ഹൃദയതാളം: ഭാഗം 12

hridaya thalam sana

എഴുത്തുകാരി: സന

മുന്നിൽ തന്നെയും താൻ ഇട്ടിരിക്കുന്ന കേശൂന്റെ കോട്ടിനെയും സംശയത്തോടെ നോക്കി നിക്കുന്ന ദേവിനെയാണ് കണ്ടത്.. ദേവിന്റെ നോട്ടത്തിൽ എന്ത് പറയാണമെന്നോ ചെയ്യണമെന്നോ അറിയാത്ത തരത്തിൽ ദൃഷ്ടി നിലച്ചു പോയിരുന്നു.. എത്രയൊക്കെ ബോൾഡ് ആവണം എന്ന് മനസിനെ പഠിപ്പിച്ചാലും മനസിലാവാത്ത പോലെ.. "നീ.. നീയും അവനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ദേവൂ.." തന്നോട് എന്തെങ്കിലും സംസാരിക്കണം എന്ന് പറഞ്ഞാൽ എന്ത് മറുപടി കൊടുക്കും എന്ന് ആലോചിച്ചോണ്ടിരുന്ന ദൃഷ്ടിക്ക് നേരെയുള്ള ദേവിന്റെ ചോദ്യം കെട്ട് അവളൊന്ന് അവനെ നോക്കി.. ആ സമയം അവളിൽ അളവിലധികം പുച്ഛം നിറഞ്ഞു.. ഇപ്പോഴും ദേവിന് എന്നിൽ വിശ്വസം ഇല്ലേ..? മനസിൽ പലവുരു ആ ചോദ്യം ഉരുവിട്ടു.. എന്നാൽ ദേവിന് അതൊരു ന്യയമായ ചോദ്യം ആയിരുന്നു..

ആരോടും അടുക്കാത്ത കേശു വന്നത് മുതൽ ദൃഷ്ടിയോടുള്ള പെരുമാറ്റവും ഇപ്പോ അവന്റെ ഡ്രസ്സ്‌ അവളിട്ടിരിക്കുന്നതും ആയപ്പോ അറിയാൻ ഉള്ള ആഗ്രഹത്തിന്റെ പുറത്ത് ചോദിച്ചൊരു ചോദ്യം..ദൃഷ്ടിയിൽ നിന്ന് അങ്ങനെ ഒന്നും ഇല്ല എന്നൊരു മറുപടിക്കായി അവന് കാത്തു.. അതിയായി ആഗ്രഹിച്ചു..അവളുടെ നോട്ടത്തിൽ നിന്ന് തന്നെ താൻ ചോദിച്ച ചോദ്യത്തിന് മറ്റൊരു അർത്ഥം കൂടി ഉള്ളതായിട്ട് അവന് തോന്നി.. "ഞ.. ഞാൻ ഉദ്ദേശിച്ചത്.." വീണ്ടും പറയാൻ തുടങ്ങിയപ്പോൾ ദൃഷ്ടി കയ്യ് കൊണ്ട് വേണ്ട എന്നാ രീതിയിൽ തടഞ്ഞു..മറികടന്നു നടക്കാൻ ആഞ്ഞാ അവളുടെ കയ്യിൽ ദേവ് പിടിച്ചു.. "ദേവൂ.. പ്ലീസ്.. എനിക്ക് പറയാൻ ഉള്ളതൊന്നും കേൾക്ക്.." "കയ്യെടുക്ക് ദേവ്..എ..എനി..എനിക്കൊന്നും കേൾക്കാൻ ഇല്ല..." എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു.. "ഇല്ല ദേവൂ.. എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ടേ ഇന്ന് നീ ഇവിടുന്ന് പോകു..

