ഹൃദയസഖി: ഭാഗം 7

hridaya sagi shamseena

രചന: SHAMSEENA

കോളേജ് ഗേറ്റ് കടന്ന് ശിവയുടെ കാർ അകത്തേക്ക് പ്രവേശിച്ചു... കാറിൽ നിന്നിറങ്ങിയവൻ ചുറ്റുമൊന്ന് വീക്ഷിച്ചു.. തല്ലി തകർത്ത ജനൽ ചില്ലുകളും ബൈക്കുകളും അവിടെ ഇവിടെയായി കൂടി നിന്ന് പതിഞ്ഞ രീതിയിൽ സംസാരിക്കുന്ന കുട്ടികളും.. ആകെക്കൂടി ഒരു അടി നടന്ന പ്രതീതി.. അവൻ വരാന്തയിലേക്ക് കയറാൻ തുടങ്ങിയതും ഹേമന്ത് അവന്റെ അടുത്തേക്ക് ഓടിവന്നു.. ഇരുവരും സുഹൃത്തുക്കൾ ആണ്.. ഇവൻ ഇവിടെ ഉണ്ടല്ലോ എന്ന. ധൈര്യത്തിൽ ആണ് സച്ചുവിനെയും മാളുവിനെയും ഈ കോളേജിൽ ചേർത്തിയത് പോലും.. "ഹേമന്ത് എന്താ ഉണ്ടായേ.. നീയെന്തിനാ വരാൻ പറഞ്ഞേ " അവനെ കണ്ടപാടെ വെപ്രാളത്തിൽ ശിവ ചോദിച്ചു... "നീയൊന്ന് നിർത്തി നിർത്തി ചോദിക്ക്.. " "നീ കളിക്കാതെ കാര്യം പറ ഹേമന്ത്" "ഇതിന്റെ പേരിൽ നീ വഴക്കിനും വക്കാണത്തിനുമൊന്നും നിൽക്കണ്ട.. പിള്ളേരല്ലേ അങ്ങനെ കരുതിയാൽ മതി "

ഒരു മുൻകരുതൽ എന്നോണം ഹേമന്ത് പറഞ്ഞു.. "നീ വളച്ചുകെട്ടാതെ പറയുന്നുണ്ടോ... എനിക്കാകെ വിറഞ്ഞു വരുന്നുണ്ട് 😡" "നിനക്കറിയാലോ നമ്മുടെ സച്ചു ഇത്തിരി രാഷ്ട്രീയത്തിന്റെയൊക്കെ ആളാണെന്ന്.. അവൻ പാർട്ടിയിൽ ഉണ്ട്താനും.. ഒരാഴ്ച മുന്നേ രണ്ട് പാർട്ടിക്കാരും കൂടി ഇലക്ഷന്റെ പേരും പറഞ്ഞു തല്ലുണ്ടായി.. എതിർ പാർട്ടിയിലെ ലീഡർക്കിട്ട് സച്ചു ഒന്ന് പൊട്ടിക്കുകയും ചെയ്തു.. അത് പിന്നെ ഞങ്ങളെല്ലാവരും കൂടി സോൾവ് ചെയ്തു.. പിന്നീട് പ്രശ്നമൊന്നും ഉണ്ടായില്ല.. പാർട്ടിയിലെ ലീഡറിനെ തല്ലിയതിന് സച്ചുവിനിട്ട് പണിയാൻ എല്ലാവരും കൂടി പ്ലാൻ ചെയ്തു...അതിനവർ കരുവാക്കിയത് മാളുവിനെ ആയിരുന്നു... സച്ചുവിനെ തന്ത്രപൂർവ്വം കോളേജിൽ നിന്നും മാറ്റി അവളെ ചെറിയ രീതിയിൽ റാഗിങ് ചെയ്യാനായിരുന്നു പ്ലാൻ.. അത് നടന്നില്ല അതിന് മുന്നേ സച്ചുവിന് വിവരം കിട്ടിയിരുന്നു... അവനും അവന്റെ ഫ്രണ്ട്സും കൂടി അതിലുള്ളവന്മാരെ അടിച്ചു നിരത്തി..

