ഹൃദയ സഖി .....💓: ഭാഗം 43

hridaya sagi sana part 1

രചന: SANA

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞോണ്ടെ ഇരുന്നു. ഞങ്ങൾ പിന്നേ കോളേജിൽ നിന്നും നേരത്തെ വരവ് ശീലാക്കി..എന്നിട്ട് മീനൂന്റെ വീട്ടിൽ പോയി രാത്രിയിൽ നേരം ഒരുപാട് ഇരുട്ടിയാൽ തിരിച്ചു പോരും...മാഷും ഉണ്ടാവും കൂടെ... അല്ലെങ്കിൽ ഞങ്ങൾക്ക് പേടിയാ😜... ഇന്നിപ്പോ സൺ‌ഡേ ആണ്.. ഞങ്ങൾ രാവിലെ തന്നെ ഡ്രസ്സ്‌ എടുക്കാൻ പോകാൻ ഒരുങ്ങുവാ.. കോളേജിൽ നിന്നും വരുമ്പോൾ എടുക്കാൻ മാഷ് സമ്മതിച്ചില്ല. ഞായറാഴ്ച നേരത്തെ പോരാം നമുക്കെന്ന് പറഞ്ഞു.. നാളെയാണ് അപ്പേട്ടന്റെ കല്യാണം.. ഇന്നെങ്കിലും ഡ്രസ്സ്‌ എടുക്കണ്ടേ 😁 അതോണ്ട് അതിന് വേണ്ടി ഒരുങ്ങി കെട്ടുവാണിപ്പോ.. മാഷ് താഴെന്ന് ഞങ്ങളോട് രണ്ട് പേരോടും ഇറങ്ങാനായിട്ട് വിളിച്ചു കൂവുന്നുണ്ട്... ഇനിയും നിന്നാ ആള് കലിപ്പിട്ട് ഇങ് വരും എന്നറിയാവുന്നത് കൊണ്ട് ഞങ്ങൾ വേഗം ഇറങ്ങി.... __©__ ഇന്ന് രണ്ടിനെയും കൊണ്ട് ഡ്രെസ്സെടുക്കാൻ പോണം..നേരത്തെ തന്നെ അങ്ങ് എടുത്താൽ മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു..കോളേജിൽ നിന്നും പോരുന്ന വഴി എത്ര കടകളുണ്ടായിരുന്നു.. എന്തിനാ വെറുതെ ഞാൻ ഇന്നേക്ക് നീട്ടി വെച്ചേ 🤦🏻‍♂️. ഇന്നാണേൽ അപ്പൂന്റെ അവിടെ ഒരുപാട് പണി ഉണ്ടാവും..

പെട്ടെന്ന് ഉള്ള കല്യാണം ആണെന്ന് വെച്ച് ക്ഷണങ്ങൾ കൊറവൊന്നും അല്ല. അത്യാവിശ്യം പേരെ വിളിച്ചിട്ടൊക്കെ ഉണ്ട്.. പെണ്ണും ചെക്കനും നാട്ടിലുള്ളത് ആയത് കൊണ്ട് നാട്ടുക്കാർക്കും ഉണ്ട് ക്ഷണം.... അല്ല.., ഇതിറ്റങ്ങൾ രണ്ടും ഇന്ന് വരുവോ... 🧐അതും ചിന്തിച്ചോണ്ട് ഒന്നൂടെ വിളിച്ചു കൂവാൻ നിന്നപ്പോഴാണ് രണ്ടും ഇറങ്ങി വരുന്നത് കണ്ടത്.. നേരം കളയാതെ വേഗം ഇറങ്ങാൻ വേണ്ടി നിന്നു.. അച്ഛൻമാർ രണ്ടും നല്ല പത്രം വായനയിലാ... അവരോട് പോകുവാണെന്നും പറഞ്ഞു ഇറങ്ങിയപ്പോഴാ ഒരു കാറിൽ നിന്നും രണ്ട് പേര് പുറത്തോട്ടിറങ്ങിയത്... എനിക്ക് കണ്ടിട്ട് ആരാണെന്ന് മനസ്സിലായില്ല.... പക്ഷെ പിന്നാലെ നമ്മളെ പെണ്ണ് ഡോക്ടർ അങ്കിളെ എന്നും വിളിച്ചു മുറ്റത്തൊട്ട് ഓടുന്നത് കണ്ടു... __••••••••_ ഞങ്ങൾ ഇറങ്ങാൻ നിന്നപ്പോഴാണ് മുറ്റത്തൊരു കാറ് വന്ന് നിന്നത്.. കോഡ്രൈവ് സീറ്റിൽ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങിയപ്പോ ആരാണെന്ന് മനസ്സിലായില്ലെങ്കിലും, ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഡോക്ടർ അങ്കിൾ ഇറങ്ങിയപ്പോ മറ്റേത് ശ്രി ആന്റി ആണെന്ന് മനസ്സിലായി.. 😌മറ്റേ പ്ലേ സ്കൂൾ ടീച്ചറെയ് 😉😉.. ഡോക്ടറിന്റെ ക്യാമുകി കെട്ടിയോള് 😂😂.. ഞാൻ നേരെ അങ്കിളെ എന്നും വിളിച്ചു പുറത്തിറങ്ങി....

