ഹൃദയസഖി: ഭാഗം 24

hridaya sagi shamseena

രചന: SHAMSEENA

"മാളു..ഡീ പെണ്ണേ..എഴുന്നേറ്റെ.." "ഒന്ന് പോയേ അമ്മേ.. ഞാൻ കുറച്ച് നേരം കൂടി കിടക്കട്ടെ.. ആഹ്.." പറഞ്ഞത് മാത്രം ഓർമയുണ്ട് മാളുവിന്.. നടും പുറത്തിനിട്ടൊരു അടി കിട്ടിയപ്പോൾ അവൾ ചാടി എഴുന്നേറ്റു.. "എന്തുവാ.. അമ്മേ.. മനുഷ്യന്റെ പുറം നോവുന്നു.. " "നോവണം അതിന് വേണ്ടിയാ അടിച്ചത്.. " ദേവമ്മ മാളുവിനെ നോക്കി പേടിപ്പിച്ചു.. "അമ്മയെന്തിനാ രാവിലെ തന്നെ കിടന്ന് തിളക്കുന്നത്..മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്.." അവൾ വീണ്ടും ബെഡിലേക്ക് ചായാൻ തുടങ്ങിയതും എന്തോ ഓർത്ത പോലെ ദേവമ്മയെ നോക്കി ഇളിച്ചു കാട്ടി... അവരപ്പോഴും അവളെ ദേശിച്ചു നോക്കി ഇടുപ്പിലും കൈ കുത്തി നിൽക്കുവാണ്.. "പോയി കുളിച്ചിട്ടു വാടി അസത്തെ.. " ദേവമ്മ അവളുടെ നേരെ ചീറിയതും മാളു ജീവനും കൊണ്ട് ബാത്‌റൂമിലേക്ക് ഓടി...അവൾക്കപ്പോഴാണ് ഇന്നലെ നടന്ന കാര്യങ്ങളും കല്യാണം കഴിഞ്ഞതുമെല്ലാം ഓർമ വന്നത്.. ദേവമ്മ സ്വയം നെറ്റിയിലടിച്ചു ബെഡിലേക്കിരുന്നു... മാളു ഫ്രഷായി വന്നതും ദേവമ്മ കയ്യിൽ കരുതിയിരുന്ന സെറ്റ് സാരി അവളെ ഉടുപ്പിച്ചു..

"മോളെ... നീയിപ്പോൾ പഴയ മാളുവല്ല.. ശിവയുടെ ഭാര്യയാണ് അതിലുപരി ഈ വീടിന്റെ മരുമകൾ.. അതുകൊണ്ട് എന്റെ മോൾ കുറച്ച് കൂടി പക്വതയോടെ പെരുമാറണം.. ആരെ കൊണ്ടും മോശം പറയിപ്പിക്കരുത് കേട്ടല്ലോ.. അമ്മക്കറിയാം അപ്രതീക്ഷിതമായി നടന്ന കല്യാണമാണ്.. നിങ്ങൾ രണ്ട് പേർക്കും അത് ഉൾകൊള്ളാൻ സമയം വേണമെന്ന്.. എന്നാലും അമ്മ മോളെ ഒന്നൂടെ ഓർമിപ്പിക്കുകയാണ്.. എന്റെ മോൾടെ ഭാഗത്തു നിന്നും ഒരു വീഴ്ച സംഭവിക്കരുത്..കേട്ടല്ലോ.. നല്ലതേ വരൂ.. " സാരിയുടെ പ്ലീറ്റ്സ് പിടിച്ചു കൊടുക്കുന്നതിനിടയിൽ ദേവമ്മ വാത്സല്യത്തോടെ അവളോടായി പറഞ്ഞു.. "എന്റെ ഭാഗത്ത്‌ നിന്നും നിങ്ങളെ വേദനിപ്പിക്കുന്ന ഒന്നും തന്നെ ഉണ്ടാവില്ല.. " മാളു ദേവമ്മക്ക് വാക്ക് നൽകി.. അപ്പോഴും അവളുടെ കണ്ണുകൾ തന്റെ പ്രിയപ്പെട്ടവനെ തേടുകയായിരുന്നു.. എല്ലാം എല്ലാവരോടും തുറന്ന് പറയണം.. ഇവരുടെ മുന്നിൽ തങ്ങൾ തെറ്റുകാരല്ലെങ്കിലും ദൈവത്തിന്റെ മുന്നിൽ തങ്ങൾ തെറ്റുകാരാണ്..എല്ലാവരേയും കബളിപ്പിച്ചു കൊണ്ടൊരു ജീവിതം തങ്ങൾക്ക് വേണ്ടാ..

