ഹൃദയ സഖി .....💓: ഭാഗം 52

hridaya sagi sana part 1

രചന: SANA

ദിനങ്ങൾ വീണ്ടും കൊഴിഞ്ഞോണ്ടിരുന്നു... ഞങ്ങളുടെ ഒരാഴ്ചത്തെ ലീവ് തീർന്ന് ഇന്ന് ഞങ്ങൾ കോളേജിൽ പോകുവാണ്..... കോളേജിലേക്ക് മാറ്റി ഒരുങ്ങി താഴെ ചെന്നതും ഡെയിനിങ് ഹാളിൽ ഭക്ഷണം റെഡിയാ.. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചു എണീറ്റു...കോളേജിലേക്ക് നേരം കണക്കായപ്പോ ഞാനും മാഷും കൂടെ യാത്ര പറഞ്ഞു കോളേജിലേക്കിറങ്ങി.... ____•••• "എടി... ആര്യേ.. ഇനി നീ എന്ന അങ്ങോട്ട് വരുന്നേ നിക്കാൻ.." "അറിയില്ലാടി... അടുത്ത് വരാൻ വേണ്ടി നോക്കാം..." "ഹ്മ്മ്... വന്നാ മതി..😌..." "അല്ലാ, ആര്യ അനൂ നിങ്ങള് കല്യാണം ആയിട്ട് ഇത്ര ഡേയേ ലീവെടുത്തൊള്ളൂ... മോശം മോശം..." ഞങ്ങൾ രണ്ട് പേരും സംസാരിക്കുന്നതിനിടയിൽ ആണ് മിഥുൻ ഇടയിൽ കയറിയത്... "എന്താടാ.. പിന്നെ എത്ര ദിവസം കൂടെ ലീവെടുക്കണമായിരുന്നു.." "ഞാനൊക്കെ ആണെങ്കിൽ ഹണിമൂൺ ഒക്കെ പ്ലാൻ ചെയ്ത് ഒരു രണ്ട് മാസമെങ്കിലും വരില്ലായിരുന്നു.." "അയ്യട.. രണ്ട് മാസം പോലും.. ഹണിമൂൺ.. എണീച്ചു പോടാ..." "ഓ.. നിങ്ങള് പിന്നെ വല്യ പടൂസ് ആണല്ലോ... നിങ്ങൾക്കിതൊക്കെ എന്ത്.." "അതേടാ.. ഞങ്ങൾ കെട്ടിയവൾമ്മാർക്കും കെട്ടിയവന്മ്മാർക്കും ഹണിമൂൺ പോകാനൊന്നും നേരമില്ലടാ.യൂ നോ...

ഞങ്ങൾ എപ്പോഴും വളരെ ബിസി ആണ് മാൻ ..." "അയ്യ...ഒരു ബിസി..അത്കൊണ്ടാവും ല്ലേ ഇപ്പൊ രണ്ടും കൂടെ ഇരുന്ന് തള്ളുന്നത്.." "ഞങ്ങൾ തള്ളുവൊന്നും അല്ല.. ഞങ്ങൾ കാര്യമായി പലതും ഡിസ്കസ് ചെയ്യുവായിരുന്നു.." "ഉവ്വ്... അല്ലാ ഇന്ന് ഉച്ച വരെയേ ക്ലാസ്സൊള്ളു, അതറിഞ്ഞോ..." "ഇല്ലാ... അതെന്താ.." "അറിയില്ല...ഞാനും വന്നപ്പോഴാ അറിഞ്ഞേ..." "അപ്പൊ ഇന്ന് ഉച്ചക്ക് പോണം ല്ലേ☹️...'' "അതിനെന്തിനാ നിനക്ക് സങ്കടം.." " വെറുതെ, വൈകുന്നേരം വരെ ഉണ്ടെങ്കിൽ അത് വരെ ഇവളും ഉണ്ടാവുമല്ലോ.. അതാ... " "ഓഹ്.. അതായിരുന്നോ. ഞാൻ കരുതി നിനക്ക് അത്ര നേരം കൂടെ പഠിക്കാനായിരുന്നു എന്ന്....." "പോടാ അവിടെന്ന്..." എന്നും പറഞ്ഞോണ്ട് ഞാനിവിടെ നിന്നും അവനെ ഓടിച്ചു വിട്ടു. ക്ലാസുകളൊക്കെ വലിയമാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നേ പോയി...മലയാളം ആയത് കൊണ്ട് ഞങ്ങൾ ലീവായ അന്നത്തെ നോട്ടുകൾ ഒക്കെ ഒരുപാടുണ്ട്.. ഇതൊക്കെ ഇനി എഴുതി കീർക്കണമല്ലോ എന്നോർക്കുമ്പോഴാ..... ഉച്ച വരെ മാത്രം ക്ലാസ്സ്‌ ഒള്ളായിരുന്നത് കൊണ്ട് ഞങ്ങൾ ബെല്ലടിച്ചതും ബാഗും തൂക്കി ആടിപാടി മാഷുമ്മാരെ തപ്പിയിറങ്ങി..