"ഹാ...കാന്താരി.. നിന്നെ തന്നെ ആണല്ലോ കണി... അല്ലാ രാവിലെ തന്നെ എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങിയതായിരുന്നോ..." "ഹ്മ്മ്.. അതേ.. ഡ്രെസ്സെടുക്കാൻ വേണ്ടി പോകാൻ ഇറങ്ങിയതാ.." "എങ്കി ഞാൻ പോക്ക് മൊടക്കുന്നില്ല.. പോയിട്ട് വാ.." "അതൊക്കെ പോകാം.. അങ്കിൾ വാ... ശ്രി ആന്റി 😍😍അകത്തൊട്ട് വായോ..." "അല്ല, എവിടെടി എന്റെ കൂട്ടുക്കാരൻ.." "അച്ഛൻ അകത്തുണ്ട്.." ഞാൻ പറഞ്ഞു തീർന്നപ്പോഴേക്കും അമ്മയും വല്യച്ഛനും ഒക്കെ പുറത്തൊട്ട് എത്തിയിരുന്നു.അവരൊക്കെകൂടെ ഇവരെ രണ്ട് പേരെയും അകത്തൊട്ട് ക്ഷണിച്ചിരുത്തി.... മാഷും ആര്യയും കൂടെ എന്റടുത്ത് വന്ന് ഇതാരാണെന്ന് ചോദിച്ചപ്പോ അച്ഛന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു കൊടുത്തു. അപ്പോൾ തന്നെ അവർക്ക് ആളെ മനസ്സിലായി.. പറഞ്ഞു കേട്ടിട്ടുണ്ടല്ലോ... എല്ലാരും കൂടെ സംസാരിച്ചിരിക്കുമ്പോഴേക്കും അമ്മ അവർക്ക് കുടിക്കാൻ ചായയും കൊണ്ട് വന്നിരുന്നു..... "അപ്പൊ ഇങ്ങോട്ടുള്ള വഴി ഒന്നും മറന്നിട്ടില്ല അല്ലെ...അല്ലാ..പെട്ടെന്ന് എന്തെ പറയാതെ ഒരു വരവ്... പറഞ്ഞിട്ട് വന്നൂടായിരുന്നോ.. നല്ല ബ്രേക്ക്ഫാസ്റ്റ് റെഡി ആക്കാമായിരുന്നു..ഇനി എന്തായാലും ഉച്ചയൂണ് കഴിഞ്ഞിട്ട് പോയാ മതി.." Amma

"ഏയ്... അതൊന്നും പറ്റില്ല.. ഞാൻ ഇവനെ കണ്ടിട്ട് ഒരുപാടായില്ലേ.. അപ്പൊ ഒന്ന് വന്നതാ.. ശ്രീക്കും അതേ നിന്നെയും ഒന്ന് കാണണം എന്ന്.. പിന്നേ ഇങ്ങോട്ടുള്ള വഴി ഒന്നും അങ്ങനെ മറക്കാൻ പറ്റത്തില്ലല്ലോ.. " "അത് ശരിയാ.. എത്ര തവണ വന്നിട്ടുണ്ട് ഇങ്ങോട്ട്..." "ഹ്മ്മ്.. പിന്നേ ഇന്നത്തെ വരവിൽ ചില കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം എടുക്കാൻ കൂടെയാ വന്നേ.." "അതെന്താ..." അച്ഛൻ "നിന്റെ കാല് തന്നെ.. നമുക്ക് ശരിയാക്കി എടുക്കണ്ടേടാ.." "അങ്കിളെ.. അതിനെ കുറിച്ച് ഞങ്ങളും സംസാരിച്ചായിരുന്നു... അച്ഛൻ സമ്മതിച്ചിട്ടുണ്ട്. ചികിത്സക്ക്.." "എന്നിട്ട് മിനിഞ്ഞാന്ന് വിളിച്ചപ്പോൾ എന്നോട് ഇതിനെ കുറിച്ചൊന്നും നീ സംസാരിച്ചില്ലല്ലോ സുനിലേ.." "അച്ഛനെങ്ങനെ മിണ്ടാനാ.. ഇത് തന്നെ ഞങ്ങൾ കൊറേ നിർബന്ധിച്ചിട്ട് സമ്മതിച്ചതാ..." "അതെന്താ അങ്ങനെ.. നിനക്ക് നല്ല ആരോഗ്യത്തോടെ നടക്കണ്ടേ.. മാത്രല്ല ബിസിനസ്‌ ശരിക്കും ഒന്ന് ശ്രദ്ധിചൂടെ.ഇവിടിരുന്നു നോക്കുന്നതിൽ നിന്നൊക്കെ ഒരു മാറ്റം വേണ്ടേ.. അല്ലെങ്കിലിപ്പോ നീ അവിടെ ഇത്രയും വർഷം നിന്നതും ഇപ്പോൾ ജീവിക്കുന്നതും തമ്മിൽ എന്ത് വിത്യാസാ ഉള്ളത്..." "അത് നേരാ.... എന്തായാലും ഞങ്ങൾ ഈ കാര്യം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്..

