ഹൃദയ സഖി .....💓: ഭാഗം 53 | അവസാനിച്ചു

hridaya sagi sana part 1

രചന: SANA

"മാഷേ......" സ്ഥിരമുള്ള പെണ്ണിന്റെ പിറകെയുള്ള വിളികേട്ട് പുഞ്ചിയോടെ ഞാൻ തിരിഞ്ഞു നോക്കി... "ഞാനിപ്പോ ഓർത്തെ ഒള്ളു, എന്താ നിന്നെ കാണാത്തെ എന്ന്... എക്സാം എങ്ങനെ ഉണ്ടായിരുന്നു പെണ്ണെ..." "എന്റെ മാഷല്ലേ എന്നെ കൂടെ ഇരുത്തി പഠിപ്പിക്കണേ 😌. എങ്ങനെ ഈസി ആവാതിരിക്കും.." "എന്നെ പൊലിപ്പിക്കാൻ വേണ്ടി പറയുന്നതോ അതോ കാര്യമായിട്ടാണോ... എക്സാം നന്നായി എഴുതിയില്ലേ.." "എഴുതി മാഷേ..." "ഹ്മ്മ്... ആട്ടെ, എന്റെ കൊച്ച് എഴുതാൻ സമ്മതിക്കാതെ കുസൃതി വല്ലോം കാണിച്ചോടി..." "ഏയ്.. നിങ്ങടെ ആള് ഭയങ്കര സൈലന്റ് ആയിരുന്നു..." "അത് പിന്നെ അങ്ങനെ അല്ലെ വരൂ.. എന്റെ അല്ലെ കൊച്ച്..." "ഉവ്വ്.. നിങ്ങടെ കൊച്ച് പഠിക്കാൻ ഇരിക്കുമ്പോൾ കാണിക്കുന്ന കുറുമ്പൊക്കെ എനിക്കല്ലേ അറിയൂ..." "അത് പിന്നെ നീ ഉറക്കൊഴിച്ചു പഠിക്കുന്നത് ആൾക്ക് പറ്റാഞ്ഞിട്ടല്ലേ..." "ഉവ്വ്.അങ്ങനെ തന്നെയാ സമ്മതിച്ചു..." "അല്ലടി..ഇപ്പൊ എന്താ നീ എന്നെ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാത്തെ.." "നിങ്ങളെ ഇനി ആരും നോക്കില്ലാന്ന് എനിക്കറിയാം.. അത്കൊണ്ട് ഞാൻ എന്തിനാ ആ റിസ്ക് എടുക്കുന്നെ.." "ഹാ.. അതും നേരാ.. 😪

ആദ്യമൊക്കെ എന്തോരം പെൺപ്പിള്ളേർ എന്റെ പിറകെ കൂടിയതാ.. നിന്നെ കെട്ടിയതോടെ അത് കുറഞ്ഞു..ഇപ്പൊ വയറു വീർത്തതോടെ പാടെ ഇല്ലാണ്ടായി.. എന്താ ചെയ്യാലേ..." "ഞാൻ ഊതി വീർപ്പിച്ചത് ഒന്നുമല്ലല്ലോ 😤😤അപ്പൊ അതിനെ കുറിച്ചൊന്നും മിണ്ടണ്ട.." "ഈ പെണ്ണിത്.. ഒന്ന് പതിയെ പറയെടി.." ''നിങ്ങള് തന്നേ അല്ലെ മരിയാതക്ക് നടന്ന എന്നെ കൊണ്ട് വായ തുറപ്പിച്ചേ.. നിങ്ങള് വായടക്കിയാ ഞാനും നിർത്താം.. " "ഇല്ല.. ഞാനൊന്നും മിണ്ടുന്നില്ല. പോരെ.." "എങ്കി ഞാനും അതേ 😌.." എന്നും പറഞ്ഞവള് വായും പൂട്ടി എന്റെ കൂടെ നടന്നു.... ____ ഞങ്ങൾ കാറിനടുത്ത് എത്തിയപ്പോഴുണ്ട് ആര്യയും സിദ്ധുസാറും കൂടെ ഞങ്ങടെ വണ്ടിക്ക് അരികിൽ നിൽക്കുന്നു... അവള് എക്സാം ഹാളിൽ നിന്നും ഇറങ്ങിയപ്പോ തന്നേ സിദ്ധു സാറിന്റെ വണ്ടിക്കരികിൽ ചെന്നതാണല്ലോ.. ഇപ്പൊ ന്താ രണ്ടും ഇവിടെ... ''എന്താ സിദ്ധു...നിങ്ങള് പോയില്ലേ.." മാഷ് "എങ്ങനെ പോവാനാ ടാ. ഇവള് പിടിവാശി അല്ലെ.."

