ഹൃദയ സഖി .....💓: ഭാഗം 9

hridaya sagi sana part 1

രചന: SANA

സിദ്ധു ചോദിക്കുന്നത് കേട്ട് പൂർണമായും ആര്യ അനുവിന്റെ പിറകിലേക്ക് മറഞ്ഞു നിന്നു...പെണ്ണ് നന്നായി പേടിച്ച മട്ടാ..... അനുവാണേൽ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു ചിരി കണ്ട്രോൾ ചെയ്യുന്ന തിരക്കിലും.... "ഹ്മ്മ്... ഇല്ലേ...." "നി... നിക്ക് അറീലാ...." അനുവിന്റെ മറവിൽ നിന്ന് തന്നെ പേടിച്ചരണ്ടു കൊണ്ട് ആര്യ മറുപടി നൽകി... "ഹ്മ്മ്മ് പൊക്കോളൂ...." ഇച്ചിരി കനത്തിൽ പറഞ്ഞതും ആര്യ ഒരോട്ടമായിരുന്നു പുറത്തൊട്ട്... അത് വരെ പിടിച്ചോണ്ടിരുന്ന ചിരി മൊത്തം അനു ഒരു പൊട്ടിച്ചിരിയായി പുറത്തേക്ക് വിട്ടു... അനൂന്റെ കൊലച്ചിരി കണ്ട് ആര്യ ഓടുന്നതും നോക്കി പുഞ്ചിരിയോടെ നിൽക്കണ സിദ്ധാർഥ് രണ്ടടി പിറകേക്ക് നീങ്ങി നിന്നു.... ''എന്താടി.... " "അയ്യോ...😂 അമ്മേ... 😂 എനിക്ക് വയ്യായെ... ദിത്രെ ഒള്ളു ഈ പെണ്ണിന് ദൈര്യം... ശോ ഈ പെണ്ണെന്റെ വില കളയും..😂😂.... സാറേ... 😂 ഞാൻ ചുമ്മാ പറഞ്ഞതാട്ടോ അങ്ങനെ ഒക്കെ... അവളാ സമയം എനിക്കിട്ട് ചൊറിഞ്ഞു.. ഞാൻ തിരിച്ചൊന്നു മാന്തി കൊടുത്തതാ...." "ഹ്മ്മ്... തോന്നി...😒... ശരി എന്ന വീട്ടിലോട്ട് പോകാൻ നോക്കൂ .. ഇനി വേറെ ഉള്ളവരോടും ചെന്ന് ഈ ഡയലോഗ് അടിക്കല്ലേ ട്ടോ.. അതും അവളെ നെഞ്ചത്തോട്ടിട്ട്.." "അതെന്താ അങ്ങനെ 😝..." "ങേ.. ഒന്നും.. ഒന്നുല്ല.... കോളേജിന് ചീത്ത പേരുണ്ടാക്കണ്ടല്ലോ..."

"ഓ... അങ്ങനെ... ന്ന ഞാൻ പോണേ..... ന്റെ മാഷ് പോയിണ്ടാവും..." "ഇത് വല്ലോം നടക്കോ കുട്ടി.. സാറ് പിടി തരുമെന്ന് തോന്നുന്നുണ്ടോ..." "ഓ.. നെഗറ്റീവ് 😪🤧🤧... സാറ് സാറിന്റെ പണി നോക്കിയേ 😤😤...." ന്നും പറഞ്ഞു അനു പുറത്തേക്കിറങ്ങാൻ ഭാവിച്ചതും..... "അതേയ് ഒന്ന് നിന്നെ..." സിദ്ധു "ഹ്മ്മ്... ന്തെ സാറേ..." "അല്ല..., നീ ചുമ്മാ പറഞ്ഞത് തന്നെയാണോ.. ആര്യ ശരിക്കും പറഞ്ഞില്ല അങ്ങനെ...." "ഇല്ല്യാന്നെ..ഞാൻ പറഞ്ഞതാ അത്.. ന്തെ..." "ഏയ്... നത്തിങ്..." "ഹ്മ്മ്.. ഹ്മ്മ്... മനസ്സിലാവുന്നുണ്ട് 😁😆😆.." "ഏ... അ... 🥵😓😓..." "ഉരുളാൻ നോക്കണ്ടാ... എനിക്കൊക്കെ പിടി കിട്ടി... രാവിലെ തുടങ്ങീക്ക്ണ് സാറിന്റെ ഒടുക്കത്തെ നോട്ടം.. 😁😁..." " അത്.. അത് പിന്നേ... നീ അവളോട് ചെന്നൊന്നും പറയല്ലേ ട്ടോ.. " "ആഹാ... അപ്പൊ അത് തന്നെ.. ഇച്ചിരി ഡൗട്ടെ ഒള്ളായിരുന്നു.. ഇപ്പൊ തൃപ്തി ആയി... അപ്പൊ എന്റെ കൂടെ വരുന്നവളെ അണ്ടർലൈനിലൂടെ വളക്കാനുള്ള ശ്രമം ആണല്ലേ..." "😁😁... ഏയ് അങ്ങനെ ഒന്നും അല്ല..." "ഉവ്വ്.. ഉവ്വ്.... അയ്യോ ഞാൻ പോണേ... പെണ്ണ് എങ്ങോട്ടാ പോയെന്ന് ആവോ... " ന്നും പറഞ്ഞു അനുവും പുറത്തോട്ടോടി... സിദ്ധു ആകെ പെട്ട അവസ്ഥയും..... നോക്കാൻ തോന്നിയ ഒരു നേരം🤒🤒... ആ അനുവിന്റെ ചെവിയിലാണ് എത്തിയിരിക്കണെ...

