ഹൃദയ സഖി .....💓: ഭാഗം 44

hridaya sagi sana part 1

രചന: SANA

"അനൂ... മോളെ.... ഇങ് വന്നേ......." "എന്താമ്മ.. എന്തെങ്കിലും എടുത്ത് വെക്കാനുണ്ടോ ഇനി.." "ഇല്ല.. അതിനല്ല വിളിച്ചേ... ഇന്നാ ഇത് പിടിക്ക്..." എന്നും പറഞ്ഞോണ്ട് അമ്മ എന്റെ കയ്യിലൊരു ബോക്സ്‌ തന്നു..... ഇന്ന് അച്ഛനും അമ്മയും പോകുവാണ്..അച്ഛന്റെ ചികിത്സ കുറച്ചു ദൂരെതന്നെയാണ്... ഒരുപാട് അന്വേഷിച്ചെങ്കിലും നല്ല മികവ് വരുന്ന ചികിത്സകളൊന്നും അടുത്തൊന്നും കണ്ടില്ല.. അത്കൊണ്ട് ദൂരേക്ക് തന്നെ പോകാൻ തീരുമാനിച്ചു.. അച്ഛന്റെ കൂടെ അച്ഛന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ വേണ്ടി അമ്മയും പോകുന്നുണ്ട്.. രണ്ടും പേരും പോകുന്നതോർത്ത് ഇന്നലെ ഒരുപോള ഞാൻ കണ്ണടച്ചിട്ടില്ല..അവര് രണ്ട് പേരും ഇല്ലാതെ ഒന്ന് ഒന്നര മാസം തനിച്ചാവില്ലേ ☹️.. അവര് കൂടെ ഉണ്ടെങ്കിൽ അതൊരു ആശ്വാസമല്ലേ...... ☹️ അമ്മ തന്ന ബോക്സ്‌ എവിടെയോ കണ്ട് മറന്ന പോലെ...... അത് തുറന്ന് നോക്കിയപ്പോഴാ സംഭവം പിടിക്കിട്ടിയെ... "ഇത് അന്നൊരിക്കൽ അമ്മ എനിക്ക് തന്ന നെക്‌ളേസും റിങും അല്ലെ..." "അതേ... ഇത് ഞാൻ തന്നത് തന്നെയാ... പക്ഷെ അച്ഛനാ വാങ്ങിയിരുന്നേ..ഇതെടുത്ത് വെച്ചിട്ടെന്തിനാ.. കയ്യും കാലും കഴുത്തും ഒക്കെ ഒഴിഞ്ഞു കിടക്കുവല്ലേ ഇതിട്ടേര്..." "ഹ്മ്മ്...ഇട്ടോളാം..."

"പിന്നെ ഞാൻ പോയെന്ന് കരുതി ഉള്ള തെണ്ണിപ്പ് മുഴുവൻ കാണിച്ചു വെച്ചേക്കരുത്, പറഞ്ഞേക്കാം..നീ കൊച്ചുപ്പിള്ളേരെക്കാൾ കഷ്ട്ടാ അതാ ഞാനീ പറയണേ... വല്ലോം കേൾക്കുന്നുണ്ടോ.." "ഹ്മ്മ്..." "എന്ത് കും ...ഇവിടുള്ളവർക്ക് നിന്നെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവരുത്.. അത് ഞാൻ പറഞ്ഞേക്കാം...." "അത് ഞാൻ നോക്കിക്കോളാം.. ടെൻഷൻ ഒന്നും വേണ്ട.. നിങ്ങള് സന്തോഷായി പോയി വായോ..." മാഷാണ്.... എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ടാണ് സംസാരം.. ഇന്ന് എനിക്ക് വലിയ ഉഷാറൊന്നും ഇല്ലാത്തോണ്ട് തിരിച്ചൊന്നും പറയാൻ നിന്നില്ല.. എന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് ഞാനെന്തെങ്കിലും മിണ്ടാൻ വേണ്ടി മനപ്പൂർവം മാഷോരോന്ന് പറയുന്നൊക്കെ ഉണ്ട്... എന്റെ ശ്രദ്ധ മുഴുവൻ അച്ഛനിലും അമ്മയിലും ആയത് കൊണ്ട് ഞാനതൊന്നും ശ്രദ്ധിക്കാനെ പോയില്ല... _____💕 രണ്ട് ദിവസമായിട്ട് പെണ്ണിന്റെ മുഖം ഇങ്ങനെ തന്നെയാണ്.. ഒരു ഉഷാറും ഇല്ല... അവള് സൈലന്റ് ആയിട്ടാണെൽ ഞങ്ങൾക്ക് അത്രയും ഉഷാർ പോരാ... ഞാൻ എത്ര ചൊറിയാൻ നോക്കിയിട്ടും അവള് പിടി തരുന്നേ ഇല്ല.. നല്ല മൂടിലാണെൽ ഞങ്ങൾ രണ്ടും രണ്ടിടത്ത് നിൽപ്പുണ്ടാവും ഈ സമയം കൊണ്ട് 😁...

