ഹൃദയ സഖി .....💓: ഭാഗം 49

hridaya sagi sana part 1

രചന: SANA

"അനൂ.. മോളെ... കഴിഞ്ഞില്ലെ ഒരുക്കം.... "ദാ... അമ്മാ വരണു....." "ദേ.. എല്ലാവരും ഇറങ്ങാൻ റെഡിയായി... ഒന്ന് വേഗം വാന്നെ...." "എത്തിയല്ലോ..... ദേ എങ്ങനെ ഉണ്ടെന്ന് നോക്കിയേ... അച്ചേ എങ്ങനെയുണ്ട്.. നന്നായിട്ടുണ്ടോ..... 😍" എന്നും പറഞ്ഞുക്കൊണ്ട് വധുവിന്റെ വേഷമണിഞ്ഞു സ്റ്റെയർ ഇറങ്ങി വരുന്ന മകളെ സുനിലും ജാനകിയും കണ്ണ് ചിമ്മാതെ നോക്കി നിന്നു പോയി.... മകളൊരുപാട് വലുതായ പോലെ...ഇന്നലെ വരെ കണ്ടവളിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ടവൾ.... ഒരേ സമയം സന്തോഷവും കണ്ണുകളിൽ ഈറനും അണിഞ്ഞു രണ്ട് പേരിലും.... "പറ അച്ചേ... എങ്ങനെ ഉണ്ട്..." ''എന്റെ മോള് സുന്ദരിയല്ലേ...😍" "അതെനിക്കറിയാം🙈.. ഈ സാരിയിൽ എങ്ങനെ ഉണ്ടെന്ന് പറാ... 😌" "നന്നായിട്ടുണ്ടെടി..ആരും ന്റെ കുട്ടിയെ കണ്ണ് വെക്കാതിരിക്കട്ടെ 😍..." എന്നും പറഞ്ഞച്ഛൻ എന്റെ തലയിൽ ഒന്ന് തലോടി.... "നിക്ക് അത് കേട്ടാ മതി.... ബ്യൂട്ടിശ്യൻസിനെ ഞാൻ കൊറേ എടങ്ങാറാക്കിയിട്ടുണ്ട് ട്ടോ അച്ഛാ... അതിനൂടെ ഉള്ളത് അവര് കൂട്ടി മേടിച്ചോളും... കൊടുത്തേക്കണേ.. ഒന്നില്ലേലും എന്നെ സഹിച്ചതല്ലേ 😁😌" "ഹാ... അത് ഞാൻ കണ്ടറിഞ്ഞു കൊടുത്തേക്കാം 😁😁"

"അല്ല അതൊക്കെ പോട്ടെ ബാ നമ്മക്ക് കല്യാണം കഴിക്കാൻ പോവാ ..." "എന്തോന്ന്..." Amma "ഓഡിറ്റോറിയത്തിലോട്ട് പോവാം എന്നെ 😌..'' "അവൾക്കവളെ ചെക്കനെ കാണാൻ കൊതിയായിട്ടുണ്ടാവും.." "ഏയ്... അങ്ങനെ ഒന്നും അല്ല.. 🙈🙈" "ഹ്മ്മ്.. ഹ്മ്മ്... മനസ്സിലാവുന്നുണ്ട്....." ചെറുതായി എനിക്കിട്ടൊന്ന് താങ്ങി എല്ലാവരും ഓഡിറ്റോറിയത്തിലേക്കായി ഇറങ്ങി.... അവിടെ ഞങ്ങൾ തന്നെയാണ് ആദ്യം എത്തിയെ.. പിറകെ സിദ്ധാർഥ് സാറും ഫാമിലിയും എത്തി.. സ്റ്റേജിലൊക്കെ എല്ലാം ഒരുക്കി സെറ്റ് ആക്കി വെച്ചിരിക്കയാണ്.. ഞാൻ സ്റ്റേജിന് പുറകിലുള്ള മുറിയിൽ പോയി ഒന്നൂടെ ഒന്ന് മിനുങ്ങി... ആകെ ഒരു ചാൻസേ കിട്ടൂ ഇങ്ങനെയൊക്കെ ഒരുങ്ങാൻ അത് മുതലാക്കണ്ടേ.. മാത്രല്ല ന്റെ മാഷെന്നെ നന്നായോന്ന് കണ്ടോട്ടെ 😌😍 ____💕💕____ മുഹൂർത്തത്തിന് നേരം കണക്കാക്കിയാണ് ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തിയത്... ആര്യയുടെ ഒരുക്കം ഒക്കെ കഴിഞ്ഞു അങ് ഇറങ്ങി കിട്ടണ്ടേ😬. സിദ്ധുനെ കണ്ട് അവനോട് സംസാരിക്കുമ്പോഴും മുതിർന്നവരുടെ അനുഗ്രഹം വാങ്ങി കതിർമണ്ഡപത്തിൽ ഇരിക്കുമ്പോഴും ഹൃദയം കിടന്ന് പെണ്ണിനെ കാണാൻ തുടിക്കുവായിരുന്നു...

കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് നല്ല മൊഞ്ചായിട്ട് തന്നെ പെണ്ണ് എനിക്കരികിലേക്ക് വന്നു..Red പിങ്ക് സാരിയും ഗോൾഡ് ബ്ലൗസും, വലിയ ഓവറൊന്നും ഇല്ലാതെ ബ്രെയ്ഡൽ മേക്കപ്പും ചെയ്ത് കൊണ്ട് മനോഹരമായ പുഞ്ചിരി കൂടെ എനിക്ക് സമ്മാനിച്ചപ്പോ എന്റെ ഈശ്വരാ.....😍😘 അവളെ തന്നെ നോക്കിക്കൊണ്ടിരിക്കാതെ പരിപാടിയൊക്കെ ഭംഗിയായി നടക്കാൻ എനിക്ക് കഴിയണെ എന്ന് ഞാൻ പ്രാർത്ഥിച്ചു പോയി... 💕 __💕💕💕__ ഏറെ കുറെ കിളികളൊക്കെ പോയിട്ടാണ് എന്റെ ചെക്കന്റെ ഇരുത്തമെന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി... ഞാൻ മാഷിനരികിൽ ചെന്നിരുന്നപ്പോ ഒരു കണ്ണടച്ച് കാണിച്ചു കുസൃതി കാണിക്കാ 🙈.... ഞാൻ അങ് വല്ലാണ്ടായി പോയി.... മാഷിലെപ്പോഴോ കൂടുതലായി ഒരു നോട്ടം ചെന്ന് പതിച്ചപ്പോൾ പഴയ, എന്നെ പ്രണയത്തിലേക്കാനയിച്ച കലിപ്പൻ മാഷിന്റെ എല്ലാ ചുറുചുറുപ്പും എനിക്ക് ഫീൽ ചെയ്തു... ചെറുതായി വരുന്നയാ മിഴികളും..മൊഞ്ചേറിയ പിരികക്കൊടികളും,വെട്ടിനന്നാക്കിയ താടികൾക്കിടയിലൂടെ എത്തി നോക്കുന്ന നുണക്കുഴികളും എല്ലാം പുതിയതായി തോന്നി...

ഒരു ദിവസം കാണാതായപ്പോ മാഷിന് ഇച്ചിരി മൊഞ്ചു കൂടിയോ എന്ന ഒരു സംശയവും എനിക്ക് ഇല്ലാതില്ല... ഗോൾഡൻ കരയുള്ള മുണ്ടും ഷർട്ടും നന്നായി ഇണങ്ങുന്നുണ്ട് മാഷിന്...😍 ഞാൻ അങ്ങനെ ചുമ്മാ വായയും പൊളിച്ചു നോക്കിയിരിക്കുമ്പോഴാ മാഷ് പിരികം പോക്കി എന്താന്ന് ചെയ്ച്ചേ... ഒന്നുമില്ലെന്ന് ഞാൻ തൊള് പൊക്കിയും കാണിച്ചു..... ••••••°°°°°°•••••• മുഹൂർത്തമായതും എന്റെ സമ്മതത്തോടെ മാഷെന്റെ കഴുത്തിൽ താലി ചാർത്തി 😍.. സിന്തൂരം കൊണ്ട് സീമന്തരേഖ ചുമപ്പിച്ചു...തൊട്ട് പിറകെ ആ ചുണ്ടുകളും നെറ്റിയിൽ സ്നേഹത്തിൽ ചാലിച്ച ചുംബനം നൽകിയിരുന്നു.. അപ്പോഴെല്ലാം കണ്ണടച്ച് കൈകൾകൂപ്പി മരണത്തോടെ അല്ലാതെ ഞങ്ങളെ വേർപ്പിരിക്കല്ലേ ഈശ്വര എന്നായിരുന്നു എന്റെ പ്രാർത്ഥന.....💕💕 പരസ്പരം സ്നേഹിച്ചും വഴക്കിട്ടും പിണങ്ങിയും സന്തോഷകരമായ ഒരു ജീവിതം ഞങ്ങൾക്ക് നീ തന്നേക്കണേ എന്നും പ്രാർത്ഥിച്ചു കണ്ണ് തുറന്നു..... 😍 °°°°°°°°°° ഒളിഞ്ഞും അറിഞ്ഞും മനസ്സളന്നു സ്നേഹിച്ച സിദ്ധുവും ആര്യയും കൂടെ അവരുടെ സ്നേഹത്തെ ഒരു താലിയിൽ ഒന്നൂടെ മുറുക്കി കെട്ടി....