എന്താവൊ എന്തോ... ലവള് എല്ലായിടത്തും പാടി നടക്കോ ആവോ... ശേ.... വേണ്ടി ഇല്ലായിരുന്നു... എന്നൊക്കെ മനസ്സിൽ ചിന്തിച് സിദ്ധാർഥ് സ്റ്റാഫ്‌റൂമിലേക്കും പോയി.... ___©____ "തെണ്ടി...പട്ടി...ചെറ്റ...നാറി.... അലവലാതി...... Etc.... 😡🤬🤬🤬😈🤧🤢..." ആര്യയാണ്..... അനു രണ്ട് ചെവിക്കുള്ളിലും ചൂണ്ടു വിരൽ കടത്തി പൊത്തി പിടിച്ചിരിക്ക.. അൺ സഹിക്കബ്ല് തെറികളാണ് മൊത്തം.....😁 "എടി.. പിശാഷേ... എന്താടി നീ ആ സാറിനോട് പറഞ്ഞത്... തൊലി ഉരിഞ്ഞു പോയി 😤😤... ന്റെ ഈശ്വരാ.... നിക്ക് വയ്യ... ഇനി എങ്ങനെ ഞാൻ സാറിന്റെ മുഖത്ത് നോക്കും... നീ ഇപ്പൊ എന്തിനാ അങ്ങനെ ഒക്കെ പറയാൻ പോയെ..." Arya "നീ എന്നെ ചൊറിയാൻ വന്നിട്ടല്ലേ..." "ഞാനെന്താ ചെയ്തു... 😡😡" "നീ പറഞ്ഞില്ലേ എന്റെ കൂടെ ആയത് കൊണ്ട് സംസാരിക്കുന്നുണ്ടോ എന്ന് നോക്കുവായിരിക്കും സാറെന്ന്... 😤അതോണ്ടന്നെ..." "ഓ.. ന്റെ ഈശ്വരാ... ഇങ്ങനെ ഒരു സാദനം... ഞാനിനി എങ്ങനെ സാറിന്റെ മുഖത്ത് നോക്കും നീ പറ..." "കണ്ണോണ്ട്... 😛" "ഹർർർർർർർ 😠😠😬😬😬😬...." "നീ ഇങ്ങനെ പല്ല് പൊട്ടിക്കണ്ട... ഞാൻ സാറിനോട് പറഞ്ഞേണ്ട് നീ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലെന്ന്..." "ശേ.. ന്നാലും... ക്ലാസ്സിലെ മൊത്തം പിള്ളേരും ഇനി എനിക്കിട്ട് വാരും.. Last പിരീഡ് ആയത് കൊണ്ടും..,സാറ് ക്ലാസ്സിൽ ഉള്ളത് കൊണ്ടും ആണ് ആരും ഒന്നും മിണ്ടാഞ്ഞത്.. നാളത്തെ കാര്യം ആലോചിക്കാൻ തന്നെ വയ്യ...." ''ഞാൻ ഉണ്ടാകുമ്പോൾ നീ എന്തിന് ടെൻഷൻ അടിക്കണം... "

"നീ ഉണ്ടായെന്റെ ആണിപ്പോ ഞാൻ ഈ അനുഭവിച്ചത്.... ഇനിയൊ😬😬...." "ഓ 😪😔😔.. ഒരു വാക്കൊണ്ടൊക്കെ നമ്മൾ അന്യ ആയി... ആയിക്കോട്ടെ... 😭😭...ഞാനൊക്കെ ഇപ്പൊ ശല്യം ആണ് ല്ലേ 😭😭😭😪😪" "നിന്റെ കള്ള കരച്ചിലൊന്നും എന്റെ അടുത്ത് പോകില്ല..." "ഈ 😁😁😆😆..." "ഇളിക്കണ്ട... ഞാൻ മിണ്ടൂല..." "ഓ.. പിന്നേ നാളെ നീ വരും അനൂസേ ന്ന് വിളിച്ചോണ്ട്.. അപ്പൊ ഞാൻ കാണിച്ച് തരാം..." "ഓ.... 😏😏..." "ഇപ്പൊ പുച്ഛിച്ചോ..നാളെ നോക്കാം നമുക്ക്.." "ആ.. നോക്കാം... നാളെ ഞാൻ നിന്നോട് മിണ്ടിയ എന്റെ പേര് നീ....." "പേര് ഞാൻ...." "അല്ലേൽ വേണ്ട.." "അതെന്താ വേണ്ടാത്തെ..." "ഞാൻ അദവ മിണ്ടിയാലോ 😔😔😔..." "😁😁അപ്പൊ നിനക്കുമറിയാം മിണ്ടുമെന്ന്...." "അത്പ്പോ നീ എന്റെ ചങ്കായി പോയില്ലേ 😪😪🤧🤧🤧😟😟..." "അപ്പൊ എന്നോട് മിണ്ടോ😁😁.." "നീയെന്താ കൊച്ചു പിള്ളേരെ പോലെ.. ഞാൻ അതിന് തെറ്റിയിട്ടില്ലല്ലോ..." "തെന്തോ... എങ്ങനെ... 😁😁" "അങ്ങനെ തന്നെ... നീ പോയെ...." "ഹ.. ഹ... ഹ.... നാളെ വരെ കാത്തിരിക്കേണ്ടി വന്നില്ലാ... അല്ലയോ..." "ഹ്മ്മ്.😔😔.." "ആരൂട്ടി......" "ന്തോ..." "ആരൂട്ടി..." "ന്താടി..." "ബെർതെ 😂..." "ന്ന ബെർതെ വിളിച്ചവിടെ ഇരുന്നോ.. ഞാൻ പോണ്...." __🤭😍😍🤭__ "എന്താ മുഖത്തൊരു വല്ലാത്ത ഭാവം..." ഇഞ്ചി കടിച്ച ലുക്കിൽ വരുന്ന സിദ്ധുനെ കണ്ട് അലേഖ് ചോദ്യം എടുത്ത് ഇട്ടു.... "ഒന്നും പറയണ്ട വലിയ ഒരു സംഭവമുണ്ടായി ക്ലാസ്സിൽ..." ന്നും പറഞ്ഞു എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു സിദ്ധു...