"എന്താടി.. എന്തിനാ വാശി.." മാഷ് "അവൾക് നിങ്ങളുടെ കൂടെ പോരണമെന്ന്.. കോളേജിലേക് ഇറങ്ങിയപ്പോൾ തന്നേ പറഞ്ഞായിരുന്നു.. രണ്ട് ദിവസത്തിനുള്ള ഡ്രെസ്സും പേക്ക് ചെയ്ത വന്നിരുന്നേ. ഞാൻ കരുതി എക്സാം കഴിയുമ്പോഴേക് മൈന്റ് മാറിക്കോളും എന്ന്.. എവിടെ ☹️ദേ നിങ്ങടെ കൂടെയേ പോകൂ എന്ന് പറയുന്നു..." ''അതിനെന്താ അവള് പോന്നോട്ടെ.. " "അയ്യ... എന്നെ കൊണ്ട് പറ്റില്ല.." "അതെന്താ.. അവള് പോന്നോട്ടെ അവളുടെ ഒരു ആഗ്രഹം അല്ലെ.." "പോന്നോട്ടെ..ഞാനും വരാം എന്നിട്ട് എന്റെ കൂടെ തന്നേ തിരിച്ചു പോരാലോ.. എല്ലാവരെയും ഒന്ന് കണ്ട പോരെ.." "പോരാ.. എനിക്ക് രണ്ട് ദിവസം അവിടെ നിക്കണം.. എന്നിട്ടെ ഞാൻ വരൂ 😒😒.." "കണ്ടോ ടാ.. ഇതാ പ്രശ്നം.. അവൾക് രണ്ട് ദിവസം നിക്കണമല്ലോ.." "നിന്നോട്ടെ എന്തായാലും എക്സാം കഴിഞ്ഞതുമല്ലേ.." "ഒന്ന് പോയെ.. നിങ്ങൾക്കറിഞ്ഞൂടെ ഏഴാം മാസം ആയാ എന്തായാലും നിങ്ങടെ മുത്തശ്ശി കൂട്ടി കൊണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ട്.. ഞാൻ അവിടെ പിടിച്ചു നിർത്താൻ നോക്കിയാലും ഫലം കാണില്ല.. അപ്പൊ അത് വരെയെങ്കിലും ഇവള് എന്റെ കൂടെ നിക്കട്ടെ.." "ഒരു രണ്ട് ദിവസത്തെ കാര്യം അല്ലെ.. അവള് പോന്നോട്ടെ ടാ..

