ഹൃദയ സഖി .....💓: ഭാഗം 48

hridaya sagi sana part 1

രചന: SANA

ഇന്ന് സൺ‌ഡേയാണ്... ഞങ്ങളെല്ലാവരും വീട്ടിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങി ഇരിക്കുകയാണ്... ഇനി മൂന്നാഴ്ച തികച്ചല്ലെ ഒള്ളു കല്യാണത്തിന് ..പിന്നെ രണ്ട് മാസത്തോളം ആയില്ലേ ഇങ്ങോട്ട് വന്നിട്ടും.. ഞങ്ങൾ മാത്രം അല്ല മാഷും ആര്യയും വല്യമ്മയും എല്ലാവരും പോകാൻ നിൽക്കുവാണ്... എല്ലാവരുടെ മുഖത്തും സങ്കടമാണ്... ആരുടെ മുഖത്തും ഒരു തെളിച്ചമില്ല... "ഇത് വരെ ഇവിടെ ഒരു ഒച്ചപ്പാടായിരുന്നു.. ഇനി പഴയപോലെ തന്നെ ഞങ്ങൾ തനിച്ചായി...." മുത്തശ്ശി "അമ്മ എന്താ ഇങ്ങനൊക്കെ പറയണേ.. ഞങ്ങളൊക്കെ എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരില്ലേ..എങ്ങനെയാ നിങ്ങള് തനിച്ചാവുന്നെ. നിത്യയൊക്കെ ഇല്ലേ ഇവിടെ..." "എങ്കിലും പിള്ളേരൊക്കെ ഇവിടെ ഉണ്ടായപ്പോ ഒരു രസമായിരുന്നു..." ഇങ്ങനെ ഒക്കെ പറഞ്ഞു മുത്തശ്ശിയും എല്ലാവരെയും സെഡ് ആക്കി കളഞ്ഞു... സത്യം പറഞ്ഞ ആദ്യമൊക്കെ എനിക്ക് മീനുവിനെ വിട്ട് നിക്കേണ്ടി വരുമല്ലോ, അവിടെ ഞാനും അമ്മയും തനിച്ചാകുമല്ലോ എന്ന സങ്കടമായിരുന്നു... അന്നൊക്കെ മീനു അല്ലായിരുന്നോ ആകെ ഉള്ള കൂട്ട്.. ഇപ്പൊ മീനുവിനെയും ആര്യയെയും മാഷിനെയും എല്ലാവരെയും വീട്ടിട്ടല്ലേ പോകുന്നെ എന്നോർക്കുമ്പോൾ പതിവിലും കൂടുതൽ വിഷമം..

ഉച്ച ഭക്ഷണം കഴിച്ച് ഞങ്ങളെല്ലാവരും ഒരുമിച്ചു ഇറങ്ങി... പോകുമ്പോ മാഷ് യാത്ര പറയാനൊന്നും മറന്നില്ല...... ശോ ഇനി ആര്യയെയും മാഷിനെയും കോളേജിൽ നിന്നല്ലേ കാണാൻ പറ്റു.. മാഷിനെ മൂന്നാഴ്ച കഴിഞ്ഞ എപ്പോഴും കിട്ടും.. അപ്പൊ ആര്യയെ ആവും കിട്ടാത്തെ... എങനെ ആണെങ്കിലും ആരെങ്കിലും ആയി വിഷമം തരും 😒😒.... എന്തെയ്യാനാ വിധി...... മീനുവും വന്നിരുന്നു ഞങ്ങളെ യാത്രയാക്കാൻ.. എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.. അച്ഛനായിരുന്നു ഡ്രൈവ് ചെയ്തത്.. അച്ഛനിപ്പോ ഒരു കുഴപ്പവും ഇല്ല.. പഴയ എല്ലാ പ്രസരിപ്പും തിരിച്ചു വന്നിട്ടുണ്ട് 😍... വീട്ടിലെത്തിയപ്പോ ഒരു നാല് മണിയൊക്കെ ആയിക്കാണും.സ്റ്റെല്ലയേ അകത്തൊട്ട് കയറ്റി വിട്ട് വീട് ചുറ്റും ഒന്ന് കണ്ണോടിച്ചു.. ഹോ എത്ര ദുവസായി ഇങ്ങോട്ട് വന്നിട്ട്.. റോഡിന്റെ വക്കിൽ തന്നെ ആയത്കൊണ്ട് സിറ്റ്ഔട്ടിലൊക്കെ ഭയങ്കര പൊടിയ... തിണ്ടിലൊന്നും ഇരിക്കാൻ പറ്റത്തില്ല.... മൊത്തത്തിൽ അകവും പുറവും ഒക്കെ അടിച്ചു തുടക്കാൻ ഇഷ്ട്ടം പോലെയാ... ഇത്ര ദിവസം തറവാട്ടിൽ വെറുതെ കാലും കയറ്റി ഇരുന്നത് മൊത്തം ഇവിടെന്ന് ചെയ്ത് വീട്ടാനുള്ളതുണ്ട് 😬😬....