ആയൂർവേധമാണ് നല്ലതെന്ന് കേട്ടൂ..." "അതേ... പെട്ടെന്നൊരു മാറ്റത്തിന് അത് തന്നെയാ നല്ലത്..." അവര് കാരണവര് പിന്നേ അതിനെ കുറിച്ചായി സംസാരം..... ഞങ്ങൾ പിന്നേ നേരം കളയാതെ ഇറങ്ങാമെന്ന് കരുതി.എല്ലാരോടും യാത്ര പറഞ്ഞു... "അല്ല അനു മോളെ... ഇതാണോ നിന്റെ മാഷ്...." "അതേ അങ്കിളെ... 😁" "ഹ്മ്മ്.. കഥകളൊക്കെ ഞാൻ മുറക്ക് അറിയുന്നുണ്ട് കേട്ടോ.. 😁എന്തായാലും നിങ്ങള് പോയി വായോ... ഞങ്ങൾ എന്തായാലും കുറച്ചു കഴിഞ്ഞാൽ ഇറങ്ങും കേട്ടോ.." "ശരി..'' അതും പറഞ്ഞു അധികം നേരം കളയാതെ ഞങ്ങൾ ഇറങ്ങി.... ________ "ഇന്നെന്തെങ്കിലും നിങ്ങള് രണ്ടും എടുക്കുവോ.. എത്ര നേരമായി നമ്മള് വന്നിട്ട്..." "ഇപ്പൊ വരാം മാഷേ..." "ഇത് തന്നെയല്ലേ രണ്ട് മണിക്കൂർ ആയിട്ട് നീയീ പറയണേ..." "ആ.. ഇനി ഇപ്പൊ വരാം😌എനിക്ക് കൂടെ എടുക്കാനൊള്ളു .." "നിന്നെ ഉണ്ടല്ലോ.. നിങ്ങൾക് രണ്ട് പേർക്കും ഒരു കൂട്ട് ഡ്രസ്സ്‌ എടുക്കാൻ എന്തിനാ ഇത്ര സമയം..." "പറ്റണത് കിട്ടണ്ടേ... 😒..." "നിങ്ങളിവിടെ പറ്റുന്നതും കിട്ടി നിന്നോളി എന്നാ.. അപ്പു രണ്ട് മൂന്ന് തവണ വിളിച്ചു.. വരാനായില്ലേ എന്ന് ചോദിച്ച്.. അവനവിടെ നമ്മളെ ആവിശ്യം ഉണ്ടാവും..." "എങ്കി മാഷൊന്ന് സെലക്ട്‌ ചെയ്ത് തായോ.."

