ഹൃദയതാളം: ഭാഗം 11

hridaya thalam sana

എഴുത്തുകാരി: സന

ദേവിന്റെ നോട്ടം അവളിൽ നിന്ന് മാറുന്നില്ല എന്ന് കണ്ട് കേശു ദൃഷ്ടിയെ തന്നോട് ചേർത്ത് നിർത്തി അവളുടെ കയ്കളെ തന്റെ കയ്യ് കൊണ്ട് മുറുക്കി പിടിച്ചു.. 'ഒരേ സമയം ദൃഷ്ടിയും ദേവും ഞെട്ടി..'കേശുവിന്റെ നോട്ടത്തിൽ ദൃഷ്ടിക്ക് ഉള്ളിൽ ഒരു കിടുക്കം അനുഭവപ്പെട്ടു.. കണ്ണ് പിൻവലിക്കാൻ പറ്റാത്ത തരത്തിൽ കുടുങ്ങിയത് പോലെ.. ദേവ് തന്റെ കയ്യ് മുറുക്കി ദേഷ്യം കണ്ട്രോൾ ചെയ്തു..തന്റെ പെണ്ണിനെ പിടിക്കാൻ അവനാരാ.. അവന്റെ മനസിൽ ആഹ് ചോദ്യം ഉയർന്നു കൊണ്ടേ ഇരുന്നു..കേശുവിന്റെ സ്വഭാവം നല്ലതുപോലെ മനസിലാക്കിയ ദേവിന് ഒരുപാട് സംശയങ്ങൾ വന്നു..ജൂലിക്ക് മാത്രം അത് കണ്ട് സന്തോഷം തോന്നി..അടുത്ത നിമിഷം അവളും ദേവിന്റെ കയ്യോടെ തന്റെ കയ്യ് ചേർത്ത്.. ഞെട്ടലിന്റെ ഇടയിൽ ദേവ് അത് ശ്രെദ്ധിച്ചില്ലെങ്കിലും ദൃഷ്ടി അത് കണ്ടിരുന്നു.. "ദൃഷ്ടി are you ok now.." തന്റെ നേർക്ക് തൂവാല നീട്ടി കൊണ്ട് ചോദിക്കുന്ന കേശുവിനെ ഒരു അതിശയത്തോടെ ദൃഷ്ടി നോക്കി.. കണ്ണുകൾ വിടർന്നുള്ള നോട്ടം അവനും ഒരു കുളിരേകി..കേശുവിന്റെ സ്വഭാവം അവൾക് മനസിലാവുന്നുണ്ടായിരുന്നില്ല..

അത് വാങ്ങി അവന് നേരെ പുഞ്ചിരിക്കുന്ന ദൃഷ്ടിയെ കാണെ ദേവിന്റെ ഹൃദയം പിളർന്നു പോകും പോലെ തോന്നി.. "Can we start.." ഇനിയും ഇത് തുടരുന്ന താല്പര്യം ഇല്ലാത്ത മട്ടിൽ ജൂലി കേശുവിനോടായി ചോദിച്ചു..അതിനവളെ നോക്കി ഒന്ന് പുച്ഛിച്ചു കേശു ദൃഷ്ടിക്ക് ഒപ്പം മീറ്റിംഗ് ഹാളിൽ കേറി.. തന്നെ നോക്കി പുച്ഛിച്ച കേശുവിനോട് ജൂലിക്ക് ദേഷ്യം വന്നു.. എങ്കിലും ദേവിനെയും ദൃഷ്ടിയെയും പിരിക്കാൻ ഇവനൊരു തുറുപ്പു ചീട്ട് ആണെന്ന് അവൾക് ബോധ്യം ഉണ്ടായിരുന്നു.. ________🥀 മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതും ദൃഷ്ടി അവിടെ കണ്ട വാട്ടർ ബാഗിൽ നിന്ന് വെള്ളം കുടിച്ചു.. ഇത്ര നേരം ദേവിന്റെ മുന്നിൽ താൻ എങ്ങനെ തളരാതെ പിടിച്ചിരുന്നെന്ന് അവൾക് മാത്രമേ അറിയൂ.. അതിനിടെ ജൂലിയെ കോഞ്ഞാലും കേശുവിന്റെ കെയറിങ്ങും.. എല്ലാർക്കും വട്ടാണെന്ന് അവളോർത്തു.. "ഔച്.." എന്തോ ഒന്ന് തട്ടി കയ്യിലിരിക്കുന്ന വെള്ളം അത്രേം ദൃഷ്ടിയുടെ മേലെകൂടെ വീണു..മാറിലൂടെ വെള്ളം അണിവയറ് വരെ എത്തുന്നത് അവൾക് അനുഭവപ്പെട്ടു..പെട്ടന്നായത് കൊണ്ട് ദൃഷ്ടിക്ക് മാറാനും പറ്റിയില്ല..