വാശിയുടെ കാര്യം മഹാദേവ് ഒട്ടും പിറകിൽ അല്ല എന്ന് നിനക്ക് അറിയുന്ന കാര്യമല്ലേ.." അവന്റെ കയ്യ്ക്കുള്ളിൽ നിന്ന് തന്റെ കയ്യ് വിടുവിക്കാൻ ശ്രെമിക്കുന്നതിനിടെ ദേവിന്റെ വാക്കുകൾ കേൾക്കെ അത്രേം നേരം പിടിച്ചു വച്ച അവളുടെ ദേഷ്യം കടിഞ്ഞാൺ പൊട്ടിച്ചു പുറത്തേക്ക് വന്നു..ശക്തിയിലവനെ പിന്നിലേക്ക് തള്ളി.. കണ്ണ് നിറഞ്ഞു കലങ്ങി ഉള്ള അവളുടെ നോട്ടം അവനെ വീണ്ടും കുത്തി നോവിക്കുന്നതായിട്ട് തോന്നി.. "എന്താ ഇനി തനിക് പറയാൻ ഉള്ളെ.. ഇതുവരെ പറഞ്ഞതും ചെയ്തതും ഒന്നും പോരാന്നാണോ.. ഏഹ്.. പറഞ്ഞല്ലോ വാശിയുടെ കാര്യം.. ആ വാശിക്ക് പുറത്ത് അന്ന് എന്നെ നിങ്ങൾ കണ്ടിരുന്നോ.. എന്റെ മനസ് കാണാൻ ശ്രെമിച്ചിരുന്നോ.. അന്ന് താൻ കാണിക്കാത്ത മനസ് ഇന്ന് എനിക്ക് വേണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാ..തെരുവിലെ പെണ്ണിനെ പോലെ എന്നെ സാമ്യപ്പെടുത്തുമ്പോഴും തനിക് ഇതേ വാശി തന്നെ ആയിരുന്നില്ലേ..

ഭാര്യയുടെ പവിത്രതയെ കാൾ സുഹൃത്തിന്റെ വാക് വിശ്വസിച്ച തനിക് ഇതിൽ കൂടുതൽ എന്താ പറയാൻ ഉള്ളെ.. കണ്ണ് മുന്നിൽ കാണുന്നത് മാത്രമല്ല സത്യമെന്ന് ഇത്രയും നാളായിട്ടും മനസിലാക്കാൻ സാധിക്കാത്ത തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..സൊ പ്ലീസ്.. എനിക്ക് ഒ ഒന്നും കേൾക്കാനും ഇല്ല.. പറ പറയാനും ഇല്ല.." പറഞ്ഞവസാനിപ്പിക്കുമ്പോ അവളുടെ വാക്കുകൾ ഇടറിയിരുന്നു.. ദേവ് എന്ന് മാത്രം കൊഞ്ചാലോടെ വിളിച്ചിരുന്ന അവളുടെ നാവിൽ നിന്ന് അപരിചിതനെ പോലെ താൻ താൻ എന്ന് കേൾക്കെ അവനും നിയന്ത്രണം വിട്ടിരുന്നു.. ഞൊടിയിടയിൽ ദൃഷ്ടിയെ ചുമരോട് ചേർത്ത് നിർത്തി.. പകച്ചു പോയിരുന്നു അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവളും.. "ശെരിയാ.. എന്റെ ഭാഗത്തു തെറ്റുണ്ട്.. എന്റെ വാശി തന്നെയാ എല്ലാത്തിനും കാരണം.. പക്ഷെ നിനക്കിതിൽ ഒരു പങ്കും ഇല്ലന്ന് പറയാൻ പറ്റുവോ നിനക്ക്.. പറ്റുവൊന്ന്.. ആ അവസ്ഥയിൽ എന്റെ ചങ്ക് തകർന്നത് കാണാൻ ശ്രെമിച്ചോ നീ..