"എന്നിട്ടെന്തിനാ... നേരത്തെ ഞാൻ ഒരണ്ണം എടുത്ത് തന്നതല്ലേ.. പറ്റാഞ്ഞിട്ടല്ലേ. ദേ വേഗം നോക്കിക്കോണം. ഒരഞ്ചു മിനിറ്റ് ഞാൻ വെയ്റ്റ് ആക്കും. അത് കഴിഞ്ഞാ ഞാനെന്റെ പാട്ടിന് പോകും..." അതും പറഞ്ഞു ഞാനവിടെ ഉള്ള ഒരു സോഫയിൽ പോയി ഇരുന്നു.. നേരം രണ്ട് രണ്ടര മണിക്കൂർ ആയി ഇവറ്റങ്ങളെയും കൊണ്ട് ഇങ് വന്നിട്ട്..വന്ന ഉടനെ ഞാനെനിക്ക് ഒരു കൂട്ട് ഡ്രെസ്സെടുത്തു..ഇവറ്റങ്ങളുടേത് എടുത്തിട്ടു കഴിയണ്ടേ. രണ്ടിനും ഒരു കൂട്ട് ഡ്രെസ്സെടുക്കാനുള്ള നേരം 😡😡..ന്റെ അപ്പേട്ടന്റെ കല്യാണം ആണ് നല്ല അടിപൊളി ഡ്രസ്സ്‌ വേണം എന്നും പറഞ്ഞു തിരയലോട് തിരയലാണ് പെണ്ണ്...ഒരു മല മുന്നിൽ ഉണ്ട്..ഡ്രസ്സ്‌ എടുത്തില്ലെങ്കിലും വേണ്ടി ഇല്ല.ഇവറ്റങ്ങളെ ഒന്ന് പെട്ടെന്ന് കൊണ്ട് പോകുവോ എന്ന ബാവമാണ് അവിടുള്ളവർക്ക്.. പാവങ്ങൾ ഇത് മൊത്തം മടക്കി വെക്കണ്ടേ.... അഞ്ചല്ല.. പത്ത് ഇരുപത് മിനുട്ട് കാത്ത് നിന്നിട്ടും ഇതിറ്റങ്ങളുടെ വരവ് കാണുന്നില്ലാന്ന് കണ്ടപ്പോ ഞാൻ അങ്ങ് ചെന്ന് അവൾക്ക് ഇണങ്ങുമെന്ന് തോന്നിയ ഒരു സിമ്പിൾ മോഡൽ പാർട്ടി ഗൗൺ എടുത്ത് സെയിൽസ് മാന്റെ കയ്യിൽ കൊടുത്തു രണ്ടിനെയും കൊണ്ട് താഴെ പോയി.... രണ്ടിനെയും കാറിൽ കയറ്റി ഇരുത്തി ഞാൻ ബില്ലും പേ ചെയ്ത് സാധങ്ങൾ ടിക്കിൽ വെച്ച് വണ്ടി എടുത്തു..

പെണ്ണിന്റെ മോന്ത കൊട്ടകണക്കിന് ഉണ്ട്... അതും നോക്കി നിന്നാ ഇന്ന് വീട്ടിൽ എത്തൽ ഉണ്ടാവില്ല..... ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ടായിരിക്കും അവള് തന്നെ ആദ്യം ആ തിരുവാ തുറന്നു..... __•••°°°•••_ "ഇത്രേം സമയം അവിടെ നിന്നിട്ട് നിങ്ങൾക് ആ ഡ്രസ്സ്‌ തന്നെ എടുത്ത് തരാൻ തോന്നിയുള്ളു 😒.. ഒരുമാതിരി കളർ.. എനിക്കിഷ്ട്ടായില്ല.... നിങ്ങള് തന്നെ അങ് ഇട്ടാൽ മതി.." "എനിക്കെന്തിനാ അത്... എനിക്ക് ഞാൻ വേറെ എടുത്തിട്ടുണ്ട്.." "ഞാനിനി നാളെ ഏത് ഡ്രെസ്സ് ഇടും.. 🤨" "നീ അത് തന്നെ ഇടും.. ഇട്ടില്ലേൽ എന്റെ തനികൊണം നീ കാണും 😤😤... ഇത്രേം നേരം മനുഷ്യനെ അവിടെ നിർത്തിച്ചതും പോരാ...." "എന്ന് വെച്ച്... ഞാൻ അത് ഇടില്ല.." "നീ അതിടും.. അതിടാതെ നീ നാളെ കല്യാണത്തിനുണ്ടാവില്ല..." എന്നും പറഞ്ഞു മാഷ് ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു.. ശേ.. വേഗം ഏതെങ്കിലും എടുത്താൽ മതിയായിരുന്നു.. ഇതൊരുമാതിരി... എനിക്ക് തീരെ പറ്റിയില്ല..ഇത് ഞങ്ങൾക്ക് ആദ്യം എടുത്ത് തന്ന ഡ്രസ്സ്‌ ആയിരുന്നു.. കണ്ടപ്പോൾ തന്നെ ഞാനത് വേണ്ടാന്നും പറഞ്ഞു ഒഴിവാക്കിയതാ.. അവസാനം അത് തന്നെ എന്റെ നറുമണ്ടയിൽ വന്ന് വീണു...ഇങ്ങേരു വെറുതെ പറഞ്ഞതാവോ.. അതോ നാളെ ഞാൻ ഈ ഡ്രസ്സ്‌ എന്തായാലും ഇടേണ്ടി വരുവോ... 😒😒😒 💓💓💓💓💓

