ഹൃദയസഖി: ഭാഗം 6

hridaya sagi shamseena

രചന: SHAMSEENA

റൂമിന്റെ ഡോർ തള്ളി തുറക്കുന്ന ശബ്ദം കേട്ട് തലത്തുവർത്തി കൊണ്ടിരുന്ന ശിവ തിരിഞ്ഞു നോക്കി.. കൈ രണ്ടും ഇടുപ്പിൽ വെച്ച് ചുണ്ട് കൂർപ്പിച്ചു ദേഷ്യത്തോടെ നോക്കി നിൽപ്പുണ്ട് മാളു..ചുവപ്പും കറുപ്പും കലർന്ന ദാവണിയാണ് വേഷം... മുടി കുളി കഴിഞ്ഞ് അഴിച്ചിട്ടുണ്ട്.. ദാവണിയുടെ തുമ്പെടുത്ത് ഇടുപ്പിൽ കുത്തിയതിനാൽ വയറിന്റെ കുറച്ച് ഭാഗം അനാവൃതമാണ്.. എന്റെ കൺട്രോൾ പരമ്പര ദൈവങ്ങളേ കണ്ട്രോൾ തരണേ.. അവളുടെ നിൽപ്പ് കണ്ടു അവനൊന്ന് പകച്ചു കൊണ്ട് ആത്മഗതിച്ചു.. ഇനി തന്റെ ഉള്ളിൽ അടക്കി വെച്ച പ്രണയം എങ്ങാനും അവൾ അറിഞ്ഞു കാണുമോ.. ഏയ്‌ വഴിയില്ല🤔.. അവനൊന്ന് സ്വയമേ പറഞ്ഞു.. "എന്താടി.. നീ രാവിലെ തന്നെ എന്നെ പേടിപ്പിക്കാൻ ഇറങ്ങിയേക്കുവാണോ " ഗൗരവം നടിച്ചു കൊണ്ട് ചോദിച്ചു.. "നിങ്ങൾ കാരണം സച്ചു എന്നോട് മിണ്ടുന്നില്ല 😡"

അവളവന് നേരെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.. "ഞാൻ കാരണമോ🤨 " "ആ ശിവേട്ടൻ തന്നെ. ഇന്നലെ സച്ചു എന്നെ എടുക്കാൻ വന്നപ്പോൾ ശിവേട്ടൻ തടഞ്ഞത്രേ.. എന്നിട്ട് ശിവേട്ടൻ എന്നെ എടുത്ത് റൂമിൽ കിടത്തിയെന്ന്.. " "ഓ അതാണോ... ഇത്ര വലിയ കാര്യം " അവൻ ആശ്വാസത്തോടെ പറഞ്ഞു.. "വലിയ കാര്യം തന്നാ 🤨.. ചെക്കൻ ഇപ്പൊ പറയുന്നത് നമ്മൾ തമ്മിൽ ലബ്ബ് ആണെന്നാ.." നാണം അഭിനയിച്ചു കാലുകൊണ്ട് കളം വരച്ച് മാളു അവനെ നോക്കി പറഞ്ഞു.. "എന്തോന്നാ 😳" അവൾ പറഞ്ഞതുകേട്ട് അവന്റെ കണ്ണുകൾ തുറിച്ചു വന്നു.. "അതുണ്ടല്ലോ..." അവൾ അവനടുത്തേക്ക് നടന്നു കൊണ്ടിരുന്നു.. "ഏതുണ്ടല്ലോ " അവനും അവളുടെ പ്രവർത്തിയിൽ പകച്ചു പിന്നിലേക്ക് നീങ്ങി... "അതുണ്ടല്ലോ.. നിങ്ങക്കെന്നോട് പ്രേമം ആണെന്ന്.. ലവ്.. കേട്ടിട്ടില്ലേ.. പറ എന്നെ ഇഷ്ടാണോ ശിവേട്ടന് " അവനടുത്തേക്ക് നീങ്ങി കഴുത്തിൽ കിടക്കുന്ന രുദ്രാക്ഷ മാലയിൽ തെരുത്ത് പിടിച്ചുകൊണ്ട് ചോദിച്ചു...