എല്ലാം വൃത്തിയാക്കാൻ അമ്മയും എന്നെ കയ്യോടെ പിടിച്ചു 😁... അമ്മ രാത്രിക്കക്കുള്ള ഭക്ഷണം കൂടെ റെഡി ആക്കാൻ നിന്നത് കൊണ്ട് എനിക്കും അച്ഛനും നല്ല പണി കിട്ടി എന്ന് തന്നെ പറയാം 😕... പിന്നെ നോക്കിയിരുന്നിട്ട് കാര്യം ഇല്ലാന്നറിഞ്ഞോണ്ട് ഞങ്ങൾ രണ്ട് പേരും നല്ലകുട്ടിക്കാളായി പണിയിലൊക്കെ സഹായിച്ചു 😌😌..... എല്ലാം അടിച്ചു തെളീച്ചു വൃത്തിയാക്കിയപ്പോഴേക്ക് നേരം എട്ട് എട്ടര ആയിരുന്നു . പിന്നെ വേഗം കുളിയും കഴിച്ചു ഭക്ഷണവും കഴിച്ചു ഡെയിനിങ് ഹാളിൽ സോഫയിൽ പോയിരുന്നു ഞങ്ങൾ മൂന്നും.. ശരിക്കും ഇപ്പോഴാ തറവാട് മിസ്സ്‌ ചെയ്യുന്നത്.. അവിടെ ഇന്നേരം എല്ലാവരും കൂടെ ഇരുന്ന് നല്ല സൊറപറച്ചിലായിരിക്കും 😒😒...ചീവീടിന്റെ ശബ്ധം കൂടെ കേട്ടിട്ട് ആകെ ഒരു ശാന്തത ഫീൽ ചെയ്യുന്നുണ്ട്.... "അച്ഛാ... " "ഹ്മ്മ്.. എന്തെ..." "ആ ഷോക്കേസിൽ കാണുന്ന നമ്മളെ ഫോട്ടോ കണ്ടോ..അത് നോക്കിയാ ഞാൻ എപ്പോഴും അമ്മയെ ഭീഷണിപ്പെടുത്താർ 😜.." "അമ്മ പറയലുണ്ട് എന്നോട്.. 😁.. എന്തെങ്കിലും തെണ്ണിപ്പ് കാണിച്ച ഇവളുടെ വായടക്കാൻ നീ കാണിക്കുന്ന സൂത്രവാക്യം ഒക്കെ..." "ഹ്മ്മ്.. അവള് അച്ഛന്റെ മോളല്ലേ അല്ലെങ്കിലും.. ഞാനൊന്നും പറയാൻ പാടില്ല.