ഒരു മണി ഒക്കെ ആയപ്പോഴേക്കും അവളുടെ അച്ഛനും അമ്മയും യാത്ര പറഞ്ഞു ഇറങ്ങാനായി നിന്നു...എന്റെ അച്ഛനും അവളുടെ അച്ഛന്റെ ഫ്രണ്ടും കൂടെ ആണ് അവരെ കൊണ്ട് വിടുന്നത്.... അവര് യാത്ര പറഞ്ഞപ്പോൾ ഇത് വരെ മൂടികെട്ടി വെച്ചതൊക്കെ പെണ്ണ് കരച്ചിലായി പുറത്തേക്ക് വിടാൻ തുടങ്ങി...പോകണ്ടാ എന്നും പറഞ്ഞു ഒരേ കരച്ചിൽ.. കൊച്ചു പിള്ളേര് കരയില്ല ഇത് പോലെ 😜 " എടി.. പോയില്ലെങ്കിൽ എങ്ങനെ നിന്റെ അച്ഛന് സുഖമാവും... ഏറിയാൽ ഒരു മാസം അത്ര അല്ലെ വിട്ടു നിക്കുന്നുള്ളു... അതിന് ഇങ്ങനെ കരയുന്നതെന്തിനാ... " എന്നൊക്കെ പറഞ്ഞു അവളെ അടുത്ത് പോയി ഞാൻ സമാധാനിപ്പിക്കാൻ നോക്കി എങ്കിലും കരച്ചിലിന്റെ വോളിയം കൂടി എന്നല്ലാതെ ഇച്ചിരി പോലും കുറഞ്ഞില്ല. അവളുടെ അച്ഛനും അമ്മയും അവളെ കൊറേ ആശ്വസിപ്പിക്കുന്നുണ്ട്.. എവിടെ കേൾക്കുന്നു... * നിങ്ങള് പോണ്ടാ * ന്ന് മാത്രം അവള് പറയുന്നുണ്ട്... _____°°°°° "അയ്യേ എന്താ അനു ഇത്... കൊച്ചു പിള്ളേരെ പോലെ കരയാ... അവര് ഇതാന്ന് പറയുമ്പോഴേക്കും ഇങ് എത്തും.. അതിനാ നീ ഇങ്ങനെ കരയുന്നെ... അയ്യേ...ഞങ്ങളൊക്കെ ഇല്ലേ ഇവിടെ... നീ ആ കണ്ണൊക്കെ തുടച്ചു അമ്മയെയും അച്ഛനെയും സന്തോഷത്തോടെ യാത്രയാക്കിക്കെ ..."