പക്ഷെ അവര് പോകാനൊന്നും കൂട്ടില്ലാത്ത പോലെ നടക്കുന്നതാ കണ്ടത് "അതേയ്...ഇന്ന് ഉച്ച വരെ അല്ലെ ഒള്ളു.. നമുക്ക് പോകുവല്ലേ.." "ആ.. നിങ്ങള് രണ്ട് പേരും ഭക്ഷണം കഴിച്ചോ.. ഒരു 1 മണിക്കൂർ ഞങ്ങളെ ഒന്ന് വെയ്റ്റ് ചെയ്യ്.കേട്ടോ രണ്ടും...ഞങ്ങൾക് ഇത്തിരി പണി ഉള്ളോണ്ട..." "ഹ്മ്മ്... ശരി..." അവരങ്ങനെ പറഞ്ഞെന്ന് വെച്ച് ഞങ്ങൾക് പ്രതേകിച്ചു മുഷിച്ചിലൊന്നും തോന്നിയില്ല.. രണ്ട് പേർക്കും സംസാരിച്ചിരിക്കാലോ...അവളുടെ സിദ്ധുവേട്ടന്റെ വീടിനെ കുറിച്ചും വീട്ടാരെ കുറിച്ചുമൊക്കെ ചോദിച്ചു ഞങ്ങൾ രണ്ടും കൊണ്ട് വന്ന് ഭക്ഷണവും കഴിച്ചിരുന്നു...മാഷുമ്മാരെ പണി കഴിഞ്ഞപ്പോ അവര് രണ്ട് പേരും വന്നു..പിന്നെ ഞങ്ങൾ യാത്ര പറഞ്ഞു വീട്ടിലേക്കിറങ്ങി... ____💕💕___ ഭക്ഷണം കഴിച്ചതോണ്ട് തന്നെ അവളെ വീട്ടിലിറക്കി ഞാൻ ലൈബ്രറിയിൽ പോയിരുന്നു..വെറുതെ വീട്ടിലിരിക്കണ്ടല്ലോ.. ഒരു ഒന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് പിന്നെ വീട്ടിലേക്കു തിരിച്ചു വന്നേ... മുറിയിലെത്തി നോക്കുമ്പോ ഒരുത്തി ബെഡ്ഷീറ്റ് കൊണ്ട് മൂക്കും കണ്ണും ഒക്കെ തുടച്ചോണ്ടിരിക്ക... കണ്ണൊക്കെ ചൊമ ചൊമാ ന്ന് ചുമന്നിരിപ്പുണ്ട്.. ഇവളിത് കരയുവാണോ 😳🧐🧐.. "എന്താടി.. എന്തിനാ കരയുന്നെ.."