ഇതെല്ലാം കേട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത മട്ടിൽ അലേഖും.. ___😍____ "മാഷേ 😍... " പതിവ് പോലെ പിറകെന്നുള്ള വിളി കേട്ട് അലേഖ് ദേഷ്യത്തോടെ തിരിഞ്ഞു നോക്കി...കു‌ടെ സിദ്ധാർത്തും ഉണ്ട്. . രണ്ടുപേരും കു‌ടെ സ്റ്റാഫ്റൂമിൽ പോകുന്ന വഴിയാണ്.... "ഹ്മ്മ്... ന്തേ... എന്താ വേണ്ടി.." അലേഖ് "മമ് ച്ചും.. ഒന്നൂല്യ വെറുതെ..." "ഇങ്ങനെ സാറുമ്മാരെ പിന്നാലെ നടക്കാണ്ടെ രണ്ട് അക്ഷരം പടിച്ചൂടെ 😤😤..." "സാറൊന്ന് മൂളിയാൽ പിന്നെ ഞാൻ ഇങ്ങനെ പിന്നാലെ നടന്നു ശല്യം ചെയ്യില്ലല്ലോ... പിന്നെ നമ്മക്കിങ്ങനെ ഒരുമിച് നടന്നൂടെ....." എന്നും പറഞ്ഞു അനു മാഷിന്റെ വലത് സൈഡിലേക്ക് നിന്നു.... "അൻവിക.. നീ ക്ലാസ്സിൽ പോയെ 😬.കോളേജാണ് ആ ഒരോർമ്മ വേണം എപ്പോഴും..." "ഈ മാഷിത്.. 😔😔☹️😕😕... സിദ്ധാർഥ് സാറിനോന്ന് ഉപദേശിച്ചൂടെ...." "ഡീ.. സാറുമ്മാരോടാ നീ ഈ സംസാരിക്കണേ ..." "ഓ... ഞങ്ങൾ നല്ല കൂട്ട.. അല്ലെ സിദ്ധാർഥ് സാറേ... നിക്കിപ്പോ സാറെന്റെ ഏട്ടനെ പോലെയാ... ല്ലേ സാറേ.." "എപ്പോ.... 😧.." "എപ്പോന്നോ...😬.. ഹ്മ്മ്.. ഓരോരോ ഹെല്പ്പിന് വരും..ഉറപ്പാ.. വരാതെ എവിടെ പോകാൻ.. അപ്പൊ ഞാൻ കാണിച്ചു തരണ്ട്..." അർത്ഥം വെച്ച് കണ്ണുരുട്ടികൊണ്ട് അനു സിദ്ധാർഥിനോടായി പറഞ്ഞു... "അല്ല.. എവിടെ നിന്റെ വാല്..." സിദ്ധു "സാറിങ് വന്നേ.. ഇതിനോട് സംസാരിച്ചിരിക്കാണ്ടെ..." അലേഖ് " എന്നോട് സംസാരിച്ചെന്ന് വെച്ച് ഒന്നും വരാൻ പോണൊന്നും ഇല്ല. .ഹാം സാറെന്താ ചോയ്ച്ചേ ആര്യ എവിടെന്നു ല്ലേ... അവൾക്ക് ഗ്ലാമർ സാറേ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട്.... "

"ഹ.. ഹ 🤭😹😁😆🤣." " പാവം... ക്ലാസ്സ്‌ മൊത്തം അവളെ ട്രോളി കൊല്ലുവാ 🤣...ഞാൻ കാരണമാണ് ഇപ്പൊ പെണ്ണവിടെ ഇരുന്ന് കേൾക്കണേ 😉😜😛" "അല്ലെങ്കിലും മറ്റുള്ളവരെ കെരുവാക്കാൻ നിന്നെ കഴിഞ്ഞിട്ടേ ഉള്ളല്ലോ.. നിനക്ക് തോന്നുന്നത് നിനക്കങ്പറഞ്ഞ പോരെ 😡മറ്റുള്ളവരെ ഫീലിംഗ്സ് ഒന്നും അറിയണ്ടല്ലോ... നീ കാരണം അവളിപ്പോ തൊലി ഉരിഞ്ഞിരിക്കല്ലേ..." അലേഖാണ്... ഉള്ളിലുള്ള ദേഷ്യം പുറത്ത് കാണിക്കാൻ ഉള്ള അവസരങ്ങൾ പാഴാക്കാറില്ലല്ലോ.... "അതിന് അവൾക്കില്ലാത്ത വിഷമം എന്തിനാ മാഷിന്.... അവളും വെറും തമാശ ആയെ ഇതിനെ കണ്ടിട്ടുള്ളു... ഇനി ചുമ്മാ പറഞ്ഞു സീൻ ഉണ്ടാക്കണ്ട...അല്ല ഇതിനെ ചൊല്ലി അവൾക്ക് വേദനിക്കുന്ന തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായാൽ സോൾവ് ആക്കാനും എനിക്കറിയാം....." "നീയായിട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്കൊക്കെ നീ പരിഹാരം നൽകും ന്നാ പറഞ്ഞു വന്നേ.." " ബുദ്ധിമുട്ട് ഉണ്ടായാൽ ഞാൻ തന്നെ പരിഹാരം കാണും... " "എങ്കി എന്റെ തലയിൽ നിന്നൊന്ന് പോയി തരോ.." "Sorry...എനിക്കതിൽ യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ.. സാറിനുള്ള ബുദ്ധിമുട്ട് മാറ്റി എടുക്കാനാണ് എന്റെ ലക്ഷ്യം.. അപ്പോ ഞാൻ പോട്ടെ... സിദ്ധാർഥ് സാറേ ചുമ്മാ ഇരിക്കുവാണേൽ എന്റെ മാഷിനെ ഉപദേശിക്കുവോണ്ടു..സക്സസ് ആയ ട്രീറ്റ് ഉണ്ട് ..അല്ലേൽ വേണ്ട സാറിന്റെ മനസ്സിൽ വേറൊന്നുണ്ടല്ലോ..