മുന്നിലേക്ക് നോക്കിയതും കണ്ടു തന്നെ നോക്കി പുച്ഛിക്കുന്ന ജൂലിയെ.. മനഃപൂർവം തട്ടിയതാണെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.. എന്നിട്ടും ഇവിടെ വച്ചൊരു പ്രശ്‌നം വേണ്ടന്ന് കരുതി ദൃഷ്ടി അത് ശ്രെദ്ധിക്കാൻ പോയില്ല.. ഇതൊക്കെ കേശു കാണുന്നുണ്ടായിരുന്നു..കണ്ണടച്ചു ദേഷ്യം നിയന്തിക്കുന്ന ദൃഷ്ടിയെ കാണെ അവൻ അതിശയം തോന്നി.. ദേഷ്യം വന്നാൽ നിയന്തിക്കാൻ സാധിക്കാത്ത കേശുവിന് അതൊരു അത്ഭുതം തന്നെ ആയിരുന്നു.. ജൂലിയെ ഒന്ന് നോക്കി മുന്നോട്ട് നടക്കാൻ പോയ ദൃഷ്ടിയെ ജൂലി കാല് വച് തടഞ്ഞു.. ശ്രെദ്ധിക്കാതെ നടന്നത് കൊണ്ട് തന്നെ ദൃഷ്ടി താഴെ വീഴുകയും ചെയ്തു..വീഴ്ച കണ്ട് കേശുവിന്റെ നെഞ്ച് പിടഞ്ഞത് പോലെ തോന്നി അവന്..എങ്കിലും അവളുടെ അടുക്കലേക്ക് പോയില്ല.. ഒരു വിധം തറയിൽ നിന്നും എണീറ്റ് ദൃഷ്ടി വീണ്ടും ഗ്ലാസിൽ വെള്ളം പകർന്നു.. കേശുവും നോക്കി കാണുവായിരുന്നു ദൃഷ്ടിയുടെ അടുത്ത നീക്കം.. തൊട്ടടുത്ത നിമിഷം ജൂലിയുടെ മുഖത്തേക്ക് വെള്ളം വന്ന് പതിച്ചു..

മൂക്കിലും കണ്ണിലും വെള്ളം പ്രതീക്ഷിക്കതെ കേറിയതോണ്ട് ജൂലി ചുമക്കാനും തുമ്മാനും തുടങ്ങി.. "പൊന്നു മോളെ.. നീ പണ്ടും ഒരുപാട് പണി തന്നിട്ടുണ്ട്.. ആ ഓർമയിൽ ഇപ്പോഴും അതവർത്തിക്കാൻ ആണ് ഉദ്ദേശമെങ്കിൽ എന്റെ കയ്യീന്ന് നീ മേടിക്കുവേ.." ഒരു പരിഹാസം രൂപേണ ദൃഷ്ടി ജൂലിയോടായി പറഞ്ഞു.. "You.." ജൂലി ദൃഷ്ടിയുടെ നേർക്ക് വിരൽ ചൂണ്ടി മുന്നോട്ട് വന്നതും ഫ്ലോറിൽ മുഖത്തു ഒഴിച്ചതിന്റെ ബാക്കി വെള്ളത്തിൽ ചവിട്ടി നേരത്തെ ദൃഷ്ടി വീണതിനേക്കാൾ ശക്തിയിൽ മൂഡ് ഇടിച്ചു നിലത്തു വീണു.. പുറത്തേക്ക് വന്ന ചിരി കഷ്ടപ്പെട്ട് ദൃഷ്ടി കടിച് പിടിച്ചു.. "ആാാാ.." "കിടന്ന് കാറേണ്ട.. പിടിച്ചെണീപ്പിക്കാൻ ആരും വരില്ല..മുമ്പൊക്കെയാ ദൈവം പിന്നെ പിന്നെ എന്ന് കരുതി മാറ്റി നിർത്താണെ ഇപ്പോ ഒക്കെ on the spot മറുപടിയാ...വന്ന് കേറിയപ്പോ തന്നെ എന്നേ വീഴുതാൻ കാലു വച്ചത് ഞാൻ കണ്ടിരുന്നു.. അപ്പോ തന്നെ നിന്റെ ആ പേട്ട് കാൾ ചവിട്ടി ഓടിക്കാൻ അറിയാഞ്ഞിട്ടല്ല പിന്നെ വെറുതെ ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട എന്ന് കരുതി.. അപ്പോ നിനക്ക് പോരാ വീണ്ടും എന്റെ കയ്യിൽ നിന്ന് വാങ്ങിയേ അടങ്ങുള്ളുന്ന്..അല്ലെ.."