"ദേ.. ഇത് നോക്കിയേ... ഈ കൊച്ച് മരിച്ചു.. പാവമല്ലേ.. ദുഷ്ടൻ അച്ഛന അവന്റെ ... ജയറാം എന്തൊരു നല്ല അച്ഛന.. നമ്മളെ കുട്ടിനെ ഇങ്ങനെ ബലം പ്രയോഗിച്ചൊന്നും പഠിപ്പിക്കണ്ട ട്ടോ.. ജയറാമിനെ പോലെ നല്ല അച്ഛനായികോളോണ്ടു നിങ്ങള്.. ഇൻക് ഇത് കണ്ടിട്ട് കരച്ചിൽ വരുവാ.." ദൈവമേ.. ഇവളിതെന്തോന്നാ ഈ പറയണേ... 🙄 "എന്താടി. നിനക്ക് വട്ടായോ.. കോളേജിൽ നിന്നും വരുമ്പോഴൊന്നും പ്രശ്നം ഇല്ലായിരുന്നല്ലോ 🤥.. എന്ത് തേങ്ങയ നീ ഈ പറയണേ.." "ദേ.. ഇത് തന്നെ.. ഈ ആകാശ മിട്ടായി മൂവിയിലെ കാര്യവാ ഞാൻ പറഞ്ഞെ.. പാവം ല്ലേ ആ കുട്ടി.." അവള് പറയണ കേട്ടിട്ട് ഞാൻ തലക്കും കൈ വെച്ചവിടെ ഇരുന്നു.. ഇരുന്ന് മോങ്ങുന്നത് കണ്ട അവളെ ആരേലും തല്ലി മൂലക്കലിട്ട പോലെയാ.. ഒരറ്റ കുത്ത് വെച്ച് കൊടുക്കാൻ തോന്നുന്നുണ്ട്.. ബ്ലഡി ഫൂൾ 😤😤 "ഓരോന്ന് കണ്ട് കുതിര കളിച്ചോളും.. നീ ഇനി മൂവി കണ്ടാ കണ്ണ് കുത്തി പൊട്ടിക്കും നോക്കിക്കോ.." "അയ്യട.. ഇങ്ങട് വാ.. നിന്ന് തരാം.." "ഒന്നില്ലെങ്കിലും ഡിഗ്രി എത്തിയില്ലേ.. ഇച്ചിരി കോമൺസെൻസ്😒... അവള് മൂവി കണ്ട് മോങ്ങാൻ നടക്കുന്നു.." " പിന്നെ.. ഡിഗ്രി കാർക്കെന്താ സങ്കടം വരൂലേ.. ന്റേത് ചെറിയ മനസ്സാണെ..

ആ കൊച്ച് മരിച്ചപ്പോ കരച്ചിൽ വന്നതാ.. ഇനി ഇത് മനസ്സിൽന്ന് പോവൂല.. 😢😢" "നിന്നോടൊന്നും പറയാൻ ഞാനില്ലേ.. ഞാനെ കുളിച്ചേച് വരാം.. അപ്പോഴേക്ക് എന്റെ ഭാര്യ പോയി ചായ ഉണ്ടാക്കാൻ അമ്മയെ സഹായിച്ചേ..." "അത് നിങ്ങള് പറഞ്ഞിട്ട് വേണ്ട.. ഞാൻ പോവ തന്നെയാ 😏😏" "ഓ... എങ്കി പോ..." എന്നും പറഞ്ഞോണ്ട് ഞാൻ തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി... പുറത്ത് വാതിൽ ഉറക്കെ അടയുന്ന ശബ്ദം ഒക്കെ കേൾക്കുന്നുണ്ട് 😂😂പെണ്ണിന് ദേഷ്യമായി തോന്നുന്നു 😁... ഓരോരോ ഭ്രാന്തേ.. ഞാൻ പിന്നെ വേഗം ഫ്രഷ് ആയി താഴോട്ടിറങ്ങി ചെന്നു.. അവിടെ കിച്ചണിൽ അമ്മ ഉണ്ടായിരുന്നു.. അമ്മക്കടുത്ത് പോയിരുന്നു... "അല്ല അമ്മേ . അവള് താഴോട്ട് വന്നായിരുന്നല്ലോ.. എവിടെ പോയി.." "ഇത് വരെ ഇവിടെ ഉണ്ടായിരുന്നു.. ഇപ്പൊ മുങ്ങിയതാ😁" "അത് ശരി.. ചായ റെഡി ആയോ അമ്മേ.." "ഹാ.. ഇന്നാ.." എന്നും പറഞ്ഞമ്മ എനിക്ക് ഒരു കപ്പിൽ ചായ പകർന്ന് തന്നു.. അതും ഊതി കുടിച്ചോണ്ടിരിക്കുമ്പോഴാ ന്റെ പൊണ്ടാട്ടി ന്തൊക്കെയോ ആലോചിച്ചു ഫോണും പിടിച്ചു വരുന്നത് കണ്ടത്.. "എന്താടി വല്ല കുറ്റന്വേഷണ പടവും കണ്ടിട്ടാണോ വരുന്നേ.. നല്ല ആലോചനയാണല്ലോ.."