വെറും താലിയിൽ ഒതുങ്ങാനുള്ളതല്ല അവരുടെ പ്രണയമെന്നും അത് മരണം വരെ അനുഭവിച്ചു തീർക്കാനുള്ളതാണെന്നും ഇരുമനസ്സുകളും അറിയുന്നുണ്ട്.... പ്രണയം നിലനിർത്താൻ പ്രണയിച്ചുകൊണ്ടേ ഇരിക്കണം..... 💖 __•°•°•°•°__ "അതേയ്... മാഷെ... " "എന്തെടി...." "വിശക്കുന്നു... നേരം എത്രയായെന്നറിയോ.... ഇനി മതീന്ന് പറ ഫോട്ടോ എടുത്തത്..." "ഹ്മ്മ്....കഴിഞ്ഞിട്ടുണ്ട്....എങ്കി വാ ഇനി food കഴിക്കാം...." കേൾക്കേണ്ട താമസം മെല്ലെ നടന്നോണ്ടിരുന്ന മാഷിനെയും വലിച്ചോണ്ട് വേം പന്തലിലോട്ട് കയറി... വിശപ്പിന്റെ കാര്യത്തിൽ നോ നല്ല പിള്ള ചമയൽ.... മനുഷ്യൻ ടെൻഷനും കോപ്പും കാരണം രാവിലെ ഒന്നും കഴിച്ചിട്ടും ഇല്ലേ ☹️☹️.... നല്ല അസ്സൽ ഫുഡ്‌ വിളമ്പി നിന്നിട്ടും ഫോട്ടോഗ്രാഫെർസ് കഴിക്കാൻ സമ്മതിക്കാതെ അതും പകർത്താനായി നിക്കുവാ . പിന്നെ മാഷിന് വായയിൽ വെച്ചു കൊടുക്കുന്ന ഒരു പോസും രണ്ട് മൂന്ന് വേറെ പോസും എടീപ്പിച്ചു രണ്ടെണ്ണത്തിനെയും ഓടിച്ചു വിട്ട് നല്ല അന്തസായിട്ട് ഭക്ഷണം കഴിച്ചു.... കല്യാണം ഒക്കെ ഗംഭീരമായിതന്നെ പോയിക്കൊണ്ടിരുന്നു..അപ്പേട്ടൻ ഒഴിച്ചു മറ്റെല്ലാവരും ഉണ്ടായിരുന്നു കല്യാണം പൊടിപൊളിക്കാൻ..പാട്ടും കൂത്തുമൊക്കെ ആയി ഇച്ചിരി നേരം എൻജോയ് ചെയ്തെങ്കിലും രാവിലത്തെ മുഖ തെളിച്ചമൊന്നും പോകെ പോകെ സമയ മാറ്റങ്ങളിൽ എന്നിൽ ഇല്ലാതായി...പൂർണമായും നഷ്ട്ടമായെന്ന് പറയാം..