വീട്ടിലെത്തി വേഗം ഭക്ഷണം കഴിച്ചു അപ്പുവിന്റെ അടുത്തൊട്ട് ഇറങ്ങി..ആര്യയും അനുവും കൂടെ പോന്നിരുന്നു.. അവര് വേഗം തന്നെ അകത്തൊട്ട് കയറിപ്പോയി... പിന്നേ തിരിച്ചു പോകുവോളം പെണ്ണിനെ കാണാൻ പറ്റിയിട്ടില്ല.അവിടെ ഒരുപാട് ജോലികളുണ്ടായിരുന്നു..നേരം വൈകിയതിന് അപ്പുവിന്റെ കയ്യിൽ നിന്നും നന്നായി ഞാൻ വാങ്ങിച്ചു കൂട്ടി.. അല്ലെങ്കിലും എനിക്കിത് എന്തിന്റെ കേടായിരുന്നു.. തലേന്നേക്ക് എടുത്ത് വെക്കേണ്ടായിരുന്നല്ലോ..ഈ പെണ്ണുങ്ങൾ രണ്ടും ഇത്രേം നേരം പിടിക്കുമെന്ന് ഞാനും ഉണ്ടോ അറിയുന്നു... ഞങ്ങൾ നേരെ പോകും ഒരു കൂട്ടെടുക്കും തിരിച്ചു പോരും.. അതാണല്ലോ ശീലം... ഇവളെ കൊണ്ട് ഷോപ്പിങിന് ഇനി ഞാനില്ലേ.... 👀🙅🏻‍♂️ _♥️_ അമ്മാമ്മാര് രണ്ട് പേരും ഉണ്ടായിരുന്നു അപ്പേട്ടന്റെ വീട്ടിൽ.. അവരൊക്കെ നല്ല പണിയിലാ... ഞാനും മീനുവും ആര്യയും ചുമ്മാ ഒരു മുറിയിൽ പോയിരുന്നു സംസാരിച്ചിരുന്നു.. ഞങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലാന്നേ 😌... അപ്പേട്ടനും മാഷും പുറത്ത് നല്ല പണിയിലാണ്..

അത് ഞങ്ങൾ ഇരിക്കുന്ന മുറിയുടെ ജനലിലൂടെ നോക്കിയാൽ കാണാം.വായിനോക്കിയിരിക്കാൻ ഒരു സുഖം😌🙈.. അതോണ്ട് സംസാരത്തിന്റെ ഇടയിലൊക്കെ എന്റെ കണ്ണ് മാഷിന് പുറകെ ആയിരുന്നു.. ചിലപ്പോളൊക്കെ ആളവിടെന്ന് വേറെ എങ്ങോട്ടേലും പോകും..അപ്പൊ തെല്ലു നിരാശ തോന്നുവെങ്കിലും പിന്നെയും കറങ്ങി തിരിഞ്ഞ് മാഷങ്ങോട്ട് തന്നെ വരും .അങ്ങനെ മാഷറിയാതെ മാഷിനെയും വായിനോക്കി നേരം കഴിച്ചു കൂട്ടി... രാത്രി എന്നത്തിലേറെ വൈകിയാണ് ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്.. കൂടെ അമ്മമ്മാരും ഉണ്ടായിരുന്നു....വന്ന ഉടനെ ഞാനും ആര്യയും കട്ടിലിലേക്കങ് മറിഞ്ഞു കെട്ടിപ്പിടിച്ചു കിടന്നുറങ്ങി... നേരം വൈകി കിടന്നത് കൊണ്ട് തന്നെ രാവിലെ എണീക്കാൻ അമ്മയുടെ വിളി വേണമായിരുന്നു.... എണീച്ച ഉടനെ കുളിയൊക്കെ കഴിച്ചു ഞങ്ങൾ രണ്ടും ഒരുങ്ങി..ഇന്നലെ ഡ്രസ്സെടുത്ത് ഞങ്ങൾ വന്ന ഉടനെ അമ്മ ഐയേൺ ചെയ്ത് വെച്ചിരുന്നു.. മാഷിനെ പേടിച്ചിട്ട് ഞാനാ ഡ്രസ്സ്‌ തന്നെയാ എടുത്തിട്ടെ... പക്ഷെ ഞാൻ കരുതിയ പോലെ ഒന്നും അല്ലായിരുന്നു ..

