ഹൃദയതാളം: ഭാഗം 1

hridaya thalam sana

എഴുത്തുകാരി: സന

"രണ്ടു മാസം നിങ്ങൾ ഒരുമിച്ച് താമസിക്കേണ്ടി വരും..." അഡ്വാക്കറ്റ് പറഞ്ഞതും ദേവ് ദേഷ്യത്തോടെ ടേബിളിൽ ആഞ്ഞു അടിച്ചു "വാട്ട്‌ തെ... ഞങ്ങൾക് രണ്ട് പേർക്കും പിരിയുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല...പിന്നെന്തിനാ...വേഗം ഈ ഫോർമാലിറ്റീസ് ഒന്ന് തീർത്ത് തരണം..." "കൂൾ ഡൌൺ മിസ്റ്റർ മഹാദേവ് .. സീ legally മുന്നോട്ട് പോകുന്നതിന്റെ കാര്യം തന്നെയാ പറഞ്ഞത്.. ഈ മൂന്നു മാസത്തിനിടയിൽ പരസ്പരം നിങ്ങൾക് പിരിയേണ്ട എന്ന് തോന്നുന്നെങ്കിൽ ഡിവോഴ്സ് പെറ്റീഷൻ withdraw ചെയ്യാം..." "നോൺസെൻസ് ...അതിന്റെ ആവശ്യം ഇല്ല... സോ പെട്ടന്ന് തന്നെ വീ വാണ്ട്‌ ഡിവോഴ്സ് ..." അത്രയും പറഞ്ഞു ദി ഗ്രേറ്റ്‌ ബിസ്സിനെസ്സ് മാൻ Mahadev Iyer അഡ്വക്കേറ്റ് റൂമിൽ നിന്ന് പുറത്ത് പോയി... സഹതാപത്തോടെ ഉള്ള നോട്ടം അവഗണിച്ചു പിന്നാലെ അവളും ഇറങ്ങി... ഇവൾ Dharikh-Veena ദാമ്പത്തികളുടെ മകൾ Drishti Dharikh *... 6 മാസം ആയി *Drishti Dev ആയിട്ട്... ഇപ്പോ ഏറിയാൽ രണ്ട് മാസം അതിനുള്ളിൽ വീണ്ടും പഴയ പേരിലേക്ക് മടങ്ങേണ്ട അവസ്ഥ... ____________🥀

പഠനത്തിലും ഡാൻസിലും മുന്നിലായിരുന്ന ദൃഷ്ടിയോട് Madhav Iyer എന്നാ ദേവിന്റെ അച്ഛന് തോന്നിയ ഇഷ്ടം..ബസ്സിനെസ്സിൽ എന്നും ഉയർച്ച മാത്രം കണ്ടിട്ടുള്ള തന്റെ മകന്റെ പാതിയാവാൻ ഇത്രേം ഗുണങ്ങൾ തന്നെ ധാരാളമായിരുന്നു... പെൺമക്കൾ ഇല്ലാത്ത ദാമ്പത്തികൾ അവളെ സ്വന്തം മകളെ പോലെ നോക്കി... അപ്പോഴും ഇഷ്ടമില്ലാതെ അച്ഛന്റെ വാക്കിന്റെ പുറത്ത് തന്നെ കല്യണം കഴിച്ച ദേവിന് അയാളുടെ സങ്കല്പത്തിനൊത്ത പെണ്ണ് ആയിരുന്നില്ല... "എന്റെ സങ്കല്പത്തിനൊത്ത ഒരാളല്ല താനെന്നു തനിക്കും എനിക്കും ഒരുപോലെ അറിയാം.. ഡാഡിന്റെ നിർബന്ധം ഒന്ന് കൊണ്ട് മാത്രമാ ഞാൻ ഇതിന് സമ്മതിച്ചത്... സൊ അവരുടെ മുന്നിൽ മാത്രം നമ്മൾ ഹസ്ബൻഡ് ആൻഡ് വൈഫ്‌...അല്ലാത്തപ്പോ നമ്മൾ നല്ല ഫ്രണ്ട്‌സ്.. ഓക്കേ.." കല്യാണരാത്രി തന്നെ ദേവിന്റെ നിലപാടിൽ തറഞ്ഞു പോയിരുന്നു ദൃഷ്ടി.. എന്നാലും ജനിച്ച അന്ന് മുതൽ അച്ചന്റെയും അമ്മയുടെയും ഇഷ്ടങ്ങൾ മാത്രം നോക്കിയിരുന്നവൾക് ഇപ്പോ അവർ തിരഞ്ഞെടുത്ത ജീവിതവും അതിലൊന്ന് മാത്രമായിരുന്നു..