പേടിച്ച പോലെ തന്നെ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങേണ്ട നേരമായി..... രണ്ട് പേരും വിഷമം മുഖത്ത് വരുത്താൻ ശ്രമിക്കാതെ എന്നെ യാത്രയാക്കാൻ സന്തോഷത്തോടെയും നിൽക്കുന്നുണ്ടെങ്കിലും ഞാൻ പൊട്ടി കരഞ്ഞുകൊണ്ട് ആകെ അലമ്പാക്കി... 😭😭... എനിക്ക് പുറമെ അമ്മയും അമ്മയ്ക്ക് പുറമെ അച്ഛനും കരച്ചിൽ തുടങ്ങി...... അച്ഛനെന്റെ കൈ മാഷിന്റെ കൈയിൽ വെച്ച് പറഞ്ഞു....... "ഇവളെ കണ്ടും സ്നേഹിച്ചും കൊതി തീർന്നിട്ടില്ല... നിന്നോട് നല്ലപോലെ നോക്കാനൊന്നും പറയണമെന്നില്ല... എങ്കിലും പറഞ്ഞുപോകുവാ ഇവളെ വിഷമിപ്പിക്കരുത്... തെറ്റ് കണ്ടാൽ സ്നേഹത്തോടെ ശാസിച്ചാൽ മതി.... എന്റെ മോളൊരു പാവാ😢...." " എന്റെ സ്വഭാവം അറിയാലോ.. തമ്മിൽ പിണക്കളും ഇണക്കങ്ങളും ഉണ്ടാവുമെങ്കിലും ഞാൻ ഇവളുടെ മനസ് വല്ലാതെ നോവും വിധം വിഷമിപ്പിക്കില്ല... ആാ ഒരു വാക്ക് ഞാൻ നൽകാം.... " എന്നും പറഞ്ഞു മാഷെന്നെയും കൊണ്ട് വണ്ടി കയറി...... നിലവിളക്കുമായി വലതുക്കാല് വെച്ചു വിട്ടിലേക്ക് കയറുമ്പോൾ കൂടുതൽ തിരിച്ചറിയുകയായിരുന്നു ജീവതമിനി പഴയപോലെയല്ലന്നും..ഞാൻ മറ്റൊരു ദിശയിലൂടെയാണ് ഇനി സഞ്ചരിക്കുന്നതെന്നും ..

കുളിച്ചു ഈറനോട് മുറിയിലെ കണ്ണാടിയിൽ നോക്കിയപ്പോൾ മാറിൽ പറ്റി ചേർന്ന് കിടക്കുന്ന താലിയിൽ പ്രണയത്തോടെ ഒരു നോട്ടം എത്തി നിന്നു..... ഞാനിന്ന് ഒരു ഭാര്യ ആയിരിക്കുന്നു.... ഇത്രയും പെട്ടെന്ന്... വിശ്വസിക്കാനെ ആവുന്നില്ല... പെട്ടെന്ന് മാഷ് പിന്നിൽ വന്ന് അരയിൽ വലിഞ്ഞു മുറുക്കി കൈ എത്തിപിടിച്ചു സിന്തൂരമെടുത്തെന്റെ നെരുകിലണിഞ്ഞു., "ആ.. ഇപ്പൊ എന്താ ഒരു ഭംഗി നിന്നെ കാണാൻ...." എന്നും പറഞ്ഞു താടി എന്റെ ഷോൾഡറിൽ കുത്തുമ്പോൾ സിന്തൂര ചുമപ്പെന്റെ ഇരു കവിളുകളിലേക്കും പടർന്നിരുന്നു... "എന്താണ് മാഡം.. കുളിയൊക്കെ കഴിഞ്ഞല്ലോ...എന്താ ഒരു സൈലന്റ്. അല്ലേൽ വള വളാന്ന് പറയുന്നതാണാലോ " എന്നെ നേരെ നിർത്തിക്കൊണ്ട് മാഷ് ചോദിക്കുന്നത് കേട്ട് ഒന്നുമില്ലെന്ന് മാത്രം പറഞ്ഞു മുറിയൊന്ന് ചുറ്റും നോക്കി.... "അല്ല മാഷേ ഇതെന്തുവാ ആ ചുമര് മാത്രം ഫുള്ളായിട്ട് കർട്ടൻ വെച്ചു മറച്ചിരിക്കണേ...." "ഓ.. അതോ... അത് ചുമ്മാ...നിനക്ക് പറ്റിയില്ലേൽ നമുക്കവിടെന്ന് അത് മാറ്റാന്നെ.." "ഏയ്.. അതൊന്നും വേണ്ട.. ഞാൻ ചുമര് മൊത്തം കർട്ടനോണ്ട് മറച്ചത് കൊണ്ട് ചോദിച്ചെന്നെ ഒള്ളു..." "ഹ്മ്മ്.. എങ്കിലേ ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ. നീ താഴോട്ട് ചെല്ല് അമ്മ വിളിച്ചിരുന്നു... പിന്നേ...."