അവളുടെ ആഗ്രഹം അല്ലെ.." "കൊറേ നേരായി നീ അവളുടെ ആഗ്രഹമല്ലെന്ന് പറയുന്നു.. എന്റെ ആഗ്രഹം കൂടെ നീ കണക്കിലെടുക്ക്😬.." "ശടാ.. അവളുടെ ഇപ്പോഴത്തെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കേണ്ടത് ഭർത്താവായ നിന്റെ ഉത്തരവാദിത്യം ആണ്.. ഒന്നില്ലെങ്കിലും രണ്ട് ദിവസം അവളവളെ അച്ഛനേം അമ്മയെയും കാണാൻ പൊക്കോട്ടെ എന്നല്ലേ ചോദിക്കുന്നെ.." കൊറെയൊക്കെ മാഷും ആര്യയും സിദ്ധു സാറിനോട് പറഞ്ഞെങ്കിലും സാർ പിടികൊടുത്തില്ല. പാവം 😁.. പക്ഷെ ആര്യ ഒരു നടക്കും സമ്മതിക്കില്ല എന്നായപ്പോ എന്തെങ്കിലും ചെയ്യ് എന്നും പറഞ്ഞു സാറ് മിണ്ടാതിരുന്നു.. ആര്യക്ക് വീട്ടിൽ വന്നേ പറ്റൂ എന്ന നിർബന്ധം ആയത് കൊണ്ട് അവളത് സമ്മതമാക്കി കൂട്ടി ഒരു താങ്ക്സും പറഞ്ഞു വണ്ടിയിൽ കയറി..പിറകെ സിദ്ധു സാറിനോട് യാത്ര പറഞ്ഞു കൊണ്ട് ഞങ്ങളും വണ്ടിയിൽ കയറി... ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി രണ്ടര വർഷങ്ങളാണ് കടന്നു പോയത്...

അതിനിടയിൽ ഞാൻ ചെറുതായോന്ന് പ്രെഗ്നന്റ് ആയി 😌... അതേ..., ഞങ്ങളുടെ പ്രണയത്തിന്റെ പ്രതീകം ജീവന്റെ തുടിപ്പായി എന്നിൽ നാമ്പിട്ടു 😍😍 ഇപ്പൊ എനിക്ക് എട്ട് മാസാ 💕.... ആര്യയും പ്രെഗ്നന്റ് ആണ്... അഞ്ചു മാസം... എനിക്ക് മാഷിനെ വളച്ചൊടിച്ചു താമസിച്ചു കുപ്പിയിൽ ആക്കേണ്ടി വന്നെങ്കിലും ഇതിൽ ആദ്യം ഞങ്ങൾ തന്നെ ഗപ്പടിച്ചു 😜😜.....എന്തെയ്യാനാ 🙈🙈 ഇന്നായിരുന്നു ഞങ്ങളുടെ ഫൈനൽ year ലാസ്റ്റ് എക്സാം..ഇനി അങ്ങോട്ട് കംബ്ലീറ്റ് റസ്റ്റ്‌ എടുത്തോണം എന്ന് എന്റെ ചെക്കൻ പ്രതേകം പറഞ്ഞിട്ടുണ്ട്... 😌 ഞങ്ങളിപ്പോ പോകുന്നത് തറവാട്ടിലോട്ട് ആണ്.. അവിടെയാണിപ്പോ എല്ലാവരും... Nithya ആന്റി പ്രെഗ്നന്റ് ആയിരിക്കുന്ന ആ സമയം അമ്മയും അച്ഛനും കൂടെ അങ്ങോട്ട് പോയി... പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല അങ്ങനെ.. ഞങ്ങളുടെ വീട് അവിടെ റെന്റിന് കൊടുത്തിരിക്കയാണ്..ആന്റിയുടെ ഡെലിവറി കഴിഞ്ഞതിന് തൊട്ട് പിറകെ മുത്തശ്ശി വീണ് ചെറിയ ഒപ്പറേഷൻ ഒക്കെ കഴിഞ്ഞു..