പിനീട് ഉള്ള നാളുകളിൽ പുറമെ സ്നേഹനിധിയായ ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു അവർ... ഒരിക്കലും ഇഷ്ടക്കേട് ദേവ് അവളോട് പ്രകടിപ്പിച്ചിരുന്നില്ല... നല്ല ഒരു ഫ്രണ്ട് ആയിരുന്നു.. പതിയെ അവളുടെ ജീവിതം മാറും എന്ന് അവളും പ്രതീക്ഷിച്ചു...പക്ഷെ.. ___________🥀 "ദേവ്... എന്തായി കാര്യങ്ങൾ.." പെട്ടന്ന് ഒരു ശബ്ദം കേൾക്കെ അവന്റെ അടഞ്ഞിരുന്ന കണ്ണുകൾ തുറന്നു..വെട്ടി ഒതുക്കിയ മുടിയിൽ അല്പം മാത്രം അനുസരണയില്ലാതെ മുന്നിലേക്ക് വീണിട്ടുണ്ട്..ബ്ലാക്ക് ക്രിസ്റ്റൽ പോലുള്ള അവന്റെ കണ്ണുകളിൽ കാണുന്ന തിളക്കം സന്തോഷം ആണോ അതോ മറ്റേതെങ്കിലും ഭാവം ആണോ എന്ന് നിർവചിക്കാൻ കഴിയാത്ത അവസ്ഥ..വെളുത്ത മുഖത്തു തിങ്ങിനിറഞ്ഞ തടിരോമങ്ങൾ, അതിനൊത്ത മീശ കുറച്ചൂടി ഭംഗി വർധിപ്പിക്കുന്നു..ഫുൾ സ്ലീവ്സ് ഷർട്ടും അതിനുമുകളിലായി കോട്ടും..തനിക് നേരെ ചോദ്യം ഉയർത്തി വിടുന്നവളെ കാണെ അവന് ചെറുതായി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.. "നാളത്തോടെ എല്ലാം കഴിയും..." ദേവിന്റെ വാക്കുകളിൽ താല്പര്യമില്ലായ്മ പ്രകടമായിരുന്നു..

"8 മാസത്തിനു ശേഷം.. റൈറ്റ്?" "മ്മ്.. അല്ല താൻ എന്താ ഇവിടെ.." "ആക്ച്വലി.. തന്റെ സന്തോഷത്തിൽ ഒന്ന് പങ്കു ചേരാൻ.. We make this night so memorable " തന്റെ വിരലുകൾ കൊണ്ട് ഷിർട്ടിന്റെ വിടവിലൂടെ ഉള്ളിലേക്ക് ചിത്രപണി നടത്തി വശ്യമായി ചിരിച്ചു അവനിൽ ഒന്ന് കൂടെ ചാഞ്ഞു..പെട്ടന്ന് ഒരു തള്ളലിൽ കൂടെയാണ് ദേവ് അവന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചത്.. "How dare you to touch me... Bloody..#₹₹#" "ദേ.. ദേവ്.." വാക്കുകളിൽ അവനോടുള്ള ഭയവും ഭവമാറ്റത്തിൽ ഉള്ള അമ്പരപ്പും ഉണ്ടായിരുന്നു.. "ഇനി മേലാൽ ഇമ്മാതിരി വേലത്തരവും കൊണ്ട് എന്റെ അടുക്കെ എങ്ങാനും വന്നാൽ.. മോളെ Juliyet Issac ഈ മഹാദേവിന്റെ യഥാർത്ഥ മുഖം കാണും.." അത്രയും പറഞ്ഞു അവളെ പുച്ഛിച്ചു ഇറങ്ങി പോകുന്നവനെ നോക്കി അവളും ഒന്ന് കൊട്ടി ചിരിച്ചു.. പുറത്തിറങ്ങുമ്പോ ദേവിന്റെ കണ്ണ് എന്തിനോ വേണ്ടി നിറഞ്ഞിരുന്നോ?? __________🥀 "ദൃഷ്ടി... ഒന്നിങ്ങു വന്നേ" "എന്താടി..." "നിനക്കാ...ലവ് ലെറ്റർ ആണെന്ന തോന്നണെ.." പല്ലവി എന്നാ പവി അതും പറഞ്ഞു പോസ്റ്റ്‌ അവൾക് കൊടുത്തു..

ദൃഷ്ടി ഒന്ന് ഇരുത്തി നോക്കി കയ്യിൽ വാങ്ങി.. "Sky Groups of Company അവിടെ നിന്നും ഉള്ള അപ്പോയിന്മെന്റ് ഓർഡറ.." "ഈ കമ്പനിയിൽ ജോലി ചെയ്യാൻ വേണ്ടി ആണോ നീ ഇത്രയും കഷ്ടപ്പെട്ടത്.. നിന്റെ ഡ്രീം..ക്യരിയർ ഒക്കെ.." "അതൊന്നും മറന്നിട്ടില്ല.. പക്ഷെ ഇപ്പോ എനിക്ക് ആവശ്യം പണമാ.. അതിന് വേണ്ടി കുറച്ചു നാൾ ജോലിക്ക് പോകണം..അതിന് വേണ്ടി ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ഇപ്പോ ദേ ജോലിയും കിട്ടി.." "ഹ്മ്മ്.. സമ്പന്നനായ ദാരിഖ് കൃഷ്ണ യുടെ ഒരേയൊരു മകൾ ദൃഷ്ടി ദാരിക്കിന് പണത്തിനു വേണ്ടി ജോലിക്ക് പോകുന്നു.. ഐഡന്റിറ്റി പുറത്തറിയാതെ ഇരിക്കാൻ സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കുന്നു..Not Bad.." പവി ഒരു പുച്ഛത്തോടെ അതും പറഞ്ഞു ദൃഷ്ടിയെ നോക്കി.. "അച്ഛൻ പണക്കാരൻ ആണെന്ന് കരുതി ജോലിക്ക് പോകണ്ടേ.. അങ്ങനെ ആയിരുന്നേൽ എന്തിനാ ഞാൻ പഠിച്ചത്.."

