ഹൃദയ സഖി .....💓: ഭാഗം 50

hridaya sagi sana part 1

രചന: SANA

രാവിലെ എണീച്ചു നോക്കുമ്പോ പെണ്ണിനെ അടുത്തൊന്നും കണ്ടില്ല.. ഓഹ്.. നേരത്തെ തന്നെ എണീച്ചുപോയോ.. കണിയെങ്കിലും കാണിച്ചേച്ചു പോവായിരുന്നു അവൾക്കെന്നും മനസ്സിൽ പറഞ്ഞു കട്ടിലിൽ നിന്നും ഫോൺ എത്തിപിടിച്ചു സമയം നോക്കി... എന്റീശ്വരാ... ഒമ്പത് മണിയോ... 🙄😲😲... ആ കുട്ടിപിശാഷിന് എന്നെ ഒന്ന് നീപ്പിക്കാൻ പാടില്ലായിരുന്നോ...... ഓ... ഇനി അതും ഇതും പറഞ്ഞിരിക്കാണ്ടെ ഫ്രഷ് ആയി താഴോട്ട് പോയി നോക്കട്ടെ.. എന്നും പറഞ്ഞു ഞാൻ വേഗം മുഖമൊക്കെ കഴുകി താഴോട്ട് ചെന്നു.... "ഓ.. വന്നോ.. ഇന്ന് നേരത്തെ ആണല്ലോ.. എങ്ങനെയാ അതിന് ഇന്നലെ ഒറങ്ങാൻ തന്നെ നന്നായി താമസിച്ചു കാണുവോലോ ..." സ്റ്റയർ ഇറങ്ങി ഡെയിനിങ് ഹാളിൽ കാല് കുത്തിയതും അമ്മയുണ്ട് ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ കൊണ്ട് വെക്കുന്നു.. എന്നെ കണ്ടതും വാ തുറന്നു 😌പറയാനുള്ളത് ഒറ്റ വാക്കിൽ പറഞ്ഞിട്ട് അമ്മ അടുക്കളയിലോട്ട് തന്നെ പോയി . പിന്നാലെ തന്നെ നമ്മളെ പെണ്ണും വരുന്നുണ്ട്.. കയ്യിലുള്ള പാത്രം ടേബിളിൽ വെച്ചിട്ട് ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ട്..

അമ്മ എന്ത് ഉദ്ദേശിച്ചാണാവോ പറഞ്ഞെ🙄..അവളുടെ ഒടുക്കത്തെ ആക്കി ചിരി കണ്ടിട്ട് എന്താണെന്ന് കണ്ണോണ്ട് ചോദിക്കുമ്പോഴേക്കും അമ്മ വീണ്ടും അടുക്കളെന്ന് അടുത്ത സാധനവും കൊണ്ട് വന്നു... "രാത്രി ആരും അറിയാതെ മുങ്ങിയ ആരും കാണില്ലെന്ന വിജാരം... എന്തൊക്കെയാ കാണിച്ചു കൂട്ടിയെ അവൻ.. ഞങ്ങളറിയണ്ടെന്ന് കരുതി വണ്ടിയും തള്ളിക്കൊണ്ട് പോയിരിക്കുന്നു..." "അതെങ്ങനെ അമ്മ കണ്ടു.." "പൂച്ച പതുങ്ങുമ്പോലെ ഇവിടെന്ന് പോയ ഞങ്ങളറിയില്ലെന്ന് കരുതിയ. രാവിലെ ഇവളോട് ചോദിച്ചപ്പോ പറഞ്ഞു വീട്ടിലേക്കായിരുന്നു പോയതെന്ന്.. അതോണ്ട് ഞാൻ കൂടുതലൊന്നും പറയുന്നില്ല.." അമ്മ ഞങ്ങൾ പുറത്തൊട്ട് ഇറങ്ങിയത് കൊണ്ടല്ല വഴക്ക് പറഞ്ഞത്. ഇവളെ ഞാൻ മഞ്ഞു കൊള്ളിച്ചതിനാണ്. ഒന്നാമത് ശ്വാസം മുട്ടിന് മരുന്ന് കഴിക്കുന്ന പെണ്ണല്ലേ... എന്നെ പറയുന്നതൊക്കെ കേട്ടിട്ട് ഒരുത്തി ഇളിയോട് ഇളി.. നിനക്ക് എല്ലാത്തിനും കൂടെ കൂട്ടി ഞാൻ പിന്നെ തന്നോളാമെടി നത്തോലി...😌.