ആ സമയം ഞങ്ങളും തറവാട്ടിലേക്ക് ചേക്കേറി..എന്തായാലും വീട് എടുത്ത് താമസിക്കുവായിരുന്നല്ലോ.. ഇപ്പൊ ഞങ്ങളും തറവാട്ടിൽ സ്ഥിരമാക്കി... അവിടെ പറമ്പിൽ വെറുതെ ഒരു വീട് ഇപ്പൊ പണിയുന്നുണ്ട്.. ആർക്കും മാറിത്താമസിക്കാൻ ഒന്നുമല്ല. ഞങ്ങൾ ഇങ്ങനെ കൂട്ടുകുടുംബമായി സന്തോഷത്തോടെ തന്നേ ജീവിച്ചു പോകും.. പിന്നെ ആർക്കെങ്കിലും കൊടുക്കാനെങ്കിൽ അങ്ങനെയോ.. അല്ലെങ്കിൽ എന്തെങ്കിലും സാഹചര്യങ്ങൾ വന്നാലോ മാറാൻ വേണ്ടി മാത്രം.കാലം നീണ്ടു കിടക്കുവല്ലേ 😌..ആര്യ മാത്രമേ ഇപ്പൊ കൂടെ ഇല്ലാത്തതൊള്ളൂ മറ്റെല്ലാവരും ഉണ്ട്.. ആര്യയെ പിന്നെ കോളേജിൽ നിന്നൊക്കെ എനിക്ക് കാണാൻ കഴിയുന്നതാ ഒരു സന്തോഷം.. തുടർപഠനവും ഒക്കെ ഞങ്ങൾ ഒരുമിച്ചു തന്നേ ആവുന്നത് കൊണ്ട് അവളെ പിരിയുന്ന പേടി ഒന്നും എനിക്കില്ല 😍... അപ്പേട്ടൻ ഒരു പ്രാവിശ്യം കൂടെ വന്നിരുന്നു.. ആ സമയം മീനൂട്ടിയെ അവളുടെ ചെറുക്കന് പിടിച്ചു കെട്ടിച്ചു കൊടുത്തു ... മാത്രല്ല ലീവ് കഴിഞ്ഞു പോകുമ്പോൾ സ്നേഹേചിക്ക് ഒരു ട്രോഫിയും കൊടുത്തിരുന്നു 😜.

.രണ്ട് മാസമേ ആയിട്ടുള്ളു ഡെലിവറി കഴിഞ്ഞിട്ട്.. ഒരു കൊച്ചു ചെക്കനാ😍😍...അപ്പേട്ടൻ കൊച്ചിനെ കണ്ടിട്ടില്ല.. 😍 മീനു പിന്നെ ജോളിയടിച്ചു നടക്കുവാ.. എന്നാണാവോ ഇനി അവളും വയറുവീർപ്പിക്കുന്നെ... 😁 പറഞ്ഞു പറഞ്ഞു നേരം പോയതറിഞ്ഞില്ല.ഞങ്ങൾ ദേ വീട്ടിൽ എത്തി.. കൊലായിലിരിക്കുന്ന അച്ഛൻമാർ ഞങ്ങളെ കൂടെ പെട്ടീം കിടക്കേം എടുത്തോണ്ട് വരണ ആര്യയെയും കണ്ടപ്പോ ഒന്ന് നെറ്റി ചുളിച്ചു... പിന്നെ അവള് രണ്ടൂസത്തിന് നിൽക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോ ചിരിച്ചോണ്ട് അകത്തോട്ട് കയറ്റി... "അല്ല മക്കളെ എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ എക്സാം. ഇന്നല്ലായിരുന്നോ ലാസ്റ്റ്.." "അതേ അച്ഛാ..കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല." "ഹ്മ്മ്.. എങ്കി ചെല്ല് രണ്ടും അകത്തോട്ട്.." "ആ.. നിങ്ങള് വന്നോ.. കുളിച്ചേച് വാ. അമ്മ രണ്ടാൾക്കും ഭക്ഷണം എടുത്ത് വെക്കാം.അല്ല സിദ്ധു മോന് ഇല്ലേ ആര്യേ നിന്റെ കൂടെ .." "ഇല്ലമ്മാ... ഇവള് രണ്ടൂസം നിക്കാൻ എന്നും പറഞ്ഞു പോന്നതാ.." "എന്നാ നിനക്ക് അവനെയും അങ് വിളിച്ചൂടായിരുന്നോ ആര്യേ.." "നാളെ വരാൻ പറയാം..''arya "ഹ്മ്മ്.. എങ്കി ചെല്ല് രണ്ടും.." എന്നും പറഞ്ഞു അമ്മ അടുക്കളയിലോട്ട് പോയി..താഴെ മുറിയില ഞാനും മാഷും കിടക്കുന്നെ.. എനിക്കും സുഖം അതാണല്ലോ...