"എനിക്കോ...നിന്നെയോ..നീയൊന്ന് പോയെ പെണ്ണേ രാവിലെ തന്നെ വട്ട് പറയാതെ.." അവളെ ദേഹത്തു നിന്ന് മാറ്റാൻ ശ്രമിച്ചു കൊണ്ടവൻ പറഞ്ഞു.. "പറയാതെ ഞാൻ ശിവേട്ടനെ വിടില്ല " അവനിലേക്ക് ഒന്നൂടെ ചേർന്നു നിന്നു.. അവന്റെ ദേഹത്തെ തണുപ്പ് അവളുടെ ഇളം ചൂടുള്ള മേനിയിലേക്കും പടർന്നു.. തന്റെ മുന്നിൽ വന്നു പെട്ടാൽ കയ്യും കാലും വിറക്കുന്ന പെണ്ണാണ് ഒരു പേടിയും ഇല്ലാതെ തന്നോടിത് പറയുന്നതെന്നോർത്ത് അവന് തന്നെ അതിശയമായി... "മാളു.. നീ മാറിയേ ആരേലും കണ്ടാൽ പ്രശ്‌നമാവും " വാതിലിനു പുറത്തേക്ക് നോക്കികൊണ്ടവൻ പറഞ്ഞു.. "ഓഹോ അപ്പോ അതാണ് പ്രശ്നം.." പറഞ്ഞുകൊണ്ടവൾ അവന്റെ അധരങ്ങളിലേക്ക് പൊടുന്നനെ അവളുടെ അധരങ്ങൾ ചേർത്ത് വെച്ചു.. അവന്റെ കണ്ണുകൾ തുറിച്ചു വന്നു.. കൈകൾ അവളുടെ ഇടുപ്പിൽ മുറുക്കി ഒന്നൂടെ ദേഹത്തേക്ക് ചേർത്തി.. അപ്പോഴും അവളുടെ ചുണ്ടുകൾ അവന്റെ അധരങ്ങളെ നുണഞ്ഞു കൊണ്ടിരുന്നു...

അവളുടെ ചാമ്പക്ക ചുണ്ടിന്റെ മാസ്മരികതയിൽ അവൻ കണ്ണുകൾ കൂമ്പി അടച്ചു.. ഏറെ നേരം അവളവന്റെ ചുണ്ടുകളിൽ ചുംബിച്ചു കൊണ്ടിരുന്നു.. അവൾക്ക് ശ്വാസം വിലങ്ങി പിന്മാറാൻ ഒരുങ്ങി.. അത് വിചാരിച്ചെന്ന പോലെ ശിവ ആ ചുംബനം ഏറ്റെടുക്കാൻ തുടങ്ങിയതും ആരോ പടികൾ കയറി വരുന്ന ശബ്‍ദം രണ്ട് പേരും കേട്ടു.. മാളു അവനെ തള്ളിമാറ്റി പുറത്തേക്കോടി.. വാതിലിനടുത്തെത്തി ഒന്നു കൂടി തിരിഞ്ഞു നോക്കി.. അപ്പോഴവൻ അവന്റെ ചുണ്ടിൽ ഒന്ന് തൊട്ടുകൊണ്ട് അവളെ നോക്കി കള്ള ചിരി ചിരിച്ചു.. അതുകണ്ടവൾ നാണത്തോടെ ചിരിച്ചുകൊണ്ട് തിരിഞ്ഞോടാൻ തുടങ്ങിയതും ആരുമായോ കൂട്ടിയിടിച്ചു... ദേ കിടക്കുന്നു രണ്ടും കൂടെ നടുവും തല്ലി താഴെ... "എവിടെ നോക്കിയാടി നീ വരുന്നേ.. രാവിലെ തന്നെ മനുഷ്യന്റെ നെഞ്ചിൻ കൂട് കലങ്ങിയെന്ന തോന്നുന്നേ " അവിടുന്നെഴുന്നേറ്റ് നെഞ്ചും തടവികൊണ്ട് സച്ചു അവളുടെ നേരെ ചീറി... "നീ പോടാ "