ഇതെനിക്ക് നന്നായി തന്നെ ഇണങ്ങുന്നുണ്ട്😍... എന്റെ കയ്യിലുള്ള ഡ്രെസ്സിൽ ഏറ്റവും നല്ലത് ഇതാണെന്ന് വരെ തോന്നിപ്പോയി...ആര്യയും പറഞ്ഞു നന്നായിട്ടുണ്ടെന്ന്.. അത് കൂടെ കേട്ടപ്പോ നമ്മക്കങ് പൊലിവായി.. പിന്നേ കൂടുതൽ ശൈൻ ചെയ്യാൻ നിക്കാതെ അല്ലറ ചില്ലറ മേക്കപ്പ് ചെയ്യാൻ വേണ്ടി അവിടെ തന്നെ അങ് ഇരുന്നു... __•••••°°°°°°°•••••__ ഞാനെന്റെ ഒരുക്കം ഒക്കെ കഴിഞ്ഞു മുറ്റത്തിറങ്ങി നിൽക്കുമ്പോഴാണ് മാഷേ എന്ന നമ്മളെ പെണ്ണിന്റെ സ്ഥിരം വിളി കേട്ടത് 😌... തിരിഞ്ഞു നോക്കിയപ്പോ നോക്കേണ്ടി ഇല്ലായിരുന്നെന്ന് തോന്നി...മെറൂൺ ഗൗണിൽ പെണ്ണങ് സുന്ദരി ആയി നിക്കുവല്ലേ 😍😍പെണ്ണിന്റെ മുഖത്ത് നിന്നും നോട്ടം പിൻവലിക്കാൻ പറ്റാണ്ടായി... നന്നായിട്ട് നീട്ടി അങ്ങ് കണ്ണെഴുതിയിട്ടുണ്ട്.. മൂക്കിൽ ഒരു കുഞ്ഞു മൂക്കുത്തിയും ഉണ്ട്.. അത്ര മതി ഉള്ള സൗന്ദര്യം ഒന്നൂടെ കൂടാൻ... "ഹലോയ്...പറയെന്നെ...." പെട്ടെന്ന് അവള് കൈ നൊട്ടിക്കൊണ്ട് ചോദിച്ചപ്പോഴാ ഞാൻ സ്വബോധത്തിലോട്ട് വന്നത് 😌😌. "എന്ത് പറയാൻ..." "എങ്ങനെ ഉണ്ടെന്ന് പറ... നന്നായിട്ടില്ലേ.." "ഇല്ലെന്നോ... 😍നമ്മക്കിന്ന് തന്നെ കല്യാണം കഴിച്ചാലോ ടി 😌😌.." "അമ്പടാ... കൊള്ളാലോ ആഗ്രഹം.." "ഇങ്ങനെ ഒരുങ്ങി കെട്ടി വന്നാൽ ഞാൻ വേറെ എന്തോന്ന് പറയാനാ 😍😍

എന്തായാലും ഇന്ന് നിന്റെ പുറകെ എന്റെ ഒരു കണ്ണ് എന്തായാലും വേണം.." "അതെന്താ... 🙈" "നിന്നെ വേറെ വല്ലോന്മ്മാരും എടുത്തോണ്ട് പോയാലോടി..." "അപ്പൊ പേടി ഉണ്ട്... എന്നെ കൊണ്ടോയാൽ നിങ്ങൾക് വേറെ കെട്ടിക്കൂടെ മാഷേ.." "അതെങ്ങനെ ശരിയാവുമെന്റെ ആൻവി കൊച്ചേ..നിന്നെ തേടിക്കൊണ്ട് ഇത്രേം വർഷം ഞാൻ നടന്നില്ലെടി.. അങ്ങനെ ഉള്ളപ്പോ വേറെ ഒരുത്തന് നിന്നെ ഞാൻ വിട്ടു കൊടുക്കില്ല.. ഇനിയങ്ങോട്ട് നീയില്ലേൽ ഞാൻ പൂർണമാവില്ല പെണ്ണെ .." _•••°°°°°•••_ ശോ... ശോ... രോമാഞ്ചിഫിക്കേഷൻ 🙈🙈.. മാഷ് അങ്ങനെ പറഞ്ഞപ്പോ നമ്മക്ക് പെരുത്ത് പെരുത്ത് ഹാപ്പി..... 😌😌 "അല്ല പെണ്ണെ.. നീ മാത്രം അല്ലല്ലോ.. എന്റെ പെങ്ങളും ഇന്ന് സുന്ദരി ആയീണല്ലോ.. 😁" "അത് പിന്നേ ഇല്ലാണ്ടിരിക്കോ മാഷേ.😅." "അതേ.. അതേ.. സിദ്ധുവും വരുന്നുണ്ടല്ലോ ... സ്വാഭാവികം അങ്ങനെ ആകുവോലോ ല്ലേ.." "ചേട്ടാ😒.. ചേട്ടന് അനൂന്റെ കൂടെ കൂടി കളിയാക്കൽ കൂടീക്ക്ണ് ട്ടോ..." "ഞാൻ പറഞ്ഞത് സത്യം അല്ലേടി...നിന്റെ ചെക്കനും ഫാമിലിക്കും ഇല്ലേ കല്യാണം.. അവര് വരുമ്പോ ഇച്ചിരി ഗറ്റപ്പിൽ നിൽക്കുന്നതിൽ എന്താപ്പോ ഒരു കുഴപ്പം.😌പ്രതേകിച്ചു ഞങ്ങടെ സിദ്ധുവിന് വേണ്ടി😂...." ___💕💕💕___