"മതിയെടി... അവന് അനൂന്റെ മുന്നിലൊരു വിലയുണ്ട്. നീ ഇപ്പൊ തന്നെ ഇവനെ വഴക്ക് പറഞ്ഞു അത് കളഞ്ഞു കുളിക്കല്ലേ 🤣🤣...." എന്നും പറഞ്ഞോണ്ട് അച്ഛൻ രംഗപ്രവേശനം നടത്തി... ഇപ്പൊ തൃപ്തി ആയി 🙄🙄.... "മോളെ നീ ഇരിക്ക്..ഭക്ഷണം കഴിക്കാം..." "ഹാ.. ഇപ്പൊ വരാം. ചായ എടുത്തില്ല തിളക്കുന്നെ ഒള്ളു.." "അതൊക്കെ ഞാൻ എടുത്തോളം. നീ ഇവന്റെ അടുതിരിക്ക്.." എന്നും പറഞ്ഞോണ്ട് അമ്മ അവളെ എന്റടുത്ത് പിടിച്ചിരുത്തി..അമ്മയും ചായയും കൊണ്ട് വന്ന് അടുത്തിരുന്നു. എന്നിട്ടെല്ലാവരും കൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങി.... "ആര്യയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട് അമ്മേ..." "ഹ്മ്മ്.. ഉണ്ട്... ഈ സമയം നിങ്ങള് രണ്ടും കൂടെ ഇരുന്ന് അടികൂടി ആവും കഴിക്കുന്നത്... നമ്മളെ പോലെ തന്നെ ജാനകിക്കും സുനിൽ ചേട്ടനും അവിടെ ഇവളില്ലാത്തതിന്റെ വിഷമം കാണും.." "ഞങ്ങളിന്നലെ അന്നേരം പോയപ്പോഴും അവര് സിറ്റൗട്ടിൽ ഇരിക്കുവായിരുന്നു..ഇവളെ കണ്ടപ്പൊഴാ രണ്ടാൾക്കും ഒരു തെളിച്ചം വന്നത്..."

"ഹ്മ്മ്... അത് പിന്നെ ഇല്ലാണ്ടിരിക്കോ.. ആകെ ഒരു മോളല്ലേ ഒള്ളു.. പതിയെ എല്ലാം ശരിയായിക്കോളും.. അല്ലാ.., ഇന്നെപ്പോഴാ വൈകീട്ട് ഇറങ്ങുന്നേ ഫങ്ക്ഷന്..."അച്ഛൻ "നമുക്ക്, ഒരു മൂന്നരകൊക്കെ ഇറങ്ങാം. നാലരക്കല്ലേ പരിപാടി തുടങ്ങൂ..." "ഹ്മ്മ്.. അങ്ങനെ ആയിക്കോട്ടെ." "അല്ല.മോൾക് ഒരുങ്ങാൻ വല്ല സഹായവും വേണെങ്കിൽ എന്നെ വിളിച്ചോണ്ടി ട്ടോ..."Amma "ശരി വല്യമ്മേ..." ___🪄🪄___ ഞാൻ രാവിലെ എണീച്ചപ്പോ മാഷ് നല്ല ഉറക്കത്തിലാ.. ചെന്ന് എണീപ്പിക്കാനൊന്നും പോയില്ല.ഇന്നലെ നേരം വൈകി കിടന്നതല്ലേ..ഞാൻ ഒന്ന് ഫ്രഷായിട്ട് താഴോട്ട് ചെന്നു... ഞാൻ വന്നപ്പോഴേക്ക് അവിടെ ബ്രേക്ക് ഫാസ്റ്റ് ഒക്കെ റെഡിയാ. ഞാൻ ഉണ്ടായിട്ടും വല്യ കാര്യം ഒന്നുമില്ല 😁. എന്നാലും ഒരു ഫോർമാലിറ്റിക്ക് പറഞ്ഞതാ...😛😜 ഞങ്ങളിന്നലെ ആരും അറിയാതെ മുങ്ങിയത് രണ്ട് പേരും അറിഞ്ഞു എന്ന് വല്യമ്മയുടെ ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലായി.. പിന്നെ അച്ഛനേം അമ്മയെയും കാണാൻ തോന്നിയപ്പോ മാഷ് കൊണ്ടുപോയതാണ് എന്നൊക്കെ പറഞ്ഞു...

