ഹൃദയതാളം: ഭാഗം 10

hridaya thalam sana

എഴുത്തുകാരി: സന

മുഖത്തു നിന്നും പാടെ അത് മാറ്റുന്നതിന് മുന്നേ ദൃഷ്ടി അത് കാണുകയും ചെയ്തു..ദൃഷ്ടിയുടെ കണ്ണുകൾ എന്തിനോ വേണ്ടി വിടർന്നു ___________🥀 മെയിൽസ് ചെക്ക് ചെയ്യുന്നതിന്റെ ഇടയിലാണ് ദൃഷ്ടി MI ഗ്രൂപ്സിന്റെ മെയിൽ കാണുന്നത്.. ദേവ് എന്തിനാ ഇവിടൊട്ട് മെയിൽ അയച്ചത് എന്ന് ദൃഷ്ടിക്ക് സംശയം തോന്നി.. തന്നെ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാവുമോ എന്ന് കരുതിയെങ്കിലും ജൂലി ഉള്ളപ്പോ അതൊന്നും വേണ്ടി വരില്ല എന്ന് മനസിനെ പഠിപ്പിച്ചു.. പിന്നീടാണ് കേശു ആഹ് മെയിൽ റീജക്റ്റ് ചെയ്തത് അവൾ ശ്രെദ്ധിച്ചത്.. അത് നന്നയി എന്ന് കരുതി അവളും അത് മൈൻഡിൽ നിന്ന് കളഞ്ഞു... "നാളെ എന്തൊക്കെ പ്രോഗ്രാംസ് ഉണ്ട്.." "രാവിലെതെ മീറ്റിംഗ് കഴിഞ്ഞാൽ പിന്നെ പ്രതേകിച്ചു ഒന്നും ഇല്ല സാർ.." ദൃഷ്ടിയുടെ മറുപടി കെട്ട് കേശു ഒന്ന് തലഉയർത്തി നോക്കി അവളെ... "അപ്പോ MI ഗ്രൂപ്സിന്റെ മീറ്റിംഗ്.." ചെയറിലേക്ക് ചാരി ഇരുന്ന് കേശുവിന്റെ ചോദ്യം കേൾക്കെ ദൃഷ്ടി സംശയത്തോടെ കേശുവിനെ നോക്കി..

"ഇയാൾ... സോറി.. സാർ തന്നെ അല്ലെ അത് റിജക്റ്റ് ചെയ്തത്.." "സൊ.. അത് വേണ്ടന്ന് താൻ അങ്ങ് തീരുമാനിച്ചോ.." ഇവനെന്താ തേങ്ങയ പറയുന്നേ എന്നുള്ള ഭാവത്തിൽ ഉള്ള അവളുടെ ഭാവത്തിൽ അവൻ ചിരി പൊട്ടി.. എങ്കിലും പുറമെ ഗൗരവം നടിച്ചു അവളോട് പുറകെ വരാൻ പറഞ്ഞു പുറത്തേക്ക് നടന്നു.. ഈ ചെകുത്താൻ എന്നേ ഇതെവിടെ കൊണ്ട് പോക എന്നുള്ള ഭാവത്തിൽ ദൃഷ്ടിയും അവനെ അനുഗമിച്ചു.. _________🥀 "അമ്മേ.." പവിയുടെ അലർച്ച കേൾക്കെ ചുറ്റും കൂടി നിന്നവർ എല്ലാം അവളെ നോക്കി.. എല്ലാവർക്കും ഒരു ഇളി പാസ്സാക്കി നടുവും തടവി എണീറ്റു..സാധനം വാങ്ങുന്നതിന്റെ ഇടയിൽ എന്തോ ഒന്ന് വന്ന് തന്നെ ഇടിച്ചതാ ബാലൻസ് ഇല്ലാതെ താഴെ വീഴെയും ചെയ്തു..വീഴുതിയിട്ട് കണ്ണിൽ ചോര ഇല്ലതെ തിരിഞ്ഞു പോലും നോക്കാതെ പോകുന്ന അവനെ കണ്ട് പല്ലവിക്ക് ദേഷ്യം വന്നു.. ഓടി പോയി അവന്റെ പുറം പൊളിയുമാർ ഒരു അടി കൊടുത്തു.. "ആാാാ.."

