ഹൃദയസഖി: ഭാഗം 8

hridaya sagi shamseena

രചന: SHAMSEENA

ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയിട്ട്... തലക്ക്‌ നന്നായി റസ്റ്റ്‌ കൊടുക്കാൻ ആണ് പറഞ്ഞിരിക്കുന്നത് ഡോക്ടർ.. അതുകൊണ്ട് തന്നെ ആ പേരും പറഞ്ഞു സച്ചുവും കോളേജിലേക്ക് പോയില്ല.. പക്ഷേ ആ സമയത്തെല്ലാം മാളുവിന്റെ ചുറ്റും എല്ലാവരും ഉണ്ടായിരുന്നത് കൊണ്ട് ശിവക്ക് അവളോട് മിണ്ടാനും അടുത്തിരിക്കാനും പരിമിതികൾ ഉണ്ടായിരുന്നു... അവന്റെ ഒഴിഞ്ഞു മാറ്റം മനസ്സിലാക്കിയ മാളുവിന് അത് വല്ലാതെ സങ്കടമായി.. ജോലി കഴിഞ്ഞ് അവൻ നേരെ വരുന്നത് മാളുവിനെ കാണാൻ ആയിരുന്നു.. അപ്പോഴൊക്കെയും അവന് മുഖം കൊടുക്കാതെ അവൾ തിരിഞ്ഞിരിക്കും... ഇതിനിടയിൽ ലച്ചുവും ചേട്ടനും മാളുവിനെ വന്നു കണ്ട് പോയി.. സ്കൂളിൽ നിന്നും ലീവ് കിട്ടില്ല അതുകൊണ്ടാണ് പെട്ടന്ന് പോയത്.. **** തിങ്കളാഴ്ച ശിവ അവളോടൊപ്പം ഇരിക്കാൻ വേണ്ടി മേനേജറുടെ കയ്യും കാലും പിടിച്ചു ലീവ് ഒപ്പിച്ചു.. സച്ചുവിനെ തന്ത്രപൂർവ്വം കോളേജിലേക്ക് പറഞ്ഞുവിട്ടു.. അമ്മമാർക്ക് ഇന്ന് കുടുംബശ്രീ ഉണ്ട്..

പത്തു മണിക്ക് ശേഷം അതുകൊണ്ട് അവർ അങ്ങോട്ട് പോകുമെന്ന് അവനുറപ്പുണ്ടായിരുന്നു.. അച്ഛന്മാർ രണ്ടാളും ചരക്ക് കടയിലേക്ക് ചരക്ക് എടുക്കാൻ പോയിരിക്കുവാണ്... രാത്രിയെ തിരിച്ചു വരൂ.. രുക്മിനിയമ്മ എന്താണ് ബാങ്കിൽ പോകാത്തതെന്ന് അവനോട് ചോദിക്കുന്നുണ്ടായിരുന്നു.. ചെറിയ ഒരു പനിയുണ്ടെന്നവൻ പറഞ്ഞു... അത് കേട്ട സച്ചു വിശ്വാസമാവാത്ത പോലെ അവനെ ചെറഞ്ഞു നോക്കുന്നുണ്ടായിരുന്നു.. അത് മനസ്സിലായപ്പോൾ ശിവ മൂക്ക് വലിച്ചും തൊണ്ട ശെരിയാക്കിയും ഇരുന്നു.. അവനെ വിശ്വസിപ്പിക്കാൻ 🤭 ***** എല്ലാവരും പോവാൻ വേണ്ടി കാത്തിരിക്കുവായിരുന്നു ശിവ... ആർക്കും സംശയം തോന്നാതിരിക്കാൻ അവൻ മുറിയിൽ വന്നു കിടന്നു.. ശിവാ... ദേവമ്മയുടെ വിളികേട്ടാണ് അവൻ പിന്നീട് താഴേക്ക് ചെന്നത്.. നീയൊന്ന് മാളുവിന്റെ അടുത്ത് പോയി ഇരുന്നേ.. ഞങ്ങളൊന്ന് ലതയുടെ വീട് വരെ പോയിട്ട് വരാം.. ഇന്ന് കുടുംബശ്രീ ഉള്ളതല്ലേ.. ദേവമ്മ അവനെ കണ്ടപ്പോൾ പറഞ്ഞു.. ഹാ ഞാൻ നോക്കിക്കോളാം.. നിങ്ങൾ പൊക്കോ.. താല്പര്യം ഇല്ലാത്തപോലെ അവൻ നിന്നു.. അവളുടെ കുളിയും മറ്റും കഴിഞ്ഞതാണ് വെറുതെ അവിടെയൊന്ന് കൂട്ടിരുന്നാൽ മതി.. ദേവമ്മ അവനെ വീണ്ടും ഓർമിപ്പിച്ചു..