ഞാൻ റെഡി ആക്കി തരാം..." ന്നും പറഞ്ഞു അനു തിരിഞ്ഞു നടന്നു.... __©©©©©__ മാഷിന്റെ അടുത്ത് നിന്നും പോന്നപ്പോഴൊക്കെ മാഷ് പറഞ്ഞ ഒരു കാര്യമിങ്ങനെ മനസ്സിനെ വേട്ടയാടുവായിരുന്നു... ഞാൻ കാരണം ന്റെ ആരൂട്ടി വിഷമിക്കുന്നുണ്ടോ വല്ലാണ്ടെ..??അവളെ ഫീലിംഗ് ഞാൻ മനസ്സിലാക്കുന്നില്ലേ..??.ഞാൻ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞത് തെറ്റായി പോയോ...?? അവൾക്ക് ഒരുപാട് വിഷമമുണ്ടാവോ..?? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉള്ളിലൂടെ നുറഞ്ഞു പൊന്തി.... ക്ലാസ്സിലേക്ക് കയറിയപ്പോഴേ കണ്ടത് ആര്യയുടെ മുന്നിൽ ബെഞ്ചിലിരുന്നു അവൾക് നേരെ തിരിഞ്ഞു ഡെസ്ക്കിലും കൊട്ടി അവളെ കളിയാക്കുന്ന മിഥുനെ ആണ്... ക്ലാസ്സിലെ ആന തല്ലു കൊള്ളി.... ഇപ്പൊ ഉള്ള ചിന്തകൾക്ക് മേലെ അതൂടെ കണ്ടപ്പോ ദേഷ്യം ഏതിലൂടെയ വന്നതെന്നറിഞ്ഞില്ല...അവൻ പറയുന്ന ഓരോ കാര്യങ്ങളും കേട്ട് ആദ്യം ഞാൻ അവിടെ തന്നെ കയ്യും കെട്ടി ഇരുന്നു.. " സാറിന്നലേ ആര്യയോട് എന്നിട്ട് ഒന്നും പറഞ്ഞില്ലല്ലോ അപ്പൊ നമ്മക്ക് എന്ത് മനസ്സിലാക്കാം... " മിഥുൻ അവൻ നിർത്താനൊന്നും ഭാവമില്ലാന്ന് കണ്ടപ്പോ തന്നെ അവന്റെ നേരെ പാഞ്ഞു ചെന്നു... "ഞാൻ പറഞ്ഞു തരാ ഡാ അലവലാതി..." ന്നും പറഞ്ഞോണ്ട് അവന് നേരെ ചീറിയതും....അവൻ തിരിഞ്ഞു നോക്കി... എന്നെ കണ്ടതും അവൻ ഇരുന്ന ഇടത്ത് നിന്നും എഴുനേറ്റ് നിന്നു.... "അയ്യോ.. വേണ്ട... നീ പറയുന്നത് താങ്ങാനുള്ള കെൽപ്പ് എനിക്കില്ല... ഡോണ്ട്ടു... ഡോണ്ട്ടു..."

"അല്ലടാ നിനക്ക് ഞാൻ കേൾപ്പിച്ചു തരാം..." "വേണ്ടാന്നെ.. ഞാൻ പോകാ..." ന്നും പറഞ്ഞു അവനൊരു ഓട്ടം ഓടുന്നെ കണ്ടു... "അലവലാതി...." എന്നും പറഞ്ഞു ഞാൻ അവിടുള്ള ചെയറും തട്ടിയിട്ട് തുള്ളി കൊണ്ട് ആര്യയുടെ അടുത്ത് പോയിരുന്നു... "ന്തെടി... മുഖം കൊട്ട കണക്കിനുണ്ടല്ലോ... ഇന്ന് ആവിശ്യത്തിലേറെ കിട്ടി തോനുന്നു മാഷിന്റെ അടുത്ത് നിന്നും..." "നീ മാറിക്കെ.. 😠..." "ഓഹ്... അതിനെന്നോട് കയർക്കുന്നതെന്തിനാ..." "വെറുതെ... 😤.. നീ അവൻ പറയുമ്പോഴൊക്കെ കേട്ടോണ്ടിരിക്കാതെ തിരിച്ചെന്തേലും പറഞ്ഞൂടെ.." "ഒന്ന് പോയെടി.. അവൻ തമാശക്ക് പറഞ്ഞതല്ലേ... ഞാൻ അതൊക്കെ ആ രീതിയിലെ എടുക്കുന്നുള്ളു..." "ആണോ 😔😔😔... അപ്പൊ നിനക്ക് സങ്കടമൊന്നും ഇല്ലല്ലോ.." "ഇല്ലാന്നേ... നിന്റെ കൂടെ അല്ലെ ഞാൻ നടക്കുന്നെ.. എനിക്കും ഉണ്ട് ഇച്ചിരി കട്ടി തൊലിക്ക് ." "ഉവ്വ്.. എന്നിട്ടാണോ ഇന്നലെ ഒരോട്ടം ഓടിയിരുന്നത്.." "അത് സാറിന്റെ മുന്നിലല്ലേ... അതൊക്കെ പോട്ടെ എന്തായി ഇന്ന് പോയിട്ട്.. വയറു നിറച്ചു കേട്ട് പോന്നില്ലേ..." "ഏയ്.. അത്രക്കൊന്നും ഉണ്ടായില്ല.. സിദ്ധാർഥ് സാറും ഉണ്ടായിരുന്നു.. നിന്നെ ചൊല്ലിയായിരുന്നു ഇന്ന് തർക്കം.." "എന്നെ ചൊല്ലിയോ.. എന്താ ഇണ്ടാടെ.." അവൾക്ക് നടന്നതൊക്കെ പറഞ്ഞു കൊടുത്തു..