ദേഷ്യത്തിൽ പറഞ്ഞതിന് മറുത്തൊരു എതിർപ്പെങ്കിലും പ്രകടിപ്പിച്ചോ നീ.. നീ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് മനസൊരു നൂർ വട്ടം പറയുമ്പോഴും മനസിനെകാൾ നിന്നെ വിശ്വസിച്ചു.. നിന്റെ നാവിൽ നിന്ന് നീ അത് ചെയ്തില്ലെന്ന് പറയണം എന്ന് ആഗ്രഹിച്ചു.. അത് നീ പറഞ്ഞോ.. ഞാൻ പറഞ്ഞതൊക്കെ ശെരിയെന്ന പോലെ ഇറങ്ങി പോകുമ്പോ എന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിചോ നീ..പിരിയണം എന്ന് ആവശ്യപ്പെട്ടപ്പോ പോലും സമ്മധം മൂളിയ നിന്നെ ആവിശ്വസിച്ചത് അത്ര വലിയ തെറ്റ് ആയിരുന്നോ..ആയിരുന്നൊന്ന്.." ഓരോ ചോദ്യവും ചോദിച് അവളോട് കൂടുതൽ ചേർന്ന് ദൃഷ്ടിയുടെ ചുമലിൽ കരം മുറുക്കി ദേവ്.. അവന്റെ ചോദ്യം കേൾക്കെ താൻ ഇത്രയൊക്കെ തെറ്റ് ചെയ്തിരുന്നോ എന്നാ ചോദ്യം അവളിലും വന്നു..കണ്ണ് നിറഞ്ഞൊഴുക്കുന്നുണ്ട് കാഴ്ചയെ മറക്കുന്ന തരത്തിൽ.. "ദേവൂ..നി..നിന്നെ..എല്ലാ കുറവുകളോടും കൂടി സ്വീകരിക്കാൻ ഞാൻ തയ്യാറാ..

പാസ്റ്റ് ഒന്നും എനിക്ക് വേണ്ട.. വന്നൂടെ എനി.." ദേവിനെ ആഞ്ഞു തള്ളി ദൃഷ്ടി പുറത്തേക്ക് ഓടി.. അവന്റെ വാക്കുകൾ അവളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.. എല്ലാ കുറവുകളോടും കൂടി സ്വീകരിക്കാൻ ഇപ്പോഴും താൻ അത് ചെയ്‌തെന്ന് ദേവ് വിശ്വാസിക്കുന്നെന്ന് ഓർക്കേ അവൾക് സമനില തെറ്റുന്ന പോലെ തോന്നി.. അത്രയൊക്കെ പറഞ്ഞപ്പോ അവളും കരുതിയിരുന്നു തന്നിലുള്ള വിശ്വസം അവനിൽ വന്നെന്ന്.. ഇല്ല ദേവ് നീ വീണ്ടും തെളിയിച്ചു.. വിശ്വാസം ഒരിക്കെ നഷ്ടപെട്ട തിരിച്ചെടുക്കാൻ ആവാത്ത തരത്തിൽ രണ്ടു ഹൃദ്യങ്ങളെ തമ്മിൽ അകറ്റുണെന്ന്.. ___________🥀 ഏറെ നേരമായിട്ടും ദൃഷ്ടിയെ കാണാതെ കേശു അരിശത്തോടെ ഓഫീസിനുള്ളിൽ കേറി.. പെട്ടന്നെന്തോ വന്നവന്റെ നെഞ്ചിലോട്ട് വീണു.. തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന കയ്യ് ദൃഷ്ടിയുടേതാണെന്ന് അറിഞ്ഞ കേശൂന് ഒരു പരവേഷം ഉണ്ടായി..

ആരുടെയോ മേലെ പോയി ഇടിച്ചു തല ഉയർത്തി നോക്കിയ ദൃഷ്ടി മുന്നിൽ നിക്കുന്നത് കേശു ആണെന്ന് കണ്ട് ഒന്നൂടി മുറുക്കി പിടിച്ചു.. അന്നേരം അവളെ സമാധാനിപ്പിക്കാൻ എന്നോണം ഒരാൾ അത് മാത്രമേ അവൾ ചിന്തിച്ചുള്ളൂ... ഇടനെഞ്ചിൽ നനവ് അനുഭവപ്പെട്ടതും അവൾ കരയുവാണെന്ന് അവന് ബോദ്യപെട്ടു.. എന്നാലും എന്താ സംഭവിച്ചുണ്ടാവാ..? ദേവ് മോശമായിട്ടുന്തെങ്കിലും..? അവന്റെ ചിന്ത കാട് കേറി..അവൻ പോലും അറിയാതെ അവളെ തന്നോട് അണച്ചു പിടിച്ചു.. അവളുടെ മനസിലെ ഭാരം കുറക്കാൻ എന്നോണം അവന്റെ കയ്കൾ അവളുടെ തലമുടിയിൽ തലോടി.. അതൊരു ആശ്വാസമായി ദൃഷ്ടിക്കും തോന്നി.. തന്നോട് ചേർന്ന് നിക്കുന്ന ഓരോ നിമിഷവും അവൾ തനിക്കായുള്ളവൾ ആണെന്ന കേശുവിന്റെ മനസ് പറയുന്ന പോലെ.. എന്ത് വന്നാലും അവളെ ഉപേക്ഷിക്കരുതെന്ന് ആരോ പറയും പോലെ.. മനസിനെ പോലെ ശരീരവും അവളുടെ സാനിധ്യത്തിൽ ചൂട് പിടിക്കാൻ തുടങ്ങിയതും ചിലതൊക്കെ മനസിൽ കണക്കു കൂട്ടി തന്റെ നെഞ്ചോട് ഒന്നൂടി ചേർത്ത് പിടിച്ചു.. ഒരിക്കലും കയ്യ് വെടിയില്ല എന്ന ഉറപ്പോടെ..

