ഹൃദയസഖി: ഭാഗം 3

hridaya sagi shamseena

രചന: SHAMSEENA

"എടാ.. സച്ചു.." "മ്മ് "എടാ പൊട്ട.. നീ കേൾക്കുന്നുണ്ടോ " അവന്റെ മൂളൽ കേട്ടതും ദേഷ്യം വന്നു അവന്റെ പുറത്തിനിട്ടൊന്ന് കൊടുത്തിരുന്നു മാളു.. "ദേ പെണ്ണേ.. മര്യാദക്ക് അടങ്ങിയിരുന്നോ.. അല്ലേൽ എന്റെ കോൺസൻഡ്രേഷൻ പോവും പറഞ്ഞില്ലെന്നു വേണ്ട " "ഓ പിന്നെ നീ ഫ്ലൈറ്റ് അല്ലെ ഓടിക്കുന്നെ 😏ഒന്ന് പോടാ " മാളു അവനെ പുച്ഛിച്ചു... പിന്നെ സച്ചു ഒന്നും മിണ്ടിയില്ല.. അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും മാളു വീണ്ടും അവനെ വിളിച്ചു... "സച്ചു...ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടെടാ.." അവന്റെ പുറത്തേക്ക് തലചായിച്ചു കൊണ്ട് അവൾ പറഞ്ഞു... "മ്മ്.. ബെസ്റ്റ്. നീയി സ്വപ്നം എന്നും കാണുന്നതല്ലേ.. ശിവേട്ടൻ നിന്റെ കഴുത്തിൽ താലി കെട്ടുന്നു സിന്ദൂരം തൊടീക്കുന്നു നെറ്റിയിൽ ഉമ്മ തരുന്നു.. Nee തിരിച്ചു കൊടുക്കുന്നു... ഇതല്ലേ നിന്റെ ഊള സ്വപ്നം " സച്ചു ഇത്തിരി പുച്ഛത്തോടെ പറഞ്ഞു... "ഏയ്‌ അതൊന്നും അല്ലടാ... കിസ്സൊക്കെ തന്നെയാ..

പക്ഷേ അത് സ്വപ്നത്തിൽ ഒന്നുമല്ല.. എനിക്കത് നേരിട്ട് ഫീൽ ചെയ്തു " ഇന്നലത്തെ ഓർമയിൽ നെറ്റിയിൽ തൊട്ടു നോക്കികൊണ്ട് മാളു പറഞ്ഞു... "രാവിലെ തന്നെ പൊട്ടത്തരം വിളിച്ചു പറയാതെ മാളു " അവളുടെ സ്വപ്ന ലോകത്തിലെന്ന പോലെയുള്ള വർത്താനം കേട്ട് സച്ചുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു... "അല്ലേലും നിനക്ക് ഞാൻ എന്ത് പറഞ്ഞാലും ദേഷ്യമാണല്ലോ " മാളു കെർവിച്ചു... "എടി അതോണ്ടല്ല... അങ്ങേര് ഇന്നലെ രാത്രി വീട്ടിൽ തന്നെ ഉണ്ടായിരുന്നു... പിന്നെ എങ്ങനാ നിന്നെ വന്നു കിസ്സ് ചെയ്യുന്നേ..." "ചിലപ്പോൾ എന്റെ തോന്നലായിരിക്കും... നീ വേഗം വിട്ടോ ഇല്ലേൽ ഹേമന്ത് സർ നമ്മളെ നിർത്തി പൊരിക്കും " മാളു പറഞ്ഞതും സച്ചു ബൈക്കിന്റെ സ്പീഡ് ഒന്നുകൂടെ കൂട്ടി... ***