"അത് നിനക്ക് വട്ടായതുകൊണ്ട്.. നിന്റെ സ്ഥാനത്തു ഞാൻ എങ്ങാനും ആയിരുന്നിരിക്കണം.. ഹോ.. അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ god സ്റ്റിക്ക് തരില്ല.." ഇങ്ങനെ ഒരുത്തിയെ ആണല്ലോ ദേവി നീ എനിക്ക് ചങ്ക് ആയിട്ട് തന്നത് എന്ന് ഒരു നിമിഷം ദൃഷ്ടി ചിന്തിക്കാതെ ഇരുന്നില്ല.. മുകളിലേക്ക് കയ്യുയർത്തി ദൈവത്തിനോട് വഴക്കിട്ടു പോകുന്ന പല്ലവിയെ നോക്കി ദൃഷ്ടി ഒന്ന് നിശ്വസിച്ചു.. താൻ ആഗ്രഹിച്ച പോലൊരു ജീവിതം ഇനിയെങ്കിലും എനിക്ക് കനിയാണേ കൃഷ്ണാ എന്ന് പ്രാർത്ഥിച്ചു ദൃഷ്ടിയും പോയി.. __________🥀 "മോനെ പെണ്ണിന്റെ പവിത്രത അവളുടെ മനസിനാ.. അല്ലാതെ ശരീരത്തിൽ അല്ല..പെണ്ണുങ്ങളെ അടച്ചക്ഷേപിക്കുന്ന നിന്റെ ഈ നിലപാട് മാറ്റണം കേശു.. എന്നും നിനക്ക് വെച്ച് വിളമ്പി തരുന്ന നിന്റെ അമ്മയായ ഞാനും ഒരു പെണ്ണ് ആണെന്ന് നീ മറന്നു പോകരുത്.. അതുപോലെ പെണ്ണെന്നാൽ ശരീരം മാത്രമാണെന്ന ചിന്തയും മാറ്റണം.. അവൾക്കും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെ ഉണ്ട്.. ഒരുവളുടെ ക്വാളിറ്റി നിശ്ചയിക്കുന്നത് മനസാ അല്ലാതെ ശരീരം അല്ല..."

പൊതുവെ അമ്മയോട് അല്ലാതെ മാറ്റാറോരു പെണ്ണിനോടും അടുപ്പമോ ഇഷ്ടമോ തോന്നാത്ത Yokesh prabhakar എന്നാ കേശുവിന് അമ്മയുടെ വാക്കുകൾ നീരസം ഉണ്ടാക്കി.. അമ്മ ഇതെപ്പോ ഫെമിനിസ്റ്റ് ആയി എന്നാ ചോദ്യം അവനിൽ വന്നു..അമ്മയും മകനും തമ്മിൽ എന്നും ഈ വിഷയത്തിൽ തർക്കം ഉണ്ടാവുന്നത് പതിവാണ്.. 'മനസിൽ നന്മയും കൊണ്ട് നടക്കുന്ന പെണ്ണുങ്ങൾ അതും ഈ കാലഘട്ടത്തിൽ..' അതോർക്കേ അവനിൽ പുച്ഛം നിറഞ്ഞു.. "ആ കേശു അച്ഛൻ വിളിച്ചിരുന്നു.. നാളെ നിന്നോട് ഒന്ന് ഓഫീസിൽ പോകാൻ പറഞ്ഞു.." "അമ്മ തന്നെ തിരികെ പറഞ്ഞേച്ച മതി എനിക്ക് എങ്ങും വയ്യാന്നു.." "മോനെ.." "ഇതിനെ പറ്റിയൊരു സംസാരം വേണ്ട.." അത്രയും പറഞ്ഞു യോകേഷ് മുകളിലേക്ക് പോയി.. അച്ഛനും മകനും തമ്മിൽ ഉള്ള വിടവ് ഓരോ ദിവസവും കൂടുന്നതോർത്തു വർധിക്കുന്നതോർത്തു അംബികയുടെ (കേശുന്റെ അമ്മ) മനസിൽ ആദി നിറഞ്ഞു.. (തുടരും..)

Share this story