❤ __________🥀 "പവി.. ഞ.. ഞാൻ മോശം ആണോ പവി.. ഞാൻ ആണോ തെറ്റ്കാരി..എന്റെ ഭാഗത്താണോ തെറ്റ്.." പൊട്ടി കരഞ്ഞു കൊണ്ട് തന്നിലേക്ക് ചായുന്നവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് പല്ലവിക്ക് അറിയില്ലായിരുന്നു.. "ദൃഷ്ടി.. നീ തെറ്റ്കാരി അല്ലടാ.. പക്ഷെ നിന്റെ ഭാഗത്തും തെറ്റ് ഉണ്ട്.." പല്ലവി അത് പറഞ്ഞതും ദൃഷ്ടി കരച്ചിലിനിടയിലും അവളെ തല ഉയർത്തി നോക്കി.. കരഞ്ഞു കലങ്ങിയ കണ്ണുകൾ അവളുടെ ആത്മാവിന്റെ വേദന പോലും അറിയിച്ചു.. അവളുടെ അവസ്ഥയിൽ വേദന തോന്നിയെങ്കിലും ഇനി ദൃഷ്ടി ഇതോർത്തു വിഷമിക്കാൻ പാടില്ല എന്ന് പവിക്ക് നിർബന്ധം ആയിരുന്നു..തോളോട് തല വച് കിടന്നു കരച്ചിൽ ഒന്നടങ്ങി എന്ന് ബോദ്യം ആയതും പല്ലവി സംസാരിക്കാൻ തുടങ്ങി.. "ദൃഷ്ടി.. സത്യം പറഞ്ഞാൽ നിങ്ങളുടെ രണ്ടുപേരുടെയും ഭാഗത്തു തെറ്റ് ഉണ്ട്.. നീ അവനിൽ അർപ്പിച്ച വിശ്വസം ദേവിന് തിരിച്ചു നിന്നോട് ഇല്ലാതെ പോയി..

ആരോ പറഞ്ഞത് അവൻ കണ്ണും പൂട്ടി വിശ്വസിച്ചു.. സത്യം അന്വേഷിക്കാതെ നിന്നെ വേദനിപ്പിച്ചു അതവന്റെ തെറ്റ്.. അവിടെ നിനക്കും തെറ്റ് പറ്റിടാ.. ദേവ് പറഞ്ഞത് പോലെ അത് തെറ്റാണെന്നുള്ള രീതിയിൽ ഒരു നോട്ടം പോലും അവന് നേരെ നിന്റെ ഭാഗത് നിന്നും ഉണ്ടായില്ല.. ഒരുപക്ഷെ നിന്റെ മനസികാവസ്ഥ അതായതുകൊണ്ടാവാം.. അവന്റെ അവസ്ഥയും നീ അന്നേരം ചിന്തിക്കേണ്ടതായിരുന്നു..അവസാനം പിരിയേണ്ട ഘട്ടം വന്നിട്ട് പോലും നീ മറുത്തൊരു അക്ഷരം മിണ്ടിയില്ല.. അതൊക്കെ നിന്നെ വീണ്ടും മോശകാരി ആക്കി.." ഒരു മൂളലോടെ എല്ലാം കേട്ടിരുന്നു എന്നല്ലാതെ മറുതൊന്നും അവൾ പറഞ്ഞില്ല..'ഒരു ബന്ധം അതും പവിത്രമായൊരു ബന്ധം വിള്ളൽ സംഭവിക്കുന്നത് രണ്ടുപേരുടെയും തെറ്റ് കാരണമാകും' എന്ന് തന്റെ മുത്തശ്ശി തന്നോട് പറഞ്ഞ വാക്കുകൾ അവൾ ഓർത്തു..എങ്കിലും തന്നെ ആവിശ്വസിച്ച ദേവിനോട് ക്ഷമിക്കാൻ ദൃഷ്ടിക്ക് കഴിയില്ല എന്ന് തന്നെ അവൾ ഉറപ്പിച്ചു..

