ഹൃദയസഖി: ഭാഗം 9

hridaya sagi shamseena

രചന: SHAMSEENA

"അതേയ് ഇങ്ങനെ ഇരുന്നാൽ മതിയോ.. ആരേലും വന്നു കണ്ടാൽ ഇന്ന് തന്നെ എല്ലാത്തിനും ഒരു തീരുമാനം ആകും " അവളെ അടർത്തി മാറ്റാൻ നോക്കിയവൻ.. "ആയിക്കോട്ടെ.. എനിക്ക് സമ്മതം " അവന്റെ നെഞ്ചിൽ മുഖമിട്ടുരസികൊണ്ടവൾ പറഞ്ഞു.. "ഡീ.. ഡീ.. മനുഷ്യൻ അല്ലെങ്കിലേ കണ്ട്രോൾ പോയി നിൽക്കാ.. നീ വെറുതെ എന്നെ പ്രലോഭിപ്പിക്കാൻ നിക്കല്ലേ " അതിനവൾ ചിരിച്ചു.. എന്നിട്ട് മുഖമുയർത്തി... "എന്നാ എന്നെ കല്യാണം കഴിക്കുന്നേ " "ആദ്യം എന്റെ കൊച്ച് വലുതാക്.. എന്നിട്ട് നമുക്ക് കല്യാണം കഴിക്കാം " അവളുടെ മൂക്കിൻ തുമ്പിലൊന്ന് പിടിച്ചു വലിച്ചു.. "ഞാൻ വലുത് തന്നാ " കെർവിച്ചു കൊണ്ടവൾ പറഞ്ഞോ.. "ആണോ..എന്നാ ഞാൻ നോക്കട്ടെ " കുറുമ്പോടെയവൻ പറഞ്ഞു.. "അയ്യേ.. ഈ ശിവേട്ടന് ഒരു നാണവും ഇല്ല " അവനെ തള്ളി മാറ്റി ബെഡിൽ നിന്നും എഴുന്നേറ്റു.. "ഞാൻ എന്റെ മാളൂസിനോടല്ലേ പറഞ്ഞേ.. വേറെ ആരോടും അല്ലല്ലോ " "വേറെ വല്ലവരോടും ആണ് പറഞ്ഞിരുന്നതെങ്കിൽ ചവിട്ടി കൂട്ടി ഒരു മൂലക്കിടും ഞാൻ 😡"

അവനെ നോക്കിയൊന്ന് പുച്ഛിച്ചു. "വേണേൽ ഊണ് കഴിക്കാൻ വാ.. എനിക്ക് നല്ല വിശപ്പുണ്ട് " വാതിൽ പടിയിൽ എത്തിയപ്പോൾ അവൾ പറഞ്ഞു... "പെണ്ണിനിപ്പോൾ വന്നു വന്നു എന്നെ ഒരു പേടിയും ഇല്ലാതായിട്ടുണ്ട്.." അവൾ പോയ വഴിയേ നോക്കിയവൻ പിറുപിറുത്തു.. എന്നാലും അവളത് കേട്ടിരുന്നു.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ***** ശിവ താഴേക്ക് വരുമ്പോൾ മാളു ചോറും കറികളുമെല്ലാം മേശ പുറത്ത് കൊണ്ടു വന്നു വെച്ചിരുന്നു.. ശിവയും ആദ്യം പോയി ഉമ്മറത്തെ വാതിൽ തുറന്നിട്ടു.. പിന്നെ കൈ കഴുകി വന്നിരുന്നു.. അവൾ രണ്ടു പേർക്കും പ്ലേറ്റ് എടുത്ത് വെച്ചു.. മാളുവിന്റെ പ്ലേറ്റ് ശിവ നീക്കി വെച്ചു.. എന്നിട്ടവന്റെ പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പി കുഴച്ചു അവളുടെ നേരെ നീട്ടി.. അവളും യാതൊരു മടിയും കൂടാതെ വാങ്ങി കഴിച്ചു.. കുട്ടികാലത്തു ശിവ വാരികൊടുക്കാതെ പെണ്ണ് ഒരു വറ്റ് പോലും കഴിക്കില്ലായിരുന്നു.. അവൻ വാരികൊടുക്കുന്നത് വരെ പെണ്ണ് വാശി പിടിച്ചു കരഞ്ഞു വിളിച്ചിരിക്കും.. വളർന്നു വലുതായപ്പോൾ പിന്നെ ആ ശീലമെല്ലാം മാറി.. ആ ഓർമയിൽ ഇരുവരും പരസ്പരം നോക്കിയൊന്ന് ചിരിച്ചു.. മാളുവിന് കൊടുക്കുന്നതിനിടയിൽ അവനും കഴിച്ചു..