"അമ്മേ 😤😬ഇത് നോക്കിയേ മാഷ് കളിയാക്കുന്നെ.." "എന്താടാ..നീയിങ്ങനെ " "അത് ശരി. അപ്പൊ അമ്മേം മരുമോളും ഒന്നായോ.." "അതിനിവിളന്റെ മോളല്ലേ.." "അങ്ങനെ പറഞ്ഞു കൊട് അമ്മാ.." "ഓ.. ആയിക്കോട്ടെ.. ഇപ്പൊ എന്താണാവോ ഭവതി ആലോചിച്ചു കൂട്ടുന്നെ.." "അതില്ലേ മാഷേ ഇപ്പൊ അമ്മ വിളിച്ചായിരുന്നു.." "എന്നിട്ടെന്ത് പറഞ്ഞു.." "ആ.. എന്തൊക്കെയോ പറയുന്നുണ്ട്.. ഇപ്പൊ വിളിക്കാമെന്നും പറഞ്ഞു വെച്ചു.. നമുക്ക് വീട്ടിൽ പോയാലോ.." "വേണേൽ പോവാം.." "വേണം ☹️.." "ഹാ.. എന്നാ ഒരുങ്ങിക്കോ.." "എടാ...ഇന്ന് പോയിട്ട് രണ്ടൂസം നിന്നിട്ട് പോര് രണ്ട് പേരും.. എന്തായാലും കോളേജ് രണ്ട് ഡേ ലീവ് അല്ലെ.."Amma "അപ്പൊ സിദ്ധുവിനെയും ആര്യയെയും വിളിക്കണമെന്ന് പറഞ്ഞിരുന്നില്ലേ.." "അവർക്ക് ഈ രണ്ടൂസം വരാൻ പറ്റില്ലല്ലോ..അതോണ്ട് നിങ്ങള് രണ്ടും പോയി വാ.." "വാ.. മാഷെ.. രണ്ടൂസം വീട്ടിൽ നിക്കാം.." "ഹ്മ്മ്.. ശരി ഒരുങ്ങിക്കോ...." ഞാൻ സമ്മതം മൂളിയതും തുള്ളിക്കൊണ്ട് മുകളിലേക്കു ഓടുന്നത് കണ്ടു പിന്നെ ഒരുങ്ങലും പാകിങ്ങും ഒക്കെ ടപ്പെ ടപ്പേ എന്നായിരുന്നു.. എന്തൊരു ഫാസ്റ്റ.. കോളേജിലേക്കിറങ്ങോ ഇത് പോലെ 😁😁എവിടെ 😂😂 __💕💕__