മുറിയിൽ കയറി കുളിയൊക്കെ കഴിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു.. അപ്പോഴുണ്ട് പാറു മോള് കൊച്ചു പല്ലുകളും കാണിച്ചു ഇളിച്ചോണ്ട് ഞങ്ങളെ അടുത്തൊട്ട് വരുന്നു... പാറു ആരാന്ന് മനസ്സിലായില്ലേ... പാർവതി 😍 എന്ന ആന്റിടെയും ഞങ്ങളുടെയും ഒക്കെ സുന്ദരി വാവ😍😍... "പാറൂസേ 😍😍മാമു വേണോ നിനക്ക്.. ഹേ.." എന്നും പറഞ്ഞോണ്ട് ഞാൻ കുനിഞ്ഞവളെ എടുക്കാൻ നിന്നപ്പോഴേക്കും മാഷവളെ എടുത്ത് മടിയിൽ വെച്ചിരുന്നു.. എന്നിട്ടെന്നെ നോക്കി കണ്ണുരുട്ടലും 😁. എന്നോട് പറഞ്ഞതാണ് ഇരുന്നോണ്ട് കുട്ടിയെ പോക്കാനൊന്നും നോക്കരുതെന്ന് 😜അനുസരണ ശീലായി പോയില്ലേ 🚶🏻‍♀️🏃🏻‍♀️.. പിന്നെ മാഷിന്റെ മടിയിൽ ഇരുത്തി തന്നെ അവളെയും കളിപ്പിച്ചു വേം കഴിച്ചെണീറ്റു..... __💕😍😍💕__ "ഹലോ... ☹️ 📲..." "ആ 😏 ഹലോ..." "എന്താ സിദ്ദേട്ട ഒരു ഗൗരവം.." "ഗൗരവം ഒന്നുമില്ല.. നീ പറയ്.." "അതേയ്.. ☹️" "ആ..." "എനിക്ക് അങ്ങോട്ട് വരണം.. നിക്ക് ഏട്ടനെ കാണണം 😪.." "ഇപ്പൊ എന്താ അങ്ങനെ. അവിടെ പോയി രണ്ട് ദിവസം നിന്നിട്ടെ വരൂ എന്ന് പറഞ്ഞിട്ട്.."

"എനിക്ക് വയ്യ.. സിദ്ദേട്ടൻ ഇങ്ങോട്ട് വാ പ്ലീസ്.." "വേണ്ട.. 😬നിന്റെ നിക്കൽ പൂതി തീരട്ടെ.. രണ്ടൂസം കഴിഞ്ഞിട്ട് കൊണ്ട് വരാനായി ഞാനങ് വരാം .." "പ്ലീസ്.. വാ നിക്ക് പറ്റാത്തോണ്ടാന്നെ.. ☹️" "മിണ്ടാതെ പോയി കിടന്നോ 😠.." "അല്ലെങ്കിലും എനിക്കറിയാം. പഴയ പോലെ ഒന്നുമല്ല ഇപ്പൊ ഏട്ടൻ.എന്നോട് ഒരു സ്നേഹോം ഇല്ല.." "ആ.. ഇല്ല.. അത് കൊണ്ടാണല്ലോ ഞാൻ നീ പോവണ്ടാന്ന് വാശി പിടിച്ചത്.. നിനക്കാ സ്നേഹം കൂടുതൽ അതോണ്ടല്ലേ ഒന്നും കേൾക്കാതെ നീയങ് പോയത്.." "Sorry ☹️☹️ ഇനി ഞാൻ ഇങ്ങോട്ട് തനിച്ചു പോരില്ല.. വരുവോ..." "എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ. ഹേ..😌🤭" "ഒന്നുല്ല.. ഒറ്റയ്ക്ക് കിടന്നിട്ട് എന്തോ പോലെ തോന്നുവാ.." "എന്തായാലും ഏഴാം മാസം നിന്നെ അങ്ങോട്ട് കൊണ്ട് പോവോലോ.. അപ്പൊ എന്ത് ചെയ്യും നീ.. ഇപ്പൊ തന്നെ ഇങ്ങനെ രണ്ടൂസം ഒക്കെ പിരിഞ്ഞിരിക്കുന്നത് നല്ലതാ രണ്ട് പേർക്കും.." "എങ്കിലും.. ഒന്ന് വാ.. പ്ലീസ്☹️☹️..." "ഇപ്പൊ ഞാൻ വന്നാ അവിടെ എത്തുമ്പോഴേക്ക് നേരം ഒരുപാടാവോലോ ടീ..ചിലപ്പോ ഞാനെത്തുമ്പോഴേക്ക് നീ കിടന്നിട്ടുണ്ടാവും. പിന്നെ ഉണർത്തിയാൽ അതിന് ഞാൻ കേൾക്കേണ്ടി വരും നിന്റെ വായേന്ന്.." ''ഇല്ല..പ്ലീസ് വാ... "

