ഹൃദയ സഖി .....💓: ഭാഗം 51

hridaya sagi sana part 1

രചന: SANA

"*Happy married life * " പ്രിൻസിപ്പളും വൈഫും ചേർന്ന് ഞങ്ങൾക്ക് ഗിഫ്റ്റൊക്കെ തന്ന് നല്ലൊരു ആശംസയും പറഞ്ഞു ... "Thankyou sir...." "Sir ഭക്ഷണം കഴിച്ചോ..."മാഷ് "ഇല്ല... ഇപ്പൊ ഇങ് എത്തിയെ ഒള്ളു..." "തിരക്കൊന്നും ഇല്ലല്ലോ സാർ...ഭക്ഷണം ഒക്കെ കഴിച്ചു സാവകാശം പോയാ മതി..."sidhu sir " ഹാ... ശരി. ശരി..സാറുമ്മാർ ആരെങ്കിലും വന്നു പോയോ... " "ബിജു സാർ വന്നിരുന്നു.. ഭക്ഷണം കഴിക്കാൻ പറഞ്ഞയച്ചതാ ഞങ്ങൾ... എല്ലാവരും എത്തി തുടങ്ങുന്നേ ഒള്ളു..." മാഷ് "സാറേ.. വായോ .. നമ്മക്ക് ഫോട്ടോ എടുക്കാം.." ക്യാമറ മാൻ പോസ്റ്റ്‌ അടിച്ചു നിക്കുന്നത് കണ്ട് മനസ്സലിഞ്ഞോണ്ട് 😜ഞാൻ വേഗം പ്രിൻസിയോട് ഫോട്ടോക്ക് നിക്കാനായി പറഞ്ഞു 😌..നമ്മക്കും വേണ്ടേ ഒരു വൈബ് 😌. "നീ പിറകെ നടന്നത് എന്തായാലും വെറുതെ ആയില്ലല്ലോ ല്ലേ അൻവിക 😂.. ഇപ്പൊ സാറിനെ കൊണ്ട് തന്നെ നീ താലിയും കെട്ടിച്ചില്ലേ.." "എന്ത് ചെയ്യാനാ സാർ. എല്ലാം എന്റെ മിടുക്ക്.." "ഇനിയെങ്കിലും കച്ചറ കാണിക്കാതെ ഇരുന്നാ നല്ലത്.. ഇനി നല്ല കുട്ടിയാവോലോ ല്ലേ.." "ഒരു ഉറപ്പും തരില്ല.. സാറിനും എന്തേലും പണി വേണ്ടേ😂😁. ഞങ്ങളെ ഒക്കെ പിടിച്ചു രണ്ട് ചീത്ത പറയുമ്പോ ഒരു ഹരമല്ലേ. കല്യാണം കഴിഞ്ഞെന്ന് വെച്ചു ഞാനെന്റെ സ്വഭാവം ഒന്നും മാറ്റില്ലേ 😌😌."

