ഹൃദയസഖി: ഭാഗം 11

hridaya sagi shamseena

രചന: SHAMSEENA

വെള്ളം മുഖത്തേക്ക് തെറിച്ചപ്പോൾ മാളു അവനെ കൂർപ്പിച്ചു നോക്കി... അവൻ കുസൃതിയോടെ ചിരിച്ചുകൊണ്ട് കുളത്തിൽ നീന്തി തുടിക്കാൻ തുടങ്ങി... അവളും നേർത്തൊരു ചിരിയോടെ അവനെ തന്നെ നോക്കിയിരുന്നു.. "എന്താടി നിന്റെ മുഖത്തിനൊരു വാട്ടം..🤨 " "മ്ച്ചും.. ഒന്നുല്ല " ചുമ്മൽ കൂചി കൊണ്ടവൾ പറഞ്ഞു..എന്നിട്ട് കാൽ മുട്ടിലേക്ക് തലവെച്ചു കിടന്നു.. അത് കണ്ടപ്പോൾ ശിവക്ക് ശരിക്കും ദേഷ്യം വന്നു.. "ദേ പെണ്ണേ കളിക്കാതെ കാര്യം പറഞ്ഞോ.. " അവൻ കലിപ്പായി.. "പറയാം.. പക്ഷേ അതിന് മുന്നേ ഒരു കാര്യം.. ഞാൻ പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ എന്നെ വഴക്ക് പറയില്ലെന്ന് ഉറപ്പ് തരണം.. " അവനു നേരെ വലതു കരം നീട്ടി.. അവനും അവളുടെ കൈക്കു മുകളിൽ കൈവെച്ചു സത്യം ചെയ്തു വഴക്ക് പറയില്ലെന്ന്.. "അത്.. അതുണ്ടല്ലോ.." "ഏതുണ്ടല്ലോ.. " മാളു വിക്കി കൊണ്ടിരുന്നതും ദേഷ്യത്തോടെ ശിവ ചോദിച്ചു.. "അത് ശിവേട്ടന് എന്നെയും തിരിച്ചു ഇഷ്ടമാണെന്ന കാര്യം ഞാൻ സച്ചുവിനോട് പറഞ്ഞു.. മനഃപൂർവം പറഞ്ഞതല്ല എന്റെ മനസ്സിൽ നിൽക്കാത്തോണ്ട് പറഞ്ഞതാണ്.. ഞാൻ ഇത്രയും ദിവസം അവനോട് മറച്ചുവെച്ചെന്നും പറഞ്ഞു അവനിപ്പോൾ എന്നോട് മിണ്ടുന്നില്ല.. "

"നന്നായി പോയി.. ഞാൻ നിന്നോട് പറഞ്ഞതല്ലേ മാളു ഇപ്പോൾ ആരും ഒന്നും അറിയേണ്ട എന്ന്.. എന്നിട്ടവൾ സച്ചുവിനോട് പറഞ്ഞു പോലും.. അവനറിഞ്ഞാൽ ഈ നാട് മുഴുവനും അറിഞ്ഞമാതിരിയാണ്.." ശിവൻ ദേഷ്യപ്പെട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ശിവ വേഗം കുളത്തിൽ നിന്നും കയറി മുണ്ട് മാറിയുടുത്ത് അവളുടെ അടുത്ത് വന്നിരുന്നു.. "എന്ത് പറഞ്ഞാലും കണ്ണും നിറച്ചു ഇരുന്നോ.. അത് കണ്ടാൽ പിന്നെ മറ്റുള്ളവർ ഒന്നും പറയില്ലല്ലോ.. " ശിവൻ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു... "സാരമില്ല പോട്ടെ... അവനോട് പറയണം ആരോടും പറയരുതെന്ന് കേട്ടല്ലോ.. " "അതിനവൻ എന്നോട് മിണ്ടുന്നില്ല.. " മൂക്ക് വലിച്ചു കൊണ്ടവൾ പറഞ്ഞു.. "നിന്നോട് അവൻ പിണങ്ങി നടക്കില്ലാ എന്ന് നിനക്കറിയില്ലേ.. പിന്നെ എന്തിനാ സങ്കടം.. അവൻ നിന്നെ വെറുതെ വട്ടക്കുന്നതാവും.. " ശിവനവളെ സമാധാനിപ്പിച്ചു.. "ആയിരിക്കും അല്ലേ.. " "ആണെന്നേ.. " കുസൃതി ചിരിയോടെ അവനവളെ അടക്കി പിടിക്കാൻ നോക്കിയതും ദേവമ്മയുടെ വിളി അകലെ നിന്നും കേട്ടു.. "മാളു...മാളു.. ഈ കുട്ടി ഇതെവിടെ പോയി കിടക്കുവാ.. മാളു.." ദേവമ്മയുടെ ശബ്‍ദം അടുത്തേക്ക് അടുത്തേക്ക് വന്നതും അവനവളെയും വലിച്ചു മരപ്പുരയിലേക്ക് കയറി...

