്യം വന്നാലും പ്രശ്ന.. കൊറേ നേരം ഞങ്ങള് സംസാരിച്ചങ്ങനെ നിന്നു... നേരം നന്നായി ഇരുട്ടാനായപ്പോ സിദ്ധുവിനു വിളിച്ചു.. അവനോട് കാറിനടുത്തേക്ക് വരാനായി പറഞ്ഞു ഞങ്ങള് രണ്ടും കാറിൽ കയറി... ഇച്ചിരി കഴിഞ്ഞതും അവര് രണ്ട് പേരും വന്നതും നേരെ വണ്ടി വിട്ടു... __💕💕💕💕_

ഞങ്ങൾ പോകുന്ന വഴി നല്ലൊരു ഹോട്ടലിൽ കയറി വയറു നിറച്ചു ഫുഡും കഴിച്ചാണ് വീട്ടിലേക്ക് പോയത്.. സിദ്ധാർഥ് സാറേ വീട്ടിലിറക്കി ഞങ്ങൾ വീട്ടിലെത്തിയപ്പോഴേക്കും നേരം ഒമ്പത് ഒമ്പതര ആയിരുന്നു. ചെന്ന ഉടനെ വീട്ടിലെ പോലെ എന്റെ വീട്ടിലെ പോലെ അകത്തൊട്ട് കയറി കട്ടിലേക്ക് മറിയാൻ പറ്റത്തില്ലല്ലോ. അതോണ്ട് മുത്തശ്ശിയെ പേടിച്ചു മാത്രം പുറത്തെന്ന് ഒരു കാക്ക കുളിയും പാസ്സാക്കി അകത്തൊട്ട് കയറി.. പോയതിന്റെ വിശേഷം ചോദിക്കലായിരുന്നു എല്ലാവരും. അതൊക്കെ ഞങ്ങളെ കൊണ്ട് പറയാവുന്നോളം പറഞ്ഞു കൊടുത്ത് മുകളിൽ പോയി കട്ടിലിലേക്കൊരു മറിയലായിരുന്നു . രാവിലെ എണീറ്റപ്പോൾ ആദ്യം കാണുന്നത് ആര്യ കിടന്ന് വിറക്കുന്നതാ.. നെറ്റിയിൽ തൊട്ടപ്പോ ചെറുതായി പനിയും ഉണ്ട്...ഇന്നലെ കയറി വന്നപ്പോ തന്നെ അവളുടെ സൗണ്ടിന് നല്ല മാറ്റം ഉണ്ടായിരുന്നു. കൂടെ നല്ല തുമ്മലും. ഇപ്പൊ കാര്യത്തിലൊരു തീരുമാനം ആയി. "ടീ... നിനക്ക് പനിക്കുണ്ടല്ലോ..." ഞാനവളെ തട്ടി വിളിച്ചോണ്ട് പറഞ്ഞപ്പോ അവളെണീറ്റിരുന്നു സ്വയം തൊട്ട് നോക്കുന്നുണ്ട്. അപ്പോഴേക്കും അമ്മയും മുറിയിലേക്ക് വന്നു. ഞങ്ങളെണീറ്റോ എന്നറിയാൻ വന്നതാ..