ദേവിന്റെ നിർദ്ദേശപ്രകാരം ബിൽഡിംഗ്‌ സൈറ്റിൽ പോയി എല്ലാം നിരീക്ഷിച്ചു തിരിച്ചു വരുന്നതിന്റെ ഇടയിൽ ഇടുത്തീ പോലെ ഒന്ന് പുറത്ത് വീഴുന്നതറിഞ്ഞു ഹരിയുടെ വായിൽ നിന്ന് അറിയാതെ നിലവിളി ഉയർന്നു.. തിരിഞ്ഞു നോക്കിയപ്പോ പവി ഉണ്ട് അവളുടെ ഉണ്ടാകണ്ണും വച് അവനെ നോക്കി പേടിപ്പിക്കെയാ.. "ഡോ തന്റെ മുഖത്തു എന്താ കാണ്ണില്ലേ..ഉണ്ടല്ലോ മത്തങ്ങാ പോലുള്ള രണ്ടെണ്ണം.. ഇത് തന്നേക്കുന്നതേ മറ്റുള്ളവരെ കാണാനാ അല്ലാതെ ഷോ കാണിക്കാൻ അല്ല.. ഇനി ഇയാൾ അന്ധനാണോ.." ആദ്യം കുരച്ചു ചാടിയും അവസാനം സംശയത്തിലും പവി ചോദിച്ചു..ദേഷ്യം വന്ന ചുമന്ന കണ്ണും അവന്റെ നോട്ടവും കണ്ട് പവിക്ക് അപായ സൂചന കിട്ടി..എന്നാലും അവളെ തള്ളി ഇട്ടതിലുള്ള ദേഷ്യം അവള്ക്കും ഉണ്ടായിരുന്നു.. "ഇങ്ങനെ നോക്കി പേടിപ്പിക്കേ ഒന്നും വേണ്ട.. പേടിപ്പിച്ചിട്ടും കാര്യമില്ല.. ഞാൻ പേടിക്കില്ല.."

കയ്യും കെട്ടി തന്റെ മുന്നിൽ നിന്ന് വാചകം അടിക്കുന്നവളെ കൊല്ലാൻ ഉള്ള ദേഷ്യം അവന്നപ്പോ ഉണ്ടായിരുന്നു കൂടെ തന്നെ അവൾ കൊടുത്ത അടിയുടെ വേദനയും.. "ഡീീ.." "ഹരി.." അവളോട് എന്തെങ്കിലും പറയുന്നതിന് മുന്നേ പുറകിൽ നിന്ന് ദേവിന്റെ വിളി വന്നു.. ഹരിയും പവിയും ഒരുപോലെ വിളി കേട്ട ഭഗത്തേക്ക് നോക്കി.. ദേവിനെ കണ്ട് പവിയുടെ നെറ്റി ചുളിഞ്ഞു.. ദേവിലും പവിയെ കണ്ടതിൽ ഉള്ള ഭവമാറ്റം ഉണ്ടായിരുന്നു.. "സോറി സാർ.. ഞ.." "പല്ലവി താൻ എന്താ ഇവിടെ.." ഹരി ദേവിനോടായി പറയാൻ തുടങ്ങിയത് ശ്രെദ്ധിക്കാതെ ദേവ് പവിയോട് സംസാരിച്ചു.. ഹരി ചമ്മി.. "അതെന്താ... മിസ്റ്റർ മഹാദേവ്ന്റെ സാമ്രാജ്യത്തിൽ പെട്ടതാണോ ഈ മാർക്കറ്റും..പത്രത്തിലൊക്കെ ഉണ്ടായിരുന്ന് കാണുമല്ലേ.. എന്ത് ചെയ്യാനാ പത്രം വായിച്ചിട്ട് ഒരുപാടായി.." പവിയുടെ പുച്ഛത്തോടെയുള്ള സംസാരം കേൾക്കെ ഹരിക്ക് ദേഷ്യം വന്നു.. എന്നിട്ടും അവളോട് ഒന്നും പറയാതെ നിക്കുന്ന ദേവിനെ കണ്ട് അവനൊന്ന് സംശയിച്ചു..എങ്കിലും ദേവിനെ തരം താഴ്ത്തി സംസാരിക്കുന്നത് അവന് കെട്ട് നിൽക്കാൻ ആയില്ല..