അപ്പൊ പറയും ഞാനെന്റെ അച്ഛനോട് പറയുമെ എന്ന്... ഇനി അഥവാ ഞാൻ വഴക്ക് പറഞ്ഞു കരച്ചിൽ വന്ന ആാ ഫോട്ടോയും കൊണ്ട് മുകളിൽ പോയി കരച്ചിൽ തുടങ്ങും...ഇവളുടെയും നിങ്ങളുടെയും ഇടയിൽ കിടന്ന് അനുഭവിച്ചത് എനിക്കെ അറിയൂ...എന്നെ പോലെ ഒരു വിധി വേറെ ആർക്കും വരുത്തരുതേ..." "പാവം ന്റെ അമ്മ... എന്തോരം കഷ്ടപ്പെടുത്തി ഈ അച്ഛൻ.🤭🤭." "എടി എടി... നീ എനിക്കിട്ട് വാരുവാണോ..." Amma "ഏയ്... ഞാനങ്ങനെ ചെയ്യോ 😌.." "നീയല്ലേ.. അതിനപ്പുറോം ചെയ്യും..." "ഓ... എന്നെക്കൊണ്ട് ഇനി അമ്മക്ക് ശല്യം ഒന്നും ഉണ്ടാവില്ല.. നിങ്ങള് രണ്ട് പേരും പ്രണയിക്കാൻ ഉള്ളതൊക്കെ ഒറ്റയ്ക്ക് പ്രണയിച്ചു തീർത്തൊണ്ടു... അതുകൊണ്ട് മൂന്നാഴ്ചകൂടെ എന്നെ സഹിച്ചേ മറ്റു മോം.." "ഹാ.. അത്ര സഹിച്ച മതി നിന്നെ..." എന്ന് കളിയിലൂടെ ആണ് അമ്മ പറഞ്ഞതെങ്കിലും ഉള്ള് വിഷമിക്കുവാണെന്ന് ആരെക്കാൾ നന്നായി എനിക്കറിയാം... മൂന്ന് വയസ്സ് മുതൽ ഇത് വരെ അമ്മയല്ലേ എന്നെ നോക്കി വളർത്തിയെ..അതിന്റെ സങ്കടം ഒക്കെ ആ മുഖത്തുണ്ട്... മാത്രല്ല അച്ഛന് അടുത്തല്ലേ എന്നെയും കിട്ടിയേ.. അപ്പോഴേക്ക് ഞാനും പോകുന്നു... രണ്ട് പേർക്കും ഉണ്ട് ആവോളം സങ്കടം..

അതൊന്നും പുറത്ത് കാണിക്കുന്നില്ലെന്ന് മാത്രം.... അമ്മക്ക് തറവാട്ടിൽ നിന്നും കാൾ വന്നപ്പോ അമ്മ അതിനു പിറകെയും അച്ഛൻ വല്യച്ചന് വിളിക്കട്ടെ എന്നും പറഞ്ഞും രണ്ടും രണ്ട് മൂലേക്ക് പോയപ്പോ ഞാനും കിടക്കാനായി മുകളിലേക്കു ചെന്നു... നേരം പത്ത് പത്തരയായി.... മോളിൽ ചെന്ന് ഫോൺ എടുത്ത് നോക്കിയപ്പോ മാഷിന്റെ ഒരു ലോട് മിസ്സ്ഡ് കാൾ വന്ന് കിടപ്പുണ്ട്.. 😍അത് കണ്ട് ചുണ്ടിലറിയാതെ ഒരു പുഞ്ചിരിവന്നു... അന്ന് ഞാൻ മാഷിന്റെ birthday വിഷ് ചെയ്തതിന് ശേഷം ശല്യം ചെയ്യാനായി വിളിച്ചപ്പോ മാഷെന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തതാ.. പിന്നെ മാഷിനിങ്ങോട്ട് വിളിക്കേണ്ട സാഹചര്യങ്ങളും അവിടെന്ന് ഉണ്ടായിട്ടില്ലതാനും.. അതായത് മാഷിന്റെ ഇങ്ങോട്ടുള്ള ആദ്യത്തെ കാൾ ആണിത് 😍😍.... ഞാൻ വേഗം മാഷിന് തിരിച്ചു വിളിച്ചു.. ഒറ്റ റിങിൽ തന്നെ മറുപ്പുറത്ത് നിന്നും കാൾ എടുത്തു.... എടുത്തെന്ന് മാത്രം അല്ല, മുട്ടൻ വഴക്കായിരുന്നു ആദ്യം തന്നെ....... "നിന്നോടാ ചോദിക്കുന്നെ... ഏത് അടുപ്പിലായിരുന്നു എന്ന്.😡😠.."