അതിലൊരുത്തൻ അവന് നേരെ ഒരു ഇരുമ്പ് ദണ്ട് വീശി... അത് കണ്ട് നിന്ന മാളു അവന്റെ അടുത്തേക്ക് ഓടി അവിടെ നിന്നും അവനെ തള്ളി മാറ്റി .. പക്ഷേ ഇരുമ്പ് വടി വന്നു കൊണ്ടത് മാളുവിന്റെ തലയുടെ പിൻ ഭാഗത്തായിരുന്നു.. പേടിക്കാൻ ഒന്നുമില്ല.. കുറച്ച് ബ്ലഡ്‌ ലോസ് ആയിട്ടുണ്ട് അവളെ അപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും കൂടി ഹോസ്പിറ്റലിൽ എത്തിച്ചു.. വീട്ടിൽ വിളിച്ചു വിവരം അറിയിച്ചിട്ടുണ്ട്.. പക്ഷേ സച്ചുവിനെയും മറ്റുള്ളവരെയും ഇവിടെ പ്രിൻസിയുടെ റൂമിൽ പിടിച്ചു വെച്ചിരിക്കുവാണ്..പോലീസിൽ കംപ്ലയിന്റ് ചെയ്യണം എന്നാണ് പറയുന്നേ.. അതാണ് ഞാൻ നിന്നോട് അർജന്റ് ആയി ഇവിടേക്ക് വരാൻ പറഞ്ഞത്" "എടാ എന്റെ മാളുവിനെന്തെങ്കിലും " അവനതായിരുന്നു അറിയേണ്ടിയിരുന്നത്.. "ഇല്ലടാ.. ഞാൻ പറഞ്ഞില്ലേ പേടിക്കാൻ ഒന്നുമില്ല.. അവിടെ നിന്റെ വീട്ടുകാരെല്ലാം ഉണ്ട്.. നീ വാ ഇപ്പോൾ ഈ പ്രശ്നമാണ് പരിഹരിക്കേണ്ടത് "

ഹേമന്ത്‌ അവനെയും കൂട്ടി ഓഫീസ് റൂമിലേക്ക് നടന്നു.. അതുവരെ ദേഷ്യത്തോടെ നിന്നിരുന്ന സച്ചു ശിവയെ കണ്ടപ്പോൾ തല താഴ്ത്തി.. ശിവ അവനെ കടുപ്പിച്ചൊന്ന് നോക്കി പ്രിൻസിയോട് സംസാരിച്ചു തുടങ്ങി.. ശിവയെ കണ്ടതും പ്രിൻസിയുടെ മുഖം തെളിഞ്ഞു.. "ഏയ്‌ ശിവ.. താനെന്താ ഇവിടെ " പ്രിൻസി അതിശയത്തോടെ ചോദിച്ചു... "അത് സർ ഈ നിൽക്കുന്ന സത്യജിത്ത് എന്റെ ബ്രദർ ആണ് " "സീ ശിവ...തന്നെ എനിക്കറിയാം ഈ കോളേജിലെ തന്നെ ബെസ്റ്റ് സ്റ്റുഡന്റ്സിൽ ഒരാൾ ആയിരുന്നു ശിവ.. പക്ഷേ സത്യജിത്ത് അങ്ങനെയല്ല.. ആൾ പഠിക്കാനൊക്കെ മുന്നിൽ തന്നെയാണ്.. എന്നാൽ കയ്യിൽ ഇത്തിരി തല്ലുകൊള്ളിത്തരം ഉണ്ട്.. ഇന്നത്തെ സംഭവം തന്നെ നോക്കൂ... ആ കുട്ടിക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ.." പ്രിൻസി ഗൗരവത്തോടെ പറഞ്ഞു.. "സർ... ഇത്തവണത്തേക്കൊന്ന് സ്‌ ക്ഷമിക്കണം..