"ഹ്മ്മ്... അലേഖ് ഒരുപാട് ബുദ്ധിമുട്ടും എന്ന് മനസ്സിലായി😁." "ഈ...😁😁...." സാറും വൈഫും പിന്നെ ഫോട്ടോ ഒക്കെ എടുത്ത് ഭക്ഷണം കഴിക്കാനായി പോയി..പിന്നെയും ഓരോ സ്റ്റാഫുകളും വന്ന് ഗിഫ്റ്റും തന്ന് ഫോട്ടോയും എടുത്ത് പോയി..ഓരോരുത്തര് ഞങ്ങളെ മാച്ച് couples ആണെന്നൊക്കെ പറഞ്ഞു പൊലിപ്പിച്ചേച്ച പോയത്😜😜🙈..... "അനു and ആര്യ.., സേട്ടൻ വന്നെടോ .." ഞങ്ങൾ നാലും കൂടെ ഇങ്ങനെ സംസാരിച്ചോണ്ട് നിക്കുമ്പോഴാ സ്റ്റേജിലോട്ട് ഈ ഡയലോഗും അടിച്ചോണ്ട് മിഥുൻ കയറി വന്നേ.... "ഓഹ്... നീ എവിടെ എന്ന് ഞങ്ങൾ ഇപ്പൊ ആലോയ്ച്ചേ ഒള്ളു.." "എന്താ ചെയ്യാ.. ഫാൻസിന്റെ ഒക്കെ ഒരു കാര്യം.." "അയ്യടാ... അല്ല നീ കയ്യും വീശിയാ വന്നേ... എന്തെങ്കിലും കൊണ്ട് വരണമെന്ന് ഞാൻ പ്രതേകം പറഞ്ഞതാ നിന്നോട്... " "അയ്യടി. എന്റേന്ന് കിട്ടിയത് തന്നെ. ഞാൻ നിങ്ങടെ ചെലവ് കിട്ടാൻ വേണ്ടി മാത്രം വന്നതാ.." "ഓഹ് ദാരിദ്രം..." "നീ പോടീ... എന്തായാലും സാറുമ്മാരെ, നിങ്ങൾ രണ്ടാളുമേ സ്റ്റാഫിൽ married ആവാത്തത് ഒള്ളായിരുന്നു.നിങ്ങൾ ഈ രണ്ടണ്ണതിനെയും അങ്ങ് പിടിച്ചു.. ഇനിയെന്തായാലും കൊറച്ചു പെൺപ്പിള്ളേരെങ്കിലും ഞങ്ങളെ വായിനോക്കിക്കോളും. ഇത് വരെ ഞങ്ങളെ ഒന്നും ഒരുത്തിക്കും വേണ്ടായിരുന്നു. കല്യാണവും കഴിക്കാതെ മൊഞ്ചും കൊണ്ടങ് വന്നോളും ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ.. ☹️" "എന്റെ മാഷിനെ അങ്ങനെ ആരും വായിനോക്കിയിട്ടൊന്നും ഇല്ലാട്ടോ ☹️.."

"ഉവ്വ്... തന്നെ തന്നെ.. അലേഖ് സാറിന്റെ പിന്നാലെ ആയിരുന്നു സകലരും. പിന്നെ നീ പിന്നാലെ നടക്കാൻ തുടങ്ങിയപ്പോ നിന്നെ പേടിച്ചു നോക്കാതെ ആയി..ഇപ്പൊ എന്തായാലും ഞങ്ങൾ ചെക്കന്മ്മാർക്കും ഒരാശ്വാസം.." "നിന്നെ ഒക്കെ ആരെങ്കിലും നോക്കി വരോടാ.." "എന്താ നിക്കൊരു കുഴപ്പം.." "ഏയ്.. ഒന്നുമില്ല.... 😌" "അങ്ങനെ വഴിക്ക് വാ..അപ്പൊ happy married ലൈഫെ 💕" "Thankyou thankyou... 😌😌" "നിനക്കല്ല... അലേഖ് സാറിന... നിന്നെയല്ലേ കെട്ടിയെ..എന്റെ വാക്ക് കേട്ടെങ്കിലും സന്തോഷം ആയിക്കോട്ടെ 😜.." ''അത് പോയിന്റ് ആണെടാ മിഥുനെ.. " "ദേ... മാഷേ 😬😬..." "ചുമ്മാ 😉🤭🤭🤭😉..." "എന്താടി നിന്റെ മാഷ് കൂടെ പറഞ്ഞത് കേട്ടില്ലേ.." "നീ പോടാ.. നീ മിണ്ടണ്ട.. നിനക്ക് ഒരു പത്ത് രൂപന്റെ ഗിഫ്റ്റ് പോലും കൊണ്ട് വരാൻ തോന്നിയില്ലല്ലോ.. സങ്കടമുണ്ട്..." "സാരല്ല.. ഞാൻ ഭക്ഷണം കഴിച്ചു വാരാം ട്ടോ... ന്നട്ട് സംസാരികെ.. ഫോട്ടോ ഒക്കെ എടുക്കണം നമ്മക്ക്... ടീ ആര്യേ സിദ്ധാർഥ് സാറേ.., കൊച്ചു കള്ളാ 😁 ഹാപ്പി married ലൈഫെ 💕....." എന്തൊക്കെയോ പറഞ്ഞോണ്ട് അവൻ ഭക്ഷണം കഴിക്കാൻ എന്നും പറഞ്ഞു ഓടുന്നത് കണ്ടു.. " ഇങ്ങനെ ഒരു സാധനം..." "നിന്റെ കൂടെ അല്ലെ പഠിക്കുന്നത്. അതാ 😂.."