വല്യമ്മ വന്ന് അങ്ങനെ പറഞ്ഞു എന്നെ സമാധാനപ്പെടുത്തി.... അച്ഛനും ഒരുപാട് സമാധാനിപ്പിച്ചു...എപ്പോഴും അമ്മ അടുത്തുണ്ടാവാറില്ലേ.. ഒരു മാസമൊക്കെ അമ്മയെ വിട്ടു ഇത് വരെ നിന്നിട്ടില്ല. ഒരു മാസം പോയി ഒരുദിവസം പോലും അങ്ങനെ ഉണ്ടായിട്ടില്ല... അങ്ങനെ ഒക്കെ ആയിട്ട് അമ്മയും അച്ഛനും യാത്ര പറഞ്ഞു പോകുവാന്ന് പറഞ്ഞപ്പോ സങ്കടം..... രണ്ട് പേരും കൊറേ സമാധാനിപ്പിച്ചു പിന്നെ എല്ലാരോടും യാത്ര പറഞ്ഞുപ്പോയി....... അവര് പോയതിന് പിറകെ ഞാൻ മുകളിൽ കട്ടിലിൽ പോയി കിടന്നു കരഞ്ഞു... ____💕 പെണ്ണ് മുകളിലേക്ക് കയറിപോയിട്ട് എത്രയായിട്ടും തിരികെ വരുന്നത് കാണാഞ്ഞിട്ട് ഞാൻ മുകളിൽ ചെന്ന് നോക്കി... ചെന്ന് നോക്കുമ്പോ ആള് നല്ല ഉറക്കാ.. ഇന്നലെ നേരാവണ്ണം ഉറങ്ങിയില്ലെന്ന് തോന്നുന്നു...കുറച്ചു നേരം അങ്ങനെ നോക്കിയിരുന്ന ശേഷം ശല്യം ചെയ്യാതെ താഴോട്ടിറങ്ങി.... എല്ലാരും നടുമുറ്റത്ത് തന്നെ ഉണ്ട്...അനു കിടന്നെന്ന് പറഞ്ഞപ്പോ എല്ലാർക്കും അവളെ കുറിച്ചായി സംസാരം... എല്ലാരുടെ വീണ്ടും ഓരോന്നൊക്കെ സംസാരിച്ചു നേരം പോക്കി.. ഇവിടെ അങ്ങനെ ഉച്ചഉറക്കമൊന്നും ശീലമില്ലാത്തതാണ് ആർക്കും.... അത് കൊണ്ട് ഒരു മൂന്ന് മൂന്നര വരെ എല്ലാരും പഴയ കാര്യങ്ങളും മറ്റും പറഞ്ഞിരുന്നു..

അച്ഛന്റെയും അമ്മയുടെയും ലൗ story ഒക്കെ സംസാര വിഷയമായിരുന്നു.. അതൊക്കെ കേട്ട് ഞങ്ങളിരുന്നു.... __°°°°__ ക്ഷീണം കൊണ്ടാണോ അറിയില്ല, അറിയാതെ അവിടെ തന്നെ കിടന്നു ഉറങ്ങി പോയിരുന്നു.. പിന്നെ വൈകീട്ട് നാലിനാണ് എണീക്കുന്നത്... എണീച്ചു താഴെ പോയപ്പോൾ ആര്യയും ആന്റിയും ഒക്കെ കിച്ചണിൽ നല്ല പണിയിലാ.. വൈകുന്നേരത്തേക്കുള്ള ചായക്ക് കടി റെഡി ആക്കുവാണെന്ന് തോന്നുന്നു.... ഞാനും അവിടെ പോയി ഇരുന്നു ..... "ആഹാ.. നീ എണീച്ചോ.... നിന്റെ വിഷമം ഒക്കെ മാറിയോടി..." ആന്റി "അതിന് അവൾക്കെന്ത് വിഷമാ നിത്യേ... നമ്മളൊക്കെ ഇല്ലേ അവൾക്കിവിടെ..ല്ലേ അനൂ.." "ഹ്മ്മ്.. അതേ.... 🙂😌😌" "അതാണ്... വാടി നമുക്ക് അപ്പുറത്തൊട്ട് പോവാം.. അമ്മ ചായ ആവുമ്പോ ഞങ്ങളെ വിളിച്ചേര്..." "ഇത്രേം വലുതായില്ലേ.. ഇതൊക്കെ ഒന്ന് ഉണ്ടാക്കിക്കൂടെ നിനക്ക് ആര്യേ.." "അതിന് നിങ്ങള് രണ്ട് പേരും ഉണ്ടല്ലോ ചട്ടിക്ക് മുന്നിൽ.. പിന്നെ എന്തിനാ ഞാനൂടെ 😁... അമ്മ ഉണ്ടാക്കിയേച് ഞങ്ങളെ വിളിച്ചാ മതി.. കഴിക്കാൻ ഞങ്ങളെത്തിക്കോളാം...." എന്നും പറഞ്ഞു അവളെന്നെയും കൊണ്ട് തായേരിയിലോട്ട് വന്നു.... ഞങ്ങളവിടെ പടിയിൽ പോയിരുന്ന് ചുമ്മാ വരമ്പത്തോട്ടും നോക്കി ഇരുന്നു....