"ഇപ്പൊ നീ കിടക്ക്.. ഞാനും എങ്ങനെ എങ്കിലും കണ്ണടക്കാൻ പറ്റുവോ എന്ന് നോക്കട്ടെ ട്ടോ.. നാളെ നീ കണ്ണ് തുറക്കുമ്പോഴേക്ക് ഞാൻ അങ് എത്താൻ നോക്കാം.. ഇപ്പൊ കിടന്നേ.." "നാളെ ഞാൻ എണീക്കുമ്പോഴേക്ക് എത്തുവോ.." "ആടി.നേരം പുലരും മുന്നേ ഞാൻ അങ് എത്തിക്കോളാം.എങ്കി കിടന്നേ.. നല്ല കുട്ടിയായി.." "ഹ്മ്മ്... Good night ഏട്ടാ.." "Good night😍.." ___🥰🥰🥰🥰🥰🥰____ "ടീ... എവിടെയാടി നീ കേറി നിക്കണേ 😬ഇറങ്ങടി അവിടെന്ന്😠...." കിടക്കാനായി റൂമിൽ കയറിയപ്പോ തന്നെ കാണുന്നത് ഒരു സ്റ്റൂളിൽ കയറി അലമാറക്ക് മുകളിലെ ആൽബം എടുക്കാൻ നോക്കുന്ന പെണ്ണിനെയാ ... പോയി പോയി തീരെ ബുദ്ധി ഇല്ലാണ്ടായിരിക്ക 😤😤 "എന്നെ ഒന്ന് പിടിക്കോ..." "ഒരൊറ്റ ഒരൊണ്ണം തന്നാലുണ്ടല്ലോ... എന്തിനാപ്പോ ഇതിന്റെ മുകളിൽ കയറിയെ.. ഒന്നും രണ്ടും മാസമല്ല നിനക്കിത്.. അവളെ കുട്ടിക്കളി 😤..എങ്ങാനും ഇവിടെന്ന് വീണിരുന്നെങ്കിലോ.." "വീണില്ലല്ലോ ☹️.. നിങ്ങളോട് ഞാൻ എത്ര ദിവസമായി ഇതെടുത്ത് തരാൻ പറഞ്ഞിട്ട്.. നിങ്ങള് കെട്ടില്ലേൽ പിന്നെ എനിക്കിതല്ലേ മാർഗം.." "ഞാൻ മറന്ന് പോയതല്ലേ. വീണ്ടും ഓർമിപ്പിക്കണം, അല്ലാതെ ഒന്നും ആലോചിക്കാതെ ഇതിമ്മേ വലിഞ്ഞു കയറുവല്ല വേണ്ടത് 😤😬..