പക്ഷെ മാഷ് വന്നപ്പോ വല്യമ്മ വഴക്ക് പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു... ഒന്നും മിണ്ടാതെ പതുങ്ങി നിക്കണ ന്റെ കലിപ്പനെ കണ്ടാ പിന്നെ എനിക്ക് ചിരി വരത്തില്ലയോ 😅😅.... എല്ലാരും ഭക്ഷണം കഴിച്ചു എണീറ്റപ്പോ വല്യമ്മേടെ കൂടെ ഞാനും കൂടി സഹായിക്കാൻ... "നീ അതൊക്കെ അവിടെ വെച്ചേക്ക്.. ഞാൻ ചെയ്തോളാം... എനിക്കൊറ്റക്ക് ചെയ്യാനുള്ളതേ ഒള്ളു ഇതൊക്കെ .." "അല്ലാ.. ഞാനും സഹായിക്കാം... എനിക്കും ബോറടിക്കൂലല്ലോ..." "നീ മുറിയിലേക്ക് പൊക്കോ.. അവിടെ അവനുണ്ടാവും. ബോറടി ഒന്നും ഉണ്ടാവില്ല..ഇതൊക്കെ ഞാൻ തന്നെ നന്നാക്കിക്കോളാം.. എനിക്കറിയില്ലേ നിന്നെ.. നീ അതൊക്കെ വെച്ച് ചെന്നെ.." എന്നും പറഞ്ഞു മൂപ്പത്തി എന്നെ ഉന്തി തള്ളി മുറിയിലേക്ക് പറഞ്ഞയച്ചു.. ശടാ. ഒന്ന് നന്നാവാ എന്ന് വെച്ചപ്പോ 😜

അയ്‌നും സമ്മയ്ക്കൂലാച്ച 😌... ഹാ.. ന്താ ചെയ്യാലെ.... 😜 മുറിയിൽ ചെന്നപ്പോ മാഷ് ഫോണും പിടിച്ചോണ്ടിരിക്കാ..എന്നെ കണ്ടതും എന്നെ അടുത്തൊട്ട് വിളിച്ചു..... "ആര്യക്ക് വീഡിയോ കാൾ ചെയ്യാൻ നിക്കുവായിരുന്നു..." "എങ്കി വേം വിളിക്ക്.. അവളെ കാണാലോ... സിദ്ധാർഥ് സാറിന് വിളിച്ചോ.. ആ കഴുതന്റെ ഫോൺ ഏതെലും അടുപ്പിലാവും..." "ഹ്മ്മ്.... അവള് കേൾക്കണ്ട പെണ്ണെ...." "പിന്നെ.. കേട്ടാ നിക്കെന്താ... നിങ്ങള് ഓരോന്ന് പറഞ്ഞിരിക്കാതെ വേം വിളിക്കി..." എന്നും പറഞ്ഞു ഞാൻ മാഷിനെ ശല്യം ചെയ്യാൻ തുടങ്ങി.... മാഷ് കാൾ ചെയ്ത് ഇച്ചിരി റിങ് പോയപ്പോഴേക്കും ഫോൺ എടുത്തു... രണ്ട് പേരും ഉണ്ട് സ്ക്രീനിൽ..... "ഏയ്... ആരൂട്ടി.... സുഖല്ലേടി... എങ്ങനെ ഉണ്ടെടി അവിടെ, ബോറടിക്കുണ്ടോ, നിങ്ങളിന്ന് നേരത്തെ ഇറങ്ങില്ലേ.., വേം വരണം ട്ടോ..." നിർത്താതെ ഉള്ള ന്റെ ചോദ്യങ്ങൾ കേട്ടിട്ട് മാഷെന്റെ തലക്ക് രണ്ട് കൊട്ട് തന്നു ആദ്യം... "ഒന്ന് നിർത്തി നിർത്തി ചോദിക്കെടി...."arya "ഈ... 😁😁.. നിന്നെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടെടി... നിന്റെ ബ്രദറിന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങുന്നില്ലായിരുന്നു 😜😜.." "എടി... എടി....." മാഷ് "തന്നെ ചേട്ടാ...."