"എടി നിന്റെ ചേട്ടൻ എന്തിയെ..." "ചേട്ടൻ ഞങ്ങൾ അടുക്കളയിലോട്ട് കയറും വരെ സംസാരിച്ചു ഞങ്ങടെ കൂടെ തന്നെ ഉണ്ടായിരുന്നു.. മുറിയിൽ എവിടെ എങ്കിലും കാണും.എന്തെ..." "വെറുതെ.. എനിക്കെന്താ എന്റെ മാഷിനെ അന്വേഷിച്ചൂടെ... 😬" "ഓഹ്.. ആയിക്കോട്ടെ മാഡം...." എന്നും പറഞ്ഞോണ്ട് അവള് കൈകൂപ്പി കാണിച്ചു.... കുറച്ചു കഴിഞ്ഞപ്പോ ഉണ്ട് അടുക്കളയിൽ നിന്നും വല്യമ്മയും നിത്യ ആന്റിയും ആരോടോ സംസാരിക്കുന്ന സൗണ്ട്.. ആരാണെന്ന് അറിയാൻ ഞങ്ങൾ രണ്ടും കൂടെ അടുക്കളയിലോട്ട് പോയി..... അവിടെ ഉമ്മരപ്പടിയിൽ ഇരിക്കുന്ന ആളെ കണ്ട് ഇവരായിരുന്നോ എന്ന എക്സ്പ്രേഷനിൽ ഞാൻ തിരികെ നടക്കാൻ തുനിഞ്ഞു.. "എടി... അതാരാടി.."arya "എല്ലാ നാട്ടിലും കാണാലോ ചില പരദൂഷണങ്ങൾ.. അങ്ങനെ നമ്മളെ നാട്ടിലും ഉണ്ട് ഒന്ന്.. അതാണ് ഈ പെണ്ണുമ്പിള്ള.നിങ്ങളെ ഒക്കെ കാണാൻ വന്നതായിരിക്കും ചെന്നോ.. ചെന്ന് പരിചയപ്പെട്ടോ... ഞാനില്ലേ.. ഞാൻ അപ്പുറത്ത് കാണും .." എന്നും പറഞ്ഞു ഞാൻ നടക്കാൻ തുനിഞ്ഞപ്പോഴാ മാഷങ്ങോട്ട് വന്നേ.... മാഷും ചോദിച്ചു അതാരാണെന്ന്... മാഷിനും അതിന്റെ നല്ല സ്വഭാവം വിവരിച്ചപ്പോഴേക്കും അവര് ഞങ്ങളെ മൂന്നിനെയും കണ്ടു...