"ഡീ.. നീ..നിനക്ക് എന്നേ അറിയില്ല.." "ഐഷ്.. എന്ത് ഊള ഡയലോഗ് ആഹ്ടി..ഈ ഡയലോഗ് ഔട്ട്‌ ഓഫ് ഫാഷൻ ആയതോന്നും നീ അറിഞ്ഞില്ലേ..നെക്സ്റ്റ് ടൈം മാറ്റിപിടിക്കാൻ നോക്ക് കേട്ടോ.. പിന്നെ നിന്നെ ഞാൻ മനസിലാക്കിയത് പോലെ നിന്റെ ഫ്രണ്ട് പോലും മനസിലാക്കിയിട്ടുണ്ടാവില്ല.. അല്ല അതുകൊണ്ടാണല്ലോ ഇപ്പോഴും നീ ഇങ്ങനെ വാല് പോലെ അവന്റെ പിറകെ കടിച് തൂങ്ങി കിടക്കണേ.." "ജൂലിമാഡം എന്ത് പറ്റി.." ദൃഷ്ടി പരിഹാസത്തോടെ ഓരോന്ന് പറയുന്നുണ്ടെങ്കിലും ദേവ് തന്നെ മനസിലാക്കിയില്ലല്ലോ എന്നാ വിഷമം അപ്പോഴും ഉണ്ടായിരുന്നു.. പെട്ടന്നാ ഹരി വന്ന് ജൂലിയെ പിടിച്ചെണീപ്പിച്ചത്.. ജൂലിയെ നോക്കി ഒന്ന് കൊട്ടി ചിരിച്ചു ദൃഷ്ടി പുറത്തേക്ക് ഇറങ്ങി.. കേശുവിന് ഇവരുടെ സംസാരം കെട്ട് ഒരുപാട് സംശയം വന്നു..പതിയെ എല്ലാം കണ്ടു പിടിക്കം എന്ന് മനസിൽ ഉറപ്പിച്ചു.. __________🥀 "എവിടെ ആയിരുന്നു.." ഇത്രേം നേരത്തെ രണ്ടു പേരുടെയും യുദ്ധം നേരിട്ട് കണ്ടതാണെങ്കിലും ദൃഷ്ടിയോട് ഇപ്പോ അങ്ങനെ ഒരു ചോദ്യം ചോദിക്കണം എന്ന് കേശുവിന് തോന്നി.. അവളുടെ മറുപടി അറിയാൻ ഒരു ആഗ്രഹം.. "അ.. അത് വെള്ളം കുടിക്കാൻ.."

"കിണറിൽ നിന്ന് കോരി കുടിക്കാൻ പോയതാണോ.." തടിക്ക് കയ്യും കൊടുത്ത് ചോദിക്കുന്ന കേശുവിനെ ദൃഷ്ടി പല്ല് കടിച് നോക്കി😬.. ഇത്രേം ലോക്കൽ ചളി എവിടുന്നാ വരുന്നോ ആവോ എന്നുള്ള ഭാവത്തിൽ.. കേശുവിന്റെ ശ്രെദ്ധ പെട്ടന്ന് അവളുടെ ശരീരത്തിലേക്ക് നീണ്ടു.. യെല്ലോ കളർ കുർത്തിയും റീഡ് പാന്റും ആണ് വേഷം.. കുറച്ചു മുന്നേ വെള്ളം ദേഹത്തിൽ ആയതുകൊണ്ട് തന്നെ ദേഹത്തോട് ഡ്രസ്സ്‌ പറ്റിച്ചേർന്നു കണ്ണാടി പോലെ പുറത്ത് കാണുന്നുണ്ട്..ഉള്ളിലെന്തൊക്കെയോ വികാരം കുമിഞ്ഞു കൂടുന്നത് അവന് അറിയാൻ പറ്റുന്നുണ്ടായിരുന്നു.. കണ്ണ് വെട്ടിച്ചു അവന് ഇരുന്നുണ്ടാത്ത നിന്നും എഴുനേറ്റു.. "മ്മ്..പിടിക്ക്.." തനിക് നേരെ നീട്ടിപിടിച്ച coat കണ്ട് ദൃഷ്ടി ഒന്ന് സംശയിച്ചു കേശുവിനെ നോക്കി.. അവൻ മുഖത്തു നോക്കാതെ മറ്റെങ്ങോ നോക്കി നിക്കുന്നുണ്ട്.. ഇതിപ്പോ എനിക്കെന്തിനാ എന്നുള്ള ഭാവത്തിൽ അത് കയ്യിൽ വാങ്ങാതെ അതെ നിൽപ്പ് അവളും തുടർന്ന്.. "പിടിക്കാൻ.." ഇപ്രാവശ്യം അതൊരു അലർച്ച ആയിരുന്നു.. നിമിഷം കണക്കെ സ്വഭാവം മാറുന്ന കേശുവിനെ കണ്ട് അവളോന്ന് ഞെട്ടി..