"അമ്മേ.. ഇവൾക്ക് പനിക്കുന്നുണ്ട്.." "നോക്കട്ടെ... ഹാ.. ശരിയാണല്ലോ... ചെറിയ ചൂടുണ്ട്.. ഭക്ഷണം കഴിച്ചു മരുന്ന് കുടിച്ചു നോക്ക്. മാറിയില്ലേൽ ഹോസ്പിറ്റലിൽ പോകാം ട്ടോ.. ഇതിന്നലെ പതിവില്ലാതെ കറങ്ങിയിട്ടാവും.." "അപ്പൊ ഇവളിന്ന് കോളേജിലേക്കില്ലേ.." "വേണ്ട.. ഇന്ന് പോണ്ട.." "ആ.. എന്നാ ഞാനും പോവില്ല.." "മിണ്ടാതെ എണീച്ചു കുളിക്കാൻ പോടീ 😡.. നല്ല തല്ല് കിട്ടാത്തതിന്റെയാ നിനക്ക്.. അലേഖ് ഉണ്ടല്ലോ ഇവിടുന്ന്. അവന്റെ കൂടെ അങ് പൊക്കോ... ഇന്ന് നിങ്ങള് രണ്ടാളും ആയത് കൊണ്ട് ബുള്ളറ്റ് എടുത്ത മതിയല്ലോ.. ഞാൻ അവനോട് ചെന്ന് പറയാം.. അപ്പോഴേക്കും നീ ഒരുങ്ങി താഴേക്ക് വാ 😬.." അതും പറഞ്ഞമ്മ പോയി.. സത്യം പറഞ്ഞാ എനിക്കും അപ്പോഴാ ബുള്ളറ്റിന്റെ കാര്യം ഓർമ്മ വന്നെ.. ഞാൻ എന്നും ഇല്ലാത്ത സ്പീഡിൽ കുളിയും മാറ്റലും ഒക്കെ കഴിച്ചു.. "ആരൂട്ടി.. താങ്ക്സ് എടി.." "എന്തിന്.." "മാഷിന്റെ കൂടെ ബുള്ളറ്റിൽ പോകാൻ അവസരം ഉണ്ടാക്കി തന്നതിന്.." "എനിക്ക് വലിയ കുഴപ്പം ഒന്നും ഇല്ലാടി.. ഞാനും വരാം.." "പോടീ.. നീ ഇനി ഒരാഴ്ച ലീവെടുത്തോ.. 😜നോ പ്രോബ്ലം.." "ആയിക്കോട്ടെ.... നീ വരുമ്പോഴും ഇത് തന്നെ പറയണം..." എന്നും പറഞ്ഞവൾ നിർത്തിയതും മാഷ് മുറിയിലോട്ട് വന്നു..

ആര്യക്ക് വയ്യാന്നറിഞ്ഞിട്ട് കയറിയതാ 😁.. അവളെ തൊട്ട് നോക്കി വൈകീട്ട് മാറിയില്ലേൽ ഹോസ്പിറ്റലിൽ പോകാമെന്നൊക്കെ പറയുന്നുണ്ട്.. നല്ല ചേട്ടൻ 🙈😌😌. ഞാൻ വേഗം താഴെ പോയി ഭക്ഷണം കഴിച്ചു എല്ലാരോടും യാത്രയും പറഞ്ഞു മുറ്റത്തേക്കിറങ്ങി.. മാഷും പിന്നാലെ തന്നെ വന്നു ബുള്ളറ്റെടുത്തു..കോളേജ് വരെ മാഷിനെയും ചുറ്റി പിടിച്ചു കൊച്ചു വർത്താനവും പറഞ്ഞു ഞങ്ങൾ പോയി.. കോളേജിലെത്തിയപ്പോഴേക്കും എന്റെ ഊരയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്..മാത്രല്ല ഇന്ന് ഞങ്ങൾ ഇച്ചിരി ലേറ്റും ആയിട്ടുണ്ട്.. വീട്ടീന്ന് നേരം വൈകിയത് കൊണ്ടാണ്.. അതോണ്ട് തന്നെ എത്തിയ പാടെ വേഗം ക്ലാസ്സിലോട്ട് ഓടി... കരുതിയ പോലെ ഒന്നും ആയിരുന്നില്ല കാര്യങ്ങൾ..ആര്യ ഇല്ലാഞ്ഞിട്ട് ഭയങ്കര ബോർ ആയിരുന്നു ക്ലാസ്സിൽ..ഇന്ന് ആണേൽ സിദ്ധാർഥ് സാറിന് കൂടുതൽ ഹവർ ഞങ്ങടെ ക്ലാസ്സിലായിരുന്നു ചാർജ് 😂.. ആൾക്കും വലിയ ഉഷാറൊന്നും കണ്ടില്ല😁. അതാണെന്റെ ആകെ ഉള്ള ആശ്വാസം.. വൈകീട്ട് അവസാന ഹവറും സാറിന്റെ തന്നെ ആയിരുന്നു. ക്ലാസ്സിൽ നിന്നും ഇറങ്ങിയപ്പോ ഞാന് എന്നെക്കൊണ്ട് പറ്റാവുന്നോളം ആളെ കളിയാക്കിയിട്ടുണ്ട്.. അതിന് പിന്നാലെ ഞാൻ എന്റെ മാഷിനെ തപ്പി ഇറങ്ങി..