കൊച്ചിന് എന്തെങ്കിലും പറ്റിയാലോ.." "ഓ.. അപ്പോഴും കൊച്ചിന് എന്തെങ്കിലും പറ്റുവോ എന്നാ.. എനിക്കൊന്നും പറ്റിയാ കുഴപ്പമില്ല... അല്ലെങ്കിലും എനിക്കറിയാം, എന്നോടല്ലല്ലോ ഇപ്പൊ സ്നേഹം 😪🤧😔😢😢.." അങ്ങനെയും പറഞ്ഞോണ്ട് അവള് ആൽബം എന്റെ കയ്യിൽ ശക്തിയിൽ അങ് വെച്ച് തന്ന് കട്ടിലിൽ പോയി കിടന്നു.... എനിക്ക് അവളെ കയറ്റം കണ്ടിട്ട് കലിയിളകി നിക്കുവായത് കൊണ്ട് അവളെ മൈന്റ് ആക്കാൻ പോവാതെ ആ ആൽബവും കൊണ്ട് അവിടുള്ള ചെയറിൽ പോയിരുന്നു മറിച്ചു നോക്കി. ഞങ്ങടെ കല്യാണ ആൽബം ആണ്..അതെല്ലാം മറിച്ചു നോക്കിയപ്പോഴേക്ക് മൂടോക്കെ ഒന്ന് നേരെ ആയി...കട്ടിലിൽ അവളെ ഒന്ന് എത്തി നോക്കിയപ്പോ കണ്ണടച്ച് കിടക്കുന്നതാ കണ്ടത്.. ചുമ്മാ അഭിനയിക്കുവാ.. എന്റെ ചൂട് കിട്ടാതെ ഉറങ്ങിയത് തന്നെ 😂😂 ഞാൻ ലേറ്റ് കെടുത്തി സീറോ ബൾബിട്ട് മെല്ലെ അവൾക്കടുത്ത് പോയിരുന്നു.. "കൊച്ചനെ... നിന്റെ അമ്മ ഉറങ്ങി പോയി വാവേ..

അമ്മക്കെയ് പരിഭവം. ഞാൻ കൊച്ചിനെയെ സ്നേഹിക്കുന്നുള്ളു എന്ന്.. അത് അങ്ങനെ തന്നെ നിന്നോട്ടെ അല്ലെ.. എന്റെ ആദ്യത്തെ കൊച്ച് നിന്റെ അമ്മ തന്നെ അല്ലേടാ വാവേ.. അമ്മക്കതൊന്നും മനസ്സിലാവില്ല..നീ വല്ലോം കേൾക്കുന്നുണ്ടോ വാവേ..." "ആഹ്..." ഞാൻ പറഞ്ഞു നിർത്തിയതിന് പിറകെ പെണ്ണ് ശബ്ദം ഉണ്ടാക്കിയതും പെട്ടെന്ന് ഞാൻ അവൾക് നേരെ തിരിഞ്ഞു.. "എന്തെടി.." "കേൾക്കുന്നുണ്ടോ എന്ന് ചോദിച്ചിട്ട് അകത്ത് നിന്ന് ചവിട്ടന്നെ നിങ്ങടെ കൊച്ചൻ 😬😬..." ''ആഹാ.. അപ്പൊ രണ്ടാളും കേൾക്കുന്നുണ്ട് അല്ലെ.. നീയല്ലേ ഉറങ്ങിയിരുന്നു.. " "ഞാൻ ഉറങ്ങി ഒന്നുമില്ല. വേണേൽ ഇവിടെ വന്നു കിടന്നേ..." "എനിക്ക് വേണ്ട.. നീ കിടന്നോ 🤭🤭.." "ദേ.. കളിക്കാതെ കിടന്നേ.. എനിക്കുറങ്ങണം.." "നീ ഉറങ്ങിക്കോ.. അതിനെന്തിനാ ഞാൻ.. " "ഹും 😤ഒന്ന് കിടക്കെന്നെ.." "നീ കിടന്നൊന്ന് പറഞ്ഞില്ലേ.." "പറ്റില്ല. നിക്ക് നിങ്ങളും വേണം കൂടെ.. " "ഹാ.. അങ്ങനെ പറ 😜🤭🤭.." എന്നും പറഞ്ഞുകൊണ്ട് ഞാൻ അവൾക്കടുത്ത് ചെന്നു കിടന്ന് പെണ്ണിന്റെ മുടിയും തടവി കൊടുത്തോണ്ടങ്ങനെ ഇരുന്നു.. വായയും പൂട്ടാതെ ഓരോന്നങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടവള് 😁...