"ഹ്മ്മ്...." "ദേ ഇവിടൊരു ഉമ്മ തന്നെ നീ...." എന്നും പറഞ്ഞു കവിൾ തൊട്ട് കാണിക്കുന്നവനെ കണ്ട് ഒരൊറ്റ ഉന്ത് വെച്ച് കൊടുത്ത് കൊഞ്ഞനം കുത്തി മുറിക്ക് വെളിയിലോട്ട് ഓടി പോയി....... * "മോളെ അനു.... ന്നെ ഈ വെള്ളം കുടിച്ചേ.." "എനിക്കിപ്പോ വേണ്ടാ ☹️" "അതെന്താ അങ്ങനെ... ന്നെ ഇത് കുടി.. രാവിലെ മുതൽ ഓട്ടപാച്ചിലും ബുദ്ധിമുട്ടും അല്ലായിരുന്നോ... ഇത് കുടിച്ചു കഴിഞ്ഞിട്ട് ഞാൻ ഭക്ഷണം എടുത്ത് വെക്കാം... ഒരുമിച്ചു കഴിക്കാം...." "മാഷ് വന്നില്ലല്ലോ.. എവിടെക്കാ പോയെ മാഷ്.." "അറിയില്ല... ഭക്ഷണത്തിനുണ്ടാവില്ല എന്ന് അവൻ വിളിച്ചു പറഞ്ഞു.... നിന്നോട് കഴിക്കാൻ പറഞ്ഞിട്ടുണ്ട്.. വാ വന്ന് ഭക്ഷണം കഴിക്കാം....." "ഹ്മ്മ്...." ഒരു മൂളലിൽ മറുപടി ഒതുക്കി ഞങ്ങൾ ഭക്ഷണം കഴിക്കാനായി ഇരുന്നു.... ആരും ഇല്ലാഞ്ഞിട്ട് എന്തോ പോലെ.... മാഷ് എവിടെ പോയി കിടക്കുവാ ആവോ ☹️.. ഭക്ഷണം കഴിച്ചതിന് പുറമെ എല്ലാവർക്കുമായി ആര്യയുടെ കാൾ വന്നു... അവൾക്കവിടെ ഒരു കുഴപ്പവും ഇല്ലെന്നും , എല്ലാരൂടെ നിർത്തി സ്നേഹിക്കുവാണെന്നും പറഞ്ഞു.. ഞങ്ങളോട് ഒരുപാട് സംസാരിച്ചിട്ടാണ് അവള് ഫോൺ വെച്ചത്.... മാഷിനെ കാത്ത് വീണ്ടും താഴെ നിന്നെങ്കിലും മുകളിലേക്ക് ഒരു പാൽ ക്ലാസും തന്നെനെ നിർബന്തിച്ചു പറഞ്ഞയച്ചു..... ______😍

ഇത് വരെ ഇല്ലാത്ത ഒരു നേരം വൈകി വരവിന് കണക്കിന് അമ്മയുടെയും അച്ഛന്റെയും കയ്യിൽ നിന്നും വാങ്ങിക്കൂട്ടിയിട്ടാണ് ഞാൻ മുറിയിൽ ചെന്നത്... ചെന്ന് നോക്കുമ്പോ ജനലിനരികിൽ ചെന്ന് പുറത്തോട്ടും നോക്കി ഇരിക്കണ പെണ്ണിനെയാണ് കാണുന്നത്.... മെല്ലെ പോയി പെട്ടെന്ന് അവളെ ചുറ്റി പിടിച്ചപ്പോൾ ഒന്ന് നെട്ടിയെങ്കിലും പിന്നെയും പഴയ പോലെ തന്നെ പുറത്തോട്ടും നോക്കിയിരിപ്പാ ആശാത്തി.... "എന്താണ് ആൻവി കൊച്ചേ. പിണക്കത്തിലാണോ ..." "എനിക്ക് പിണക്കമൊന്നും ഇല്ല ആരോടും.. ☹️" "പിന്നെന്താ ഈ മുഖം ഇങ്ങനെ ഇരിക്കുന്നത്..." "മ്ച്ചും.... മാഷ് എവിടെയായിരുന്നു ഇത് വരെ. ഭക്ഷണം കഴിച്ചോ..." " ഇവിടെ ലൈബ്രറിയിൽ ആയിട്ട് കുറച്ചു ഫ്രണ്ട്സൊക്കെ ഉണ്ട് എനിക്ക് .. അവർക്കൊക്കെ ട്രീറ്റ് വേണല്ലോ... അപ്പൊ ആയിക്കോട്ടെന്ന് ഞാനും കരുതി... അവരെയും കൊണ്ട് ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചേച്ച വരുന്നേ... "ഹ്മ്മ്...." "എന്തെടി.... മിണ്ടാട്ടം ഒന്നും ഇല്ലല്ലോ.. ന്ത്‌ പറ്റി ടീ.." ഞാൻ ചോദ്യം പറഞ്ഞവാസിപ്പിക്കും മുന്നേ അവള് വിങ്ങി പൊട്ടി എന്റെ നെഞ്ചോട് ചേർന്നിരുന്നു.... "ഏയ്.. എന്താടി... എന്തിനാ കരയുന്നെ..." "നിക്ക് അമ്മയെയും അച്ഛനെയും കാണണം.." "ഓഹ്... അതായിരുന്നോ... ഞാൻ പേടിച്ചു പോയല്ലോടി....." എന്നും പറഞ്ഞു കണ്ണ് തുറച്ചു കൊടുത്ത് അവളെ നേരെ നിർത്തി..... •••°•°•°•°•°•°•••