"അമ്മാ.. ഞങൾ പോകുവാണെ. ബായ്..." "പോയിട്ട് വരാമെന്നു പറയെടി.." "ഈ 😁😁പോയിട്ട് വരാം 😌.." "ഹ്മ്മ്.. എങ്കി നേരം കളയണ്ട.. രണ്ട് പേരും പൊക്കോ.." അവിടെന്ന് യാത്ര പറഞ്ഞു ഞാനും മാഷും കാറെടുത്ത് വീട്ടിലേക്ക് വിട്ടു.. ഞങ്ങൾ വരുന്നത് ആദ്യേ അമ്മക്ക് വിളിച്ചു പറഞ്ഞത് കൊണ്ട് രണ്ട് പേരും ഞങ്ങളെയും കാത്ത് സിറ്റൗട്ടിൽ ഇരിപ്പുണ്ടായിരുന്നു.... "വല്ലാത്ത വിരുന്ന് വരവായിപോയി രണ്ടിന്റെയും.. രാവിലെ പറഞ്ഞിരുന്നെങ്കിൽ എന്തൊക്കെ ഒരുക്കാമായിരുന്നു.." ഞങ്ങളെ കണ്ടപ്പോൾ തന്നെ അച്ഛൻ പരിഭവം പറയാനാ വാ തുറന്നത് 😁... മാഷതിന് തക്ക മറുപടിയും കൊടുക്കുന്നുണ്ട്. ഞങ്ങൾ രണ്ട് പേരും അകത്തോട്ട് കയറി വീണ്ടും ഒരൊ വിശേഷം പറഞ്ഞിരുന്നു.. അതിനിടയിലാണ് അമ്മ ഇന്ന് വിളിച്ച കാര്യം വിസ്തരിച്ചു പറഞ്ഞു തന്നത്... "നിത്യക്ക് വൈകിയല്ലേ വിശേഷം ഉണ്ടായത്. അത് കൊണ്ട് റസ്റ്റ്‌ നന്നായി വേണമെന്ന് പറഞ്ഞിട്ടുണ്ട്..അമ്മക്ക് ഒന്നും എടുക്കാൻ വയ്യതാനും.. അവളാണെൽ എല്ലാ പണിയും ഒറ്റയ്ക്ക് എടുത്ത് കൊണ്ട.. ഞങ്ങൾ അങ്ങോട്ട് പോയാലോ എന്നാലോചിക്കുവായിരുന്നു.." "അപ്പൊ അമ്മയും അച്ഛനും ഇനി ആന്റിടെ ഡെലിവറി കഴിഞ്ഞാലേ ഇങ്ങോട്ട് വരത്തൊള്ളോ.."

"ഇടക്കൊക്കെ ഇവിടെ വന്നു പോണം.. പിന്നെ അമ്മ പറയുന്നത്. ഞങ്ങളിവിടെ തനിച്ചല്ലേ.. അവിടേക്ക് വന്നൂടെ ന്നാ...ഇനി അവിടെ തന്നെ അങ് കൂടിക്കൂടെ എന്ന.. അമ്മക്ക് നമ്മളൊക്കെ ഇങ്ങോട്ട് പോന്നപ്പോഴാ വയ്യാതായിട്ടുണ്ട്.. എല്ലാവരും ഒരുമിച്ചു അവിടെ കൂടിയപ്പോ അമ്മക്കൊരു ഉഷാറാല്ലായിരുന്നോ.. ഇപ്പൊ ഷീണവും തളർച്ചയും ഒക്കെയാണ്.." "അപ്പൊ അച്ഛനും അമ്മയും പോവാൻ തീരുമാനിച്ചോ.." "എന്തായാലും നിത്യയുടെ ഡെലിവറി കഴിയുവോളം പോകണം. അതിന് ശേഷം ഉള്ളത് ആലോചിക്കണം. നോക്കട്ടെ ഞങ്ങളും ഇവിടെ തനിച്ചല്ലേ... ഇപ്പൊ അത് വിട്.. മോന് വെള്ളം കൊടുക്കട്ടെ..." എന്നും പറഞ്ഞോണ്ട് അമ്മ അവിടെന്ന് എണീറ്റ് അടുക്കളയിലോട്ട് പോയി.. അച്ഛനും മാഷും സംസാരിക്കാൻ തിരിഞ്ഞപ്പോ ഞാനും അമ്മക്ക് പിറകെ തന്നെ പോയി.. "നിനക്കൊന്ന് നേരത്തെ വിളിച്ചു പറഞ്ഞൂടായിരുന്നോ നിക്കാൻ വരുന്ന കാര്യം.. എന്നാൽ കാര്യമായിട്ട് എന്തെങ്കിലും ഉണ്ടാക്കി വെക്കാമായിരുന്നു..ആദ്യമായിട്ട് നിക്കാൻ വന്നപ്പോ കാര്യമായിട്ടൊന്നും കിട്ടിയില്ല എന്ന് പറയേണ്ടി വരും മരുമോന്.." "മാഷ് അങ്ങനെ ഒന്നും പറയില്ല.. പിന്നെ വരുന്ന കാര്യം അരമണിക്കൂർ മുന്നെയാ ഞാനും കൂടെ തീരുമാനിച്ചേ..