"ഓഹ്.. അത്രേ ഒള്ളോ.. ഞാൻ കരുതി എന്നെ ചൊല്ലി വല്യ അടിപിടി വല്ലോം നടന്നോ എന്ന്... "അങ്ങനെ ഒന്നുമില്ല.. ന്നാലും നിക്ക് സങ്കടായി.. നിനക്ക് പ്രശ്നം വല്ലോം ഉണ്ടോ ഡീ..." "ഇല്ലാന്നെ.... അതൊക്കെ അപ്പൊ തന്നെ കഴിഞ്ഞില്ലേ... ഇന്ന് ആണേൽ സിദ്ധാർഥ് സാറേ ക്ലാസും ഇല്ലല്ലോ.. നാളെ ആവുമ്പോഴേക്കും സാറും മറന്നോളും.. പിന്നെ എന്താ പ്രശ്നം..." ''നിനക്ക് പ്രശ്നം ഇല്ലേൽ പിന്നെ നിക്കെന്താ... " ------------###---------- "ദേ.. അവളെ വാക്കും കേട്ട് എന്നെ ഉപദേശിക്കാൻ വന്നാലുണ്ടല്ലോ..." "എന്താ അവൾക്കൊരു കുഴപ്പം.. നല്ല കുട്ടിയല്ലേ... നിനക്കെന്താപ്പൊ തിരിച്ചും സമ്മദം മൂളിയ പ്രശ്നം... " "പ്രശ്നം ഉണ്ട് അത്ര തന്നെ.. എനിക്കിഷ്ട്ടമുണ്ടെങ്കിലല്ലേ അങ്ങനെ പറയാൻ പറ്റു... എനിക്കിഷ്ടമല്ല 😡😠..." "അതെന്താ ഇഷ്ടല്ലത്തെ..." "നിനക്കിതെന്തിന്റെ ഏനകേടാ...നിക്ക് ചൊറിഞ്ഞു വരുന്നുണ്ടേ... നീ അപ്പൊ തുടങ്ങിയതാ ഈ പിന്നാലെ കൂടൽ..." "എനിക്ക് ലാഭമുണ്ടെ.. ന്നിട്ട് വേണം ആര്യയെ സെറ്റാക്കാൻ..." "അവന്റെ ഒരു.😬😬. അതിനിപ്പോ എന്നെ അവളെ തലയിൽ കെട്ടി വെക്കണ... നിനക്ക് ഞാൻ സെറ്റാക്കി തന്ന മതിയോ..അവളെക്കാൾ നന്നായി എനിക്കെ അതിന് കഴിയൂ..." "നീയാരാ അതിന്..😤😏." "അവളെ ഏട്ടനാണെന്ന് കൂട്ടിക്കോ.." "വിശ്വസിക്കുന്ന വല്ലതും പറയെ..."

"ങേ 😧😱😖... അതെന്താ എനിക്കവളെ ഏട്ടനായികൂടാ..." "ഒന്ന് പോടാ.. നീയൊക്കെ അവളെ ഏട്ടനായാലും മതി..." ന്നും പറഞ്ഞു സിദ്ധു പുച്ഛിച്ചു... അലേഖ് തൊള്ളയും പൊളിച്ചിരിക്ക 😮....പിന്നെ അതിനെ ചൊല്ലി ഒന്നും പറയാൻ പോയില്ല.. ഒരു ഫ്ലോക്ക് അങ്ങ് പറഞ്ഞതായിരുന്നല്ലോ .... "അല്ല നീയെന്താ ഈ നോക്കുന്നെ..." ആലേഖ് "ഇതവരെ ക്ലാസ്സിൽ ടെസ്റ്റ്‌ നടത്തിയതാ.. നാളെ പേപ്പർ കൊടുക്കണം..." "വാല്യൂ ചെയ്ത് തീർന്നോ..." "ഏയ്.. രണ്ടാൾതൂടെ ഉണ്ട്.. ന്തേ.." "കാണിച്ചേ.. മാർക്കൊക്കെ കാണട്ടെ..." ന്നും പറഞ്ഞു അലേഖ് പേപ്പഴ്സക്കെ വാങ്ങി നോക്കി... 40 മാർക്കിനാണ് ടെസ്റ്റ്‌ ഇട്ടിരിക്കണേ... ആര്യയുടെ പേപ്പർ തപ്പി നോക്കിയപ്പോ 40 ൽ 36 മാർക്ക്‌ ഒള്ളു.... അതിന് തോട്ടു താഴെ തന്നെ അനൂന്റെ പേപ്പർ ഉണ്ട്.. അതില് 38 മാർക്കും ഉണ്ട്... "ഇതേത്രാമത്തെ ടെസ്റ്റ്‌ ആണ് നീ നടത്തണെ.. ആദ്യത്തെ ആണോ.." "അല്ല.. രണ്ടാമത്തെ..." "മുന്നത്തെ മാർക്ക്‌ ലിസ്റ്റ് ഉണ്ടോ കയ്യിൽ.." "ഉണ്ട്.. ന്നാ..എന്തിനാ ." "വെറുതെ...".. അത്രേം പറഞ്ഞു കൊണ്ട് അലേഖ് ആ ലിസ്റ്റ് ചെക്ക് ചെയ്യാൻ തിരിഞ്ഞു... __©©_©©___ രാത്രി ലൈബ്രറിയിൽ പോയി വീട്ടിലോട്ട് വന്നപ്പോഴാണ് ആര്യ സ്റ്റെയർ ഇറങ്ങി ഫോണും ചെവിയിൽ വെച്ച് വരുന്നത് കണ്ടത്.... സംസാരത്തിൽ തന്നെ മനസ്സിലാക്കാം അവളെ കൂട്ടുകാരിയാണ് വിളിക്കുന്നതെന്ന്.. അവള് സ്റ്റെയർ ഇറങ്ങി എന്റെ മുന്നിൽ എത്തിയതും ഫോൺ കയ്ക്കലാക്കി കട്ടാക്കിയിട്ട് ഒരേർ കൊടുത്തു... ഫോൺ താഴെ പോയി പൊട്ടിച്ചിതറി...