ലാസ്റ്റ് ഉരുളക്ക് വേണ്ടി മാളു വാ തുറന്നപ്പോൾ ആണ് കുടുംബശ്രീ യിലേക്ക് പോയ അമ്മമാർ കയറി വരുന്നത്.. "നിനക്കെന്താ ചെക്കാ വട്ടുണ്ടോ.. പോത്തുപോലെ വളർന്ന ഇവൾക്ക് വാരികൊടുക്കാൻ " ദേവമ്മ മാളുവിനെ കടുപ്പിച്ചൊന്ന് നോക്കി.. അതിനവൾ ചുണ്ട് കൂട്ടി പുച്ഛിച്ചു അവന്റെ കൈയിൽ നിന്നും ആ ഉരുള വായിലാക്കി.. "ആ പിശാശ്ശെ.. കടിച്ചു പറിച്ചല്ലോ " ശിവ കൈകുടഞ്ഞ് നിലവിളിച്ചപ്പോഴാണ് മാളുവിന് അബദ്ധം മനസ്സിലായത്.. ദേവമ്മയോടുള്ള ദേഷ്യം തീർത്തത് ശിവയുടെ കൈ വിരൽ കടിച്ചു പറിച്ചായിരുന്നു.. ശിവ തുറിച്ചു നോക്കുന്നത് കണ്ടതും പെണ്ണ് അവനെയൊന്ന് ഇളിച്ചുകാട്ടി പ്ലേറ്റും എടുത്ത് അടുക്കളയിലേക്കോടി.. "കാട്ടുപോത്ത്... എത്ര പെട്ടന്നാ സ്വഭാവം മാറിയെ.. ഇത്ര നേരം റൊമാൻസിങ്ങനെ ഒഴുകുവായിരുന്നു.. ഇപ്പോഴോ കടിച്ചു കീറാൻ വരുന്നു.. കാട്ടുപോത്ത് " മാളു പിറുപിറുത്തുകൊണ്ട് പാത്രം സിങ്കിലേക്ക് എടുത്തെറിഞ്ഞു തിരിഞ്ഞതും വാതിലിൽ ചാരി അവളെ തന്നെ നോക്കി നിൽക്കുന്ന ശിവ.. "ന്നാലും എന്നോടീ ചതി വേണ്ടായിരുന്നു..

മഹാദേവാ.. കത്തോണേ " മനസ്സിൽ നന്നായൊന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൾ അവനെ കടന്നു പോകാൻ ഒരുങ്ങി.. അപ്പോഴേക്കും അവൻ കൈ നീട്ടി തടസ്സം സൃഷ്ടിച്ചിരുന്നു.. "നീയെന്താ പറഞ്ഞേ.. എനിക്ക് കാട്ടുപോത്തിന്റെ സ്വഭാവം ആണെന്നോ " "ഞ.. ഞാനോ.. ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ല.. ശിവേട്ടന് തോന്നിയതായിരിക്കും " മാളു വിത്ത് നിഷ്കു 😟 "എങ്കിൽ ഓക്കേ... പിന്നെ വേറെന്തോ പറഞ്ഞല്ലോ എനിക്ക് റൊമാൻസ് ഇല്ലെന്നോ മറ്റോ.." അവൻ പുരികം പൊക്കി ചോദിച്ചു.. "കേട്ടല്ലേ " "നല്ല വ്യക്തമായി തന്നെ കേട്ടു " "എന്നാ ഞാൻ പൊക്കോട്ടെ " "ഹാ അങ്ങനങ്ങു പോകാൻ വരട്ടെ.. നിനക്കെന്റെ റൊമാൻസ് കാണേണ്ടേ " അവനവളെ അരയിലൂടെ കയ്യിട്ട് പിടിച്ചു ദേഹത്തേക്ക് വലിച്ചിടാൻ നോക്കിയതും "ശിവാ " എന്ന് വിളിച്ചുകൊണ്ടു ദേവമ്മ അവിടേക്ക് വന്നു.. അവൻ വേഗം തന്നെ അവളിലുള്ള പിടി വിട്ട് ഫ്രിഡ്ജിനടുത്തേക്ക് നീങ്ങി... അത് തുറന്ന് വെള്ളം നിറച്ച കുപ്പി കയ്യിൽ എടുത്ത് പിടിച്ചു.. "എന്താ ദേവമ്മേ " കുപ്പിയിൽ നിന്ന് ഒരു മുറുക്ക്‌ വെള്ളം കുടിച്ചു കൊണ്ടവൻ ചോദിച്ചു..

"നീ കവലയിലേക്ക് പോവുന്നുണ്ടോ " "ഇപ്പൊ പോവുന്നില്ല.. ദേവമ്മക്ക് എന്തേലും ആവശ്യമുണ്ടേൽ പോവാം " "എനിക്ക് മുട്ടുവേദനയുടെ മരുന്ന് വാങ്ങിക്കണമായിരുന്നു.. അത് വരെ നടന്നു പോയി വന്നപ്പോഴേക്കും ഭയങ്കര വേദന.. " മുട്ടിൽ മുറുകെ പിടിച്ചുകൊണ്ടു അവിടെ ഉണ്ടായിരുന്ന കസേരയിലേക്കവർ ഇരുന്നു.. "ലിസ്റ്റ് ഉണ്ടേൽ താ.. ഞാൻ വാങ്ങി കൊണ്ട് വരാം " "മാളു നീയാ ടിവി സ്റ്റാൻഡിൽ വെച്ചിട്ടുള്ള ചീട്ട് എടുത്ത് കൊടുത്തേ " മാളു അങ്ങോട്ട് പോയപ്പോൾ അവനും കൂടെ പോയി.. "കല്യാണം കഴിഞ്ഞിട്ട് എന്റെ റൊമാൻസ് എന്താണെന്ന് നിനക്ക് കാണിച്ചു തരാട്ടോ " ചീട്ട് തപ്പികൊണ്ടിരിക്കുന്നവളുടെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു.. അവളൊന്ന് വിറപൂണ്ട് കണ്ണുകൾ വിടർത്തി അവനെ തിരിഞ്ഞു നോക്കി.. അവളുടെ നിൽപ്പ് കണ്ടവൻ കയ്യിലുള്ള ചീട്ട് തട്ടി പറിക്കുന്ന പോലെ വാങ്ങിക്കൊണ്ട് ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി പുറത്തേക്ക് പോയി.. അവൻ പോയതും ഏതോ മായാലോകത്തെന്ന പോലെ ഹാളിലുള്ള സോഫ സെറ്റിയിലേക്ക് അവൾ കമിഴ്ന്നു കിടന്നു.. ഉള്ളിൽ നിറയെ അവനോടുള്ള അടങ്ങാത്ത പ്രണയം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story