ആ ജീവിതത്തിൽ ഒരിക്കലും മനം നിറഞ്ഞു സന്തോഷിക്കാനും കഴിയില്ല.. കുറ്റബോധത്താൽ ഉള്ളം നീറി.. ദേവമ്മ അവളേയും കൂട്ടി താഴേക്ക് ചെന്നു.. അവിടെ ചെന്നപ്പോൾ എല്ലാവരും അമ്പലത്തിൽ പോവാൻ റെഡിയായി നിൽക്കുവാണ്.. ശിവ ഉമ്മറത്തു നിൽക്കുന്നുണ്ട്.. ഇപ്പോൾ എല്ലാവരും ഉള്ള സമയമാണ്.. അമ്പലത്തിലേക്ക് പോവുന്നതിനു മുന്നേ എല്ലാവരോടും കാര്യങ്ങൾ തുറന്നു പറയാം.. മാളു ശിവയോട് ഇതിനെ പറ്റി പറയാനായി ഉമ്മറത്തേക്കിറങ്ങി.. മാളു അടുത്തേക്ക് വരുന്നത് കണ്ടതും ശിവ അവളുടെ നേരെ തിരിഞ്ഞു.. "ശിവേട്ടാ.. എനിക്കൊരു.. കാര്യം.. " "മോനെ ശിവാ.. ഇറങ്ങിയാലോ..പൂജാരി അവിടെ കാത്തു നിൽപ്പുണ്ടാവും.. " ചോദിച്ചുകൊണ്ട് ശങ്കർ അവിടേക്ക് വന്നു.. അയാളെ കണ്ടതും മാളു പറയാൻ വന്നത് പാതിയിൽ നിർത്തി.. ദയനീയതയോടെ ശിവയെ നോക്കി.. രണ്ട് വാഹനങ്ങളിലായി അവരെല്ലാം അമ്പലത്തിലേക്ക് പുറപ്പെട്ടു.. എന്നും പോവാറുള്ള അമ്പലത്തിലേക്കുള്ള വഴിയിലൂടെ അല്ലാതെ കാർ നീങ്ങിയപ്പോൾ മുഖം ചുളിച്ചു മാളു ശിവയെ നോക്കി..

അവനപ്പോൾ ഇരു കണ്ണുകളും ചിമ്മി കാണിച്ചു കുറുമ്പോടെ ചിരിച്ചു.. കാറിൽ നിന്നും പുറത്തിറങ്ങിയ മാളു കുന്നിൻ മുകളിലുള്ള അമ്പലം കണ്ട് കണ്ണുകൾ വിടർത്തി ശിവയെ നോക്കി.. അവനരികിലേക്ക് വന്നു അവളുടെ കൈ കോർത്തു പിടിച്ചു അമ്പലത്തിലേക്ക് നടന്നു... "ശിവേട്ടാ..എനിക്കൊരു..കാര്യം.." നടക്കുന്നതിനിടയിൽ പറയാനായി തുനിഞ്ഞു .. "പറയാനും അറിയാനും ഉള്ളതെല്ലാം ഇനി തൊഴുതു കഴിഞ്ഞിട്ട്,,ഓക്കേ..ഇപ്പോൾ വാ.." മാളുവിനെ പറയാൻ അനുവദിക്കാതെ ശിവ അവളേയും കൂട്ടി മുന്നോട്ട് തന്നെ നടന്നു.. അവരുടെ പിന്നിലായി മറ്റുള്ളവരും... ശിവപാർവതിമാരുടെ മുന്നിൽ തൊഴുകയ്യാലെ നിൽക്കുമ്പോൾ അവളുടെ ഹൃദയം സന്തോഷത്താൽ തുടികൊട്ടി..എന്നിരുന്നാലും എവിടെയോ ഒരു കുഞ്ഞു നൊമ്പരവും ഉണ്ടായിരുന്നു.. "ആ താലി അഴിച്ചു ഈ തട്ടത്തിലേക്ക് വെച്ചോളൂ.. " പൂജാരിയങ്ങനെ പറഞ്ഞപ്പോൾ മാളു തന്റെ പിന്നിലായി നിൽക്കുന്നവരെ തിരിഞ്ഞു നോക്കി... "വേറൊന്നിനും അല്ല..താലി മാലയിലേക്ക് കോർക്കാൻ വേണ്ടിയാണ്.. ഇവിടെ വന്നു പൂജിച്ച താലി കഴുത്തിൽ ചാർത്തിയാൽ ദീർഘസുമംഗലി ആയിരിക്കും എന്നാണ് വിശ്വാസം.. മടികൂടാതെ അഴിച്ചു കൊടുക്കൂ.." വല്യമാമ മാളുവിനോട് അരുമയാൽ പറഞ്ഞു..