Arya "നിന്റെ കുറവ് ഇവിടെ ഉണ്ട്.അത് നേരാ.. പക്ഷെ ഞാൻ കഴിച്ചില്ല എന്നൊക്കെ ഇവള് ചുമ്മാ തട്ടി വിടുവാ... ഞാൻ ഇന്നാ സ്വസ്ഥായിട്ട് കഴിച്ചേ..." "തന്നെ തന്നെ.... അനുന്റെ കൂടെ ഇരുന്ന് നിങ്ങള് സ്വസ്തായി കഴിച്ചത് തന്നെ..." Arya "നീ പോടീ... ഓഹ്.. നിന്നെ ഒക്കെ വീഡിയോ കാൾ ചെയ്യാൻ നിന്ന എന്നെ പറഞ്ഞ മതി..." "അതിന് ഞാനല്ലേ വിളിച്ചേ..." മാഷ് "ഓഹ്... ഈ മാഷിത് 😬😬..." "ടാ... അലേഖേ...നിങ്ങളെ തല്ലിനൊരു മാറ്റം അടുത്തൊന്നും ഉണ്ടാവില്ലേ..." "അവര് തല്ലൊക്കെ നമ്മളെ ഇടയിലൊള്ളൂ സിദ്ദേട്ട...അവര് നല്ല റൊമാന്റിക.... അല്ലെ അനൂസേ ... അതോ നീ അന്ന് പറഞ്ഞപോലെ ചേട്ടൻ ഇപ്പോഴും മൊരടനാ.. 😌" അവളത് പറഞ്ഞപ്പോ ഞാൻ മാഷിനെ ഒന്ന് ഇടക്കണ്ണിട്ട് നോക്കി... സബാഷ്..... 😁ഈ ജന്തൂന് ഇതിപ്പോ ഇവിടെ വിളമ്പേണ്ട വല്ല ആവിശ്യോം ഉണ്ടോ.. "😕🙄🙄ഞാനോ.. ഞാനെപ്പോ പറഞ്ഞു..ഞാനെന്റെ മാഷിനെ അങ്ങനെ ഒന്നും പറയൂല 🌝🌝." "അയ്യടി... ചേട്ടാ.. അവള് പറഞീണ്ട് ട്ടാ...ചേട്ടൻ മൊരടന.., അൺറൊമാന്റിക് മൂരാച്ചിയ..., അങ്ങനെ ന്തെക്കയാ പറഞ്ഞെ ന്നോ..." എടി കാലമാടത്തി... എനിക്കിട്ട് വെക്കുവാണല്ലേ... അവസരം വരും നോക്കിക്കോ 😒🤧😤😤....

ഇവളിപ്പോ എന്തിനാ ഇതൊക്കെ ഓർത്തെടുത്ത് പറയണേ... ഞാൻ എന്ത് ദ്രോഹാടി നിന്നോട് ചെയ്തേ 😒😒..... നിനക്ക് ഇതിന് പകരം തന്നില്ലേൽ നീയെന്റെ പേര് പട്ടികിട്ടോ 😤😤.... അവളെ ഫോണിലൂടെ ഞാൻ ഒന്ന് കൂർപ്പിച്ചങ് നോക്കി ഒരു നോട്ടം.. ഇളിക്കാ പാരാ...എന്റെ അടുത്ത് ഇല്ലാതൊണ്ട ജന്തു ഓരോന്ന് വിളിച്ചു പറയണേ... 😤😤.... മാഷ് പിന്നെ അവരോട് വൈകുന്നേരത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ഫോൺ വെച്ചു... അത് കണ്ടതും ഞാൻ മെല്ലെ എസ്‌കേപ്പ് ആവാൻ വേണ്ടി എണീച്ചു... "ടീ... നീ എവിടെക്കാടി..." "പാവം അമ്മ.. അമ്മക്ക് വല്ല സഹായവും വേണെലോ.. ഞാൻ പോയി നോക്കട്ടെ... ഇന്നട്ട് നമ്മക്ക് പോവാനുള്ളതല്ലേ 😌😌..." "നീ ഇപ്പൊ അങ്ങനെ അമ്മയേ സഹായിക്കണ്ട... ഇവടെ വാടി... 😬" "യോ... എന്തിനാ 😌😌..." "ഇവിടെ വരാൻ...." "പോടോ...." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞോടാൻ നിന്നപ്പോഴേക്കും എന്റെ കയ്യിൽ മാഷിന്റെ പിടി വീണിരുന്നു... മക്കളെ നീങ്ങളറിഞ്ഞാ ഞാൻ പെട്ട് 😌😌....

