ഹൃദയതാളം: ഭാഗം 14

hridaya thalam sana

എഴുത്തുകാരി: സന

തന്റെ അച്ഛന് നേരെ പുഞ്ചിരിച്ചു കൊണ്ട് നടന്നടുത് വാരിപുണരുന്ന കേശൂനെ അവളൊരു അത്ഭുതംത്തോടെ നോക്കി.. "What a surprise... എത്രയായി അപ്പ കണ്ടിട്ട്.. എന്നേക്കാൾ വലിയ ബിസ്സിനെസ്സ് മാൻ ആയോ അതോ വീണമ്മയും ആയി എപ്പോഴും റൊമാൻസ് ആണോ.." "ടാ കള്ള തെമ്മാടി..നിനക്ക് നാവിനു നീളം അല്പം കൂടിട്ടുണ്ട്.." ദാരിക്കിനോട്‌ കുറുമ്പ് കാട്ടുന്ന കേശുവിനെ അവൾ കണ്ണും മിഴിച്ചു നോക്കി.. ഇത്രയും നന്നായി ആരോടും അവന് സംസാരിക്കുന്നത് കണ്ടിട്ടില്ല.. സ്നേഹത്തോടെ കേശുവിനെ ദാരിഖ് തലോടുന്നുണ്ട്.. 'ഹും എന്തൊരു സ്നേഹം.. വല്ലാണ്ട് അങ്ങ് സ്നേഹിക്കണ്ട.. സ്വന്തം മകൾ നിന്നിട്ട് ഒന്ന് നോക്കുന്നു കൂടി ഇല്ല കള്ള കിളവൻ..' അവളിലെ കുശുമ്പി ഉണർന്നു.. അവരെ നോക്കി പിറുപിറുക്കുന്നത് ദാരിഖ് കണ്ടെങ്കിലും ഉള്ളിൽ ചിരിച്ചു അവളെ ഒന്ന് ശ്രെദ്ധിക്ക പോലും ചെയ്യാതെ കേശുവിനോട് സംസാരം തുടർന്ന്.. മകളാണ് എന്ന് പറഞ്ഞു പരിചയപെടുത്തുന്നത് അവൾക് താല്പര്യം ഇല്ല..

അത് ദാരികിനും അറിയാം.. പക്ഷെ തന്നേക്കാൾ കൂടുതൽ അവനോട് സ്നേഹം കാണിക്കുന്നത് ദൃഷ്ടിക്ക് ഇഷ്ടായില്ല.. "കേശു ഇതാണോ മോന്റെ PA.. പ്രഭ പറഞ്ഞപ്പോ ഞാൻ വിശ്വാസിചില്ലട്ടോ നീ ഗേൾ സ്റ്റാഫിനെ വച്ചെന്ന്..അല്ല കുട്ടീടെ പേര് എന്താ.." 'എന്റെയോ😳' എന്നുള്ള ഭാവത്തിൽ അവൾ അയാളെ നോക്കി..'ആഹാ എന്തൊരു അഭിനയം'.. പല്ല് കടിച് അവൾ അയാളെ നോക്കിയെങ്കിലും കേശു കാണാതെ അവൾക് ഒന്ന് കണ്ണ് ചിമ്മി കാണിച് കൊടുത്തു.. "ദൃഷ്ടി.. പിന്നെ പറ അപ്പ എന്താ പെട്ടന്ന് എന്തെങ്കിലും ആവശ്യം ഉണ്ടോ.." "ആ ചെറിയൊരു ആവശ്യം ഉണ്ട്.. പക്ഷെ നിന്നോട് അതെങ്ങനെയാ.. നമ്മളൊക്കെ പറഞ്ഞ നീ അത് കേൾക്കില്ലല്ലോ.." "അപ്പ സെന്റി അടിക്കല്ലേ.. വന്ന കാര്യം പറയ്.." "വന്ന കാര്യം.." അതും പറഞ്ഞു ദാരിഖ് ഇടംകണ്ണിട്ട് ദൃഷ്ടിയെ ഒന്ന് നോക്കി.. ഇത്രനേരം മൈൻഡ് ചെയ്യാത്ത ആൾ ഇപ്പോ എന്തിനാ നോക്കുന്നത് എന്നുള്ള ഭാവത്തിൽ സംശയത്തോടെ അവളും നോക്കി..