മാഷ് സ്റ്റാഫ് റൂമിന്റെ വരാന്തയിൽ ഒരു പെങ്കൊച്ചിനോട് എന്തൊക്കെയോ സംസാരിച്ചിരിക്കുന്നതായിട്ടാ എന്റെ ശ്രദ്ധയിൽ പെട്ടത്.. അവള് എന്തോ നോട്ട് കൊടുത്ത് അതിലെന്തോ പേപ്പറും വെച്ച് കൊടുക്കുന്നുണ്ട്.. ഇനി അത് വല്ല love ലെറ്ററോ മറ്റോ ആവോ😒🤔.. എന്താ മാഷിന്റെ സംസാരം 😤😤.. ഇളിച്ചോണ്ട് നിൽകുന്നെ കണ്ടില്ലേ.. ആ പെണ്ണിനെ കണ്ടാ അറിയാ കാട്ട് കോഴിയാണെന്ന് 😬.. എനിക്കാണേൽ അതെന്തോന്നാ അവള് മാഷിന് കൊടുത്തേ എന്നറിയാഞ്ഞിട്ട് ഒരു സുഖവും ഇല്ലാ.. അവസാനം മാഷ് സ്റ്റാഫ്റൂമിലേക് കയറിപോകുന്നത് കണ്ടു.. _°°°•••°°°_ ഞാൻ സ്റ്റാഫ്റൂമിൽ കയറി ബാഗും എടുത്ത് സിദ്ധുവിനോട് പോകുവാണെന്നും പറഞ്ഞു ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ തന്നെ കാണുന്നത് മുഖം ഒരു കൊട്ടകണക്കിന് കയറ്റി പിടിച്ചോണ്ട് ബുള്ളറ്റിൽ ചാരി നിൽക്കുന്ന ന്റെ ആൻവി കൊച്ചിനെയാ.. ഈശ്വരാ, ഇന്നെന്താ പ്രശ്നം ആവോ 😕😕. ആദ്യം കരുതിയത് ആര്യ ഇല്ലാത്തതിന്റെ ചടപ്പാവും എന്നാ... പക്ഷെ വണ്ടിയിൽ കയറിയപ്പോഴോ ഞാൻ ഒന്ന് ചിരിച്ചിട്ടോ യാതൊരു റെസ്പോണ്ടും ഇല്ലാണ്ടെ നിൽക്കുന്നത് കണ്ടു.. അത് കണ്ടാ തോന്നും ഞാൻ വല്ലോം അവളെ ചെയ്‌തെന്ന്. മാത്രല്ല വന്നപ്പോ അട്ട ഒട്ടിപ്പിടിച്ച പോലെ എന്നെ പറ്റിച്ചേർന്ന നിന്ന പെണ്ണാ. രണ്ട് കിലോമീറ്റർ അകന്നിരിക്കുന്നുണ്ട്. വീട്ടിലെത്തുവോളം അവിടെത്തന്നെ ഉണ്ടായ മതിയായിരുന്നു. ബുള്ളറ്റിലായത് കൊണ്ട് അവളോട് കൂടുതലൊന്നും ചോദിക്കാൻ ഞാൻ ശ്രമിച്ചില്ല.