"എങ്ങട്ടാ എന്നെ പോടാന്നും വിളിച്ചെന്റെ പെണ്ണ് ഓടണേ🤨...." "അയ്യോ.. ഞാൻ അങ്ങനെ വിളിച്ചോ... നിക്ക് ഓർമ്മ ഇല്ല്യ..." "ഞാൻ ഓർമ്മ ഉണ്ടാക്കിതരാ..." എന്നും പറഞ്ഞു മാഷെന്നെ വലിച്ചു ചെവിക്ക് പിടിച്ചു..... ചെവി ഇങ്ങേരുടെ വീക്നെസ് ആണെന്ന് തോന്നുന്നു.. അതും ഒടുക്കത്തെ പിടി പിടിക്കും 😕😕... എന്തൊരു വേദനയാ കാലമാടാൻ 😬😬 "ഇനി എടാ,പോടാ,ന്ന് വിളിക്കോ നീ..." "ഇല്ല്യ.... ☹️☹️☹️" "ആരാ മോരടൻ...." "ആവൂ... ☹️അത് അന്ന് നിങ്ങൾ കലിപ്പൻ സ്വഭാവം അല്ലായിരുന്നോ.. ആ സമയം പറഞ്ഞതാ നിങ്ങൾ മൊരടൻ ആണെന്ന് . ആര്യ നമ്മളെ തെറ്റിക്കാൻ വേണ്ടിയ അത് ഇപ്പൊ പറഞ്ഞത് ... ☹️☹️" "ആണോ... ഞാൻ അൺറൊമാന്റിക് മൂരാച്ചി ആണെന്നും കേട്ടു 😌😌" "ഏയ്.. ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല... സത്യായിട്ടും പറഞ്ഞില്ല..." "പറഞ്ഞില്ലേ... 😁" "ഇല്ല്യന്നെ 😌" "പറഞ്ഞില്ലാ....." "ഹു ഹും... ഇല്ല😌" _______💕 ഇല്ലാന്നും പറഞ്ഞു പെണ്ണ് മുങ്ങാൻ വേണ്ടി കൈ മാറ്റുന്നൊക്കെ ഉണ്ടെങ്കിലും വേദനയാക്കാത്ത പിടി വീണ്ടും ചെവിക്ക് പിടിച്ചുകൊണ്ട് അവളെ ഞാൻ ഒന്നൂടെ എന്നോട് ചേർത്ത് നിർത്തി....

അവളുടെ അകത്ത് ബാന്റ് മേളം നടക്കുന്നത് എനിക്ക് നന്നായി ഫീൽ ചെയ്യുന്നുണ്ട് 😁😁... "നീ പറഞ്ഞിട്ടില്ല... സത്യത്തിൽ....." "ഹ്മ്മ്.. പ... പറഞ്ഞിരുന്നു...അ...അതൊക്കെ ഒരുപാട് മുന്നെയാ...ഇ....ഇപ്പൊ എന്റെ മാഷ് റൊമാന്റിക് ഹീറോ യാ.. ഒന്ന് വിട്ടേ... പ്ലീസ്.....☹️" "ഹേ... ഞാൻ റൊമാന്റിക് ഹീറോ യോ... ന്നട്ട് ഞാൻ അറിഞ്ഞില്ലല്ലോ 😜... ഞാനൊന്ന് നോക്കട്ടെ..." "എന്ത് നോക്കട്ടെ ന്ന്... 🙄🤐.." "അല്ലാ... അത് പിന്നേയ്.........." പറച്ചിൽ മുഴുവനാക്കുന്നതിന് മുന്നേ ഞാനവളുടെ അധരങ്ങൾ കവർന്നെടുത്തിരുന്നു...ഇപ്പൊ കണ്ണും തള്ളി 😳😲ഒരൊറ്റ നിർത്താ പെണ്ണ്.. എന്റെ നെഞ്ചും കൂട് അടിച്ചു പൊട്ടിക്കുന്നുണ്ടവൾ.... ഒടുക്കത്തെ അടി കാരണം ഞാൻ എന്റെ കയ്യിൽ നിന്നും അവളെ ഒന്ന് സ്വാതന്ദ്രമാക്കിയതും എന്നെ പിടിച്ചു കട്ടിലിലേക്ക് തള്ളി അവള് പുറത്തോട്ട് ഒരൊറ്റ ഓട്ടം ആയിരുന്നു.... ഞാൻ നെഞ്ചും ഉഴിഞ്ഞു അവളുടെ പോക്കും നോക്കി നിന്നു... എത്ര ഇങ്ങനെ ടോം and ജെറി കളിക്കും മോളെ നീ..എന്റെ അടുത്തൊട്ട് തന്നെ അല്ലെ നീ വരുവാ...ഹോ എന്റെ ഹാർട്ട് ഇനി മിടിക്കുവോ എന്തോ 🤧🤧... _____•••💕💕💕 "അതേയ്... മാഷേ.... ആ കർട്ടൻ ഒന്ന് നീക്കി ജനൽ തുറക്കുവോ...