"വല്യമാമേ..അതിന് മുന്നേ എനിക്ക് നിങ്ങളോടെല്ലാവരോടും ഒരു കാര്യം.." മാളു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.. അവൾക്ക് പറയാൻ ഉള്ളതെന്തായിരിക്കും എന്ന് മനസ്സിലാക്കിയ എല്ലാവരുടേയും മുഖത്ത് പുഞ്ചിരി വിടർന്നു.. "ഞങ്ങളുടെ മാളൂട്ടി എന്താണ് പറയാൻ പോകുന്നതെന്ന് ഞങ്ങൾക്കെല്ലാം അറിയാം.. " ദാസൻ വന്നവളെ ചേർത്ത് പിടിച്ചു.. മാളു മനസ്സിലാവാത്ത പോലെ ദാസനെ നോക്കി.. ദാസനൊന്ന് ചിരിച്ചു എന്നിട്ട് വീണ്ടും തുടർന്നു.. "സച്ചു ഇന്നലെ തന്നെ ഞങ്ങളോടെല്ലാം തുറന്ന് പറഞ്ഞിരുന്നു.. ആദ്യം കുറച്ച് വിഷമമൊക്കെ തോന്നി.. ഇങ്ങനൊരു ആഗ്രഹം നിങ്ങൾക്ക് ഉണ്ടായിട്ടും ഞങ്ങളോടൊന്ന് പറഞ്ഞില്ലല്ലോ എന്നൊരു സങ്കടം..എന്നാലിപ്പോൾ അതും ഇല്ല.. ഞങ്ങൾക്കും ഉണ്ടായിരുന്നു നിങ്ങൾ രണ്ട് പേരും വിവാഹിതരായി കാണാൻ.. നിങ്ങൾക്ക് അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് കരുതിയാണ് ഞങ്ങൾ അത് ആരോടും പറയാതിരുന്നത്.. എന്തായാലും ഈശ്വരൻ നിങ്ങളെ ഒരുമിപ്പിച്ചല്ലോ സന്തോഷം.. അന്നേരമാണ് ജ്യോൽസ്യൻ ഇന്നലെ വിളിച്ചിട്ട് പറഞ്ഞത് താലി മാറ്റിയിടാൻ പറ്റിയ മുഹൂർത്തം ഇന്നാണെന്ന്..