കോളേജിൽ എത്തിയിട്ടും അവളുടെ ചിന്ത മുഴുവനും ആ കാര്യത്തെ പറ്റി തന്നെയായിരുന്നു... തലയിൽ എന്തോ വന്നു തട്ടിയപ്പോൾ അവൾ ആ ഭാഗം തിരുമ്മി കൊണ്ട് മുന്നിലേക്ക് നോക്കി.. തീക്ഷണമായ കണ്ണുകളോടെ അവളെ തന്നെ നോക്കി നിൽക്കുന്ന ഹേമന്ത് സർ.. "ഇവിടേക്ക് വരുന്നത് പഠിക്കാനാണോ അതോ സ്വപ്നം കാണാനോ..." ഹേമന്ത് അവളുടെ നേരെ പൊട്ടിത്തെറിച്ചു...അവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. "രാവിലെ തന്നെ കെട്ടിയൊരുങ്ങി പോന്നോളും കോളേജിലേക്കാണെന്നും പറഞ്ഞുകൊണ്ട് മനുഷ്യനെ മിനക്കെടുത്താൻ " ഹേമന്ത് ദേഷ്യപ്പെട്ടുകൊണ്ട് ബാക്കി പോർഷൻസ് എടുക്കാൻ തുടങ്ങി... വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന രീതിയിൽ സച്ചു അവളെ നോക്കി... ***

കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രോജെക്ടിനു വേണ്ട കുറച്ച് സാധനങ്ങൾ വാങ്ങിക്കാനായി സച്ചുവും മാളുവും ബാങ്കിനടുത്തുള്ള ഷോപ്പിലേക്ക് പോയി...കഴിഞ്ഞ തവണത്തെ അടിയുടെ ചൂട് ഇപ്പോഴും പോവാത്തത് കൊണ്ട് അവർ ശിവയോട് പറഞ്ഞു മുൻകൂട്ടി അനുവാദം വാങ്ങിയിട്ടാണ് അവർ പോയത്.. സാധനങ്ങൾ വാങ്ങി ഇറങ്ങുമ്പോഴാണ് ആ കാഴ്ച്ച കണ്ടത്... ശിവേട്ടനും ഒരു പെണ്ണും കൂടി ചിരിച്ചു കളിച്ചു വർത്തമാനം പറഞ്ഞുകൊണ്ട് വരുന്നു.. ശിവൻ അവൾക്ക് കയറാനായി കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു കൊടുത്തു അവൾ ഹൈ വോൾടേജ് ചിരി പാസാക്കി കൊണ്ട് കയറുന്നുണ്ട്... വേഷം കണ്ടാൽ തന്നെ അറിയാം വസ്ത്രത്തിന് ക്ഷാമമുള്ള ഏതോ നാട്ടിൽ നിന്ന് വന്നതാണെന്ന്... പോരാത്തതിന് മുഖത്തു ലോറി കണക്കിന് പൂട്ടിയും ചുണ്ടിൽ ചുവന്ന പെയിന്റും... അവൾ കയറിയതും ശിവ ഡോർ അടച്ചുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു..

ശേഷം അവിടെ നിന്നും അവരുടെ കാർ മുന്നോട്ട് സഞ്ചരിച്ചു... അവർ ഒരുമിച്ച് പോകുന്നത് കണ്ടതും മാളുവിന്റെ കണ്ണുകൾ കലങ്ങി.. അവർ പോയ വഴിയേ നോക്കി ചുണ്ട് പിളർത്തി... "കാത്തു വെച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി.. ആ കാക്കച്ചി കൊത്തിപോയി " അവളുടെ നിൽപ്പ് കണ്ട് സച്ചു കളിയാക്കി കൊണ്ട് പാടി.. "പോടാ പട്ടി... വിടടാ വണ്ടി അവരുടെ പിറകെ " ചാടിത്തുള്ളി കൊണ്ട് മാളു പറഞ്ഞതും സച്ചു വേഗം വണ്ടിയെടുത്തു അവരുടെ പുറകെ വെച്ചുപിടിച്ചു.. ** അവരുടെ കാർ ഒരു മാളിലേക്ക് പോവുന്നത് കണ്ടു.. സച്ചുവും മാളുവും അവരുടെ മുന്നിൽ പെടാത്ത രീതിയിൽ ബൈക്ക് പാർക്ക്‌ ചെയ്തു മാളിനകത്തേക്ക് കയറി... ശിവ നേരെ അവളെയും കൊണ്ട് പോയത് ലേഡീസ് സെക്ഷനിലേക്കാണ്... അവിടെ നിന്നും ആ പെണ്ണ് ഏതാണ്ടൊക്കെയോ വലിച്ചിടീക്കുന്നുണ്ട്...ഇടക്ക് തിരിഞ്ഞു ശിവയോട് അഭിപ്രായം ചോദിക്കുന്നുണ്ട്..