പെട്ടന്ന് തന്നെ അവന്റെ കയ്യിൽ നിന്നും അത് വാങ്ങി..അവളത് വാങ്ങിയതും പുറത്തേക്ക് പോകുന്ന കേശുവിനെ വായും പൊളിച്ചു നോക്കി നിന്നു.. "ഇത്.. ഇതെന്തിനാ എനിക്ക്.." ഓടി പോയി അവനു മുന്നിലേക്ക് നിന്ന് ദൃഷ്ടി ചോദിച്ചതും അനുസരണ ഇല്ലാതെ അവന്റെ കണ്ണ് വീണ്ടും അവളുടെ ദേഹത്തേക്ക് നീണ്ടു.. കണ്ണ് മുറുക്കി അടച്ചു അവനത് കണ്ട്രോൾ ചെയ്തു.. ഇവന് പ്രാന്താണോ എന്നുള്ള ഭാവത്തിൽ ദൃഷ്ടിയും നോക്കി.. "ഇതിട്ടിട്ട് പുറത്തേക്ക് വന്ന മതി.. അതല്ല ഞാൻ കണ്ടത് എല്ലാരേം കാണിക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ പൊന്ന് മോള് എന്റെ കയ്യിൽ നിന്ന് മേടിക്കും..." ആദ്യം വേറെ എങ്ങോട്ടോ നോക്കിയും പിന്നെ അവളെ നോക്കി കള്ള ചിരിയോടെ ചുണ്ട് കടിച് പിടിച്ചും പറയുന്നത് കെട്ട് ഒന്നും മനസിലാവാതെ അവൾ അതെ നിൽപ്പ് തുടർന്ന്..ക്യാബിൻ തുറന്നു കേശു പുറത്തേക്ക് പോയിട്ടും അവൾക്കത് മനസിലായില്ല.. എന്തോ ബോധം വന്നത് പോലെ അവൾ തന്റെ ദേഹത്തു നോക്കി.. വെള്ളം നനഞ്ഞത് കുറെ ഒക്കെ ഉണങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും അതിന്റെ നനവ് എടുത്ത് അറിയിക്കുന്നുണ്ടായിരുന്നു..

താൻ ഇത്രേം നേരം അവന് മുന്നിൽ ഇങ്ങനെ ആണ് നിന്നതെന്ന് ഓർക്കേ അവൾക് തൊലി ഉരിഞ്ഞു പോകുന്ന പോലെ തോന്നി.. __________🥀 പുറത്തേക്ക് ഇറങ്ങിയ കേശുവിന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു..താൻ എന്തിനാ അവളുടെ കാര്യത്തിൽ ഇത്രയധികം ശ്രെദ്ധ കൊടുക്കുന്നത്..അവന്റെ ചിന്തകളിൽ അവൾ മാത്രം നിറഞ്ഞു നിക്കുന്നത് എന്ത് കൊണ്ടാണെന്നു അവന് അറിയുന്നുണ്ടായിരുന്നില്ല..കപട ദേഷ്യത്തോടെ ചിരി മുഖത്തു നിന്നും മാറ്റാൻ ശ്രെമിച്ചെങ്കിലും അതൊരു പാഴ് ശ്രെമമായിട്ട് അവന് തോന്നി.. കമ്പനിയുടെ പുറത്തേക്ക് നടക്കാൻ ഒരുങ്ങിയ ദൃഷ്ടിയുടെ മുന്നിൽ പെട്ടന്ന് ആരോ തടസം ആയി നിന്നു..തല ഉയർത്താതെ തന്നെ മുന്നിൽ നിക്കുന്നത് ദേവ് ആണെന്ന് അവൾക് മനസിലായി.. നേരം ഒരുപാടായിട്ടും അവനിൽ നിന്ന് പ്രതികരണം ഒന്നും വരാത്തത് കൊണ്ട് അവനെ നോക്കി..മുന്നിൽ തന്നെയും താൻ ഇട്ടിരിക്കുന്ന കേശൂന്റെ കോട്ടിനെയും സംശയത്തോടെ നോക്കി നിക്കുന്ന ദേവിനെയാണ് കണ്ടത്... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story