"പെണ്ണെ..ഞാൻ ചാർത്തിയ ഈ താലി ഒരിക്കലും നിന്നിൽ തീർത്ത ഒരതിരല്ല..അങ്ങനെ നീ ഒരിക്കലും കണക്കാക്കരുത്.അതിരുകൾക്കുമിപ്പുറം ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാകും എന്നയൊരു വാക്കാണ് ഈ താലി ...." എന്നും പറഞ്ഞു കൊണ്ട് മാഷെന്റെ നെറ്റിയിൽ വീണ്ടും അധരങ്ങളെ ചലിപ്പിച്ചിരുന്നു... "വാ പോവാം... 😉... " "എങ്ങോട്ട്..." "ആഹാ.. നല്ല കഥയായി പോയി.. ഇത് വരെ അമ്മയെയും അച്ഛനെയും കാണണമെന്ന് പറഞ്ഞു മോങ്ങിയിട്ട് ഇപ്പൊ എങ്ങോട്ടാണെന്നോ... അവരെ കാണണ്ടേ.." "സത്യായിട്ടും കൊണ്ട് പോവോ... 😍..." "ആന്നെ.. വാ....'' എന്നും പറഞ്ഞു മാഷ് മെല്ലെ വാതിൽ തുറന്ന് പുറത്തോട്ടിറങ്ങി..... "അതേയ്...." "ശ്....... 🤫" "എന്താ..." "ഒറക്കെ സംസാരിക്കല്ലേ... അല്ലെങ്കിലേ നേരം വൈകീട്ട് വഴക്ക് കേട്ടതാ... ഇനി നിന്നേം കൊണ്ട് മഞ്ഞു കൊള്ളാൻ ഇറങ്ങുന്നത് കണ്ടിട്ട് വേണം അതിനൂടെ കേൾക്കാൻ..." എന്നും പറഞ്ഞുക്കൊണ്ട് മെല്ലെ പമ്മി പമ്മി പോകുന്ന മാഷിനെ കണ്ടിട്ട് എനിക്ക് ചിരി പൊട്ടി... പിന്നെ ചിരിച്ചാ എന്റെ പോക്ക് മുടങ്ങിയാലോ.. അത്കൊണ്ട് നല്ല കുട്ടിയായി മിണ്ടാതെ മാഷിന് പുറകെ വെച്ച് പിടീച്ചു... മാഷ് ബുള്ളറ്റടുത്ത് റോഡ് വരെ അതും തള്ളിക്കൊണ്ട് പോയി അവിടെ വെച്ച് സ്റ്റാർട്ട്‌ ചെയ്തു... മഞ്ഞു നന്നായി ഉള്ളത് കൊണ്ട് കൂടുതൽ മാഷിനോട് ചേർന്നായിരുന്നു എന്റെ യാത്ര.. മഞ്ഞിൽ മാഷിനോടും ചേർന്ന് ബുള്ളറ്റിൽ പോകുന്നത് ഒരു ആഗ്രഹം കൂടെയായിരുന്നു💕....