എനിക്ക് കണ്ണ് കാണാൻ മേല..." "കർട്ടനൊന്നും ഇപ്പൊ നീക്കണ്ട..." "ഓഹ് 😬😬എന്നാ ആ ലൈറ്റ് ഒന്ന് ഇടുവോ... എനിക്ക് കണ്ണെഴുതാൻ കണ്ണ് കാണുന്നില്ല 😬🤨.." "ഓ.. പറഞ്ഞ പോരടോ.. എന്തിനാ ചൂടാവണേ 😁.." "ഞാൻ ചൂടായൊന്നും ഇല്ല..'' "ഹ്മ്മ്... ആ പിന്നെ ഉള്ള മേക്കപ്പ് മൊത്തം എടുത്ത് വാരി തേക്കണ്ട.. അത്യാവിശ്യം പുട്ടി ഒക്കെ ഇട്ടാ മതി..." "എനിക്കറിയാം എന്ത് വേണമെന്ന്.. നിങ്ങൾ കുറച്ചു നേരം ആ വായോന്ന് അടച്ചു വെക്കോ.. ഞാൻ ഇതൊന്ന് തീർത്തോട്ടെ.. ഇറങ്ങാൻ നേരമായി.." "നിന്നോട് ഞാൻ പറഞ്ഞോ നേരം വൈകിക്കാൻ.. എന്നെ പേടിച്ചു വരാത്തത് എന്റെ കുറ്റമല്ല.." "ഓ.... പിന്നെ പേടിക്കാൻ കണ്ട മൊതല് 😬.." "പേടി ഇല്ലാ 😉🤨..." എന്നും പറഞ്ഞു മാഷ് മീശയും പിരിച്ചു എന്റെ അടുത്തൊട്ട് വരുന്നത് കണ്ടതും കരിമഷിയും എടുത്തോണ്ട് ഞാൻ വേഗം അപ്പുറത്തെ ആര്യയുടെ മുറിയിൽ കയറി വാതിലടച്ചു... പേടിച്ചിട്ടൊന്നും അല്ലാട്ടോ😌.ഇന്ന് പോവേണ്ടതല്ലേ അപ്പൊ മാഷിനോട് തല്ല് കൂടി ഇരുന്നാ മതിയോ 😁.. പോരല്ലോ... അതാ ഞാൻ വേം ഇങ് പോന്നത്😜😜.... ഞാൻ ഗ്രേ നെറ്റ് ഹെവി എംബ്രോയ്‌ടേർഡ് ഗൗൺ ആണ് ഇട്ടിരിക്കുന്നെ...