പല്ലവിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച റൂമിലേക്ക് നടക്കുമ്പോഴും പഴയതൊക്കെ മറന്നു പുതിയൊരു ജീവിതം അത് മാത്രമായിരുന്നു അവളുടെ മനസിൽ.. _________🥀 "നോക്കി നോക്കി നിന്നു.. കാത്തു കാത്തു കാത്തിരുന്നു.. ഷാനുക്ക ഇഷ്ടം പറയുന്നത്തെപോഴാണെന്ന്. ഷാനുക്ക ഇഷ്ടം പറയുന്നത്തെപോഴാണെന്ന്." തടിക്ക് കയ്യും കൊടുത്ത് ഷാനുനെ നോക്കി പടി തകർക്കുവാണ് നച്ചു.. അവളുടെ ഓരോ പട്ടും കെട്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയില അവൻ..ഒട്ടും സഹിക്കാൻ കഴിയാത്തത് അവളുടെ കാളരാഗമാണ്.. ഇതിനും മാത്രം നിന്നോട് എന്ത് പാപം ചെയ്തു പടച്ചോനെ എന്നാ ചോദ്യം മാത്രമേ ഇപ്പോ അവന്റെ മനസിൽ ഉള്ളു.. "കണ്ണും കണ്ണും.. തമ്മിൽ തമ്മിൽ.. കഥകൾ കയ്മാറും അനുരാഗമേമേ.." "എന്റെ പൊന്നു കൊച്ചേ.. നിനക്ക് ഇപ്പോ എന്താ വേണ്ടത്.." അവന്റെ ശ്രെദ്ധ പിടിച്ചു പറ്റാൻ നോക്കി അവസാനം അത് വിജയിച്ചു.. "പറഞ്ഞ ഇക്ക സാധിച്ചു തരുവോ.."

നാണം വരുത്തി കാലു കൊണ്ട് തറയിൽ കളം വരച്ചു ചോദിക്കുന്ന നാച്ചുനെ കണ്ട് ഷാനു ഒന്ന് ഉമിനീരിറക്കി.. "പറ ഇക്ക.. സാധിച്ചു തരുവോ🙈.." "എൻ എന്തോന്ന.." "എനിക്ക് ഇക്കാടെ ഫ്രണ്ട് ഇല്ലേ.. നമ്മുടെ എംഡി Mr. ചെകുത്താൻ അയാളെ പറ്റി അറിയണം.. അയാൾക് എന്താ പെണ്ണുങ്ങളോട് ഇത്രേം ദേഷ്യം.." "അതാണോ..അതൊക്കെ എന്തിനാ നീ അറിയണേ.." വല്ലാണ്ട് പ്രതീക്ഷിച്ച ഷാനുനെ കിളി പറത്തികൊണ്ടുള്ള നാച്ചുന്റെ ചോദ്യത്തിന് ആദ്യം ഒന്ന് ചൂളി പോയെങ്കിലും പിന്നീട് അവൻ സംശയം തോന്നി.. "പറയാൻ പറ്റുവോ ഇല്ലയോ.." "പറഞ്ഞ ഇനി എന്നെ ശല്യ പെടുത്താൻ വരോ.." "ഞാൻ ആണേ സത്യം വരില്ല.." ഷാനു അവളെ നോക്കി പറയാൻ തുടങ്ങി.. ശെരിക്കും യോകേഷ് എന്തെന്നെന്ന്.... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story