ഹൃദയതാളം: ഭാഗം 13

hridaya thalam sana

എഴുത്തുകാരി: സന

ഷാനു അവളെ നോക്കി പറയാൻ തുടങ്ങി.. ശെരിക്കും യോകേഷ് എന്തായിരുന്നെന്ന്.. _________🥀 പ്രഭാകറിന്റെയും അംബികയുടെയും മകൻ.. ആണായും പെണ്ണായും യോകേഷ് മാത്രം.. എന്നിരുന്നാലും അതിന്റെതായ രീതിയിൽ ഉള്ള യാതൊരു വിധ സ്വാതന്ത്ര്യവും അവനില്ലായിരുന്നു.. പ്രഭാകർ പറയുന്ന രീതിയിൽ അവൻ ജീവിക്കണം എന്ന് അയാൾക് നിർബന്ധം ഉണ്ടായിരുന്നു.. അളവിലും അധികം അവനെ നിയന്ത്രിക്കാൻ തുടങ്ങി..സ്വാഭാവികമായും അതവനിൽ നിന്ന് തന്റെ അച്ഛനെ പതിയെ പതിയെ അകറ്റി.. എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടു പിടിക്കുന്ന പ്രഭാകറിന് വേണ്ടി പിന്നെ പിന്നെ അവൻ കുറ്റം മാത്രം ചെയ്തു തുടങ്ങി.. അമ്മയും കോളേജും ആയിരുന്നു യോകേഷിന് അല്പം സമാധാനം നൽകുന്ന രണ്ടിടം.. സുന്ദരമായ കോളേജ് ജീവിതത്തിൽ അവന് കിട്ടിയ എതിരാളി ആയിരുന്നു മഹാദേവ്.. മറ്റുള്ളവരോട് പെരുമാറുന്ന രീതിയിൽ കുറഞ്ഞ കാലം കൊണ്ട് അവൻ എല്ലാവരിലും കണ്ണിലുണ്ണി ആയി..

രണ്ടു വർഷം പഠിച്ചിട്ടും തനിക് നേടി എടുക്കാൻ പറ്റാത്ത അത്ര സൗഹൃദം വെറും 3 മാസങ്ങൾ കൊണ്ട് ദേവ് നേടി എന്നത് കേശുവിന്റെ ഈഗോയെ കൂട്ടി..പഠനത്തിൽ മികവ് പ്രകടിപ്പിച്ച കേശുവിനോട് തിരിച്ചു ദേവിനും.. പരസ്പരം സംസാരിക്കറില്ലേങ്കിലും രണ്ടു പേരുടെയും സ്വഭാവങ്ങൾ പരസ്പരം അറിയാമായിരുന്നു..അങ്ങനെ ഇരിക്കെയാണ് കോളേജിൽ ഇലക്ഷന് വരുന്നത്.. "വൻ പൂരിപക്ഷത്തോടെ മഹാദേവ് ഐയർ കോളേജ് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.." ചുറ്റും ആർപ്പുവിളികളോടെ ദേവിനെ അഭിനന്ദിക്കുമ്പോ കേശൂന് വല്ലാതൊരു അപമാനം തോന്നി.. "യോകേഷ്.. ഒന്നവിടെ നിന്നേ..കേട്ടല്ലോ റിസൾട്ട്‌..അപ്പോ എങ്ങനെയാ പറഞ്ഞത് ചെയ്യൂന്നോ അതോ.." ആരു ജയിക്കുന്നോ അവരുടെ ഷൂ തോൽക്കുന്ന ആള് തുടക്കണം എന്നാ ബെറ്റ് വച്ചതും യോകേഷ് ആണ്.. അവനാ നിമിഷം അത് വേണ്ടീരുന്നില്ല എന്ന് തോന്നി..