ഇനി ഇതുപോലൊരു ഇഷ്യൂ ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം.. പിന്നെ ആക്‌സിഡന്റ് സംഭവിച്ചത് ഞങ്ങളുടെ വീട്ടിലെ കുട്ടിക്ക് തന്നെയാണ് മാളവിക... അതുകൊണ്ട് ഇതൊരു കേസ് ആവാതെ ഞാൻ നോക്കിക്കോളാം.. പിന്നെ പിള്ളേരല്ലേ സർ.. അവരുടെ ഫ്യുച്ചർ നമ്മളായിട്ട് സ്പോയിൽ ചെയ്യണോ.." "Ok ശിവ.. തന്റെ റിസ്കിൽ ഞാൻ ഇത് ഒരു ഇഷ്യൂ ആക്കുന്നില്ല.. പക്ഷേ ഇനിയും ഇതുപോലൊരു ഇളവ് പ്രതീക്ഷിക്കരുത് " മുഖത്തെ കണ്ണട ഒന്നൂടെ ശെരിയാക്കി പ്രിൻസി പറഞ്ഞു നിർത്തി.. "താങ്ക്യൂ സർ " ശിവ പ്രിൻസിക്ക് ഹസ്തദാനം നൽകി അവിടെ നിന്നും എഴുന്നേറ്റു.. ദേഷ്യത്തോടെ സച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു അവിടെ നിന്നും നടന്നു... ശിവയുടെ ദേഷ്യം അറിയാവുന്ന സച്ചു ഒന്നും പറഞ്ഞില്ല.. കാറിന്റെ ഡോർ തുറന്ന് സച്ചുവിനെ കോ ഡ്രൈവർ സീറ്റിലേക് തള്ളി.. ശിവ ഡ്രൈവർ സീറ്റിലേക് കയറി ഡോർ വലിച്ചടച്ചു..അതിന്റെ ശബ്ദത്തിൽ സച്ചുവൊന്ന് ഞെട്ടി.

. അവരെയും വഹിച്ചുകൊണ്ട് ആ വാഹനം ഹോസ്‌പിറ്റൽ ലക്ഷ്യമാക്കി നീങ്ങി.. ***** കുറച്ച് മുന്നേ കൊണ്ടുവന്ന ആക്‌സിഡന്റ് കേസ്.. മാളവിക ശങ്കർ.. കിതപ്പടക്കി ശിവ റിസപ്ഷനിസ്റ്റിനോട് ചോദിച്ചു.. "ഡാ ശിവ... ഇങ്ങോട്ട് പോര് " അപ്പോഴേക്കും വല്യമ്മാവൻ അവനെ വിളിച്ചിരുന്നു.. അവൻ അങ്ങോട്ട് നടന്നു.. പിറകെ തന്നെ സച്ചുവും.. "ഇവനെന്താടാ നനഞ്ഞ കോഴിയെ പോലെ വരുന്നേ " സച്ചുവിനെ കണ്ടതും ശിവയോട് വല്യമ്മാവൻ ചോദിച്ചു.. "അവനോട് തന്നെ ചോദിക്ക്.. ഓരോന്ന് ഉണ്ടാക്കി വെച്ചോളും.. ഇപ്പോഴും കുട്ടിയാണെന്ന വിചാരം.." പരിസരം മറന്നു കൊണ്ട് ശിവ ക്ഷോഭിച്ചു.. "ശിവാ നീയൊന്ന് മിണ്ടാണ്ടിരുന്നേ " "വല്യമ്മാമേ.. മാളൂട്ടി " അത്ര നേരം മിണ്ടാതിരുന്ന സച്ചു വിതുമ്പലോടെ ചോദിച്ചു.. "ചെല്ലെടാ... അവൾ റൂമിലുണ്ട്.. നിന്നെ കാണാഞ്ഞിട്ട് അവിടെ കിടന്ന് കയറ് പൊട്ടിക്കുന്നുണ്ട്.. നിന്നെ കൂട്ടാൻ കോളേജിലേക്കിറങ്ങിയതായിരുന്നു ഞാൻ..

എന്തായാലും നിങ്ങൾ വന്നില്ലേ അങ്ങോട്ട് ചെല്ല് ഞാൻ ഇപ്പോൾ വരാം..റൂം നമ്പർ 205 " അമ്മാവൻ നടന്നു നീങ്ങി.. സച്ചു ശിവയെ പോലും ശ്രദ്ധിക്കാതെ അവിടെ നിന്നും റൂം ലക്ഷ്യം വെച്ച് ഓടി.. **** ശിവ റൂമിലേക്ക് ചെല്ലുമ്പോൾ മാളുവിനെ കെട്ടിപിടിച്ച് അവളുടെ അടുത്ത് കിടക്കുന്ന സച്ചുവിനെയാണ് കാണുന്നേ.. അവന്റെ ഉള്ളിൽ ചെറുതായി അസൂയ മുളപൊട്ടി... അവളെ നോക്കികൊണ്ടവൻ ബെഡിനരികിലേക്ക് നടന്നു.. കസേര വലിച്ചു അവളുടെ അടുത്തേക്കിട്ടു അടുത്തിരുന്നു തലയിലൊന്ന് തഴുകി.. മാളു കണ്ണുകൾ ചിമ്മിക്കൊണ്ട് മെല്ലെ തുറന്നു നോക്കി... ശിവയെ കണ്ടതും അവൾ വേദന കടിച്ചമർത്തി ചിരിക്കാൻ ശ്രമിച്ചു.. എന്നിട്ട് വീണ്ടും കണ്ണുകളടച്ചു.. വേദനയാൽ കണ്ണുകൾ നിറഞ്ഞൊഴുകി ഇരു ചെന്നിയിലൂടെയും ഒഴുകിയിറങ്ങി.. ശിവയത് കൈ നീട്ടി തുടച്ചു.. അവന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു.. അവൾക്കൊരു ഉറുമ്പ് കടിക്കുന്നത് പോലും അവനിൽ അത്രമാത്രം വേദനയുണ്ടാക്കും ...