നിങ്ങള് വിളിച്ചു പറയാനുള്ളത് പറയാതെ വേറെ ഒരു ഫോൺ വരുന്നുണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞു വെച്ചപ്പോ നിങ്ങളെ കാണണം എന്ന് തോന്നി.. അപ്പോഴാ വല്യമ്മ പറഞ്ഞെ എന്തായാലും കോളേജ് ലീവല്ലേ രണ്ടൂസം നിന്നിട്ട് പോരെന്ന്.." "ഹ്മ്മ്.. ഹ്മ്മ്.. എന്തായാലും സാധനങ്ങൾ കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്. ഭക്ഷണം റെഡിയാക്കാൻ എന്റെ കൂടെ നിന്നോണ്ടു...." "അതൊന്നും വേണ്ട എന്റെ പൊന്നമ്മാ..നമുക്കെല്ലാവർക്കും ഇന്ന് പുറത്തോട്ട് പോകാം.. പുറത്ത് നിന്നും ആക്കാം ഭക്ഷണം.." "ഒന്ന് പോയെ നീയ്.. നിങ്ങള് രണ്ട് പേരും വേണമെങ്കിൽ പോയേച്ചു വാ.." "അതൊന്നും പറഞ്ഞാ പറ്റത്തില്ല.. മാഷ് പറഞ്ഞതാ അമ്മയെയും അച്ഛനെയും കൂട്ടാമെന്ന്. പോയെ.. പോയി ഒരുങ്ങിക്കെ.. ഈ ജ്യൂസ് ഞാൻ കൊണ്ട് കൊടുത്തോളാം.." എന്നും പറഞ്ഞോണ്ട് ഞാൻ അമ്മയെ ഒരുങ്ങാൻ പറഞ്ഞു വിട്ട് മാഷിന് ജ്യുസും കൊണ്ട് ചെന്നു... "അച്ഛാ.. അച്ഛനും ഒരുങ്ങി വായോ... മാഷ് പറഞ്ഞില്ലേ പുറത്ത് പോകാമെന്നു.." "നിങ്ങൾക്കങ് പോയ പോരെ.. എന്തിനാ ഞങ്ങളും.." "ഹ.. അച്ഛൻ പോയി ഒരുങ്ങി വന്നേ.. ചെല്ല്. എല്ലാർക്കും പോവാം..." എന്നും പറഞ്ഞോണ്ട് ഞാൻ അച്ഛനെയും അവിടെന്ന് ഓടിച്ചു വിട്ടു...