ദേഷ്യത്തോടെ ആണെങ്കിലും അവനത് ചെയ്തു.. അന്നാ കൂടി നിന്ന എല്ലാവരിലും അവനോടുള്ള പുച്ഛമായിരുന്നെങ്കിൽ ഒരുവളിൽ മാത്രം അവനോടുള്ള പ്രണയമായിരുന്നു..🥀 പിന്നീട് യോകേഷിന്റെ ജീവിതത്തിലെ ഇരുട്ടിനെ അകറ്റിയത് അവളായിരുന്നു ഇസ മറിയം എന്നാ ഇസ...എല്ലാവർക്കും അവനോട് മിണ്ടാൻ പേടി ആയിരുന്നെങ്കിലും അവൾക് മാത്രം അതൊരു തരം ലഹരി ആയിരുന്നു..അവളുടെ മാത്രം 'കിച്ചേട്ടൻ'..പതിയെ പതിയെ അവന്റെ ലോകവും അവളിൽ മാത്രമായി ചുരുങ്ങി.. ഇസ വഴി അവൻ എല്ലാവരോടും മിണ്ടാനും കൂട്ട് അവനും ഒക്കെ പഠിച്ചു.. ആരു കണ്ടാലും അസൂയ തോന്നിക്കുന്ന തരത്തിൽ പിന്നീട് അവരുടെ ബന്ധം വളർന്നു..പ്രണയം പോലും തോറ്റു പോകുന്ന ബന്ധം.. എന്നാൽ അവന്റെ സന്തോഷങ്ങളെ അവളായി തന്നെ തകർത്തു.. "ഹന്ന.. ഇസ എവിടെ..." "ഇവിടില്ലല്ലോ..ഇസ ചേട്ടായിടെ അടുക്കെ പോകുവാ എന്ന് പറഞ്ഞ ഇറങ്ങിയേ.."

"ആണോ അപ്പോ അവൾ എന്റെ ക്ലസിൽ കാണും.." അന്ന് കേശു പതിവിലും സന്തോഷവാനായിരുന്നു.. അമ്മയോട് ഇസ യുടെ കാര്യം അവതരിപ്പിച്ചു സമ്മധം വേണമെങ്കിൽ അവളെ കാണണമെന്ന് പറഞ്ഞത് കൊണ്ട് അവളേം കൂട്ടി വരാം എന്ന് പറഞ്ഞ അവൻ ഇറങ്ങിയത്.. ക്ലാസ്സിൽ ഒക്കെ നോക്കിയിട്ടും കണ്ടില്ല.. അങ്ങനെ ലൈബ്രറി ഭാഗത് എത്തിയപോ ആരുമായോ സംസാരിച് നിക്കുന്ന ഇസ യെ ആണ് കണ്ടത്.. "നീ ഇതെന്തൊക്കെയാ പറയണേ.. ഇതറിഞ്ഞാൽ യോകേഷ്.. ഇസ അവൻ തകർന്നു പോകും.." മനു അവളോട് സംസാരിക്കുന്നത് കെട്ട് കേശു ഒന്ന് നെറ്റി ചുളിച്ചു.. തിരിഞ്ഞ് നിക്കുന്നത് കൊണ്ട് തന്നെ അവളുടെ മുഖം അവൻ കാണുന്നില്ല.. "വേണ്ട മനു.. ഇനി ഒരു സംസാരം വേണ്ട.. എന്റെ തീരുമാനത്തിൽ ഒട്ട് മാറ്റവും ഇല്ല.." "പിന്നെ എന്തിനായിരുന്നീടി നീ അവനോട് അങ്ങോട്ട് പോയി ഇഷ്ടം പറഞ്ഞതും സ്നേഹിച്ചതും.. പാതി വഴിയിൽ ഉപേക്ഷിക്കാൻ ആയിരുന്നോ..നിന്റെ അവസ്ഥയെ പറ്റി പറയുന്നുണ്ടല്ലോ..

അത് നിനക്ക് ആദ്യമേ അറിയുന്ന കാര്യം ആയിരുന്നില്ലേ...അവനോട് അതി.." "നിർത് മനു.. എനിക്ക് ഒന്നും കേൾക്കണ്ട.. എന്റെ മനസ് മാറ്റാൻ ആണ് നീ ഈ പറയുന്നതെങ്കിൽ വേണ്ട.. ഇത്ര നാളും അവനെ സ്നേഹിച്ചതും കൂടെ നടന്നതും അവനെ മുതലെടുക്കാൻ ആയിരുന്നെന്നും അവനെക്കാൾ നല്ലൊരു പണക്കാരനെ കിട്ടിയപ്പോൾ അവനെ കെട്ടാൻ തന്നെയാ എന്റെ ഉദ്ദേശമെന്നും ഞാൻ പറഞ്ഞോ.." ബാക്കി പറയുന്നതിന് മുന്നേ കേശുവിന്റെ അടി ഇസക്ക് വീണിരുന്നു..അടിയുടെ ആഘാദത്തിൽ അവളൊന്നും വേച്ചു പോയി.. "കി..ചേ.." "മി.. മിണ്ടരുത് നീ.. പോ.. പോ എന്റെ മുന്നിൽ നിന്ന്.." അതൊരു അലർച്ച ആയിരുന്നു.. അപ്പോഴും ഇസയുടെ മുഖത്തു പുച്ഛം മാത്രമായിരുന്നു.. ഭ്രാന്തനെ പോലെ തല മുടി കൊരുത് അവന്നാ ലൈബ്രറിയിൽ നിന്ന് കരയുമ്പോഴും തിരിഞ്ഞ് നോക്കാതെ അവൾ നടന്നകന്നു..