മാളു എഴുന്നേറ്റ് മൂടൊന്ന് തട്ടിക്കൊണ്ടു അവനെ പുച്ഛിച്ചു പോയി.. "ഇവൾക്കെന്തോ ഈയിടെ സംഭവിച്ചിട്ടുണ്ട് " അവൻ മെല്ലെ നടന്നു ചെന്ന് ശിവയുടെ റൂമിലേക്കൊന്ന് എത്തി നോക്കി.. അപ്പോൾ അവിടെയും ഒരു കല്ലചിരിയോടെ മൂളി പാട്ടൊക്കെ പാടി ഷർട്ടിന്റെ ബട്ടൻസ് ഇടുവാണ്... "ഇയാളിതെന്ത് ഭാവിച്ച.. ആ പെണ്ണിനെ പ്രേമിച്ചു ഒരു വഴിക്ക് ആക്കുമെന്ന തോന്നുന്നേ.. അല്ലേലെ പ്രേമം മണ്ണാങ്കട്ട എന്ന് പറഞ്ഞു ഒന്നും പഠിക്കില്ല ഇനി ഇതുകൂടെ ആയാൽ പൂർത്തിയായി.. ഈശ്വരാ നീ തന്നെ അവളെ ഈ കഷ്മലന്റെ കയ്യിൽ നിന്ന് കാത്തോണേ " അവൻ അവിടെ നിന്ന് പിറുപിറുത്തു.. "എന്താടാ അവിടെ നിന്ന് ഗോഷ്ടി കാണിക്കുന്നേ... നിനക്കിന്നു കോളേജിൽ പോവണ്ടേ😡 " "ഏ.. ആ.. ദേ ഞാൻ പോയി " ശിവ കലിപ്പ് മോഡ് ഓൺ ആക്കിയപ്പോൾ തന്നെ സച്ചു ജീവനും കൊണ്ടോടി.. ശിവ അവന്റെ പോക്ക് കണ്ടു ചിരിച്ചു.. ****

രാവിലത്തെ പെണ്ണിന്റെ കിസ്സും ഭാവങ്ങളും ആലോചിച്ചു കസേരയിൽ ഇരിക്കുവാണ് ശിവ.. മുഖത്ത് നിറഞ്ഞ പുഞ്ചിരിയും ഉണ്ട്.. "എന്താണ് ഇന്ന് ശിവൻ സാറിന്റെ മുഖത്ത് പൂനിലാവ് ഉദിച്ചത് പോലൊരു പുഞ്ചിരി.." അടുത്തിരുന്ന സിമി ചേച്ചി ചോദിച്ചു... "അതെയതെ ഞാനും കുറച്ച് നേരമായി ശ്രദ്ധിക്കുന്നു.. ഈയിടെയായി ഒരു അടിമുടി മാറ്റം.. " മനോജും അതിനെ ശെരിവെച്ചു.. അതിനെല്ലാം മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ശിവ. "ഒരു സദ്യ കൂടി കഴിക്കാനുള്ള വല്ല വകുപ്പും ഉണ്ടോ ശിവൻ സാറെ .. " സിമി വിടാൻ ഉദ്ദേശമില്ല.. "ഉണ്ടെന്ന് കൂട്ടിക്കോളൂ സിമി ചേച്ചി... അധികം വൈകാതെ ഒരു അടിപൊളി സദ്യ നിങ്ങൾക്കെല്ലാം തരുന്നുണ്ട് " "ആഹാ.. അപ്പൊ സാറിന് ഒരു നിധി കിട്ടിയിട്ടുണ്ട് " മനോജ്‌ കളിയായി പറഞ്ഞു..

"ആ ഒരു നിധി തന്നെയാ.. എനിക്ക് മാത്രം അവകാശപ്പെട്ട നിധി " ശിവ പ്രണയാതുരനായി പറഞ്ഞു.. "ദേ മനോജേ നോക്കിയേ ശിവൻ സാർ ആകെ പൂത്തുലഞ്ഞിട്ടുണ്ട്.. " "ഒന്ന് പോയെ ചേച്ചി മനുഷ്യനെ വട്ടാക്കാതെ " സിമി വീണ്ടും കളിയാക്കിയതും ശിവ കെർവിച്ചു.. "ഓ നമ്മളൊന്നും പറയുന്നില്ലേ... നിധി കിട്ടുമ്പോൾ ഞങ്ങളെ കൂടി ഒന്നറിയിച്ചാൽ മതി " സിമി വീണ്ടും കളിയായി പറഞ്ഞുകൊണ്ട് തന്റെ ജോലിയിലേക്ക് തിരിഞ്ഞു.. ശിവയും അത് സമ്മതമെന്നോണം തലയാട്ടി സമ്മതിച്ചു.. അപ്പോഴേക്കും അവന്റെ ഫോൺ റിങ് ചെയ്തു.. അപ്പുറത്തു നിന്നുള്ള വാർത്ത കേട്ടവൻ ഞെട്ടി.. വേഗം തന്നെ കാറിന്റെ കീയും ബാഗും എടുത്ത് പുറത്തേക്കിറങ്ങി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story