എന്നും പറഞ്ഞു ഞാൻ നിർത്തിയതും ആര്യ എന്നെ തല്ലാൻ തുടങ്ങി 😁.. അതേ സമയമാണ് മുറ്റത്തോട്ട് സിദ്ധുവിന്റെ വണ്ടി വന്ന് നിന്നത്... അതിൽ നിന്നും അവനും അവന്റെ അച്ഛനും അമ്മയും ഇറങ്ങി... അവർക്കും ഉണ്ട് അപ്പുവിന്റെ കല്യാണം.. അവൻ നേരിട്ട് പോയി ക്ഷണിച്ചിട്ടുണ്ട്... അതാണിന്ന് ന്റെ പെങ്ങളും ശാലീന സുന്ദരി ആയത്😅... ഞാൻ അനൂനെ കണ്ടപ്പോൾ ആദ്യം നോക്കിയ നോട്ടം തന്നെയാണ് ഏകദേശം ആര്യയെ കണ്ടപ്പോഴുള്ള സിദ്ധുവിന്റെ നോട്ടം.. കണ്ണിനെ പിന്തിരിപ്പിക്കാൻ വയ്യെന്ന് തോന്നുന്നു 😂.. ഞാൻ അവരെ എല്ലാവരെയും അകത്തൊട്ട് ക്ഷണിച്ചു... അമ്മമാരും അച്ഛന്മാരും ഒക്കെ ഒരുങ്ങുന്ന തിരക്കിലായത് കൊണ്ട് ആരും പുറത്തുണ്ടായിരുന്നില്ല... അവരെ അകത്തേക്ക് കയറ്റിയപ്പോൾ ഓരോരുത്തരായി വരാൻ തുടങ്ങി.. അവരൊക്കെ സംസാരത്തിൽ ഏർപ്പെട്ടപ്പോൾ ഞങ്ങൾ നാല് പേരും പുറത്തോട്ടിറങ്ങി... ഞാനെന്റെ പെണ്ണിനേയും കൊണ്ട് വീടിന്റെ സൈഡ് വശത്തൊട്ട് പോയി ഫോണെടുത്ത് ടൈമർ വെച്ചു ഫോട്ടോ എടുക്കാൻ നിന്നു... അവളെന്നോട് ചേർന്ന് നിക്കാൻ നിന്നപ്പോ ഞാനതിന് സമ്മതിക്കാതെ എന്റെ മുന്നിൽ അവളെ നിർത്തി വയറിലൂടെ ചുറ്റി പിടിച്ചു ഷോൾഡറിൽ താടി വെച്ച് നിന്നു....അപ്പോൾ തന്നെ ഫോൺ ക്ലിക്ക് ആയിം ചെയ്തു 📸..

അവളെന്നെയും ഇമവെട്ടാതെ നോക്കിക്കൊണ്ടങ്ങനെ നിൽക്കാ...പെണ്ണിന്റെ കവിളിൽ മൃതുവായൊരു ചുംബനവും കൊടുത്ത് ഞാൻ വിട്ടു നിന്നു... "അളിയോ... റൊമാൻസൊക്കെ പിന്നേ 😂.. നമുക്ക് വിട്ടാലോ...." സിദ്ധുവാണ്... കറക്ട് സമയത്ത് തന്നെ വന്നോളും 😁.. "പോകാം....അപ്പുവിനെ ഒരുക്കേണ്ടി വരും.. മുഹൂർത്തതിന് അങ് എത്തണ്ടേ.. വാ പോകാമെന്നാ.... ഇവിടുള്ളവരൊക്കെ നേരത്തിന് അങ്ങ് എത്തിക്കോളും..." അതും പറഞ്ഞു ഞങ്ങൾ നടന്നു.... _______💕💕 ഞങ്ങൾ അപ്പേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ തന്നെ രണ്ട് മാഷുമ്മാരും കൂടെ അപ്പേട്ടനെ ഒരുക്കാൻ വേണ്ടി കയറി.. ഞങ്ങൾ രണ്ടും മീനുവിനെ തപ്പി അവളെ മുറിയിലോട്ടും കയറി... "Wow... ടീ അനൂ....ഈ ഡ്രസ്സ്‌ ആണോടി പിശാഷേ നിനക്ക് ഇഷ്ട്ടമായില്ലാന്ന് പറഞ്ഞെ.. വേണ്ടേൽ എനിക്ക് തന്നേരെ.. ഞാൻ ഇട്ടോളാം..എന്റേത് നീയെടുത്തോ 😌.." മീനു "അയ്യടി.. പറ്റാത്തത് ഇന്നലെ.. ഇന്ന് ഇതാണെന്റെ fav ♥️ ഡ്രെസ്സ്.... ന്റെ മാഷ് എടുത്ത് തന്നതല്ലേ അതോണ്ടാ ഇത്ര ഭംഗി..." "എന്നിട്ട് ഈ മാഷിനെ ഇന്നലെ വന്ന ഉടനെ ഏതാണ്ടൊക്കെയോ പറയുന്നത് കേട്ടായിരുന്നല്ലോ ..." "എന്ത് ചെയ്യാനാ മോളൂസേ.. ഇന്ന് രാവിലെ അല്ലെ ഞാൻ ഇത് ഇട്ട് നോക്കിയേ.."