"ഞാനും പ്രഭയും കൂടി ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.. നിനക്ക് സമ്മതമാണെങ്കിൽ എന്റെ മോളെ നിനക്ക് തരാം എന്നാ.." കേശുവും ദൃഷ്ടിയും ഞെട്ടി.. അവളുടെ കണ്ണുകൾ കാത്തുനിന്ന പോലെ നിറഞ്ഞു തുളുമ്പി.. അധികാനേരം അവിടെ നിൽക്കാൻ ആവില്ല എന്നുള്ള കൊണ്ട് അവൾ വേഗം പുറത്തിറങ്ങി.. കേശുവിന്റെ അവസ്ഥയും മറിച്ചാല്ലായിരുന്നു.. കാരണം ദൃഷ്ടി ദാരികിന്റെ മകളാണെന്ന് അവനറിയില്ല.. അവന്റെ മനസിൽ ദൃഷ്ടുയുടെ മുഖം നിറഞ്ഞു.. കണ്ണ് തുടച്ചു പുറത്തിറങ്ങുന്ന ദൃഷ്ടിന്റെ കണ്ട് അവന്റെ കണ്ണ് വിടർന്നു.. അപ്പോ അവൾക്കും തന്നെ ഇഷ്ടമാണോ.. അതുകൊണ്ടാണോ എന്റെ കല്യണ കാര്യം പറഞ്ഞതും അവൾ ഇറങ്ങി പോയത്.. "നീ ആലോചിക്ക്.." "ആലോചിക്കാൻ ഒന്നും ഇല്ല അപ്പ.. അപ്പക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു..പക്ഷെ.. എ എനിക്ക് ഈ കല്യാണത്തിന് ഇഷ്ടം ഇല്ല.."

"അതെന്താടാ.. നിന്റെ മനസിൽ വേറെ ആരെങ്കിലും.." "ദൃഷ്ടി"... പറയുമ്പോൾ അവന്റെ അധരം വിടർന്നിരുന്നു.. ഒരു കള്ള ചിരിയോടെ അയാൾ ചോദിച്ചതും ഉടൻ തന്നെ അവൻ മറുപടി കൊടുത്തു.. പ്രഭാകറിന്റെ നിഗമനം തെറ്റിയില്ല എന്ന് അയാൾക്ക് ഉറപ്പായി.. അതെ ചിരിയോടെ അവന്റെ തൊളിൽ ഒന്ന് തട്ടി അയാൾ പുറത്തിറങ്ങി.. കേശു ആളാറിയാതെ ആണെങ്കിലും തന്റെ മകളെ തന്നെ ആണല്ലോ സ്നേഹിക്കുന്നത് എന്നത് അയാളിൽ സന്തോഷം നിറച്ചെങ്കിലും ദൃഷ്ടി ഇതിനോടെങ്ങനെ പ്രതികരിക്കും എന്നാ ആകുലത അയാളിൽ ഉണ്ടായിരുന്നു.. ________🥀 "നടക്കില്ല.. ഇതുവരെ അച്ഛന്റെയും അമ്മയുടെയും ഒരാഗ്രഹത്തിനും ഞാൻ എതിര് നിന്നിട്ടില്ല പക്ഷെ ഇത്.. ഇതെനിക്ക് ഇഷ്ടം ഇല്ല.. ഞാൻ സമ്മതിക്കത്തും ഇല്ല.." "മോളെ അച്ഛൻ പറയുന്നത് ഒന്ന് കേൾക്ക്.." "എന്താ അ.. അച്ചേ പറയാൻ ഉള്ളെ.. ഇതുപോലെ നിങ്ങൾ പറഞ്ഞിട്ടല്ലേ ഞ.. ഞാൻ.. എന്നിട്ട് എന്തായി.. ഇനി ഒരു പരീക്ഷണത്തിനും കൂടി നിക്കണം എന്നാണോ.." അവളുടെ ചോദ്യത്തിന് ഒന്നും അയാൾക് ഉത്തരം പറയാനാവാതെ തലകുനിച്ചു നിന്നു.. ശെരിയാണ് ഞങ്ങളുടെ മാത്രം തെറ്റാ..