" മാഷേ... 😬" "ഞാനൊന്നും പറയുന്നില്ല പൊന്നേ 😅..." എന്നും പറഞ്ഞു മാഷ് വേം കൈ കൂപ്പി.... ഞങ്ങടെ ക്ലാസ്സിലെ എല്ലാവരും വന്നിരുന്നു പരിപാടിക്ക്.. എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചു ഹാളിൽ തന്നെ ഇരിപ്പുണ്ട്... അപ്പോഴാ മിഥുനും ക്ലാസ്സിലെ വേറെ ഒരുത്തനും വലിയ ഒരു കേക്കും കൊണ്ട് വരുന്നത്. കൂടെ രണ്ട് ഗിഫ്റ്റ് ബോക്സും ഉണ്ട്... അത് ഞങ്ങൾ രണ്ട് കൂട്ടർക്കും അവൻ തന്നു.... "ദേ ഈ കേക്ക് നമ്മളെ ക്ലാസ്സിലെ എല്ലാ പിള്ളേരെയും കൂടെ വകയാണ് ട്ടോ...." "Thankyou ടാ.നിന്റെ അല്ലെ മാസ്റ്റർ ബ്രെയിൻ .. 💕" "അത് പിന്നെ അല്ലാണ്ടിരിക്കോ.. പിന്നെ എല്ലാവരും കൂടെ സംസാരിച്ചിരുന്നു എല്ലാർക്കും ഒരുമിച്ചു എന്തെങ്കിലും കൊടുക്കണ്ടേ എന്ന്.. അങ്ങനെ തീരുമാനിച്ചതാ... എന്തായാലും വൈകിക്കണ്ടാ നാല് പേരും കൂടെ കേക്ക് കട്ട് ചെയ്യി.. എന്നിട്ട് വേണം പോകാൻ 😂.." എന്നും പറഞ്ഞവൻ രണ്ട് കത്തി എടുത്ത് ഞങ്ങൾ രണ്ട് കൂട്ടർക്കും തന്നു... ഒരു സൈഡിൽ നിന്ന് ഞാനും മാഷും മറു സൈഡിൽ നിന്ന് ആര്യയും സിദ്ധു സാറും കൂടെ കേക്ക് കട്ട് ചെയ്തു..കട്ട് ചെയ്തെന്റെ പുറകെ ഭയങ്കര ബഹളം ആയിരുന്നു പിള്ളേരെല്ലാരും കൂടെ... 😁 ഞങ്ങൾ പരസ്പരം കേക്ക് വായയിൽ വെച്ചു കൊടുത്തു..

അമ്മമ്മർക്കും അച്ഛന്മാർക്കും ഒക്കെ കൊടുത്തു.. പിന്നെ കേക്ക് മിഥുൻറെ കയ്യിലങ് കൊടുത്തു, അവനത് എല്ലാവർക്കും കൊടുത്ത് തീരുമാനം ആക്കിക്കോളും😁.... സമയം പോകെ പോകെ പരിപാടി ഞങ്ങൾ വിചാരിക്കുന്നതിനേക്കാൾ പൊളിയായി വരുവായിരുന്നു. മിഥുൻ തന്നെയാ എല്ലാ പരിപാടിയും സെറ്റ് ആക്കുന്നെ... പാട്ടും കൂത്തുമൊക്കെ ആയി ടൈം പോയതേ അറിഞ്ഞില്ല..ഞങ്ങളെ കൊണ്ടും അവൻ couple ഡാൻസ് കളിപ്പിച്ചു... മാഷുമ്മാരു രണ്ട് പേരും അമ്പിനും വില്ലിനും അടുത്തില്ലെങ്കിലും റിക്വസ്റ്റ് കൾ കൂടുന്നതിനനുസരിച്ചു അവസാനം തോൽവി സമ്മതിക്കേണ്ടി വന്നു രണ്ടാൾക്കും...😁 അങ്ങനെ നല്ല റൊമാന്റിക് സോങ്ങിൽ ഞങ്ങൾ നല്ല അടിപൊളി couple ഡാൻസ് അങ് കളിച്ചു കൊടുത്തു.... പിന്നീട് എല്ലാവരും പോയതിന് ശേഷമാണ് ഞങ്ങൾ food കഴിച്ചത്.. ഫുഡടിക്ക് പിറകെ ഞങ്ങൾ പെട്ടന്ന് തന്നെ അവിടെന്ന് ഇറങ്ങിയും ചെയ്തു... ____💕💕💕___ "ഓഹ്..ന്റെ ഈശ്വരാ...ഇനി ഒന്ന് കുളിച്ചു കിടന്നാ മതി.." എന്നും പറഞ്ഞുകൊണ്ടാണ് പെണ്ണ് കാറിൽ നിന്നും ഇറങ്ങുന്നത് തന്നെ...അച്ഛനും അമ്മയും ഒക്കെ ഒരുവിധമായിട്ടുണ്ട്..