"അല്ലടി... നേരം ഇരുട്ടാൻ ആയല്ലോ.. എങ്ങോട്ടാ പോവണ്ടേ.." "ബീച്ചിൽ പോവാം.." "ബീച്ചിൽ എത്തുമ്പോഴേക് എന്തായാലും നേരം ഇരുളും.. അവിടെ പോയി എന്തുണ്ടാക്കാനാ.." "രാത്രി ബീച്ച് വേറെ രസാ.. അതൊന്നും നിങ്ങൾക് പറഞ്ഞ മനസ്സിലാവില്ല.. വീട്, കോളേജ്, വീട് കോളേജ്, ആ ഒരു ചിന്ത മാത്രം അല്ലെ ഒള്ളു... ഹും 😤😤" "എന്റെ പൊന്നോ..ഞാൻ നിന്നെ കൊണ്ട് പോവില്ല എന്നൊന്നും പറഞ്ഞില്ലല്ലോ പെണ്ണെ.." "ഇല്യ.. ന്നാലും 😌" "ഹ.. ഇക്കണക്കിന് പോയ ഞാൻ എന്താവുമെന്ന് എനിക്ക് തന്നെ അറിയില്ല ☺️🤭🤗.." ___•°•°•°•°___ പെണ്ണിന്റെ ആഗ്രഹം പോലെ തന്നെ അവളുടെ അച്ഛനെയും അമ്മയെയും കൊണ്ട് ഞങ്ങൾ ബീച്ചിലേക്ക് തന്നെ പോയി.. അവര് അവിടെ ഒരു സിമന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചപ്പോൾ ഞങ്ങൾ രണ്ടും കൈകൾ ചേർത്ത് പിടിച്ചു വെറുതെ നടന്നു...പരസ്പരം ഒന്നും മിണ്ടുന്നില്ലെങ്കിൽ പറയാനുള്ളതൊക്കെ മൗനത്തിലൂടെ പറയുന്നുണ്ട്...

എന്താണെന്നറിയില്ല ചിലപ്പോൾ അവളോട് ഒന്നും മിണ്ടാതെ സംസാരിക്കാൻ തോന്നും.. മൗനമായി... അവള് തിരിച്ചു തൊള്ളയിൽ തോന്നിയത് പറയുന്നത് കൊണ്ടൊന്നും അല്ല കേട്ടോ 😂.. "അതേയ്.." "ഹ്മ്മ്..." "എന്താ ഒന്നും മിണ്ടാത്തെ.." "ഞാൻ പറയുന്നുണ്ടല്ലോ. കേൾക്കുന്നില്ല😉" "ഇല്ല..." "ദേ... ഈ കടൽ തീരത്ത് മൗനം വല്ലാതെ തളം കെട്ടുമ്പോൾ തിര തീരത്തെ ചുംബിക്കും പോലെ അവയെ മാറോടക്കും പോലെ നീ നിന്നെ നിന്നെലേക് അടുപ്പിച്ചിട്ടുണ്ട്.😍നിന്റെ ഹൃദയമിടിപ്പ് എന്നോട് ചേർത്ത് വെച്ചിട്ടുണ്ട് 🤍💝.. ഞാൻ അവയോട് സംസാരിച്ചോണ്ടിരിപ്പ ഇപ്പൊ..." "ഓഹോ.. അങ്ങനെ.. എന്നരുതി ഞാനൊന്നും കേൾക്കുന്നൊന്നും ഇല്ല.. പറയുന്നെങ്കിൽ എന്നോട് പറയ്.. ന്റെ ഹൃദയ മിടിപ്പിനോട് പറഞ്ഞിട്ടൊന്നും കാര്യല്ല്യ..." "അത് നേരാ.. അതിവിടെ ക്രമത്തിലൊന്നും അല്ല മിടിക്കുന്നത്.. എന്തോ കേട് പറ്റിയിട്ടുണ്ട് 😁..." "ദേ🙄😕..." "ഹ.. ഹ.. ഹ... ചുമ്മാ ടീ..... വാ ന്റെ പെണ്ണെ..." എന്നും പറഞ്ഞു കൊണ്ട് ഞാനവളെയും ചേർത്ത് പിടിച്ചു നടന്നു...... (തുടരും 😉)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story