"മാഷേ... എനിക്കെന്നും ഇവിടെ ഈ നെഞ്ചോരം ചേർന്ന് കിടക്കണം..മാഷെന്നും എന്നെ തൊട്ടുണരണം.😍 എന്റെ നെറ്റിയിലറിയുന്ന കുഞ്ഞു ചുംബനം കൊണ്ടെനിക്ക് എന്നും ഉണരണം.." "ഹ്മ്മ്.. ആയിക്കോട്ടെ.." "ഈ.. മാഷിത് 😬.. മാഷിന് ആഗ്രഹങ്ങൾ ഒന്നുമില്ലേ.." "പിന്നെ ഇല്ലാണ്ടെ.. നമ്മളെ കൊച്ചിനെ നന്നായി പഠിപ്പിക്കണ്ടേ.. പിന്നെ നിന്റെ ഡെലിവറിക്ക് ശേഷം തുടർ പഠനത്തിനുള്ള ഒരുക്കങ്ങൾ നോക്കണം." "ഓഹ്.. പോയി മൂഡ്‌ പോയി... നിങ്ങളങ്ങ് നീങ്ങി കിടന്നേ..." "ഹ.. ഹ.. ഹ.... 😂😂നമ്മളെ കുഞ്ഞുവാവ വരുന്നതറിയിച്ചു നീ പച്ച മാങ്ങ ചോദിച്ചപ്പോ നിന്റെ അപ്പേട്ടൻ എന്നോട് പറഞ്ഞായിരുന്നു. അടുത്ത പച്ച മാങ്ങ ചോദിക്കുമ്പോഴേക്കും നിന്നെ ജോലിയിൽ കയറ്റിയിരിക്കണം എന്ന്.. ജീവനിൽ പേടി ഉണ്ട് മോളെ 😂😂" "തന്നെ നന്നായി 😤" "അതൊക്കെ റെഡി ആയതിന് ശേഷം അടുത്ത കൊച്ചിന് വേണ്ടി ട്രൈ ചെയ്യാനുള്ളതാണെ 😁😁..." "നിങ്ങളെന്നോട് മിണ്ടണ്ട.. പോയെ..." "അപ്പൊ നിനക്ക് ഉറങ്ങണ്ടേ.." "ഞാൻ ഉറങ്ങിക്കോളാം.." "എന്റെ ചൂട് കിട്ടാതെയോ 😁.." "ശോ.. ഇത് വല്യ കഷ്ട്ടാണല്ലോ..." എന്നും പറഞ്ഞോണ്ട് അവള് വീണ്ടും എന്നോട് ചേർന്ന് കിടക്കാൻ വന്നു.. പൊട്ടിക്കാളി 😅😘 "എടിയേ.... 😌" "ഹ്മ്മ്..." ഒന്ന് മൂളിക്കൊണ്ട് കണ്ണടച്ച് കൊണ്ട് തന്നെ അവള് വിളിക്കേട്ടു.... "ആൻവി കൊച്ചേ...." "എന്താ മാഷേ... 😍" "എന്നെ ഒന്ന് കണ്ണേട്ടാന്ന് വിളിച്ചേടി..." "വിളിക്കണോ....." "ഹ്മ്മ്.. വിളിക്ക്... നിന്റെ ആ വിളി കേൾക്കാൻ വല്ലാത്തൊരു ചന്താടി.." "ആണോ... 😍" "ആന്നെ...നീ വിളിച്ചേടി...." "*കണ്ണേട്ടോയ് *💕💕....." അവന്റെ മീശ മെല്ലെ പിരിച്ചു വെച്ച് അവള് കൊഞ്ചലോടെ വിളിക്കുമ്പോളേക്കും അവന്റെ ചുണ്ടുകൾ അവളുടേതിനെ പൊതിഞ്ഞിരുന്നു… നാണത്തോടെ ആ സീമന്ദരേഖ കണ്ണുപൊത്തുമ്പോളേക്കും ഒരിളം തെന്നൽ ഇരുവരെയും തലോടി പോയിരുന്നു… അവസാനിച്ചു .....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story