"എന്നെ പറയാൻ സമ്മതിച്ചാലല്ലേ എനിക്ക് പറയാൻ പറ്റൂ 😬" "മനുഷ്യനെ ഇട്ട് കാത്തിരിപ്പിച്ചതും പോരാ... അവളെ സംസാരം കേട്ടോ.. ഞാനിപ്പോ നിന്റെ അടുത്തുണ്ടെൽ പുറം പൊളിഞ്ഞേനെ..." "ഇവിടെ നല്ല പണിയായിരുന്നു മാഷെ..അതൊക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു ഇപ്പൊ ഒന്ന് ഫ്രീയായി വന്നേ ഒള്ളു.. അപ്പോഴാ മിസ്സ്ഡ് കാൾ കണ്ടേ... അതോണ്ട് തിരിച്ചു വിളിച്ചതാ..." "ഓ.. അപ്പൊ മിസ്സ്ഡ് call കണ്ടില്ലേൽ വിളിക്കില്ലായിരുന്നു അല്ലെ..." ശോ... മാഷ് നല്ല കലിപ്പില... ഒരു ഫോൺ എടുക്കാൻ താമസിച്ചതിനാ ഇത്ര ദേഷ്യം ☹️... ഞാൻ ഒന്നും തിരിച്ചു പറയാൻ പോയില്ല.. പിന്നെ അതിന് പുറകെ വീണ്ടും വഴക്ക് പറഞ്ഞാലോ.... എന്റെ മിണ്ടാട്ടം അറിഞ്ഞിട്ടാ തോന്നുന്നു ആളൊന്ന് കൂളായി സംസാരിക്കാൻ തുടങ്ങി 😌... "പിന്നെ ഞാൻ കാര്യായിട്ട് വിളിച്ചതെന്തിനാന്നറിയോ..." "ഇല്ല്യ.." "നീ മരുന്ന് കുടിച്ചോ..." "അയ്യോ 😲ഇല്ല, ഞാൻ മറന്നു..." "ആ.. അതന്നെ.. മറക്കും... അവിടെന്ന് ഞാൻ കണ്ണുരുട്ടിയാലല്ലേ അത് അകത്തൊട്ട് പോകൂ... കുടിക്കണ്ട.. അസുഖം കൂടുതലാക്കിക്കോ.. ആർക്ക് പോയി..." "Sorry മാഷേ.. ഇനി മറക്കാതെ കുടിച്ചോളാം.. ദാ ഇപ്പൊ തന്നെ കുടിച്ചോളാം.." "ഹ്മ്മ്.. സാരല്ല.. പിന്നേ, ഈ തിരക്കിനിടയിൽ മരുന്ന് കഴിക്കാൻ വിട്ട് പോവരുത്...