മാധവ് പറഞ്ഞപ്പോൾ തന്റെ മകളുടെ ഭാവി മാത്രമേ മുന്നിൽ കണ്ടിരുന്നുള്ളു..അന്നേരം ദേവിന്റെയോ തന്റെ മകളുടെയോ ഇഷ്ടം പോലും നോക്കാതെയായാണ് കല്യണം നടത്തിയത്.. അച്ഛന്റെ അവസ്ഥ കണ്ട് അവൾക്കും വിഷമം വന്നു.. എത്രയായാലും ഇങ്ങനെ ഒന്നും പറയേണ്ടി ഇരുന്നില്ല എന്നവൾക് തോന്നി.. "അച്ഛാ..ഞ ഞാനൊന്ന് ആലോചിക്കട്ടെ..." അയാളെ സമാധാനിപ്പിക്കാൻ എന്നോണം ദൃഷ്ടി പറഞ്ഞു.. "വേണ്ട മോളെ..അച്ഛന്റെ ഒരു ആഗ്രഹം പറഞ്ഞന്നേ ഉള്ളു.. എന്റെ മോൾക് ഇതിന് എപ്പോഴാണോ സമ്മധം ആവുന്നത് അത് വരെ ഞങ്ങൾ കാത്തിരിക്കാം.." ആദ്യം സമാധാനം ആയെങ്കിലും പിന്നീട് അച്ഛൻ പറയുന്ന കെട്ട് അവൾ പല്ല് കടിച് അയാളെ നോക്കി.. അതിനൊന്ന് നന്നായി ചിരിച്ചു കൊടുത്തു ദാരിഖ്.. "അല്ല അച്ചേ.. അയാളെ തലയിൽ എടുത്ത് വയ്ക്കുന്ന കണ്ടല്ലോ.. നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം 🧐"

"അതൊരു വലിയ കഥയ.. നിന്റെ അമ്മയെ പണ്ട് വണ്ടി ഇടിച്ചത് ഓർക്കുന്നുണ്ടോ.. നീ ഒരു 10ൽ ഒക്കെ പഠിക്കുമ്പോ.." "ആ ഓർമ ഉണ്ട്.. അപ്പോ സാർ ആണോ അമ്മയെ രക്ഷിച്ചത്.." "രക്ഷിച്ചതോ.. വണ്ടി ഇടിച്ചതെ അവന്നാ 😬" "What.." "അതെന്ന്.. വണ്ടി ഇടിച്ചതു മാത്രമോ.. ഇടിച്ചിട്ട് നിർത്താതെ ഒറ്റ പോക്കാ.. പക്ഷെ നമ്മുടെ ഭാഗ്യം കൊണ്ട് അമ്മക്ക് ഒന്നും പറ്റിയില്ല.. അവന്റെ നിർഭാഗ്യം കൊണ്ട് അവന്റെ പേഴ്സ് എന്റെ കയ്യിൽ കിട്ടി..നേരെ അങ്ങ് പോയി അവന്റെ വീട്ടിൽ.. പോയി രണ്ടു പൊട്ടിക്കാൻ ആയിരുന്നു വിചാരിച്ചേ പക്ഷെ അവിടെ പോയപ്പോ അവനെ നിർത്തി പൊരിക്കുന്ന അവന്റെ അച്ഛൻ പ്രഭാകറിനെ കണ്ടു.. കക്ഷി എന്റെ കൂടെ പണ്ട് പഠിച്ചതാ.. ബന്ധം പുതുക്കുന്നതിനിടെ മനസിലായി മകനും അച്ഛനും തമ്മിൽ അത്ര നല്ല ചേർച്ചയിൽ അല്ലെന്ന്.. എന്തിനും വഴക്കാണെന്ന്.. പിന്നെ ഇതൂടി പറഞ്ഞു അവനെ കൊണ്ട് വഴക്ക് വാങ്ങി കൊടുക്കണ്ടന്ന് കരുതി പറഞ്ഞില്ല.."