ദേഷ്യം വന്ന് എന്തെങ്കിലും ചെയ്ത ഞങ്ങൾ രണ്ടും റോട്ടിൽ കിടപ്പുണ്ടാവും..എന്തിനാ വെറുതെ..... 😉 വീട്ടിലെത്തി അവളിറങ്ങി ഒരൊറ്റ പോക്കാ കുളിമുറിയിലേക്ക്.. ഹ്മ്മ്.. കാര്യമായിട്ട് എന്തോ പറ്റിയിട്ടുണ്ട്.. ഇനി അതെങ്ങനെയാ ഈശ്വരാ ഒന്ന് സോൾവ് ആക്കുന്നെ.. എന്നും ചിന്തിച് കൊണ്ട് ഞാൻ കുളത്തിലോട്ട് മുങ്ങാനായി പോയി... _©©__ ഞാൻ മിണ്ടാതിരുന്നിട്ടും എന്നോട് ഒന്നും ചോദിച്ചില്ലല്ലോ ദുഷ്ടൻ ☹️. എനിക്കുറപ്പാ ആ പെണ്ണ് love ലെറ്റർ തന്നെയാ കൊടുത്തേ 😬.. കണ്ട് പിടിക്കുന്നുണ്ട് ഞാൻ. വേഗം കുളിയും കഴിച്ച് ഞാൻ ഞങ്ങടെ മുറിയിലേക്ക് പോയി... "എന്താടി പോയ പോലെ ഒന്നും അല്ലല്ലോ വരവ്.. എങ്ങനെ ഉണ്ട് ഇന്നത്തെ കോളേജ്.." "നീയില്ലാത്ത കോളേജ്, ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് മോളെ.." "എങ്ങനെ.. എങ്ങനെ.. 😅" "ഒരു രസോം ഇല്ലായിരുന്നു ടീ.. ☹️നിനക്ക് കുറവായില്ലേ.." "ആ കുറവുണ്ട്.." "ആ.. അത്രയൊക്കെ മാറിയാ മതി.. നാളെ കോളേജിൽ വന്നോണ്ടു. എനിക്ക് വയ്യ ഒറ്റക്കിരിക്കാൻ ..." "എന്നിട്ട് ഇതല്ലല്ലോ രാവിലെ പറഞ്ഞെ.." "എന്താക്കാനാ.. നീ എനിക്കങ്ങനെ ആയിപ്പോയില്ലേ ☹️.." എന്നും പറഞ്ഞു ഞാൻ അവളെ തലക്കൊരു കൊട്ടും കൊടുത്ത് താഴെക്കിറങ്ങി..

മാഷിനെ അടുക്കളയിൽ ഒരു മിന്നായം പോലെ കണ്ടപ്പോ ഞാൻ വേഗം മാഷിന്റെ മുറിയിൽ കയറി കൂടി..ആളെ ബാഗ് ആണ് ആദ്യം പരിശോധിച്ചത്. അതിനുള്ളിൽ ഒരു ലാപ്പും ഒരു ടെസ്റ്റും ഉണ്ടെന്ന് അല്ലാതെ വേറെ ഒരു കുന്തവും ഇല്ലാ.. അവസാനം മുറി ഒക്കെ വെറുതെ ഒന്ന് സെർച് ചെയ്തു.. അപ്പോഴാ മേശമേൽ എന്റെ പടം വരച്ചത് കണ്ടേ.. സത്യം പറഞ്ഞാ നോക്കിയാ പിന്നേ കണ്ണെടുക്കാൻ തോന്നത്തില്ല. അതിനി സുന്ദരിയായ ഞാൻ ആയത് കൊണ്ടാണോ അതോ മാഷിന്റെ വരയുടെ പവർ ആണോ എന്നറിയില്ല.. അസ്സലായിട്ടുണ്ട്😍😘😘..ഒന്നല്ല രണ്ട് ഫോട്ടോയ.. ഒന്നിൽ ഞാൻ ഒറ്റയ്ക്ക് നിന്ന് ചിരിക്കുന്ന ഫോട്ടോയും.. മറ്റേത് കോളേജിൽ വരാന്തയിൽ ഞാൻ മാഷിനെയും ശല്യം ചെയ്ത് കൊണ്ട് പുറകെ നടക്കുന്ന ഒരു ഫോട്ടോ കണ്ടാൽ എങ്ങനെ ഇരിക്കും📸. അത് പോലെയും.. ഞങ്ങൾ രണ്ട് പേരും ഉണ്ട്.. വല്ലാത്ത ഒരു കഴിവ് തന്നേട്ടോ 😍😍.. രണ്ടും പെയിന്റിംഗ് ചെയ്തിരിക്കാ.. മാഷും ഞാനും ഉള്ളത് വരച്ചു കഴിഞ്ഞങ് വെച്ചിട്ടുള്ളു എന്നാ തോന്നുന്നേ.. ഉണങ്ങാനൊക്കെ ഇനിയും ഉണ്ട്.. എന്തായാലും രണ്ട് ഫോട്ടോയും അടിച്ചു മാറ്റാൻ തന്നെ ഞാൻ തീരുമാനിച്ചു.. രണ്ടും എടുത്ത് എസ്‌കേപ്പ് ആവാൻ വേണ്ടി തിരിഞ്ഞതും കാണുന്നത് ഡോറിൽ ചാരി കയ്യും കെട്ടി നിൽക്കുന്ന മാഷിനെ..... സബാഷ്.... 🙄😒...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story