നേരത്തിനും കാലത്തിനും കഴിച്ചാ മാറാവുന്ന ശ്വാസം മുട്ടെ ഒള്ളു നിനക്ക്.. അതിനി പ്രശ്നത്തിലാക്കരുത് കേട്ടല്ലോ.." "ഹ്മ്മ്.. ഇല്ലാ.. ഞാനിനി മറക്കില്ല..." "ഹാ... എന്ന നിനക്ക് നന്ന്...അല്ല..., എങ്ങനെ ഉണ്ട് അവിടെ... ബോറടിക്കുന്നുണ്ടോ..." "ഉണ്ടോന്നോ.. എന്ത് രസായിരുന്നു തറവാട്ടിൽ.. ഇവിടെ ആരും ഇല്ലാതെ ഭയങ്കര ബോർ.. അച്ഛനോടും അമ്മയോടും മാത്രം കൊത്ത് കൂടാം.. അവിടെ ആണേൽ മുത്തശ്ശിയോട് വഴക്കിടാൻ നിന്നാ നേരം പോകുന്നത് അറിയുവേ ഇല്ലാ.... "ഹ്മ്മ്... ഇവിടെയും ആകെ ബോറടിയ എല്ലാവർക്കും... പ്രതേകിച്ചു അമ്മ ഭയങ്കര ശോകം ആണ്..." "അല്ല... എന്റെ ആരൂട്ടി എവിടെ... അവളടുത്തുണ്ടോ..." "ഇല്ല.. നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞപ്പോ വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞു കിടക്കാൻ പോയിരുന്നു..." "ഹ്മ്മ്... മാഷ് കഴിച്ചോ.." "ഹാ.. കഴിച്ചു... എങ്കി നീ കിടന്നോ.. ഇന്നൊരുപാട് പണി എടുത്തതല്ലേ.. നാളെ നമുക്ക് കോളേജിൽ നിന്നും കാണാം 😍.. മരുന്ന് കഴിക്കാൻ മറക്കല്ലേ ട്ടോ.." "ഹ്മ്മ്.. ഇല്ലാ... Good night 😍😍...."

മാഷിന്റെ കാൾ കട്ട് ചെയ്ത് ചിരിച്ചോണ്ട് ഞാൻ മരുന്ന് എടുത്ത് കഴിച്ചു... എവിടെ ആയാലും എന്റെ കാര്യത്തിൽ ശ്രദ്ധയുണ്ട് 😍... എത്ര വഴക്ക് പറഞ്ഞാലുമെന്താ.ആവിശ്യത്തിന് കെയറിങും ഉണ്ടല്ലോ.എനിക്കത് മതി 😍😍 മരുന്ന് കുടിച്ചു കഴിഞ്ഞതിന് പുറമെ ആര്യയുടെ ഫോൺ വിളി കൂടെ വന്നു... അവളോടും ഒരുപാട് സംസാരിച്ചിട്ടാണ് പിന്നെ ഞാൻ കിടന്നത്....... 💕💕💕💕💕 💕💕💕💕💕 മാസങ്ങൾ തന്നെ പറന്നോണ്ട് ആണ് പോകുന്നെ... അവിടെ ഈ മൂന്നാഴ്ചയും ഒരു ദിവസം കഴിയുമ്പോലെ അതിന്റേതായ ഒഴുക്കിലങ്ങ് പോയി.... കോളേജിൽ നിന്ന് തമ്മിൽ കണ്ടും രാത്രിയിലെ ഫോൺ സംഭാഷണവും ഒക്കെയായി ഞങ്ങളും മൂന്നാഴ്ചയെ പെട്ടെന്ന് യാത്രയാക്കി.... ഇതിനിടയിൽ ഒഴിവുള്ള ഒരു ദിവസം എല്ലാവരും കൂടെ കല്യാണത്തിന് ഡ്രെസ്സും ഓർണമന്റ്സും എടുത്ത് വന്നു... ഇന്ന് ഞങ്ങൾ നാല് പേരും കോളേജിൽ നിന്ന് ഒരാഴ്ചത്തേക്ക് ലീവ് വാങ്ങിയിട്ടാണ് വീട്ടിലോട്ട് പോയത്...മറ്റനാളെയാണ് മാര്യേജ്...നാളെ ഒരുപാട് പണികളുണ്ടായത് കൊണ്ട് തിരക്കിനിടയിലും അവൾക്കൊന്ന് പെട്ടെന്ന് വിളിച്ചു ഫോൺ വെച്ചു... മാത്രല്ല റൂമിൽ എനിക്ക് നല്ലൊരു വർക്കും ഉണ്ടായിരുന്നു..