വീണുടയണ ശബ്ദംവും കൂട്ടത്തിൽ അവളെ തെറിയും ഒക്കെ കു‌ടെ കേട്ടതും അമ്മയും അച്ഛനും കു‌ടെ രംഗത്തെത്തി.... "എന്താടാ ഇവിടൊരു ശബ്ദം..." "നിങ്ങളെ മോളെ മാർക്കെത്രെ അറിയോ നിങ്ങൾക്..." "എന്തിന്റെ മാർക്ക്..."അച്ഛൻ " ക്ലാസ്സ്‌ ടെസ്റ്റിന്റെ.. സിദ്ധാർഥി ന്റെ സബ്ജെക്ട്.... " "എത്രയാ ആര്യ ..."അമ്മ "ഞങ്ങള്ക്ക് പേപ്പറൊന്നും തന്നില്ല.." "ഞാൻ പറഞ്ഞു തരാം..40 ൽ 36 മാർക്ക്.." "ആഹാ.. കുഴപ്പല്ലല്ലോ..." Amma "കുഴപ്പല്ല പോലും... മുന്നത്തെ ടെസ്റ്റിന് ഫുൾ മാർക്കുണ്ടായതാ.. ഇപ്പൊ കുറഞ്ഞില്ലേ.." "അതിനെന്തിനാപ്പോ ന്റെ ഫോൺ പൊട്ടിച്ചേ... എനിക്ക് മാർക് കുറഞ്ഞതായൊന്നും തോന്നിയില്ല... അത്യാവിശ്യം മാർക്കൊക്ക ഉണ്ട്..." "ഹാ.. നീ എന്തിനാ അതിന് അവളോട് ദേഷ്യപ്പെടണെ.. അവൾക്ക് കുഴപ്പല്ലാത്ത മാർക്കുണ്ടല്ലോ.." "ഹും.. കുഴപ്പല്ലാത്ത മാർക്ക്‌ പോലും.. അവളെ കൂട്ടുകാരിക്കുണ്ട് ഇവളെക്കാൾ മാർക്ക്.. അവളെ കൂടെ അല്ലെ ഏത് നേരോം.. അവൾ പഠിക്കുന്നുണ്ട്.. നീ ഇങ്ങനെ നടന്നോ... നിർത്തിക്കോണം അവളെ ഒപ്പമുള്ള കൂട്ട്കെട്ടൊക്കെ.. അവളെ കൂടെ കൂടി നാശാവാനായിട്ട് ." "കഴിഞ്ഞോ... 😠😠കഴിഞ്ഞോന്ന്... അവളെ കൂടെ കൂടി ഞാൻ നാശവാണേൽ ഞാനങ്ങു സഹിച്ചു.. ന്തേ... 😠😠😡എന്നോട് ഈ വീട്ടിൽ നിന്നെറങ്ങാൻ പറഞ്ഞാ ആ നിമിഷം ഞാൻ ഇറങ്ങി തരാം..

പക്ഷെ അവളുമായി ഉള്ള ബന്ധം വേർപ്പെടുത്താൻ പറഞ്ഞൊന്നും വരണ്ട... കൊല്ലും ഞാൻ നോക്കിക്കോ.. നിങ്ങളെക്കാൾ പ്രിയം നിക്ക് അവൾ തന്നെയാ.. വല്യ അച്ഛൻ ചമയാൻ വരല്ലേ 😬.. അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പ്രശ്നം ഇനി ഏട്ടനായിട്ട് വേണ്ട.." "അമ്മ.. ഇത് കണ്ടോ.. അവളെ കൂടെ കൂടിയിട്ട് ഇപ്പൊ തർക്കുത്തരം ഒക്കെ കൂടുതലാ ഇവൾക്ക്.." "അവൾ പറയുന്നതിലും കാര്യമില്ലേ... അവൾക് മാർക് കുറവായിട്ടൊന്നും ഞങ്ങള്ക്ക് തോന്നിയില്ല...ഇത്ര കിടന്ന് കാറാൻമാത്രം പ്രശ്നം ഞാൻ കാണുന്നില്ല.." അച്ഛൻ "ഹാ.. നിങ്ങളൊക്കെ പിന്നെ ആ പെണ്ണിന്റെ ഭാഗത്തോട്ടാണല്ലോ..." "ആ.. ആണ്.. അവളെക്കൊണ്ട് നിന്റെ കല്യാണം നടത്താൻ തന്നെയാണ് ഞങ്ങളെ ഭാവം.. ന്തേ... ന്തേലും എതിർപ്പുണ്ടോ... നീ കിടന്ന് തുള്ളാതെ വല്ലോം കഴിച്ചു പോകാൻ നോക്ക്....." അമ്മ അത്രേം പറഞ്ഞു ദേഷ്യത്തോടെ അടുക്കളയിലോട്ട് വെട്ടി തിരിഞ്ഞു പോയി... ഞാൻ ദേഷ്യത്തോടെ മുകളിലേക്ക് കയറാൻ നേരത്താണ് ആര്യ വിളിച്ചത്.. "ദേ.. ഫോൺ ഒരു പ്രാവിശ്യം നന്നാക്കി കൊണ്ട് വന്നതാ.. ഇതിനി നന്നാക്കാൻ പറ്റുമെന്ന് തോന്നണില്ല.. നാളെ പുതിയ ഫോൺ ഇവിടെ എത്തണം.. മനസ്സിലായല്ലോ ന്റെ ഏട്ടന്..." എന്നും പറഞ്ഞു അവളും പോയി.. ഞാൻ കലിപ്പും പിടിച്ചു നിർത്തി റൂമിലേക്ക് പോയി വാതിൽ കൊട്ടിയടച്ചു.... **------*-----**