എന്നാ നീയങ്ങോട്ട് ഇറങ്ങ് ഞാൻ വീട് പൂട്ടട്ടെ.. റുക്‌മിണിയമ്മ താക്കോലുമായി വന്നു... "നിധിയിരിക്കുവല്ലേ അകത്ത്..അത് പൂട്ടുവൊന്നും വേണ്ടാ..ഞാൻ ആ ഉമ്മറത്തു തന്നെ ഉണ്ടാവും.." ഈ ചെർക്കനിതെന്താ എന്ത് പറഞ്ഞാലും മനുഷ്യന്റെ മെക്കിട്ട് കേറുവാണല്ലോ... രുക്മിനി അമ്മ അംഗത്തിന് തിരി കൊളുത്തി.. ന്റെ പൊന്നു രുക്കു ഇനി നീയതിൽ പിടിച്ചു കയറേണ്ട..നമുക്കിറങ്ങാം.. ഇല്ലേൽ അവിടെയെത്തുമ്പോഴേക്കും അവരെല്ലാം പോയിട്ടുണ്ടാവും.. ദേവമ്മ അവരുടെ കൈ വലിച്ചു നടന്നു.. രുക്മിനിയമ്മ അവനെയൊന്ന് ചിറഞ്ഞു നോക്കി.. അവൻ അത് കണ്ട ഭാവം പോലും നടിക്കാതെ മച്ചിലേക്ക് നോക്കിനിന്നു.. **** അവർ പോയെന്ന് കണ്ടതും അവൻ റൂമിൽ പോയി ഒരു ടി ഷർട്ട്‌ എടുത്തിട്ട് മുടിയൊന്ന് ചീവി... കണ്ണാടിയിൽ നോക്കി താടിയുഴിഞ്ഞുകൊണ്ട് മീശയൊന്ന് പിരിച്ചു വെച്ചു..ചുണ്ട് കടിച്ചു പിടിച്ചൊന്ന് ചിരിച്ചു.. എന്നിട്ട് വേഗം തന്നെ ഉമ്മറത്തെ വാതിൽ ചാരി കൊണ്ട് മാളുവിന്റെ വീട്ടിലേക്ക് ഓടി.. താഴെയൊന്നും അവളെ കാണാത്തതു കൊണ്ട് മുകളിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് അടുക്കളയിൽ നിന്നും ശബ്ദം കേട്ടത്... ഒച്ചയുണ്ടാക്കാതെ മെല്ലെ അവിടേക്ക് നടന്നു..

ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുന്ന മാളുവിന്റെ പിറകിലൂടെ ചെന്ന് എടുത്തുയർത്തി.. ആ അമ്മേ... അവൾ അലറി.. പക്ഷെ പെട്ടന്ന് തന്നെ നിശബ്ദമായി.. തന്റെ പ്രിയ പെട്ടവന്റെ സാമീപ്യം അപ്പോഴേക്കും അവൾക്ക് മനസ്സിലായിരുന്നു... അവനവളെയും കൊണ്ട് വട്ടം കറങ്ങി താഴെയിറക്കി.. അവൾ ഇടുപ്പിൽ കൈ കുത്തിയവനെ കൂർപ്പിച്ചു നോക്കി.. മീശയൊന്ന് പിരിച്ചു കൊണ്ടവൻ അവളെ നോക്കി ചിരിച്ചു.. കയ്യിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളം അവൾ അവന്റെ തലവഴി ഒഴിച്ചു... എന്താ സംഭവിച്ചതെന്നറിയാതെ അവനൊന്ന് പകച്ചു.. പിന്നെ തന്റെ ശരീരത്തിലേക്കൊന്ന് നോക്കി.. മൊത്തത്തിൽ നനഞ്ഞിട്ടുണ്ട്.. അവളെ കടുപ്പിച്ചൊന്ന് നോക്കി അവൻ തലയൊന്ന് കുടഞ്ഞു.. മുഖത്തേക്ക് വെള്ളം തെറിച്ചതും അവൾ തല വെട്ടിച്ചു... പിന്നെയവനെ നോക്കി... മുടിയിൽ നിന്നും വെള്ളം ഇറ്റുന്നുണ്ട്.... അത് മൂക്കിലൂടെ ഒഴുകി ചുണ്ടിന്റെ കോണിൽ ചെന്നൊളിക്കുന്നു.. അതിൽ തന്റെ അധരം ചേർത്ത് വെച്ച് നുണയാൻ അവൾക്ക് തോന്നി.. അവനെ നോക്കുന്തോറും അവളിൽ മാറ്റങ്ങൾ ഉണ്ടായി തുടങ്ങി.. തൊണ്ട വറ്റി വരണ്ടു.. ഉമിനീർ ഇറക്കി കൊണ്ടവൾ അവനെ നോക്കി.. പൊടുന്നനെ അവൻ അവളെ വലിച്ചു കൈകളിൽ കോരിയെടുത്തു മുകളിലേക്ക് കയറി...

പിടക്കുന്ന കണ്ണുകളോടെ അവളവനെ നോക്കി.. എന്നാൽ അവനതൊന്നും ശ്രദ്ധിക്കാതെ പടികൾ കയറി.. മുറിയിലേക്ക് കയറി തലക്ക് അധികം ഭാരം കൊടുക്കാതെ അവളെ ബെഡിലേക്ക് കിടത്തി... അവൻ ഡോർ ലോക്ക് ചെയ്ത് വന്നു.. അവന്റെ പ്രവർത്തി കണ്ടതും അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു... അവനടുത്ത് വന്നു അവളുടെ മടിയിലേക്ക് കിടന്നു വയറിലേക്ക് മുഖം പൂഴ്ത്തി.. അവളൊന്നുയർന്നു പൊങ്ങി.. ശ്വാസം വലിച്ചു വയറിനെ ഉള്ളിലേക്ക് അമക്കി പിടിച്ചു... അവൻ മെല്ലെ അവളുടെ ടോപ് ഉയർത്തി നാഭി ചുഴിയോട് ചേർന്ന് ചെറുതായി കടിച്ചു .. അവളൊന്നേങ്ങി കൊണ്ട് അവന്റെ മുടിയിൽ കൈ ചേർത്ത് വലിച്ചു... വീണ്ടുമവൻ അവളുടെ നാഭി ചുഴിയിലേക്ക് ചുണ്ടുകൾ പതിപ്പിക്കാൻ നിന്നതും.. ശി.. ശിവേട്ട.. വിറയലോടെയവൾ വിളിച്ചു.. അവൻ തലയുയർത്തി അവളെ നോക്കി.. വിയർപ്പ് പൊടിഞ്ഞു ചുവന്നു തുടുത്തു ഇരിക്കുന്നുണ്ട് പെണ്ണ്.. അവൻ ടോപ് ശെരിയാക്കി കൊടുത്തു കൊണ്ട് മലർന്ന് കിടന്നു.. അവളുടെ ഇടതു കൈ എടുത്തു നെഞ്ചിലും വലതു കൈ മുടിയിലും വെച്ചു.. എന്തിനാ എന്നോട് പിണക്കം കാണിച്ചു നടന്നേ.. വളരെ ശാന്തമായിരുന്നു അവന്റെ സ്വരം. അവളൊന്നും മിണ്ടിയില്ല.. അവന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടിരിന്നു..

അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ട അവൻ നെഞ്ചിൽ വെച്ച കൈ എടുത്ത് തന്റെ വിരലുകളോട് കൊരുത്തു പിടിച്ചു.. എന്നിട്ട് കയ്യിനെ പിന്നിലേക്കൊന്നമർത്തി.. ആഹ്... വേദന കൊണ്ടവൾ അലറി.. അവൻ കയ്യൊന്നയച്ചു.. എന്നാ പറ എന്തിനായിരുന്നു ഈ മുഖമിങ്ങനെ വീർപ്പിച്ചു വെച്ചിരുന്നേ.. അത്.. ഒന്നുല്ല.. അവളുടെ മറുപടി ഉടനെ വന്നു.. വിചാരിച്ച മറുപടി കിട്ടാഞ്ഞപ്പോൾ അവൻ വീണ്ടും കൈ പിന്നിലേക്ക് അമർത്താൻ നിന്നതും അവൾ വേഗം തന്നെ കൈ പിൻ വലിച്ചു.. എന്നെ മൈന്റ് ചെയ്യാതെ നടന്നിട്ടല്ലേ... അവൾ മുഖം വീർപ്പിച്ചു.. ഞാനോ..എപ്പോ..നിക്കോർമ്മയില്ല ??? ഓർമയുണ്ടാവില്ല.. ഞാനൊരു മണ്ടി.. ശിവേട്ടന് എന്നെ ഇഷ്ടമായിരിക്കുമെന്ന് വിചാരിച്ചു.. പക്ഷേ എല്ലാം എന്റെ.. ബാക്കി പറയാൻ അനുവദിക്കാതെ അവനവളുടെ വാ പൊത്തി.. ഞാൻ ഈ കാണിക്കുന്ന സ്നേഹമെല്ലാം വെറും അഭിനയമാണെന്ന് തോന്നിയോ നിനക്ക്.. എന്നാൽ ഇനി എനിക്കൊന്നും നിന്നെ ബോധ്യപ്പെടുത്താൻ ഇല്ല.. കൈ അയച്ചു അവനവളുടെ മടിയിൽ നിന്നും എഴുന്നേൽക്കാൻ നിന്നു.. അവളതിന് സമ്മതിക്കാതെ അവന്റെ ടി ഷർട്ടിൽ പിടിച്ചു അവിടെ തന്നെ കിടത്തി.. വിട് മാളു... എന്നെ ദേഷ്യം പിടിപ്പിക്കാതെ..😡 ഇല്ല.. മാളു.. 😡