രണ്ടു ദിവസമായി തുടങ്ങിയ ഓട്ടപ്പാച്ചിൽ അല്ലെ.. അവരും വേഗം ഒന്ന് കിടന്നു കിട്ടിയാൽ മതി എന്ന മട്ടാ... മുകളിലെത്തിയതും പെണ്ണ് ഡ്രസ്സൊക്കെ എടുത്ത് ബാത്റൂമിൽ കയറിയതും ഞാൻ ഫ്രഷ് ആവാനായി അപ്പുറത്തെ മുറിയിലേക്ക് പോയി... __•°•°•°•° (സിദ്ധു ) കുളി കഴിഞ്ഞു മുടി തുവർത്തി മുറിയിൽ നോക്കുമ്പോ ആര്യയെ അവിടെ ഒന്നും കണ്ടില്ല.. ബാൽക്കണിയുടെ വാതിൽ തുറന്ന് കണ്ടപ്പോൾ ഒരു പുഞ്ചിരിയോടെ അങ്ങോട്ട് ചെന്നു... അവിടെ കൈവരിയിൽ കൈ കുത്തി ആകാശത്തോട്ടും നോക്കി ഇരിക്കുന്നവളെ കണ്ടപ്പോൾ പിറകിലൂടെ ചെന്ന് അവളുടെ കയ്യിന് മുകളിൽ എന്റെ കയ്യും ചേർത്തു വെച്ച് മുഖം അവളുടെ മുഖത്തോട് ചേർത്തു.. ആദ്യം ഒന്ന് നെട്ടിയെങ്കിലും പിന്നെ ഒരു തരം നാണവും പുഞ്ചിരിയും ഒക്കെ കലർന്ന ഒരു ചിരി എനിക്കായ് സമ്മാനിച്ചു 😍... "ഹ്മ്മ്.. എന്ത്‌ ആലോചിച്ച ഇവിടെ ഇങ്ങനെ നിക്കുന്നെ.." "ഏയ് ഒന്നുമില്ല.. ചുമ്മാ കാറ്റും കൊണ്ടിരിക്കാലോ എന്ന് കരുതി..." ''ഇവിടെ നിനക്ക് ബോറടിക്കുന്നുണ്ടോ.. " "ഏയ്.. അങ്ങനെ ഒന്നുമില്ല.. പിന്നെ അവിടെ ഉള്ളവരെയും കൂടെ മിസ്സ്‌ ചെയ്യുന്നുണ്ട്.. അതൊക്കെ മാറ്റിയെടുത്തല്ലേ പറ്റൂ..പിന്നെ ചേച്ചിക്ക് ഇന്നന്നെ പോവേണ്ടി ഇല്ലായിരുന്നു അല്ലേ."

"അളിയന് കൊച്ചില്ലാതെ പറ്റത്തില്ല.. പിന്നെ അവർക്ക് അവിടെ എന്തോ ഒരു പ്രോഗ്രാമും ഉണ്ടെന്നല്ലേ പറഞ്ഞെ... ചേച്ചിയെയും അളിയനെയും നമുക്ക് കുറച്ചു ദിവസത്തിന് ഇങ്ങോട്ട് വിളിക്കാം ട്ടോ..'' "ഹ്മ്മ്....." "പിന്നെ.. എന്താ ഇങ്ങനെ നിന്നാ മതിയോ.. കിടക്കുവൊന്നും വേണ്ടേ.. ക്ഷീണം ഒന്നും തോന്നുന്നില്ലേ.." "ആ...ഉണ്ട്.. പിന്നെ നല്ല രസമായിരുന്നല്ലേ ഇന്ന്.." "ഹ്മ്മ്.. അതേ... നിങ്ങടെ ക്ലാസ്സിലെ മിഥുൻ വന്നപ്പോഴാ ഒന്ന് ഉഷാറായെ.. നല്ല ഭാവിയുള്ള കുട്ടിയാ അവൻ.. ഞങ്ങളെപ്പോഴും സ്റ്റാഫിൽ സംസാരിക്കും അവനെ പറ്റി .." "ഹ്മ്മ്..." "എങ്കി വാ ഇവിടെ ഇങ്ങനെ നിക്കണ്ട... നമുക്ക് കിടക്കാം..." എന്നും പറഞ്ഞു കൊണ്ട് ഞാൻ അവളെയും കൊണ്ട് കട്ടിലിൽ ചെന്നിരുന്നു... ലൈറ്റണച്ചിട്ടും മിഴികളടക്കാതെ തന്നെ തന്നെ നോക്കി കിടക്കുന്നവളെ അരയിലൂടെ ചുറ്റിപ്പിടിച്ചു അവനോടടുപ്പിച്ചു നെറ്റിയിൽ സ്നേഹ ചുംബനം നൽകിയിരുന്നു.. അവ ദിശമാറി കണ്ണുകളിലും കവിളുകളിലും ചെഞ്ചുണ്ടുകളിലും ചെന്നു നിന്നു... __•°•°•°__