മാഷും എന്റെ same കളർ wedding സ്യൂട്ടും ആണ്.... ആര്യക്കും എന്റെ same സാധനം ആണ്. കളർ ഒന്ന് ചെയ്ഞ്ചായി..പിങ്ക് കളർ . അവളുടെ ചെക്കനും പിങ്ക് സ്യൂട്ട് തന്നെ... ഞാൻ വേഗം മാഷ് പറഞ്ഞപോലെ സിമ്പിൾ ആയി ഒരുങ്ങി മുറിയിലേക് നടന്നു..... മാഷ് ഒരുക്കം ഒക്കെ കഴിഞ്ഞു ഫോണിൽ തോണ്ടി ഇരിക്കുവാ.. "മാഷേ... നോക്കിയേ.... എങ്ങനെ ഉണ്ട്...." "നീ തന്നെയല്ലേ നിന്റെ വെഡിങ്ങിന് ഉള്ള എല്ലാ ഡ്രെസ്സുകളും സെലക്ട്‌ ചെയ്തേ.. നന്നായിട്ടില്ലാന്ന് പറഞ് എന്തിനാ ഞാനെന്റെ തടി കേടാക്കുന്നെ 😜😜..." "അപ്പോ കൊള്ളില്ലാ ല്ലേ ☹️☹️..." "ചുമ്മാതെയാടി... 😉നിന്നെ ഒന്ന് വട്ടാക്കാൻ പറഞ്ഞതല്ലേ... നന്നായിട്ടുണ്ട്.. അല്ലേലും എന്റെ പെണ്ണ് എങ്ങനെയും ഭംഗിയാ..ഒരുങ്ങിയാ പിന്നെ പറയുവേം വേണ്ടല്ലോ..😍you always so beautiful 😘" "ഓ... ഞാൻ എങ്ങനെ ഉണ്ടെന്നേ ചോയ്ച്ചൊള്ളു... ഇത്രേം പോക്കേണ്ടി ഇല്ലായിരുന്നു 🙈.." "സുഖിചില്ലേ നിനക്ക് 😂... നടക്കങ്ങോട്ട്...നേരം വൈകി..." എന്നും പറഞ്ഞു മാഷെന്നെയും കൊണ്ട് താഴോട്ട് നടന്നു... താഴെ രണ്ട് പേരും ഒരുങ്ങി ഞങ്ങളെ വെയ്റ്റ് ചെയ്തോണ്ടിരിപ്പാ 😁... ഞങ്ങളും സമയം കളയാൻ നിന്നില്ല..വേഗം ഇറങ്ങി പാർട്ടി ഹാളിലേക്...... 🌝 _________

ഞങ്ങൾ ചെന്നിറങ്ങിയതും കാണുന്നത് സിദ്ധുവും ഫാമിലിയും ഞങ്ങളെ വെയ്റ്റ് ചെയ്തോണ്ടിരിക്കുന്നതാണ്.. ഇവര് നേരത്തെ എത്തി എന്ന് തോന്നുന്നു.... ആര്യ ഞങ്ങളെ കണ്ടതും ചേട്ടാ എന്നും വിളിച്ചു എന്റരികിലേക് വന്നു... ഞാനും അവളെ ചേർത്തു പിടിച്ചു... "എന്തെടി..മുഖമൊക്കെ വല്ലാണ്ടിരിക്കുന്നുണ്ടല്ലോ. ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ..." "പിന്നെ... അവള് കഴിക്കാതെ 😂എന്റെ കൂടെ അവള് കഴിച്ചിട്ടുണ്ട്.. ഇത് നിങ്ങളെ ഒക്കെ പെട്ടെന്ന് കണ്ടെന്റെയാ 😁." "ഓഹ്.. അതാണോ... ഞാൻ കരുതി ഇവൻ നിന്നെ പട്ടിണിക്കിട്ടെന്ന്.. സാധാരണ അങ്ങനെ ആവുമ്പോഴാണല്ലോ നിന്റെ മുഖം ഇങ്ങനെ ഇരിക്കാർ." "ഒന്ന് പോ ചേട്ടാ.... അല്ല അനു ഏട്ടത്തി സുഖല്ലേ 😂😂😂..." "നീ പോടീ എരുമേ 😤😤നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി.. കുറച്ചു കഴിയട്ടെ... ഞാൻ തരുന്നുണ്ട്...." "വേണ്ട ഏട്ടത്തി 😁.." "ടീ.. കുരിപ്പേ.. വായടക്കി ഇരിയെടി 😬.." എന്നും പറഞ്ഞു നമ്മളെ പെണ്ണ് ആര്യയുടെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു.. കിട്ടേണ്ടത് കിട്ടിയപ്പോ ആര്യ വായടക്കി 😂... കുറച്ചു സമയം കഴിഞ്ഞതും അവളുടെ അമ്മയും അച്ഛനും ഒക്കെ വന്നു.. പിന്നെ അവള് അവരുടെ കുട്ടിയായി മാറി അവർക്കടുത്തായി..... പതിയെ പതിയെ ഞങ്ങൾ ക്ഷണിച്ചവരും ഓരോരുത്തരായി വരാൻ തുടങ്ങി...ഞങ്ങൾ നാലും സ്റ്റേജിലേക്കും നീങ്ങി... _____•.... (തുടരും 😉)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story