ഇതെല്ലാം സച്ചുവും മാളുവും ദൂരെ നിന്ന് വീക്ഷിച്ചു... "ദുഷ്ടൻ.. എനിക്കും ചേച്ചിക്കും ഡ്രസ്സ്‌ സെലക്ട്‌ ചെയ്ത് തരാൻ പറഞ്ഞാൽ കടിച്ചു തിന്നാൻ വരും.. ഇപ്പോ കണ്ടില്ലേ അവളോട് നിന്ന് ഒലിപ്പിച്ചുകൊണ്ട് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നത് " മാളു സച്ചുവിന്റെ ചെവിയിൽ പിറുപിറുത്തു... "എന്റെ മാളൂസിന് എത്ര ഡ്രസ്സ്‌ വേണം ഈ ചേട്ടൻ സെലക്ട്‌ ചെയ്ത് തരാലോ " അവളെ ചൊടിപ്പിക്കാനെന്നോണം സച്ചു പറഞ്ഞു.. "അതിന് നിന്റെ കയ്യിൽ അറ്റ്ലീസ് ഒരു നൂറ് രൂപയെങ്കിലും എടുക്കാൻ ഉണ്ടോ.. 😏" "ഹാ അതും ശെരിയാണല്ലോ.. ചേട്ടൻ ജോലിയൊക്കെ ആയി മോൾക്ക് വാങ്ങി തരാട്ടോ " "എന്നെ കുഴിയിലേക്ക് എടുക്കുമ്പോൾ ആയിരിക്കും " "മിക്കവാറും നമ്മളെ രണ്ട് പേരെയും ഇന്ന് കുഴിയിലേക്ക് എടുക്കേണ്ടി വരുമെന്നാ തോന്നുന്നേ.. ദാണ്ടേ അവരിങ്ങോട്ടാണ് വരുന്നേ" അവരെ തന്നെ ഫോക്കസ് ചെയ്തുകൊണ്ടിരുന്ന സച്ചു പറഞ്ഞു... "വാ അപ്പുറത്തോട്ട് നിൽക്കാം "

അവർ സാരീ സെക്ഷനിൽ നിന്നും മാറി നിന്നു വീണ്ടും അവരെ വാച്ച് ചെയ്യാൻ തുടങ്ങി... സാരീ സെക്ഷനിൽ നിന്നും ഓരോ സാരിയെടുത്ത് അവളുടെ ദേഹത്തു വെച്ച് നോക്കുന്നുണ്ട് ശിവ..ഇതെല്ലാം കണ്ട് കലി കയറി നിൽക്കുവാണ് മാളു.. "നിന്റെ ഏട്ടൻ ഇത്ര വലിയ കോഴിയായിരുന്നോ... ആരും പറഞ്ഞില്ലല്ലോ കുഞ്ഞേ "മാളു... "എന്റെ ഏട്ടനാ 😏.. നിന്റെ കാമുകൾ അങ്ങനെ പറ.." "ഇവനെ ഇന്ന് ഞാൻ " ദച്ചു അടിക്കാനായി കയ്യൊങ്ങിയതും സച്ചു അത് തടഞ്ഞു... "ഇവിടെ കിടന്ന് അടിയുണ്ടാക്കിയ നമ്മുടെ തടിക്ക് തന്നെയാ കേട്.. എന്താ വേണോ 🤨" "വേണ്ടല്ലേ 😁വീട്ടിൽ പോയി ശെരിയാക്കി താരാട്ടാ " മാളു സച്ചുവിനെ നോക്കി പറഞ്ഞു.. അതിനെയവൻ പുച്ഛിച്ചു തള്ളി... പർച്ചേസ് എല്ലാം കഴിഞ്ഞ് അവർ മാളിൽ തന്നെയുള്ള ഫുഡ്‌ കോർട്ടിൽ കയറി... അവരും പുറകെ കയറി.. ശിവയുടെ കൂടെയുള്ള പെണ്ണ് എന്തൊക്കെയോ മെനു കാർഡ് നോക്കി ഓർഡർ ചെയ്തു കഴിക്കുന്നത് കണ്ടു..