"ശ്യടാ.... ഇവൾക്കിതെന്ത് പറ്റി.. വിളിച്ചിട്ട് കിട്ടണില്ലല്ലോ.. 🤔🤔..." "അനൂ.. വന്നു ഭക്ഷണം കഴിക്ക്..." Amma "ദാ വരണു അമ്മാ....അയ്യേ... പാവക്ക്യ ഉപ്പേരിയോ.. ബ്ലാ.. എന്നാ പാവക്ക്യ പൊരിച്ചൂടായിരുന്നോ " "നിനക്ക് വേണെങ്കിൽ കഴിച്ചെണീക്ക് 😠.. നിക്ക് കിടക്കണം.." "അമ്മക്ക് ഈ ഇടയായി നല്ല ദേഷ്യമാണ് ട്ടോ.." "അങ്ങനെ alle ഓരോരുത്തരുടെ കാട്ടികൂട്ടൽ.. എങ്ങനെ ദേഷ്യമില്ലാണ്ടിരിക്കും.." "ആരുടെ.. 😉😌.." "നിന്റച്ഛന്റെ.😕. മിണ്ടാതിരുന്നു കഴിക്കെടി "എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ 😡.." ”ഒരച്ഛന്റെ മോള് വന്നിരിക്കണ്.. തിന്നിട്ട് എണീറ്റ് പോടീ.. " എന്നും പറഞ്ഞു അമ്മ ദേഷ്യത്തോടെ പോയി.. ശ്യോ.. എന്താ ശരിക്കും അമ്മക്ക് പറ്റിയെ 😔😔.. ഇങ്ങനെ ഒന്നുമല്ലല്ലോ പെരുമാറാർ... 😔🤔.. ആവോ... കൂടുതൽ ചിന്തിച്ചിരിക്കാതെ വേം കഴിച്ചെണീറ്റു... _👧💝️💋💝👧_ ഹോസ്പിറ്റലിൽ ഡോക്ടറുടെ മുറിയുടെ പുറത്ത് ചെയറിൽ ക്ഷമയെല്ലാം കെട്ട് അലസതയോടെ ഇരിക്കുന്ന പതിനൊന്നു വയസ്സുകാരൻ... ഇടക്കിടക്ക് ഡോറിന്റെ ഭാഗത്തൊട്ട് കണ്ണുകൾ പായിക്കുന്നുണ്ട്... പെട്ടെന്ന് കാതുകളിൽ പാതസര കിലുക്കം കേട്ട് തുടങ്ങി... തന്റെ അടുത്തേക്ക് വരുവാണെന്ന് തോന്നിക്കുമ്പോൽ അവയ്ക്ക് ശബ്ദം കൂടി കൂടി വന്നു..

തലചെരിച്ചു നോക്കിയപ്പോൾ ഗ്രേപ് ബ്ലൂ കളർ പട്ടുപ്പാവാടയും ഏർബന്റ് പോലെ തലയിൽ മുല്ലപ്പൂവും ചൂടി ഒരു മൂന്നു വയസ്സൊളം പ്രായം തോന്നിക്കുന്ന കൊച്ചു പെൺകുട്ടിയുണ്ട് ചിരിച്ചോണ്ട് അടുത്തൊട്ട് വരുന്നു...നടത്തത്തിനനുസരിച്ചു കാലുകൾ ചിലങ്കയാൽ താളം പിടിക്കുന്നുണ്ട്... "മിത്തായി മേണോ.." ആ കൊച്ചു പെണ്ണ് അടുത്തൊട്ട് വന്നു കയ്യിലുള്ള രണ്ടിലൊരു മിട്ടായി നീട്ടി പിടിച്ചോണ്ട് ചോദിച്ചു.. "വേണ്ട..വാവേ.. ന്തേ വാവേ...എവിടെ വാവേടെ അമ്മ.. ഒറ്റക്കെന്താ നടക്കുന്നെ " "ന്തെ മ്മ അവ്തെ.. ദോത്തെ അത്ത.."(എന്റെ അമ്മ അവിടെ ഡോക്ടറെ അടുത്ത )ന്നും പറഞ്ഞോണ്ട് കൊച്ചു പെണ്ണ് ചൂണ്ടിയാ ഇടത്തേക് അവന്റെ കണ്ണുകൾ പാഞ്ഞു.. പല്ല് ഡോക്ർ ന്റെ സെക്ഷൻ ആണ്... "ന്താ അപ്പൊ തനിയെ ഇങ്ങോട്ട് പൊന്നെ.. അമ്മ പേടിക്കില്ലേ...." "ഇയ്യ.. ന്ത ഇച്ചീച്ചി കാച്കൊക്കാൻ ബന്നതാ.. ചൂജി അച്ചും ബിജാച്ച് ഇനട്ട് പോഞ്ഞതാ.." (ഇല്ല്യ.. എന്റെ പല്ല് കാട്ടികൊടുക്കാൻ വന്നതാ.. സൂജി അടിക്കും വിചാരിച്ചു ഇങ്ങട്ട് പോന്നതാ ) എന്നും പറഞ്ഞു പെണ്ണ് വെളുക്കനെ പല്ല് കാണിച്ചു കൊടുത്തു.. "അത് ശരി.. ദേ ഈ മിട്ടായി മൊത്തം കഴിച്ചിട്ട പല്ല് പീപ്പല്ലായി ഇരിക്കണേ.." "പോ.. ചേട്ടക്ക് തരൂല മിത്തായി.. പോ മിന്തൂല.." ന്നും പറഞ്ഞു പെണ്ണ് മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു.. "അയ്യോടാ പിണങ്ങിയോ.. വായോ ഇവിടിരിക്ക്.." ന്നും പറഞ്ഞവളെ അവന്റെ അടുത്തിരുത്തി... കൊഞ്ചിക്കൊണ്ടുള്ള പെണ്ണിന്റെ സംസാരത്തിനൊത്ത് അവനും മറുപടികൾ ഏച്ചു പറഞ്ഞു..