എല്ലാവരോടും ചോദിച്ചപ്പോൾ ആർക്കും എതിർ അഭിപ്രായം ഉണ്ടായിരുന്നില്ല.. അപ്പോഴാണ് സച്ചു നിനക്ക് ഇങ്ങനെയൊരു ആഗ്രഹം ഉള്ള കാര്യം പറഞ്ഞത്.. ശിവ പാർവതിമാരുടെ മുന്നിൽ വെച്ച് നീയും ശിവയും വിവാഹിതരാവുന്നത് മോള് സ്വപ്നം കാണാറുണ്ടെന്നും പറഞ്ഞു.. എന്നാൽ മോൾടെ ആഗ്രഹം പോലെ നടക്കട്ടെ എന്ന് ഞങ്ങളും അങ്ങ് വിചാരിച്ചു.. അല്ലേ അളിയാ.." ദാസൻ ശേഖറിനെ നോക്കി ചോദിച്ചു..അയാൾ അതേയെന്ന പോലെ തല ചലിപ്പിച്ചു.. അവരുടെയെല്ലാം മുഖത്തെ സന്തോഷം കണ്ടപ്പോൾ അവളുടെ ഉള്ളിൽ അത്രയും നേരം വിങ്ങി കൊണ്ടിരുന്ന നൊമ്പരം എങ്ങോട്ടോ ഓടി മറഞ്ഞു .... വാക്ക് പറഞ്ഞതുപോലെ തന്റെ മനസ്സിലെ ആഗ്രഹം സാധിച്ചു തന്ന സച്ചുവിനെയവൾ നിറ കണ്ണുകളാൽ നന്ദിയോടെ നോക്കി.. സച്ചു അവളെ വന്നു ചേർത്ത് പിടിച്ചു.. പൂജാരി പറഞ്ഞത് പ്രകാരം തന്നെ താലിയഴിച്ചു തട്ടത്തിലേക്ക് വെച്ചു കൊടുത്തു.. അദ്ദേഹം അതുമായി അകത്തേക്ക് പോയി.. ശേഖറിനോട് സംസാരിച്ചു കൊണ്ട് നിൽക്കുന്ന ശിവയെ ഒളിക്കണ്ണാലെ നോക്കിയപ്പോൾ അവന്റെ കണ്ണുകളും തന്നിലാണെന്നറിഞ്ഞതും അവൾ മുഖം വെട്ടിച്ചു.. മുഖത്ത് നാണത്തിന്റെ ചുവപ്പ് രാശി പടർന്നു..വീണ്ടും അവനെ നോക്കാനായി ഉള്ള് തുടികൊട്ടിക്കൊണ്ടിരുന്നു..

പൂജിച്ച താലിയുമായി പൂജാരി വന്നതും വല്യമാമ താലത്തിൽ നിന്നും താലിയെടുത്ത് മാലയിൽ കൊരുത്തു ശിവയുടെ കയ്യിലേക്ക് കൊടുത്തു... വീണ്ടും എല്ലാവരുടേയും അനുഗ്രഹത്തോടെ മാളുവിന്റെ ശിവ പാർവതിമാരുടെ മുന്നിൽ വെച്ച് ശിവ താലി അവളുടെ കഴുത്തിലേക്ക് മനസ്സ് നിറഞ്ഞ പ്രാർത്ഥനയോടെ ചാർത്തി.. ഒരു നുള്ള് സിന്ദൂരം എടുത്തവളുടെ സീമന്ത രേഖ ചുവപ്പിച്ചു..അതോടൊപ്പം അവന്റെ നനുത്ത അധരങ്ങളും അവന്റെ പ്രാണന്റെ തൂ നെറ്റിയിൽ അമർന്നു... കണ്ടു നിന്നവരുടെ കണ്ണുകളും മനസ്സും ആനന്ദത്താൽ നിറഞ്ഞു തുളുമ്പി.. ***** ഫ്രഷായി ഇറങ്ങിയ മാളു തങ്ങളുടെ മുറിയുടെ മാറ്റം കണ്ട് അതിശയിച്ചു.. ഇരുട്ട് പടർന്ന മുറിയിൽ അവിടെ ഇവിടെയായി കത്തിച്ചു വെച്ചിരിക്കുന്ന മെഴുകുതിരികൾ.. ചുവരിൽ ലച്ചുവിന്റെ വിവാഹത്തിനെടുത്ത അവരുടെ ഫോട്ടോ ഫ്രെയിം ചെയ്ത് ഭംഗിയായി വെച്ചിരിക്കുന്നു..ചുവന്ന റോസാ ദളങ്ങൾ കൊണ്ട് അലങ്കരിച്ച കിടക്ക...ഇളം കാറ്റിൽ അലക്ഷ്യമായി പാറുന്ന വെളുത്ത കർട്ടനുകൾ.. മിഴികൾ വിടർത്തി കൊണ്ടവൾ ചുറ്റും നോക്കി... പിൻ കഴുത്തിൽ തണുത്ത നിശ്വാസം പതിഞ്ഞതും അവൾ തറഞ്ഞു നിന്നു.. ശിവയുടെ കൈകൾ പിന്നിലൂടെ മാളുവിനെ വരിഞ്ഞു മുറുക്കി..