"ടീ... കിടക്കല്ലേ..." "എന്താണ് മാഷേ... കളിക്കല്ലേ... എനിക്കുറക്കം വരുന്നുണ്ട്..." "ആ.. നീ ഉറങ്ങിക്കോ.. അതിന് മുന്നേ ഞാനൊരു സാധനം കാണിച്ചു തരാം നീ വാ..." "എന്ത് സാധനമാ... ഇനി എങ്ങോട്ടാ അത് കാണാനായി ഇറങ്ങണ്ടേ.." "എങ്ങോട്ടും ഇറങ്ങേണ്ട.. നമ്മളെ മുറിയിൽ തന്നെയാ..വാ... എണീച്ചേ.... ഹ്മ്മ്..." അതും പറഞ്ഞോണ്ട് ഞാൻ അവളെ എണീപ്പിച്ചു നിർത്തി... മുഖവും കൂർപ്പിച്ചു നോക്കുന്നുണ്ട് അവള്... 😁ഞാൻ വല്യ മൈന്റ് കൊടുക്കാൻ നിക്കാതെ അവളെയും വലിച്ചു ചുമര് മൊത്തം മറച്ചിരുന്ന വിന്റോ സൈഡിലേക് ചെന്ന് ചുമരിലെ ആ കർട്ടൻ അങ്ങ് മുഴുവനായും നീക്കി... അവിടെത്തെ കാഴ്ച കണ്ട് അവള് കണ്ണും തള്ളി നോക്കിയിരിപ്പാ..... 🤭😲😲😲 ___•°•°•°___ മാഷ് ആ കർട്ടൻ നീക്കിയതും ഉണ്ടായിരുന്ന ക്ഷീണം ഒക്കെ ഈ സംസ്ഥാനം വിട്ടുപോയിട്ടുണ്ട്.. ഞാൻ ആകെ വണ്ടറടിച്ചു നിൽക്കുവാ...എങ്ങനെ ഞാൻ വായുംപൊളിച്ചിരിക്കാതെ നിൽക്കും..ചുമര് മൊത്തം എന്റെ പടങ്ങളാ... സെന്ററിലായി എന്റെ വലിയ ഒരു ചിത്രം വരച്ചു വെച്ചിട്ടുണ്ട്... അതിന് ചുറ്റുപുറവും ചെറിയ ചെറിയ വേറെയും ഒരുപാട് പടങ്ങൾ.... അതൊക്കെ കണ്ട് ഞാൻ കണ്ണും മഞ്ഞളിച്ചു നിൽക്കാ... 😍😍