"എന്നിട്ട്..." ആകാംഷയോടെ ചോദിക്കുന്ന ദൃഷ്ടിയെ കണ്ട് അയാൾക് ചെറുച്ചിരി മോട്ടിട്ടു.. അല്ലേലും അവൾ അങ്ങനെയാ പെട്ടന്ന് സങ്കടപെടും അതുപോലെ ചെറിയ കാര്യങ്ങൾ പോലും അവൾക് സന്തോഷം നൽകും.. "എന്നിട്ട് എന്താവാൻ അന്ന് മുതൽ അവന്റെ അച്ഛനെക്കാൾ എന്നെയ അവന് ഇഷ്ടം.. നിന്റെ അമ്മയെ കാണാൻ വന്ന് കുറെ സോറി ഒക്കെ പറഞ്ഞു.. പിന്നെ പിന്നെ എന്നെക്കാൾ നിന്റെ അമ്മക്കായി അവനോട് സ്നേഹം.. അന്ന് മുതൽ ഞാൻ അവന്റെ അപ്പയും നിന്റെ അമ്മ അവന് വീണമ്മയും ആയി.." "ഓഹോ അപ്പോ ഇത്ര ഒക്കെ നടന്നിട്ട് എന്താ ഞാൻ അറിയാതെ.." "നിനക്ക് അവനെ അറിയില്ല എന്ന് ആരാ പറഞ്ഞേ.. നിന്റെ അമ്മ പറയാറുള്ള കിച്ചനാ അവൻ.." അപ്പോഴാ അവൾക് അങ്ങനെ ഒരാളെ ഓർമ വന്നത്.. എന്തു കൊണ്ടോ പിന്നെയും കേശൂനെ പറ്റി അറിയണം എന്നാ ചിന്ത അവളിൽ വന്നു.. ചോദിക്കാൻ തുനിഞ്ഞപ്പോഴേക്കും ഷാനു വന്ന് ദൃഷ്ടിയെ വിളിച്ചു.. "അച്ഛാ.. ഞാൻ പോവാട്ടോ.." "നീ എപ്പോഴാ പെണ്ണെ വീട്ടിൽ വര.. ഇനിയെങ്കിലും അവിടെ ഒന്ന് വന്ന് നിന്നൂടെ.."

"ഞാൻ ഉറപ്പായും വരാം..പിന്നേ ദയവു ചെയ്തു ഈ ഞാൻ നിങ്ങളുടെ മകൾ ആണെന്ന് ആ ചെകുത്താൻ അറിയരുത്.." അത്രേം പറഞ്ഞു അയാൾക്കൊരു ഉമ്മയും കൊടുത്ത് അവൾ ഇറങ്ങി.. അവളോട് വേണ്ടന്ന് പറഞ്ഞെങ്കിലും കേശുവിന് അവളോട് ഇഷ്ടം ഉണ്ടായ നിലക്ക് വൈകാതെ അവളും അവന്റെ സ്നേഹം മനസിലാക്കും എന്ന് പ്രതീക്ഷ അയാളിൽ ഉണ്ടായി.. ഒന്ന് നിഷ്വാസിച്ചു ദാരിഖ് പുറത്തേക്ക് നടന്നു.. _________🥀 "സാർ.. മെയിൽ വന്നിട്ടുണ്ട്..They are willing to work with us.." ദേവ് ഒരു സംശയത്തോടെ ഹരിയെ നോക്കി.. ബിസ്സിനെസ്സ് കാര്യങ്ങൾ ഒക്കെ ഇപ്പോ ശ്രെദ്ധിക്കുന്നത് ഹരിയാണ്.. ദേവിന് ഒന്നിന്നും ഒരു താല്പര്യം ഇല്ല.. "ഞാൻ പറഞ്ഞത് സത്യജിത് സാറിന്റെ കമ്പനിയെ പറ്റിയ.." ദേവിന്റെ സംശയത്തോടെ ഉള്ള നോട്ടം കണ്ട് ഹരി കൂട്ടിച്ചേർത്തു.. "ബട്ട്‌ സാർ.. ഇവിടെ വന്ന് കാര്യങ്ങൾ ഒക്കെ ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ അവർ കോൺട്രാക്ടിൽ സൈൻ ചെയ്യുള്ളു.." "അതെന്താ..അത്രക്ക് വിശ്വസം ഇല്ലേ നമ്മളെ.." "അതല്ല സാർ.. അവിടുത്തെ CEO അല്പം സ്ട്രിക്ട് ആഹ്..and she is very bold also.." "She...??" തെല്ലൊരു അതിശയത്തോടെ അവൻ ചോദിച്ചു.. "യാ സാർ..സാക്ഷാ..സാക്ഷാ സത്യജിത്🔥" .. .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story