അവനിൽ നിന്നും പിൻകഴുത്തിൽ പതിക്കുന്ന നിശ്വാസം അവളെ തളർത്തി കൊണ്ടിരുന്നു... പൊടുന്നനെ അവന്റെ ദന്തങ്ങൾ അവളുടെ തോളെല്ലിൽ ആഴ്ന്നു.. "സ്സ്.. " പെരുവിരൽ നിലത്തൂന്നി കൊണ്ടവലൊന്നുയർന്നു.. കൈവിരലുകൾ അവന്റെ നീളൻ മുടിയിഴകളിൽ പോയൊളിച്ചു.. തോളിൽ നിന്നും ദന്തങ്ങളെ അടർത്തി മാറ്റികൊണ്ടവൻ അവിടം ചുണ്ടുകളാൽ നുണഞ്ഞെടുത്തു... അവൾ ഭാരമില്ലാത്തൊരു തൂവൽ പോലെ അവനിലേക്ക് ചാഞ്ഞു നിന്നു.. വിവശയായി തന്നിലേക്ക് അലിയാനായി വെമ്പി നിൽക്കുന്ന അവളെ ഇരു കൈകളാൽ വാരിയെടുത്തു ചുവന്ന റോസാപൂവിൻ ഇതളുകൾ നിറഞ്ഞ ബെഡിലേക്ക് കിടത്തി.. കണ്ണുകൾ കൂമ്പി ചുണ്ടിൽ പുഞ്ചിരിയോളിപ്പിച്ചു കിടക്കുന്നവളെ കണ്ണെടുക്കാതെയവൻ നോക്കി നിന്നു.. പതിയെ വിറക്കുന്ന അവളുടെ തേനൂറും ചുണ്ടുകൾ തന്റെ അധരങ്ങളാൽ കവർന്നെടുത്തു.. അവളുടെ നീണ്ട വിരലുകൾ അവന്റെ നഗ്നമായ പുറം മേനിയിൽ ആഴ്ന്നിറങ്ങി..പതിയെ തുടങ്ങിയ ചുംബനം പിന്നീട് തീവ്രമായി.. പതിയെ പതിയെ അവളുടെ എതിർപ്പുകളും കുറഞ്ഞു വന്നു..

അവനിലേക്ക് അലിഞ്ഞു ചേരാനായി അവളുടെ പെൺ മനസ്സും സജ്ജമായി... അധരത്തിൽ നിന്നും തെന്നിമാറിയ ചുണ്ടുകൾ അവളുടെ കഴുത്തിലേക്കും പിന്നീട് മാറിലേക്കും അരിച്ചിറങ്ങി... തങ്ങളിൽ തടസ്സമായതിനെയെല്ലാം അഴിച്ചു മാറ്റപ്പെട്ടു.. അവന്റെ ചുണ്ടും നാവും അവളിൽ പുതിയ പുതിയ തീരങ്ങൾ തേടി അലക്ഷ്യമായി ഒഴുകി കൊണ്ടിരുന്നു.. തന്റെ പ്രണയലാളനകളിൽ വിവശയായി കിടക്കുന്നവളെ രാത്രിയുടെ ഏതോ യാമത്തിൽ അവൻ തന്റേത് മാത്രമാക്കി മാറ്റി.. കിതച്ചു കൊണ്ടവൻ വിയർപ്പിനാൽ കുതിർന്ന അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി...💜 "എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ.. അല്ലേ ശിവേട്ടാ.." ഒരു പുതപ്പിനുള്ളിൽ ഒരു മെയ്യും മനസ്സുമായി കിടക്കുന്ന അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവന്റെ കഴുത്തിൽ കിടക്കുന്ന നേരിയ സ്വർണ മാലയിൽ കൈ വിരലാൽ തെരുത്ത് പിടിച്ചു കൊണ്ടവൾ ചോദിച്ചു.. "സ്വപ്നം അല്ല മാളൂസേ.. എല്ലാം യാഥാർഥ്യം തന്നെയാ..നമ്മൾ വിശ്വസിക്കുന്ന ദൈവത്തിന്റെ തീരുമാനം.. നീ അന്നും ഇന്നും എന്നും എന്റെ സ്വന്തമാണ്.. എന്റെ മാത്രം സഖി.. എന്റെ ഹൃദയസഖി.. 💜" ആർദ്രമായി പറഞ്ഞുകൊണ്ടവൻ അവളെ ഇറുകെ അണച്ചു പിടിച്ചു... വീണ്ടും ഒരു മഴയായ് അവൻ അവളിലേക്ക് ആർത്തലച്ചു പെയ്തു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story