കല്യാണം ആവുമ്പോഴേക്ക് അത് തീർക്കേണ്ടതായത് കൊണ്ട് ചെറിയ ഒരു സംഭാഷണത്തിൽ സംസാരം നിർത്തി ഞാൻ വേഗം തന്നെ ഫോൺ വെച് ആ പണി തീർക്കാൻ നിന്നു... 💕💕💕💕 "അമ്മേ... ദേ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ എത്തി..." കല്യാണം പ്രമാണിച്ചു തറവാട്ടിൽ നിന്നും എല്ലാവരും ഇന്നിങ്ങോട്ട് വന്നിട്ടുണ്ട്... നാളെയാണ് ഞങ്ങടെ കല്യാണം.. ഇന്ന് വീട്ടിൽ വല്യ പരിപാടി ഒന്നും ഇല്ല...അല്ലെങ്കിലും പരിപാടി നടത്താൻ മാത്രം വല്ല്യ ആളുകളൊന്നും ഇല്ലല്ലോ.. അച്ഛൻ ഒറ്റമോനായിരുന്നല്ലോ.. അച്ഛമ്മയും അച്ചച്ചനും ഒക്കെ ഒരുപാട് കാലം മുന്നേ മരിച്ചത... പിന്നെ ഉള്ളവരൊക്കെ അങ് കല്യാണത്തിന് വരും...അല്ലെങ്കിലും ഇന്നും ഒരുങ്ങി കെട്ടി നിക്കാനൊന്നും എനിക്ക് താൽപ്പര്യം ഇല്ല...😌 ഇന്നലെ തന്നെ വരാൻ പറഞ്ഞതാ തറവാട്ടിൽ നിന്നും എല്ലാവരോടും... പക്ഷെ ഇന്നേ വരാൻ പറ്റിയൊള്ളു പോലും 😕.. "നിത്യാന്റി 😍... യാത്ര ഒക്കെ സുഖയിരുന്നോ.." "ഹ്മ്മ്.. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലാടി..." "വാ... ഇവിടിരിക്ക്..എന്നാലും ഒരു രണ്ട് ദിവസം മുന്നേ എങ്കിലും വാരായിരുന്നു 😕..." "ഇന്നന്നെ ഞങ്ങൾ ഇങ്ങെത്തിയത് ഭാഗ്യം എന്ന് നീ കരുതിയ മതി..അപ്പൊ പരിഭവം ഒന്നും ഉണ്ടാവില്ല..." "ആട്ടെ... ഞങ്ങടെ കുഞ്ഞുവാവ എന്ത് പറയുന്നു.." "സുഖായിട്ടിരിക്കുന്നു...." "അനൂ... നീ വന്ന ഉടനെ തുടങ്ങിയോ.. കുറച്ചു നേരം അവളൊന്നു സ്വസ്തായി ഇരുന്നോട്ടെടി.." "ഓ.... 😒😒"