ശിവൻ ഒരു കോഫി മാത്രമാണ് കഴിച്ചത്.. ഫുഡിക്കോർട്ടിൽ നിന്നിറങ്ങുമ്പോഴും ആ പെണ്ണ് ശിവേട്ടനോട് ചേർന്ന് കൈയിൽ തൂങ്ങിയാണ് നടപ്പ്..കണ്ടാൽ കപ്പിൾസ് ആണെന്നെ പറയൂ.. ഇത്രയൊക്കെ ആയപ്പോഴേക്കും മാളുവിന്റെ സകല നിയന്ത്രണവും പോയിരുന്നു.. അവൾ ശിവയെ വിളിക്കാനായി തുനിഞ്ഞതും സച്ചു അവളുടെ വായ പൊത്തിപിടിച്ചു എടുത്തുകൊണ്ടു പോയി.. "നിനക്കെന്താടി ഭ്രാന്താണോ " സച്ചു അവളോട് ദേഷ്യത്തോടെ ചോദിച്ചു.. "മിക്കവാറും അങ്ങേര് എന്നെ ഒരു മുഴുഭ്രാന്തിയാക്കും..എനിക്ക് കഴിയുന്നില്ലെടാ അങ്ങേരെ ഇങ്ങനെ വേറെ ഒരു പെണ്ണിന്റെ കൂടെ കാണാൻ..." പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മാളു കരഞ്ഞു പോയിരുന്നു.. "ഏയ്‌ പോട്ടെ മാളൂസേ... ശിവേട്ടനേക്കാൾ നല്ലൊരു പയ്യനെ നിനക്ക് ഞാൻ കൊണ്ടതരില്ലേ " അതിനവൾ അവനെ കടുപ്പിച്ചൊന്ന് നോക്കി.. അവൻ നന്നായൊന്ന് ഇളിച്ചുകൊടുത്തു.. "അല്ലേൽ വേണ്ട ശിവേട്ടനെ തന്നെ നിന്റെ ഈ ഉള്ളം കയ്യിൽ വെച്ചു തരും ഞാൻ.. എന്താ പോരെ.."

അവളുടെ വലതു കൈയിൽ അടിച്ചുകൊണ്ട് സച്ചു പറഞ്ഞതും പെണ്ണ് ചിരിച്ചു....... "എന്നാ നമുക്ക് പോയാലോ.. ആ പ്രാന്തൻ എത്തുന്നേനു മുന്നേ വീട്ടിലെത്തണം..." പറഞ്ഞുകൊണ്ട് സച്ചു ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.. മുഖമെല്ലാം തുടച്ചു കൊണ്ട് മാളുവും കയറി... ** അവരുടെ ബൈക്ക് വീടിന്റെ മുറ്റത്തേക്ക് കയറിയതും അതിനോടൊപ്പം തന്നെ ശിവയുടെ കാറും വന്നിരുന്നു.. ശിവയുടെ കാർ കണ്ടതും പെണ്ണ് എത്തി വലിഞ്ഞു കാറിനുള്ളിലേക്ക് നോക്കി.. അവൾ കൂടെയില്ല എന്ന് കണ്ടതും അവൾക്ക് കുറച്ചാശ്വാസമായി... അപ്പോഴേക്കും ശിവ കാറിൽ നിന്നും ഇറങ്ങിയിരുന്നു.. കയ്യിൽ കുറേ കവറുകളും ഉണ്ട്.. അവൻ നേരെ വീട്ടിലേക്ക് കയറിപ്പോയി.. സച്ചുവും മാളുവിനോട് പറഞ്ഞുകൊണ്ട് പോയി... മാളു ഫ്രഷായി വന്നു ഒരു ടി ഷർട്ടും പാവാടയും എടുത്തിട്ട് ബെഡിലേക്ക് വീണു.. മുകളിൽ കറങ്ങുന്ന ഫാനും നോക്കി കിടന്നു.. പതിയെ കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോഴാണ് ബെഡിലേക്ക് എന്തോ ഒന്ന് വന്നു വീണത്..