അച്ഛനെയും അമ്മയെയും കാണണമെന്ന് പറയുമ്പോൾ നാളെ അവരെ കാണാലോ എന്നും പറഞ്ഞു സമാധാനിപ്പിച്ചു നിർത്തുമായിരിക്കുമെന്നെ കരുതിയിരുന്നുള്ളു... എന്നേം കൊണ്ട് ഇങ് വരുമെന്ന് കരുതിയില്ല.... വീട്ടിലെത്തിയപ്പോ സിറ്റ് ഔട്ടിൽ തന്നെ അച്ഛനും അമ്മയും ഇരിപ്പുണ്ട്.... ഇപ്പോഴും ഉറങ്ങിയില്ലേ രണ്ട് പേരും.... "ആഹാ... രണ്ട് പേരും ഉറങ്ങിയിട്ടില്ലല്ലോടി.... നിന്നെ പോലെ തന്നെ ശോകം അടിച്ചിരിപ്പാണെന്ന് തോന്നുന്നല്ലോ...." എന്നും പറഞ്ഞോണ്ട് മാഷ് വണ്ടി നിർത്തി.... "എന്താ മക്കളെ... എന്താ ഇന്നേരം രണ്ടും കൂടെ " ഞങ്ങളെ രണ്ടിനെയും പ്രതീക്ഷിക്കാതെ ഈ നട്ടപാതിരാക്ക് കണ്ട ടെൻഷനിൽ ആണ് രണ്ട് പേരും... "എനിക്ക് അച്ഛനെയും അമ്മയെയും കാണണം എന്ന് തോന്നി വന്നു... 😌😌" "എന്താത് അനൂ... ഇവനെ ഇങ്ങനെ ബുദ്ധിമുട്ടിക്കല... ഇന്നൊരുപാട് ക്ഷീണം കാണില്ലേ..നന്നായിട്ടങ് ഉറങ്ങികൂടായിരുന്നോ.. നാളെ നമ്മളെന്തായാലും കാണില്ലേ പെണ്ണെ...." "എങ്ങനെ കിടക്കാൻ... കരച്ചിൽ അല്ലായിരുന്നോ..അച്ഛനെയും അമ്മയെയും കാണണം എന്ന് പറഞ്ഞോണ്ട്..ആ പരിഭവം വേണ്ടെന്ന് വെച്ച് ഇങ് കൊണ്ട് വന്നു.എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല..

ഇവിടെ വന്നപ്പോഴല്ലേ നിങ്ങളും ഏതാണ്ട് ഈ അവസ്ഥയിൽ ആണെന്ന് അറിഞ്ഞേ.. എന്തായാലും കൊണ്ട് വരാൻ തോന്നിയത് നന്നായി...." "അത് പിന്നെ... ഇപ്പൊ ഞങ്ങൾ ആകെ തനിച്ചായി പോയോ എന്നൊരു സംശയം..ഇവളുണ്ടാവുമ്പോ ഒരു രണ്ട് മൂന്ന് പേര് ഏറെ ഉള്ള ഫീലാ.പെട്ടെന്നങ് പോയപ്പോ ഉറക്കം അങ്ങ് വരുന്നില്ല..." "എന്തിനാ അങ്ങനെ ഒക്കെ.. എപ്പോ വേണേലും നിങ്ങൾക്ക് അങ്ങോട്ട് വാരാലോ ... ഞങ്ങൾക്ക് വേണമെങ്കിൽ ഇങ്ങോട്ടും വരാം പിന്നെ എന്തിനാ ഈ വിഷമം...." ''ദേ.. ഇവളെ അറിയാലോ... എത്ര വലുതായി എന്ന് പറഞ്ഞാലും അവളുടെ സ്വാഭാവത്തിന് ചെറിയ പ്രായല്ലേ..മൂന്ന് വയസ്സായ പെണ്ണ് ഇവടെന്ന് പോയ പോലെയാ എനിക്ക് തോന്നുന്നേ... " അച്ഛൻ ഓരോന്ന് പറയുന്നത് കേട്ടിട്ട് എനിക്ക് വീണ്ടും കരച്ചിൽ ഇങ്ങെത്തിയിട്ടുണ്ട്... വന്നപ്പോഴേ മാഷ് പറഞ്ഞതാ ഇനി കരയരുത്...കരഞ്ഞാൽ ഇത് പോലെ വീട്ടിലേക്ക് കൊണ്ട് പോവുമെന്ന്... അതോണ്ട് കരച്ചിലിനെ ഒക്കെ പിടിച്ചു കെട്ടി അച്ഛനും അമ്മയ്ക്കും നടുവിലിരുന്ന് ഒരുപാട് നേരം സംസാരിച്ചു.... "അല്ലാ... പോയാലോ നമുക്ക്... അമ്മയും അച്ഛനും അറിയാതെ ഇറങ്ങിയതല്ലേ.നേരം പുലർന്നിട്ട് അങ്ങ് എത്തിയാൽ മതിയോ..." "പോണോ..." "പിന്നെ വേണ്ടേ... നീ ചെല്ല്. അവനെ ഇനി ബുദ്ധിമുട്ടിക്കണ്ട... എന്നും ഇത് പതിവാക്കുകയും വേണ്ട.. പയ്യെ പയ്യെ സങ്കടം ഒക്കെ ശരിയായിക്കൊള്ളും...