"നീ ആരോടാ സംസാരിക്കുന്നതെന്ന് അറിയോ.." "എന്തായലും തന്നോട് അല്ല.." എടുത്തടിച്ച പോലുള്ള പവിയുടെ സംസാരത്തിൽ വീണ്ടും ഹരി ചമ്മി.. 😬ദേവിനെ ഒന്ന് പുച്ഛിച്ചു പവി മുന്നോട്ട് നടന്നു.. "പല്ലവി..ദേവൂ.. അവൾ.." "ഹ്മ്മ്മ്.. സുഖമായിരിക്കുന്നു.. അവളെ വിശ്വസിക്കുന്നവരുടെ കൂടെ സന്തോഷമായിരിക്കുന്നു..😏" ഇനി ഒരു സംസാരത്തിന് നില്കാതെ പവി വേഗം പുറത്തേക്ക് വന്നു.. ദൃഷ്ടിയുടെ അവസ്ഥയെ പറ്റിയും അവളെ സ്വാഭാവത്തിനെ പറ്റിയും അവനോട് കെഞ്ചിയിട്ടും ആട്ടി അകറ്റിയ മഹാദേവിനെയും എല്ലാം തകർന്നവളെ പോലെ തന്റെ മാറിൽ ചേർന്ന് കരഞ്ഞ ദൃഷ്ടിയെയും മാത്രമേ അപ്പോ അവളുടെ മനസിൽ ഉണ്ടായിരുന്നുള്ളു..സങ്കടവും പുച്ഛവും ഒരേ സമയം അവളിൽ നിറഞ്ഞു.. ദേവിന്റെ അവസ്ഥയും മറിച്ചാല്ലായിരുന്നു.. ദൃഷ്ടിയെ വിവാഹം കഴിച്ചതിൽ പിന്നെ തന്നോടായിരുന്നു പല്ലവിയുടെ കൂട്ട്.. ദൃഷ്ടിയുടെ ഓരോ ശീലങ്ങളും മണ്ടത്തരങ്ങളും പറഞ്ഞു രണ്ടുപേരും ഒരുപാട് അവളെ കളിയാക്കിയിട്ടുണ്ട്..

ദൃഷ്ടിയുടെ ഫ്രണ്ട് എന്നതിലുപരി തന്റെ സഹോദരി സ്ഥാനം ആയിരുന്നു പല്ലവിക്ക് ദേവിന്റെ മനസിൽ..ആ പല്ലവി ഇന്ന് തന്നെ പുച്ഛിക്കുന്നെങ്കിൽ താൻ എത്ര അവരെ മനസ് വേദനിപ്പിച്ചിട്ടുണ്ടാവണം.. ദേവ് വേദനയോടെ ഓർത്തു.. __________🥀 "ഹ്ഹ..ഹ്ഹച്ചി.." ഡ്രൈവിങ്ങിന് ഇടയിൽ കേശു ദൃഷ്ടിയെ നോക്കി..വണ്ടിയിൽ കേറിയത് മുതൽ മൂക്ക് പൊത്തി ഇരിക്കുന്ന ദൃഷ്ടിയെ കുറെ നേരമായി കേശു ശ്രെദ്ധിക്കുനുണ്ടയിരുന്നു.. "ഹ്ഹച്ചി.." വീണ്ടും അവളുടെ തുമ്മൽ കണ്ടതും ഡാഷ് ബോർഡിൽ നിന്നും ടിഷ്യൂ എടുത്ത് അവള് നേരെ നീട്ടി.. "സ്.. സാർ..AC ഒന്ന് ഓഫ്‌ ആകാവോ.." ദൃഷ്ടിയുടെ ആവശ്യം കെട്ട് കേശു വണ്ടി ഒന്ന് സൈഡ് ആക്കി അവളെ നോക്കി.. "അല്ല സാർ.. എനിക്ക് യാത്രയിൽ AC പറ്റില്ല..പ്ലീസ്.." നെറ്റിയും ചുണ്ടും ഒരുപോലെ ചുളുക്കി തന്നോട് ആവശ്യപ്പെടുന്ന ദൃഷ്ടിയെ അവൻ കുറച്ചു നേരം നോക്കി.. "എന്റെ വണ്ടിയിൽ എങ്ങനെ പോകണം എന്ന് ഞാൻ തീരുമാനിക്കും.."