"ഹ്മ്മ്.. ഹ്മ്മ്.. എന്തായാലും നമ്മള് മൂന്നിലും നീയിന്നു നന്നായി മിനിങ്ങിട്ടുണ്ട്..." "അത് പിന്നെ എന്റെ ചേട്ടന്റെ കല്യാണത്തിന് ഞാൻ മിനുങ്ങണ്ടേ..." "ഹാ...🙄😖. പോയി പോയി ഇപ്പൊ എനിക്കൊരു സംശയം, എന്നെ എവിടുന്നെങ്കിലും കളഞ്ഞു കിട്ടിയതാണോ എന്ന്..." മീനു "അത് നിനക്കിപ്പോഴാ തോന്നുന്നേ.. എനിക്കെന്നോ മനസ്സിലായതാ 😜😜.." "പോടീ.... 😬..." പിന്നേ അവിടെ ഞങ്ങടെ തല്ലായിരുന്നു.. അവസാനം അപ്പേട്ടൻ ഒരുക്കം ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോഴാ ഞങ്ങടെ യുദ്ധം കഴിഞ്ഞേ... ഗോൾഡൻ ഷർട്ടും, അതേ കളർ കരയുള്ള മുണ്ടും ഉടുത്ത് ഞങ്ങടെ കല്യാണ ചെക്കനുണ്ട് ചെത്തായിട്ട് നിൽക്കുന്നു 😌.. ഞങ്ങളെ മൂന്നിനെയും കണ്ടപ്പോൾ അപ്പേട്ടൻ ഏട്ടന്റെ അടുത്തോട്ട് വിളിച്ചു എല്ലാരൂടെ ഒരുമിച്ചു ഫോട്ടോ എടുത്തു.. ശേഷം ഞങ്ങളെല്ലാവരും കൂടെ നേരം കളയാതെ അവിടെന്ന് അമ്പലത്തിലേക്ക് ഇറങ്ങി..... അമ്പലത്തിൽ വെച്ചാണ് താലി കെട്ട്..ഭക്ഷണം വീട്ടിലും... ഞങ്ങളവിടെ എത്തിയപ്പോൾ സ്നേഹിച്ചിയും കൊടുംബവും ഒക്കെ അവിടെ റെഡി ആയി നിപ്പുണ്ട്..

അവർക്ക് പിന്നേ അമ്പലത്തിലോട്ട് വരാനാണോ ബുദ്ധിമുട്ട് 😌... സ്നേഹേച്ചിയും ഗോൾഡൻ പട്ടുസാരിയിൽ സുന്ദരിയായിട്ടുണ്ട്... ഓവർ മേക്കപ്പ് ഒന്നും ഇല്ലാതെ സിമ്പിൾ മേക്കപ്പിൽ തന്നെ കാണാൻ ഭയങ്കര ക്യൂട്ട്.. ഞങ്ങടെ അപ്പേട്ടൻ മൂക്കും കുത്തി വീണില്ലെങ്കിലല്ലേ അത്ഭുതം 😜... 💕 മുഹൂർത്ത സമയം ആയപ്പോൾ അപ്പേട്ടൻ സ്‌നേഹേച്ചിയുടെ കഴുത്തിൽ താലി കെട്ടി...കണ്ണടച്ച് പ്രാർത്ഥിക്കുന്ന ചേച്ചിയുടെ സീമന്ത രേഖയിൽ സിന്തൂരവും അണിഞ്ഞുക്കൊണ്ട് ഞങ്ങടെ ഏട്ടൻ ഡോക്ടർ കൊച്ചിനെ ആളുടെ നല്ല പാതിയാക്കി..പ്രണയത്തിന്റെ തുറന്നു പറച്ചിലിന് പിറകെ നല്ലൊരു മുഹൂർത്തവും കഴിഞ്ഞു...ഇനി മരണം വരെ പ്രണയിച്ചു കൊണ്ടവർ ജീവിതം സുന്ദരമാക്കട്ടെ അല്ലെ...... 😍 ഞാനൊന്ന് തിരിഞ്ഞു മാഷിനെ നോക്കിയപ്പോ മാഷെന്നെ നോക്കി നിൽപ്പാ... എന്താണെന്ന് പിരികം പോക്കി ചോദിച്ചപ്പോൾ കണ്ണ് കൊണ്ട് താലി കെട്ടുന്നത് നോക്കികാണിച്ചിട്ട് എനിക്ക് നേരെ സൈറ്റ് അടിച്ചു കാണിച്ചു തന്നു 😉😉 🙈 ഞാനൊരു പുഞ്ചിരിയോടെ അതും നോക്കി നിന്നു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story