ശിവേട്ട ഞാനൊന്ന് പറയട്ടെ.. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല.. അവളവനെ അനുനയിപ്പിക്കാൻ നോക്കി.. പിന്നെ നീ എങ്ങനെയാ ഉദ്ദേശിച്ചത്.. അവന്റെ ദേഷ്യം അപ്പോഴും മാറിയിട്ടില്ലായിരുന്നു.. അത് മനസ്സിലായ അവൾ കുനിഞ്ഞു അവന്റെ പുരിക കൊടികൾക്കിടയിൽ ചുണ്ടുകൾ പതിപ്പിച്ചു... അവൻ കണ്ണുകളടച്ചു.. എനിക്ക് വിശ്വാസമാ എന്റെ ശിവേട്ടനെ... എനിക്കറിയാം ദാ ഈ നെഞ്ചിനുള്ളിൽ മുഴുവനും എന്നോടുള്ള സ്നേഹമാണെന്ന്.. പക്ഷേ ശിവേട്ടൻ അത് പ്രകടിപ്പിക്കാതിരിക്കുമ്പോൾ എനിക്കെന്തോ ശിവേട്ടന് എന്നോട് ഇഷ്ടമില്ലെന്ന് തോന്നി പോവാ.. അവളുടെ കണ്ണിൽ നിന്നൊരു തുള്ളിയടർന്ന് അവന്റെ മുഖത്തേക്ക് വീണു.. പൊള്ളിപ്പിടഞ്ഞ പോലെയവൻ എഴുന്നേറ്റു... അവൾക്കഭിമുഖമായി ഇരുന്നു കൊണ്ട് ഇരു കവിളുകളും പൊതിഞ്ഞു പിടിച്ചു.. ഇന്നും ഇന്നലെയും തുടങ്ങിയതല്ല എനിക്ക് നിന്നോടുള്ള പ്രണയം..ഏകദേശം പത്തു വർഷത്തോളം പഴക്കമുണ്ടതിന്... അവൻ പറഞ്ഞതും അവളൊന്ന് ഞെട്ടി.. അത്ഭുതത്തോടെയവനെ നോക്കി.. അത് ഒരു ദിവസം നിന്നോട് മിണ്ടാതിരുന്നത് കൊണ്ടോ കാണാതിരുന്നത് കൊണ്ടോ മാഞ്ഞു പോകില്ല.. നിന്നോട് അകൽച്ച കാണിച്ചിരുന്നു അത് സത്യം തന്നെയാ..

കാരണം നീ കുട്ടിയായിരുന്നു.. ഒരു കൗമാരക്കാരനായിരുന്ന എനിക്ക് നിന്നോടെന്റെ പ്രണയം വെളിപ്പെടുത്താൻ സാധിക്കില്ലായിരുന്നു.. പക്ഷേ ഇന്നങ്ങനെയല്ല ഇന്ന് നീ പക്വതയും കാര്യബോധവും ഉള്ളൊരു പെൺകുട്ടിയാണ്.. അത് മനസ്സിലായത് കൊണ്ടാണ് ഞാൻ എന്റെ പ്രണയം നിന്നോട് പ്രകടമാക്കാൻ തുടങ്ങിയതും.. നീ എന്റെ പിറകെ ഇഷ്ടമാണെന്നു പറഞ്ഞു നടക്കുമ്പോഴും ആരും കാണാതെ കവിളിൽ ചുംബിച്ചു പോവുന്നതും ഞാൻ എണീക്കാൻ വൈകിയാൽ എന്റെ അടുത്ത് വന്നു കിടക്കുന്നതുമെല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു.. ഒരു ദിവസം അതിനേക്കാൾ ഇരട്ടിയായി എന്റെ പ്രണയം നിന്നിലേക്ക് പകരാൻ കഴിയുമെന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.. കാരണം എന്റെ ഹൃദയത്തിൽ ആരും അറിയാതെ ഇത്ര വർഷം ഞാൻ നിധിപോലെ കാത്തുവെച്ച എന്റെ പ്രണയമാണ് നീ പ്രാണനാണ്.. എന്റെ മാത്രം ഹൃദയസഖി 💜 എന്ത് തടസ്സം മുന്നിൽ വന്നാലും ആരെതിർത്താലും നിന്റെ കഴുത്തിൽ ഒരു താലി എന്റെ കൈകൊണ്ട് ഞാൻ ചാർത്തിയിരിക്കും.. ഇത് നിന്റെ മാത്രം ശിവേട്ടൻ നിനക്ക് തരുന്ന വാക്കാണ്... അവനത്രെയും പറഞ്ഞതും വിതുമ്പലോടെയവൾ അവന്റെ നെഞ്ചിലേക്ക് വീണു.. അവനും അവളെ മാറോടടക്കി പിടിച്ചു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story