അവൻ അത്രയും അവളെ സ്നേഹിച്ചിരുന്നെന്ന് മനസിലാക്കിയത് തുടർന്ന് കേശുവിനുണ്ടായ ഡിപ്രെഷനിലൂടെ ആയിരുന്നു..ഇസ പോയതോടെ അവൻ തീർത്തും പഴയതു പോലെയായി.. പിന്നീട് അവനെ കാണാൻ അവൾ ഒരിക്കൽ പോലും വന്നിട്ടില്ല.. എല്ലാം മാറാൻ 6 മാസത്തോളം വേണ്ടി വന്നു.. ഇതിനിടെ അവന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റം ഉണ്ടായി..മനസ് കൊണ്ട് അവന്റെ അച്ഛനിൽ നിന്നും ഒരുപാട് അകന്നു..ഡിപ്രെഷനിൽ നിന്ന് റിക്കവർ ആയതോടെ അവന്റെ മനസിൽ നിന്ന് ഇസ എന്നാ വ്യക്തി പോലും മാഞ്ഞു പോയിരുന്നു..എന്തിനും ദേഷ്യപ്പെടൽ ആയി.. കാരണം അറിയാതെ തന്നെ പെണ്ണ് വർഗ്ഗത്തോട് മുഴുവനായും അവന് ദേഷ്യം കാണിക്കാൻ തുടങ്ങി.. _________🥀 പറഞ്ഞു നിർത്തി ഷാനു നോക്കിയതും കണ്ണ് നിറച് തന്റെ മുന്നിൽ ഇരിക്കുന്ന നാച്ചുവിനെയാണ് കണ്ടത്.. അവളുടെ കണ്ണ് നിറഞ്ഞത് അവനെ വിഷമിപ്പിക്കുന്നതായിട്ട് തോന്നി.. എന്നാലും അത് കാര്യമാക്കാതെ അവൻ തിരിഞ്ഞിരുന്നു.. "എ.. എന്നിട്ട്.." നച്ചു വീണ്ടും ചോദിച്ചതും ഷാനു ഇനി എന്താ എന്നുള്ള ഭാവത്തിൽ അവൾക് നേരെ നോക്കി..

"വേറെ എന്താ..ബ്രേക്കപ്പ് സാധാരണ എല്ലായിടത്തും നടക്കുന്നതാണെങ്കിലും അവന്നത് ശെരിക്കും ഫീൽ ആയി.. അവനെ തകർത്തു.. നമ്മളെ ആരും ശ്രെദ്ധിക്കുന്നില്ല വേണ്ടത്ര കെയർ ലഭിക്കുന്നില്ല എന്നൊക്കെ തോന്നുന്ന സമയം നമ്മളോട് കൂടുതൽ ആരെങ്കിലും കൂട്ട് ആയ പിന്നെ അവരാണ് നമ്മുടെ എല്ലാം എന്നാ ചിന്ത വരും.. അത് അവനും വന്നു.. പെട്ടന്ന് അവൾ പോയപ്പോ സഹിക്കാൻ പറ്റിട്ടുണ്ടാവില്ല..ഇപ്പോ അവന് ഇങ്ങനൊരു അവസ്ഥയിൽ കൂടി കടന്നു വന്നതാണെന്ന് പോലും അറിയില്ല.." "അപ്പോ കഴിഞ്ഞതൊന്നും സാറിന് ഓർമ ഇല്ലേ..ഇസയെ പോലും.." "അവൻ മറന്നതാണോ അതോ മറന്നതായിട്ട് അഭിനയിക്കുന്നതാണോ എന്നൊന്നും അറിയില്ല.. ഹോസ്പിറ്റലിസ്ഡ് ആയിരുന്ന സമയത്തുള്ളതും അതിന് കാരണമായതും ഒന്നും പിന്നീട് അവൻ പറഞ്ഞിട്ടില്ല.. മറ്റാരും ഓർമിപ്പിക്കാൻ ചെന്നിട്ടും ഇല്ല.." "ഇ ഇസ.. പിന്നീട് വന്നില്ലേ.." നാച്ചുവിന്റെ വക്കുകൾ ഇടറിയിരുന്നു.. "ഇല്ല.. എവിടേലും കാണും.. അവന്റെ മനസിനെ തകർത്തിട്ട് സുഗമായി ജീവിക്കാൻ പോയതല്ലേ..