മരപ്പുരയിലുള്ള പൊടിയും മാറാലയും തട്ടി മാളു തുമ്മാൻ ആഞ്ഞതും അവനവളുടെ വാ പൊത്തി പിടിച്ചു ചുവരിലേക്ക് ചേർത്ത് നിർത്തി.. അവൾ എന്തോ പറയാൻ വേണ്ടി ശ്രമിച്ചതും മിണ്ടരുതെന്നവൻ ആംഗ്യം കാണിച്ചു.. ദേവമ്മയുടെ ശബ്‍ദം അടുത്തേക്ക് വന്നതും അവർ ഇരുവരും ശ്വാസം അടക്കി പിടിച്ചു നിന്നു.. ശബ്‍ദം അകന്നകന്ന് പോയതും ഇരുവരും ശ്വാസം വലിച്ചു വിട്ടു.. മാളു മുറളുന്നത് കണ്ടതും ശിവ എന്താണെന്ന് ചോദിച്ചു.. അവളെത്ര ആംഗ്യം കാണിച്ചിട്ടും അവനു മനസ്സിലായില്ല.. ദേഷ്യം വന്നവൾ അവന്റെ കയ്യിൽ ആഞ്ഞു കടിച്ചു.. "ആഹ്.. " കൈ കുടഞ്ഞു കൊണ്ടവൻ അവളിൽ നിന്നും അകന്നു.. മാളു അണച്ചു കൊണ്ടിരുന്നു.. "നിനക്ക് കയ്യെടുക്കാൻ പറഞ്ഞാൽ പോരടി പിശാശ്ശെ.. അതിനെന്റെ കൈ കടിച്ചു പറിക്കണോ.. " ശിവ കയ്യിലേക്ക് ഊതുകയും അവളെ നോക്കുകയും ചെയ്തു കൊണ്ടിരുന്നു.. "ഞാൻ എത്ര തവണ ആംഗ്യം കാണിച്ചു.. നിങ്ങൾക്ക് വല്ലതും മനസ്സിലായോ.. അവസാനമല്ലേ ഞാൻ കടിച്ചത്.. " ഇടുപ്പിൽ കൈ കുത്തി കൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി.. അപ്പോഴാണവൻ അവളെ ശ്രദ്ധിക്കുന്നത്.. തന്റെ ശരീരത്തിലുണ്ടായിരുന്ന വെള്ളം മുഴുവനും അവളുടെ ശരീരത്തിൽ പറ്റിയിട്ടുണ്ട്..