. "നീ വിഷമിക്കൊന്നും വേണ്ട അവൾക്കിപ്പോൾ കുഴപ്പമൊന്നും ഇല്ല... വേദന രണ്ട് ദിവസത്തിന് ഉണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു.. " ദേവകി അവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.. "എന്താ ശിവാ ഉണ്ടായേ.. എന്തിനായിരുന്നു സച്ചുവിനെ കോളേജിൽ തടഞ്ഞു വെച്ചിരുന്നത് " ദാസൻ ചോദിച്ചു.. 'പുന്നാരമോൻ അല്ലെ കിടക്കുന്നേ.. നേരിട്ടങ്ങ് ചോദിച്ചു നോക്ക്.." വെട്ടിതിരിഞ്ഞവൻ റൂമിൽ നിന്ന് വെട്ടിതിരിഞ്ഞവൻ പുറത്തേക്ക് പോയി.. "ഈ ചെറുക്കനെന്തിനാ ഇത്ര ദേഷ്യം 😡" അവൻ പോയ വഴിയേ നോക്കി രുക്മിനി പിറുപിറുത്തു.. **** മൂന്ന് ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഇന്നാണ് മാളുവിനെ ഡിസ്ചാർജ് ചെയ്യുന്നത്.. ഈ ദിവസമത്രെയും നിഴൽപോലെ ഏതൊരാവശ്യത്തിനും ശിവയുണ്ടായിരുന്നു കൂടെ..

ബാങ്കിൽ നിന്നും ഒരാഴ്ച ലീവ് എടുത്താണവൻ മാളുവിനോടൊപ്പം നിന്നത്.. അവന്റെ വാത്സല്യവും പരിചരണവും അവളിൽ പ്രണയത്തിന്റെ വസന്തം വിരിയിച്ചു... "എന്റെ ശിവേട്ടനെ എനിക്ക് തന്നെ തരണേ കൃഷ്ണാ " എന്നവൾ മനസ്സുരുകി പ്രാർത്ഥിച്ചു.. ***** വീട്ടിലെത്തി സ്റൈർ കയറാൻ ബുദ്ധിമുട്ടാവും എന്ന് പറഞ്ഞു ശിവ തന്നെയാണ് അവളെ എടുത്ത് മുറിയിൽ എത്തിച്ചത്.. മുകളിലേക്കുള്ള പടികൾ കയറുന്നതിനിടയിൽ അവളൊന്നവനെ നോക്കി.. ഈ മൂന്ന് ദിവസം കൊണ്ട് തന്നെ ആൾ നല്ലപോലെ ക്ഷീണിച്ചിട്ടുണ്ട്.. ഉറക്ക കുറവ് കൊണ്ടായിരിക്കും കണ്ണിനു താഴെ കറുപ്പ് നിറം പടർന്നിട്ടുണ്ട്.. എങ്ങനെ ഉറങ്ങാനാ രാവും പകലും അടുത്ത് നിന്ന് മാറാതെ കൂട്ടിരിക്കുവല്ലായിരുന്നോ... ആ ഓർമയിൽ അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു... ബെഡിൽ മാളുവിനെ കിടത്തി പോവാൻ നിന്നതും അവൾ അവന്റെ കൈകളിൽ പിടിത്തമിട്ടു.. "വിശ്വസിച്ചോട്ടെ ഞാൻ.. ശിവേട്ടന് എന്നെയും ഇഷ്ടമാണെന്ന്... എന്റെ മാത്രം ശിവേട്ടനാണെന്ന് " അതിനവൻ അവളുടെ അടുത്തിരുന്നു നെറ്റിയിൽ ആർദ്രമായി ചുണ്ടുകൾ ചേർത്തു.. നിന്റെ സ്വന്തമാണെന്ന് പറയാതെ പറഞ്ഞു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story