അവന്റെ സ്നേഹത്തേക്കാൾ അവൾക് വലുത് പണം ആയിരുന്നല്ലോ..😏" ഇനിയും അതിനെപ്പറ്റി കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ നച്ചു വേഗത്തിൽ പുറത്തേക്ക് ഇറങ്ങി.. കണ്ണുകൾ നിറഞ്ഞു മുന്നിലുള്ള കാഴ്ച അവൾക് അവ്യക്തം ആയിരുന്നു..'ഇസ മറിയം' എന്നാ തന്റെ ഇത്തു ഒരുപാട് സ്നേഹിച്ച ആൾ കേശു സാർ ആയിരിക്കും എന്ന് ഒരിക്കലും അവൾ വിചാരിച്ചിരുന്നില്ല..അവസാനമായി ഇത്തു കാണാൻ ആഗ്രഹചിച്ച മുഖം സാറിന്റെതായിരുന്നോ?💔 _________🥀 "ഇതാ.. താങ്ക്സ്.." തനിക് നേരെ coat പിടിച്ചൊണ്ട് നിക്കുന്ന ദൃഷ്ടിയെ അവനൊന്ന് നോക്കി.. ഇന്നലെ കരഞ്ഞു നിലവിളിച്ചവൾ ആണെന്ന് പറയില്ല.. പഴയ കുസൃതി നിറഞ്ഞുള്ള നോട്ടം ഇപ്പോഴും ഉണ്ട്.. അവളോട് ഇന്നലത്തെ കാര്യം ചോദിക്കണം എന്നുണ്ടയിരുന്നു അവന്... "താൻ.. ഇന്നലെ.. അല്ല ഇന്നലെ പറഞ്ഞ ഫയൽ എവിടെ.." ചോദിക്കാൻ തുനിഞ്ഞെങ്കിലും പിന്നെ എന്തോ വേണ്ടന്ന് വച്ചു..

"അതാവിടെ ഉണ്ടല്ലോ.." "എവിടെ.." അവളിലൂടെ കൂടുതൽ വാചാലനാകാൻ താല്പര്യം ഉള്ളവനെ പോലെ വീണ്ടും അവൾക് നേരെ ചോദിച്ചു.. "ഞാൻ ഇവിടെ വച്ചതാണല്ലോ.." "എന്നിട്ട് കാണുന്നില്ലല്ലോ.. " അവനെ ഒന്ന് ചുണ്ട് കൂർപ്പിച്ചു നോക്കി അവന്റെ തന്നെ ചെയറിന് അടുത്തുള്ള കോബോർഡ് തുറന്നു ഫയൽ നോക്കുന്നതിനിടക്കാണ് അവിടുള്ള ഒരു സ്റ്റാഫ്‌ വന്ന് കേശുവിനോട് ഒരാൾ കാണാൻ വന്നെന്ന് പറഞ്ഞത്.. ദൃഷ്ടിയെ വായനോക്കുന്നതിനിടെ പറഞ്ഞതായതുകോണ്ട് അവന് വന്ന ആളോട് ദേഷ്യം തോന്നി.. "മ്മ് വരാൻ പറയ്.." കുറച്ചു കഴിഞ്ഞ അകത്തേക്ക് കേറുന്ന ആളെ കണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..പെട്ടന്ന് എന്തോ ഓർത്ത പോലെ അവളൊന്നും ഞെട്ടി.. അവളെറിയാതെ തന്നെ ആ നാമം ഉരുവിട്ടു.. "അച്ഛൻ.." തന്റെ അച്ഛന് നേരെ പുഞ്ചിരിച്ചു കൊണ്ട് നടന്നടുത് വാരിപുണരുന്ന കേശൂനെ അവളൊരു അത്ഭുതംത്തോടെ നോക്കി... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story