ദാവണിയെല്ലാം ശരീരത്തോട് ഒട്ടിപിടിച്ചു കിടപ്പുണ്ട്.. അതിനിടയിൽ കൂടി അവളുടെ കുഞ്ഞു പൊക്കിൾ ചുഴിയും ഇടുപ്പുമെല്ലാം അനാവൃതമായി.. അവന്റെ കണ്ണുകൾ അവളിൽ അലഞ്ഞു നടന്നു.. വിറക്കുന്ന ചുണ്ടുകളും കലങ്ങി ചുവന്ന കണ്ണുകളും അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ സൃഷ്ടിച്ചു..അവന്റെ കണ്ണുകൾ പോകുന്നിടത്തേക്കവളുടെ നോട്ടം ചെന്നെത്തിയതും പെട്ടന്ന് തന്നെയവൾ തിരിഞ്ഞു നിന്നു.. അവളുടെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു.. അവനടുത്തേക്ക് വരുന്തോറും വിറപൂണ്ടവൾ അനങ്ങാൻ കഴിയാതെ നിന്നു.. ശിവ അവളുടെ പിന്നിലേക്ക് ചേർന്ന് നിന്നു.. അവന്റെ അവളുടെ നഗ്നമായ പുക്കിൾ ചുഴി ലക്ഷ്യമാക്കി നീങ്ങി.. ഇടുപ്പിലൂടെ കൈ കൊണ്ടുപോയി ദാവണി വകഞ്ഞു മാറ്റി.. അമ്മച്ചി കെട്ട് കെട്ടി വെച്ചിരുന്നവളുടെ മുടി വലതു കൈ കൊണ്ട് അഴിച്ചിട്ടു ഒരു വശത്തേക്കിട്ടു.. ദാവണിക്കിടയിലൂടെ കൈ കടത്തിയവൻ പൊക്കിൾ ചുഴിയിൽ എത്തി നിന്നു.. അവന്റെ തള്ള നാഭി ചുഴിയിൽ അമർന്നതും അവളൊന്നേങ്ങി പെരുവിരലിൽ ഉയർന്നു പൊങ്ങി.... ശിവ പൊക്കിൾ ചുഴിയിൽ നിന്നും കൈ വിരൽ എടുത്ത് മാറ്റി വയറിലൂടെ കൈ ചുറ്റി പിടിച്ചു..

അവന്റെ കയ്യിലെ രോമങ്ങൾ അവളുടെ നഗ്നമായ വയറിൽ തട്ടിയതും അവൾ ഇക്കിളിയായത് പോലെ കിടന്നു പിടച്ചു.. അത് മനസ്സിലായ ശിവ മാളുവിനെ ഒന്നുകൂടെ അമർത്തി പിടിച്ചു.. അവളുടെ പിൻ കഴുത്തിലേക്ക് മുഖം ചേർത്തു.. അവന്റെ ശ്വാസം പിൻ കഴുത്തിൽ തട്ടിയതും അവൾ അനങ്ങാതെ നിന്നു.. പിൻ കഴുത്തിലൂടെ അവന്റെ ചുണ്ടുകൾ അരിച്ചു.. അവസാനം അവളുടെ വലതു ചെവിതുമ്പിൽ എത്തി നിന്നു. പതിയെ അവിടെ ചുംബിച്ചു കൊണ്ടവൻ നാവുകൊണ്ട് നുണഞ്ഞു.. ശിവയുടെ നാവിന്റെയും ചുണ്ടുകളുടെയും ചൂട് അവിടെ പതിഞ്ഞതും മാളു കിതച്ചു കൊണ്ടിരുന്നു.. അവളുടെ ചെന്നിയിൽ കൂടി ഒഴുകിയിറങ്ങിയ അവസാന വിയർപ്പ് തുള്ളിയെയും നുകണർന്നെടുത്തു കൊണ്ടവൻ അവളിൽ നിന്നും അകന്നു.. നാണത്താൽ ചുവന്നു തുടുത്ത അവൾ അവനെ തിരിഞ്ഞു നോക്കാതെ പുറത്തേക്കോടി.. അവൾ ഓടി പോവുന്നതവൻ കുസൃതി ചിരിയാലേ നോക്കി നിന്നു... അവളുടെ ഓട്ടം ചെന്നവസാനിച്ചത് ഉമ്മറത്ത് നിൽക്കുന്ന വല്യമ്മാമയുടെ മുന്നിലാണ്........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story