" നീ ചെന്ന് എല്ലാർക്കും ജ്യൂസ് എടുത്ത് കൊടുത്തേ.. യാത്ര ഷീണം ഉണ്ടാവും എല്ലാർക്കും..." "ഞാൻ കൊണ്ട് വരാം..." നിത്യന്റി "ഏയ്.. ആന്റി ഇവിടെ ഇരി..ഞാൻ എടുത്തോണ്ട് വരാം..." എന്നും പറഞ്ഞു ഞാൻ പോയി ജ്യൂസ് എടുത്ത് എല്ലാവർക്കും കൊടുത്തു.. അങ്കിൾ കിട്ടിയ അവസരം മുതലെടുത്ത് എന്നെ കളിയാക്കുന്നുണ്ട്... സാധാരണ ഒരു മുട്ട് സൂചി പോലും വഴീന്ന് മാറ്റി വെക്കാൻ പറഞ്ഞാ കേൾക്കാത്ത ഞാൻ ജ്യൂസും കൊണ്ട് വരുന്നത് കണ്ട പിന്നെ കളിയാക്കണ്ടിരിക്കോ... പിന്നെ കയ്യിൽ നിന്നും തുളുമ്പി പോയാലോ എന്ന് പേടിച്ചു ഞാൻ ഒന്നും പറയാൻ പോയില്ല.. അല്ലേൽ കാണായിരുന്നു 😒😒 കല്യാണം വീട്ടിൽ അല്ലാത്തത് കൊണ്ടും ഇവിടെ കാര്യമായിട്ട് ഒരു പണിയും ഇല്ലാത്തത് കൊണ്ടും അമ്മയ്ക്കും അച്ഛനും വലിയ തിരക്കൊന്നും ഇല്ലായിരുന്നു.. എങ്കിലും കല്യാണം ആകുമ്പോ അല്ലറ ചില്ലറ പരിപാടികളൊക്കെ ഉണ്ടാവുമല്ലോ.... ഞാനും നിത്യ ആന്റിയും മുത്തശ്ശനും മുത്തശ്ശിയും ഒക്കെ അന്തസായി സംസാരിച്ചു നേരം പൊക്കി.... അച്ഛനും അമ്മയും സങ്കടം മുഖത്ത് വരുത്താതെ എന്നെ ഉപദേശിച്ചും സ്നേഹിച്ചും മത്സരിക്കുകയാണ്..

അതൊക്കെ കാണുമ്പോ എനിക്കും എന്തെന്നില്ലാത്ത സങ്കടം ... ഭക്ഷണം വാരി തന്നും ഒക്കെ അവരെന്റെ സങ്കടം അങ് ഇരട്ടിയാക്കി ☹️☹️😕😕 നാളെ നേരത്തെ എണീക്കണം എന്നും പറഞ്ഞു പതിവിലും നേരത്തെ തന്നെ അമ്മയും അച്ഛനും എന്നെ കിടക്കാനായി പറഞ്ഞു വിട്ടു... മുറിയിൽ നിന്ന് നാളെ ഇടാനുള്ള ഡ്രസ്സൊക്കെ നോക്കി അങ്ങനെ നിൽകുമ്പോഴാ ഫോൺ റിങ് ചെയ്തേ... ഇന്നേരം ആരാണെന്ന് കൂടുതൽ ചിന്തിക്കേണ്ട ആവിശ്യം ഇല്ലാത്തത് കൊണ്ട് ഒരു ചിരിയോടെ ഫോൺ എടുത്തു ചെവിയോട് ചേർത്തു .... "എന്താണ് ആൻവി കൊച്ചേ.ഒരുക്കങ്ങളൊക്കെ തകർക്കുന്നില്ലേ..." "പിന്നെ.. 😍 തറവാട്ടിൽ നിന്നും എല്ലാവരും എത്തിയിട്ടുണ്ട് ഇവിടെ..." "ഹാ.. എല്ലാവരും ഇവിടെ വന്നായിരുന്നു.. എന്നിട്ടാ അങ്ങോട്ട് വന്നേ.." "ആണോ.. അത് ഞാൻ അറിഞ്ഞില്ലല്ലോ ..." "കഷ്ട്ടായിപോയല്ലോ 😁.." "പോ.. കളിയാക്കാതെ.... അവിടത്തെ ഒരുക്കം ഒക്കെ കഴിഞ്ഞോ മാഷേ..." "ഹാ..കഴിഞ്ഞു... ഇനി നാളെ ഒരു താലിയും ചാർത്തി നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നാ മുഴുവൻ പണിയും തീർന്നു .." ആ ഒരു വാക്കിൽ ഒരുപാട് പ്രണയവും ഒളിഞ്ഞു കിടപ്പുണ്ടെന്ന് അറിയാവുന്നത് കൊണ്ട് തന്നെ എന്റെ ഇരുകവിളുകളിലും ചുവപ്പ് പടർന്നു...