നോക്കുമ്പോൾ മുപ്പത്തി രണ്ട് പല്ലും കാട്ടി ചിരിച്ചുകൊണ്ട് സച്ചു കിടപ്പുണ്ട്...രണ്ടുപേരും അങ്ങനെ കിടന്നു കൊണ്ട് തന്നെ മുകളിലേക്ക് നോക്കി.. പരസ്പരം ഒന്നും മിണ്ടിയില്ല.. സച്ചുവിനറിയാമായിരുന്നു പറഞ്ഞില്ലെങ്കിൽ കൂടി മാളുവിന്റെ വേദന... "മാളൂസേ... നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല.. അത് ഏട്ടന്റെ കോളേജ് ഫ്രണ്ട് ആണ് " അവളുടെ നേരെ തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.. "നിന്നോടാരാ പറഞ്ഞെ " "ഏട്ടൻ അമ്മയോട് പറയുന്നത് കേട്ടതാ... ശ്രുതിയോ അങ്ങനെ എന്തോ ആണ് പേര് " "മാളുസേ ഇനിയെങ്കിലും നീ താഴേക്കു വാ..എല്ലാരും ഉണ്ടവിടെ..നീയില്ലാഞ്ഞിട്ട് ഒരു സുഖമില്ലെടി..വാ മാളുസേ പ്ലീസ്.." പറഞ്ഞുകൊണ്ട് സച്ചു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എണീപ്പിക്കാൻ നോക്കി... "വയ്യ സച്ചു.. പീരിയഡ്‌സ് ആണ് " മാളു അവിടെ തന്നെ കമിഴ്ന്നു കിടന്നു... പീരിയഡ്സ് ആയാൽ മാളുവിന് വയ്യാതെയാവുമെന്ന് അവനറിയാമായിരുന്നു.. അതുകൊണ്ട് അവൻ പിന്നെ ഒന്നും പറഞ്ഞില്ല..

ഒരു പുതപ്പെടുത്ത് അവളെ പുതപ്പിച്ചു കൊണ്ട് അവളുടെ അടുത്ത് അവളെയും കെട്ടിപിടിച്ചുകൊണ്ട് കിടന്നു.. ഒരു അമ്മയുടെ വയറ്റിൽ പിറന്നതല്ലെങ്കിലും ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ പിറന്ന അവന്റെ കൂടപ്പിറപ്പായ കുഞ്ഞനിയത്തിയാണ് മാളു..അവളുടെ കാലിൽ ഒരു മുള്ള് കൊള്ളുന്നത് പോലും അവന് സഹിക്കില്ല.. സച്ചു ചുറ്റിപ്പിടിച്ചതും മാളു ഒരു പുഞ്ചിരിയോടെ ഉറക്കത്തിലേക്ക് വീണു..സച്ചുവും എപ്പോഴോ അവിടെ കിടന്ന് തന്നെ ഉറങ്ങിയിരുന്നു..ഇവരെ താഴേക്ക് കാണാഞ്ഞിട്ട് അന്യോഷിച്ചു വന്ന ദേവൂമ്മ ഈ കാഴ്ച കണ്ടതും പതിയെ ശബ്‍ദമുണ്ടാക്കാതെ രുക്കുവമ്മയെയും വിളിച്ചു കാണിച്ചു കൊടുത്തു.. ഇവരുടെ സ്നേഹവും ഒത്തൊരുമയും കണ്ട് ആ അമ്മമാരുടെ കണ്ണുകൾ നിറഞ്ഞു... അവരുടെ ഉറക്കത്തിനു തടസ്സമാകാതെ അവർ വാതിൽ ചാരി പുറത്തേക്ക് പോയി... *** വാതിൽ ആരോ തള്ളിതുറന്ന ശബ്‍ദം കേട്ടാണ് സച്ചുവും മാളുവും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.. മുന്നിൽ കലിയോടെ നിൽക്കുന്ന ശിവയെ കണ്ടതും അവർ കാര്യമറിയാതെ പരസ്പരം നോക്കി ഉമിനീർ വിഴുങ്ങി...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story