"സാർ തീരുമാനിച്ചിട്ട് ഓഫ്‌ ആക്കിയ മതി.. ഞാൻ വെയിറ്റ് ചെയ്തോളാം.." "തീരുമാനിക്കാൻ ഒന്നും ഇല്ല ഓഫ്‌ ചെയ്യില്ല.. തനിക് കൂടെ വരാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇപ്പോ ഇറങ്ങിക്കോ..." 'എന്റെ കൃഷ്ണ ആ AC കേടായി പോണേ.. വീടും സ്ഥലവും എന്റെ പേരിൽ എഴുതി തരുവോ എന്ന് ചോദിച്ച പോലെയാ.. ചെകുത്താൻ..' കേശൂനെ ഒന്ന് തറപ്പിച്ചു നോക്കി അതും പിറുപിറുത് മുക്കിൽ മൂടി വച്ചിരുന്ന ടിഷ്യൂ ദൃഷ്ടി പുറത്തേക്ക് എറിഞ്ഞു..അപ്പോഴാ സത്യത്തിൽ കേശുവും അവളെ ശ്രെദ്ധിക്കുന്നത്.. മൂക്ക് ചുമന്നു തുടുത്തിട്ടുണ്ട്..കവിളുകൾ മുമ്പതിനേക്കാൾ വീർപ്പിച്ചു വച്ചിട്ടുണ്ട്.. കേശുവിന്റെ നോട്ടം കണ്ട് ദൃഷ്ടി അവനെ നോക്കി.. കലങ്ങിയ കണ്ണ് കണ്ടതോടെ കേശുവിന് എവിടെയോ ഒരു സഹതാപം തോന്നി.. വേഗം തന്നെ AC ഓഫ്‌ ആക്കി.. "താങ്ക്സ്.." "ജീവിതത്തിൽ ഇന്നേ വരെ കാറിൽ കയറിയിട്ടില്ലാതതും ac യിൽ ഇരുന്നിട്ടില്ലാത്തതും ആയിട്ടുള്ളതിനെ പിടിച്ചു വണ്ടിയിൽ കേറ്റിയ ഇതാ അവസ്ഥ.

." അമർഷത്തോടെയുള്ള കേശുവിന്റെ സംസാരം കെട്ട് ദേഷ്യം വരേണ്ടതിന് പകരം ദൃഷ്ടിക്ക് ചിരിയ വന്നത്.. ചെറുപ്പം മുതൽക്കേ കാറിൽ അല്ലാതെ സ്കൂളിൽ പോയിട്ടില്ലാത്ത അവളോടാ കേശു ഇങ്ങനെ പറഞ്ഞതെന്ന് ഓർക്കേ അവൾക് ചിരി പൊട്ടി.. കേശു കാണാതെ ഇരിക്കാൻ അവൾ മുഖം തിരിച്ചു പുറത്തേക്ക് കണ്ണും നാട്ടിരുന്നു.. __________🥀 "സാർ യോകേഷ് സാറും അദ്ദേഹത്തിന്റെ PA യും വന്നിട്ടുണ്ട്.." അക്ഷമാനായിരുന്ന ദേവിനോട് ഹരി വന്ന് പറഞ്ഞതും വേഗത്തിൽ ദേവ് പുറത്തേക്ക് ഇറങ്ങി.. ദേവൂനെ കാണണം എന്ന് അത്രക്കും അവന്റെ മനസ് ആഗ്രഹിച്ചിരുന്നു.. ദേവിന്റെ ദൃതി കണ്ട് പുറകെ തന്നെ ജൂലിയും ഇറങ്ങി..യൊക്കെഷിനെയും അവനോടെന്തോ പറഞ്ഞു വരുന്ന ദൃഷ്ടിയെയും കണ്ട് ദേവിന്റെ നടത്തതിന്റെ വേഗത കുറഞ്ഞു വന്നു.. മുന്നിലേക്ക് നോക്കിയ കേശുന്റെ ചുണ്ടിൽ ദേവിനെ കണ്ട് ഒരു പുച്ഛം നിറഞ്ഞു..

എല്ലായിപ്പോഴും തന്നെയും തിരിച്ചു അതെ ഭാവത്തിൽ നോക്കുന്ന ദേവ് ഇന്ന് തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ദൃഷ്ടിയെ നോക്കുന്നത് കേശുവിന്റെ ദേഷ്യത്തെ ഇരട്ടിപ്പിച്ചു.. ദൃഷ്ടിയെ തന്നെ മീറ്റിംഗിൽ പങ്കെടുക്കണം എന്ന് പറഞ്ഞു മെയിൽ അയച്ചപ്പോഴേ കേശുവിന് സംശയം തോന്നിയിരുന്നു.. അതെന്തു കൊണ്ടാണെന്നു അറിയണം എന്നുള്ളത് കൊണ്ട് തന്നെയാ റിജക്റ്റ് ചെയ്തിട്ട് കൂടി വീണ്ടും ഇവിടെക്ക് വന്നത്..ദേവിന്റെ നോട്ടം അവളിൽ നിന്ന് മാറുന്നില്ല എന്ന് കണ്ട് കേശു ദൃഷ്ടിയെ തന്നോട് ചേർത്ത് നിർത്തി അവളുടെ കയ്കളെ തന്റെ കയ്യ് കൊണ്ട് മുറുക്കി പിടിച്ചു.. 'ഒരേ സമയം ദൃഷ്ടിയും ദേവും ഞെട്ടി..' ... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story