. "പെണ്ണെ... എന്താ ഒന്നും മിണ്ടാത്തെ..." "ഒന്നും ഇല്ല... ഇന്ന് മാഷിനെ കാണാത്തത് കൊണ്ട് എന്തോ പോലെ തോന്നുവാ.... കാണാൻ കൊതിയാവുന്നുണ്ട്..." " എനിക്കും ഉണ്ട് നിന്നെ കാണാൻ കൊതി...ഇന്ന് കണ്ണടച്ച് നാളെ ഒരുങ്ങി വാ ന്റെ പെണ്ണ്.." "മാഷെപ്പോ എത്തും... സിദ്ധാർഥ് സാറിനെ വിളച്ചായിരുന്നോ...." "ഹ്മ്മ്... വിളിച്ചിരുന്നു... നേരം കണക്കാക്കി ഞങ്ങളങ് എത്തിയിരിക്കും അത് പോരെ 😍..." "ആര്യ കിടന്നോ.." "അവളെ അമ്മ കിടക്കാൻ ഓടിച്ചു വിട്ടിരുന്നു.. ഒന്നെങ്കിൽ കിടക്കുന്നുണ്ടാവും.. അല്ലെങ്കിൽ നമ്മെ പോലെ സിദ്ധുവിനോട് കുറുകുന്നുണ്ടാവും..." "ഹ്മ്മ്..." "പിന്നേയ്.... നാളെ മുതൽ എന്റെ അടുത്ത് എന്നോട് ചേർന്നാ നീ സംസാരിക്കാൻ പോകുന്നെ... ഫോൺ സംഭാഷണം ഒക്കെ തീർന്നു 😍😍..." "ഹ്മ്മ്.... അച്ഛനും അമ്മയും ഇന്നെനിക്ക് മത്സരിച്ചു ഭക്ഷണം വാരി തരുവായിരുന്നു മാഷെ 😢😢... വിഷമം തോന്നുവാ നിക്ക്..." "ഏയ്..നിനക്കെപ്പോ വേണമെങ്കിലും നിന്റെ അച്ഛനെയും അമ്മയെയും കണ്ടൂടെ...

ഒരു ഇരുപത് ഇരുപത്തിയഞ്ചു സമയം യാത്ര ചെയ്ത പോരെ...ഇപ്പൊ ഓരോന്നോർത്ത് സങ്കപ്പെടാതെ കിടക് പെണ്ണെ..." "ഹ്മ്മ്..." "എങ്കി ഞാൻ എന്നാ ഫോൺ വെച്ചോട്ടെ 😍😍....സന്തോഷത്തോടെ നല്ല കുട്ടിയായി കണ്ണടച്ചേക്ക്..." "ഹ്മ്മ്മ്മ്മ്മ്..." എന്നും പറഞ്ഞു കൊണ്ട് ഞാൻ ഫോൺ വെച്ചു കിടന്നു... കിടന്നു എന്നല്ലാതെ ഉറക്കം വരുന്നേ ഇല്ല...എങ്ങനെയാ സന്തോഷത്തോടെ ഇന്ന് കിടന്നുറങ്ങുന്നേ... എത്രത്തോളം മനസ്സിൽ സന്തോഷമുണ്ടോ അത്പോലെ തന്നെ ഇവിടെന്ന് പിരിയുന്നതോർത്ത് സങ്കടവും ഉണ്ട്...... ഒരുവിധം എങ്ങനെ ഒക്കെയോ തിരിഞ്ഞും മറിഞ്ഞുമ്മാണ് ഉറക്കത്തെ കൂട്ട് പിടിച്ചത്....... 😍😍😍 (തുടരും 😉)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story