അത് വരെ ഉണ്ടായിരുന്ന ചടപ്പിനെ തുടച്ചു നീക്കി അവർ രണ്ടും വാജാലരായി സംസാരിക്കുകയാണ്.... "മോനെ.. കണ്ണാ പോവാ...." രണ്ടുപേരുടെയും സംസാരത്തിനെ മുറിച്ചു കൊണ്ട് അമ്മയങ്ങോട്ട് വന്നു പോകാൻ വിളിച്ചു.. എന്തോ കൊച്ചു പെണ്ണിന്റെ അടുത്ത് നിന്നും പോരാൻ മനസ്സനുവദിക്കുന്നില്ല എങ്കിലും പോകാതിരിക്കാൻ നിർവാഹമില്ലാത്തത് കൊണ്ട് എഴുനേൽക്കാൻ ആയി തുനിഞ്ഞു... "കഞ്ഞേട്ടൻ പോവാ 😔😔..." (കണ്ണേട്ടൻ പോവാ ) "ആടി പെണ്ണെ... ചേട്ടൻ പോട്ടെ...." "ഹ്മ്മ്മ്..." സമ്മതമെന്നോണം തലരണ്ടും ആട്ടി ഒന്നേഞ്ഞു കൊണ്ട് കൊച്ചു പെണ്ണ് അവന്റെ കവിളിൽ അവളുടെ കുഞ്ഞധരങ്ങൾ പതിപ്പിച്ചു... "ട്ടട്ട്ടെ 🌩️⛈️⛈️⛈️..." പെട്ടെന്ന് വലിയ ശംബ്ധം കേട്ടതും അലേഖ് നെട്ടി ഉണർന്നു.. സമയം ഒരു മണിയാണ്... പുറത്ത് നല്ല ഇടിയും മിന്നലും ഉണ്ട്... അതൊക്കെയാണെങ്കിലും കണ്ട സ്വപ്നത്തിൽ തന്നെയായിരുന്നു ആശാൻ... ചൊടികളിൽ മനോഹരമായ ഒരു പുഞ്ചിരി വന്നു.. അതെ ചിരിയോടെ തന്നെ ജനലരികിൽ പോയി കാറ്റിൽ ആടുന്ന ജനലിനെ വലിച്ചു കോളത്തിട്ടു മേശകരികിലേക് പോയി....

മേശയുടെ വലിപ്പ് തുറന്നു അതിൽ നിന്നും തന്റെ കൈ കൊണ്ട് വരച് ഫ്രയിം ചെയ്യിച്ച ചിത്രമെടുത്ത് അതിൽ വിരലോടിച്ചു.... ഗ്രേപ്പ് ബ്ലൂ കളർ പട്ടുപ്പാവാടയും അണിഞ്ഞു മുല്ലപ്പൂവും ചൂടി മിട്ടായിയും നീട്ടിപിടിച് പുഞ്ചിരിയോടെ നിൽക്കുന്ന ആ ചിത്രത്തിൽ ഒരുപാട് പ്രണയത്തോടെ ചുണ്ടുകൾ ചേർത്തു.... ജീവിതത്തിൽ ഒരിക്കൽ നടന്ന സംഭവം.. അവിടന്ന് അങ്ങോട്ട് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും അത് പോലെ സ്വപ്നത്തിൽ വരാതിരുന്നിട്ടില്ല... ആദ്യമെല്ലാം വാത്സല്യം ആയിരുന്നെങ്കിലും വളർച്ഛക്കനുസരിച്ചു ഒരുതരം പ്രണയമായി മാറി...തന്നെ വീട്ടിൽ കണ്ണൻ എന്നാ വിളിച്ചിരുന്നെ.. ആ പേര് പിന്നീട് ആരെങ്കിലും വിളിക്കുമ്പോഴെല്ലാം ഒരു തരാം അസ്വസ്ഥതയാണ്... ചെവിയിലപ്പോൾ "കഞ്ഞേട്ടൻ പോവാ " എന്ന കുഞ്ഞു സ്വരം അലയടിക്കും.... പിന്നീടാ വിളി എല്ലാവരെ കൊണ്ടും നിർത്തിച്ചു... രണ്ട് മാസം പിടിച്ചു വരച്ചു ചേർത്തതാണീ ചിത്രം..ഇത്രയും വർഷമായിട്ടും ആ സ്വപ്നം തന്നെ വേട്ടയാടുന്നു എങ്കിൽ എന്തെങ്കിലുമൊന്ന് അതിന് പിന്നിൽ ഒളിഞ്ഞിരിക്കില്ലേ... ഒന്നൂടെ ആ ചിത്രത്തിൽ വിരലോടിച്ചു മൃതുവായൊരു ചുംബനവും നൽകി ഫോട്ടോയും നെഞ്ചോട് ചേർത്ത് കണ്ണടച്ച് കിടന്നു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story