"ആാാ... അനു മോളെ...സുഖല്ലേ.നിന്റെ അച്ഛനൊക്കെ ഉണ്ട് ഇവിടേ എന്ന് കേട്ടൂ.എവിടെ...." " അച്ഛനും അമ്മയും ഇന്നുച്ചയ്ക്ക് ഒരിടം വരെ പോയി😶.." "ഓ.. അതെയോ.. അല്ല ഇതാണോ നിന്റെ മക്കൾ....." എന്നും പറഞ്ഞു അവര് വല്യമ്മയോട് ആര്യയെയും മാഷിനെയും ചൂണ്ടി കാണിച്ചു ചോദിച്ചു... "അതേ... ഇവൻ മൂത്തത്.ഇവള് ചെറുതും.." "എന്താ ഇവരൊക്കെ ചെയ്യുന്നേ.." "ഇവൻ കോളേജിൽ പഠിപ്പിക്കുവാ.. ഇവള് ഫസ്റ്റ് year പഠിക്കുന്നു. അനുവിന്റ ക്ലാസ്സിൽ തന്നെയാ..." "ഓ... അപ്പൊ മോന് പെണ്ണ് കേട്ടാനൊക്കെ ആയി അല്ലെ...." __°°°°°__ ഈശ്വരാ....ഇവരിതെന്തോന്ന് ഭാവിച്ച... 🙄🙄 "നല്ല പെങ്കൊച്ചുങ്ങൾ ഒക്കെ ഇഷ്ട്ടം പോലെ ഉണ്ട് കേട്ടോ... അന്വേഷണം വല്ലോം ഉണ്ടേൽ പറഞ്ഞാൽ മതി..നിന്റെ മോന് ചേർന്ന പെൺകുട്ടികളെ കണ്ടെത്തി തരാം..." അവരങ്ങനെ പറഞ്ഞു നിർത്തിയപ്പോ ഞാനെന്റെ പെണ്ണിനെ ഒന്ന് ഇടക്കണ്ണ് ഇട്ട് നോക്കി..

അത് വരെ അലസതയോടെ നിന്നവൾ കണ്ണും കൂർപ്പിച്ചു നിൽപ്പാ... ഇവരിത് ഇവളുടെ വായേന്ന് വാങ്ങിച്ചു കൂട്ടുവോലോ.. അമ്മയാണെൽ ഒന്നും മിണ്ടുന്നില്ല... ഞാൻ അവിടെ നിക്കണോ അതോ പോണോ എന്നറിയാൻ കഴിയാത്ത സിറ്റുവേഷനിലും 😬😁... പെണ്ണിന്റെ മുഖം ഇപ്പൊ തക്കാളി പഴം പോലുണ്ട്.... എപ്പോഴാണാവോ പൊട്ടി തെറിക്കുന്നെ... ഓൾറെടി ആൾക്കിന്ന് നല്ല മൂടും അല്ല..... പല്ലും കടിച്ചു നിൽക്കുന്ന അവളെ മുഖം കണ്ടപ്പോ എനിക്ക് ചിരി പൊട്ടി... പുറത്തൊട്ട് എടുക്കാൻ പറ്റത്തോണ്ട് ചുണ്ട് രണ്ടും കൂട്ടിപ്പിടിച്ചു കൺഡ്രോൾ ചെയ്ത് നിന്നു ... അവളെന്നെ ആ നിർത്തത്തിൽ കണ്ടിട്ട് ഒന്ന് കൂർപ്പിച്ചു നോക്കി അവിടെ നിന്നും ചവിട്ടി തുള്ളി ഒരു പോക്കങ് പോയി.. ഈ അമ്മച്ചിക്ക് എന്തായാലും ഭാഗ്യം ഉണ്ട്....പെണ്ണിന് മൂത്തതാണോ ഇളയതാണോ എന്നൊന്നും ഇല്ലാത്തെയാ...ഇനി ദേഷ്യം വല്ലോം എന്റെ നേരെ എടുക്കുവോ ഈശ്വരാ.... 🙄............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story