." മനസ്സില്ലാ മനസ്സോടെ ആണെങ്കിലും മാഷിന്റെ കൂടെ ഞാനും ഇറങ്ങി..... _____ പോയപ്പോൾ കണ്ട ആണ് അല്ല തിരിച്ചു പോയപ്പോൾ ഉണ്ടായതെങ്കിലും അച്ഛനെയും അമ്മയെയും കണ്ട സന്തോഷമൊക്കെ ആ മുഖത്ത് കാണാനുണ്ട്.... എനിക്കത് മതിയല്ലോ 😍..., തണുപ്പ് വല്ലാതെ പിടിക്കാത്ത പെണ്ണാണ് നമ്മടെത്.. അത്കൊണ്ട് തന്നെ എന്റെ വാരിയെല്ലൊക്കെ പൊട്ടും വിതമാണ് പെണ്ണിന്റെ പിടിത്തം..എന്തെയ്യാനാ😁😁... ചൂട് സഹിക്കാൻ കഴിയുന്നപോലെ അവൾക് തണുപ്പ് പറ്റില്ലെന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയ കാര്യ.. പിന്നെ അവളെ കരച്ചിൽ കണ്ടോണ്ട് നിൽക്കാൻ കഴിയാത്തത് കൊണ്ട് അങ് ഇറക്കിയെന്നെ ഒള്ളു.... ഇനി ഇവളിത് സ്ഥിരമാക്കോ ഈശ്വരാ 🙄🙄🙄കാറെടുക്കേണ്ടി വരും 😁😂.... പോക്ക് മൊടക്കിയാ എന്റെ തടിക്ക് കേടാണെ... എല്ലാ അർത്ഥത്തിലും 😂😂 വീടെത്താനായപ്പോ ഇറങ്ങിയ പോലെ തന്നെ വണ്ടിയും തള്ളിക്കൊണ്ട് അകത്തോട്ട് വന്ന് വാതിലടച്ചു കുറ്റിയിട്ടു... എന്നിട്ട് ഒന്നും അറിയാത്ത പോലെ അവളെയും കൊണ്ട് മുകളിലേക്കും പോയി.... മുറിയിൽ കയറിയ ഉടനെ പെണ്ണ് കട്ടിലിലേക്ക് ഒരു ചാടലായിരുന്നു.... പിന്നെ നോക്കുമ്പോ കണ്ണടച്ച് ഭയങ്കര ഉറക്കാ.....

ഞാനും ചെന്ന് അവളോട് ചേർന്ന് കിടന്നു.... "എടി... കള്ള ഉറക്കമാണെന്ന് എനിക്കറിയാം.. നീയെന്റെ ഫസ്റ്റ് നൈറ്റ്‌ കൊളാക്കി കയ്യിൽ തന്നിട്ടുണ്ട്.. ഇതിനൊക്കെ കൂടെ ഉള്ളത് ഞാൻ പിന്നെ കൂട്ടി മേടിച്ചോള... ഒരു കിസ്സ് ചോദിച്ചിട്ട് പോലും നിന്നെ കൊണ്ട് തരാൻ വയ്യല്ലോ... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...." എന്റെ പറച്ചിൽ കേട്ടിട്ട് എടക്കണ്ണിട്ട് നോക്കുന്നൊക്കെ ഉണ്ട്... എന്താ അവളുടെ കിടത്തം.. കണ്ട പറയോ ഉറങ്ങിയിട്ടില്ലെന്ന് 😬😬.... ന്റെ ഫസ്റ്റ് നെറ്റും കുളമാക്കി കിടക്കുന്ന കിടത്തം കണ്ടാ ☹️☹️😌😌😌...... പിന്നെ എനിക്ക് തന്നെ ഇന്ന് നല്ല ക്ഷീണം ഉണ്ട് അപ്പൊ തീരെ സ്റ്റാമിന ഇല്ലാത്ത എന്റെ പോണ്ടാട്ടീടെ അവസ്ഥ അതിലും ഭയാനകം ആവുമെന്ന് അറിയാവുന്നത് കൊണ്ട് കൂടുതൽ ബുദ്ധിമുട്ടിക്കാതെ അവളുടെ തലയെടുത്ത് എന്റെ നെഞ്ചോട് ചേർത്ത് വെച്ചു അവളെ ചേർത്ത് പിടിച്ചു കണ്ണടച്ചു.... അടച്ചാൽ മയങ്ങാനിരിക്കുന്ന കണ്ണുകളായിരുന്നു എങ്കിലും തിരിച്ചവളുടെ വലിഞ്ഞു മുറുകുന്ന കൈകളെയും ഞാൻ അറിയുന്നുണ്ടായിരുന്നു... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഞാനും കൂടുതലായി നിദ്രയിലേക്കാണ്ട് പോയി...... (തുടരും 😉)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story