"മാഷേ... ഇ...ഇതൊക്കെ ഇത്ര പെട്ടെന്ന് എങ്ങനെയാ വരച്ചു തീർത്തെ..." "കൊള്ളാവോ..." "ഹ്മ്മ്... എനിക്ക് ഒത്തിരി ഇഷ്ട്ടായി 😍.എങ്ങനെയാ ഇതിനൊക്കെ കഴിയുന്നെ 😍.." "നിന്നെ വരക്കാൻ നിക്ക് അത്ര പണിയൊന്നും ഇല്ലാടി... പിന്നെ അന്ന് തറവാട്ടിൽ നിന്നും വന്ന അന്ന് തുടങ്ങിയിട്ടുണ്ട് ഈ പണി.. കല്യാണ തലേന്ന കഴിഞ്ഞ് കിട്ടിയേ... ഒറക്കമൊക്കെ ഒഴിച്ചു ചെയ്തതാ.." "എന്തിനാ വെറുതെ... അല്ലെങ്കിലേ ആവിശ്യത്തിലേറെ എന്റെ പടം വരച്ചോണ്ടിരിക്കുന്നുണ്ടല്ലോ നിങ്ങള്.." "നിന്നെ വരച്ചിട്ട് മതിയാവുന്നില്ലെടി..വരക്കുന്നത് മൊത്തം എന്റെ ഹൃദയത്തിലോട്ട് കടന്ന് വരുവാ.. അപ്പൊ കൂടുതൽ വരക്കണമെന്ന് വീണ്ടും വീണ്ടും തോന്നുവാ 😍😍" "മാഷിനെന്നോട് എത്രക്കിഷ്ട്ടമുണ്ട് മാഷേ..." "അതിന് എന്റെ പക്കൽ ഉത്തരമില്ലടി 😍... ഒരു വാക്ക് ഞാൻ തരാം.. ഞാൻ മരിക്കുവോളം നിന്നെ സ്നേഹിച്ചോണ്ടിരിക്കും..അവസാനമായി എന്റെ കണ്ണടയുമ്പോഴും നിന്റെ സ്നേഹ ചുംബനം എനിക്ക് കിട്ടണം..അത് ആസ്വദിച്ചു കൊണ്ട് വേണം എനിക്ക് കണ്ണടക്കാൻ 🙂." "മാഷേ😠.. എന്തൊക്കെയാ പറയുന്നേ😢😢..എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നേ...ഞാൻ എന്നെ എത്രത്തോളം ഇഷ്ട്ടമുണ്ടെന്നല്ലേ ചോദിച്ചൊള്ളു...

ഇനി ഇങ്ങനെ ഒന്നും പറയല്ലേ😢...." പറഞ്ഞവസാനിപ്പിച്ചതും വിങ്ങിപൊട്ടി ആ നെഞ്ചോരം ചേർന്നു. വെറുതെ പോലും ഇങ്ങനെ ഒന്നും പറയരുതെന്ന് പറഞ്ഞു.. "അയ്യേ.. കരയുവാ...😂😂ഞാൻ വെറുതെ ഒന്ന് ചൊടിപ്പിച്ചതല്ലേ.. ഞാൻ നിന്നെയും കൊണ്ടേ പോവു പെണ്ണെ 😂എങ്ങോട്ടാണേലും എനിക്ക് നിന്റെ ശല്യം വേണം കൂടെ 😂.. അല്ലാ.. നിനക്ക് ഉറക്കം വന്നില്ലായിരുന്നോ.. പോയി കിടന്നോ 😜" "വേണ്ട നിക്ക് കിടക്കണ്ട.. എനിക്ക് ഇങ്ങനെ നിന്നാ മതി..." എന്നും പറഞ്ഞു ഞാൻ മാഷിനെയും ചുറ്റി പിടിച്ചു നിന്നു... മാഷൊരു ചിരിയോടെ എന്നെയും കൊണ്ട് കട്ടിലിൽ കിടന്നു... ആ ഹൃദയ താളം കേൾക്കാനായി അവൾ അവനിലേക്ക് ഒന്നൂടെ ചാഞ്ഞു.. നെഞ്ചോട് ചേർത്ത് വെച്ചയാ മുഖം കൈകുമ്പിളിൽ എടുത്തവൻ സിന്ദൂരം പടർന്ന നെറ്റി തടത്തിൽ ചുംബിക്കുമ്പോൾ നിർവൃതിയോടെ മിഴികൾ പൂട്ടിയവൾ 😍 ഇനിയെവിടെക്കും നിന്റെ മാഷ് നിന്നെ വിട്ട് പോവില്ലാടി എന്ന് ആ കാതോരം മന്ദ്രിച്ചു കൊണ്ടവൻ അവളുടെ അധരങ്ങൾ കവർന്നെടുത്തിരുന്നു.... ചുംബന ലഹരിയിൽ ഒരു പുതപ്പിനുള്ളിൽ പരസ്പരം ചേർന്ന് കിടക്കുമ്പോൾ പുറത്ത് നിന്ന് വന്നൊരു തെന്നൽ പേരറിയാത്തൊരു സുഗന്ധം അവിടമാകെ പരത്തിയിരുന്നു .....💕 ... (തുടരും 😉)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story